താലി: ഭാഗം 3

thali

എഴുത്തുകാരി: സജ്‌ന സജു

2 വർഷങ്ങൾക്ക് മുൻപാണ് ഞാൻ ആദ്യമായി ദേവേട്ടനെ കാണുന്നത്. വീടിനടുത്തുള്ള കോളേജിൽ തന്നെയാണ് എനിക്ക് അഡ്മിഷൻ കിട്ടിയത്. " ശ്രീ... മോളെ എണീറ്റെ... ഇന്നല്ലേ കോളേജിൽ പോകേണ്ടത്... എണീക് പെണ്ണെ " അമ്മയുടെ ഉച്ചട്ടിലുള്ള വിളി കേട്ടാണ് എനിക്ക് ബോധം വന്നത്. " അയ്യോ " ഒറ്റ ഓട്ടം ആയിരുന്നു ബാത്‌റൂമിലേക്ക് .. പിന്നെ വേഗം റെഡി ആയി അടുക്കളയിലേക്ക് വന്നപ്പോ കണ്ടു ശ്രീലക്ഷ്മി (എന്റെ പെങ്ങളൂട്ടി ) അവിടേ കാര്യമായി ഇരുന്നു ഇടിയപ്പം കേറ്റുന്നത് . " അമ്മേ എനിക്കുള്ളത് കൂടി " ഞാൻ അമ്മേ നോക്കി പറഞ്ഞു. അങ്ങനെ ആഹാരമൊക്കെ കഴിച്ചു, മാമൻ വാങ്ങി തന്ന ഒരു ചുവന്ന നിറത്തിലെ ചുരിദാറും ഇട്ടു കണ്ണാടിക്ക് മുന്നിൽ നോക്കി " ആഹാ പൊളി " "ശ്രീ... ഡി നീ വരുന്നുണ്ടോ " മാമന്റെ മോൾ ഗീതുവാണ്. ഞങ്ങൾക്ക് ഒരു കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി. " ദെ വരുന്നെടി..... അമ്മേ ഞാൻ ഇറങ്ങുവാ " അമ്മയോട് ഉച്ചത്തിൽ പറഞ്ഞിട്ട് ഞാൻ വേഗം ഇറങ്ങി. ഗീതുവിനെ കണ്ടതും എന്റെ എല്ലാ കോൺഫിഡൻസും പോയി അവൾ ജീൻസും ടോപ്പുമാണ്.. മുടിയൊക്കെ പറത്തി, മോഡേൺ ആയിട്ടുണ്ട്. ഞാനോ ചുരിദാരും പിന്നി ഇട്ടിരിക്കുന്ന മുടിയും 😕. " അയ്യേ ഈ കൊലത്തിലാണോ നീ കോളേജിൽ വരുന്നേ " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. " ഈ കൊലതിനെന്താ കുഴപ്പം 😡...

എനിക്ക് ഇതാ ഇഷ്ടം.. ഹും.. " ഞങ്ങൾ അപ്പോഴേക്കും നടന്നു ബസ് stop ഏത്തി. ""WELCOME """ കോളേജിനു മുന്നിൽ ഫ്രഷേഴ്‌സ് നു വേണ്ടി വലിയ ബാനർ കെട്ടിയിരിക്കുന്നു. ഞാൻ വലിയ കാര്യത്തിൽ അകത്തെയ്ക്ക് കേറിയതും പുല്ല് എല്ലാരും മോഡേൺ ഡ്രസ്സ്‌ ആണ്. ഞാൻ മാത്രെ ഇങ്ങനുള്ളു 😕. ചുറ്റുമുള്ള കാഴ്ചകളൊക്കെ കണ്ട് നടക്കുമ്പോഴാണ് ആരോ പുറകിൽ നിന്നും കൈകൊട്ടി വിളിക്കുന്ന ശബ്ദം കേട്ടത്. ഞങ്ങൾ രണ്ടുപേരും തിരിഞ്ഞു നോക്കി.. കുറെ ചേട്ടന്മാർ. അവർ ഞങ്ങളെ കൈയ്യാട്ടി വിളിച്ചു. "ദൈവമേ റാഗിങ്ങ് "(ഗീതു ) "ആണോ "(ഞാൻ ) ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു. "എന്താടി നിന്റെ പേര് " (ഒരു ചേട്ടൻ. അത്‌ നമ്മുടെ കാശി ആണെ 😁) "ഗീതു " " ശ്രീ പ്രിയ " ഞാൻ പേര് പറഞ്ഞതും കൂട്ടത്തിൽ ഒരു ചേട്ടൻ പെട്ടെന്ന് എന്നെ തല ഉയർത്തി നോക്കി. ഒരു റെഡ് ഷർട്ടും ബ്ലൂ ജീൻസുമാണ് വേഷം. കാറ്റിന്റെ താളത്തിനൊത്ത് പറന്നു നടക്കുന്ന മുടി വെട്ടി ഒതുക്കിയ തടി.. മീശ പിരിച്ചു വെച്ചിരിക്കുന്നു.. ഒരു വില്ലൻ ലുക്ക്‌. പക്ഷെ ആ കണ്ണുകൾ ഇളം കാപ്പി കളർ ആണ്. പെട്ടെന്ന് തന്നെ ആ ചേട്ടൻ നോട്ടം തന്റെ ഫോണിലേക്ക് മാറ്റി.

