തമസ്സ്‌ : ഭാഗം 17

തമസ്സ്‌ : ഭാഗം 17

എഴുത്തുകാരി: നീലിമ

“”ജാനകി സ്ഥിരമായി എന്തെങ്കിലും മെഡിസിൻ ഉപയോഗിച്ചിരുന്നുവോ?””””” ചോദ്യത്തിനൊപ്പം ആറ് കണ്ണുകൾ ഉത്തരത്തിനായി മോഹനെത്തന്നെ ഉറ്റു നോക്കി… “””””ഉപയോഗിച്ചിരുന്നു സാർ….. ജാനിയ്ക്ക് ഡെലിവറിയുമായി ബന്ധപ്പെട്ട് കുറച്ചു കംപ്ലിക്കേഷൻസ് ഒക്കെ ഉണ്ടായിരുന്നു. BP യും ഷുഗറും തൈറോയിടും ഒക്കെ ഹൈ ആയിരുന്നു ആ സമയം… ഡെലിവറി കഴിഞ്ഞപ്പോ bp യും ഷുഗറും നോർമൽ ആയി. പക്ഷെ തൈറോയ്ഡ് മാറിയില്ല. ലൈഫ് ലോങ്ങ്‌ തൈറോക്സിൻ എന്ന ടാബ്ലറ്റ് കഴിക്കേണ്ടി വരും എന്ന് അന്നേ ഡോക്ടർ പറഞ്ഞിരുന്നു. അവളത് സ്ഥിരമായി കഴിക്കാറുമുണ്ടായിരുന്നു. വേറെ അങ്ങനെ സ്ഥിരമായി കഴിക്കുന്ന ടാബ്‌ലെറ്സ് ഒന്നും ഉണ്ടായിരുന്നില്ല.””””” മോഹൻ പറഞ്ഞു നിർത്തുമ്പോൾ ഞാൻ പറഞ്ഞത് ശരിയായി വരുന്നില്ലേ എന്ന അർത്ഥത്തിൽ ആൽവി ശരത്തിനെ നോക്കി. യാതൊരു ഭാവഭേദവുമില്ലാതെ ഇരിക്കുകയായിരുന്നു ശരത്. “”

“””അന്നത്തെ ദിവസം…. അതായത്…… അന്ന് ജാനകി…….””””” മോഹന്റെ മുഖത്ത് നോക്കി ബാക്കി ചോദിക്കാൻ കഴിയാത്തത് പോലെ ശരത് ഒന്ന് നിർത്തി. “””””സാർ ചോദിച്ചോളൂ… എനിക്ക് മനസിലായി……”””” നിർവികാരനായി മോഹൻ പറഞ്ഞപ്പോൾ വാടിയ ഒരു ചിരിയോടെ ശരത് മോഹനെ നോക്കി. എന്തോ ഓർത്തിട്ടെന്ന പോലെ ഒന്ന് നിശ്വസിച്ചു. പിന്നെ വീണ്ടും പറഞ്ഞു തുടങ്ങി. “””””അന്നോ അതിനടുത്ത ദിവസങ്ങളിലൊ ജാനകിയുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ എന്തെങ്കിലും വെത്യാസം തോന്നിയിരുന്നോ? അതായത്…… വല്ലാതെ ദേഷ്യപ്പെടുകയോ …. വളരെ വയലന്റ് ആയി ബിഹാവ് ചെയ്യുകയോ…….. അല്ലെങ്കിൽ വല്ലാതെ ക്ഷീണിച്ചു…സംസാരിക്കാൻ പോലും താല്പര്യമില്ലാതെ പെരുമാറുകയോ ….. അങ്ങനെ എന്തെങ്കിലും ശ്രദ്ധിച്ചിരുന്നോ മോഹൻ?”””

“” മോഹന്റെ മുഖഭാവങ്ങൾ ശ്രദ്ധിച്ചു കൊണ്ടാണ് ചോദ്യം… “”””ഇല്ല സാർ. അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല….”””” “””””ഹാ… പിന്നെ ചെറിയ ക്ഷീണം പോലെ ഉണ്ടായിരുന്നു….””””” പെട്ടന്ന് ഓർത്തിട്ടെന്ന പോലെ മോഹൻ പറഞ്ഞു…. “””””അത് പക്ഷെ ശരിക്ക് ആഹാരം കഴിക്കാഞ്ഞിട്ടാണെന്നു തോന്നുന്നു. … അത് പറഞ്ഞു ഞാൻ അവളെ ശക്കാരിക്കുകയും ചെയ്തു.””””” “””””മ്മ്….”””” ശരത് ഒന്നിരുത്തി മൂളി….. “”””””ഭയങ്കരമായ തലവേദനയോ വോമിറ്റിംഗോ… അങ്ങനെ എന്തെങ്കിലും അസുഖങ്ങൾ ഉണ്ടായിരുന്നതായി ഓർക്കുന്നോ മോഹൻ?”””” മയക്കുമരുന്നിനടിമയായവരുടെ എന്തെങ്കിലും ലക്ഷണം ജാനിയിൽ ഉണ്ടോ എന്നറിയുകയായിരുന്നു ശരത്തിന്റെ ഓരോ ചോദ്യത്തിന്റെയും ഉദ്ദേശം…… “””””അങ്ങനെ ഒന്നുമില്ല… പക്ഷെ ആഹാരത്തിനോട് വലിയ താൽപര്യം കാട്ടിയിരുന്നില്ല… നിർബന്ധിച്ചപ്പോൾ കഴിക്കാൻ പറ്റണില്ല ജയേട്ടാ…….. എന്ന് മാത്രം പറഞ്ഞു….”””””

