താലി: ഭാഗം 9

thali

എഴുത്തുകാരി: സജ്‌ന സജു

ഞാൻ പതിയെ കണ്ണ് തുറക്കാൻ നോക്കി.. എന്തൊക്കെയോ ബീപ് സൗണ്ട് മാത്രം എനിക്ക് കേക്കാം പിന്നെ അവ്യക്തമായ ചില ശബ്ദങ്ങൾ. ഞാൻ ഇതെവിടെയാ.... ഞാൻ കണ്ണുകൾ ബലമായി തുറക്കാൻ നോക്കി. എന്റെ വയറു നന്നായി വേദനിക്കുന്നു.... " ആഹ്ഹ് " ഞാൻ ചെറുതായിട്ടൊന്ന് മൂളി കൂടെ പതുക്കെ കണ്ണ് തുറന്നു. പെട്ടെന്ന് ഒരു പെൺകുട്ടി അവൾ വന്ന് എന്നോട് ചോദിച്ചു " എന്താ വേദനയുണ്ടോ "..... ഞാൻ കണ്ണ് മിഴിച് ആ പെണ്ണിനെ തന്നെ നോക്കി.. " ഹലോ പേടിക്കണ്ട ഇത് ഹോസ്പിറ്റലാണ് " ഞാൻ പെട്ടെന്ന് ചുറ്റും കണ്ണോടിച്ചു. അതെ ഇത് ഹോസ്പിറ്റലാണ് പക്ഷെ ഞാൻ എങ്ങനെ ഇവിടെ വന്നു... ഞാൻ മരിച്ചില്ലേ.... ഇല്ല എനിക്ക് ബോധം പോകുംമുൻപ് ആരോ എന്നെ താങ്ങി പിടിച്ചത് നേരിയ ഓർമ പോലെ... ശ്രീ എന്നുള്ള ആ അലർച്ച അതിപ്പോഴും എന്റെ കാതിൽ ഉണ്ട്... ആ ശബ്ദം ദേവേട്ടന്റെ ആണോ... ( ഞാൻ പലതും ആ ഒരു നിമിഷം ആലോചിച്ചു ) " കുട്ടിക്ക് ആരെയെങ്കിലും കാണണോ " ആ നഴ്സ് എന്നോട് ചോദിച്ചു... ഞാൻ ഒന്ന് മൂളി. ( നഴ്സ് വെളിയിലേക്ക് വന്നു ) " ശ്രീ പ്രിയയുടെ കൂടെയുള്ളത് ആരാ..? ആ കുട്ടിക്ക് ബോധം വന്നു ആരേലും ഒരാൾ കേറി കാണു " അവർ തിരികെ icu വിലെക്ക് കയറി പോയി. ,................................

ഞാൻ പതുക്കെ മയക്കത്തില്ലേക്ക് വീഴാൻ തുടങ്ങുമ്പോഴാണ് ആ വിളി എത്തിയത് " ശ്രീ.... " അത് ദേവേട്ടന്റെ ശബ്ദം ആയിരുന്നു. ഞാൻ പതിയെ കണ്ണുതുറന്നു. ദേവൻ : ശ്രീ... നിനക്ക്...... നിനക്ക് എന്താ പറ്റിയത്... നീ എന്തിനാ പെണ്ണെ ഇത് ചെയ്യാൻ പോയെ... നീ ഇല്ലാതെ എനിക്ക്... ഞാൻ ദേവേട്ടനെ അത്ഭുതത്തോടെ നോക്കി.... ഇയാൾ തന്നെയാണോ ഇങ്ങനെ സംസാരിക്കുന്നത്. ഞാൻ ദേവേട്ടന്റെ മുഖത്തെക്ക് നോക്കി കണ്ണെല്ലാം നിറഞ്ഞിട്ടുണ്ട്... ശ്രീ : അത് കിച്ചു...... അവൻ ഞാൻ പറഞ്ഞു പൂർത്തിയാക്കും മുന്നേ ദേവേട്ടൻ ഇടയിൽ കയറി ദേവൻ : വേണ്ട ഇപ്പൊ നീയൊന്നും സംസാരിക്കേണ്ട കുറച്ചു കഴിഞ്ഞ് മതി സംസാരം..... അതും പറഞ്ഞു ദേവേട്ടൻ തിരിഞ്ഞപ്പോ ഞാൻ ദേവേട്ടന്റെ കയ്യിൽ കയറി പിടിച്ചു... കൈ പൊക്കിയപ്പോ നല്ല വേദന ഉണ്ടെങ്കിലും ഞാൻ അത് കാര്യം ആകീല.. ശ്രീ : എനിക്ക് എന്തേലും പറ്റിയ ദേവേട്ടനെന്താ... ഞാൻ മരിക്കുന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ദേവേട്ടനല്ലേ. തമാശക്ക് ചോദിക്കാം എന്ന് കരുതിയതാണ് പക്ഷെ ആ ചോദ്യം അത് അറിയാതെ എന്റെ ഉള്ളിൽ നിന്നും വന്നത് തന്നെയായിരുന്നു... ആ ചോദ്യത്തിനു ഉത്തരമൊന്നും കിട്ടീലെങ്കിലും ആ കണ്ണ് തുളുമ്പാൻ തുടിക്കുന്നത് ഞാൻ കണ്ടു.... ദേവേട്ടൻ ഒന്നും മിണ്ടാതെ icu വിൽ നിന്നും ഇറങ്ങി.

