താലി: ഭാഗം 8

thali

എഴുത്തുകാരി: സജ്‌ന സജു

ദൈവമേ സത്യമൊന്നും മനസിലാക്കാതെയാണല്ലോ ഞാൻ അന്ന് ദേവേട്ടനെതിരെ കോടതിയിൽ സാക്ഷി പറഞ്ഞത്.... ഞാൻ അറിയാതെ എന്റെ നെഞ്ചിൽ കൈവെച്ചു കരഞ്ഞു. " ശ്രീ നീ എന്തിനാ കരയുന്നെ... ശേ കണ്ണുതുടക്ക്..... നിനക്കറിയണ്ടേ മോളേ എങ്ങനാ ഞാൻ നിഹിതയെ ഈ ലോകത്ത് നിന്നും യാത്ര അയച്ചതെന്ന്.... നീ അറിയണം. " അതെ എനിക്കറിയണം ഞനും എങ്ങനെ ഈ പാപത്തിൽ എങ്ങനെ പങ്കാളി ആയീന്ന്. ഞാൻ അവന്റ വാക്കുകൾക്ക് കാതോർത്തു. " നമ്മുടെ ആർട്സ് ഡേ നിനക്ക് ഓർമയില്ലേ.... അന്നാണ് എനിക്ക് അവസരം കിട്ടിയത്. ഞാൻ നിഹിതയെ നേരത്തെ തന്നെ നോട്ടമിട്ടിരുന്നു. അവളുടെ ആ ചിരിയും .. കണ്ണുകളും... വിറയർന്ന ചുണ്ടുകളും... പിന്നെ...... " അവൻ ഒരു വഷളൻ ചിരിയോടെ അവന്റെ ചുണ്ട് നാവുകൊണ്ട് നനച്ചു അങ്ങനെ പറഞ്ഞപ്പോ എന്തോ എനിക്ക് അവനോട് അറപ്പ് തോന്നി. " അവളുടെ ശരിരത്തിലെ ഓരോ അണുവും എന്നെ പലരാത്രിയിലും ഉറക്കം കെടുത്തി.... ആഗ്രഹിച്ച എല്ലാ പെണ്ണുങ്ങളെയും ഞാൻ എന്റെ കിടക്കയിൽ എത്തിച്ചിട്ടുണ്ട്.

അതിൽ ഞാൻ പരാജയപ്പെട്ടത് നിഹിതയുടെ കാര്യത്തിലായിരുന്നു." (കിച്ചുവിന്റെ മുഖം മൂടി അഴിയുന്നത് ഞാൻ മനസിലാക്കി. എന്നെ കുറിച്ചായിരുന്നില്ല നിഹിതക്ക് എന്തുപറ്റി എന്നായിരുന്നു ആ നിമിഷo എന്റെ ചിന്തമുഴുവൻ.) " നീ അവളെ എന്താ ചെയ്തതെന്ന് ഇനിയും പറഞ്ഞില്ല കിച്ചു. " എന്തോ ആ നിർവികരതയിലും ഞാൻ അവനോട് ചോദിച്ചു. " aaha അറിയാൻ ആകാംഷ ആയോ എന്നാൽ കേട്ടോ " " കോളേജ് ആർട്സ് ഡേ യുടെ അന്ന് എനിക്കായിരുന്നു വോളന്റീർസ്ന്റെ ഇൻചാർജ് മുഴുവനും. അന്ന് ഞാൻ ഉച്ചയോടടുപ്പിച്ചു കോളേജിന്റെ കാടുപിടിച്ചു കിടക്കുന്ന ഗ്രൗണ്ടിൽ പോയി.... നമ്മുടെ കോളേജിന്റെ ആ ഗ്രൗണ്ടിലാണ് ചില കുട്ടികൾ കഞ്ചാവ് അടിക്കുന്നതും മറ്റും എന്ന് നിനക്കറിയില്ലേ. അങ്ങനെ ആരേലും ഉണ്ടോന്നറിയാനാണ് ഞാനും എന്റെ കൂടെ ശരത്തും അവിടേക്ക് എത്തുന്നത്... അവിടെ ആരും തന്നെ ഇല്ലായിരുന്നു. അങ്ങനെ ഞങ്ങൾ അവിടുന്ന് ഇറങ്ങാൻ നേരമാണ് അടുത്തുള്ള പൊളിഞ്ഞ ഷെഡ്‌ഡിൽ എന്തോ കാലനക്കം ഞാൻ കേട്ടത് നോക്കുമ്പോൾ നിഹിത ആയിരുന്നു അത്.

