താലി: ഭാഗം 5

thali

എഴുത്തുകാരി: സജ്‌ന സജു

"അതേ അച്ഛൻ വിളിക്കുന്നു " ആ മറുതയുടെ ശബ്ദമാണ് എന്നെ ഓർമകളിൽ നിന്നും തിരികെ കൊണ്ട് വന്നത്. " ഏന്തോന്ന്.. " "അച്ഛൻ വിളിക്കുന്നുന്ന് " " എന്തിന്.. " "എന്റെ വീട്ടിൽ പോകുന്ന കാര്യം സംസാരിക്കാൻ.. നാളെയ പോണത് " "അത് നീ മാത്രം തീരുമാനിച്ച മതിയോ.. എനിക്കിഷ്ടമല്ല, " "ഇഷ്ടമില്ലാത്തവർ വരണ്ട ഞാൻ പോകും " "നിനക്കിപ്പോ എന്നെ പേടി ഇച്ചീരി കുറഞ്ഞിട്ടുണ്ട് " "ഞാൻ എന്തിനാ യാളെ പേടിക്കുന്നത്.. എനിക്കത്തിന്റെ ആവശ്യം ഇല്ല " അവൾ മുഖം കൊട്ടികൊണ്ട് പറഞ്ഞു "ശെരിയാ നിനക്ക് നിന്റെ വീട്ടിൽ പോകുന്നതല്ലേ എല്ലാത്തിനും സൗകര്യം " ഞാൻ ഒരു പുച്ഛം കലർന്ന ചിരിയോടെ പറഞ്ഞു. അവക്ക് എന്താണെന്നു മനസിലായില്ലന്ന് തോന്നുന്നു കള്ളി. അവളുടെ വീട്ടിൽ പോയാലല്ലേ തൊട്ടു അപ്പുറത് താമസിക്കുന്ന അവളുടെ കാമുകൻ കിച്ചുവിനെ കാണാൻ പറ്റു. ഞാൻ മനസ്സിൽ പറഞ്ഞു. അവൾ എന്റെ മുഖത്തെക്ക് തന്നെ നോക്കുവാന്. " എന്താടി നോക്കുന്നെ " "പോടാ " അവൾ അതും പറഞ്ഞു ഓടി... അവൾ എന്നെ പോടന്നല്ലേ വിളിച്ചത്. അവൾക്കിത്ര ധൈര്യമോ. " നിക്കെടി അവിടെ.. നിക്കാൻ "

ഞാൻ അതും പറഞ്ഞു പുറകെ ഓടി... സ്റ്റെപ് കയറി വന്ന ദേവൂനെ ഞാൻ കണ്ടില്ല.. അവളെ ഇടിച്ചതും അവളുടെ കയ്യിൽ നിന്നും എന്തൊക്കെയോ താഴെ വീണു. " സോറി ഞാൻ നിന്നെ കണ്ടില്ല " ഞാൻ തൊഴുതോണ്ട് പറഞ്ഞു. " അതെ ഈ ഓടി കളിയൊക്കെ അങ്ങ് റൂമിൽ മതി മോനെ... ചേച്ചി..... " ദേവു ആ മറുതയെ നീട്ടി വിളിച്ചു. "എന്താ മോളെ " " ചേച്ചിയും ചേട്ടനും കൂടി ഇതൊന്നു ശെരിയാക്കി തന്നേ " അവൾ തറയിൽ വീണുകിടക്കുന്ന സാധനങ്ങൾ നോക്കി പറഞ്ഞു. " ഇതെന്തുവാടി ആക്രിയോ " ഞാൻ ദേവൂന്നോട് ചോദിച്ചതും അവൾ എന്നെ ഒന്നു ചുണ്ട് കൂർപ്പിച്ചു നോക്കി... "ആക്രി ഒന്നും അല്ല ഇത് ക്ലസ്സിലേ പ്രൊജക്റ്റ്‌നു വേണ്ടി ഞാൻ ഇണ്ടാക്കിയ പവർ സ്റ്റേഷൻ ആണ്. "oh സോറി.... ഞാനും നിന്റെ ചേച്ചിയും കൂടി ചെയ്തേക്കാം എന്തെ??" ഞാൻ അത്‌ പറഞ്ഞതും ദേവു ഞങ്ങളെ രണ്ടും മാറി മാറി നോക്കി ചിരിച്ചു. " അപ്പൊ മക്കള് രണ്ടും കൂടി ശെരിയാക്കാൻ നോക്ക് "

