താലി: ഭാഗം 6

thali

എഴുത്തുകാരി: സജ്‌ന സജു

ഞാൻ എന്റെ ഇരക്കായി കാത്തിരുന്നു. ഞാൻ കുളിയും കഴിഞ്ഞു താഴെ ഇറങ്ങിയപ്പോ ആന്റി ഞങ്ങൾക്കുള്ള ഫുഡ്‌ ഒകെ എടുത്തു വെച്ചിട്ടുണ്ടായിരുന്നു. ഓരോ തമാശയും മറ്റും പറഞ്ഞു എല്ലാരും ഫുഡ്‌ കഴിച്ചു ഞാനും അതിൽ പങ്കുചേർന്നു കാരണം അവരുടേ മുന്നിൽ ഞാൻ സ്നേഹനിധിയായ മരുമകൻ ആണ്. കഴിച്ചു കഴിഞ്ഞു ഞാൻ തിരികെ മുറിയിൽ വന്നു കിടന്നു. എന്തോ മനസ്സിനൊരു സന്തോഷം ഇല്ല......... എന്റെ കണ്ണുകൾ ഉറക്കത്തെ കൂട്ടുപിടിക്കാൻ തുടങ്ങി. എല്ലാവരുടെയും മുന്നിൽ വെച്ച് അവളെ നാണം കെടുത്തിയിട്ട് ഞാൻ നേരെ ചെന്നത് കാശിയുടെ അടുത്തെക്കാണ്. " ഡാ നീയെന്താ ഇങ്ങു പോന്നത്. എങ്ങനെ ഉണ്ടായിരുന്നു എന്റെ പ്രകടനം " ഞാൻ അവന്റ മുഖത്തെക്ക് നോക്കി. അവൻ മുഖം മുറിക്കി വെച്ചിരിക്കുവാണ് ദേഷ്യം ആയിരിക്കും. "ഡാ കാശി നിന്നോടാ ചോദിച്ചേ " ഞാൻ അവന്റെ തോളത്തു കൈ വെച്ച് ചോദിച്ചു " പക്ഷെ ഒരു പൊട്ടിത്തെറി ആയിരുന്നു അവന്റ മറുപടി " ഫ കൈയെടുക്കെടാ നാറി.. നീ എന്നാ പരിപാടിയ ഈ കാണിച്ചേ... ആണുങ്ങൾക്ക് ചേർന്ന പണിയാണോടാ. നിനക്കെങ്ങനെ തോന്നി,

കണ്ടു നിന്ന എനിക്ക് തന്നേ ഒരുമാതിരി ആയി. നീ വിളിച്ചപ്പോ നിന്റെയൊപ്പം വന്നതാ എന്റെ തെറ്റ് " അവൻ എന്റെ കൈ തട്ടി മാറ്റി എണീറ്റു... എന്നിട്ടെന്നെ ഒന്നു നോക്കി. " അവളുടെ സ്ഥാനത് നീ ദേവൂനെ ഒന്നു വിചാരിച്ചു നോക്ക്... ഇനിമേലിൽ ഇങ്ങനുള്ള പരിപാടിക്ക് എന്നെ വിളിക്കരുത്." അവൻ എണീറ്റു പോയി.... ഹും കൂറ ഇവനല്ലേ ഞാൻ ക്ലാസ്സിൽ കയറിയപ്പോ ഡോർ അടച്ചു സഹായിച്ചത് ഇപ്പൊ ഞാൻ ആയോ കുറ്റക്കാരൻ. ബട്ട്‌ ഞാൻ ചെയ്‌തത് തെറ്റാണ്... പരസ്യമായി ഒരു പെണ്ണിനോട് എല്ലാരും കാണ്കെ .. മോശം. ഞാൻ എന്റെ തല ഒന്ന് ഷേക്ക്‌ ചെയ്തു........ ഞാൻ ചെയ്‍തത് തെറ്റ് തന്നെയാണ്, പക്ഷെ അവൾ എന്നെ അടിച്ചതുകൊണ്ടല്ലേ....ഞാൻ അവളെ തല്ലി അവൾ എന്നെയും, പ്രോബ്ലം സോൾവ്ഡ്.....അവളോട് മാപ്പ് ചോദിക്കണം. ഞാൻ നേരെ കാശിയുടെ അടുത്ത് ചെന്നു. " ഡാ സോറി അളിയാ " " എന്നോടല്ല സോറി പറയേണ്ടത് . " അവൻ എങ്ങോട്ടോ നോക്കി പറഞ്ഞു. " അവളോട്‌ ഞാൻ സോറി പറഞ്ഞോളാട. " ഞാൻ അവന്റ മുഖത്തേയ്ക്ക് നോക്കി. " നീ ഒരു സോറി പറഞ്ഞതിന്റെ നടുക്കം ഇതുവരെ വിട്ടുമാറീറ്റില്ല

