താലി: ഭാഗം 19

thali

എഴുത്തുകാരി: സജ്‌ന സജു

അവളെ തല്ലിയത് തെറ്റായിപ്പോയി എന്ന് തോന്നിയെങ്കിലും പിന്നേ അവളോട് അതേക്കുറിച്ചൊന്നും സംസാരിക്കാൻ എനിക്ക് തോന്നിയില്ല...... ഇനിയും ഇവിടെ നിന്നാൽ ശ്രീയെ കാണുമ്പോഴൊക്കെ എന്റെ മനസ്സിൽ അവൾ പറഞ്ഞ കാര്യങ്ങളെ ഓർമ വരു.... അതുകൊണ്ട് ഞാൻ കാശിയുടെ വീട്ടിലേക്ക് പോയി... അവനോട് കുറച്ചുനേരം സംസാരിച്ചാൽ ഒരുപക്ഷെ എനിക്കിത്തിരി സമാധാനം കിട്ടും.  ദേവേട്ടൻ തല്ലിയതല്ല എനിക്ക് പ്രശ്നം അഞ്ചു കാണിച്ച ഫോട്ടോയാണ്..... എനിക്കിനി ദേവേട്ടനെ മനസുതുറന്ന് ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല.. അതിന് വേണ്ടി ശ്രമിച്ചാലും ചിലപ്പോ എന്റെ മനസ്സിൽ ആദ്യം തെളിയുന്നത് ആ ഫോട്ടോ ആയിരിക്കും. ഞാൻ കട്ടിലിലേക്ക് വീണ് കരഞ്ഞു. ഫോണിന്റെ ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്... കരഞ്ഞ ക്ഷീണം കൊണ്ടാകാം ചെറുതായൊന്നു മയങ്ങി..... ഫോൺ എടുത്തപ്പോ അമ്മയാണ്. " ആഹ്ഹ് മോളേ എന്താ ഇന്നലെ വിളിച്ചിട്ട് എടുക്കാഞ്ഞത്... അമ്മ എത്ര തവണ വിളിച്ചുന്നറിയോ... " "മ്മ്മ് " ഞാൻ അതിനൊന്നു മൂളുക മാത്രം ചെയ്തതിനാലാവം അമ്മ ഒന്നൂടി എടുത്ത് ചോദിച്ചത്.

" മോൾക്ക് വയ്യായ്ക വല്ലതുമുണ്ടോ..... എന്ത് പറ്റി മോളേ " "ഒന്നുലമ്മേ ഒരു തലവേദന " " മരുന്ന് വല്ലോം കഴിച്ചോ..... " " മ്മ് കഴിച്ചു... " " ഞാൻ വിളിച്ചതെ... നമ്മുടെ ലച്ചുവിന്റെ റിസൾട്ട്‌ വന്നിട്ടുണ്ട്.. മാർക്കൊക്ക കുറവ.. " " ആണോ... " മറുതലക്കൽ നിന്നും ഞാൻ ലച്ചുവിന്റെ ശബ്ദം കേട്ടു. " ചുമ്മ പറയുവാ ചേച്ചി..... പിന്നേ ദേവേട്ടൻ എവിടെ.. ഞാൻ ഇന്നലെ ദേവേട്ടനെയും വിളിച്ച്..... ആള് ഫോൺ എടുത്തില്ല... " ഞാൻ ഒന്നും മിണ്ടാതെ നിന്നു. കാരണം എന്റെ ശബ്ദത്തിലെ ചെറിയ വ്യത്യാസം പോലും അമ്മേയെക്കാളും അവൾക്ക് മനസിലാകും. " എന്താ ചേച്ചി ചേച്ചിക്ക് എന്ത്‌ പറ്റി " " അത്.... ഒന്നൂല്ലെടാ... ഒരു വയ്യായ്ക " " ചേച്ചി കരഞ്ഞോ..... ഏഹ്.. കരഞ്ഞപോലെ ഉണ്ടല്ലോ ശബ്ദം.... " " ഇല്ല......അങ്ങനൊന്നും ഇല്ല... ഞാൻ.... ഞാൻ മോളേ പിന്നേ വിളിക്കാം.. " അവളിൽ നിന്നും മറുപടി വരുന്നതിനു മുമ്പ് ഞാൻ ഫോൺ കട്ട്‌ ചെയ്തു..... ചിലപ്പോ ഒന്നുടെ അവൾ എടുത്ത് ചോദിച്ച പിടിച്ചുനിൽക്കാൻ വയ്യാതെ കരഞ്ഞാലോ..... ഞാൻ ബാത്‌റൂമിൽ പോയി ഒന്ന് മുഖമൊക്കെ കഴുകി തിരിച്ചുവന്നപ്പോ ലച്ചു വാട്സാപ്പിൽ വീഡിയോ കാൾ ചെയുന്നു.....

