താലി: ഭാഗം 7

thali

എഴുത്തുകാരി: സജ്‌ന സജു

" ശ്രീ... എന്തു സ്വഭവമാടി ഇത്.. ഭർത്താവിന് കൊടുക്കാതെയാണോ നീ ചായ കുടിക്കുന്നത് " " oh അങ്ങേർക്ക് വേണേൽ അങ്ങേര് കുടിക്കും " ഞാൻ അമ്മക്ക് മുഖം കൊടുക്കാതെ പറഞ്ഞു. "മോളെ ഒന്നിങ്ങോട്ട് വന്നേ " അമ്മ എന്നെ അടുക്കളയിലേക്ക് വിളിച്ചു. " എന്തമേ........" " നീയും മോനും തമ്മിൽ എന്തേലും പ്രശ്നം ഇണ്ടോ..? " അമ്മ എന്നെ നോക്കി ചോദിച്ചപ്പോ ആദ്യം ഞാൻ ഒന്ന് ഞെട്ടി. എല്ലാം. അമ്മയോട് തുറന്നു പറഞ്ഞാലോ... വേണ്ട അമ്മ എല്ലാം അറിഞ്ഞാൽ അമ്മക് ചിലപ്പോ താങ്ങാൻ ആകില്ല. " എന്താടി.. എന്താ ഒന്നും മിണ്ടാത്തത് " അമ്മ എന്റെ കൈയിൽ ചെറുതായിട്ടൊന്ന് അടിച്ചു ചോദിച്ചു. " ൽസ്.... എന്റെ കൈ...... എന്റെ പൊന്നമ്മേ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. " " ഇവിടെ വന്നിട്ട് നിങ്ങൾ ഒന്ന് മിണ്ടുക പോലും ചെയ്‌തില്ലലോ " " ഒരു ചെറിയ സൗന്ദര്യപിണക്കം.. അത്ര തന്നെ " ഞനൊരു കള്ള ചിരിയോടെ പറഞ്ഞു. " ഹും.. പിണക്കങ്ങളെല്ലാം അന്നന്നു തന്നെ തീർക്കണം മോളെ " അമ്മ എന്റെ കവിളിൽ തലോടി പറഞ്ഞപ്പോ ഞനൊന്നു ചിരിച്ചു. അമ്മേടെ മോൾ കഥയറിയാത്ത നാടകത്തിലെ നായികയാണെന്നു അമ്മക്കറിയില്ലലോ.

ഞാൻ ഹാളിലേക്ക് നടന്നു... അവിടേ ലക്ഷ്മിയോടെന്തോ സംസാരിക്കുവാണ് ആ കൊരങ്ങൻ.. എന്താണെന്നറിയാൻ ഞാൻ പതുക്കെ അവരിരിക്കുന്നതിനടുത്ത് ചെന്നിരുന്നു.. കാതോർത്തു. ലച്ചു : അങ്ങനാണ് നിങ്ങൾ ലൈൻ ആയതല്ലേ ദേവൻ : അതേ.... ലച്ചു : ചേച്ചി അവിടെ ചേട്ടനോട് വഴക്ക് ഉണ്ടാക്കാറുണ്ടോ ദേവൻ : ഇടയ്ക്കിടെ.... പിന്നേ അവളെങ്ങു കൂൾ ആകും. എന്താ അങ്ങനെ ചോദിച്ചത്. ലച്ചു : അല്ല ആളിവിടെ പാവമാ .. അതാ ചോദിച്ചേ...... പിന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... ദേവൻ : എന്തടോ ചോദിക്ക്. ലച്ചു : ചേട്ടാ.. എനിക്കും ഒരു ചേട്ടൻ വേണമെന്ന് ഫയങ്കര ആഗ്രഹം ആയിരുന്നു.. എന്റെ കൂട്ടുകാരിക്ക് ചേട്ടൻ ഉണ്ട്. ആ ചേട്ടൻ അവളെ സിനിമക്കും പാർക്കിലും ഒകെ കൊണ്ടോകും... ഇവിടേ അച്ഛനോട് എന്നെ ഒന്ന് സിനിമക്ക് കൊണ്ടുപോകാൻ പറഞ്ഞാൽ അച്ഛന് എവിടാ സമയം. ചേച്ചിടെ കല്യാണത്തിന് ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനാ കാരണം എനിക്കൊരു ചേട്ടനെ കിട്ടുവല്ലേ...... ലെച്ചു പ്രതീക്ഷയോടെ ദേവന്റെ മുഖത്തെക്ക് നോക്കി.ദേവൻ കൊറച്ചൂടി ലച്ചുവിനോട് ചേർന്നിരുന്നു അവളുടെ കൈയിൽ പിടിച്ചു.

