തമസ്സ്‌ : ഭാഗം 18

തമസ്സ്‌ : ഭാഗം 18

എഴുത്തുകാരി: നീലിമ

“”””അയാളെന്നെ കാണണ്ട…. എനിക്ക്…. എനിക്ക് പേടിയാ അയാളെ……. അയാൾ എന്നെ ഉപദ്രവിക്കയും…. പേടിയാ എനിക്ക്….. നമുക്ക് പോകാം മദർ….. എന്നെ ഒന്നിവിടുന്നു കൊണ്ടു പോകുവോ……?””””” ദയനീയമായി തന്നോട് യാചിച്ചു കൊണ്ട് വർധിച്ച ഭയത്തോടെ കയിലെ തൂവാല കൊണ്ട് മുഖം മറച്ച് തന്റെ പിന്നിലേയ്ക്ക് മറഞ്ഞു നിൽക്കുന്നവളെ ഒന്ന് നോക്കി മദർ…. പിന്നെ തിരിഞ്ഞു വരുൺ ഡോക്ടറിനരികിലൂടെ നടന്നു വരുന്ന ആ ഡോക്ടറിലേയ്ക്ക് നോട്ടം അയച്ചു …. അപ്പോഴേയ്ക്കും വല്ലാത്തൊരു തളർച്ച ജാനകിയെ ബാധിച്ചു തുടങ്ങിയിരുന്നു….. “”””.എന്നെ ഇവിടുന്ന് കൊണ്ടൊവോ… എനിക്ക് പേടിയാ….””””” മദറിന്റെ കയ്യിലെ പിടി വിട്ട് ശരത്തിന്റെ കയ്യിൽ പിടിച്ച് കൊണ്ട് ക്ഷീണിച്ച സ്വരത്തിൽ അവൾ ചോദിച്ചു…… മുന്നിൽ നിന്നും കരയുന്ന പെണ്ണിനെ ഒന്ന് നോക്കി ശരത്….

അവളുടെ യാചിക്കുന്ന കണ്ണുകളും ഭയം നിറഞ്ഞ മുഖവും ആ ഡോക്ടറിനെ അവൾ എത്രയേറെ ഭയക്കുന്നുണ്ടെന്നു വിളിച്ചറിയിക്കുന്നുണ്ടായിരുന്നു….. ശരത്തിന്റെ കയ്യിലെ പിടി വിടാതെ ഒരു ആശ്രയമെന്നോണം അവനരികിലേയ്ക്ക് കൂടുതൽ ചേർന്ന് നിന്നുകൊണ്ട് നടന്നു വരുന്ന ആളിലേയ്ക്ക് അവൾ വീണ്ടും നോക്കി….. ഒപ്പം ശരത്തും….. മദർ അപ്പോഴും വരുൺ ഡോക്ടറിനരികിലൂടെ വരുന്ന ഡോക്ടറിനെ കണ്ണുകൾ കൊണ്ട് അളക്കുകയായിരുന്നു…… “”””ശരത്… ആരാ അയാള് …..? ജാനകി അയാളെ എന്തിനാ ഇത്രയേറെ ഭയക്കുന്നത്? ഏതാണ് ആ ഡോക്ടർ?”””” മദറിന്റെ ചോദ്യത്തിന് ശരത് ഉത്തരം നൽകിയില്ല….. ജാനകിയുടെ കണ്ണുകളിലെ ഭയം കൂടെ ഉള്ള ഡോക്ടറിനെ കണ്ടിട്ടല്ല, അത് ഡോക്ടർ വരുണിനെ കണ്ടിട്ട് തന്നെയാണ് എന്നവൻ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു….. മറുപടി പറയാനാകാത്ത വിധം മരവിച്ചു പോയിരുന്നു അവന്റെ വാക്കുകൾ……..

തന്റെ കയ്യുടെ മേലുള്ള ജാനകിയുടെ പിടി അയയുന്നത് അറിഞ്ഞപ്പോഴാണ് അവളിലേയ്ക്ക് നോട്ടം എത്തിയത്. കുഴഞ്ഞു വീഴാൻ തുടങ്ങിയ ജാനകിയെ ചേർത്ത് പിടിച്ചു അവനും മദറും അവിടെ നിന്നും കുറച്ചു പിറകിലേയ്ക്ക് നടന്നു…. പിന്നെ വരുണിന്റെ കണ്ണിൽ പെടാതെ ഒതുങ്ങി നിന്നു…. വരുണും ഒപ്പം ഉണ്ടായിരുന്ന ഡോക്ടറും വരുണിന്റെ കൺസൽടിങ് റൂമിലേയ്ക്ക് കയറി…. ശ്വാസം അടക്കിപിടിച്ചു നിൽക്കുകയായിരുന്നു മദറും ശരത്തും…. ജാനകി അപ്പോഴേയ്ക്കും മദറിന്റെ കൈകളിലേയ്ക്ക് ബോധം നഷ്ടപ്പെട്ടു കുഴഞ്ഞു വീണിരുന്നു…. ഇരു കൈകൾ കൊണ്ട് അവളെത്താങ്ങിപ്പിടിച്ചു നിന്നു മദർ…. വരുൺ ഡോക്ടർ റൂമിൽ ആണ് എന്ന് ഉറപ്പുവരുത്തിയ ശേഷം ശരത് ജാനകിയെ കൈകളിൽ കോരിയെടുത്തു കാറിലേയ്ക്ക് കിടത്തി …. മയങ്ങിക്കിടക്കുന്ന ജാനാകിയുടെ തല തന്റെ മടിയിലായി എടുത്ത് വച്ചു കൊണ്ട് മദർ ശരത്തിനെ നോക്കി…. “””

“”മോനേ… അപ്പൊ… ജാനകി ഭയക്കുന്നത് ഡോക്ടർ വരുണിനെയാണ് അല്ലെ ?””””” അപ്പോഴേയ്ക്കും ആ സത്യം മദറും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു….. “””””അതേ മദർ….. പക്ഷെ…. ഡോക്ടർ വരുൺ… അയാൾ തികച്ചും മാന്യനാണ്…. അയാളെ എന്തിന് ജാനകി ഇത്രയധികം ഭയക്കണം?””””” ആദ്യത്തെ ഞെട്ടലിൽ നിന്നും അതുവരെയും മുക്തനായിരുന്നില്ല ശരത്….. “”””ജാനകിയുടെ മനസ്സ് ഇപ്പോഴും പൂർണമായും നോർമൽ ആയിട്ടില്ലല്ലോ ശരത് … അവളുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാരനായ ആരോ ഒരാളുമായി ചിലപ്പോ ഡോക്ടർ വരുണിന് സാമ്യതകൾ ഉണ്ടാകാം….. പെട്ടന്ന് കണ്ടപ്പോൾ ഡോക്ടർ വരുൺ ആണ് അതെന്നു അവൾക്ക് തോന്നിയിട്ടിട്ടുണ്ടാകാം… അതാകും അവൾ അങ്ങനെ പെരുമാറിയത്…..”””” അപ്പോഴും വരുൺ ഡോക്ടർ മോശക്കാരനാണെന്ന് വിശ്വസിക്കാൻ മദറിന് കഴിഞ്ഞിരുന്നില്ല…. “”