ഞാൻ icu വിൽ നിന്നും വെളിയിലേക്കിറങ്ങി.... എന്തോ മനസ്സിൽ കല്ലെടുത്തു വച്ചപോലെ തോന്നുന്നു. icu വിനു വെളിയിൽ വെയ്റ്റേഴ്‌സിന് വേണ്ടി നിരത്തിയിട്ടിരിക്കുന്ന ഒരു കസാരയിൽ ഇരുന്ന് കണ്ണുകൾ ഇറുക്കെ അടച്ചു. ഇവിടെ വന്നിട്ട് രണ്ടു ദിവസമായി....... ശ്രീ കണ്ണുതുറന്നപ്പോഴാണ് സമാധാനം ആയത്. അവളെ ഞാൻ ഇഷ്ടപെടുന്നുണ്ടോ എന്നെനിക്കറിയില്ല പക്ഷെ ആ ദിവസം അവളെ ചോരയിൽ കുളിച് അങ്ങനെ കിടക്കുന്ന കണ്ടപ്പോ എനിക്കൊന്ന് മനസിലായി ... അവളോടുള്ള പകയ്ക്ക് പുറകിൽ ഞാൻ ഒളിപ്പിക്കുകയായിരുന്നു എന്റെ പ്രണയം.... എന്റെ കണ്ണുകൾ പതിയെ അടഞ്ഞതും എന്റെ ഓർമ്മകൾ ആ നശിച്ച ദിവസത്തിലേക്ക് പാഞ്ഞെത്തി.  ഞനും ലെച്ചുവും സിനിമ കാണാനായി ഇറങ്ങി ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോഴാണ് അച്ഛൻ എന്നെ വിളിക്കുന്നത്... അച്ഛൻ : നീ എവിടാ ദേവ ഞാൻ : ഞനും ലെച്ചുവും കൂടി ഒരു മൂവിക്ക് പോകുവാ... എന്താ...? അച്ഛൻ : ഞങ്ങൾ ഇവിടെ ശ്രീയുടെ വീട്ടിൽ ഉണ്ട്. കൂടെ അമ്മാവനും അമ്മായിയും അഞ്ജുവും നീ വേഗം ഇങ്ങിട്ട് വാ.

