താലി: ഭാഗം 2

thali

എഴുത്തുകാരി: സജ്‌ന സജു

ഈ സമയം ദേവൻ ബാൽക്കണിയിൽ നിന്നും വെളിയിലേക്ക് നോക്കുകയായിരുന്നു. നല്ല ഇളം കാറ്റ് അവന്റെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടികളെ തഴുകി അകന്നു.... അവൻ അവന്റ വെട്ടി ഒതുക്കിയ താടിയിൽ മെല്ലെ തടവി ദൂരേക്ക് തന്നെ നോക്കുകയായിരുന്നു.. എത്ര പെട്ടെന്നാണ് ഏല്ലാം സംഭവിച്ചത്. അവളെ കണ്ട ആാാ നിമിഷം അതെന്തോ ഓർക്കുമ്പോ ഇപ്പോഴും മനസ്സിൽ ഒരു തണുപ്പ് അനുഭവപ്പെടുന്നു. ഞൻ ഇവളെ എന്നെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? ഇല്ല എന്ന് പറഞ്ഞാൽ കള്ളം ആകും, ചിലപ്പോൾ ആ സ്നേഹത്തിനു വെറും സെക്കണ്ടുകളുടെ ആയുസെ ഇണ്ടായിരുന്നുള്ളു.ആദ്യമായിട്ടാണ് ഒരു പെണ്ണിന്റ നോട്ടത്തിൽ ഞാൻ പാതറുന്നത് , അവളുടെ കണ്ണുകൾക്ക് എന്നെ വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോകാൻ കഴിയും എന്ന് തെളിയിച്ചവൾ.. പിന്നേ...... oh വാട്ട് ദി ഫ%&#@... ദേവ നീ എന്താ ആലോചിക്കുന്നെ അവൾ നിന്റെ ശത്രു ആണ്.. നിന്നെ നാണം കെടുത്തിയവൾ.... "എന്റെ മനസാക്ഷി എന്നോട് പറയുന്നത് കേട്ടപ്പോ എന്റെ ഉള്ള് പുകയാൻ തുടങ്ങി.. ചുണ്ടിൽ ക്രൂരമായി ഒരു ചിരിയും.......

കരയിക്കും അവളെ ഞാൻ... പെട്ടെന്നാണ് ദേവന്റെ ഫോൺ റിങ് ചെയ്‍തത് സ്‌ക്രീനിൽ നോക്കിയപ്പോ കാശി... ദേവ് മുഖം ചുളിച്ചുകൊണ്ട് ഫോൺ എടുത്തു. "അളിയാ തുടങ്ങിയോടാ 😁"(കാശി ) അവന്റ വളിച്ച ചിരി മനസിലാക്കി ഞാൻ ചോദിച്ചു.. "എന്ത് തുടങ്ങിയോന്ന് 😡" "അല്ല അളിയാ ഫസ്റ്റ് നൈറ് "(കാശി ) " ആട കഴിഞ്ഞു അവൾ പ്രസവിക്കാൻ പോയി എന്തേ " (ദേവൻ ) " നീ അല്ലെ ആള് പറയാൻ പറ്റില്ല 😂"(കാശി ) " നീ കൂടുതൽ ഡയലോഗ് അടിക്കാതെ. എന്താ നീ കല്യാണത്തിനു വരാഞ്ഞേ " ഞാൻ അല്പം കലിപ്പിൽ ചോദിച്ചു. " ഇന്ന് കഴിഞ്ഞത് കല്യാണം ആയിരുന്നോടാ... നിനക്ക് അത് എന്താണെന്നു അറിയാമോ.. കല്യാണം പോലും. ഒരു പാവം പിടിച്ച പെണ്ണിനേയും വീട്ടുകാരെയും എല്ലാം പറ്റിച്ചിട്ട്, എന്നെ കൊണ്ടൊന്നും പറയിക്കരുത് "(കാശി ) ഞാൻ ഒന്നും മിണ്ടീല ഒന്ന് മൂളുക മാത്രം ചെയ്തു. " എന്താടാ വായിൽ പഴമാണോ.. പെണ്ണിന്റ പവിത്രതയും താലിയുടെ മഹിമയും അറിയാത്ത നിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല "(കാശി ) "പെണ്ണിന്റ പവിത്രതയും താലിയുടെ മഹിമയും അറിയാവുന്ന സ്ത്രീ അല്ലായിരുന്നോ എന്റെ അമ്മ എന്നിട്ട് അവരെന്നോട് ചെയ്‍തത് ചതി അല്ലേടാ " അത് പറഞ്ഞപ്പോ എന്റെ തൊണ്ട ഇടറി, കണ്ണ് നിറഞ്ഞു വന്നു. പെട്ടെന്ന് ഞാൻ ഫോൺ കട്ടാക്കി.