“””ഈ അവസ്ഥയിലും ജാനകി വരുണിനെ തിരിച്ചറിയണമെങ്കിൽ അത് വെറുമൊരു സാമ്യതയാണെന്ന് എനിക്ക് തോന്നുന്നില്ല മദർ…. എന്തൊക്കെയോ ചുരുളഴിയാതെ കിടപ്പുണ്ട്….. ഇപ്പൊ നമുക്ക് എത്രയും വേഗം ഇവിടെ നിന്നും പോകണം. അതിന് മുൻപ് വിവരങ്ങൾ ബിജോയ്‌ ഡോക്ടറിനെ അറിയിക്കണം… അദ്ദേഹം ഇപ്പോൾ വരുണിനെ കാണുന്നത് ഒട്ടും ശുഭകരമല്ല…. ജാനകിയെക്കുറിച്ചെങ്ങാനും സംസാരം വന്നാൽ അത് എന്തായാലും ശരിയാകില്ല….””””” ശരത് ഉടനെ തന്നെ ഫോൺ എടുത്ത് ബിജോയ് ഡോക്ടറിനെ വിളിച്ച് വിവരം ധരിപ്പിച്ചു. ശരതിനേക്കാളും മദറിനെക്കാളും ഞെട്ടൽ ബിജോയ്‌ക്കായിരുന്നു. അദ്ദേഹത്തിന് വരുണിനെ വര്ഷങ്ങളായി പരിചയമുണ്ടായിരുന്നു. ജാനകിയെ നേരെ മഠത്തിലേയ്ക്ക് കൊണ്ട് പോകാനാണ് ബിജോയ്‌ നിർദേശിച്ചത്. അദ്ദേഹവും ഡോക്ടർ മുഹമ്മദും അവിടെ എത്തി ജാനകിയെ കാണാം എന്നറിയിച്ചപ്പോൾ അതാണ്‌ നല്ലത് എന്ന് ശരത്തിനും തോന്നി…..കാൾ അവസാനിപ്പിച്ചു കാർ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ഉത്തരം തേടുന്ന ഒരു നൂറ് ചോദ്യങ്ങൾ ഉണ്ടായിരുന്നു ശരത്തിന്റെ മനസ്സിൽ…… 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

അവർ മഠത്തിൽ എത്തി ആല്പ സമയത്തിന് ശേഷമാണ് ഡോക്ടർ ബിജോയും മുഹമ്മദും എത്തിയത്….. ജാനകിയെ പരിശോധിച്ച ശേഷം ഹോസ്പിറ്റലിൽ നടന്നതൊക്കെ ശരത്തിനോട് അവർ വിശദമായി ചോദ്യം മനസിലാക്കി. “”””ശരത്തിന്റെ അഭിപ്രായം തന്നെയാണ് എനിക്കും …. ജാനകി ഈ അവസ്ഥയിലും വരുണിനെ തിരിച്ചറിയണമെങ്കിൽ അവന്റെ മുഖം അവളുടെ മനസ്സിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞിട്ടുണ്ടാകണം….. അത് ഒരിക്കലും നല്ല ഓർമകളും ആകില്ല…. അങ്ങനെയെങ്കിൽ വരുൺ…..??””””” ചോദ്യഭാവത്തിൽ ബിജോയ്‌ തല തിരിച്ചു ശരത്തിനെ നോക്കി…. “””””വരുൺ ഇപ്പോൾ നമുക്ക് മുന്നിൽ ഒരു മിസ്റ്ററി ആണ് ഡോക്ടർ…… ഉത്തരം ലഭിക്കാത്ത ഒരു വലിയ ചോദ്യം….. അതിനുള്ള ഉത്തരം ലഭിക്കണമെങ്കിൽ ജാനകി കണ്ണുകൾ തുറക്കണം…..””””” കൈകൾ തമ്മിൽ ഉഴിഞ്ഞു കൊണ്ട് തറയിലേയ്ക്ക് തന്നെ നോട്ടം ഉറപ്പിച്ചിരുന്നു അവൻ. “””””ശരത് പറഞ്ഞത് വളരെ ശരിയാണ്……..

പക്ഷെ വരുൺ…. അവൻ….. അവൻ എന്റെ സ്റ്റുഡന്റ് ആയിരുന്നു…. എനിക്ക് ഏറ്റവും പ്രിയപ്പെട്ട മിടുക്കനായ വിദ്യാർഥി……അവന്റെ ഉള്ളിൽ ഒരു ചെകുത്താൻ ഉണ്ടെന്ന് വിശ്വസിക്കാൻ എനിക്ക് ഇപ്പോഴും കഴിയുന്നില്ല…..””””” ഡോക്ടർ മുഹമ്മദിന്റെ ഉള്ളിലെ വേദന ആ വാക്കുകളിലൂടെ ബിജോയ്‌ ഡോക്ടറിനും തിരിച്ചറിയാനായി…. “”””എനിക്കും അത് വിശ്വസിക്കാനാകുന്നില്ല മുഹമ്മദ്‌…… അതിന്റെ സത്യാവസ്ഥ നമുക്ക് ജാനകിയിലൂടെയേ അറിയാനാകൂ….. പക്ഷെ ഒന്നുണ്ട്….. ജാനകിയുടെ ഉള്ളിലെ ഓർമ്മകൾ മറന്നു നീക്കി പുറത്ത് വന്നു തുടങ്ങി എന്നുള്ളത് സത്യമാണ്…. പക്ഷെ അതവരുടെ മാനസിക നിലയെ എങ്ങനെ ബാധിക്കും എന്ന് നമുക്കറിയില്ല. ചിലപ്പോൾ ഓർമ്മകൾ ഒരു പരിധി വരെ തിരികേ ലഭിച്ചിട്ടുണ്ടാകും…. അല്ലെങ്കിൽ മനസ്സ് കൈവിട്ടു പോയ അവസ്ഥയിൽ ആകാം ഉണരുന്നത്……..