മൂവിക്കൊക്കെ പിന്നെ പോകാം ഞാൻ : ഓക്കേ (പൊതുവെ പാരുക്കൻ സ്വവമുള്ളതുകൊണ്ടാകാം ഞാൻ അച്ഛനോട് അത്ര അടുപ്പം കാണിക്കാത്തത്. എനിക്ക് ദേവൂവും കാശിയും ഇപ്പൊ ലെച്ചുവും ആണ് അടുപ്പം ഉള്ളതെന്ന് പറയാൻ..... ചിലപ്പോ അച്ഛനോട് ഞാൻ സംസാരം കുറച്ചത് അച്ഛൻ രണ്ടാം കല്യാണം കഴിച്ചതുകൊണ്ടാണോ എന്ന് ചോദിച്ചാൽ അതും ഒരു കാരണമാണ്.) ഞാൻ car സൈഡിലേക്ക് ഒതുക്കി.. അത് കണ്ടതും ലെച്ചു എന്നെ സംശയത്തോടെ നോക്കി... ദേവൻ : ലച്ചു... ഐ ആം സോറി മോളെ നമുക്ക് വേറെ ഒരു ദിവസം പോകാം മൂവിക്ക് അത്‌ പറഞ്ഞതും സന്തോഷം കൊണ്ട് വിടർന്ന അവളുടെ മുഖം വടുന്നത് ഞാൻ ശ്രദ്ധിച്ചു.... " മോളുസേ അവിടെ വീട്ടിൽ എന്റെ അമ്മാവനൊക്കെ വന്നിട്ടുണ്ട്... കാര്യം ഞങ്ങളുടെ കല്യാണം പെട്ടെന്ന് നടന്നത് കൊണ്ട് നിങ്ങളുടെ വീട് കാണാനും ശ്രീയെ കാണാനുമൊക്കെയാണ് അവര് വന്നിരിക്കുന്നത്.. അപ്പൊ നമ്മളും അവിടെ വേണ്ടേ " ഞാൻവളോട് കൊഞ്ചിക്കൊണ്ട് പറഞ്ഞു...... അവൾ ഒന്നും മിണ്ടീല. " ഓക്കേ ദേഷ്യമാണേൽ നമുക്ക് വൈകിട്ട് വേറെ ഒരു പ്ലാനിടാം

" ലെച്ചു : " എന്ത് പ്ലാൻ " ദേവൻ : നമുക്ക് അവരെല്ലാം പോയിട്ടു നേരെ ഒരു ഐസ്ക്രീം പാർലറിൽ പോകാം എന്നിട്ട് ഒന്ന് കറങ്ങാം എന്തെ " ലെച്ചു : ഓക്കേ അവളുടെ മുഖത്ത് ആ പഴയ സന്തോഷം വന്നു.. ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തിയതും എല്ലാരും മുറ്റത്തുണ്ട് എന്റെ പ്രിയതമ ഒഴിച്. അച്ഛൻ : ഹാ നിങ്ങൾ വന്നോ... ഞങ്ങൾ കുറച്ചു നേരമായി വന്നിട്ട്. അമ്മാവൻ : ഇവനിപ്പോ ഞങ്ങളെ കുറിച്ചൊന്നും ഓർമ ഇല്ലാലോ.. ഇണ്ടായിരുന്നേൽ കല്യാണത്തിന് വിളിക്കില്കയിരുന്നോ.... പിന്നെ കല്യാണത്തിന്റ കാര്യം പറയണ്ട ... നിന്നേ ഇവിടുന്ന് പിടിച്ചതിന്റെ രണ്ടാം ദിവസം അല്ലായിരുന്നോ കല്യാണം... ഹഹ അയാളുടെ ആാാ ഊ ........യ ചിരി കണ്ടപ്പോ എനിക്ക് വിറഞ്ഞു കയറി. പാവം ശ്രീയുടെ അച്ഛനും അമ്മയും വല്ലാണ്ടായപോലെ നിന്നു.. കൂടെ എന്റെ അച്ഛനും. അമ്മാവൻ : അല്ല നിന്റെ ഭാര്യയെ കണ്ടില്ലലോ അവളെവിടെ... കല്യാണമേ കഴിക്കുന്നില്ലന്ന് പറഞ്ഞാ ഞങ്ങടെ ചെറുക്കനെ കറക്കി എടുത്ത സുന്ദരി. ഇയാൾ ഇതൊക്കെ മനഃപൂർവമാണ് പറയുന്നതെന്ന് എനിക്ക് നന്നായിട്ട് മനസിലായി കാരണം ഇങ്ങേരുടെ മകൾ അഞ്ജുവിനെ കൊണ്ട് എന്നെ കെട്ടിക്കണമ് എന്നായിരുന്നു ഇയാളുടെ ആഗ്രഹം.

