തമസ്സ്‌ : ഭാഗം 47

thamass

എഴുത്തുകാരി: നീലിമ

""കൊള്ളാം രുഗ്മിണി.... വീണ്ടും നുണകളോ...? നുണ പറയുമ്പോ വിശ്വസനീയമായോരെണ്ണം പറയണ്ടേ....?""""" പരിഹാസ വാക്കുകൾ..... പരിചിതമായ ശബ്ദം.... വാതിൽക്കൽ നിന്നെത്തിയ ശബ്ദത്തിന്റെ ഉറവിടം തേടി ചെന്ന രുഗ്മിണിയുടെ കണ്ണുകൾ കൈകൾ മാറിൽ പിണച്ചു കെട്ടി ഒരു പുഞ്ചിരിയോടെ വാതിൽക്കൽ നിൽക്കുന്ന സ്ത്രീ രൂപത്തിൽ തറഞ്ഞു നിന്നു.... ജാനകി.....! തന്റെ പരാജയം പൂർണമാകുന്നതറിഞ്ഞു രുഗ്മിണി.... """" ഈ മുറിയിലേയ്ക്ക് വരുമ്പോൾ... ഇവളുടെ അരികിലേയ്ക്ക് നടന്ന് വരുമ്പോഴുമൊക്കെ നിങ്ങൾ പുലമ്പിയത് ഓർമ ഇല്ലേ? വിശ്വമോഹിനി എന്നോ ലോക സുന്ദരിയെന്നോ... ഒരു റോസിന്റെ പേരൊക്കെ പറയുന്നുണ്ടായിരുന്നല്ലോ.... മറന്നു പോയോ ആ പറഞ്ഞതൊക്കെ....?""""" """""മറക്കും... മറക്കണമല്ലോ.... ഒട്ടും പ്രതീക്ഷിക്കാത്ത ആളിനെയല്ലേ കണ്മുന്നിൽ കണ്ടത്.... ഒരു മകൾ അമ്മയോട് പറയാൻ പാടില്ലാത്തതൊക്കെ സ്വന്തം മകളുടെ നാവിൽ നിന്നും കേട്ടതിന്റെ ഷോക്കിൽ ആകും അല്ലെ....? അപ്പൊ പിന്നേ കുറച്ചു മുന്നേ പറഞ്ഞതൊക്കെ മറന്നു പോകാതെ തരമില്ലല്ലോ.... """"" ജാനകിയുടെ ഓരോ വാക്കുകളിലും പുച്ഛവും പരിഹാസവും നിറഞ്ഞു നിന്നിരുന്നു.... രുഗ്മിണി അപ്പോഴും തറഞ്ഞു നിൽക്കുകയാണ്.... ജാനകിയെ നേരിൽ കണ്ടിട്ടും അത് സത്യമാണെന്ന് വിശ്വസിക്കാൻ അവരുടെ മനസ്സ് തയാറാകാത്തത് പോലെ.... കണ്ണുകൾ മിഴിഞ്ഞു ജാനകിയിൽ നിന്നും നോട്ടം മാറ്റാനാകാതെ അങ്ങനെ തന്നെ നിന്നു രുഗ്മിണി.... ശരീരത്തിന്റെ ഭാരം വല്ലാതെ കൂടുന്നു... ചുമരിൽ പിടിച്ചിരുന്ന കൈകൾക്ക് ശരീരത്തിന്റെ ഭാരം താങ്ങാൻ ശക്തി ഇല്ലാഎന്ന് തോന്നി ... ശരീരത്തെ ചുമരിലേയ്ക്ക് ചാരി നിർത്തി... ആകെ ഒരു പരവേശം....

ജാനകിയോടുള്ള ചോദ്യങ്ങൾ നാവിൻ തുമ്പിലുണ്ട്... പക്ഷെ നാവിനെ ആരൊ ബന്ധിച്ചത് പോലെ.... കണ്ണുകൾ ഇറുകെ പൂട്ടി തലയൊന്നു കുടഞ്ഞു... മനസിനെ ആകെ ബാധിച്ച അസ്വസ്ഥത ഒന്നു മാറിക്കിട്ടാൻ ശ്വാസം ഒന്നും നീട്ടി വലിച്ച് വിട്ടു.... കണ്ണുകൾ തുറന്നു ജാനകിയെ നോക്കി... അവിടെ അപ്പോഴും പുഞ്ചിരി മാത്രം... """""എന്താണ് രുഗ്മിണി? ഞെട്ടൽ ഇത് വരെ മാറിയില്ലേ? ഞാൻ തന്നെയാണ്... ജാനകി...."""" അതേ പുഞ്ചിരിയോടെ മുന്നിലേയ്ക്ക് നടന്ന് വന്നു ജാനകി.... """""ഞാൻ ഇവിടെ എങ്ങനെ എത്തി എന്നാകും ഇപ്പോൾ ആലോചിക്കുന്നത് അല്ലെ....?"""" """"വരാതിരിക്കാൻ എനിക്ക് കഴിയില്ലല്ലോ... നിങ്ങളുടെ മുഖത്തെ ഈ ഞെട്ടൽ... ഭയം... വേദന.... ആകെ ഉരുകി ഒലിച്ചുള്ള ഈ നിൽപ്പ് ഇതൊക്കെ എനിക്ക് നേരിൽ കാണണ്ടേ....?അതിന് ഞാൻ വന്നല്ലേ തീരൂ.... ഞാൻ ഉൾപ്പെടെ കുറെ ഏറെ പെൺകുട്ടികളുടെ വേദന കണ്ട് സന്തോഷിച്ചിട്ടില്ലേ...? നിലവിളി കേട്ട് ആർത്തു ചിരിച്ചിട്ടില്ലേ? അതേ കണ്ണുകളിൽ ഇപ്പോൾ കാണുന്ന ഈ വേദന... കണ്ണുനീര്.... ഹൃദയം നൊന്തുള്ള ഈ നിൽപ്പ് അതൊക്കെ എനിക്ക് തരുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല രുഗ്മിണി..... സ്വന്തം മകളുടെ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ഈ പിടച്ചിൽ ഉണ്ടല്ലോ.... ഞാൻ അത് ആസ്വദിക്കുന്നു.... ഒരുപാട്...."""" """"നിങ്ങൾക്ക് ഒരു ഹൃദയം ഉണ്ടെന്ന്.... അതിനും നോവുമെന്ന് നിങ്ങൾ പോലും തിരിച്ചറിയുന്നത് ഇപ്പോഴാകും അല്ലെ? നോവണം.... ശരീരം നോവുന്നതിനു മുന്നേ മനസ്സ് നൊന്തു ശ്വാസം ഇല്ലാതെ പിടയണം നിങ്ങൾ.....