നല്ലതിനായി നമുക്ക് പ്രാർത്ഥിക്കാം…..”””” പറഞ്ഞു നിർത്തി ഡോക്ടർ എഴുന്നേറ്റു. “””””എന്തായാലും ഇപ്പൊ ഞങ്ങൾ ഇറങ്ങട്ടെ? എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി…..””””” ശരത്തിനോടായി പറഞ്ഞിട്ട് മുന്നിലേയ്ക്ക് നടക്കാൻ തുടങ്ങിയ ഡോക്ടർ ഒന്ന് തിരിഞ്ഞു നിന്നു. “””””ശരത്… ഇന്ന് എന്തായാലും ജാനകിയെ ബുദ്ധിമുട്ടിക്കരുത്…. നിങ്ങൾക്ക് ചോദിക്കാനും അറിയാനും ഉള്ളതൊക്കെ നാളെ ആകാം…. അവളുടെ മൈൻഡിന് ഇന്നിനി കൂടുതൽ സ്‌ട്രെയിൻ കൊടുക്കാതിരിക്കുന്നതാണ് നല്ലത്.”””” ശരത് സമ്മത ഭാവത്തിൽ തല കുലുക്കി… 🍀🍀🍀🍀🍀🍀🍀🍀🍀 ഉണർന്നെഴുന്നേറ്റപ്പോൾ അന്നത്തെ സംഭവത്തേക്കുറിച്ചോ വരുണിനെക്കുറിച്ചോ അവൾ ഒന്നും സംസാരിച്ചില്ല….മറ്റാരും അവളോട് ഒന്നും ചോദിച്ചതുമില്ല. ഒറ്റയ്ക്കിരിക്കാനാണ് അവൾ ആഗ്രഹിച്ചത്…..

മദറിനു അവളെ ഒറ്റയ്ക്ക് വിടാൻ മനസ്സ് അനുവദിക്കാത്തതിനാൽ ട്രീസ സിസ്റ്ററിനെയും അവൾക്കൊപ്പമാക്കി…. അവൾക്കുള്ള കാവലായി…… രാത്രി മുഴുവൻ എന്തൊക്കെയോ ആലോചനയിലായിരുന്നു ജാനകി….. അനുഭവിച്ചു തീർത്ത ദുരന്തങ്ങളുടെ ഓർമ്മകൾ അവളെ വേട്ടയാടുന്നുണ്ടെന്നു തോന്നി ട്രീസയ്ക്ക്….. ഇടയ്ക്ക് ഭയം വന്ന് നിറഞ്ഞു അവളുടെ കണ്ണുകൾ കൂടുതൽ വലുതായി……ചിലപ്പോൾ ദേഷ്യം കൊണ്ട് കണ്ണുകൾ ചുവക്കുന്നതും മുഖം വലിഞ്ഞു മുറുകുന്നതും ദേഷ്യം നിയന്ത്രിക്കാൻ എന്ന പോലെ ദീർഘമായി നിശ്വസിക്കുന്നതുമൊക്കെ കണ്ടു……. മറ്റു ചിലപ്പോൾ സങ്കടം സഹിക്കാനാകാതെ കണ്ണുകൾ നിറഞ്ഞൊഴുകി… കരച്ചിലിന്റെ ചീളുകളും നിശ്വാസവും ഉയർന്നു കേട്ടു ……. മൂന്ന് വർഷങ്ങൾ കൊണ്ട് അനുഭവിച്ച വേദനകൾ ഓരോന്നായി ജാനാകിയുടെ മുന്നിൽ തെളിഞ്ഞു വന്നു.

കാൽ മുട്ടിൽ മുഖമോളിപ്പിച്ചു ഇരുന്നു അവൾ……… ഒക്കെ കേട്ടും കണ്ടും അവളെ ഒന്നാശ്വസിപ്പിക്കാൻ പോലും കഴിയാതെ വിഷമം ഉള്ളിൽ ഒതുക്കി ജാനകിയോടൊപ്പം ഉറങ്ങാതെ ഇരുന്നു സിസ്റ്റർ ട്രീസയും….. 🍀🍀🍀🍀🍀🍀🍀🍀🍀🍀 പിറ്റേന്ന് മദറും ശരത്തും റൂമിൽ എത്തുമ്പോൾ കാട്ടിലിലേയ്ക്ക് തല ചേർത്ത് വച്ചു ചുമരിലേയ്ക്ക് കണ്ണു നട്ട് എന്തൊക്കെയോ ആലോചനയിലായിരുന്നു ജാനകി …. കരഞ്ഞു കലങ്ങിയ കണ്ണുകളും വീർത്ത കാൺപോളകളും വിഷാദം നിറഞ്ഞ മുഖവും കണ്ടപ്പോൾത്തന്നെ തലേന്ന് അവൾ ഒട്ടും ഉറങ്ങിയിട്ടില്ല എന്ന് ഇരുവർക്കും മനസിലായി… ജാനകിയുടെ ബെഡിനരികിലായി മദർ ഇരുന്നു….. അവളുടെ ഇപ്പോഴത്തെ അവസ്ഥയിൽ അവളോട് സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നി ശരത് തിരിഞ്ഞു നടക്കാനൊരുങ്ങി…… “”

“””സാർ””””” ജാനകിയുടെ വിളി കേട്ട് അവൻ തിരിഞ്ഞു നിന്നു. “””””സാറിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി സാറിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞാൻ ഇത് വരെ…….””””” ചുമരിൽ നിന്നും നോട്ടം മാറ്റാതെ അവൾ പറഞ്ഞു…. തീർത്തും നിർവികാരമായിരുന്നു അവളുടെ മുഖം…. ശരത് അവളുടെ അരികിലേയ്ക്ക് നടന്നു വന്നു. “””””ചോദ്യങ്ങൾ ഒരുപാടുണ്ട് ജാനകി…. പക്ഷെ ഇപ്പൊ വേണ്ട…. തന്റെ മൈൻഡ് ആദ്യം ഒന്ന് നേരെ ആകട്ടെ .. എന്നിട്ടാകാം ചോദ്യവും ഉത്തരവുമൊക്കെ…..””””” ജാനകിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. ആ ചിരിയിൽ അവൾ ഒളിപ്പിച്ച ഭാവം ഏതാണെന്നു തിരിച്ചറിയാനായില്ല ശരത്തിനു…. “””””അത് ഒരിക്കലും നേരെ ആകില്ല സാർ… നേരെ ആകണമെങ്കിൽ ചില നശിച്ച ജന്മങ്ങൾ ഈ ഭൂമുഖത്ത് നിന്നും തന്നെ ഇല്ലാതാക്കണം….””””” ക്ഷണ നേരം കൊണ്ട് അവളുടെ കണ്ണുകളിൽ പക നിറയുന്നത് കണ്ടു ശരത്….അവൾ തല ചരിച്ചു ശരത്തിനെ നോക്കി…. “””