അവൾ താഴെക്ക് പോയി. "എന്താടി നോക്കി നിക്കുന്നെ പറഞ്ഞത് കേട്ടില്ലേ വന്നു ശെരിയാക്കാൻ " " അയ്യടാ തന്നേ അങ്ങ് ആക്കിയ മതി . താനല്ലേ അത് നശിപ്പിച്ചത് "അവൾ ഉണ്ടക്കണ്ണുരുട്ടി... " എനിക്ക് ഈ കോപ്പൊന്നും ശെരി ആക്കാൻ അറിയില്ല.. " ഞാൻ മറ്റെങ്ങോ നോക്കി പറഞ്ഞു... " എനിക്ക് തോന്നി... അതെ പഠിക്കാൻ വിട്ട പഠിക്കാൻ പോണം അല്ലാതെ സ്ത്രീ വിരോധം പറഞ്ഞു കണ്ട പെണ്ണുങ്ങളുടേ പുറകെ നടക്കരുത്. " അവളത് പറഞ്ഞപ്പോ എന്റെ യഥാർത്ഥ സ്വഫാവം സടകുടഞ്ഞെണീറ്റു . " ഞാൻ പറയുന്നത് കേട്ട നിനക്ക് കൊള്ളാം ഇല്ലെങ്കിൽ അറിയാമല്ലോ മോളെ എന്നെ. " എന്റെ ചിരിയിൽ അവൾ ഒന്നു പതറിയതായി എനിക്ക് തോന്നി..... " ഹും വേഗം ആകട്ടെ... ഞാൻ എല്ലാം അവളുടെ കൈയിൽ കൊടുത്തിട്ട് ഫോണും കൊണ്ട് പുറത്തേക്കിറങ്ങി. കുറച്ചു കാര്യങ്ങൾ പ്ലാൻ ചെയ്യാനുണ്ട്. ########################

"അയാളെല്ലാം എന്റെ കൈയിൽ തന്നിട്ട് ഇറങ്ങി പോയി കാലൻ. എനിക്ക് ഇയാളെ എതിർക്കാൻ പറ്റില്ല കാരണം.. ഇയാളുടെ ദയവില്ലലെ എന്റെ വീടും വീട്ടുകാരും. എനിക്കെതിരെ ഉള്ള അയാളുടെ ആയുധവും അത്‌ തന്നെയാണ്. ഇല്ലെങ്കിൽ കാണാമായിരുന്നു ഈ ശ്രീ ആരാണെന്നു.... അയാൾ പറയുന്ന കേട്ടിലെങ്കിൽ.. എന്റെ കണ്ണു നിറഞ്ഞു വന്നു.... പെട്ടെന്നാണ് ഫോൺ റിങ് ചെയ്‍തത്..... "കിച്ചു കാളിങ് " ഇവൻ എന്തിനാ എന്നെ വിളിക്കുന്നത്. ഞാൻ ഫോൺ എടുതു. "ഹലോ ശ്രീ " "എന്താ കിച്ചു " " ഡി നിനക്കവിടെ സുഖമാണോ " "അതേടാ എന്താ അങ്ങനെ ചോദിച്ചത് " " എടി എനിക്ക് നന്നോടൊരു കാര്യം പറയാനുണ്ട്. അത്യാവശ്യമാണ്. നീ എന്നാ ഇങ്ങോട്ട് വരിക " " ഞാൻ ചിലപ്പോ നാളെ വരും. " " കൂടെ aa ദേവനും കാണുമോ " " ചിലപ്പോൾ കാണും എന്താടാ... നീ കാര്യം പറ.... " " അത് നിന്നോഡ് മാത്രം പറയാനുള്ള രഹസ്യമാ....... നീ വീട്ടിൽ വന്നിട്ട് ഞാൻ വിളിക്കാം.. എന്താ " " ഓക്കേ ഡാ എന്നാ " ഞാൻ ഫോൺ വെച്ച് തിരിഞ്ഞതും കാണുന്നത് ആ കാലനേ ആണ്. " എന്താ... " ഞാൻ അയാളോട് ചോദിച്ചു " അല്ല പാക്ക് ചെയ്യണ്ടേ " " എന്തിനു "

