താലി: ഭാഗം 4

thali

എഴുത്തുകാരി: സജ്‌ന സജു

" അയ്യോ എന്റെ തല.... എന്റെ പൊന്നു ചേച്ചി ഇതെവിട നോക്കിയാ നടക്കുന്നെ " നെറ്റി തിരുമിക്കൊണ്ട് ദേവു ചോദിച്ചപ്പോഴാ എനിക്ക് ബോധം വന്നത്. "എന്തു പറ്റി ചേച്ചി മുഖം ആകെ വല്ലാണ്ടിരിക്കുന്നു വയ്യേ?" അവൾ എന്റെ നെറ്റിയിൽ കൈ വെച്ച് ചോദിച്ചു. " ഒന്നുമില്ലടാ ഒരു തലവേദന " "ഹ്മ്മ്മ്.. രാത്രി ഉറങ്ങാഞ്ഞിട്ട ചേച്ചി പോയി കിടന്നോ " " കുഴപ്പം ഒന്നുല്ലെടാ " അതും പറഞ്ഞു ഞാൻ അടുക്കളയിലേക്ക് പോയി. ######################## " ശേ... ഞാൻ എന്താ ഈ കാണിച്ചത്, ദേവു വന്നു വിളിച്ചില്ലായിരുന്നേ ഞാൻ ആ മറുതയെ കിസ്സ് അടിച്ചാനെ. അവളുടെ കണ്ണിൽ നോക്കുമ്പോ എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുന്നു. മറ്റു പെണ്ണുങ്ങൾക്ക് ഇല്ലാത്ത എന്തോ ഒരു പ്രത്യേകത അവൾക്കുള്ള പോലെ... അല്ല ഞാൻ എന്തിനാ അവളെ കുറിച് ആലോചിക്കുന്നെ... oh ദേവ snap out. ഞാൻ വേഗം പോയി കുളിച്ചു ബൈക്കിന്റെ കീ തപ്പുമ്പോഴാണ് അച്ഛൻ എന്നെ വിളിച്ചത്. " നീ എങ്ങോട്ടേക്കാ " " കാശിയെ കാണാൻ പോണു " " നീ വന്നിട്ട് എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.. എപ്പോ വരും " " ഞാൻ കുറച്ചു താമസിക്കും "

അച്ഛൻ ഒന്നും മിണ്ടാതെ അകതെക്ക് കയറി പോയി. ഞന് കീയും എടുത്ത് പുറത്തുവന്നു എന്റെ പടക്കുതിരയുമായി അമ്പലം ലക്ഷ്യമാക്കി കുതിച്ചു.............. ശിവ ക്ഷേത്രം ആണ്.... ഈ സിറ്റിയിലും ഇവിടെ എത്തുമ്പോ എന്തോ മനസ്സിനും ശരീരത്തിനും എന്തെന്നില്ലാത്ത ഒരു സമാധാനം ആണ്... ഞാൻ ആലിൻ ചുവട്ടിൽ ബൈക്ക് നിർത്തി ശ്വാസം ആഞ്ഞു വലിച്ചു..... " നിനക്കെന്തടാ ആസ്മ ഇണ്ടോ " ഞാൻ തിരിഞ്ഞു നോക്കിയതും കണ്ടത് ഇളിച്ചോണ്ട് നിക്കുന്ന കാശി . "എന്തോന്നാ " " അല്ല നല്ല രീതിയിൽ വലിക്കുന്നു ശ്വാസം " " ഡാ %*&%%.. നിന്റെ തൊലിഞ്ഞ സംസാരം കേക്കാനല്ല ഞാൻ വരാൻ പറഞ്ഞത്. എനിക്ക്..... " ഞാൻ പറയുന്നതിന് മുമ്പേ അവൻ ചാടിക്കയറി പറഞ്ഞു.. " നിനക്ക് കുറ്റബോധം ഉണ്ടല്ലേ " " എന്തിനു " ഞാൻ അവന്റ മുഖത്തേക്ക് നോക്കി " പിന്നെ എന്തിനാടാ എന്നെ കാണണം എന്ന് പറഞ്ഞത് (കാശി ) " ഡാ നാളെ അവളുടെ വീട്ടിൽ പോണമെന്നു " "ആരുടെ "(കാശി ) " മൈ %&%%ൻ...... ആാാ ശ്രീ പ്രിയേടെ വീട്ടിൽ പോണമെന്നു വിരുന്നിനു " "അതിനെന്താ പോണം "