ദേവു : ലച്ചുസേ എനിക്ക് എന്റെ ദേവു പോലെ തന്നെയാ നീയും... സൊ മോളിനി ചേട്ടൻ ഇല്ലെന്നൊന്നും ഓർത്തു വിഷമിക്കണ്ട. മോൾക് എന്താവശ്യം ഉണ്ടേലും എന്നെ വിളിച്ച മതി.. കേട്ടോ. ദേവൻ അവളുടെ തലയിൽ തലോടി. ലച്ചു : എന്നാൽ ഇന്ന് നമുക്കൊരു സിനിമക്ക് പോയാലോ ദേവൻ : പിന്നെന്താ പോകാം അയളതും പറഞ്ഞു തിരിഞ്ഞതും കാണുന്നത് തൂണിന്റ പിറകിൽ നിൽക്കുന്ന എന്നെയാണ്. " ശ്രീ നീ വരുന്നോ മൂവിക്ക് " ആദ്യമായാണ് അയാൾ എന്നെ ഇത്ര സ്നേഹത്തോടെ ശ്രീ എന്ന് വിളിക്കുന്നത്.. നല്ല അഭിനയം. " ഞാൻ ഒന്നും വരുന്നില്ല നിങ്ങൾ പോയിട്ടുവാ " ഞാൻ ലെച്ചുവിന്റെ മുഖത്തെക്ക് നോക്കി അവൾ വല്ലാതെ ഇരിക്കുന്നു. " ചേച്ചി pls.. വാ ചേച്ചി " " ഞാൻ വരുന്നില്ലെന്നു പറഞ്ഞില്ലേ ലെച്ചു " ഞാൻ ദേഷ്യത്തോടെ പറഞ്ഞു " oh അവൾ വരുന്നില്ലേൽ വരണ്ട നമുക്ക് പോകാം " ദേവൻ അവളോട് പറഞ്ഞതും അവൾ സന്തോഷം കൊണ്ട് അയാളെ കെട്ടിപ്പിടിച്ചു. പാവം അവൾ അറിയുന്നില്ലലോ ഇതെല്ലാം നാടകം ആണെന്ന്. ഞാൻ നേരെ റൂമിലേക്ക് ചെന്നു..... ചാർജിലിറ്റിരുന്ന ഫോൺ നോക്കിയപ്പോ അതിൽ കിച്ചുന്റെ മിസ്സ്ഡ് കാൾ ഇണ്ടായിരുന്നു.