“”പക മാത്രേ ഉള്ളൂ ഇപ്പൊ എന്റെ ഉള്ളില്…… മനുഷ്യൻ എന്ന് പോലും വിളിക്കാൻ അറപ്പു തോന്നുന്ന മൂന്ന് വൃത്തികെട്ട ജന്മങ്ങളോടുള്ള പക! ജീവിതം ഇല്ലാതാക്കിയവരോടുള്ള ഒരു പെണ്ണിന്റെ പ്രതികാരത്തിനു കൂടെ നിക്കാൻ പറ്റുമോ സാറിനു? “നീ വെറുമൊരു പെണ്ണാണ്… നിനക്ക് എന്നെ ഒരു ചുക്കും ചെയ്യാനൊക്കില്ല ” എന്ന് എന്റെ കണ്ണിൽ നോക്കി പറഞ്ഞവന്റെ ജീവൻ എടുത്ത് കൊണ്ട് എനിക്ക് പ്രതികാരം ചെയ്യണം…… മൂന്ന് കൊലപാതകങ്ങൾക്കാണ് ഞാൻ സഹായം ചോദിക്കുന്നത്…..കഴിയുമോ സാറിനെന്നെ സഹായിക്കാൻ……?””””” കണ്ണുകൾ വിടർത്തി ഇരു കണ്ണുകളിലേയ്ക്കും മാറിമാറി നോക്കി വല്ലാത്തൊരു ഭാവത്തോടെ ഏറെ പ്രതീക്ഷയോടെ ചോദിക്കുന്നവൾക്ക് എന്ത് മറുപടി നൽകണമെന്നറിയാതെ കുഴങ്ങി നിന്നു ശരത്…… “””

“”കഴിയില്ല അല്ലെ സാർ… അവർക്കെതിരെയുള്ള തെളിവുകൾ കണ്ടെടുത്ത് നീതിയ്ക്കും നിയമത്തിനും വിട്ടു നൽകണമായിരിക്കുമല്ലേ?””””” നിരാശ നിറഞ്ഞിരുന്നു അവളുടെ സ്വരത്തിൽ…. പക്ഷെ ആ കണ്ണുകളിലെ അഗ്നി അപ്പോഴും കെട്ടിരുന്നില്ല….. “””””പക്ഷെ എനിക്കതിനു കഴിയില്ല സാർ….. അവരെ വെറുതെ വിടാൻ എനിക്ക് കഴിയില്ല. അവർ ഇല്ലാതാക്കിയത് എന്റെ മാത്രം ജീവിതമല്ല….! എന്നെപ്പോലെ നൂറ് കണക്കിന് പെൺകുട്ടികളുടെ ജീവിതമാണ്……! “”””” “””””ജാനകി ആരുടെ മാര്യമാണ് ഈ പറയുന്നത്? ഡോക്ടർ വരുണിന്റെയോ? അതോ വിനോദിന്റെയോ? മോള് കരുതുന്നത് പോലെ വരുൺ അത്ര ദുഷ്ടൻ ഒന്നുമല്ല… മോൾക്ക് ആള് മാറിയതാകാനാണ് സാധ്യത …..”””” മദർ അവളുടെ തോളിലേയ്ക്ക് കൈ എടുത്ത് വച്ചു കൊണ്ട് പറഞ്ഞു. “””””മറ്റാരെ മറന്നാലും അവനെ ഞാൻ മറക്കില്ല മദർ….. ഏത് ഇരുളിലും ഞാൻ തിരിച്ചറിയും അവനെ…… ഡോക്ടർ വരുൺ നായർ!! ആട്ടിൻ തോലിട്ട ചെന്നായ!!!! അവന്റെ മുഖംമൂടി വലിച്ച് കീറണം എനിക്ക്…..

വെട്ടി അരിയണം അവനെ……””””” പല്ലുകൾ കടിച്ചു പിടിച്ചു മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം അടക്കി അവൾ…… അവളുടെ കണ്ണുകൾ അഗ്നിയെക്കാൾ പ്രകാശത്തോടെ ജ്വലിച്ചു നിന്നു…. “””””ജാനകി…. റീലാക്സ് ….. തന്റെ മനസൊന്നു ശാന്തമാകട്ടെ ….. നമുക്ക് പിന്നീട് സംസാരികാം….””””” ശാന്തമായ സ്വരത്തിൽ ശരത് പറയുമ്പോൾ നിഷേധാർത്ഥത്തിൽ തല വെട്ടിച്ചു ജാനകി. “””””എനിക്ക് സംസാരിക്കണം സാർ….. ആരോടും പറയാതിരുന്നാൽ ഒരുപക്ഷെ അതാകും എന്നെ കൂടുതൽ ഭ്രാന്ത്‌ പിടിപ്പിക്കിന്നത്……. പക്ഷെ എനിക്ക് ഒരുറപ്പു തരണം …. ഞാൻ ഈ പറയുന്നതൊക്കെ കുറച്ചു പേരിൽ നിന്നും മറച്ചു വയ്ക്കണം നിങ്ങൾ…..””””” അവൾ പറയാൻ പോകുന്ന പേരുകൾ അറിയാമായിരുന്നുവെങ്കിലും ഒന്നും മിണ്ടാത്തെ ജാനാകിയെതന്നെ നോക്കി ഇരുന്നു ഇരുവരും …. “””””അതിൽ ആദ്യത്തെയാൾ എന്റെ ജയേട്ടൻ തന്നെയാണ്…. ജാനി എന്നാ വിളിയിൽ പോലും ഒരു കുന്ന് സ്നേഹവും കരുതലും നിറച്ചു…..

സ്വന്തം ജീവനേക്കാൾ എന്നെ സ്നേഹിച്ചു സംരക്ഷിച്ച എന്റെ ജയേട്ടൻ….. ഒന്നും അറിയരുത് അദ്ദേഹം…. ഒന്നും…..”””” മോഹന്റെ ഓർമ്മകൾ പോലും അവളുടെ കണ്ണുകൾ ഈറനണിയിച്ചു…. “””””പിന്നെ എന്റെ അമ്മയും അച്ഛനും…. ആൽവിച്ചായനും മായേച്ചിയും… അവരാരും ഒന്നും അറിയരുത്…..””””” ശരത്തും മദറും അവൾക്കുള്ള മറുപടി നൽകിയില്ല. എങ്കിലും അവൾ തുടരുന്നു പറഞ്ഞു. “””””നാളെ ഞാൻ ഇല്ലാതായാലും നിങ്ങളെങ്കിലും ഒക്കെ അറിഞ്ഞിരിക്കണം…. നിങ്ങൾ എന്നോട് കാണിക്കുന്ന ഈ സ്നേഹം സത്യമാണെന്ന് വിശ്വസിച്ചു പറയുകയാണ് ഞാൻ…… എന്നെപ്പോലെ ഇനി ഒരു പെണ്ണും അവര് കാരണം കരയരുത്…. സ്വന്തം കുഞ്ഞിനെയോ ഭർത്താവിനെയോ അച്ഛനെയോ അമ്മയെയോ മുന്നിൽ നിർത്തി ഒരു പെണ്ണിനും അവര് വില പറയരുത്…..””””” നിരമിഴികൾ തുടയ്ക്കാതെ ഒന്ന് ദീർഘമായി നിശ്വസിച്ചു കണ്ണുകൾ അടച്ചിരുന്നു ജാനകി….. പിന്നെ അവളുടെ ജീവിതത്തിലെ പൂർണ ചന്ദ്രന് ഗ്രഹണം ബാധിച്ച ആ അമാവാസി നാൾ ഓർത്തെടുത്തു….. 🍀🍀🍀🍀