അവൻ പിന്നെയും എന്നെ വിളിച്ചോണ്ടിരുന്നു ഞൻ മൊബൈൽ സൈലന്റ് മോഡ് ആക്കി. അമ്മ ഞാൻ എന്റെ ജീവിതത്തിൽ വെറുക്കുന്ന വാക്ക്. എങ്ങനെ വെറുക്കത്തിരിക്കും എന്നെയും എന്റെ പെങ്ങളയും ചെറുപ്പത്തിൽ ഉപേക്ഷിച്ചു മറ്റൊരുത്തന്റെ കൂടെ പോയ അവരെ "അമ്മ " എന്നാ വാക്ക് കേക്കുമ്പോ ഞാൻ ഓർക്കും. ചെറുപ്പത്തിൽ അനുഭവിച്ച നാണക്കേട്.... അന്ന് എല്ലാ കൂട്ടുകാരും എന്നെ അകറ്റി നിർത്തിയപ്പോ ചേർത്ത് പിടിച്ചത് കാശി ആയിരുന്നു. എന്റെ എല്ലാ ചെറ്റത്തരത്തിനും കൂട്ട് അവൻ ആയിരുന്നു . അമ്മ പോയതിനു ശേഷം അച്ഛൻ കെട്ടിയതാണ് ഇപ്പൊ ഉള്ള സ്ത്രീയെ. അവർ എന്നോട് അളവില്ലാത്ത സ്നേഹം കാണിച്ചു പക്ഷെ അപ്പോഴേക്കും അമ്മ അല്ല സ്ത്രീ വർഗത്തെ മുഴുവൻ വെറുക്കാൻ തുടങ്ങിയിരുന്നു ഞാൻ.ആലോചനകൾ കാടുകയറി തുടങ്ങി...കുറച്ചു നേരം കൂടി അവിടെ നിന്ന ശേഷം ഞാൻ മുറിയിലെത്തി. അവിടെ അവൾ തറയിൽ ഇരുന്ന് ഉറങ്ങുന്നു ശവം.. ഞാൻ കട്ടിലിൽ കയറി കിടക്കാൻ നേരമാണ് ഒരു തേങ്ങൽ കേട്ടത് ഞൻ അവളുടെ അടുത്തെക്ക് പതുക്കെ നടന്നു.