ആദ്യം ഒന്ന് മടിച്ചെങ്കിലും ഞാൻ ഫോൺ എടുത്തു..... " എന്താ എന്റെ ചേച്ചിക്കുട്ടിക്ക് പറ്റിയത്.... കള്ളമൊന്നും പറയണ്ട നന്നായി കരഞ്ഞുവെന്ന് മുഖം കണ്ടാൽ അറിയാം.... " അവളുടെ ശബ്‍ദം ഒന്നുടെ കേട്ടതും ഞാൻ പൊട്ടിക്കരഞ്ഞു.. " കാര്യം പറയാതേ ചേച്ചി ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ..... ദേവേട്ടനുമായി അടി ഇണ്ടാക്കിയോ....? " " മ്മ് " " ശേ.... അടികൂടൽ ഓകേ സാദാരണയല്ലേ.... ഇതിനാണോ ഈ മുഖം ഒക്കെ വീർപ്പിച്ചുകെട്ടിയിരിക്കുന്നേ... " എന്റെ കണ്ണുകൾ പിന്നെയും പിന്നെയും ഒഴുകിയതും ഒരു തേങ്ങൽ കൂടി പുറത്തുവന്നതോടെ കാര്യം നിസാരമല്ലെന്ന് അവൾക്ക് ബോധ്യമായി. " എന്താ പ്രശ്നം.... പറ.... ചേച്ചി ഒന്നും എന്റെകൂടെ ഒളിപ്പിച്ചിട്ടില്ലലോ.. പിന്നേ എന്താ... " അവളുടെ വാക്ക് എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.. അവൾക്കറിയില്ലലോ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഏല്ലകാര്യങ്ങളും ഞാൻ അവളിൽ നിന്നും മറച്ചവെച്ചെന്ന്. " ചേച്ചിക്ക് ഇനിയും എന്നോട് പറയാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ട........ ചേച്ചി ഒരുപാട് മാറിപ്പോയിരുന്നു..... " അവളുടെ കണ്ണുകൾ നിറഞ്ഞപ്പോ എനിക്ക് സഹിച്ചില്ല.

" ലെച്ചു... നീ എന്നോട് ക്ഷമിക്കണം.. ഞാൻ എല്ലാം നിന്നിൽ നിന്നും ഒളിപ്പിച്ചു...... " ദേവേട്ടനെ കണ്ട അന്നുമുതൽ ഇന്നലെ അഞ്ജുവിന്റെ പേരിൽ വഴക്കുണ്ടായതും അവൾ ഫോട്ടോ കാണിച്ചതും എല്ലാം ഞാൻ ലെച്ചുവിനോട് പറഞ്ഞു. " ഇത്രയൊക്കെ സംഭവിച്ചിട്ടും ചേച്ചി എന്താ എന്നോടൊന്നും പറയാഞ്ഞത് " " എനിക്ക്....... എനിക്ക് ആ സമയo അങ്ങനൊന്നും തോന്നില്ല ലെച്ചു മോളേ " " ഓക്കേ ചേച്ചി... ഞാൻ ദേവേട്ടനെ ഒന്ന് വിളിക്കട്ടെ... എനിക്ക് ചിലത് ഏട്ടനോട് ചോദിക്കാനുണ്ട്.. " " ലെച്ചു.. വേ..... " ഞാൻ പറയുന്നയത്തിനുമുമ്പേ അവൾ ഫോൺ കട്ട്‌ ആക്കി... തിരിച്ചു പലവട്ടം വിളിച്ചെങ്കിലും ഫോൺ busy ആയ്യിരുന്നു........ " ദൈവമേ അവൾ ദേവേട്ടനെ വിളിക്കുവോ "...  ഞാൻ കാശിയുടെ വീട്ടിൽ ചെന്നതും അവന്റെ അമ്മ എന്നോട് എന്തൊക്കെയോ ചോദിച്ച്... എല്ലാത്തിനും ഒരു ചിരിയിലും മൂളലിലും ഞാൻ ഉത്തരം കൊടുത്തു. " കാശി എവിടെ അമ്മേ " " അവൻ മുറിയിലുണ്ട് മോനെ നീ അങ്ങോട്ട്‌ ചെല്ല് " ഞാൻ അമ്മക്കൊരു പുഞ്ചിരി സമ്മാനിച്ചു കക്ഷിയുടെ മുറിയിലേക്ക് പോയി.. " നീ എന്താടാ ഒരു മുന്നറിയിപ്പും ഇല്ലാതെ...

" ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചിരിക്കുന്നത് കണ്ടിട്ടാകും അവൻ എണീറ്റു എന്റരികിൽ വന്നു. " എന്താടാ പ്രശ്നം...... " ഞാൻ അവനോട് പ്രശ്നമൊക്കെ പറഞ്ഞു... " കാശി.... അവളുടെ വീട്ടിൽ നിന്നും ഞാൻ വന്നപ്പോൾ എന്ത്‌ സന്തോഷമായിരുന്നു എനിക്കെന്നറിയോ പക്ഷെ.. എല്ലാം ഇന്നലെക്കൊണ്ട് തീർന്നു.... " ഞാൻ തലയിൽ കൈവെച്ചു കുനിഞ്ഞിരുന്നു.... " ട എല്ലാം ശെരിയാകും.. നീ ഇങ്ങനെ വിഷമിക്കാതെ " പോക്കറ്റിൽ കിടന്ന് ഫോൺ അടിക്കുന്നത് കേട്ടാണ് ഞാൻ ഫോൺ എടുത്തത്. ലെച്ചു...... " ഹെലോ... ലെച്ചു..... " " ഏട്ടൻ ഇത്രയും തരം താഴ്ന്ന പ്രവർത്തി ചെയ്യുമെന്ന് ഞാൻ കരുതീല..... എന്റെ ചേച്ചിയോടുള്ള ദേഷ്യo കൊണ്ടാണല്ലേ ഏട്ടൻ ചേച്ചിയെ കല്യാണം കഴിച്ചത്... " അവൾ പെട്ടെന്നങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഉത്തരം ഒന്നും ഇല്ലായിരുന്നു... " എന്നിട്ടും എന്റെ ചേച്ചി എല്ലാം സഹിച്ച ഏട്ടനെ ഇഷ്ടപ്പെട്ടത്... പക്ഷെ...... പക്ഷെ ഏട്ടന് ആാാാ അഞ്ജുവിനെയാണ് ഇഷ്ടമെങ്കിൽ പിന്നെയെന്തിനാ എന്റെ പാവം ശ്രീയുടെ ജീവിതം നശിപ്പിച്ചത്... "