എന്നും അഞ്ച് മണിയ്ക്ക് ഉണരുന്ന ജയേട്ടനെ ആറ് മണി വരെയും കാണാത്തത് കൊണ്ടാണ് ആളിനെ അന്വേഷിച്ചു മുകളിലേയ്ക്ക് പോകാമെന്നു കരുതിയത്. റൂമിലേയ്ക്ക് പോകാനൊരുങ്ങുമ്പോൾ സിറൗട്ടിൽ പത്രം കിടക്കുന്നത് കണ്ടു. അതെടുത്തു അകത്തേയ്ക്ക് വച്ചിട്ട് റൂമിലേയ്ക്ക് പോകാമെന്നു കരുതി. എടുത്ത് നോക്കുമ്പോൾ മുൻ പേജിലെ വാർത്ത തന്നെ ഞെട്ടിച്ചു…. “രണ്ട് വയസുകാരനെക്കൊന്നു കാമുകനൊപ്പം പോയ 25 കാരിയും കാമുകനും അറസ്റ്റിൽ” നൊന്തു പ്രസവിച്ചു പാലൂട്ടി വളർത്തിയ സ്വന്തം കുഞ്ഞിനെ ഒരമ്മ കൊന്നു എന്ന് കേട്ടപ്പോൾ സ്ത്രീകൾക്ക് പോലും അപമാനമായ അവരോട് വല്ലാത്ത വെറുപ്പ് തോന്നിപ്പോയി….. ലേബർ റൂമിൽ ആദ്യമായി കുഞ്ഞിയെ കണ്ടത് ഓർമ വന്നു…. കുഞ്ഞിക്കണ്ണുകൾ മുറുകെ പൂട്ടി ഉറക്കെ കരയുകയായിരുന്നുവെങ്കിലും ആ കാഴ്ചയോളം എനിക്ക് സന്തോഷം നൽകിയതൊന്നും അന്നേ വരെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്ന് തോന്നി……

ജയേട്ടന്റെ സ്നേഹത്തോടൊപ്പം അവളുടെ കളിചിരികളും കൊഞ്ചലും കൂടി ചേർന്നപ്പോഴാണ് തന്റെ ജീവിതം പൂർണമായതെന്നു പല തവണ തോന്നിയിട്ടുണ്ട്…. അവൾക്കൊരു കുഞ്ഞു ജലദോഷം വന്നാൽപ്പോലും ജയേട്ടന്റെയും തന്റെയും ഉറക്കം നഷ്ടമാകും…. എന്തിന് അവളൊന്നും ഉറക്കെ കരഞ്ഞാൽപ്പോലും ഉള്ള് പിടയും….. അങ്ങനെ ഉള്ള ഒരമ്മയല്ലേ ഇവരും? ഇവർക്കെങ്ങനെ കഴിഞ്ഞു സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാൻ? ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം ശകാരമായാണ് പുറത്തേയ്ക്ക് വന്നത്….. ബോധം പോലും ഇല്ലാതെ വായിൽ വന്നതൊക്കെ അവരെ പറഞ്ഞു കഴിഞ്ഞപ്പോഴാണ് മനസിന്‌ ഒരല്പം ആശ്വാസം കിട്ടിയത്….. എങ്കിലും ഉള്ളിൽ എന്തോ ഒന്ന് ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി…. അവരോടുള്ള ദേഷ്യം കാരണം ജയേട്ടൻ അടുത്ത വന്നത് കൂടി ഞാൻ അറിഞ്ഞില്ല…. “”””എന്തെ എന്റെ സഹധാർമിണി രാവിലെ ആകെ ചൂടിലാണല്ലോ? ആരോടാ ഈ ദേഷ്യപ്പെടുന്നത്?”””””

സോഫയിലേയ്ക്കിരുന്നു എന്നെയും പിടിച്ചിരുത്തി തോളിലൂടെ കയ്യിട്ടു ചേർത്ത് പിടിച്ച് കൊണ്ടാണ് ചോദ്യം….. ഞാൻ പത്രം ആളിന്റെ കയ്യിലേയ്ക്ക് വച്ചു കൊടുത്തു…. “”””ദാ നോക്ക്….ഇതൊക്കെ കണ്ടാൽ പിന്നെ ദേഷ്യം വരാതിരിക്കുവോ? ഇവളെയൊക്കെ വിറകു കൊള്ളിക്ക് പകരം അടുപ്പിൽ വച്ച് കത്തിക്കണം….””””” ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ജയേട്ടന് ചായ എടുക്കാനായി എഴുന്നേറ്റു അടുക്കളയിലേയ്ക്ക് നടക്കുമ്പോൾ ആള് കയിൽ പത്രവും പിടിച്ചു പന്തം കണ്ട പെരിച്ചാഴിയെപ്പോലെ ഇരിക്കുന്നത് എനിക്ക് ഊഹിക്കാമായിരുന്നു…… 🍀🍀🍀🍀🍀🍀🍀🍀🍀🍀 ബേക്കറിയിലേയ്ക്ക് ഇറങ്ങുന്നതിനു മുൻപ് നെറുകയിൽ തരാറുള്ള പതിവ് സമ്മാനത്തിന് അന്ന് മധുരം ഏറെ ആയിരുന്നു…… ഉള്ളിൽ ഒളിപ്പിച്ചിരുന്ന ആ രഹസ്യം പുറത്ത് ചാടുമോ എന്ന് പോലും ഭയന്നു…. ഞങ്ങളുടെ സ്നേഹക്കൂടാരത്തിലേയ്ക്ക് കുഞ്ഞിക്ക് കൂട്ടായി ഒരു കുഞ്ഞു മാലാഖ കൂടി വരാൻ പോകുന്നു എന്ന സന്തോഷം……!