“”””” ആ ദിവസം മോഹന് ഒന്നോർത്തു പറയാമോ?””””” “””””ഓർത്തെടുക്കേണ്ട കാര്യം ഇല്ല സാർ…. ആ ദിവസം എനിക്ക് ഒരിക്കലും മറക്കാനാകില്ലല്ലോ…..””””” അത്രയും പറയുമ്പോഴേയ്ക്കും മോഹന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു….. ആൽവി പതിയെ അവന്റെ അരികിലേയ്ക്ക് നീങ്ങിയിരുന്ന്‌ ഇടത് കൈ അവന്റെ തോളിലേയ്ക്ക് ഒന്നമർത്തി പിടിച്ചു…. ആശ്വാസം പകരാനെന്ന പോലെ…… അവസാനമായി ജാനിയോടൊപ്പം ഉണ്ടായിരുന്ന ആ നിമിഷങ്ങളുടെ ഓർമ്മകൾ അവരോട് കൂടി പങ്ക് വച്ചു മോഹൻ…. ആ ദിവസത്തിന്റെ ഓർമകളിൽ വിരിഞ്ഞ ഓരോ വാക്കുകളും മോഹന്റെ കണ്ണുകളിലും മനസിലും നൊമ്പരം നിറച്ചു……… ഇടയ്ക്കൊക്കെ സ്വരം വല്ലാതെ നേർത്തിരുന്നു….. അവൻ പറഞ്ഞവസാനിപ്പിക്കുന്നത് വരെ ആൽവി അവനടുത്തിരുന്നു… അവന്റെ തോളിലേയ്ക്ക് അമർത്തിപ്പിടിച്ചു അവനെ തന്നിലേയ്ക്ക് ചേർത്ത് പിടിച്ചിരുന്നു……..

മോഹന്റെ ഓരോ വാക്കുകളും മനസിലിട്ട് കീറി മുറിച്ചു പരിശോധിക്കുകയായിരുന്നു ശരത്…. ചില ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിച്ചപ്പോൾ ചിലവ സംശയങ്ങളായിത്തന്നെ അവശേഷിച്ചു…. “””””അപ്പൊ ജാനാകിയുടെ പെരുമാറ്റത്തിൽ പ്രത്യേകിച്ച് സംശയം ഒന്നും മോഹന് തോന്നിയില്ല അല്ലെ?”””” “””””ഇല്ല സാർ….. പിന്നെ ഞാൻ പറഞ്ഞുവല്ലോ വൈകിട്ട് അവൾ എനിക്കെന്തോ സർപ്രൈസ് കരുതിയിട്ടുണ്ടെന്നു പറഞ്ഞിരുന്നു…. എത്ര ചോദിച്ചിട്ടും അത് എന്താണെന്ന് മാത്രം അവൾ പറഞ്ഞില്ല….. വൈകിട്ടാകട്ടെ…. ബേക്കറിയിൽ നിന്നും വരുമ്പോൾ അറിയാം… എന്ന് മാത്രമാണ് അവൾ പറഞ്ഞത്….. അവൾ എനിക്കായി കരുതി വച്ചിരുന്നത് ഇത്രയും വലിയ സർപ്രൈസ് ആണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല സാർ……””””” വല്ലാതെ ഇടറിപ്പോയിരുന്നു മോഹന്റെ ശബ്ദം….. മോഹനൊപ്പം ആൾവിന്റെയും നെഞ്ചു നീറി… അവൻ മോഹനെ കൂടുതൽ തന്നോട് ചേർത്ത് പിടിച്ചു….. 🍀🍀🍀

ഇറങ്ങുന്നതിനു മുൻപ് ശരത് ഒരിക്കൽക്കൂടി മായയോട് പറഞ്ഞ കാര്യങ്ങൾ ഓർമിപ്പിച്ചു…. ഷാഹിനയ്ക്ക് സംശയം തോന്നാത്ത വിധത്തിൽ വിവരങ്ങൾ അന്വേഷിച്ചു അറിയിക്കാം എന്ന് അവൾ ഉറപ്പ് നൽകി. ഒരാഴ്ചയ്ക്ക് ശേഷമാണ് ശരത്തിനെ തേടി ആൾവിന്റെ കാൾ എത്തിയത്. വിവരങ്ങൾ ഫോണിൽ കൂടി അറിയുന്നതിനേക്കാൾ നേരിട്ട് സംസാരിക്കുന്നതാണ് നല്ലത് എന്ന് ശരത്തിനു തോന്നി……. ജാനാകിയെ കാണണമെന്ന് മായ ആഗ്രഹം അറിയിച്ചത് കൊണ്ട് അവളെയും കൂട്ടി ആൽവി എറണാകുളത്തേയ്ക്ക് തിരിച്ചു. ജാനകിയുടെ അവസ്ഥയിൽ അപ്പോഴും കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ടി ടോക്സിഫിക്കേഷൻ ആരംഭിച്ചിരുന്നു…… 🍀🍀🍀🍀