"""" ജാനകിയുടെ കണ്ണുകളിൽ അവരോടുള്ള പക എരിഞ്ഞു തുടങ്ങിയിരുന്നു..... തന്റെ മകൾ ഇവിടെ എത്താനും മാതു അമ്മ തന്റെ മുന്നിൽ ഇങ്ങനെ വന്നു നിൽക്കാനും ഒക്കെ കാരണം ജാനകി ആണെന്ന് അവര് തിരിച്ചറിഞ്ഞിരുന്നു..... അവൾ എങ്ങനെ അവിടെ എത്തി എന്നാലോചിച്ചു അവരുടെ മനസ്സ് ആകെ ആസ്വസ്ഥമാകാൻ തുടങ്ങി.... വലിയൊരു അപകടമാണ് തൊട്ടു മുന്നിൽ... എങ്ങനെയും രക്ഷപെട്ടേ മതിയാകൂ.... ഉള്ളിൽ ഇരുന്ന് ആരോ മുറവിളി കൂട്ടുന്നു.... രാധു എല്ലാ സത്യങ്ങളും അറിഞ്ഞിരിക്കുന്നു ...തെളിവ് സഹിതം ബോധ്യപ്പെട്ടിരിക്കുന്നു.... ഇനിയും അവൾക്ക് മുന്നിൽ അഭിനയിക്കുന്നതിൽ അർത്ഥമില്ല.... നല്ല പിള്ള ചമഞ്ഞാലും അവൾ വിശ്വസിക്കില്ല.... രേക്ഷപെടാനുള്ള മാർഗ്നങ്ങൾ തിരയുകയാണ് ഇനി വേണ്ടത്.... കണ്ണുകൾ കൊണ്ട് ചുറ്റിനും തിരഞ്ഞു.... """""ജോർജ്......"""" അവര് ഉറക്കെ അലറി.... പിന്നീട് കന്നഡയിൽ ഉറക്കെ എന്തൊക്കെയോ വിളിച്ച് കൂവി ... അവരുടെ കൂട്ടാളികളെ വിളിക്കുകയാണ്.... പൂർണമായ തോൽവിയിലേയ്ക്ക് കൂപ്പ് കുത്തുന്നതിനു മുൻപുള്ള അവരുടെ അവസാന കച്ചിത്തുരുമ്പ് ... """"കുറച്ചു കൂടി ഉച്ചത്തിൽ വിളിക്ക് രുഗ്മിണി.... നീ എത്ര അലറി വിളിച്ചാലും ആരും വരില്ല... നിന്റെ കാവൽപ്പട്ടികൾ അഞ്ചിനെയും തല്ലിചതച്ചു തൊട്ടപ്പുറത്തെ മുറിയിൽ കൂട്ടിയിട്ടിട്ടുണ്ട്.... ജീവനുണ്ടോ എന്നറിയില്ല... ഉണ്ടെങ്കിലും നിങ്ങളുടെ ഈ വിളി കേട്ട് എഴുന്നേറ്റു വരാൻ പറ്റിയ പാകത്തിന് അല്ല അവന്മാര്...."""" ശരീരം ആകെ ഒരു വിറയൽ കടന്ന് പോകുന്നതറിഞ്ഞു രുഗ്മിണി....

ആകെ ഉണ്ടായിരുന്ന പ്രതീക്ഷ.... അതും നശിച്ചു.... എന്നിട്ടും അവരുടെ കണ്ണുകൾ ആർക്കോ വേണ്ടി ചുറ്റിനും പരാതി... """"ഇപ്പോഴും ഈ കണ്ണുകൾ കൊണ്ടുള്ള അന്വേഷണം ആർക്ക് വേണ്ടി ആണെന്ന് എനിക്കറിയാം.... വിനോദ്... അവനെ അല്ലെ നീ ഈ തിരയുന്നത്... റോസുമായി ഇന്ന് തന്നെ എത്താം എന്ന് പറഞ്ഞിരുന്നതല്ലേ.? വാക്ക് പാലിക്കുന്നവനാണ് വിനോദ്... അപ്പോൾ കബളിപ്പിക്കില്ല അല്ലെ?"""" ജാനകിയുടെ മുഖത്ത് വീണ്ടും പരിഹാസം... പുച്ഛം.... """""അവൻ ഇവിടെ ഇല്ല.... വരാൻ പറ്റിയ അവസ്ഥയിൽ അല്ലാന്നെ.... പക്ഷെ റോസ്... അവള് വന്നിട്ടുണ്ട് ട്ടൊ...""""" നെറ്റി ചുളിഞ്ഞു.. സംശയഭാവത്തിൽ അവര് ഒന്നും കൂടി ചുറ്റും കണ്ണോടിച്ചു ..... """""മുന്നിലേയ്ക്ക് നോക്ക് രുഗ്മിണി... ഇവിടെ ഉണ്ട്‌ റോസ്... നിങ്ങളുടെ മുന്നിൽ....""""" രുഗ്മിണിയുടെ കണ്ണുകൾ കുറുകി..... നെറ്റിയിൽ വരകളുടെ എണ്ണം കൂടി.... """"മിഴിച്ചു നോക്കണ്ട... ജാനകി തന്നെയാണ് റോസ്.....""""" രുഗ്മിണിയുടെ കണ്ണുകളിൽപ്പോലും ഞെട്ടൽ പ്രകടമായി.... """"""ഇവിടെ ഇങ്ങനെ.... നിങ്ങളെ എന്റെ മുന്നിൽ കിട്ടിൻവേണ്ടി അല്ലെ വിനോദിന് മുന്നിൽ ഞാൻ റോസായത്.... പിന്നേ വിനോദ് ചതിച്ചു എന്ന് കരുതണ്ട കേട്ടോ.... ശരീരത്തിന്റെ വേദന സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ? അതിൽ കൂടുതലും അവൻ സഹിച്ചു... നിവർത്തി ഇല്ലാതെ പറഞ്ഞു പോയതാ....""""" """"ജാനകി, വിനോദ്, മാതു അമ്മ, നിങ്ങളുടെ മകൾ... കണക്ഷൻ അങ്ങോട്ട് ശെരിയാകുന്നില്ല അല്ലെ രുഗ്മിണി....?""""" ശബ്ദം കേട്ട ഭാഗത്തേയ്ക്കുള്ള രുഗ്മിണിയുടെ നോട്ടം എത്തി നിന്നത് റൂമിലേയ്ക്ക് കടന്ന് വരുന്ന ശരത്തിലാണ്.. ഇത്തവണ അവർക്ക് ഞെട്ടൽ ഉണ്ടായില്ല... ജാനകി അവിടെ എത്തിയിട്ടുണ്ടെങ്കിൽ അത് ശരത്തിനൊപ്പം ആകും എന്ന് അവർക്ക് ഉറപ്പായിരുന്നു....