" നാളെ നമ്മൾ നിന്റെ വീട്ടിൽ പോകുവല്ലേ " അയാൾ അതുപറഞ്ഞപ്പോ ഞാൻ അങ്ങേരെ തന്നെ നോക്കി... ഹും ഇയാളല്ലേ എഴുന്നള്ളുന്നില്ല എന്ന് പറഞ്ഞത് .. ഇപ്പോ വരുന്നെന്നു.. എന്ത് സാധനം ആണോ ആവോ. ഞാൻ താഴെക്ക് പോന്നു. ################### ഞാൻ അവരുടെ ഫോൺ സംസാരം കെട്ടില്ലന്നാണ് അവൾ വിചാരിച്ചിരിക്കുന്നത്. ആ കിച്ചു, അവനെ പല സ്ഥലതും ഞാൻ നോക്കി നടന്നതാണ്. ഇവളോടുള്ളതുപോലെ തന്നെ അവനോടും എനിക്ക് പകയുണ്ട്. ഈ രണ്ടെണ്ണം കൂടിയല്ലേ ഇല്ലാത്ത പെണ്ണ് കേസ് എന്റെ തലയിൽ കെട്ടി വെച്ചതും എനിക്ക് പോലീസിന്റെ ഇടി കിട്ടിയതും. അന്ന് ശരീരത്തിനേറ്റാതിനേക്കാൾ മുറിവ് മനസിനാണ്..... രണ്ടെണ്ണത്തിനെയും വെറുതെ വിടില്ല ഞാൻ..... ഓരോന്നോർത്ത് ഞാൻ പാക്കിങ് എല്ലാം പെട്ടെന്ന് ചെയ്തു. കാശിയെയും വിളിച്ചു പറഞ്ഞു അവവളുടെ വീട്ടിൽ പോകുന്ന കാര്യം. കിചുന്റെ കാര്യം എന്തോ പറയാൻ തോന്നില്ല. നാളെ അവിടെ എത്തിയിട്ട് ബാക്കി തീരുമാനിക്കാം ###################### രാവിലത്തെ ഫുഡും കഴിഞ്ഞ് ഞാനും അവളും എന്റെ ഫോർഡ്ഇൽ യാത്ര തിരിച്ചു.