അത് അവളാണെന്നു മനസിലാക്കിയ ഞാൻ ശരത്തിനെ ബുദ്ധിപൂർവം അവിടെ നിന്നും പറഞ്ഞുവിട്ടു. ശേഷം ഞാൻ ആ ഷെഡ്‌ഡിലേക്ക് നടക്കുമ്പോഴാണ് ആരോ അതിന്റ മറുസൈഡിൽ നിന്നും വരുന്നതായി എനിക്ക് തോന്നിയത്. സോ ഞാൻ അവിടെ അടുത്ത് തന്നെ മറഞ്ഞു നിന്നു അവിടെ എന്താണ് നടക്കുന്നതെന്നറിയാൻ......... പക്ഷെ വരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി.. അത് അവൻ ആയിരുന്നു... ദേവൻ....പതുക്കെ കിച്ചു അന്ന് നടന്നത് ഒന്നുo കൂടി മനസിലേക്ക് കൊണ്ട് വന്നു. ദേവൻ വന്നതും നിഹിത പെട്ടെന്ന് തന്നെ അവൾ ഇരുന്ന തിട്ടയിൽ നിന്നും ഇറങ്ങി നിന്നു. ദേവൻ : നീ എന്തിനാ എന്നെ കാണണo എന്ന് കാശിയോട് പറഞ്ഞത്. ദേവൻ ഗൗരവത്തോടെ ചോദിച്ചു... അവൾ ആദ്യം ഒന്ന് പരുങ്ങി എങ്കിലും അവൾ വിറയലോടെ പറഞ്ഞു തുടങ്ങി. " അത് ദേവേട്ടൻ വേറെ ഒന്നുo വിചാരിക്കരുത്... എനിക്ക്.... ദേവേട്ടനെ.... ഇപ്പൊ അല്ല ഏട്ടനെ കണ്ട അന്നുമുതൽ എന്റെ മനസ്സിൽ കേറിക്കൂടിയതാ ഏട്ടൻ. " അത് കേട്ടതും ദേവന്റെ മുഖം വലിഞ്ഞു മുറുകി. ദേവൻ : അതിനു...? നിഹിത : എനിക്ക് ഇഷ്ടമാണ്....