ക്ഷീണിച്ചു ആവശയായി ഉറങ്ങുന്ന ജാനകിയെ മായ ഏറെ നേരം നോക്കി നിന്നു….. ജാനകിയോട് മനസ്സിൽ തോന്നിയിരുന്ന ദേഷ്യം പൂർണമായും ഇല്ലാതായിക്കഴിഞ്ഞിരുന്നു. വല്ലാത്ത വേദന തോന്നി മായയ്ക്ക്….. ഒരു കൂടപ്പിറപ്പിന്റെ സ്നേഹവാത്സല്യങ്ങളോടെ ജാനകിയുടെ മുടിയിഴകളെ തഴുകി അരികിൽ ഇരുന്നു അവൾ…. ഏറെ നേരം…… മായയുടെ കണ്ണുകൾ പെയ്യാൻ മടിച്ചുവെങ്കിലും മനസ്സ് കരയുന്നതറിഞ്ഞു ആൽവി…… അവൾക്ക് ആശ്വാസം ഏകാൻ എന്ന പോലെ അവൾക്കരികിലായി വന്നിരുന്നു…..മായയുടെ കയ്യിൽ മുറുകെ പിടിക്കുമ്പോഴും അവന്റെ കണ്ണുകൾ കൂടെപ്പിറക്കാതെ അനുജത്തി ആയവളെ തഴുകുകയായിരുന്നു…… അവന്റെ ഉള്ളിലും ഒരു നൊമ്പരം പടർന്നിരുന്നു…. “”

“””നിങ്ങൾ എത്തിയിട്ട് ഒത്തിരി നേരമായോ?””””” ചോദ്യത്തോടെയാണ് ശരത് ഉള്ളിലേയ്ക്ക് വന്നത്… ശരത്തിനെക്കണ്ടു ആൽവിയും മായയും എഴുന്നേറ്റു. “”””ഹാ… കുറച്ചു സമയമായി… സാർ സ്റ്റേഷനിൽ ആണെന്ന് പറഞ്ഞത് കൊണ്ടാണ് ഇങ്ങോട്ടേക്ക് പോന്നത്… മായയ്ക്ക് ജാനിയെ കാണണമെന്ന് പറഞ്ഞിരുന്നു.””””” “”””ജാനകിയുടെ ട്രീറ്റ്മെന്റ് ആരംഭിച്ചിട്ടേ ഉള്ളൂ…. ഒരു മാസം എങ്കിലും കഴിഞ്ഞാലേ എന്തെങ്കിലും വെത്യാസം ഉണ്ടാകൂ……””””” പറയുമ്പോൾ ശരത്തിന്റെ കണ്ണുകൾ ശാന്തമായി ഉറങ്ങുന്ന ജാനകിയിൽ ആയിരുന്നു…. അവൻ കാവുവിനെ ഓർത്തു പോയി…… ഉള്ളുൽ തികട്ടി വന്ന നൊമ്പരം ഒളിപ്പിക്കാനായി ദീർഘമായി ഒന്ന് നിശ്വസിച്ചു അവൻ…… “”””””ജാനകി ഇപ്പോഴൊന്നും ഉണരാൻ സാധ്യത ഇല്ല… നമുക്ക് ഇവിടെ ഇരുന്നു തന്നെ സംസാരിക്കാം അല്ലെ?””

“”” ശരത്തിന്റെ ചോദ്യത്തിന് സമ്മതം അറിയിച്ച് ഇരുവരും തല കുലുക്കി….. ഒരു ചെയർ നീക്കിയിട്ട് ആൽവിയ്ക്കും മായയ്ക്കും അരികിലായി ശരത്തും ഇരുന്നു…. “”””എന്തായി മായ? എന്തെങ്കിലും അറിയാൻ കഴിഞ്ഞോ?”””” ശരത്തിന്റെ ചോദ്യത്തിൽ ആകാംക്ഷ നിറഞ്ഞു നിന്നിരുന്നു…. “””””സാർ പറഞ്ഞ വിവരങ്ങൾ മുഴുവനായും അറിയാനായില്ല. എങ്കിലും കുറച്ചൊക്കെ ഞാൻ ചോദിച്ചു മനസിലാക്കിയിട്ടുണ്ട്. കൂടുതൽ എന്തെങ്കിലും ചോദിച്ചാൽ അവൾക്ക് സംശയം തോന്നിയാലോ എന്ന് കരുതിയാണ് ഞാൻ…..””””” മായ ഒന്ന് നിർത്തി ശരത്തിനെ നോക്കി… “”””മായ പറഞ്ഞോളൂ…. എന്താണ് അറിയാൻ കഴിഞ്ഞത്?””””” മായ അറിഞ്ഞതൊക്കെയും അറിയാനുള്ളൊരു ധൃതി ശരത്തിന്റെ സംസാരത്തിൽ ഉണ്ടെന്ന് മായയ്ക്ക് തോന്നി…