അതും ഒന്നല്ല 11 പ്രാവശ്യം. അവനെന്തോ സീരിയസ് ആയി പറയാനുണ്ട്. എന്തായിരിക്കും. ഞാൻ അവനെ തിരിച്ചു വിളിച്ചു. " ഹലോ... എന്തടാ " " ഡി നീ എവിടാ " " ഞാൻ വീട്ടിൽ ഉണ്ടെടാ... എന്താ നിനക്ക് പറയാൻ ഉണ്ടെന്ന് പറഞ്ഞത് " " അത് ഫോണിലൂടെ പറഞ്ഞാൽ ശെരി ആകില്ല. എനിക്ക് നിന്നേ നേരിട്ടു കാണണം " " എന്നാൽ നീ ഇങ്ങോട്ട് പോരെ " " അത് വേണ്ട.. നിന്റെ ദേവേട്ടൻ അവിടെ കാണില്ലേ... നീ എന്റെ വീട്ടിലേക്ക് വന്ന മതി " " നിന്റെ വീട്ടിലേക്കോ..... ഡാ ചേട്ടൻ വൈകിട്ട് മൂവിക്ക് പോകും.. സൊ നീ ഇവിടെക്ക് വാ " " അത് ശെരി ആകില്ല ശ്രീ.... എനിക്ക് നിന്നോട് പറയാനുള്ളത് അത്ര ഇമ്പോര്ടന്റ് ആയ കാര്യമാ.. ചിലപ്പോ അത് നമ്മുടെ രണ്ടുപേരുടെയും ജീവിതം മാറ്റി മറിച്ചെക്കും. സൊ പ്ലീസ്... " ഞാൻ ഒന്നാലോചിച്ചു. " എന്നാ ഓക്കേ ഡാ.. ചേട്ടനും ലച്ചുവും മൂവിക്ക് ഇറങ്ങുമ്പോ ഞാൻ നിന്റെ വീട്ടിലേക്ക് വരാം....... " ഞാൻ ഫോൺ കട്ട്‌ ചെയ്തു കട്ടിലിൽ കയറി കിടന്നു. എന്നാലും എന്താവും അവന് പറയാൻ ഉള്ളത്. ######################### ഞാൻ റൂമിൽ കേറി ചെല്ലുമ്പോ ശ്രീ ബെഡിൽ കിടക്കുവാണ്.

" നീയെന്താ മൂവിക്ക് വരുന്നില്ലെന്ന് പറഞ്ഞത് " അവളൊന്നും മിണ്ടീല എന്നെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു കിടന്നു. " ഞാൻ എന്തായാലും നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോണില്ല. വരുന്നെങ്കിൽ ഇപ്പൊ പറയണം. ലച്ചു അവിടെ ടിക്കറ്റ് റിസർവേഷൻ ചെയുവാ " ഞാൻ അവളെ തന്നെ നോക്കി. no റിപ്ലൈ. സാദാരണ ഞാൻ എന്തേലും പറയുമ്പോ തിരിച്ചു പറയുന്നവളാ.. ഇന്ന് എന്ത് പറ്റി. ആ വരുന്നില്ലേൽ വരണ്ട ജാഡ. ഞാൻ താഴെക്ക് ചെന്നു കുറച്ചു നേരം അവളുടെ അച്ഛനുമായി കത്തി വെച്ചു. ഞാൻ വിചാരിച്ച പോലൊന്നും അല്ല.. ഇവളൊഴിച് വീട്ടിലെ ബാക്കി ഉള്ളവരെല്ലാം പഞ്ച പാവങ്ങൾ ആണ്... ആൻഡ് ഈ കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ ലച്ചു എന്റെ ദേവുവിന്റ ഒപ്പം എന്റെ ഉള്ളിൽ കയറി പറ്റി. 6.30 ക്ക് ആണ് ഷോ..... സൊ ഞാനും ലച്ചുവും 5 മണിക്കേ ഞങ്ങൾ റെഡി ആയി. ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ റൂമിൽ പോയപ്പോഴും ശ്രീ കിടക്കുവായിരുന്നു, ഇനി ഇവൾക്ക് വല്ല പനിയെങ്ങാനും ആണോ എന്നുകരുതി അവളോട് ചോദിച്ചപ്പോ എന്നെ ദഹിപ്പിചോരു നോട്ടം നോക്കി. പിന്നെ ഞനൊന്നും മിണ്ടീല. ഞാനും ലച്ചുവും ടീയറ്ററിലേക്ക് പോകാൻ ഇറങ്ങി. ######################## " ഹലോ കിച്ചു, " " പറയെടി " " ഡാ അവർ പോയി... ഞാൻ അങ്ങോട്ട്‌ വരട്ടോ "