ശരത്തിനു തൊട്ട് പിറകിൽ ഉണ്ടായിരുന്നു മോഹനും ആൽവിയും.... """""ഓ... അപ്പൊ എല്ലാരും കൂടി പ്ലാൻ ചെയ്തുള്ള വരവാണല്ലേ? എന്നെ തകർക്കാൻ.....എന്റെ മകളെ എന്റെ മുന്നിലിട്ട് ഉപദ്രവിക്കാനാകുമല്ലേ അവളെ പിടിച്ചോണ്ട് വന്നത്.? അവളെ ഉപദ്രവിച്ചു എന്നെ വേദനിപ്പിക്കാം എന്നാണോ?""""" രുഗ്മിണിയുടെ ചോദ്യം കേട്ട് ജാനകി ഉറക്കെ ചിരിച്ചു.... """""അവളെ നോവിച്ചാൽ നിങ്ങൾക്ക് വേദനിക്കുമോ രുഗ്മിണി....? ഏഹ്....??""""" രുഗ്മിണിയിൽ നിന്നും മറുപടി ഉണ്ടായില്ല... ജാനകി മുൻപിലേയ്ക്ക് വന്ന് രുഗ്മിണിയുടെ കയ്യിൽ പിടിച്ചു ബലം പ്രയോഗിച്ചു വലിച്ച് പുറത്തേക്കിറക്കി.... നീണ്ട ഹാളിലായി നിരന്നു നിൽപ്പുണ്ടായിരുന്നു അവടെ അവർ പല മുറികളിലായി ബന്ധനത്തിലാക്കിയിരുന്ന സ്ത്രീ ജന്മങ്ങൾ.... ഒപ്പം ആൽവിയുടെയും ശരത്തിന്റെയും സുഹൃത്തുക്കളും..... """"അപ്പൊ ഇവർക്കൊ....?"""" നിരന്നു നിൽക്കുന്ന പെൺകുട്ടികളെ ചൂണ്ടി ജാനകി ചോദ്യമുതിർത്തു.... """""ഇവർക്കും ഉണ്ടായിരുന്നു അമ്മയും അച്ഛനും സഹോദരങ്ങളും ബന്ധങ്ങളും ഒക്കെ..... ഇവരെയൊക്കെ ചതിയിലൂടെ നീ ഇവിടേക്ക് എത്തിച്ചപ്പോൾ അവരുടെ ഒക്കെ നോവ് കാണാൻ നിനക്ക് കണ്ണുണ്ടായിരുന്നില്ലലോ? സ്വന്തം മകളെ ഇവിടെ ഒന്നു കണ്ടപ്പോൾ നിനക്ക് നോവുന്നു അല്ലെ? ഞാൻ ഉൾപ്പെടെ ഉള്ളവരുടെ ശരീരത്തിലേയ്ക്ക് മയക്കു മരുന്നെന്ന വിഷം കുത്തി ഇറക്കുമ്പോ നിനക്ക് നൊന്തോ? ഓരോ ദിവസവും ഈ നിൽക്കുന്ന പെൺകുട്ടികൾക്കുള്ള വില പറഞ്ഞു ഉറപ്പിക്കുമ്പോൾ നിനക്ക് നോവാറുണ്ടോ രുഗ്മിണി? ഈ വീടിന്റെ ചുമരുകൾക്കുള്ളിൽ ഇവരുടെ നിലവിളി മുഴങ്ങി കേൾക്കുമ്പോൾ....

ശരീരത്തെക്കാൾ ഏറെ അവരോരുത്തരും മനസ്സ് നൊന്തു കരയുമ്പോൾ നിനക്ക് നോവാറുണ്ടോ രുഗ്മിണി...?"""" ജാനകി നിന്നു കിതച്ചു... കണ്ണുകൾ അവൾ പോലും അറിയാതെ നിറഞ്ഞു... """""ഉണ്ടാവില്ല..... ഒരിക്കലും നിനക്ക് വേദന ഉണ്ടായിട്ടുണ്ടാകില്ല.... കാരണം... അവർക്ക് ആ വേദന സമ്മാനിച്ചത് നീ തന്നെ ആയിരുന്നല്ലോ...."""" """"തിന്മ എന്നും ജയിച്ചു നിൽക്കില്ല എന്ന സത്യം നീ മനഃപൂർവം മറന്നു കളഞ്ഞില്ലേ? അങ്ങനെ നീ മറന്നു പോയ പലതും ഓർമിപ്പിക്കാനാണ് ഇപ്പോൾ ഞാൻ വന്നത്.... അതിൽ ആദ്യത്തേത് ആണ് ഇവൾ... നിന്റെ മകൾ...."""" """"ഇവരെ ഓരോരുത്തരെയും ഇവിടെ എത്തിക്കുമ്പോൾ ഇവരിൽ ഓരോരുത്തരെയും വിൽപ്പനയ്ക്ക് വയ്ക്കുമ്പിൽ നീ മനഃപൂർവം മറന്നു കളഞ്ഞ ഒന്നുണ്ട് രുഗ്മിണി.... നീയും ഒരമ്മയാണെന്ന്... നിനക്കും ഒരു മകൾ ഉണ്ടെന്ന് നീ എല്ലായ്പോഴും മറന്നു പോയിരുന്നു ....""""" """"""നിന്റെ മകളെ ഇവരുടെ സ്ഥാനത്തു ഒന്നു നീ ചിന്തിച്ചിരുന്നുവെങ്കിൽ ഇത്രയും ക്രൂരയാകാൻ നിനക്ക് കഴിയില്ലായിരുന്നു... നീ പറഞ്ഞല്ലോ നിന്റെ മുന്നിൽ വച്ച് നിന്റെ മകളെ ഉപദ്രവിക്കാനാണ് ഇങ്ങോട്ട് കൊണ്ട് വന്നതെന്ന്.... എനിക്ക് അതിന് കഴിയില്ല... കാരണം ഞാൻ എന്റെ മകളെ പ്രാണനായിക്കണ്ടു സ്നേഹിക്കുന്ന ഒരമ്മയാണ്.... അതിനേക്കാൾ ഉപരി ഒരു സ്ത്രീയാണ്... ഒരു മനുഷ്യനാണ്.... നിനക്ക് ഒരു മകൾ ഉണ്ടെന്ന് മാതു അമ്മയിൽ നിന്നും അറിഞ്ഞപ്പോൾ അവൾക്കും നിന്റെ സ്വഭാവം ആകും എന്ന് കരുതി... നിന്നെപ്പോലെ ദുഷിച്ച മനസാകും അവൾക്കും എന്ന് കരുതി... അങ്ങനെ കൊണ്ടാകും ഈ നിൽക്കുന്ന പെൺകുട്ടികളുടെ അതേ അവസ്ഥയിൽ അവളെയും എത്തിച്ചു നിന്നെ നോവിക്കണമെന്ന് ആൽവിച്ചായൻ പറഞ്ഞത്.....