" അവൻ പുച്ഛത്തോടെ പറഞ്ഞു. " ഇല്ലടാ ഇനി ഒരു പ്രശ്നവും ഉണ്ടാകില്ല... പ്രോമിസ്.. നീ എന്റെ കൂടെ ഒന്ന് വന്ന മതി " ഞാൻ അവന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. " വിശ്വസിക്കമോടെ നിന്നേ " അവൻ ആക്കിയ ചിരിയോടെ പറഞ്ഞു. " ഓ വിശ്വസിക്കാം " അവൻ എന്നെ വിശ്വസിച്ചു. ഞങ്ങൾ രണ്ടും കൂടി അവളെ തപ്പിയപ്പോ അറിഞ്ഞു അവൾ ക്യാന്റീനിൽ ഉണ്ടെന്ന്. ഞങ്ങൾ രണ്ടും നേരെ കാന്റീറ്നിലേക്ക് വിട്ടു. അവളും വേറേ 4..5 ചെറക്കന്മാരും കൂടി അവിടെ ഇരുന്നു സംസാരിക്കുണ്ട്. കാശി കാന്റീന്റെ വെളിയിൽ നിന്നു ഞാൻ അകത്തേക്ക് കയറി. അവൾ കരയുകയണീന്നു തോന്നി എനിക്ക്. "ശ്രീ പ്രിയ ".... ഞാൻ പതുക്കെ വിളിച്ചു. അവൾ ആ കരഞ്ഞു കലങ്ങിയ കണ്ണുമായി എന്നെ നോക്കി. " ഡോ എനിക്ക് തന്നോടൊന്ന് തനിച്ചു സംസാരിക്കണം.... എന്താ ഒന്ന് പുറത്തേക്ക് വരാമോ? " ഞാൻ സംസാരത്തിൽ നല്ല വിനയം കലർത്തി ചോദിച്ചു.

" ഇല്ല അവൾക് തന്നോടൊന്നും സംസാരിക്കാൻ ഇല്ല " ഇവനാരെടെ എന്ന് പറഞ്ഞു ഞാൻ നോക്കിയപ്പോ കണ്ടു കിച്ചു..... കോളേജിൽ പൊതുവെ മാന്യൻ.. ഇവൻ എന്താ ഇവിടെ.. " അത് പറയാൻ നീ ആരാടാ പന്ന പൂ ₹&*%%&%നെ " ഞാൻ അവനോട് ചൂടായി ചോദിച്ചു... " അത് അവൾക്കറിയാം ഞാൻ ആരാണെന്നു " ഞാൻ അവളെ ഒന്ന് നോക്കി.. അവൾ എന്നെയും. എനിക്കെന്തോ അവൻ പെട്ടെന്നങ്ങനെ പറഞ്ഞപ്പോ ഒരു വിഷമം. അല്ല ഞാൻ എന്തിനാ വിഷമിക്കുന്നത്. ഞാൻ എന്റെ സ്ഥായി സോഭാവം തന്നെ പുറത്തെടുക്കാൻ തീരുമാനിച്ചു. " ഞാനും അവളും തമ്മിലുള്ള പ്രശ്നം ആണിത്.. നീ കൂടതൽ ഹീറോ ആയി എന്റെ കൈയിൽ നിന്നും വാങ്ങി കൂട്ടണ്ട മറങ്ങോട്ട്..." . ഞാൻ അവനെ നെഞ്ചിൽ തള്ളിമാറ്റിയ ശേഷം അവൾക് നേരെ തിരിഞ്ഞു... " ഡി എനിക്ക് നിന്നോട് സംസാരിക്കണം " ഞാൻ അത് പറഞ്ഞുകഴിഞ്ഞതും നടുവിന് ഒരു ചവിട്ട് കിട്ടിയതും ഒരുമിച്ചായിരുന്നു. ആ ചവിട്ടിൽ ഒന്ന് വെഞ്ഞു പോയ ഞാൻ തിരിച്ചു വന്നു അവന്റെ കൂമ്പിനിട്ട് രണ്ട് കുത്ത് കൊടുത്തു... അതോടെ പണി പാളി. അവന്റെ കൂടെ ഉണ്ടായിരുന്നവർ എന്നെ പഞ്ഞിക്കിട്ടു.