 " ഹലോ ആരെയാ നോക്കുന്നത് "(കാശി ) "ആരെയും നോക്കില്ല ചേട്ടാ "(ഞാൻ ) "മോൾക് പാടാൻ അറിയമോ "( കൂട്ടത്തിൽ ഒരു ചേട്ടൻ ) "ഇല്ല "(ഞാൻ ) "എന്നാൽ ഡാൻസ് മതി "(വേറൊരു ചേട്ടൻ ") "കളിക്കെടി " ഞാൻ ദയനീയമായി എല്ലാരേയും നോക്കി. ആ ചുവന്ന ഷർട്ട്‌ ഇട്ട ചേട്ടൻ മൊബൈലിൽ തന്നെ കുത്തികൊണ്ടിരിക്കുവാന്. " ഡാ അളിയാ എനിക്കൊരു ഐഡിയ " കൂട്ടത്തിൽ ഒരുത്തൻ മറ്റൊരുത്തന്റെ കാതിൽ എന്തോ പറഞ്ഞിട്ട് എന്നെ അടുതെക്ക് വിളിച്ചു. എന്നിട്ട് പതുക്കെ എന്നോട് പറഞ്ഞു.... " നീയാ ചുവന്ന ഷർട്ട്‌ ഇട്ട ചേട്ടനോട് i luv u എന്ന് പറഞ്ഞാൽ ഞങ്ങൾ നിന്നെ വിടാം എന്തെ " എനിക്ക് ഡാൻസിനെക്കാളും അത് ok ആയി തോന്നി കാരണം എന്റെ ചുരിദാറിന്റെ മുൻപ് വശം ഒരുപാട് ഇറക്കത്തിലാണ്. " ഞൻ ആ ചേട്ടനെ നോക്കി തലകുലുക്കി എന്നിട്ട് ആ ചുവന്ന ഷർട്ട്‌ ഇട്ട ചേട്ടന്റെ മുന്നിൽ പോയി നിന്ന് ഗീതുവിനെ നോക്കി. അവൾ ഒറ്റ കാലിൽ നിൽക്കുന്നു, ഒരു ചേട്ടൻ (കാശി ) അവളെ നോക്കി കളിയാക്കി പാടുകയാണ്. ഞൻ അടുത്തു ചെന്നതും ചുവപ്പ് ഷർട്ട്‌ ഇട്ട ചേട്ടൻ എന്നെ നോക്കി... ഞാൻ വിറച്ചു വിറച്ചു പറഞ്ഞു

"i luv u.." പറഞ്ഞു തീർന്നതും എന്റെ കണ്ണിൽ നിന്നും പൊന്നീച്ച വന്നതും ഒരുമിച്ചായിരുന്നു. വേറൊന്നും അല്ല ആ കാലൻ എന്റെ കരണം അടിച്ചുപൊളിച്ചു. ഞാൻ അയാളെ തന്നെ നോക്കി തറഞ്ഞു നിൽക്കുമ്പോ അയാൾ പിന്നെയും എന്റെ അടുത്തേക്ക് വന്നു.. പെട്ടെന്ന് കാശിയും മറ്റു ചേട്ടന്മാരും അയാളെ പിടിച്ചു മാറ്റി. " എന്താടി പിഴച്ചവളെ നിനക്ക്.... ഒരുത്തന്മാരെയും കിട്ടീലേൽ പോയി ചാവടി പൂ #%&%%₹ളെ." ഞാൻ എന്തു പറയണമെന്നറിയാതെ അവിടെ തന്നെ നിന്നു. കുട്ടികളെല്ലാം ഞങ്ങൾക്ക് ചുറ്റും കൂടീട്ടുണ്ട്... ഗീതു എന്നോട് എന്തെല്ലാമോ പറയുന്നുണ്ട് ബട്ട്‌ എനിക്കൊന്നും കേക്കാൻ വയ്യ, ഒരു മൂളൽ മാത്രം. പെട്ടെന്ന് തിരിച്ചറിവ് വന്ന ഞാൻ ഓടി എന്റെ പുറകെ ഗീതുവും. " നീ എന്തിനടി അങ്ങേരോട് അങ്ങനെ പറഞ്ഞത് "(ഗീതു ) " ആ ചേട്ടന്മാർ പറഞ്ഞപ്പോ പറഞ്ഞതാ ഇല്ലെങ്കി ഡാൻസ് കളിക്കാൻ പറഞ്ഞൂ അതാ ഞാൻ "" " എന്നാലും എന്താടിയ അയാൾ അടിച്ചത്. അടിയുടെ പാട് കവിളിലുണ്ട് " ഗീതു എന്റെ കവിളിലൂടെ കൈ ഓടിച്ചപ്പോ വേദന കൊണ്ട് ഞാൻ നെറ്റി ചുളിച്ചു.