അവൾ ആൽവിനെ നോക്കിയപ്പോൾ പറഞ്ഞോളൂ എന്ന അർത്ഥത്തിൽ അവൻ തല ചലിപ്പിച്ചു. ഷാഹിനയിൽ നിന്നും ഷിഹാബിനെക്കുറിച്ച് അറിഞ്ഞ വിവരങ്ങളൊക്കെ മായ ശരത്തിനെ അറിയിച്ചു. “””””അപ്പൊ ഷിഹാബ് വീട്ടുകാരുമായും അത്ര സ്വരച്ചേർച്ചയിൽ ആയിരുന്നില്ല അല്ലെ?”””” ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ ശരത്തിൽ നിന്നും ചോദ്യം വന്നു. “””””അങ്ങനെ ആണ് ഷാഹിന പറഞ്ഞത്. നാട്ടിലും വീട്ടിലുമൊക്കെ അയാൾക്ക് ഒരേ സ്വഭാവം തന്നെയാണ്. വീട്ടിലെ ആവശ്യങ്ങൾക്ക് പോലും അയാൾ കാഷൊന്നും കൊടുക്കാറില്ല.ചോദിച്ചാൽ ബേക്കറി നഷ്ടത്തിൽ ആണെന്ന് പറയുമെന്ന്….. എന്നാൽ ബേക്കറി മറ്റെവിടെയ്‌ക്കെങ്കിലിലും മാറ്റാനോ മറ്റെന്തെങ്കിലും ജോലി നോക്കാനോ പറഞ്ഞാൽ അതും കേൾക്കില്ലാത്രേ….. അത് കൊണ്ടാണ് ഷാഹിനയ്ക്ക് ജോലി അന്വേഷിക്കേണ്ടി വന്നത്.

പിന്നെ അയാൾ നന്നായി മദ്യപിക്കുകയും ചെയ്യും….. മദ്യം ഉപയോഗിക്കാൻ പാടില്ല എന്ന് ഷിഹാബിന്റെ വാപ്പ ഒരായിരം വട്ടം പറഞ്ഞിട്ടുണ്ടത്രേ അയാൾ കേൾക്കാൻ കൂട്ടാക്കിയില്ല എന്ന് മാത്രമല്ല കഴിഞ്ഞ ഒരു നാല് വർഷത്തിനകത്ത് പുതിയ ഒരു ശീലം കൂടി തുടങ്ങിയിട്ടുണ്ടെന്നാണ് അറിഞ്ഞത് …..””””” “””””അതെന്താണ്?”””” ആൽവിയും ശരത്തും ഒരേ സ്വരത്തിൽ ചോദിച്ചു. “””””പെട്ടന്ന് ഒരു ദിവസം ആളിനെ കാണാതെയാകും…. അഞ്ചോ ആറോ മാസങ്ങൾ കഴിഞ്ഞാകും പിന്നീട് തിരിച്ചു വരുന്നത്. എവിടെയാണ് പോകുന്നതെന്നൊ എന്തിനാണ് പോകുന്നതെന്നോ ചോദിച്ചാൽ പറയില്ല……. ഒരിക്കൽ അവൾ ഇത്തിരി ദേഷ്യത്തിൽ ചോദിച്ചപ്പോൾ “എനിക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ട്. അവരെക്കാണാൻ പോണതാ… എന്താ മതിയോ? ഇനി സംശയമൊന്നുമില്ലല്ലോ “എന്ന് ചോദിച്ചു ചൂടായീന്ന്‌ ……

ഷിഹാബിന്റെ സ്വഭാവം കാരണം ആകെ വിഷമത്തിൽ ആയിരുന്നു അവൾ… അവളുട വാപ്പയും ഉമ്മയും നേരത്തെ മരിച്ചു. അത് കൊണ്ടിപ്പോ പോകാനും ഒരിടം ഇല്ല… കുട്ടികളുടെയും ഷിഹാബിന്റെ വാപ്പയുടെയും ഉമ്മയുടേയുമൊക്കെ കാര്യങ്ങൾ അന്വേഷിക്കണ്ടേ? അപ്പൊ ജോലി കൂടിയേ തീരൂ……ഷിഹാബിന്റെ സ്വഭാവം കാരണം ആരും അവളോട് സംസാരിക്കാൻ പോലും കൂട്ടാക്കാറില്ല…. അതാണ്‌ ഞാൻ സ്നേഹത്തോടെ സംസാരിച്ചപ്പോൾ ഉള്ളിലെ വിഷമങ്ങളൊക്കെ പെട്ടന്ന് പുറത്ത് വന്നത്….””””” താൻ ഷാഹിനയിൽ നിന്നും അറിഞ്ഞ വിവരങ്ങളുടെ ഒരു ലഖു വിവരണം നൽകി മായ. കാര്യമായ ആലോചനയിലായിരുന്നു ശരത് അപ്പോൾ ….. “””””ഷിഹാബ് എങ്ങോട്ടാകും പോകുന്നത്? ഷാഹിനയോട് അവൻ പറഞ്ഞത് നുണ ആണെന്നതിൽ സംശയമില്ല….