ഞാൻ തനിച്ചയോണ്ട് ഇനിക്കൊന്നും തിരിച്ചു ചെയ്യാൻ പറ്റീല.... എന്റെ ബോധം മറയുമെന്നായപ്പോഴാണ് ഞാൻ ആ കാഴ്ച കാണുന്നത്. ശ്രീ എന്റെ അടുത്ത് നിക്കുന്നുണ്ട് അവൾ എന്നെ അടിക്കാൻ വരുന്നവരുടെ അടുത്ത് എന്തൊക്കെയോ തൊഴുതു പറയുന്നു.. എന്റെ കണ്ണ് പതുക്കെ അടയുന്ന പോലെ തോന്നി എനിക്ക്. പിന്നെ കണ്ണു തുറക്കുമ്പോൾ ഞാൻ ക്ലാസിലാണ് ചുറ്റും എന്റെ ഫ്രണ്ട്സും കാശിയും... " ഡാ ആര് യു ഓൾ റൈറ്റ് " കാശി എന്നോട് ചോദിച്ചു... ഞാൻ അതിനൊന്നു തലയാട്ടി. " എന്തായിരുന്നു അവിടെ പ്രശ്നം " കാശി എന്നോട് ചോദിച്ചു. ഞാൻ നടന്നാതെല്ലാം വള്ളി പുള്ളി വിടാതങ്ങു പറഞ്ഞു... അവന്റ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി. " അളിയാ ഇതിന് അവൾക്കും അവളുടെ മാറ്റവനും നമ്മൾ പണി കൊടുക്കും " കാശി എന്നെ നോക്കി പറഞ്ഞു. " ഡാ അവൾ പാവമാണെന്ന തോന്നുന്നേ. അവളാണ് അവന്മാരുടെ അടുത്ത് നിന്നു എന്നെ മാറ്റിയത്. " " ഓഹോ ഇപ്പൊ അവൾ പാവമായോ ..... ഞങൾ അവിടെ തക്ക സമയത് എതിലാർന്നേ കണായിരുന്നു... നിനക്ക് വയ്യെങ്കിൽ വേണ്ട ഈ കാശി ആ കിച്ചനെ ഒന്ന് കാണുന്നുണ്ട്. അവൻ ഒരിക്കലും മറക്കാത്ത രീതിയിൽ "

" അളിയാ ആാാ ശ്രീ പ്രിയയും അവനും തമ്മിൽ പ്രേമം ആണെന്ന ഞാൻ അറിഞ്ഞേ. " രാഹുൽ കാശിയെ നോക്കി പറഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം നോക്കി. " അപ്പൊ അവനെ അങ്ങ് പൊക്കാം എന്തേയ് " കാശി എന്നെ നോക്കി ചിരിച്ചു.. ഞാനും അവനൊപ്പം ചേർന്നു. ഞങ്ങൾ വൈകുന്നേരം വരെ അവനു വേണ്ടി വെയിറ്റ് ചെയ്തു. ലാസ്റ്റ് അവൻ ഞങ്ങടെ കണ്മുന്നിൽ തന്നെ വന്നു പെട്ടു. " ഡാ മോനെ ഇന്നലെ എന്താ സംഭവിച്ചത് " കാശി സമാധാനത്തോടെ അവനോട് ചോദിച്ചു. അവന്റ മുഖത്തു പേടി കാണാമായിരുന്നു എന്നാൽ അവൻ അത്‌ മറച്ചു പിടിക്കാൻ ശ്രമിച്ചു. " അത് ചേട്ടൻ ചേട്ടന്റ ഫ്രീണ്ടിനോട് ചോദിക്ക് എന്താ പ്രശ്നം എന്ന് " " അതൊക്കെ ഞാൻ ചോദിച്ചോളാം അല്ല, നീ എന്തിനാ അവളുടെ കാര്യത്തിൽ ഇടപെടുന്നത്. നിൻെറ അമ്മയോ പെങ്ങളോ വല്ലോം ആണോ അവൾ. "? കാശി സാധാരണയായിട്ടാണ് ചോദിച്ചതെങ്കിലും എനിക്ക് ചെറിയ ഒരു ടെൻഷൻ ഉണ്ടായിരുന്നു ഇവനും അവളും തമ്മിൽ എന്താണെന്നു... അല്ല ഇവർ തമ്മിൽ എന്തേലും ഉണ്ടെങ്കിൽ എനികെന്താ..... പുല്ല്. ""!"പ്ടെ "!!! ആ ശബ്ദം കേട്ടതും ഞാൻ ഞെട്ടി നോക്കുമ്പോ കാണുന്നത് കാശിയുടെ കൈ അവന്റ കരണത് പതിയുന്നതായിരുന്നു. അത് എനിക്കും ആവേശം നൽകി ഞാനും എന്റെ കൂടെ ഉള്ള രാഹുലും കാശിയോടോപ്പം ചേർന്ന് അവനെ പഞ്ഞിക്കിട്ടു. ഞങ്ങൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോ അവൻ പറഞ്ഞത് കേട്ട് എന്റെ കാൽ നിഛലമായി. " അതെ ഞാനും അവളും തമ്മിലുള്ള ബന്ധം അറിയണ്ടേ....