ഞാൻ അത് ഓടിച്ചു മടക്കി കയ്യിൽ കൊടുത്തോണ്ടാണ് ഇപ്പോൾ ഇങ്ങനേ ശ്രീയുടെ വീട്ടുകാരുടെ മുന്നിൽ വെച്ച് ചൊറിഞ്ഞു സംസാരിക്കുന്നത്. ഇയാളുടെ ലക്ഷ്യം ഇവിടുത്തെ അമ്മയെയും അച്ഛനെയും ഒന്ന് വാരുകയാണ് ... കള്ള കെളവൻ. അമ്മാവൻ : അല്ല ദേവാ ഞാൻ ചോദിച്ചത് കേട്ടില്ലേ.. നിന്റെ ഭാര്യ എവിടെന്നു.... ഏഹ് അവൾ ഇവിടെ ഇല്ലേ... എനിക്കറിയില്ലെന്ന് പറയാൻ പറ്റില്ലാലോ സോ ഞാൻ അകത്തേക്ക് കയറി അമ്മയെ വിളിച്ചു... " ആന്റി.. ഒന്നിങ്ങു വന്നേ... " " എന്താ മോനെ " " ആന്റി അമ്മവന്റെ സംസാരം അങ്ങനെയാ.. ആന്റിയും അങ്കിളും അത് കാര്യമാക്കേണ്ട.. അവർക്ക് വേണ്ടി ഞാൻ സോറി പറയാം " " ശേ.. അതൊന്നും വേണ്ട മോനെ.. ഒരു തരത്തിൽ പറഞ്ഞാൽ എന്റെ മോളും ഈ അവസ്ഥാക്ക് കാരണം ആണല്ലോ " ആന്റി അങ്ങനെ പറഞ്ഞപ്പോ പിന്നീട് അതിനെ കുറിച്ചൊന്നും സംസാരിക്കാൻ എനിക്ക് തോനീല. " അല്ല ആന്റി ശ്രീ എവിടെ " " ആഹാ ഭാര്യ എവിടെയെന്നു എന്നോടാ ചോദിക്കുന്നെ " ആന്റി ഒരു കള്ളചിരിയോടെ പറഞ്ഞു. " അല്ല ആന്റി ഞനും അവളും ചെറിയ ഒരു പിണക്കം അതാ "

" ഹും അവളു പറഞ്ഞു.... അല്ല സംസാരിച്ചോണ്ടിരിക്കാൻ സമയം ഇല്ല മോൻ വേഗം പോയി അവളെ കൂട്ടികൊണ്ട് വാ അവൾ കിച്ചന്റെ വീട്ടിലേക്ക് പോയിട്ടുണ്ട് " അത് കേട്ടതും ഭൂമിപിളർന്നു പോയ മതിയെന്ന് തോന്നി. കാരണം അവളും അവനും തമ്മിൽ ഇഷ്ടമാണേന്നറിയാമെങ്കിലും കല്യാണം കഴിഞ്ഞ് അവളുടെ മനസ്സിൽ ഞാൻ ആയിരിക്കും എന്നു ഞാൻ വിചാരിച്ചു.. പക്ഷെ അവൾക്ക് പഴയ പ്രണയം മാറക്കാൻ പറ്റില്ലെന്ന് അവൾ തെളിയിച്ചു. ഞാൻ ഒന്ന് ചിരിച്ചു... എല്ലാ സന്ദർഭങ്ങളിലും തോറ്റ ആളുടെ ചിരി. " മോനെ എന്താ ആലോചിക്കുന്നെ വേഗം പോയിട്ട് വാ " ഞാനൊന്ന് തലയാട്ടി പുറത്തേക്കിറങ്ങിയതും കാശി അവന്റ കാറിൽ വീട്ടിലേക്ക് കയറിയതും ഒരുമിച്ചായിരുന്നു. ഞാൻ : കാശി എന്റെ കൂടൊന്ന് വാ കാശി : എവിടേക്കാഡാ ഞാൻ: എവിടേക്കാണെന്നറിഞ്ഞാലേ നീ വരുള്ളൂ ഞാൻ അല്പം ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് കാറിൽ കേറി. അവന്റെ വീട് ലക്ഷ്യമാക്കി പോയി. വീട്ടിൽ എത്തി കാളിങ് ബെൽ അടിച്ചിട്ടും ആരും വാതിൽ തുറന്നില്ല. കാശി : നമ്മൾ എന്തിനാടാ ഇങ്ങോട്ട് വന്നത് .