അവളുടെ വായടപ്പിക്കാൻ പറഞ്ഞതാകും……… പിന്നെ എങ്ങോട്ട്….? നാല് വർഷങ്ങളായി എന്ന് പറയുമ്പോൾ വിനോദുമായി എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു ….””””” ആലോചനയോടെ തന്നെ ശരത് പറഞ്ഞു….. “””””അതൊക്കെ പോട്ടെ…… വിനോദിനെക്കുറിച്ച് എന്തെങ്കിലും അറിയാൻ കഴിഞ്ഞോ?””””” “””””വിശദമായൊന്നും അറിയാനായില്ല സാർ…… വിനോദിനെക്കുറിച്ച് കൂടുതൽ തിരക്കുന്നത് അവളിൽ സംശയം ഉണ്ടാക്കിയാലോ എന്ന് കരുതി…… ഷിഹാബിന്റെ സുഹൃത്ത് എന്ന് നിലയിലാണ് വീട്ടിൽ അവൻ വിനോദിനെ പരിചയപ്പെടുത്തിയത്. എന്തോ ബിസിനെസ് ആവശ്യത്തിനായി വന്നതാണ് എന്നാണ് അവൻ അവരോടും പറഞ്ഞത്. മാന്യമായ പെരുമാറ്റമായിരുന്നു അവന്റേത്…..അത് കൊണ്ട് അവൻ വീട്ടിൽ നിൽക്കുന്നതിൽ ഷാഹിനയ്‌ക്കോ ഷിഹാബിന്റെ ഉമ്മയ്ക്കോ വാപ്പയ്ക്കോ ഒന്നും എതിർപ്പ് തോന്നിയില്ല… കൂടുതൽ ഒന്നും അറിയാനായില്ല സാർ….. അവൾക്കും അറിയുമെന്ന് തോന്നുന്നില്ല…..””””

“”””മ്മ്…. അപ്പൊ നമ്മൾ അറിഞ്ഞതിൽക്കൂടുതൽ ഒന്നും ഷാഹിനയ്ക്കും അറിയില്ല അല്ലെ?””””” നിരാശ നിറഞ്ഞിരുന്നു ശരത്തിന്റെ സ്വരത്തിൽ….. കൂടുതൽ ഒന്നും പറയാൻ ഇല്ലാത്തതിനാൽ മായ നിശബ്ദയായിരുന്നു….. അപ്പോഴേയ്ക്കും മദർ കൂടി റൂമിലേയ്ക്ക് കടന്നു വന്നു … ശരത് വിവരങ്ങളൊക്കെ മദറിനെയും ധരിപ്പിച്ചു. “””””നിന്റെ അടുത്ത പ്ലാൻ എന്താണ് ശരത്?”””” കണ്ണുകൾ ശരത്തിൽത്തന്നെ ഉറപ്പിച്ചു നിർത്തി മദർ ചോദിക്കുമ്പോൾ മദറിന്റെ അതേ ചോദ്യം തന്നെയായിരുന്നു അവന്റെ ഉള്ളിലും…. ഇനി എന്ത്‌? എങ്ങനെ? ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷമാണ് ശരത് മദറിന് മറുപടി നൽകിയത്….. “””””ഷിഹാബിനോട് നേരിട്ട് സംസാരിക്കുകയല്ലാതെ നമ്മുടെ മുന്നിൽ വിനോദിനെക്കുറിച്ചറിയാൻ മറ്റു വഴികൾ ഇല്ല മദർ….. അത് പക്ഷെ തീർത്തും രഹസ്യമായിരിക്കണം….. പറ്റിയ ഒരവസരം കിട്ടണം…..അങ്ങനെ ഒരവസരം വരാതിരിക്കില്ല….

തല്ക്കാലം അവന്റെ ഫോൺ കാളുകളും യാത്രകളും ഒന്ന് രഹസ്യമായി നിരീക്ഷിക്കാം…… ഇപ്പൊ എടുത്ത് ചാടി ഒന്നും ചെയ്യേണ്ട എന്നാണ് എനിക്ക് തോന്നുന്നത്……”””” “”””അതേ മോനേ…. അതാണ്‌ നല്ലത്…. അവസരം വരും… അതിനായി ക്ഷമയോടെ കാത്തിരിക്കാം…… പിന്നെ മറ്റൊരു പ്രധാന കാര്യം….. അന്ന് ജാനകിയെ കാണുമ്പോൾ നീ ഒറ്റക്കായിരുന്നില്ലലോ? ഒപ്പം ഉണ്ടായിരുന്നവരെ വിശ്വസിക്കാമോ? അവരോടും ഒന്ന് സൂക്ഷിക്കാൻ പറയണം…..””””” “””””ആരെങ്കിലും ജാനകിയെക്കുറിച്ചുള്ള അന്വേഷണവുമായി വന്നാൽ പറയേണ്ട വിശ്വസനീയമായ നുണ ഞാൻ അവരെ പറഞ്ഞു പഠിപ്പിച്ചുണ്ട് മദർ…. അവരെ നമുക്ക് പൂർണമായും വിശ്വസിക്കാം…..””””” മദറും ശരത്തും സംസാരം അവസാനിപ്പിക്കുമ്പോൾ മായയുടെ കണ്ണുകൾ വീണ്ടും ജാനകിയെത്തേടിയെത്തി….