അവൾ എന്റെയാ... ഈ കിച്ചന്റെ ശ്രീ " അവൻ അതുപറഞ്ഞപ്പോ എന്റെ ഹാർട് ബീറ്റ് പെട്ടെന്ന് നിന്നപോലെ തോന്നി. " എന്റെ പെണ്ണിനെ തൊട്ടാൽ ഞാൻ പ്രതികരിക്കും... എന്നെ കൊന്നാലും " അവൻ അത്രക്ക് ഉറപ്പോടെ പറഞ്ഞു. എനിക്കിതു എന്ത് പറ്റി... അവർ തമ്മിൽ പ്രേമിച്ച എനിക്കെന്താ പ്രശ്നം... ഇനി ഞാൻ അവളെ പ്രേമിക്കുന്നുണ്ടോ....... ശേ.. ഇല്ല പ്രേമം ഒന്നും ഇല്ല. എന്നാലും അവൾ വേറെ ഒരുത്തന്റേത് ആണെന്ന് പറയുമ്പോൾ....... വേണ്ട അവരായി അവരുടെ ജീവിതമായി ഇനി ഞാൻ അതിൽ ഇടപെടുന്നത് ശെരിയല്ല. സോ ഇനി ഞാനും ശ്രീയും തമ്മിൽ ഒരു പ്രശ്നവും ഇല്ല... ഇനി ഞങ്ങൾ തമ്മിൽ കാണാനും പാടില്ല. ഞാൻ മനസ്സിൽ ഉറച്ച തീരുമാനം എടുത്തു. ...,,......................... "ചേട്ടാ " ഞാൻ പതുക്കെ കണ്ണു തുറന്നു " എന്താ ലക്ഷ്മി "(ശ്രീ യുടെ അനുജത്തി ആണ് ) " ചായ കുടിക്കാo " " മോള് പൊക്കോ ഞാൻ വരാം " ഞാൻ കട്ടിലിൽ നിന്നും എണീറ്റു. കണ്ണാടിയിൽ പോയി നോക്കി. ഞാൻ ചെയ്തത് തെറ്റ് ആണെന്ന് എല്ലാർക്കും തോന്നാം ... അവളോട്‌ മോശമായി പെരുമാറിയത് ഞാൻ ചെയ്ത തെറ്റ് തന്നെയാണ്, പക്ഷെ ഇതിനെല്ലാം അവളും അവനും കൂടി എനിക്ക് തന്ന സമ്മാനം........ അത് വളരെ വലുതായിരുന്നു.... ഒരു കൊലപാതകി പട്ടം.... അതും ഒരു പെണ്ണിനെ ക്രൂരമായി പീഡിപ്പിച് കൊന്നവൻ ..... എന്റെ കണ്ണ് നിറഞ്ഞു. ഞാൻ കണ്ണുകൾ അമർത്തി തുടച് താഴെക്ക് പോയി ............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story