പെണ്ണ് നല്ല ഉറക്കമാണ് സെറ്റ് സാരീ തന്നെയാണ് വേഷം. ... കരഞ്ഞു കരിപടർന്ന കണ്ണുകൾ.. ഒരൽപ്പം തുറന്നു വെച്ചേക്കുന്ന ചുവന്ന ചുണ്ട്...അവളുടെ ഇരുപ്പ് ശെരിയാകാത്തതുകൊണ്ടോ എന്തോ അവളുടെ അണിവയർ ചെറുതായി വെളിയിൽ കാണാം.നനുത്ത സ്വർണ നിറമുള്ള കുഞ്ഞു രോമങ്ങൾ ആ വയറിന്റെ ഭംഗി ഒന്നുടെ കൂട്ടുന്നുണ്ട്..oh പുല്ല് കണ്ട്രോൾ കളയുമെന്നാണ് തോന്നുന്നത്... " ദേവ നീ ഇതിൽ വീഴരുത് ഇവൾ നിന്നെ വശികരിക്കാൻ നോക്കുവാന് " എന്റെ മനസ് എന്നോട് പറഞ്ഞു.. പെട്ടന്ന് തന്നെ ഞാൻ എണീറ്റു കട്ടിലിൽ പോയി കമന്നു കിടന്നു.. ഇവളെ എങ്ങനെയൊക്കെ കരയിക്കാം എന്നാലോചിച്ചു... രാവിലെ എണീറ്റപ്പോ ആദ്യം നോക്കിയത് അവൾ എവിടെ എന്നാണ് റൂമിലെങ്ങും ഇല്ല. താഴെ പോയിക്കാനും എന്ന് ഞാൻ ഊഹിച്ചു. നേരെ ബാൽക്കണിയിലേക്ക് പോയി ഒരു സിഗരറ്റ് എടുത്ത് പുകച്ചു.. പുക ഉള്ളിലേക്ക് വലിച്ചു കയറ്റുമ്പോ എന്തോ ഒരാശ്വാസം.. കയ്യിലുരുന്ന ഫോൺ എടുത്തു നോക്കി കാശി ഒരുപാട് തവണ വിളിച്ചിരിക്കുന്നു. " അളിയാ ഇന്നൊന്നു കാണണം. നീ അമ്പലത്തിനടുത് വന്ന മതി and സോറി അളിയാ 😘" അവനൊരു മെസ്സേജ് അയച്ചു ഇല്ലേൽ നാറി എന്നെ കാണുമ്പോലെ തെറി തുടങ്ങും. തിരിച്ചു റൂമിലെത്തി ഫോൺ ചാർജിലിട്ട് ബാത്‌റൂമിലേക്ക് നടന്നു.

" മോളെന്തിനാ ഇത്ര നേരത്തെ എണീറ്റത് "(അമ്മ ) " ഞാൻ എന്നും രാവിലെ എണീക്കും അമ്മേ... ഞാനും കൂടി സഹായിക്കാം " ഞാൻ ഒരു പുഞ്ചിരിയോടെ അമ്മയോട് പറഞ്ഞു. "ചേച്ചി.. ഗുഡ് മോർണിംഗ് "(ദേവിക ) "ഗുഡ് മോർണിംഗ് ദേവു... ഹാാാ " പറയുന്നതിനുമുമ്പേ ഒരു കൊട്ടുവായ വന്നു. " ചേച്ചി ഇന്നലെ ഉറങ്ങീലെ.. കണ്ണൊക്കെ ചുവന്നു കിടക്കുന്നല്ലോ " ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞപ്പോഴാണ് അവൾ എന്താ ഉദ്ദേശിച്ചത് എന്ന് മനസിലായത്. ഞാൻ പതുക്കെ അമ്മേ നോക്കി.. അമ്മ ചിരിക്കുന്നു. " ഈ പെണ്ണിന്റെ കാര്യം.... നാവിച്ചിരി കൂടുതല മോളെ, മോൾ മൈൻഡ് ചെയ്യണ്ട. ദ ഈ ചായ അവനു കൊണ്ട് കൊടുക്ക് " അമ്മ ചായ എന്റെ നേരെ നീട്ടി, പെട്ടന്ന് അമ്മ ഇന്നലെ പാൽ തന്നതാണ് എനിക്കൊർമ വന്നത്. എന്നാലും ഞാൻ ചായ കൈയിൽ വാങ്ങി തിരിഞ്ഞു. " ചേച്ചി ചേട്ടൻ റൂമിൽ കാണില്ല കേട്ടോ.. മുകളിൽ ഒരു മിനി ജിം ഇണ്ട് അവിടെ കാണും " ഞാൻ തലകുലുക്കി അങ്ങോട്ടേക്ക് പോയി.... ഇവിടെ ഡോർ അടഞ്ഞു കിടക്കുവാണല്ലോ ഒന്ന് തട്ടി നോക്കാം. "ടക് ടക് " " കേറി വാ devu" ( ദേവൻ ) " oh പെങ്ങൾ ആണെന്ന വിചാരിച്ചിരിക്കുന്നത് എന്നെ കണ്ട തീർന്നു "