ഇത് ആ കിച്ചന്റെ വീടല്ലേ.. അവന്റെ ചോദ്യത്തിനു മറുപടി ഞാൻ കൊടുത്തില്ല, അല്ലെങ്കിൽ തന്നെ ഞാൻ എന്തു പറയും എന്റെ ഭാര്യ ഇങ്ങോട്ട് ഞാൻ അറിയാതെ വന്നെന്നോ.. ഞാൻ ഡോറിൽ ആഞ്ഞു തട്ടി ഒരനക്കവും ഇല്ല.. ഇനി ഇവർ ഇവിടില്ലേ... ഞാൻ പോകാൻ തിരഞ്ഞപ്പോഴാണ് ശ്രീ യുടെ ചെരുപ്പ് വെളിയിൽ കിടക്കുന്നത് കണ്ടത്. " ഡാ കാശി നമുക്ക് ഈ ഡോർ ഒന്ന് തള്ളി തുറക്കാം " കാശി : എന്തിനു ഞാൻ അവനെ ഒന്ന് നോക്കി കാശി : ഓക്കേ... ഓക്കേ.. അകത്തുകയറാൻ ആണെങ്കിൽ ബാക് ഡോർ ആ നല്ലത്. ഞാനും അവനും ബാക് ഡോറിൽ ചെന്ന്ആഞ്ഞു ചവിട്ടി...4,5 ചവിട്ടിന് ഡോർ തുറന്നു... അപ്പോഴാണ് മുകളിൽ നിന്നും എന്തോ ശബ്ദം കേട്ടത്. അത് ശ്രീയുടേതാണെന്ന് മനസിലാക്കിയ ഞാൻ അങ്ങോട്ടേക്ക് പാഞ്ഞു.... ഞാൻ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച എന്റെ ശ്രീ രക്തത്തിൽ കുളിച് കിടക്കുന്നു... എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ മരവിച്ചു നിന്നു. എന്റെ കാലുകൾ ചലിക്കുന്നില്ല... ഏത്ര ശ്രമിച്ചിട്ടും അനങ്ങാൻ വയ്യാത്ത അവസ്ഥാ.... എന്റെ പുറകിൽ കേറി വന്ന കാശിയും ഒരു നിമിഷം ഞെട്ടി... പക്ഷെ അവൻ ധൈര്യം വീണ്ടെടുത്തു. കാശി : എന്ത് മൈ......ആട നോക്കി നിക്കുന്നെ എടുക്ക്.

എന്തോ അവനെയും കൂടി കണ്ടതോടെ എനിക്ക് കുറച്ചു ധൈര്യം വന്നു ഞാൻ അവളെ കോരി എടുത്തു... അപ്പോഴാണ് ബാത്‌റൂമിൽ നിന്നും ശബ്ദം കേക്കുന്നത് കാശി കേറി നോക്കിയപ്പോ കിച്ചു നിക്കുന്നു. കാശി : നോക്കി നിക്കാതെ പോടാ ഞാൻ ഇവന്റെ കാര്യം നോക്കിക്കോളാം... അവൻ അതു പറഞ്ഞു മുഴുവിക്കും മുന്നേ ഞാൻ അവളെയും കൊണ്ട് പുറത്തേക്കിറങ്ങി..... അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകുമ്പോ ഞാൻ അവളുടെ കൈയിൽ തന്നെ പിടിച്ചിരുന്നു.. കരയാൻ തോനീല ഒരു നിർവികരത... എന്റെ മനസ് കൈ വിട്ട് പോകുമ്പോലെ. ഒന്ന് എനിക്ക് മനസിലായി ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നുവെന്ന്... " ശ്രീ കണ്ണ് തുറക്കെടി... ഡി പ്ലീസ്..... ശ്രീ.. " ഞാൻ എന്തൊക്കെയോ പുലമ്പിക്കൊണ്ട് വണ്ടി ഓടിച്ചു. ആക്സിലേറ്റർ എത്ര അമർത്തി ചവിട്ടിയിട്ടും കാറിനു സ്പീഡ് പോരാ എന്ന തോന്നലിൽ ഞാൻ പല പ്രാവശ്യം സ്റ്റിയറിങ്ങിൽ ആഞ്ഞു അടിച്ചു. ഹോസ്പിറ്റലിൽ എത്തിയതും ഞാൻ അവളെ കോരിയെടുത്ത് അകത്തേക്ക് പാഞ്ഞു....... രക്തം ശരീരത്തിൽ നിന്നും വാർന്നു വീഴുന്ന ശ്രീയേയും ശരീരം മുഴവൻ രക്തം പറ്റിയ എന്നെയും എല്ലാരും നോക്കുന്നുണ്ടെലും ഞാൻ അവിടെ നിന്നും അലറി വിളിക്കുകയായിരുന്നു... ഉടനെ തന്നെ സിസ്റ്റമാരും മറ്റും എത്തി അവളെ സ്ട്രക്ചറിൽ കിടത്തി എമർജൻസി ലേക്ക് കുതിച്ചു............................. " ദേവാ " എന്റെ തോളിൽ ആരോ കൈവെച്ചപ്പോഴാണ് ഞാൻ കണ്ണു തുറന്നത്.. കാശി ആയിരുന്നു. " ദേവ അവൾക്കെങ്ങനെ ഉണ്ട് "