" എന്നാൽ നീ ഉടനെ ഇറങ്ങു ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം " ഞാൻ കാൾ കട്ട്‌ ചെയ്ത് ഡ്രെസ്സും മാറ്റി. താഴെക്ക് ചെന്നപ്പോ അമ്മ ചോദിച്ചു ഏങ്ങോട്ടേയ്ക്കാണെന്ന്. ഞാൻ അമ്മയോട് പറഞ്ഞു കിച്ചുന്റെ വീട്ടിൽ പോകുകയാണെന്ന്. എന്റെ വീട്ടിൽ നിന്നും 5 മിനിറ്റ് നടന്നാൽ കിച്ചുവിന്റെ വീടെത്തും. അവനെന്തായിരിക്കും ദേവേട്ടനെ കുറിച്ച് പറയാൻ ഇണ്ടാവുക. ഓരോന്നാലോചിച്ചു വീടെത്തിയത് അറിഞ്ഞില്ല. ഞാൻ കാളിങ് ബെൽ അടിച്ചയുടനെ തന്നെ അവൻ വന്നു ഡോർ തുറന്നു. എന്നെ വെയിറ്റ് ചെയ്ത് ഇരുന്നതായിരിക്കും. " എന്താടാ... എന്തിനാ വരാൻ പറഞ്ഞത് " ഞാൻ സംശയത്തോടെ അവന്റെ മുഖത്തെക്ക് നോക്കി. " അതൊക്കെ പറയാം ആദ്യo കുടിക്കാൻ എന്തേലും എടുക്കാം " എനിക്ക് ചെറുതായി ദേഷ്യം വന്നു തുടങ്ങി. " ഞാൻ ഇവിടെ വിരുന്നിനു വന്നതല്ല.. നീ കാര്യം പറ... അല്ല അമ്മയിവിടെ ഇല്ലെ" " അമ്മ ഒരു കല്യാണത്തിന് പോയി " അവന്റ അമ്മയിവിട ഇല്ലെനിന്നറിഞ്ഞിരുന്നേ ഞാൻ വരില്ലായിരുന്നു. " എന്താ ശ്രീ നീ ആലോചിക്കുന്നെ നിനക്കിവിടേ തന്നെ വരാൻ പേടി ആണോ" " എന്തിനു നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ.. പിന്നെ സംസാരിച്ചു നിൽക്കാൻ ടൈം ഇല്ല നീ കാര്യം പറ " ഞാൻ അവന്റ മുഖത്തെക്ക് ഉറ്റുനോക്കി. " ഞാൻ നിനക്ക് വെറും ഫ്രണ്ട് മാത്രമാണോ ശ്രീ.... പക്ഷെ ഞാൻ നിന്നെ അങ്ങനെ അല്ല കാണുന്നത്...

യു ആർ മൈ....... " അവൻ പറഞ്ഞു മുഴുവക്കാതെ എന്റെഅടുത്തെക് വന്നു. " കിച്ചു നീ എന്താ പറഞ്ഞു വരുന്നത്... " ഞാൻ എന്റെ മനസിലെ ഭയo വെളിയിൽ കാണിക്കാതെ ബോള്ഡ് ആയി ചോദിച്ചു. അവനൊന്നു പുചിരിച്ചു " നിനക്ക് മനസിലായില്ലേ ശ്രീ... നീ എന്റെ കൂടെ നടന്നപ്പോഴൊക്കെ എന്റെ മനസ്സിൽ നീ മാത്രമായിരുന്നു... പക്ഷെ അത് ഞാൻ നിന്നോട് പറയുന്നതിന് മുമ്പേ ആ ദേവൻ പന്ന പട്ടി, അവൻ നിന്റെ ജീവിതട്ടിലേക്ക് ഇടിച്ചു കയറി വന്നു.. " അവന്റ മുഖത്തുനിന്നും ഒരു നിരാശ കാമുകനെ അല്ല എനിക്ക് കാണാൻ കഴിഞ്ഞത്. ദേഷ്യം അവന്റ കണ്ണിൽ നിറഞ്ഞു നിന്നു. " ഇതിനേ കുറിച്ച് പറയാനാണോ നീ എന്നെ വിളിച്ചത് " ഞാൻ എന്റെ മനസിലേ പതർച്ച വെളിയിൽ കട്ടാതെ അവനോട് ചോദിച്ചു. " എന്താ ശ്രീ നിനക്കെന്നെ പേടി തോന്നുന്നുണ്ടോ... ഞാൻ നിന്നേ ഉപദ്രവിക്കാനല്ല മറിച് സ്‌നേഹിക്കാനാണ് വിളിച്ചത്.. " അവൻ അതുപറഞ്ഞപ്പോളുള്ള അവന്റ ഭവമാറ്റം എനിക്ക് അപരിചിതം ആയിരുന്നു..... " കിച്ചു നീ എന്നോട് ഇങ്ങനൊക്കെ സംസാരിച്ചു എന്നറിഞ്ഞാൽ എന്റെ ദേവേട്ടൻ നിന്നേ വെറുതേ വിടില്ല " ഞാൻ അവനെ നോക്കി വിരൽ ചൂണ്ടി പറഞ്ഞു.