അവളെ കണ്ടപ്പോൾ ഉണ്ടായ വിങ്ങലിൽ നിന്നും അവളുടെ മനസ്സ് പൂർണമായും മുക്തി നേടിയിരുന്നില്ല…… മായയുടെ കൈകൾ ജാനകിയുടെ കവിളിൽ തഴുകുമ്പോൾ അത് വരെ അടക്കി നിർത്തിയ നൊമ്പരം കവിളിലൂടെ താഴേയ്‌ക്കൊലിച്ചിറഞ്ഞിതുടങ്ങിയിരുന്നു…… 🌞🌛🌞🌛🌞🌛🌞🌛🌞🌛🌞 സൂര്യനും ചന്ദ്രനും അവരുടെ ഒളിച്ചു കളി തുടർന്ന് കൊണ്ടേ ഇരുന്നു…… ദിനങ്ങൾ പൂവിന്റെ ഇതളുകളെക്കാൾ വേഗത്തിൽ കൊഴിഞ്ഞു വീണു ….. ഓരോ ദിവസം കഴിയും തോറും ജാനകിയുടെ അവസ്ഥയിൽ ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി. മയക്കുമരുന്നിന്റെ ക്രൂരമായ കൈകളിൽ നിന്നും അവൾ പതിയെ മുക്തി നേടിതുടങ്ങിയിരുന്നു…… 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 “”””ഇനി മുതൽ ജാനകിയ്ക്കുള്ള ട്രീറ്റ്മെന്റിൽ കൗൺസിലിങ് കൂടി ഉൾപ്പെടുത്തണം….. മയക്കുമരുന്ന് ശരീരത്തെ മാത്രമല്ല മനസിനെക്കൂടിയാണ് ബാധിക്കുന്നത്.

ജാനാകിയെ പഴയ അവസ്ഥയിലേയ്ക്ക് എത്തിക്കാൻ മിടുക്കനായ ഒരാളുടെ സഹായം കൂടി തേടിയിട്ടുണ്ട് ഞാൻ……. ഡോക്ടർ വരുൺ നായർ…!!! ആളിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും….. പട്ടാമ്പി കേസിൽ പീഡനത്തിന് ഇരയായ പെൺകുട്ടി ജീവിതത്തിലേയ്ക്ക് മടങ്ങി വന്നത് ഇദ്ദേഹത്തിന്റെ ഒരാളുടെ കഴിവ് കൊണ്ടാണ്…..എല്ലാ ഡോക്ടെർസും കയ്യൊഴിഞ്ഞതാ ആ കുട്ടിയെ….മനസ്സ് പൂർണമായും കൈ വിട്ട് പോയ അവളെ ട്രീറ്റ്മെന്റിലൂടെയും കൗൺസിലിങ്ങിലൂടെയും തിരികെ കൊണ്ട് വന്നു എന്ന് മാത്രമല്ല അതിലെ പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കാൻ കൂടെ നിൽക്കുകയും ചെയ്തു അദ്ദേഹം …. അറിയില്ലേ നിങ്ങൾക്ക് അദ്ദേഹത്തെ?””””” ചോദ്യത്തോടെ ഡോക്ടർ ബിജോയ്‌ മദറിനെയും ശരത്തിനെയും മാറി മാറി നോക്കി… “”””പിന്നെ…. അറിയാതിരിക്കുമോ? അന്ന് വാർത്തകളിലൊക്കേ നിറഞ്ഞു നിന്നതല്ലേ ആള്?”””

“” മദറിന്റെ മനസിലെ ആശ്വാസം ആ മുഖത്തും വാക്കികളിലും നിറഞ്ഞു കണ്ടു. “”””ഞാൻ ആളിനോട് ജാനകിയെക്കുറിച്ച് വിശദമായിട്ടൊന്നും പറഞ്ഞിട്ടില്ല…. എന്റെ ഒരു പേഷ്യന്റ്‌ എന്ന് മാത്രമേ പറഞ്ഞുള്ളൂ….. ഇന്ന് വൈകിട്ട് ഞാൻ ജാനകിയ്ക്കായി അദ്ദേഹത്തിന്റെ ഒരു അപ്പോയ്ൻമെന്റ് പറഞ്ഞിട്ടുണ്ട്…. സൺ‌ഡേ അല്ലെ? ഹോസ്പിറ്റലിൽ തന്നെ പോയി കാണാം നമുക്ക്… തിരക്ക് ഉണ്ടാകില്ല…..നിങ്ങൾ അവിടെ എത്തിയ ശേഷം വിളിച്ചാൽ മതി. ഞാനും എത്തിക്കോളാം “”””” മദറും ശരത്തും പരസ്പരം നോക്കി. പിന്നെ സമ്മതം എന്നോണം ഇരുവരും തലയാട്ടി…. “”””നമുക്ക് മറ്റൊന്നു കൂടി ചെയ്യാനുണ്ട്…. കഴിയുമെങ്കിൽ നാളെയോ നാളെക്കഴിഞ്ഞോ ഹോസ്പിറ്റലിലേക്ക് മോഹനെ ഒന്ന് വരുത്തണം…. ജാനകി മോഹനെ ഒന്ന് കൂടി കാണട്ടെ….. ഇപ്പോഴത്തെ അവസ്ഥയിൽ അവൾക്ക് മോഹനെ തിരിച്ചറിയാനായാലോ? തുടർന്നുള്ള അവരുടെ ട്രീറ്റ്മെന്റിനു ആ കണ്ടുമുട്ടൽ ചിലപ്പോൾ സഹായിചേക്കും …..””””