"എനിക്ക് വയ്യ പോകാൻ...... അച്ഛൻ അത്‌ പറയാൻ രാവിലെ എന്നെ വിളിച്ചു ഞാൻ മുഖം കൊടുക്കാതെ ഇങ്ങു പൊന്നു. ദേവുവ ഇന്നലെ ഈ ന്യൂസ്‌ എത്തിച്ചത്." ഞാൻ അവനെ നോക്കി ടെൻഷനോട് പറഞ്ഞു. ബട്ട്‌ പൊട്ടിച്ചിരി ആയിരുന്നു എനിക്ക് കിട്ടിയ മറുപടി. " നീ എന്തിനാ ചിരിക്കൂന്നേ " " പിന്നേ ചിരിക്കാതെ.... കല്യാണം കഴിച്ചാൽ ഇങ്ങനെ പലതും ഉണ്ടാകും, അതൊക്കെ ഫേസ് ചെയ്യാൻ വയ്യെങ്കിൽ നീ എന്നത്തിന അളിയാ ഈ പരിപാടിക്ക് ഇറങ്ങിയത്. " അവൻ എന്നെ നോക്കി ചോദിച്ചപ്പോ എനിക്കങ്ങു വിറഞ്ഞുകയറി. "ഡാ നീയല്ലേടാ അന്ന് അവളുടെ വീട്ടിൽ കയറാൻ എനിക്ക് ഐഡിയ തന്നത്. ഇപ്പൊ എല്ലാത്തിനും കുറ്റക്കാരൻ ഞാൻ മാത്രം ആയോ " ഞാൻ അവന്റ മുഖത്തേക്ക് നോക്കി ചോദിച്ചു. " ഹാ പഷ്ട്., രാത്രി ചടയനും അടിച്ചു കിളി പോയ എന്നോട് നീയല്ലാതെ വേറെ ആരേലും ഐഡിയ ചോദിക്കുമോടാ " (കാശി ) " നിനക്ക് ഇത് തമാശയാ എന്നാൽ എനിക്ക്...... " ഞാൻ പറഞ്ഞു നിർത്തിയതും അവൻ എന്റെ തോളിൽ കൈ വെച്ചു. " ഡാ എന്തായാലും ഇവിടെ വരേ എത്തീലെ.... so നിങ്ങൾക് സന്തോഷറ്റോടെ അങ്ങ് ജീവിച്ചൂടെ "

അവന്റെ വാക്ക് കേട്ടതും ഒരു വെള്ളിടി എന്റെ നെഞ്ചിൽലൂടെ കടന്ന് പോയി. " നിനക്ക് എല്ലാം അറിയാവുന്നതല്ലെടാ.. അവൾ കാരണം ഞാൻ കോളേജിൽ നാണം കെട്ടു നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നാണം കെട്ടു ഇതൊന്നും അല്ല എന്നെ വേദനിപ്പിച്ചത്.. ഏട്ടനെ കാണുമ്പോ എനിക്ക് വെറുപ്പ് തോന്നുവാ എന്ന് ദേവു പറഞ്ഞത് എനിക്ക് മറക്കാൻ പറ്റില്ലെടാ " " നീയും അത്ര നല്ലവനല്ല "(കാശി ) " നീ എന്റെ ഈ കൈവക്കീന്ന് ഒന്നു മാറി നിന്നെ.. അല്ലെങ്കി വേണ്ട ഞാൻ പോയേക്കാം " അവന്റെ അടുത്ത് നിന്നും ഞാൻ തിരിഞ്ഞപ്പോ അവൻ എന്റെ കൈയിൽ കയറി പിടിച്ചു... "എന്താടാ " " നിനക്ക് എന്നോട് എന്തേലും പറയാൻ ഉണ്ടോ " ഒരു കള്ളനെ പിടിച്ചപോലെ അവൻ ചോദിച്ചു.... " ഇ ... ല്ലെടാ """ ഞാൻ വിക്കി വിക്കി പറഞ്ഞു. " അല്ലടാ ഈ കല്യാണത്തിന് നീ സമ്മതിച്ചത് അവളോട്‌ നിനക്ക് പക ഉണ്ടായൊണ്ട് അല്ലേ പക്ഷെ അവളെന്തിനാ സമ്മതിച്ചേ? " കാശി എന്നെ സംശയത്തോടെ നോക്കി. ഞാൻ അവനു മുഖം കൊടുക്കാതെ നേരെ ബൈക്കും എടുത്തു വീട്ടിൽ എത്തി. റൂമിൽ വന്നതും ഞാൻ കണ്ണാടിയിലേക്ക് നോക്കി,