പക്ഷെ അവളെ തിരഞ്ഞു പിടിച്ചു കണ്ടെത്തിയപ്പോൾ നിന്റെ മനസിലെ അഴുക്കു ഇവളുടെ മനസിലേയ്ക്ക് നീ നിറച്ചിട്ടില്ല എന്ന് മനസിലായി.... ഇനി നിന്റെ അതേ സ്വഭാവം ആയിരുന്നു ഇവൾക്ക് എങ്കിൽക്കൂടിയും ഞാൻ നിന്നെപ്പോലെ ചിന്തിക്കുമായിരുന്നില്ല.... ഒരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കികൊണ്ട് പ്രതികാരം തീർക്കാൻ മാത്രം ക്രൂരത ജാനകിയ്ക്കില്ല... സ്വയം ഇങ്ങനെ ഒരു ജീവിതം തിരഞ്ഞെടുത്ത നിങ്ങൾക്ക് സ്ത്രീയുടെ ആത്‍മാഭിമാനത്തിന്റെ വില മാനസിലാകില്ലായിരിക്കാം..... പക്ഷെ എനിക്ക് അതറിയാം... അത് ഞാൻ ഏറ്റവും അധികം മനസിലാക്കിയത് ഇവിടെ എത്തിയ ശേഷമാണ്... ആത്‍മാവും അഭിമാനവും നഷ്ടപ്പെട്ട കുറെ ഏറെ സ്ത്രീകളെ ഇവിടെ കണ്ടതിനു ശേഷമാണ്....അവരുടെ ഉള്ളുരുകുന്ന വേദന നേരിൽ അറിഞ്ഞതിന് ശേഷമാണ്... """" """"സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും വില നിങ്ങൾക്ക് അറിയില്ലായിരിക്കും... അത് മനസിലാകണമെങ്കിൽ മനുഷ്യനായി ജനിച്ചാൽ മാത്രം പോരാ... മനുഷ്യനായി ജീവിക്കാൻ കൂടി കഴിയണം.... നിങ്ങളുടെ മകളായി പിറന്നിട്ടും ഈ പെൺകുട്ടിയുടെ മനസ്സിൽ ഇപ്പോഴും നന്മ ഉണ്ടെങ്കിൽ അതിന് കാരണം ഒന്നേ ഉള്ളൂ, നിങ്ങൾ ഇവളെ വളർത്തിയില്ല..... വളർത്തിയിരുന്നുവെങ്കിൽ നിങ്ങളുടെ മനസിലെ വിഷം ഇവളിലേയ്ക്കും പകർന്നേനെ...."""" ജാനകിയുടെ വാക്കുകൾക്ക് മുന്നിൽ പകച്ചു നിൽക്കുകയായിരുന്നു രുഗ്മിണി.... ആദ്യമായാണ് ഒരാൾ തന്റെ മുന്നിൽ ഇങ്ങനെ വന്ന് നിന്നു സംസാരിക്കാൻ ധൈര്യം കാണിക്കുന്നത്....

എല്ലാപേരുടെ മുന്നിലും ധാർഷ്ട്യത്തോടെ തല ഉയർത്തി നിന്നിരുന്ന രുഗ്മിണി ആദ്യമായി ഒരു പെണ്ണിന്റെ മുന്നിൽ തോറ്റു പോകുന്നു.... മറുപടി പറയാനാകുന്നില്ല.... വാക്കുകൾ അന്യം നിന്നു പോയിരിക്കുന്നു.... രക്ഷപെടാനാകാത്ത വിധം ഒരു ചക്രവ്യൂഹത്തിലാണ് താൻ അകപ്പെട്ടിരിക്കുന്നതെന്ന ചിന്ത ഉള്ളിൽ ഭീതി നിറയ്ക്കുന്നു... കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുന്നു.... കരയുകയാണ് താൻ... ആദ്യമായി... ആദ്യമായി മനസ്സ് വേദനിക്കുന്നു..... രുഗ്മിണിയുടെ തളർച്ച ആസ്വദിച്ചു ജാനകി ഒന്നു ചിരിച്ചു... പിന്നേ അവരെ നോക്കി വീണ്ടും തുടർന്നു ... """""കരയുന്നോ.....? രുഗ്മിണി തങ്കച്ചി എന്ന പിശാചിനു കണ്ണുനീരോ....?""""" ജാനിയുടെ കണ്ണുകളിലും മുഖത്തും നിറഞ്ഞു നിന്നത് പുച്ഛം മാത്രം... """"ഈ നിൽക്കുന്ന പെൺകുട്ടികളുടെ കണ്ണുനീര് വിറ്റ് നിങ്ങൾ നേടിയ കാശിനു ഇപ്പൊ നിങ്ങളുടെ കണ്ണീരൊപ്പാൻ കഴിയുന്നുണ്ടോ രുഗ്മിണി ? മനോവേദന ശമിപ്പിക്കാൻ കഴിയുന്നുണ്ടോ....? പണത്തിനു വേണ്ടി പലരുടെയും ജീവിതം തകർത്ത നിങ്ങൾ അറിയണം ഈ ലോകത്തിലെ ഏറ്റവും സുന്ദരമായത് പലതും പണം കൊണ്ട് നേടാൻ ആകാത്തതാണെന്ന്..... എന്തിനധികം...? ഞാൻ ഇപ്പോൾ ഒരു കത്തി എടുത്തു കഴുത്തിനു കുറുകെ വരഞ്ഞാൽ തീരും നിങ്ങൾ....ഇവിടെ.... കഴിയുമോ നിങ്ങൾ അന്യായമായി സാമ്പാദിച്ച പണം കൊണ്ട് നിങ്ങളുടെ ജീവൻ സംരെക്ഷിക്കാൻ.....?"""" മറുപടി ഉണ്ടായിരുന്നില്ല രുഗ്മിണിയ്ക്ക്....

അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കാനേ അവർക്കായുള്ളൂ.... """"പണത്തിനു മൂല്യം ഉണ്ടാകുന്നത് അത് അർഹിക്കുന്നവരുടെ കയ്യിൽ ഇരിക്കുമ്പോൾ മാത്രമാണ്.... നിന്റെ കൈകളിൽ അതിന് പോലും മൂല്യം ഇല്ലാതായിപ്പോകുന്നു.... യദാർത്ഥ സാമ്പാദ്യം എന്താണ് എന്ന് നിനക്ക് അറിയുമോ...? സ്നേഹം.... നിന്നെ സ്നേഹിക്കുന്ന ഒരു മനസ്സിനെയെങ്കിലും സാമ്പാദിക്കാൻ നിനക്ക് കഴിഞ്ഞിട്ടുണ്ടോ...? ജീവിതത്തിലെ എന്തെങ്കിലും സന്തോഷം നീ അറിഞ്ഞിട്ടുണ്ടോ രുഗ്മിണി...? സ്നേഹിക്കുമ്പോഴും സ്നേഹിക്കപ്പെടുമ്പോഴുമുണ്ടാകുന്ന സന്തോഷവും സുഖവും എന്താണെന്ന് നിനക്ക് അറിയുമോ...? നീ ആരെയും ആത്‍മാർത്ഥമായി സ്നേഹിച്ചിട്ടില്ല.... നിന്നെയല്ലാതെ മറ്റാരെയും.. നിന്റെ മകൾക്ക് നിന്നോട് സ്നേഹമായിരുന്നു... പക്ഷെ അവളുടെ അരികിൽ നിന്നും ആ സ്നേഹം നീ അറിഞ്ഞോ? അനുഭവിച്ചോ...? ഇല്ല... അതും ഉണ്ടായില്ല.... ഞാൻ ഉൾപ്പെടെ കുറേപ്പേരുടെ വേദന കണ്ട് രസിച്ചിട്ട്.... ജീവിതം ഇല്ലാതാക്കിയിട്ട് നീ എന്ത്‌ നേടി? കുറെ പണം....... ആർക്ക് വേണ്ടിയാണോ നീ അതൊക്കെ നേടിയത് ആ മകളാണ് നിന്നെ ഇപ്പോൾ തള്ളിപ്പറയുന്നത്..... നീ ഉണ്ടാക്കിക്കൂട്ടിയ പണം കൊണ്ട് ഇപ്പൊ നിനക്ക് നിന്റെ മകളുടെ സ്നേഹവും വിശ്വാസവും വിലയ്ക്ക് വാങ്ങാൻ കഴിയുമോ...?""""" """""ഒന്ന് ആലോചിച്ചു നോക്ക്.... എന്ത്‌ നേടി നീ....?

നിന്റെ ഈ ജന്മം കൊണ്ട് ആർക്ക് എന്ത്‌ പ്രയോജനം...? ഒന്നും നേടിയിട്ടില്ല ... നേടി എന്ന് നീ അഹങ്കരിച്ച നിന്റെ മകൾ പോലും ഇന്ന് നിനക്ക് അന്യയാണ്.... ഒരുപക്ഷെ ഈ ലോകത്തിൽ ഇപ്പോൾ അവൾ ഏറ്റവും അധികം വെറുക്കുന്നത് നിന്നെ ആയിരിക്കും.... പലരുടെയും ബന്ധങ്ങളും സന്തോഷവും നീ നഷ്ടമാക്കിയില്ലേ? ചെയ്തതിനൊക്കെ ശിക്ഷ കിട്ടണ്ടേ? ഇനി നീ ആർക്ക് വേണ്ടിയാണ് ജീവിക്കുന്നത് ...? ആർക്കു വേണ്ടിയാണ് പണം ഉണ്ടാക്കുന്നത്? നിന്റെ ജീവിതം വെറുമൊരു വട്ടപ്പൂജ്യമാണ് രുഗ്മിണി..... എ ബിഗ് സീറോ.....""" രുഗ്മിണിയുടെ കൺ മുന്നിലായി ജാനകി വിരൽ കൊണ്ടൊരു വൃത്തം വരച്ചു... തന്റെ മനസ്സും ശരീരവും ആ വൃത്തതിനുള്ളിൽ നിന്നും പുറത്ത് കടക്കാനാകാതെ ശ്വാസം മുട്ടി മരിച്ചു പോകും എന്ന് തോന്നി രുഗ്മിണിയ്ക്ക്.... ചുറ്റും ഒന്നും കണ്ണോടിച്ചു.... പകയോടെയും പ്രതികാരത്തോടെയും ദേഷ്യത്തോടെയും തന്നിൽ തറഞ്ഞു നിൽക്കുന്ന കുറെ ഏറെ കണ്ണുകൾ..... ആദ്യമായി ഭയം പിടി മുറുക്കുന്നതറിഞ്ഞു അവർ ... """"അല്ല ഞങ്ങൾ ഇവിടെ എങ്ങനെ എത്തി എന്നറിയണ്ടേ നിങ്ങൾക്ക്? നിങ്ങളുടെ മകൾ എങ്ങനെ എത്തി എന്നറിയണ്ടേ?""" ചോദ്യം കേട്ട് ആൽവിയുടെ മുഖത്ത് മിഴിച്ചു നോക്കി രുഗ്മിണി.... അറിയണം.. അതാണ്‌ അറിയേണ്ടത്... പക്ഷെ ഒന്നും ഉരിയാടാനാകുന്നില്ല.... കൈകളോ കാലുകളോ എന്തിന് മുഖത്തെ പേശികൾ പോലും മരവിച്ചു പോയത് പോലെ... ശരീരം ഒന്നും ചലിപ്പിക്കാൻ പോലും കഴിയാതെ ആൽവിയിലേയ്ക്ക് മിഴികൾ ഉറപ്പിച്ചു ചുമരിലേയ്ക്ക് ചാരി നിന്നു...