ഞാൻ അകത്തേക്ക് കയറി, നോക്കുമ്പോ അയാൾ ടംബെൽ കൈയിൽ വെച്ചോണ്ട് നിക്കുന്നു.. മിക്കവാറും അതെടുത്ത് എന്റെ തലക്കെറിയും. " എന്തടി ആലോചിക്കുന്നെ "(ദേവൻ ) " ഒന്നുല്ല.. ചായ തരാൻ " ഞാൻ ചായ അങ്ങേർക്ക് കൊടുക്കാൻ നീട്ടി.അയാളൊന്നു ചിരിച്ചു പെട്ടന്ന്. " നിനക്കു ഇത്ര നാണം ഇല്ലേ.. ഇന്നലത്തെ അനുഭവം മറന്നോ.. അവളുടെ ഒരു ചായ. നിനക്കൊന്നും നാണം കാണില്ല കാരണം നീയൊന്നും സ്വപ്നത്തിൽ വിചാരിക്കത്ത ബന്ധമല്ലേ കിട്ടിയത്... അതും നല്ല പുളിങ്കോമ്പ് " അയാൾ എന്റെ കയ്യിൽ നിന്നും ചായ വാങ്ങിക്കൊണ്ട് പറഞ്ഞു... "എങ്ങനാ നിന്റെ പെങ്ങളും ഇങ്ങനെ തന്നെയാണോ.. വല്ല പുളിങ്കോമ്പും നോക്കി വെച്ചിട്ടുണ്ടോ??...." അയാൾ അത് പറഞ്ഞതും മുഖം അടച്ചോന്നു കൊടുക്കാൻ ആണ് തോന്നിയത്. ഇനിയും മിണ്ടാതെ നിന്നാൽ ശെരി ആകില്ല. " നിർത്തു.... വിവാഹത്തിനു തൊട്ടു മുൻപ് ഞാൻ ഒരു കാര്യം പറഞ്ഞായിരുന്നു ഓർമ്മയുണ്ടോ... നിങ്ങൾക് എന്നിൽ മാത്രമേ അവകാശo ഉള്ളു എന്റെ വീട്ടുകാരെ ഉപദ്രവിക്കുകയോ മോശമായി പറയുകയോ ചെയ്യരുതെന്ന്.