എനിക്ക് ഇഷ്ടം കുഞ്ഞു രാജകുമാരനെയാ… പക്ഷെ ജയേട്ടന് മാലാഖക്കുട്ടി മതിയത്രേ….. ആദ്യമായിട്ടാണ് ഒരു കാര്യത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകുന്നത്…. എന്നാലും ജയേട്ടന്റെ ഇഷ്ടത്തിൽക്കവിഞ്ഞൊന്നും എനിക്കില്ല… അത് കൊണ്ട് ഇപ്പൊ ഞാനും മോഹിക്കുന്നത് ഒരു പെൺകുഞ്ഞിനെതന്നെയാണ്….. ഞങ്ങളുടെ ഉറവ വറ്റാത്ത സ്നേഹം പകുത്തു നൽകാൻ വിരുന്നു വരാൻ ഒരുങ്ങുന്ന കുഞ്ഞതിധി……. പൊന്നു..!!! അവളെ അങ്ങനെ വിളിക്കാം എന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചതാണ്…… 🍀🍀🍀🍀🍀🍀🍀🍀🍀 അടുത്ത വീട്ടിലെ രാധ ചേച്ചിയോട് ഒരു പ്രെഗ്നൻസി കിറ്റ് വാങ്ങി വരാമൊന്നു ചോദിച്ചിട്ടുണ്ട്. ഇന്നലെ കൊണ്ട് വരാം എന്ന് പറഞ്ഞിരുന്നതാണ്… ചിലപ്പോൾ മറന്നിട്ടുണ്ടാകും…. അങ്ങനെ ഓരോന്ന് ഓർത്താണ് ഫോൺ എടുത്തത്. അപ്പോൾ തന്നെ രാധ ചേച്ചിയുടെ കാൾ വന്നു.

കിറ്റ് വാങ്ങിയിട്ടുണ്ടെന്നും ഉച്ചയ്ക്ക് ശേഷം കൊണ്ടെത്തരാമെന്നും പറഞ്ഞപ്പോൾ അത് വരെ ക്ഷമിക്കാനുള്ള മനസ്സ് ഉണ്ടായില്ലെങ്കിലും സമ്മതം അറിയിച്ചു. ഉച്ചയ്ക്ക് ജയേട്ടൻ ഊണ് കഴിക്കാൻ വന്നപ്പോൾ എനിക്ക് നല്ല തലവേദന തുടങ്ങിയിരുന്നു. അത് കൊണ്ട് തിരികെ പോകുമ്പോൾ ആള് കുഞ്ഞിയെയും ഒപ്പം കൂട്ടി. “ഇവൾ ഇവിടെ ഉണ്ടെങ്കിലേ നിന്നെ ഒന്നുറങ്ങാൻ കൂടി സമ്മതിക്കില്ല… നന്നായിട്ടുണ്ട് ഒന്നുറങ്ങിക്കോ… തലവേദന മാറട്ടെ” എന്ന് പറഞ്ഞു തിരികെ പോകുമ്പോ കുഞ്ഞിയെയും ആള് ഒപ്പം കൂട്ടി. ഒരു സർപ്രൈസ് ഉണ്ട് നേരത്തെ വരണേ എന്ന് ആളിനോട് പ്രത്യകം പറഞ്ഞു…. നിർബന്ധിച്ചു ചോദിച്ചു എന്നോട് എന്താണെന്ന്… ഞാൻ പറഞ്ഞില്ല….. ഉറക്കം ആയിരുന്നപ്പോഴാണ് രാധേച്ചി വന്നത്. രാവിലെ നോക്കിയാൽ മതി എന്ന് പറഞ്ഞതാണ്… പക്ഷെ അത് വരെ ക്ഷമിക്കാനുള്ള മനസ്സ് ഉണ്ടായില്ല…..

കിറ്റിൽ രണ്ട് ചുവന്ന വര തെളിയുന്നത് കണ്ടപ്പോൾ ഉള്ളിൽ പൂത്തിരി കത്തിച്ച സന്തോഷം ആയിരുന്നു….. എത്രയും വേഗം ജയേട്ടൻ വരാനായുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. ഇടയ്ക്ക് ജയേട്ടൻ വിളിച്ച് തല വേദന കുറഞ്ഞോ എന്ന് അന്വേഷിക്കുകയും ചെയ്തു…… അപ്പോഴും ആളിനോട് പറഞ്ഞില്ല…. ശരിക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി….. അറിയുമ്പോൾ ഉള്ള ആ സന്തോഷം എനിക്ക് നേരിട്ട് കാണണമായിരുന്നു…..സന്തോഷം ഒരു മധുരത്തിന്റെ അകമ്പടിയോടെ ജയേട്ടനെ അറിയിക്കാമെന്നു കരുതിയാണ് പായസം ഉണ്ടാക്കാൻ തുടങ്ങിയത്…. 🍀🍀🍀🍀🍀🍀🍀🍀🍀🍀 അടുക്കളയിൽ നിൽക്കുമ്പോൾ തൊട്ട് പിറകിൽ ആരോ ഉണ്ടെന്ന് തോന്നി….. ചെറിയൊരു ഞെട്ടലോടെ തിരിഞ്ഞ് നോക്കുമ്പോൾ കണ്ടു തൊട്ട് പിറകിൽ എന്നെത്തന്നെ നോക്കി നിൽക്കുന്ന വിനോദിനെ….. ”

“””നീ ഇതെങ്ങനെ അകത്തു വന്നു? ഡോർ തുറന്നു കിടക്കുവാരുന്നോ?”””” എന്റെ ചോദ്യത്തിന് മറുപടി നൽകാതെ അവൻ എന്റെ കയ്യിലേയ്ക്ക് പിടിച്ചു….. “””””വാ… നമുക്ക് പെട്ടെന്ന് പോകാം….””””” എന്റെ അനുവാദമില്ലാതെ എന്റെ കയ്യിൽ പിടിച്ചപ്പോൾ വല്ലാത്ത ദേഷ്യം തോന്നി എനിക്ക്…. “”””എങ്ങോട്ട്?””””” ദേഷ്യത്തോടെ തന്നെ ചോദിച്ചു… ഒപ്പം അവന്റെ കൈ ബലമായി വിടുവിച്ചു. “””””മോഹനേട്ടൻ… മോഹനേട്ടന് ഒരാക്സിഡന്റ്…..!””””” കേട്ടത് വിശ്വസിക്കാനാകാതെ അവനെ നോക്കി….. നിമിഷ നേരം കൊണ്ട് ഉള്ളിൽ ഭയം നിറഞ്ഞു. “””””നീ… എന്താ പറഞ്ഞത്….? ജയേട്ടന്… എന്താ പറ്റിയെ?””””” വാക്കുകൾ പോലും വെളിയിലേയ്ക്ക് വന്നില്ല… എന്നിട്ടും എങ്ങനെയൊക്കെയോ അത്രയും ചോദിച്ചു….. “”””അറിയില്ല… കുറച്ചു സമയമായി…. റോഡിൽ കിടക്കുന്നത് കണ്ടപ്പോ ഞാനാണ് ഹോസ്പിറ്റലിൽ എത്തിച്ചത്… ഒപ്പം കുഞ്ഞിയും ഉണ്ടായിരുന്നു….