"""പക്ഷെ അത് പറയുമ്പോഴേ ഒരു വലിയ ചതിയുടെ കഥ കൂടി പറയേണ്ടി വരുമല്ലോ...? അതും നിങ്ങളുടെ മകളുടെ മുന്നിൽ വച്ച്.... അല്ല... അതും കൂടി നിങ്ങളുടെ മകൾ അറിയണം.. എങ്കിലേ നിങ്ങളുടെ തകർച്ച പൂർണമാകൂ....""" ആരെയും രുഗ്മിണി തല ഉയർത്തി നോക്കിയില്ല... മകളുടെ മുന്നിൽ മുഖം മൂടി അഴിഞ്ഞു വീണു കഴിഞ്ഞു.. അവളുടെ മുന്നിൽ തെറ്റുകാരിയായി തല കുനിച്ചുള്ള ഈ നിൽപ്പ് തീർത്തും അസ്സഹനീയമായി തോന്നി അവർക്ക്... """വ്യക്തമായ പ്ലാനിങ്ങോടെ തന്നെയാണ് ഇങ്ങോട്ടേക്ക് വന്നത്... ഇല്ലെങ്കിൽ ഇപ്പൊ ഇങ്ങനെ നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കാൻ കഴിയില്ലായിരുന്നല്ലോ? അതിന് ഇവിടെ ഇതിനുള്ളിൽ ഞങ്ങൾക്ക് ഒരു സഹായി വേണമായിരുന്നു... ജാനകിയാണ് മാതു അമ്മയെക്കുറിച്ച് പറഞ്ഞത്. വിനോദിന്റെ പക്കൽ അവരുടെ നമ്പർ ഉണ്ടായിരുന്നത് കൊണ്ട് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.... മാതു അമ്മയ്ക്ക് നിങ്ങളോടുള്ള വിരോധത്തേക്കുറിച്ച് അറിയുന്നതും അങ്ങനെ ആണ്....""" """എന്താ..? എന്താ അത്...? എനിക്ക് അറിയാത്ത കഥകൾ ഇനിയും ഉണ്ടല്ലേ?"" രാധുവിന്റെ ചോദ്യം ആൽവിയോടായിരുന്നുവെങ്കിലും രൂക്ഷമായ നോട്ടം രുഗ്മിണിയിലേക്കായിരുന്നു. ""എന്റെ കഥ ഞാൻ തന്നെ പറയാം മോളോട്...""" മാതു അമ്മ മുന്നോട്ട് വന്നു... രാധുവിന്റെ കണ്ണുകൾ മാതു അമ്മയിലേയ്ക്ക് നീണ്ടു.... """എനിക്ക് ഇരുപത് വയസുള്ളപ്പോൾ മരിച്ചതാ എന്റെ അമ്മയും അച്ഛനും.... അച്ചൻ മലയാളി.. അമ്മ തമിൾ ബ്രാഹ്മണ കുടുംബത്തിലെ അംഗം...

അത് കൊണ്ട് എനിക്കും കുറച്ചൊക്കെ മലയാളം അറിയാം. പ്രണയ വിവാഹമായിരുന്നു. രണ്ട് വീട്ടുകാരും എതിർത്തു. അവരിവിടെ ബാംഗ്ലൂർ വന്ന് സെറ്റിൽഡ് ആയി. അത് കൊണ്ട് എന്റെ ലോകം എന്റെ അമ്മയും അച്ഛനും മാത്രമായിരുന്നു. അമ്മയും അച്ഛനും പോയപ്പോ ഞാൻ വല്ലാതെ ഒറ്റപ്പെട്ടു പോയി... അച്ഛൻ ഒരുപാട് സാമ്പാടിച്ചിരുന്നു. പക്ഷെ ഒറ്റപ്പെടലിന്റെ വേദന മാറ്റാൻ ആ സാമ്പദ്യത്തിന് കഴിയില്ലല്ലോ...? സഹായത്തിനായി അച്ഛൻ ഏർപ്പെടുത്തിയ ഒരു ആന്റിയും അങ്കിളും ഉണ്ടായിരുന്നു... മനസ്സിൽ നന്മ ഉള്ളവരായിരുന്നു... ഞാൻ ഒറ്റയ്ക്കായപ്പോ അവരും എന്റെ ഒപ്പം കൂടി.... ഒരിക്കലും നേടാനാകില്ല എന്നുറപ്പുള്ളൊരു പ്രണയം ഹൃദയത്തിൽ എപ്പോഴോ കടന്ന് കൂടിയിരുന്നു.... ഒരിക്കലും അതെന്റെ ഉള്ളിൽ നഷ്ടബോധം ഉണ്ടാക്കിയിട്ടില്ല... നേടാനായതുമില്ല.. അത് കൊണ്ട് തന്നെ പിന്നീടുള്ള ജീവിതത്തിൽ വിവാഹത്തേക്കുറിച്ചൊരു ചിന്ത പോലും വന്നില്ല....അച്ഛനും അമ്മയും തുടങ്ങി വച്ച ചില ചാരിറ്റി പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു... ജീവിതം അങ്ങോട്ട് വഴി തിരിച്ചു വിട്ടു....ആരും ഇല്ലാത്തവർക്ക് ഈശ്വരൻ ഉണ്ടാകും എന്ന് വിശ്വസിച്ചു... പക്ഷെ ഈശ്വരൻ എനിക്കായി ഒരു നിധി കരുതി വച്ചിരുന്നു....എന്റെ മകളായി സ്നേഹിക്കാൻ ഒരു കുഞ്ഞിനെ.... ഒരിക്കൽ ഒരമ്പല പരിസരത്ത് വച്ച് എന്റെ സാരിത്തുമ്പിൽ പിടിച്ചു വലിച്ച് അമ്മ എന്ന് വിളിച്ച ഒരു രണ്ട് വയസുകാരി.... ബന്ധുക്കളെ ഒരുപാട് തിരഞ്ഞു... അന്വേഷിച്ചു വരാൻ ആരും ഇല്ല എന്ന് മനസിലായപ്പോൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ നിയമപരമായി മകളാക്കി ഒപ്പം കൂട്ടി....

പിന്നീടുള്ള ജീവിതം അവൾക്ക് വേണ്ടി ആയിരുന്നു.... മകളായിത്തന്നെയാ വളർത്തിയത്. എന്റെ മകളായിട്ട്.. പതിനെട്ടു വയസു വരെ അത്രയും സ്നേഹിച്ചു ലാളിച്ചു തന്നെയാ വളർത്തിയത്.... പെട്ടന്ന് ഒരു ദിവസം അവളെ കാണാതായപ്പോ ചങ്ക് തകർന്നു പോയി... എന്തൊക്കെയോ മാറ്റങ്ങൾ അവളുടെ സ്വഭാവത്തിൽ എനിക്ക് തോന്നിയിരുന്നു.. ചോദിച്ചാൽ ഒന്നും പറയില്ല... അപ്പോഴേ ഞാൻ കൂടുതൽ ശ്രദ്ധിക്കണമായിരുന്നു... എന്റെ തെറ്റായിരുന്നു അത്.... മക്കളുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന ഓരോ ചെറിയ മാറ്റങ്ങൾ പോലും ചങ്കിടിപ്പോടെ അമ്മമാര് കാണേണ്ട കാലം അതിക്രമിച്ചു എന്ന് മനസിലാക്കാതെ പോയി ഞാൻ... കാണാതായപ്പോ ഒരുപാട് അന്വേഷിച്ചു... പോലീസിൽ പരാതി നൽകി...ഒരു പ്രയോജനവും ഉണ്ടായില്ല. ഇവളുടെയും വരുണിന്റെയും സ്വാധീനം അത്രയും ഉണ്ടായിരുന്നല്ലോ... അവൾക്ക് വേണ്ടിയാണ് ഞാൻ ജീവിച്ചത്.. അവൾ ഇല്ലാത്ത ലോകം എനിക്ക് ശൂന്യമായിരുന്നു ... അവൾ രഹസ്യമായി ഒളിപ്പിച്ചിരുന്ന മൊബൈലിൽ നിന്നും കിട്ടിയ ഒരു ഫോൺ നമ്പർ... വിനോദിനെ പോലെ ഒരു ചതിയന്റെ നമ്പർ. അതിൽ നിന്നുമാണ് ഞാൻ ഇത് വരെ എത്തിയത്... മരിക്കാൻ കൊതിച്ചിടത്തു നിന്നാണ് കൊല്ലാൻ ഇറങ്ങിതിരിച്ചത്... ഇവളെ കൊല്ലാൻ... ഇവളുടെ വിശ്വസ്ഥയായി അഭിനയിച്ചു ഇവിടെ കയറിക്കൂടാൻ എനിക്ക് കുറച്ചു പാട് പെടേണ്ടി വന്നു...