ഇപ്പൊ നിങ്ങളായി തന്നെ അത് തെറ്റിക്കരുത്. ആണുങ്ങൾ ഒരു വാക്ക് പറഞ്ഞാൽ അതിൽ ഉറച്ചു നിൽക്കണം അല്ലാതെ...... " പെട്ടെന്ന് അയാൾ എന്റെ അടുത്തെക്ക് വന്നു.. ഞാൻ എന്തെങ്കിലും പറയും മുമ്പേ എന്റെ ഇടുപ്പിലൂടെ കൈ ചുറ്റി അയാളുടെ നെഞ്ചിലേക്ക് ചേർത്തു. പെട്ടന്ന് എന്റെ ശ്വാസം നിലച്ചപോലെ ഇനിക് തോന്നി.... അയാളുടെ മുഖം എന്റെ മുഖത്തെക്ക് പതിയെ അടുത്തുകൊണ്ടിരുന്നു... ഞാൻ ദേവേട്ടന്റെ കണ്ണിലേക്കു നോക്കി. ആ കണ്ണുകളിൽ എനിക്ക് എന്നെ കാണാമായിരുന്നു... പതുക്കെ ഇടുപ്പിലെ പിടിത്തം ഒന്നുടെ മുറുക്കി എന്റെ ചുണ്ടിനെ ലക്ഷ്യമാക്കി ഏട്ടൻ മുഖം താഴ്തിയപ്പോ ഞാൻ എന്നെ തന്നെ മറന്നു കണ്ണുകൾ പതുക്കെ അടച്ചു.... " ചേച്ചി...... " പെട്ടെന്നാണ് പുറത്തു നിന്നും ദേവുവിന്റെ വിളി എത്തിയത്.. ഞങ്ങൾ ഉടനെ ഞെട്ടി അകന്നുമറി... ""ആ ദേവു ദ വരുന്നു " ഞാൻ പറഞ്ഞിട്ട് പുറതെക്ക് പോവാൻ തുടങ്ങിയതും അയാൾ ഒന്നുടെ എന്റെ കൈയിൽ കയറി പിടിച്ചു. " വിട്.. വിടാൻ അല്ലെ പറഞ്ഞത്..... " മുൻപത്തെ ആ ഷോക്കിൽ തന്നെയാണ് ഞാൻ ഇപ്പോഴും. ഞാൻ ആകെ വിയർത്തു കുളിച്ചു... ഉടനെ അയാൾ എന്റെ വിയർപ്പ് പൊടിഞ്ഞ മൂക്കിന്മേൽ ഒന്നു തൊട്ടിട്ടു ഒന്നു പുഞ്ചിരിച്ചു. എനിക്ക് ഏറ്റവും പരിചിതമായ ചിരി..

ഒരു വേട്ടക്കാരൻ തന്റെ ഇരയെ കാണുമ്പോൾ അയാളുടെ മുഖത്തു വിരിയുന്ന ചിരി. " എന്റെ ഒരു ചെറിയ സ്പർശനം മതി ഞാൻ ആണാണെന്ന് തെളിയിക്കാൻ. ഇനിയും നിനക്കു സംശയമാണേൽ രാത്രി ബെഡ്‌റൂമിൽ വാ. ഞാൻ തെളിയിക്കാം എന്തെ " എന്റെ കൈ അയാളുടെ കൈപ്പിടിയിൽ ഒതുങ്ങി വേദനിക്കാൻ തുടങ്ങി. എന്റെ കണ്ണു നിറഞ്ഞു വന്നു.... " നീ കരയണ്ട.. നീ കരയൻ കിടക്കുന്നെ ഉള്ളു. കണ്ണു തുടച്ചിട്ട് പൊക്കോ 😡" ഞാൻ എന്റെ കണ്ണുകൾ അമർത്തി തുടച് വെളിയിലേക്ക് ഇറങ്ങി. ഇയാളെന്തിനാ എന്നോടിപ്പോ ഇങ്ങനൊക്കെ ചെയ്യുന്നേ. കുറച്ചു മുൻപ് അയാൾ എന്റെ അടുത്ത് നിന്നപോ ഞാൻ ആ കണ്ണിൽ കണ്ടത് പകയോ ദേഷ്യമോ അല്ല പ്രണയം ആയിരുന്നു. പക്ഷെ പെട്ടെന്ന് തന്നെ അത് മാറുകയും ചെയ്തു. ഇയാൾക്കെന്നോട് പ്രണയം ഉണ്ടോ..... ഇല്ല.... പക മാത്രെ എന്നോടുള്ളു. പക്ഷെ ഞാൻ അയാളെ പ്രണയിച്ചിട്ടില്ലേ... ഉണ്ട്.. ഞൻ അയാളെ പ്രണയിച്ചിട്ടുണ്ട് ഇപ്പൊ പ്രണയിക്കുന്നുമുണ്ട്... എന്റെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചു.... 2 വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി ദേവേട്ടനെ കാണുന്നത്.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story