" oh ദേവൻ.. ദേവൻ....നിന്നെ എല്ലാരുടെയും മുന്നിൽ വെച്ചു ഒരു വേശ്യ ആയി ചിത്രീകരിച്ച അവനോടാണോ നിനക്ക് ഇത്രയും സ്നേഹം " അവൻ എന്റെ കൈയിൽ പിടിച്ചു അവനോട് അടുപ്പിച്ചു ചോദിച്ചു. അപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി. ഇങ്ങോട്ട് വരാൻ ഞാൻ തയ്യാറായ നിമിഷത്തെ പഴിച് നിസ്സഹായ ആയി ഞാൻ നിന്നു. " നിനക്ക് വേണ്ടി ഞാൻ എന്തൊക്കെ ചെയ്തു ശ്രീ.... അവളെ നിഹിതയെ.... ഞാൻ നിനക്ക് വേണ്ടിയാണ് അവളെ എന്നെന്നേക്കുമായി ഈ ഭൂമിയിൽ നിന്നും ഒഴിവാക്കിയത്.....ഞാനാ ശ്രീ അത് ചെയ്തത്." ആ അറിവ് എനിക്ക് പുതിയതായിരുന്നു.... നിഹിത... എന്നെ പോലെ തന്നെ ഒരു പാവം പെൺകുട്ടി.. ഞാൻ അവളോട് സംസാരിച്ചിരുന്നത് വളരെ വിരളമായിട്ടാണ്. അവൾ എന്നോട് സംസാരിക്കാൻ കാരണം തന്നെ ദേവേട്ടൻ ആയിരുന്നു. ,......................... ദേവേട്ടനും കിച്ചുവും തമ്മിൽ അടി നടന്ന് ഒരാഴ്ച കഴിഞ്ഞാണ് ഞാൻ നിഹിതയെ കാണുന്നത്... ഒരു സുന്ദരി കുട്ടി...... ഞനും ഗീതുവും കോളേജിലെ വാകമരച്ചോട്ടിൽ ഇരുന്നു കത്തിയടിക്കുകയായിരുന്നു. " ശ്രീ പ്രിയ അല്ലെ " ഞാൻ നോക്കുമ്പോ വിടർന്ന മിഴികളുള്ള ഒരു പാവം കൊച്ച്. " അതേലോ.... ആരാ " ഞാൻ സംശയത്തോടെ ചോദിച്ചു.. " ഞാൻ നിഹിത... ഇവിടെ ഫസ്റ്റ് ഇയർ ഇഇക്കണോമിക്സിൽ ആണ്... ഇനിക് ശ്രീയോട് ഒന്ന് തനിച്ചു സംസാരിക്കണം. "