" അവൾ സംസാരിച്ചെട....24 hrs കൂടെ ഒബ്സെർവഷനിൽ കിടത്തിയിട്ട് നാളെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യും.. " " ഹും..... അളിയാ പിന്നെ എനിക്ക് നിന്നോട് ചിലത് പറയാൻ ഉണ്ടായിരുന്നു " ഞാൻ കാശിയെ സംശയത്തോടെ നോക്കി. " ഡാ ശ്രീ ഇങ്ങനെ കിടക്കുന്നത് കൊണ്ട ഞാൻ നിന്നോട് ഇതുവരേ ഒന്നും പറയാഞ്ഞത്. നിന്റെ എടുത്തു ചാട്ടം ആരെക്കാളും നന്നായിട്ടെനിക് അറിയാം സൊ ഞാൻ പറയാൻ പോകുന്നത് നീ ക്ഷമയോടെ കേക്കണം " ഞാൻ കാശിയെ തന്നെ നോക്കി ഇരുന്നു. " നീ അന്ന് ശ്രീയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയപ്പോ ഞാൻ കിച്ചുവിനെ നന്നായിട്ടൊന്ന് പെരുമാറി.... അപ്പൊ അവൻ ചില കാര്യങ്ങൾ പറഞ്ഞു.. " " എന്ത് കാര്യം " " ശ്രീയും അവനും തമ്മിൽ നമ്മൾ വിചാരിച്ച പോലേ പ്രേമം ഒന്നുമില്ല. എല്ലാം അവൻ നമ്മളെ തെറ്റിദ്ധരിപ്പിച്ചതാണ് " കാശി ആ പറഞ്ഞത് കേട്ടപ്പോ ഞാൻ പെട്ടെന്ന് തന്നെ ആ കസാരയിൽ നിന്നും എണീച്ചു " കാശി.. നീ " " ദേവ ഞാൻ മുഴുവനും പറയട്ടെ..... നമ്മളെ ചതിച്ചത് മാത്രമല്ലടാ നിഹിതയെ കൊന്നതും അതു നിന്റെ മേൽ കെട്ടിവെച്ചതും അവനാണ്... ശ്രീ ഇതൊന്നും അറിയാതെയാണ് നിനക്കെതിരെ മൊഴി പറഞ്ഞത് " എങ്ങനെയാണ് ശ്രീ ഈ പ്രശ്നത്തിൽ വന്നതെന്നും കിച്ചു നിഹിതയെ കൊന്നതും എല്ലാം കാശി വിവരിച്ചപ്പോ തല കറങ്ങും പോലെ തോന്നി എനിക്ക്..