എന്റെ കുഞ്ഞ് ഇവിടെ കാണും എന്ന് കരുതി...പക്ഷെ അവൾ ഇവിടെ ഉണ്ടായിരുന്നില്ല... എനിക്ക് ഇപ്പോഴും അറിയില്ല അവൾ ജീവനോടെ ഉണ്ടോ എന്ന്... അവൾ ഇവിടെ ഉണ്ടായിരുന്നു എന്നും ഇവൾ എന്റെ കുട്ടിയെ എങ്ങോട്ടോ മാറ്റി എന്നും ഇവിടെ ചിലരിൽ നിന്നും അറിയാൻ കഴിഞ്ഞു. അവളെ ഇവിടെ നിന്നും കൊണ്ട് പോയത് വരുണാണ്... ഇപ്പോഴും ഞാൻ തിരയുന്നത് എന്റെ കുട്ടിയെയാ...""" വിതുമ്പിക്കൊണ്ടവർ കണ്ണ് നീരൊപ്പി.... കുറച്ചു സമയം നിശബ്ദരായിരുന്നു എല്ലാപേരും.... അവരുടെ വേദനയിൽ പങ്ക് ചേരാനെന്ന പോലെ..... """"ഓഹ്... ഇതിനിടയിൽ നമ്മൾ മറന്നു പോയൊരു കഥാപാത്രം ഉണ്ടല്ലോ വരുൺ.... അവനെയും നമുക്ക് ഇവിടെ കിട്ടണ്ടേ ജാനി....?"""" അസുഖകരമായ നിശബ്ദതയെ ഭേദിച്ചു ആദ്യം ഉയർന്നത് മോഹന്റെ ശബ്ദം ആണ് .... """"വേണം.... ഇവളുടെ ഒപ്പം അവനെയും നമുക്ക് ഇവിടെ കിട്ടണം....""" ജാനകി രുഗ്മിണി അപ്പോഴും കയ്യിൽ പിടിച്ചിരുന്ന അവരുടെ ബാഗ് വാങ്ങി... അവരിൽ നിന്നും യാതൊരു വിധ പ്രതികരണവും ഉണ്ടായില്ല... മനസ്സ് കൈമോശം വന്നത് പോലെ അപ്പോഴും രുഗ്മിണി ചുമരിൽ ചാരി നിൽക്കുകയായിരുന്നു....മറ്റേതോ ലോകത്തിൽ എന്ന പോലെ.... ജാനി ബാഗിൽ കൈയ്യിട്ട് അവരുടെ ഫോൺ പുറത്തേയ്‌ക്കെടുത്തു....രുഗ്മിണിയുടെ നേർക്ക് നീട്ടി.. """"വിളിക്ക്... വരുണിനെ വിളിക്ക്...."""" രുഗ്മിണി ഒന്നു ഞെട്ടി ജാനിയെ നോക്കി.. പിന്നേ അവളുടെ കയ്യിലെ ഫോണിലേയ്ക്കും.... പിന്നേ വിളിക്കില്ല എന്ന് തല ചലിപ്പിച്ചു.. """""ഞാൻ വിളിച്ചിട്ട് വരുൺ ഇവിടെക്ക് വരില്ല.. നിങ്ങൾ എന്നെ കൊന്നാലും ഞാൻ വിളിക്കില്ല....""""

""""എടീ..."""" കയ്യിലെ കത്തിയിലെ പിടി മുറുക്കി രുഗ്മിണിയ്‌ക്കരികിലേയ്ക്ക് വന്ന ആൽവിയുടെ കൈയിൽ നിന്നും നിമിഷ നേരം കൊണ്ട് രാധു കത്തി കൈക്കലാക്കി... ജാനകി ഉൾപ്പെടെ എല്ലാപേരും ഞെട്ടലോടെ രാധുവിനെ നോക്കി... രുഗ്മിണിയുടെ മുഖത്ത് നേരിയൊരു പ്രകാശം പരന്നു.... എന്നാൽ ആ പ്രകാശം പൂർണമായും തല്ലി കെടുത്തിക്കൊണ്ട് രാധു ആ കത്തി സ്വന്തം കഴുത്തിലേയ്ക്ക് ചേർത്തു.... """നിങ്ങളിലെ വൃത്തികെട്ട സ്ത്രീയെ തിരിച്ചറിഞ്ഞ നിമിഷം മരിച്ചതാണ് എന്റെ മനസ്സ്.... ജീവൻ അവശേഷിക്കുന്നത് ഈ ശരീരത്തിൽ മാത്രാ.... അതൂടെ ഇല്ലാതാകുന്നത് കാണണോ നിങ്ങൾക്ക്?ഈ കത്തി ഒന്നമർത്തിയാൽ അവസാനിക്കും ഞാൻ.... അതിനുള്ള ധൈര്യം ഇപ്പൊ എനിക്കുണ്ട്.... കണ്മുന്നിൽ ഞാൻ ഇല്ലാതാകുന്നത് കാണണ്ട എങ്കിൽ വിളിക്ക് അയാളെ...."""" രുഗ്മിണിയിൽ നിന്നും രാധുവിലേയ്ക്ക് ദയനീയമായൊരു നോട്ടം എത്തി.... നോട്ടം അവളുടെ കഴുത്തിലെ കത്തിയിലേക്കെത്തിയപ്പോൾ കണ്ണുകൾ നിറഞ്ഞു. വിതുമ്പി തുടങ്ങിയ ചുണ്ടുകൾ കടിച്ചു പിടിച്ചു തല താഴ്ത്തി.... തല ഉയർത്താതെ തന്നെ ജാനകിയുടെ കയ്യിൽ ഇരിക്കുന്ന ഫോണിനായി മുന്നിലേയ്ക്ക് കൈ നീട്ടി... ജാനി ഫോൺ അവരുടെ കയ്യിൽ വച്ചു കൊടുത്തു. """"അവനോട് ഉടനെ ഇങ്ങോട്ട് വരാൻ പറയണം. എന്തിനാണെന്ന് ചോദിച്ചാൽ ഒക്കെ ഇവിടെ എത്തിയിട്ട് പറയാം എന്നു മാത്രം പറഞ്ഞാൽ മതി...