" എന്നോടോ... ഓക്കേ വാ " ഞാൻ അവളെയും കൂട്ടി കുറച്ചപ്പുറത്തേക്ക് മാറി നിന്നു. " എന്താ സംസാരിക്കാൻ ഇണ്ടന്നു പറഞ്ഞെ " "അത്.... ഹും...... അല്ല..." ആ കുട്ടിക്ക് എന്നോട് സംസാരിക്കാൻ ഏന്തോ ബുദ്ധിമുട്ട് പോലെ. " അതെ ഞാൻ തന്നെ പിടിച്ചു ടിന്നുകയൊന്നും ഇല്ല. താൻ കാര്യം പറ. " ഞാൻ അവളെ കുറച്ചു കംഫർട് ആകാൻ പറഞ്ഞു... " hey അങ്ങനെ അല്ല... താനും ദേവേട്ടനും തമ്മിൽ എന്താ " അവൾ മടിച്ചുമടിച്ചാണെലും ചോദിച്ചു.. 'ദേവൻ ' ആ പേരുകെട്ടതും എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല. " ഞനും ആയാളും തമ്മിൽ ഒന്നുമില്ല.. എന്തേ അങ്ങനെ ചോദിക്കാൻ " " അല്ല കോളേജിൽ പലരും പലതും പറയുന്നു അതാ ഞാൻ... " " അല്ല ഞങ്ങൾ തമ്മിൽ എന്താ റിലേഷൻ എന്ന് താനെന്തിനാ തിരക്കുന്നത് " ഞാൻ സംശയഭാവനെ അവളോട്‌ ചോദിച്ചു.... ആദ്യമൊക്കെ ഒഴിഞ്ഞു മാറിയെങ്കിലും അവൾ എനിക്ക് പിടി തന്നു. " ശ്രീ.. എനിക്ക് ദേവേട്ടനെ ഇഷ്ട്ടാണ്... ഇപ്പോ തൊടങ്ങിയതല്ല school കാലം മുതലേ എനിക്ക്... " അവൾ നണത്തോടെ എന്നെ നോക്കി. പക്ഷെ എനിക്കതൊരു ഞെട്ടലായിരുന്നു.

ആ കാലനെയാണോ ഇവൾ.. ഞാൻ എന്റെ കൈ തലയിൽ വെച്ചു. " എന്താ ശ്രീ " " ഹേ ഒന്നുല... ഓരോരോ ഇഷ്ടങ്ങളെ " ഞാൻ ഒന്ന് ചിരിച്ചു. " എനിക്കറിയാം ദേവേട്ടൻ തന്നെ ഒരുപാട് ദ്രോഹിച്ചെന്ന്... ഏട്ടന് വേണ്ടി ഞാൻ സോറി ചോദിക്കുവാ " " ഹേ അതിന്റ ഒന്നുo ആവശ്യമില്ല.. ഞാൻ അതൊക്ക മറന്നു. അല്ല ഞങ്ങൾ തമ്മിൽ എന്തേലും ഉണ്ടോന്നറിയാനാണോ എന്നെ കാണാൻ വന്നത്.. " " മം "" അവൾ നാണത്താൽ മൂളി.. " താൻ ഇത് അയാളോട് പറഞ്ഞോ.. " " ഇല്ല ശ്രീ എനിക്ക് പേടിയാ.. എന്നേലും അറിയും. അതുമതി " അവൾ എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു നടന്നകന്നു അന്നാണ് ഞാൻ അവസാനമായി അവളെ ജീവനോടെ കാണുന്നത്.. പക്ഷെ അവളുടെ മരണത്തിന് കാരണം ദേവേട്ടൻ ആണെന്നാണ് ഞാൻ ഈ നിമിഷം വരേ വിശ്വസിച്ചിരുന്നത്. എന്നാൽ അതിനു പിറകിൽ കിച്ചുവാണെന്നു ഞാൻ ഇപ്പോഴാണ് അറിയുന്നത്. ദൈവമേ സത്യമൊന്നും മനസിലാക്കാതെയാണല്ലോ ഞാൻ അന്ന് ദേവേട്ടനെതിരെ കോടതിയിൽ സാക്ഷി പറഞ്ഞത്.... ഞാൻ അറിയാതെ എന്റെ നെഞ്ചിൽ കൈവെച്ചു കരഞ്ഞു. ............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story