രണ്ട് പേർക്കും കുറച്ചു സീരിയസ് ആണ്…. നമുക്ക് വേഗം പോകാം നീ വാ…..””””” അവന്റെ ആ സംസാരത്തിൽ എനിക്ക് എന്തോ പന്തികേട് തോന്നി…. ജയേട്ടനെ അവൻ ഹോസ്പിറ്റലിൽ എത്തിച്ചിട്ടാണ് വന്നതെന്നോ? ജയേട്ടൻ വിളിചിട്ട് പത്തു മിനിറ്റ് തികച്ചാകില്ല….. അപ്പോൾ അവൻ പറഞ്ഞത് നുണയാണ്… എന്റെ ഉള്ളിൽ ഒരാപായ മണി മുഴങ്ങി….. സൂക്ഷിക്കണം ജാനകി എന്ന് ആരോ ഉള്ളിലിരുന്നു പറയുന്നത് പോലെ…… ഭയത്തോടെ തന്നെ പിറകിലേയ്ക്ക് നടന്നു മാറി… കൈ കൊണ്ട് പരതി മൊബൈൽ കയ്യിലെടുത്തു…. ധൃതിയിൽ ആൾവിച്ചായന്റെ നമ്പർ പരതാൻ തുടങ്ങി…. ഒരു നിമിഷം…. വിനോദ് എന്റെ കയ്യിൽ നിന്നും ഫോൺ തട്ടിയെടുത്തു. “””” ആരെയും ഇപ്പൊ വിളിക്കണ്ട…… നമുക്ക് വേഗം പോകാം… മോഹനേട്ടൻ അവിടെ …..””””” “””””നീ… നീ എന്താ വിനോദെ ഇങ്ങനെ ഒക്കെ പറയുന്നത്?

നീ ജയേട്ടൻ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞത് നുണ അല്ലെ? കുറച്ചു മുന്നെയാ ജയേട്ടൻ എന്നെ വിളിച്ചത്….. ആ ഫോൺ ഇങ്ങ് താ…..””””” “”””നീ ആരെയും വിളിക്കുന്നില്ല…… വാ എന്റെ ഒപ്പം….””” ഇത്തവണ അവന്റെ സ്വരം വല്ലാതെ മാറിയിരുന്നു…. അതിൽ ഒരു ഭീഷണിയുടെ ധ്വനി എനിക്ക് മനസിലാക്കാൻ കഴിഞ്ഞു. ശരീരമാകെ വിറയ്ക്കുമ്പോഴും ഭയം നിറഞ്ഞ കണ്ണുകൾ അവന്റെ മുഖത്ത് തന്നെ ഉറപ്പിച്ചു നിർത്തി. “””” എന്നെ നുണ പറഞ്ഞു നീ എങ്ങോട്ടാ കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നത്? “”””” അവന്റെ മുഖത്ത് നോക്കി ചോദിക്കുമ്പോഴും ശബ്ദം വിറച്ചിരുന്നു…. അവൻ ഒന്ന് ചിരിച്ചു…. പതിയെ എന്റെ അരികിലേയ്ക്ക് നടന്നു വന്നു… “””””അപ്പോൾ നിനക്ക് മനസിലായി അല്ലെ? നീ ബുദ്ധിമതിയ… ഇതിലൊന്നും വീഴില്ല എന്നെനിക് അറിയാമായിരുന്നു….. പക്ഷെ എനിക്ക് ഇന്ന് നിന്നെ ഇവിടെ നിന്നും കൊണ്ട് പോയെ പറ്റൂ ജാനകി …… നിന്നെ ഞാൻ എത്തിക്കാം എന്ന് പറഞ്ഞ ദിവസം കഴിഞ്ഞു പോയി…

ഇനിയും അവധി പറഞ്ഞാൽ എനിക്ക് നഷ്ടം ലക്ഷങ്ങൾ ആണ്…..””””” അവൻ പറഞ്ഞതൊന്നും തന്നെ എനിക്ക് മനസിലായില്ല… എന്തോ വലിയൊരാപത്താണ് മുന്നിൽ നിൽക്കുന്നത് എന്ന് എന്റെ മനസ്സ് അപ്പോഴും പറഞ്ഞു കൊണ്ടിരുന്നു…. “”””നിനക്ക് എന്താ വേണ്ടത്…..?”””” സഹോദരനെപ്പോലെ കരുതിയവനിലെ പെട്ടെന്നുള്ള ഭവമാറ്റം തീരെ ഉൾക്കൊള്ളാനായിരുന്നില്ല ജാനിയ്ക്ക്…. അവന്റെ സംസാരവും നോട്ടവും അവളെ തെല്ലോന്നുമല്ല തളർത്തിയത്….. ഭയന്നു വിറച്ചവൾ പിറകിലേയ്ക്ക് നടന്നു മാറിക്കൊണ്ടിരുന്നു…. “”””ഹാ… നീ പേടിക്കാതെ ജാനകി… നിന്നെ ഞാൻ ഒന്നും ചെയ്യില്ല… ഒരു പോറൽ പോലും ഏൽക്കാതെ എനിക്ക് നിന്നെ ഡോക്ടർ സാറിനരികിൽ എത്തിക്കണം…. ഇന്ന് നീ ഇവിടെ തനിച്ചാണ്…ഇനി എനിക്ക് ഇത് പോലെ ഒരവസരം കിട്ടി എന്ന് വരില്ല. മോഹനൊപ്പം കുഞ്ഞി കൂടി പോകുന്നത് കണ്ടപ്പോൾ ഉറപ്പിച്ചതാണ് ഇന്ന് തന്നെ എന്റെ പ്ലാൻ വർക്ക്‌ ഔട്ട്‌ ചെയ്യണമെന്ന്…..

നീ അത്ര പെട്ടെന്നൊന്നും എന്നോടൊപ്പം വരില്ല എന്നെനിക്ക് അറിയാം… അത് കൊണ്ട് ഇവിടെ എത്തുന്നേനു മുന്നേ ചെറിയ ചില പരിപാടികൾ കൂടി ചെയ്തു തീർക്കാനുണ്ടായിരുന്നു…..””””” ശബ്ദം പുറത്തെടുക്കാനോ ഉമിനീര് വിഴുങ്ങാനോ പോലുമാകാതെ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു ജാനകി. കേട്ടതൊന്നും വിശ്വസിക്കാനാകാതെ….. വിനോദ് ചതിച്ചിരിക്കുന്നു…..!!!!! കണ്ണുകളെപ്പോലും ആവിശ്വസിക്കാൻ തോന്നി അപ്പോൾ…… സഹോദരനെപ്പോലെ കണ്ടവനിൽ നിന്നും വരുന്ന വാക്കുകൾ അവളുടെ ഹൃദയത്തിൽ മുറിവേൽപ്പിച്ചു ഉള്ളിൽ ഭയം വിതച്ചു കൊണ്ടിരുന്നു….. “””””നിന്നെ ആരും അറിയാതെ പൊക്കിക്കൊണ്ട് പോകാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷെ അങ്ങനെ ചെയ്‌താൽ…. മോഹൻ കേസ് കൊടുക്കും…നിന്റെ ആൾവിച്ചായന് രാഷ്ട്രീയത്തിലൊക്കെ നല്ല പിടിപാടുണ്ടല്ലോ…..