""" താക്കീത് പോലെ പറഞ്ഞു കൊണ്ട് ജാനി അവർക്ക് ഫോൺ കൈ മാറി.... ജാനകി പറഞ്ഞത് പോലെ തന്നെ അവർ ഫോണിലൂടെ വരുണിനോട് സംസാരിച്ചു... അവനിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ വരുന്നതിനു മുന്നേ അവൾ ഫോൺ വാങ്ങി കാൾ അവസാനിപ്പിച്ചു. """"ഇനി ഒന്നു കൂടി അറിയണം രുഗ്മിണി... മാതു അമ്മയുടെ മകൾ.... അവൾ എവിടെ?""" രുഗ്മിണി ഒരു ദീർഘ ശ്വാസം എടുക്കുന്നതിനു മുന്നേ ജാനിയുടെ അടുത്ത ചോദ്യം വന്നു. അവരുടെ കണ്ണുകൾ ആദ്യം ചെന്നു നിന്നത് രാധുവിലാണ്... അവളുടെ കണ്ണുകളിലും അതേ ചോദ്യം ഉണ്ടെന്നവർക്ക് തോന്നി. """""ഷീ ഈസ്‌ നോ മോർ...""""" തല കുനിച്ചു തന്നെ പതിയെ ഉരുവിട്ടു... മാതു അമ്മയുടെ ഉള്ളിൽ ഒരു വിസ്ഭോടനം നടന്നു... ഇടനെഞ്ചിലേയ്ക്ക് കൈകൾ അമർത്തി അവർ വിതുമ്പി കരഞ്ഞു കൊണ്ട് നിലത്തേയ്ക്കിരുന്നു..... എല്ലാപേരുടെ നെഞ്ചിലും ഒരു വേദന പടർന്നു... എങ്കിലും അവരെല്ലാം രുഗ്മിണിയുടെ വാക്കുകൾക്ക് കാതോർത്തു നിന്നു... """"SP സാർ വരുണിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്... മാതുവിന്റെ മകൾ ഇവിടെ എത്തിയ ഇടയ്ക്ക് സാറിന്റെ മകനെ ഹോസ്പിറ്റലൈസ് ചെയ്തു. ഹൃദയത്തിനായിരുന്നു തകരാറ്. ഹൃദയം മാറ്റി വയ്ക്കുകയല്ലാതെ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വരുണിന് SP ഓഫർ ചെയ്തത് ഒരു കോടി രൂപ ആയിരുന്നു....

വരുൺ ഒരുപാട് തിരഞ്ഞു. ഒടുവിൽ ഇവിടെയും. ഒന്നും മാച്ചിംഗ് ആയില്ല. മാച്ചിങ് ആയത് മാതുവിന്റെ മകളുടേതാണ്...."""" കൂടുതൽ പറയേണ്ടതുണ്ടായിരുന്നില്ല. എല്ലാം എല്ലാപേർക്കും വ്യക്തമായിരുന്നു. മാതു അമ്മയുടെ കരച്ചിൽ മാത്രം ഉയർന്നു കേട്ടു. രുഗ്മിണിയുടെ കവിളിൽ ശക്തമായൊരു അടി കേട്ടാണ് എല്ലാപേരും സ്വബോധത്തിലേയ്ക്ക് മടങ്ങി വന്നത്.... ഇടത് കയ്യിൽ കത്തി മുറുകെ പിടിച്ചു വലത് കൈ കുടഞ്ഞു രുഗ്മിണിയ്ക്ക് മുന്നിൽ നിന്നത് രാധു ആയിരുന്നു. """""കൊന്നു അല്ലെ? ഒന്നും അറിയാത്ത ഒരു പാവം പെണ്ണിനേക്കൂടി കൊന്നു അല്ലെ..? എന്ത്‌ നേടി...? ഒരു കോടിയോ...? അതോ അതിൽ ഒരു പങ്കോ? ഇന്നാദ്യമായി ഈ ഭൂമിയിൽ ജനിച്ചതിൽ എനിക്ക് വേദന തോന്നുന്നു... നിന്റെ മകളായി പിറന്നതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.....ജനിക്കേണ്ടിയിരുന്നില്ല... നിന്നെപ്പോലെ ഒരു രാക്ഷസിയുടെ മകളായി ജനിക്കേണ്ടിയിരുന്നില്ല....""""" കണ്ണുകൾ പ്രളയം തീർക്കുമ്പോഴും അവളുടെ വാക്കുകൾക്ക് വല്ലാത്ത ശക്തി ഉണ്ടായിരുന്നു. """""അറിയണ്ടേ നിനക്ക് ഇവരിപ്പോൾ അനുഭവിക്കുന്ന വേദനയുടെ ആഴം....? വേണ്ടേ...?""""" അവൾ മാതു അമ്മയ്ക്ക് നേരെ വിരൽ ചൂണ്ടി ചോദിച്ചു ... """""മകൾ മരിച്ചു പോയി എന്നറിയുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ ഇരട്ടി വേദന ഉണ്ടാകും അവൾ സ്വന്തം കണ്മുന്നിൽ പിടഞ്ഞു മരിക്കുന്നത് കാണുമ്പോൾ.... ഒരുപാട് പേരെ കൊന്നും നരകിപ്പിച്ചും നീ നേടിയ ലക്ഷങ്ങൾ കൊണ്ട് രക്ഷിക്ക് നീ എന്നെ.....""""" പറഞ്ഞു കഴിയുന്നതിനു മുന്നേ കയ്യിലെ കത്തി അവൾ സ്വന്തം വയറിലേയ്ക്ക് കുത്തി ഇറക്കിയിരുന്നു..... കണ്ണുകൾ പുറത്തേക്കുന്തി ശ്വാസം നിലച്ചു നിന്നു പോയി രുഗ്മിണി.....…. തുടരും………….

തമസ്സ്‌ : ഭാഗം 46

Share this story