“”””ഞങ്ങൾ മോഹനെ അറിയിക്കാം സാർ…. കഴിയുന്നതും നാളെ രാവിലെ തന്നെ എത്താൻ പറയാം…..””””” “””””എന്നാൽ അങ്ങനെ ആകട്ടെ ശരത്…..”””” സമ്മതമറിയിച്ചു ഡോക്ടർ പുഞ്ചിരിച്ചു… അവിടെ നിന്നും ഇറങ്ങുമ്പോൾ തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ആരംഭമാണെന്ന് തോന്നി ശരത്തിനു…. പക്ഷെ ആ യാത്ര അവസാനിക്കാൻ പോകുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിലാണെന്ന് അപ്പോൾ അവൻ അറിഞ്ഞിരുന്നില്ല….. 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 തിരക്ക് ഉണ്ടാകില്ല എന്ന് പറഞ്ഞിരുന്നുവെങ്കിലും ജാനകിയുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി ഒരു കന്യാസ്ത്രീയുടെ വേഷം ധരിപ്പിച്ചാണ് അവളെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ട് പോയത്…. മറ്റുള്ളവരിൽ നിന്നും മുഖം മറയ്ക്കാനായി ഒരു തൂവാല കൂടി നൽകിയിരുന്നു അവൾക്ക്…. തൂവാല കയ്യിൽ മുറുകെ പിടിച്ചു അനുസരണയുള്ള കുട്ടിയെപ്പോലെ അവൾ മദറിന് പിന്നാലെ നടന്നു….

ഇരുവർക്കും പിന്നിലായി ശരത്തും….. ഇതിനോടകം മദറിന്റെ സാനിദ്ധ്യത്തിൽ വല്ലാത്തതൊരു സുരക്ഷിതത്വം തോന്നിയിരുന്നു ജാനകിയ്ക്ക്…. അമ്മയെ ഓർത്തെടുക്കാൻ അവൾക്ക് കഴിഞ്ഞില്ലെങ്കിലും മദർ അവൾക്ക് അമ്മയെപ്പോലെ ആണെന്ന് തോന്നി….അത് കൊണ്ട് തന്നെ മദർ പറയുന്നതെന്തും കേൾക്കാൻ അവൾ തയാറുമായിരുന്നു… ഡോകടറിന്റെ കൺസൾട്ടിങ് റൂമിൽ എത്തുന്നതിനു മുന്നേ ശരത് ബിജോയ്‌ ഡോക്ടറിനെ വിളിച്ചിരുന്നു…… കൺസൽടിങ് റൂമിന് പുറത്തായി അവരോട് കാത്തിരിക്കാൻ അദ്ദേഹം അറിയിച്ചു…… അവിടെക്ക് നടക്കുന്നതിനിടയിൽ കണ്ടു കുറച്ചു ദൂരെ നിന്നും മറ്റൊരു ഡോക്ടറിനോട് സംസാരിച്ചു കൊണ്ട് നടന്നു വരുന്ന സുമുഖനായ ഒരു ചെറുപ്പക്കാരനെ……ഡോക്ടർ വരുൺ! എതിരെ വന്ന ഒരു രോഗിയോട് ചെറു ചിരിയോടെ കുശലാന്വേഷണം നടത്തുന്നത് കണ്ടപ്പോൾ ഉള്ളിൽ മനുഷ്യത്വം ഉള്ളൊരു ഡോക്ടർ ആണ് അദ്ദേഹം എന്ന് മദറിനും തോന്നി…. “”

“”മദർ…. അതാണ്‌ ഡോക്ടർ വരുൺ….. ഒട്ടും ജാഡ ഇല്ലാത്ത ആളാണ്‌ കേട്ടോ…. രോഗികളോടും സഹപ്രവർത്തകരോടുമൊക്കെ സൗമ്യമായ പെരുമാറ്റമാണ്…. അത് കൊണ്ട് തന്നെ എല്ലാർക്കും ആളിനെ വലിയ ഇഷ്ടവുമാണ്….ഒന്ന് രണ്ട് തവണ ഞാൻ കണ്ടിട്ടുണ്ട്…. തിന്മ എവിടെ കണ്ടാലും ആള് പ്രതികരിക്കും….. അതിപ്പോ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിനു എതിരെ ആയാൽപ്പോലും….. ഇദ്ദേഹം മുൻപു വർക്ക്‌ ചെയ്‌തിരുന്ന ഹോസ്പിറ്റലിൽ ഒരു രോഗി മരിച്ചതുമായി ബന്ധപ്പെട്ടു എന്തൊക്കെയോ ഇഷ്യൂസ് ഉണ്ടായിരുന്നു…… ഒരു ഡോക്റിന് സംഭവിച്ച കൈപ്പിഴ!!…. ഹോസ്പിറ്റൽ ഡോക്ടറിനെ സംരക്ഷിക്കാൻ നോക്കിയപ്പോൾ വരുൺ ഡോക്ടർ രോഗിയുടെ ബന്ധുക്കളുടെ കൂടെ നിന്നു. ഒടുവിൽ ആ ഹോസ്പിറ്റലിനു കോംപൻസേഷൻ കൊടുക്കേണ്ടി വന്നു….. അതോടെ ആളിന് ഹോസ്പിറ്റലിലെ ജോലി പോയി…..