ഒരു കേസ് അന്വേഷണം ഉണ്ടായാൽ…. ബാംഗ്ലൂർ എത്തുന്നതിനു മുന്നേ ഞാൻ പിടിക്കപ്പെട്ടാൽ നിന്നെ എനിക്ക് നഷ്ടപ്പെടും…… കേസിൽ നിന്നൊക്കെ ഞാൻ സിമ്പിൾ ആയി ഊരിപ്പോരും…… അതിൽ എനിക്ക് പേടിയില്ല….. പക്ഷെ പിന്നീട് ഇങ്ങനെ ഒരവസരം കിട്ടുകയില്ല. നിന്നെയും എനിക്ക് കിട്ടില്ല….. അതിലൂടെ എനിക്ക് നഷ്ടമാകുന്നത് ലക്ഷങ്ങളാണ്……. ഡോക്ടർ സാർ നിനക്ക് ഇട്ട വില. ലക്ഷങ്ങൾ .!!!!! അത് കൊണ്ടാണ് ഇത്രയും സമയമെടുത്തു ഇങ്ങനെ ഒരു ഡ്രാമ ഞാൻ ക്രീയേറ്റ് ചെയ്തത്….. എതിർത്തിട്ട് കാര്യമില്ല ജാനകി….ഒക്കെ ഞാൻ തീരുമാനിച്ചു ഉറപ്പിച്ചു കഴിഞ്ഞതാണ്…. എന്റെ തീരുമാനങ്ങളെ നടക്കൂ…..””””” തീർത്തും നിസാരമായി അവൻ പറഞ്ഞു…. “””””ഇല്ല…….””””” വിനോദ് പറഞ്ഞു നിർത്തുമ്പോൾ ജാനകി ഉറക്കെ അലറി….. “”””””ദുഷ്ടനാ നീ….. ചതിക്കുകയായിരുന്നു അല്ലെ നീ ഞങ്ങളെ ?””

“”” തോരാതെ അവളുടെ കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു…. നടക്കുന്നതൊന്നും ഉൾക്കൊള്ളാൻ അപ്പോഴും അവളുടെ മനസ്സ് മടിച്ചു നിന്നു….. “””””അതിൽ നിനക്ക് ഇപ്പോഴും സംശയം ഉണ്ടോ?”””””” മാറിൽ കൈ പിണച്ചു കെട്ടി അവളുടെ മുഖത്ത് നോക്കി ചിരിച്ചു അവൻ….. വിനോദിനെ ആക്രമിക്കാനുള്ള എന്തെങ്കിലും വസ്തുവിനായി അവളുടെ കണ്ണുകൾ നാലുപാടും പരാതി നിരാശരായി…. നിസഹായയായി നിൽക്കുമ്പോൾ വീണ്ടും കേട്ടു അവന്റെ ശബ്ദം….. “”””വാ….. എനിക്ക് സമയമില്ല…..””””” “””” ഇങ്ങനെ വന്നു പറയുമ്പോൾ പേടിച്ചു നിന്റെ ഒപ്പം ഞാൻ വരുമെന്ന് കരുതിയോ നീ….? ഇല്ല… ഒരിടത്തേയ്ക്കും ഞാൻ വരില്ല.. ജീവനോടെ എന്നെ നീ കൊണ്ട് പോകില്ല….””””” എവിടെ നിന്നോ കിട്ടിയ ധൈര്യം സംഭരിച്ചു അത്രയും പറഞ്ഞു വച്ചു അവൾ…. “””””തോൽക്കാൻ എനിക്ക് മനസില്ല ജാനകി…….

അതിനല്ല ഞാൻ ഇത്രയും പ്ലാൻ ചെയ്തത്….. നീ വരും … നിന്നെ ഞാൻ ഇവിടെ നിന്നും കൊണ്ട് പോകും…. അനുസരണയുള്ള ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ നീ എന്നോടൊപ്പം വരും…..”””””” വിനോദ് പതിയെ അവൾക്കരികിലേയ്ക്ക് നടന്നു വന്നു……പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു ഒരു വാട്സപ് ഗ്രൂപ്പ്‌ തുറന്ന് മൊബൈൽ ജാനകിയ്ക്ക് മുന്നിലേയ്ക്ക് നീക്കി പിടിച്ചു. പിന്നെ വിരൽ കൊണ്ട് മുകളിലേയ്ക്ക് സ്ക്രോൾ ചെയ്തു…… ജാനകിയുടെ കണ്ണുകൾ അതിലെ മെസ്സേജുകളിലൂടെയും ചിത്രങ്ങളിലൂടെയും ചലിച്ചു. കുറെ ഏറെ മെസ്സേജുകൾ…..! ചിരിച്ചും കരഞ്ഞും മാതാപിതാക്കളോടൊപ്പവുമായി നിൽക്കുന്ന കുറെ ഏറെ പിഞ്ചു കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ….! കൂടുതലും അഞ്ച് വയസിനു താഴേ മാത്രം പ്രായമുള്ള കുട്ടികൾ…. കുട്ടികൾ അറിയാതെ എടുത്ത ചിത്രങ്ങൾ ആണെന്ന് വ്യക്തം…..

മെസ്സേജുകളിലൂടെ ഓരോ കുട്ടിയുടെയും വില പറഞ്ഞുറപ്പിച്ചിരിക്കുന്നു….. കുട്ടികളുടെ ഒരു വില്പനശാലയാണ് തന്റെ മുന്നിൽ തുറന്ന് വച്ചിരിക്കുന്നത് എന്നവൾക്ക് തോന്നി… ഭിക്ഷടനത്തിനായി കുട്ടികളെ വിലപേശി വിൽക്കുന്ന ഒരു വില്പനശാല….!!!! അതിൽ ഏറ്റവും ഒടുവിലത്തെ ചിത്രം ശ്രദ്ധയിൽപ്പെട്ടപ്പോൾ ജാനി ഞെട്ടി പിറകിലേയ്ക്ക് മാറി…. പൂവിനെക്കാൾ മൃദുലമായ പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ച ഒരു സുന്ദരി പെൺകുട്ടി…! ഒരു കുഞ്ഞു മാലാഖ….!!!അത് കുഞ്ഞിയാണെന്ന തിരിച്ചറിവിൽ ജാനിയ്ക്ക് ഹൃദയം നിലച്ചത് പോലെ തോന്നി………. തുടരും

തമസ്സ്‌ : ഭാഗം 17

Share this story