ഞാൻ ആ ഭിത്തിയിൽ ചാഞ്ഞു നിന്നു. " ഡാ ശ്രീ... അവൾക്ക് ഒന്നും അറിയില്ലായിരുന്നു... ഈ പ്രശങ്ങൾ എല്ലാം ഉണ്ടാക്കിയത് അവൻ ആാാ കിച്ചുവാണ്. " " കാശി... അവൻ ഇപ്പൊ എവിടെ ഉണ്ട് " " ഏന്തിനാ കൊല്ലാനാണോ.. അവനു കൊടുക്കാൻ ഉള്ളത് കൊടുത്ത് ഞാൻ പോലീസ് സ്റ്റേഷനിൽ കൊണ്ടാക്കി അവന്റ കാര്യം ഇനി അവര് നോക്കിക്കോളും... " കാശി അങ്ങനെ പറഞ്ഞെങ്കിലും ഞാൻ കൊടുക്കേണ്ടത് ഞാൻ തന്നെ കൊടുക്കണം.. അങ്ങനെ അങ് വിടാൻ പാടില്ലാലോ.. അവൻ കളിച്ചത് എന്റെ ജീവിതം വെച്ചാണ്. " ദേവ ശ്രീ തെറ്റുകാരി അല്ലെന്ന് നമുക്ക് മനസിലായില്ലേ.. ഇനി എന്താ നിന്റെ പ്ലാൻ. " " എന്ത് പ്ലാൻ " " അവള് നല്ലവളാടാ ... നീ ഈ കാട്ടി കൂട്ടിയതിനൊക്കെ നീ അവളോട് എത്ര മാപ്പ് ചോദിച്ചാലും പോരാ... നിനക്ക് അവളെ മനസറിഞ്ഞു നിന്റെ ഭാര്യ ആക്കിക്കൂടെ " അവന്റെ ചോദ്യത്തിന് മുമ്പിൽ ആദ്യം ഞാൻ ഒന്നാലോചിച്ചെങ്കിലും ഒന്നും മിണ്ടാതെ ഞാൻ മുൻപോട്ട് നടന്നു.. " ഡാ "

കാശി വിളിച്ചത് ഞാൻ കേട്ടെങ്കിലും ഒന്ന് തിരിഞ്ഞു പോലും ഞാൻ നോക്കില അവൻ പറഞ്ഞത് ശെരിയാ അവൾ ഒന്നും അറിഞ്ഞിട്ടില്ല എന്നിട്ടും ഞാൻ... ഒരുപാട് ദ്രോഹിച്ചു.. എല്ലാം കണ്ണീരോടെ കേട്ട് നിന്നതല്ലാതെ ഒരു വാക്ക് പോലും അവൾ പറഞ്ഞിട്ടില്ല.. അങ്ങനെയുള്ള ഒരു പെണ്ണിനെ ഞാൻ ഒരിക്കലും ഡീസർവ് ചെയ്യുന്നില്ല..... ഇനി അവൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഒന്ന് അവളെ എന്റെ ജീവിതത്തിൽ നിന്നും മോചിപ്പിക്കുക എന്നത് മാത്രം ആണ്... ഞാൻ അവളുടെ കഴുത്തിൽ കെട്ടിയ ആ കുരുക്ക് അത് പൊട്ടിച്ചെറിയണം എന്നെന്നേക്കുമായി....... അറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.. വേദന നിറഞ്ഞ ചിരി .... ഇത് എന്ത് അവസ്ഥായാണ് ദൈവമെ ഞാൻ അവളെ വെറുത്തപ്പോ ഒരു താലി കെട്ടി എന്റെ കൂടെ ചേർത്ത് പിടിച്ചു എന്നാൽ ഇന്ന് ഞാൻ മനസറിഞ്ഞു അവളെ സ്നേഹിക്കുമ്പോ ആ താലി അറത്ത് അവളെ അകറ്റാൻ നോക്കുന്നു..... അവൾ സതോഷത്തോടെ ഇരിക്കണമെങ്കിൽ ഞാൻ അവളുടെ കഴുത്തിൽ കെട്ടിയ ആ താലി മുറിച്ചു കളഞ്ഞേ പറ്റു..... ഞാൻ പലതുo മനസ്സിൽ തീരുമാനിച്ചു കൊണ്ട് icu വിന്റെ മുന്നിലെത്തി ആാാ ചില്ല് ഗ്ലാസ്സിലൂടെ അവളെ നോക്കി..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story