" സാരമില്ലെടി പോട്ടെ.. പക്ഷെ കോളേജിലെ പിള്ളേർ എല്ലാരും കണ്ടു അയാൾ നിന്നെ അടിക്കുന്നത് " അപമാനഫാരത്താൽ എന്റെ തല കുനിഞ്ഞു. ശെരിയാണ് എല്ലാരും കണ്ടു അയാൾ എന്നെ അടിക്കുന്നത്. കുറച്ചു കഴിഞ്ഞു ഞങ്ങൾ ക്ലാസ്സിലേക്ക് പോയി. അവിടുത്ത അവസ്ഥയും മോശമല്ല, ചെറുക്കന്മാരെല്ലാം എന്നെ കളിയാക്കുന്നുണ്ട്. പെൺകുട്ടികൾ പുച്ഛത്തോടെ നോക്കുന്നുമുണ്ട്. " ഡാ ഇവളല്ലെടാ നമ്മുടെ ദേവേട്ടനോട് ഇഷ്ടം പറഞ്ഞത്. പാവം അവളുടെ ചെവിക്കൽ അയാൾ അടിച്ചു പൊട്ടിച്ചു 😂😂😂😂😂" കളിയാക്കൽ എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. 3 ദിവസം കഴിഞ്ഞ് ഞാൻ ലാബിൽ റെക്കോർഡ് വെച്ചിട്ടിറങ്ങുമ്പോഴാണ് കാശിയേട്ടനെ കാണുന്നത്. ആ ചേട്ടൻ എന്റെ അടുത്തെക് വന്നു. " മോളെ ഞങ്ങടെ കൂടെ ഉള്ളവന്മാർ പറഞ്ഞിട്ട നീ ദേവനോട് അങ്ങനെ പറയഞ്ഞതെന്ന് സത്യായിട്ടും ഞങ്ങൾക്കറിയില്ലായിരുന്നു. അവനു നല്ല വിഷമമുണ്ട് അവനു നിന്നോട് സോറി പറയണമെന്ന് " ഞാൻ ഒന്നും മിണ്ടാൻ പോയില്ല. നോക്കിയപ്പോ അയാൾ നടന്നു വരുന്നുണ്ട്. മുണ്ടും ഷർട്ടും ആണ് വേഷം. അയാളെ കണ്ടതും ഞാൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

" ചേട്ടാ എനിക്ക് ആരുടെയും സോറി കേക്കണ്ട " ഞാൻ കാശിയേട്ടനോട് പറഞ്ഞൂ തിരിഞ്ഞതും ആ കാലന്റെ അലർച്ചയാണ് ഞാൻ കേട്ടത്. " നില്ലെടി അവിടെ "(ദേവൻ ) ഞാൻ പകച്ചു നിന്നതും അയാളെന്റെ കൈയിൽ കയറി പിടിച്ചു.. " എനിക്ക് പറയാനുള്ളത് കേട്ടിട്ട് നീ പോയ മതി " എന്തോ അയാളെന്റെ കൈയിൽ കയറി പിടിച്ചപ്പോ എനിക്കങ്ങു വിറഞ്ഞു കയറി.. ഞൻ പോലും അറിയാതെ തന്നെ എന്റെ കൈ അയാളുടെ കരണത്ത് പതിഞ്ഞു. അയാളെന്റെ കൈയിൽ നിന്നും പിടി വിട്ടു.. ആ സമയം തന്നെ ലാബിൽ നിന്നും മറ്റു കുട്ടികളും വെളിയിൽ ഇറങ്ങിയിരുന്നു. അയാൾ എന്റെ നേർക്ക് വന്നതും കാശിയേട്ടൻ അയാളെ പിടിച്ചു കൊണ്ട് പോയി. അടിച്ചത്തിനു ശേഷമാണു അത് വേണ്ടീരുന്നില്ല എന്ന് തോന്നിയത്. പക്ഷെ അവിടുന്ന് തുടങ്ങുകയായിരുന്നു എന്റെ ജീവിതത്തിന്റെ തകർച്ച എന്നറിയാൻ എനിക്കധികം സമയം വേണ്ടി വന്നില്ല...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story