കാറിൽ വെച്ച് ഞാൻ ഇടക്കിടെ അവളെ നോക്കി. അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം.... കാണും കാരണം അവളുടെ മറ്റവനെ കാണണ്ടേ. ഏകദേശം 2മണിക്കൂർ കൊണ്ട് ഞങ്ങൾ അവളുടെ വീട്ടിൽ എത്തി. ഇതിനു മുൻപ് 2 പ്രാവശ്യം ഞാൻ ഈ വീട്ടിൽ വന്നിട്ടുണ്ട്. ആദ്യത്തേത് ഇവളും ഇവളുടെ മറ്റവനും കൂടി എന്നെ വെട്ടിലാക്കി ഇവളുടെ റൂമിൽ കയറ്റി. 2 ആമത്തെ വരവ് എന്റെ ജയത്തിന് വേണ്ടി ഉള്ളതായിരുന്നു. ആ വരവിന്റെ കൺക്ല്യൂഷൻ ആയിരുന്നു ഞങ്ങടെ കല്യാണം. " മോനെ എന്താ ആലോചിക്കുന്നെ അകത്തേക്ക് കയറി വാ " " ഹാ അങ്കിൾ.. ഞാൻ ലഗേജ് എടുക്കട്ടെ " ഞാൻ ടിക്കി ഓപ്പൺ ചെയ്ത് ബാഗ് ഒകെ എടുത്തു. ഇനി 3 ദിവസം ഇവിടെ ആണ്. അവളുടെ അമ്മയും അനിയത്തിയും എന്നെ നോക്കി ചിരിച്ചു. ഞാനും അവർക്കൊരു പുഞ്ചിരി സമ്മാനിച്ചു. " ഞാനും സഹായിക്കാം മോനെ " അവളുടെ അച്ഛൻ എന്റെ അടുത്തെക്ക് വന്നു. "its ഓക്കേ അങ്കിൾ " എന്തോ എനിക്ക് അയാളെ അച്ഛൻ എന്ന് വിളിക്കാൻ തോന്നീലാ. ഞങ്ങൾ വീട്ടിൽ കയറി... " മക്കളൊന്ന് ഫ്രഷ് ആയി വാ ... അപ്പോഴേക്കും അമ്മ ഫുഡ്‌ എടുത്ത് വെക്കാം "

" ഓക്കേ ആന്റി " ഞാൻ ബാഗും കൊണ്ട് അവളുടെ മുറി ലക്ഷ്യമാക്കി നടന്നു. " നീയും കേറി പോടീ " അവളുടെ അമ്മ അവളോട്‌ പറയുന്നത് ഞാൻ കേട്ടു. റൂമിലെത്തി ഞാൻ ബാഗ് ഓപ്പൺ ചെയ്തു എന്റെ ടവൽ എടുത്തു ഉടുത്ത് കണ്ണാടിക് മുന്നിൽ നിന്നും ബോഡി ഷോ നടത്തുമ്പോഴാണ് അവൾ കേറിവരുന്നത്. ഞാൻ പെട്ടെന്ന് ഊരിയിട്ട ടീഷർട്ട് എടുത്തു ദേഹം മറച്ചു. " ഒരു റൂമിൽ കേറി വരുമ്പോ ഡോർ നോക് ചെയ്യാൻ അറിയില്ലേ " ഞാൻ അവളോട്‌ ചോദിച്ചു. " ഇത് എന്റെ മുറിയ ഞാൻ ഇഷ്ടം ഉള്ളപ്പോ കേറി വരും " അവൾ പറ്റുന്ന അത്ര അഹങ്കാരത്തിൽ പറഞ്ഞു. " ആണോ....എന്നാലേ നീ എന്റെ ഭാര്യയാ എനിക്കും ഇഷ്ടമുള്ളത് നിന്നെ ചെയ്യാം അല്ലെ " പറഞ്ഞതും ഞാൻ അവളുടെ അടുത്തെക്ക് പതിയെ ഒരു വഷളൻ ചിരിയോടെ നടന്നു. എന്നെ ഒട്ടും വിശ്വാസം ഇല്ലാത്തത് കൊണ്ടാവാം അവൾ റൂമിൽ നിന്നും ഒരൊറ്റ ഒറ്റമായിരുന്നു. എന്റെ ചുണ്ടിൽ അത് കണ്ട് ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞോ.... oh വാട്ട് എവെർ ഇറ്റ് ഈസ്‌.... ഇപ്പൊ ഇവളല്ല എന്റെ ഇര... അവൻ ആ കിച്ചുവാണ്. അവർ തമ്മിൽ ഫോണിൽ സംസാരിച്ചത് ഞാൻ കേട്ടതല്ലേ. ചിലപ്പോൾ ഇന്നത്തോടെ എന്റെ മനസിലെ തീ പകുതി അണയും. ഞാൻ എന്റെ ഇരക്കായി കാത്തിരുന്നു................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story