എനിക്കറിയാം അന്ന് ആാാ ശ്രീ പ്രിയ ഏട്ടനോട് തമാശക്ക് ഇഷ്ടനെന്നു പറഞ്ഞപ്പോ ഏട്ടൻ അവളെ തല്ലിയത്. എനിക്കും പേടിയുണ്ട് ഏട്ടൻ തല്ലുമൊന്നു പക്ഷെ എനിക്കിത് പറയാഞ്ഞേ പറ്റു ഇല്ലെങ്കിൽ ചിലപ്പോ ഞാൻ പറയാഞ്ഞിട്ടാണ് ഇനിക് ഏട്ടനെ നഷ്ടപ്പെട്ടതെന്നു തോന്നരുതല്ലോ. നിഹിത ഒരു ചിരിയോടെ പറഞ്ഞത് കേട്ട് ദേവനൊന്ന് പുഞ്ചിരിച്ചു. " എന്റെ പോന്നു മോളേ ഈ പ്രേമം ഒന്നുo എനിക്ക് പറ്റില്ല. എനിക്ക് പ്രേമിക്കാൻ അറിയില്ല എന്ന് പറയുന്നതാവും ശെരി അതുകൊണ്ട് മോള് വേറെ ആരേലും നോക്ക് അതായിരിക്കും ബെറ്റർ അല്ലാതെ എന്റെ പുറകിൽ നടന്ന് സമയം കളയുകയല്ലാതെ വേറെ ഒന്നും നടക്കില്ല. " ദേവൻ തീർത്തു പറഞ്ഞതും നിഹിതയുടെ കണ്ണു നിറഞ്ഞു..... നിഹിത : ചേട്ടാ.. എനിക്ക് ചേട്ടന്റ സ്ഥാനത് മറ്റൊരാളെ ചിന്ദിക്കാൻ കൂടി പറ്റില്ല.. ഞാൻ അത്രക്ക് ഏട്ടനെ ഇഷ്ടപ്പെടുന്നു.... വര്ഷങ്ങളായി.... ചേട്ടന്റ ഒരു നോട്ടം പോലും എന്റെ മേൽ വീണിട്ടില്ല എന്നിട്ടും പ്രതീക്ഷയുടെ ഞാൻ ഇത്രേം നാളും കാത്തിരുന്നു...... ദേവൻ : എടൊ തന്നോടിപ്പോ എന്ത് പറയാനാ താൻ ഒന്ന് മനസിലാക്ക് നിഹിത : ഏട്ടൻ എന്നെങ്കിലും ഒരിക്കൽ വിവാഹത്തെ കുറിച്ച് ചിന്ദിക്കുമ്പോ എന്നെ ഓർത്താ മതി അതുവരെ ഞാൻ കാത്തിരുന്നോളാം. ദേവൻ : വേണ്ട നിഹിത...

അങ്ങനെ ഒന്ന് എന്റെ ജീവിതത്തിൽ ഉണ്ടെങ്കിൽ പോലും അത് നീയായിരിക്കില്ല... ആം സോറി...... നിഹിത : വേറെ ഒരിഷ്ടവും ഇല്ലെങ്കിൽ പിന്നെ ഞാൻ കാത്തിരിക്കുന്നതിൽ എന്താ തെറ്റ്. ദേവൻ : നിഹിത..... എനിക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണ്... കല്യാണം എന്നൊന്ന് എന്റെ ജീവിതത്തിൽ ഉണ്ടെങ്കിൽ അത് അവളായിരിക്കും. നിഹിത : ആരണതെന്നു എന്നോട് പറയുന്നതിൽ എന്തേലും ബുദ്ധിമുട്ടുണ്ടോ.... അതോ എന്നെ ഒഴിവാക്കാനോ..... ദേവൻ : ശ്രീ യാണ് അത്. എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല ആൻഡ് ദിസ്‌ ഈസ്‌ അവർ ലാസ്റ്റ് മീറ്റിംഗ്. അതും കൂടി കേട്ടതോടെ നിഹിത കരഞ്ഞുകൊണ്ട് അവിടെ നിന്നും ഓടി ഗ്രൗണ്ടിന്റെ വെളിയിലേക്ക്. പിറകെ ദേവനും പതുക്കെ നടന്നു. ,...............,.................. .... " നീ ആ സംഭവം ഓർക്കുന്നുണ്ടോ ശ്രീ " കിച്ചു എന്നോട് അത് ചോദിച്ചപ്പോ നിറഞ്ഞു തുളുമ്പിയ മിഴികളോടെ ഞാൻ അതോർത്തു.... (ശെരിയാണ് ഞാൻ കണ്ടതാണ് കരഞ്ഞുകൊണ്ടോടുന്ന നിഹിതയും കുറച്ചു കഴിഞ്ഞു അതിലെ നടന്ന് വരുന്ന ദേവേട്ടനെയും. അന്ന് ഞാൻ നിഹിതയോട് എന്താണ് കാര്യം എന്ന് തിരക്കിയപ്പോൾ ദേവേട്ടൻ എന്ന് മാത്രം പറഞ്ഞവൾ ഓടി.)