പതിയെ എന്റെ കൈകൊണ്ട് ഞാൻ കവിളിൽ തൊട്ടു... ഇപ്പോഴും അവൾ എന്നെ അടിച്ച വേദന മനസ്സിൽ മാറാതെ കിടക്കുന്നുണ്ട്. അന്ന് ഫ്രെഷേഴ്സ് ഡേയ്ക്ക് ആണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.. ഒരു നാടൻ പെൺകുട്ടി, അവളെ തന്നെ ഞാൻ നോക്കി ഇരുന്നപ്പോഴാണ് കാശി റാഗിംഗ് നു വേണ്ടി ആ പെണ്ണിനേ വിളിച്ചത്. " ശേ ഞാൻ അവളെ നോക്കുന്നത് ഈ നാറി കണ്ടെന്ന തോന്നുന്നേ "ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് അവനേ ഒന്നു നോക്കി... അവൻ എന്നെ ഒരു ആക്കിയ ചിരി ചിരിച്ചു കാണിച്ചു. പെട്ടെന്ന് തന്നെ ഞാൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് അതിൽ കുത്തിക്കൊണ്ടിരുന്നു. അവളുടെ പേര് എന്താണെന്നു അവൻ ചോദിച്ചപ്പോ അവൾ പറഞ്ഞു "ശ്രീ പ്രിയ " അത്‌ കേട്ടതും ഞാൻ അവളെ നോക്കി അവൾ എന്നെയും.... എന്തൊരു നോട്ടമാണ് ഈ പെണ്ണിന്റ... വലിട്ടെഴുതിയ കണ്ണും.... ചെഞ്ചുണ്ടും... നീണ്ട നസികയും... ഞാൻ അവളെ തന്നെ നോക്കിയപ്പോഴാണ് ഞാൻ ഓർത്തത് ഞാൻ സ്ത്രീ വിരോധിയല്ലേ... ഞാൻ പെട്ടെന്ന് തന്നെ മൊബൈലിലേക്ക് മുഖം പുഴ്ത്തി.

" i luv u" അവൾ എന്റെ മുന്നിൽ വന്നു പറഞ്ഞതും എന്റെ സകല നിയന്ത്രണവും പൊട്ടി ഞാൻ അവളുടെ കരണം പുകച്ചു... തെറിയും വിളിച്ചു... പിന്നാണ് ഞാൻ അറിയുന്നത് എന്റെ കൂട്ടുകാരാണ് അവളോട്‌ അങ്ങനെ പറയാൻ പറഞ്ഞതെന്ന്. കാശി ഒരുപാട് നിർബന്ധം പിടിച്ചോണ്ടാ ഞാൻ അവളോട്‌ sry പറയാൻ പോയത് എന്നാൽ അവളോ എന്റെ കരണം പുകച്ചു. ഞാൻ : നീ പറഞോണ്ടല്ലേ ഡാഷ് മോനെ ഞാൻ അവളോട് sry ഉണ്ടാക്കാൻ പോയത് എന്നിട്ട് ആ ബ്ലഡി ബി%%%.... വിടില്ല ഞാൻ അവളെ കാശി : ഡാ നീയൊന്ന് അടങ്. അവളെ കണ്ടപ്പോ ഞാൻ വിചാരിച്ചു പാവം ആണെന്ന് പക്ഷെ അവൾ ആളൊരു പുലിയ. ഞാൻ : ഇവിടെ ഉള്ളവന്മാർ പോലും എന്റെ മുന്നിൽ നിവർന്നു നടക്കില്ല അപ്പോഴാ ഒരു കൂറ പെണ്ണ്...... ( ഞാൻ എന്റെ കവിളിൽ തടവി ) "ഡാ കാശി അവളെ ഞാൻ വെറുതെ വിടില്ല അവൾ ഇപ്പൊ എവിടെ കാണും " ഞാൻ അവന്റെ മുഖത്തെക്ക് നോക്കി. "എന്തിനാടാ തിരിച് തല്ലാനാണോ " "അല്ല നീ പറ.... അല്ലെങ്കി ഞാൻ രാഹുലിനെ വിളിച്ചു ചോദിക്കാം ". ഞാൻ ഫോണെടുത്ത് രാഹുലിനെ വിളിച്ചു........ " എന്താടാ "(കാശി) " അവൾ ക്ലാസ്സിലുണ്ട് അളിയാ " ഞാൻ അവനെ നോക്കി ഒരു വന്യമായ ചിരിയോടെ പറഞ്ഞു.. "പോകാം " ഞാൻ എണീറ്റു കൂടെ കാശിയും...