ആളിന് പക്ഷെ അതൊന്നും വിഷയമായിരുന്നില്ല. ട്രീറ്റ്മെന്റിനു എത്തുന്ന രോഹികളിൽ ഒരാള് പോലും പൂർണമായും ഭേദമാക്കാതെ പോയിട്ടില്ല… അത്രയ്ക്കും കൈപ്പുണ്യം ആണ് ആളിന്…. അത് കൊണ്ട് തന്നെ ആളിനെ കൊത്തിക്കൊണ്ട് പോകാൻ ആശുപത്രികൾ ക്യൂ നിക്കുവായിരുന്നു…..”””” ശരത്തിന്റെ സംസാരം കേട്ട് ജാനക്കിയും ഒന്ന് തല എത്തിച്ചു നോക്കി…. വരുൺ ഡോക്ടറിനെയും അദ്ദേഹത്തിനൊപ്പം സംസാരിച്ചു വരുന്ന ഡോക്ടറിനെയും അവൾ കണ്ടു. വല്ലാത്തൊരു ഞെട്ടൽ ഉണ്ടായി ജാനകിയിൽ…… അവളുടെ കണ്ണുകൾ മുന്നിൽ നടന്നു വരുന്ന രൂപത്തിൽ തറഞ്ഞു നിന്നു…… തലയ്ക്കുള്ളിൽ എന്തൊക്കെയോ മൂളിപ്പറക്കുന്നത് പോലെ……. ഉള്ളിൽ നിഴൽ മൂടിയ രൂപത്തിന് ജീവൻ വയ്ക്കുന്നതറിഞ്ഞു അവൾ….. കണ്ണുകളും മൂക്കും ചുണ്ടുകളും തെളിഞ്ഞു വരുന്നു……

മറ നീക്കി ഒരു രൂപം പുറത്തേയ്ക്ക് വരുന്നു ……ക്രൂരമായ മുഖമുള്ള ഒരു രൂപം…… കണ്ണുകളിലും ഉള്ളിലും ഭയം തിങ്ങി നിറഞ്ഞു….. ശരീരം വിയർക്കുന്നതും വിറയ്ക്കുന്നതും അറിഞ്ഞു അവൾ…… മദറിനെ മുറുകെ പിടിച്ചിരുന്ന കയ്യുടെ മുറുക്കം വർധിച്ചു… ഒപ്പം വിറയലും….. ജാനകിയുടെ കയ്യിലെ വിറയൽ തിരിച്ചറിഞ്ഞു മദർ തല തിരിച്ചു അവളെ നോക്കി….gl അവളുടെ കണ്ണുകളിലെ ഭയം ഒരു നിമിഷം അവരെയും ഭയത്തിലാഴ്ത്തി …… “”””എന്താ മോളെ? എന്ത്‌ പറ്റി?”””” മദർ വേപധുവോടെ ചോദിച്ചു…. “”””നമുക്ക്… നമുക്ക് ഇവിടെ നിന്നും പോകാം മദർ….. അയാള്…. അയാളാണ്……”””” അവളുടെ ശബ്ദം പോലും വിറപൂണ്ടു. “””””അയാളെന്നെ കാണണ്ട…. എനിക്ക്…. എനിക്ക് പേടിയാ അയാളെ…….

അയാൾ എന്നെ ഉപദ്രവിക്കയും…. പേടിയാ എനിക്ക്….. നമുക്ക് പോകാം മദർ….. എന്നെ ഒന്നിവിടുന്നു കൊണ്ടു പോകുവോ……?””””” ദയനീയമായി തന്നോട് യാചിച്ചു കൊണ്ട് വർധിച്ച ഭയത്തോടെ കയിലെ തൂവാല കൊണ്ട് മുഖം മറച്ച് തന്റെ പിന്നിലേയ്ക്ക് മറഞ്ഞു നിൽക്കുന്നവളെ ഒന്ന് നോക്കി മദർ…. പിന്നെ തിരിഞ്ഞു വരുൺ ഡോക്ടറിനരികിലൂടെ നാടന്നു വരുന്ന ആ ഡോക്ടറിലേയ്ക്ക് നോട്ടം അയച്ചു …….. തുടരും

തമസ്സ്‌ : ഭാഗം 16

Share this story