കിച്ചു : ദേവനോട് ഇങ്ങനെ ഒരടുപ്പം അവൾക്കുണ്ടെന്ന് എനിക്ക് പുതിയ അറിവായിരുന്നു കൂടാതെ അവൻ നിന്നെയാണ് സ്നേഹിക്കുന്നതെന്നും. ശ്രീ : എന്നെയോ..... ( ഞാൻ പെട്ടെന്നത് ചോദിച്ചപ്പോ കിച്ചു ഒന്ന് ചിരിച്ചു ) കിച്ചു : അതെ,...... ആാാ സംഭവം കണ്ടശേഷം ഞാൻ ഒരുപാട് സന്തോഷിച്ചു കാരണം ഒരു വെടിക്ക് രണ്ട് പക്ഷി. ശ്രീ അവനെ ഒന്ന് നോക്കി കിച്ചു : മനസിലായില്ലേ എന്റെ ആശ തീർക്കാൻ നിഹിതയും അവളിലൂടെ നിന്നെയും ദേവനെയും എന്നീന്നേക്കുമായി പിരിക്കുക. ഞനും ദേവേട്ടനും തമ്മിൽ ഇഷ്ടത്തിലാണെന്നായിരിക്കും കിച്ചു വിചാരിച്ചിരിക്കുന്നത്. അവൻ പിന്നെയും തുടർന്നു. കിച്ചു : ഞാൻ ഉടനെ തന്നെ നിഹിതയുടെ പുറകിൽ പോയി കാര്യമന്വേഷിച്ചു.... അവൾ ഏല്ലാം പറഞ്ഞു..... അപ്പോഴാണ് ഇനിക് നിഹിതയെ തനിച്ചു കിട്ടാൻ ഒരു വഴി തെളിഞ്ഞു വന്നത്. ഞാൻ അവളോടൊരു കള്ളം പറഞ്ഞു. ദേവൻ ആാാ ഗ്രൗണ്ടിൽ തന്നെ അവളെ കാത്തു നിൽക്കുന്നുവെന്നും അവന് അവളോട് സംസാരിക്കണമെന്നും.... അവൾ ആാാ സന്തോഷത്തിൽ എന്റെ ഒപ്പം വന്നു... ആ ഗ്രൗണ്ടിലേക്ക്... എന്റെ വലയിലേക്ക് വീഴാൻ....അവിടെ ആരും ഇല്ലെന്നു കണ്ട് ഒന്ന് പകച്ചെങ്കിലും അവൾക് രക്ഷപെടാൻ തോന്നും മുമ്പേ ഞാൻ ബലമായി അവളിലേക്ക് പടർന്നു കയറിയിരുന്നു........ ഹഹ..... പക്ഷെ അവൾ ചത്തൊടുങ്ങും എന്ന് കരുതീല. ഒരു കണക്കിന് അവൾ മരിച്ചത് കൊണ്ടാണല്ലോ ദേവനെ കോടതിയിൽ കയറ്റാനും പോലീസ്ന്റെ തല്ലുകൊള്ളിക്കാനും കഴിഞ്ഞത്.