എന്തു ചെയ്യണമെന്ന് എനിക്ക് നന്നായിട്ടറിയാമായിരുന്നു. ഞാൻ ക്ലാസ്സിലേക്ക് കയറി. ബ്രേക്ക്‌ ടൈം ആയോണ്ട് ക്ലാസ്സിൽ കുറച്ചു കുട്ടികളെ ഉണ്ടായിരുന്നുള്ളു. " എല്ലാം ക്ലാസ്സിൽ നിന്ന് ഇറങ്ങിക്കെ " എന്റെ ശബ്ദം ഉയർന്നതും എല്ലാരും ഇറങ്ങി കൂടെ അവളും ഇറങ്ങാൻ നേരം ഞാൻ അവളെ തടഞ്ഞു. " നീ ഇവിടെ നിക്ക് " ഞാൻ അവളെ തന്നേ നോക്കി അവളെ വിറക്കുവാണ്.. അതുകണ്ടപ്പോ എനിക്കെന്തോ എന്തും ചെയ്യാമെന്ന ഒരു തോന്നൽ... അപ്പോഴേക്കും കാശി എല്ലാരേയും ക്ലാസിനു വെളിയിലാക്കി ഡോർ ക്ലോസ് ചെയ്തു. ഇപ്പൊ ആ അടഞ്ഞ ക്ലാസ്സ്‌ മുറിയിൽ ഞാനും അവളും മാത്രം. ഞാൻ അവളുടെ അടുത്തെക്ക് നടന്നു അവളെ പേടിച്ചു പേടിച്ചു പുറകോട്ട് നീങ്ങി... ഭിത്തിയിൽ തട്ടി നിന്നു.. " എന്തിനാ കതക് അടച്ചേ മര്യാദക്ക് തുറക്ക് " " ഇല്ലെങ്കി " ഞാൻ അവളോട് ഒന്നുടെ ചേർന്ന് നിന്നു അവളുടെ കെട്ടി വെച്ചിരുന്ന മുടി അലങ്കോലമാക്കി..എന്റെ ഷർറ്റിന്റെ 2 ബട്ടൺ അഴിച്ചു..

എന്നിട്ട് അവളെ തന്നെ നോക്കി നിന്നു.അവളുടെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി.....5 മിനിറ്റ് കഴിഞ്ഞ ശേഷം ഞാൻ ഒന്നും മിണ്ടാതെ ക്ലാസിനു വെളിയിൽ ഇറങ്ങി അവിടെ മറ്റു കുട്ടികളൊക്കെ ഉണ്ടായിരുന്നു. എന്റെ പുറകെ തന്നെ അവളും ഇറങ്ങി വന്നു.. ഞാൻ മുന്നോട്ടു നടക്കാൻ തുടങ്ങി പീറ്റെന്നാണ് ഞാൻ ഓർത്തത്. " ഡി.... " അവൾ എന്നെ തന്നെ നോക്കി നിൽക്കുവാന് നിറകണ്ണുകളോടെ... ഞാൻ തുടർന്നു " നിനക്ക് ഒരു രാത്രിക്ക് എത്രയാ റേറ്റ് എന്നറിയില്ല എന്നാലും എന്റെ ആദ്യത്തെ അനുഭവമല്ലേ ഇരിക്കട്ടെ " ഞാൻ കുറച്ചു 500 രൂപ നോട്ട് എടുത്ത് അവളുടെ കൈയിൽ കൊടുത്തു. എന്നാൽ അത് അവൾ വാങ്ങാൻ തയ്യാറായില്ല... അപ്പോഴത്തെ തോന്നലിൽ ഒന്നുടെ ജയിക്കാൻ വേണ്ടി ഞാൻ അവളുടെ ഷാൾ പിടിച്ചു താത്ത് അവളുടെ നെഞ്ചിന്റെ വിടവിൽ ആ പണം തിരുകി. അവൾ പെട്ടെന്ന് മാർ കൈകൊണ്ടു മറച്ചു താഴെക്ക് ഊർന്നിരുന്നു. ഞാൻ ഒരു പുഞ്ചിരിയോടെ കാശിയെ നോക്കി.. അവൻ എന്നെ ഒന്ന് കലിപ്പിൽ നോക്കിയിട്ട് പോയി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story