" നീ എന്തൊക്കെയാ ലെച്ചു ഈ പറയുന്നേ..... ശ്രീയോടുള്ള ദേഷ്യo കൊണ്ടാണ് ഞാൻ അവളെ വിവാഹം കഴിച്ചത്.... അവളോട്‌ പക വീട്ടാൻ തന്നെയാ... പക്ഷെ ഇപ്പോഴോ അവളോട് എനിക്ക് ഇഷ്ടം തുടങ്ങിയിരുന്നു... അവളുമൊത്തൊരു ജീവിതം ഞാൻ സ്വപ്നം കണ്ടു.... ബാക്കി അഞ്ജുവിന്റെ കാര്യമെല്ലാം അവളുടെ സംശയം മാത്രമാണ്..... നീയെങ്കിലും എന്നെ ഒന്ന് മനസിലാക്കു മോളേ ". അതുപറഞ്ഞപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. " ഇനിയും എന്തിനാ ഏട്ടാ അഭിനയിക്കുന്നത്..... അഞ്ജുവിന്റെയും ഏട്ടന്റെയും റിലേഷൻഷിപ്പ് വെറുമൊരു സംശയം ആണെങ്കിൽ പിന്നേ ആ ഫോട്ടോയിൽ കണ്ടതെന്താ..... അതും തോന്നലാണോ.. ഏഹ് " " ഫോട്ടോയോ... എന്ത്‌ ഫോട്ടോ... " " ചേട്ടനും അഞ്ജുവും കൂടി ഒരുമിച്ച് നിങ്ങളുടെ റൂമിൽ കിടക്കുന്ന ഫോട്ടോ.... എന്താ... ചേട്ടനത് ഓർമ ഇല്ലേ... അതോ ഇതും അഭിനയമാണോ " അവളുടെ വാക്കുകൾ എന്നിൽ ഒരു ഭൂകമ്പം ഉണ്ടാക്കി...... എന്റെ മുഖത്തെ അമ്പരപ്പ് കണ്ടിട്ടാകാം കാശി എന്താണെന്ന് കൈ ഉയർത്തി ചോദിക്കുന്നത്. " ലെച്ചു... മോളേ... എനിക്കിപ്പോഴും നീ പറയുന്നത് മനസിലാകുന്നില്ല... ഞനും അഞ്ജുവും തമ്മിൽ അങ്ങനൊരു ഫോട്ടോയും ഇല്ല.. സത്യം " " എന്നിട്ടാണോ ഏട്ടാ അഞ്ചു ആ ഫോട്ടോ ചേച്ചിയെ കാണിച്ചത്...

പാവം അത് കണ്ട് മനസ്സ് തകർന്നിരിക്കുവാ.... ചേട്ടന് എന്റെ ചേച്ചിയെ വേണ്ടെങ്കിൽ ഇങ്ങു കൊണ്ടുവന്നാക്കിയെക്ക്... ഞങ്ങൾക്ക് വേണം അവളെ... ഇനി അവളെ ഇങ്ങനിട്ട് ദ്രോഹിക്കാൻ ഞാൻ സമ്മതിക്കില്ല.... " ലെച്ചു ഉടനെ തന്നെ ഫോൺ വെച്ചു... ഞനും അഞ്ജുവും തമ്മിൽ അങ്ങനൊന്നും ഇല്ലെന്ന് എനിക്ക് മനസിലായി... ഇതാ ആ അഞ്ചു എന്നെയും ശ്രീയെയും പിരിക്കാൻ വേണ്ടി ചെയ്തത് തന്നെയാ...... പക്ഷെ ഇങ്ങനൊക്കെ ശ്രീയോട് പറയാൻ അവൾക്കെങ്ങനെ തോന്നി........ ഈ പ്രശനം ഇന്നത്തോടെ തീർക്കണം.. ഞാൻ പെട്ടെന്ന് എണീറ്റു. " എന്താടാ പ്രശ്നം... ലെച്ചു എന്താ പറഞ്ഞത്... ഏഹ്.. " " കാശി ഞങ്ങൾക്കിടയിലെ പ്രശ്നം ഇപ്പൊ എനിക്ക് മനസിലായി.... അത് ഇന്നത്തോടെ തന്നെ തീരുo " " നീ കാര്യം പറ... " " ഇപ്പോ എനിക്ക് സമയമില്ല കാശി..... നാളെ... നാളെ ഞാൻ വരാം.... എന്നിട്ട് പറയാം എല്ലാം.. ഇപ്പോ എന്നോടൊന്നും ചോദിക്കരുത് plz " അവന്റെ മറുപടിക്ക് കാക്കാതെ ഞാൻ ബൈക്കും എടുത്ത് വീട്ടിലേക്ക് തിരിച്ചു..... എല്ലാo ഇന്നത്തോടെ തീരുo എന്ന ഉറപ്പോടെ..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story