എന്റെ ഭാഗ്യം കൊണ്ടാണ് അന്ന് നീ അവളെയും ദേവനെയും ഒരുമിച്ച് കാണുന്നതും, അവൾ മരിച്ചപ്പോ നീ പോലീസിനോട് ദേവൻ നിഹിതയെ ഉപദ്രവിക്കാൻ നോക്കിയത് നീ കണ്ടു എന്ന് പറഞ്ഞതും. ശ്രീ മനസിലോർത്തു....." ശെരിയാണ് .. ഞാൻ കണ്ടില്ല ദേവേട്ടൻ അവളെ ഉപദ്രവിക്കുന്നത് പക്ഷെ അവൾ കരയുന്നതും ദേവേട്ടന്റെ പേര് പറഞ്ഞതും കുറച്ചു കഴിഞ്ഞ് അവളുടെ പുറകെ വന്ന ദേവേട്ടനെയും ഒക്കെ കണ്ടപ്പോൾ ഞാൻ തെറ്റിദ്ധരിച്ചതാണ്.... ദൈവമേ ഞാൻ ഒന്നും അറിയാതെ..... കിച്ചു തുടർന്നു : പക്ഷെ എന്റെ ഭാഗ്യം എന്നെ തുണയ്ക്കാഞ്ഞത് നിന്റെ കാര്യത്തിൽ മാത്രമാണ് ശ്രീ. നീ ആ ദേവനെ വിവാഹം ചെയ്യുമെന്ന് ഞാൻ ഒരിക്കൽ പോലും കരുതീല. കിച്ചു സംസാരം നിർത്തി എന്നെ അടിമുടി ഒന്ന് നോക്കി... കിച്ചു : ശ്രീ.. നീ എന്ത് സുന്ദരിയാ... നിന്നെ കാണുമ്പോ നിന്റെ വിവാഹം കഴിഞ്ഞെന്ന് ഞാൻ മറക്കും. കിച്ചു എന്റെയടുത്ത് വന്ന് എന്റെ തോളിൽ കൈ വെച്ചു " ശ്രീ.. എന്റെ ഒരുപാട് നാളത്തെ ആഗ്രഹo ആണ് ഒരു നിമിഷം എങ്കിലും നിന്നെ സ്വന്തം ആകണമെന്ന്.... ആരും അറിയില്ല.. ആരും "

കിച്ചുവിന്റെ കൈ എന്റെ തോളിൽ അമർന്നപ്പോ ഞാൻ അവനെ ശക്തിയിൽ തള്ളി എറിഞ്ഞു... " എന്റെ ദേഹത്തു തൊട്ടു പോകരുത് " ആ അലർച്ചയിൽ അവനൊന്നു പതരിയെങ്കിലും സർവ ശക്തനായി തന്നെ ഓടി വന്നെന്റെ മുടിയിൽ കുത്തി പിടിച്ചു..... " നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്നെ വേണം... ഇന്ന് നീ എന്റെ സ്വന്തം ആയെ പറ്റു " അതും പറഞ്ഞവൻ അവളുടെ സാരീതലപ്പ് അവളുടെ ദേഹത്തിൽ നിന്നും വലിച്ഛ് മാറ്റി. ശ്രീ അവനെ എതിർക്കാൻ നോക്കിയെങ്കിലും അവന്റ കൈ കരുതിനു മുമ്പിൽ അവൾ തോറ്റ് പോകുകയായിരുന്നു. അവൾ ഉറക്കെ വിളിച്ചു കൂവി എങ്കിലും ഭലമില്ലാതായി. കാരണം ac റൂമാണ്... ഒരു എയർഹോൾ പോലും ഇല്ല. പെട്ടന്നാണ് അടുത്ത് കിടന്ന ബിയർ ബോട്ടിൽ അവൾ കാണുന്നത് അതവളെടുത്ത് അവനെതിരെ ഊങ്ങി. " എന്നെ തൊട്ടാൽ കൊല്ലും ഞാൻ " അവൾ അവനെ നോക്കി ചീറി എങ്കിലും അവൻ നിഷ്പ്രയാസം അവളുടെ കയ്യിൽ നിന്നും വാങ്ങി തറയിലെക്കെറിഞ്ഞു . ഇനിയും തന്നെകൊണ്ട് അവന്റ ശക്തിക്കു മുന്നിൽ ജയിക്കാൻ പറ്റില്ലെന്നറിഞ്ഞകാം അവൾ പൊട്ടിയ ഒരു വലിയ ചില്ലെടുത്തത്. " ഇല്ല ഞാൻ ഒരിക്കലും തോൽക്കാൻ പാടില്ല... മാനമില്ലാതെ ജീവിക്കുന്നതിലും നല്ലത് മാനത്തോടെ മരിക്കുന്നതാണ്. അവനു വഴങ്ങികൊടുക്കുന്നതിലും നല്ലത് മരണമാണെന്നറിഞ്ഞകാം അവൾ ആ ചില്ലെടുത്തു സ്വയം വയറ്റിൽ താഴ്ത്തി ഇറക്കിയത്.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story