തമസ്സ്‌ : ഭാഗം 19

തമസ്സ്‌ : ഭാഗം 19

എഴുത്തുകാരി: നീലിമ

“”മൂന്ന് ലക്ഷമാണ് നിന്റെ മകൾക്കിട്ട വില!!! നാളെ കൈകാലുകലോ മറ്റു ശരീരഭാഗങ്ങളോ നഷ്ടപ്പെട്ട അവസ്ഥയിൽ ചെളി പുരണ്ട ശരീരവുമായി വൃത്തിഹീനമായ കീരിപ്പരിഞ്ഞ വസ്ത്രവുമായി കരഞ്ഞു വിളിച്ചു മറ്റുള്ളവർക്ക് മുന്നിൽ ഭിക്ഷയ്ക്കായി കൈ നീട്ടി നിൽക്കുന്ന നിന്റെ മകളെ സങ്കൽപ്പിക്കാനാകുമോ നിനക്ക്? നിന്റെ മകൾക്ക് ഒന്ന് സംഭവിക്കല്ല . പകരം നീ എന്റെ ഒപ്പം വരണം….. “””””” അത് പറയുമാബോൾ വല്ലാത്തൊരു ചിരി ഉണ്ടായിരുന്നു വിനോദിന്റെ മുഖത്ത്. തന്റെ മകളെ വിലപറഞ്ഞു വിറ്റിരിക്കുന്നു മുന്നിൽ നിൽക്കുന്ന നികൃഷ്ട ജന്മം !!!! തലയ്ക്കുള്ളിൽ ഒരു സ്ഫോടനം നടക്കുന്നു..,.. ശരീരം ഉറഞ്ഞു പോയത് പോലെ…… തന്റെ മകൾ! തന്റെയും ജയേട്ടന്റെയും പ്രാണൻ അവളാണ്…. അവളിലാണ്……. അവളെ ഒരുറുമ്പ് കടിക്കുന്നത് കൂടി സഹിക്കാനാകില്ല തങ്ങൾക്ക്..,….

അവളാണ് ഞങ്ങളുടെ ലോകം… അവളില്ലെങ്കിൽ ഞാനോ ജയേട്ടനോ ഇല്ല…….. കുഞ്ഞിപ്പല്ലുകൾ കാട്ടി ചിരിച്ചു കൊഞ്ചാലോടെ മുന്നിൽ വന്നു നിന്നു അമ്മാ എന്ന് ഈണത്തിൽ നീട്ടി വിളിക്കുന്ന കുഞ്ഞിയുടെ മുഖം! ആ വിളി കാതിൽ പതിയുന്നത് പോലെ…… പൊക്കിയെടുത്തു വയറിൽ ഇക്കിളി കൂട്ടുമ്പോൾ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കുന്ന കുഞ്ഞിയുടെ രൂപം ഉള്ളിൽ തെളിഞ്ഞു വന്നു. ഇടമുറിയാതെ അവളുടെ കണ്ണുകൾ ഇടവപ്പാതി തീർത്തു…… ഹൃദയം ഉരുകി ഒലിക്കുന്നതറിഞ്ഞു അവൾ….. കണ്മുന്നിൽ കണ്ടതിന്റെ ഞെട്ടലിൽ നിന്നും വേദയിൽ നിന്നും മുക്തയാകുന്നതിനു മുന്നേ വീണ്ടും ഉയർന്നു അവൾ വെറുക്കുന്ന ആ ശബ്ദം…. “””””ഇപ്പോഴും വരില്ല എന്ന് തന്നെയാണോ നിന്റെ തീരുമാനം?”””””

“”””കുറച്ചു വാട്സപ് മെസ്സേജുകൾ കാണിച്ചു എന്നെ പറ്റിക്കാമെന്നു കരുതിയോ നീ? ഇങ്ങനെ കുറെ മെസേജുകൾ ഉണ്ടാക്കിയാൽ ഇത് കണ്ടു ഞാൻ നിന്റെ കൂടെ വരുമെന്ന് നീ കരുതുന്നുണ്ടോ?”””” കരച്ചിൽ വന്ന് തിങ്ങി തൊണ്ട ഇടറുമ്പോഴും മുറിഞ്ഞു പോകുന്ന വാക്കുകൾ പെറുക്കി വച്ച് അവൾ പറഞ്ഞു തീർത്തു….. “”””പിന്നെ….. ഇതൊക്കെ വെറും തമാശ ആണെന്നാണോ നീ വിചാരിക്കുന്നത്? നിന്നെ കബളിപ്പിക്കാൻ ഞാൻ ഉണ്ടാക്കിയ കുറെ വാട്സ്ആപ്പ് മെസ്സേജുകൾ ആണെന്ന് തോന്നിയോ നിനക്ക്? എന്നാൽ ഇത് കൂടി കണ്ടിട്ട് തീരുമാനിക്ക്…..””””” അതേ ഗ്രൂപ്പിൽ നിന്നും അവൻ മറ്റൊരു ചിത്രം എടുത്ത് മൊബൈൽ എനിക്ക് നേരെ നീട്ടിപ്പിടിച്ചു….. അമ്മയുടെ കയ്യിൽ പിടി മുറുക്കി നിൽക്കുന്ന ഒരു കൊച്ചു കുറുമ്പൻ….. പിണങ്ങി നിൽക്കുകയാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാം….. ആദ്യ നോട്ടത്തിൽ തന്നെ അവൾ ആ കുഞ്ഞിനെ തിരിച്ചറിഞ്ഞു…. “”””അപ്പൂസ്…..”””

“” അവളുടെ ചുണ്ടുകൾ വിതുമ്പിക്കൊണ്ട് മന്ത്രിച്ചു….. രണ്ട് വീടുകൾക്കപ്പുറം താസിക്കുന്ന സീതേച്ചിയുടെ രാജീവേട്ടന്റെയും ഒരേ ഒരു മകൻ…! ജാനുമ്മ എന്ന് വിളിച്ച് ഓടി വന്ന് മടിയിൽ കയറിയിരുന്നു ഇത് എന്റെ അമ്മയാണ് പറഞ്ഞു കുഞ്ഞിയോട് കുസൃതിയോടെ വഴക്കുണ്ടാക്കുന്ന കുട്ടിക്കുറുമ്പൻ! രണ്ട് മാസങ്ങൾക്കു മുൻപാണ് അവനെ കാണാതാകുന്നത്….. പ്രാണൻ പിളരുന്ന വേദനയിൽ സീതേച്ചി അന്ന് കരഞ്ഞത് നെഞ്ചു പൊടിഞ്ഞാണ് നോക്കി നിന്നത്…… ആശ്വാസ വാക്കുകൾക്കൊന്നും ആ വേദനയെ ശമിപ്പിക്കാനായില്ല…. അന്നത്തെ ശേഷം പിന്നെ ആ കണ്ണുകൾ നിറഞ്ഞു കണ്ടില്ല….. ആരോടും ഒന്നും ഉരിയാടാതെ ആഹാരവും വെള്ളവും പോലും ഉപേക്ഷിച്ചു എന്തോ ചിന്ദിച്ചിരിക്കുന്നത് പോലെ ഒരേ ഇരിപ്പായിരുന്നു…… മകന്റെ തിരോധനവും ഭാര്യയുടെ അവസ്ഥയും രാജീവേട്ടനെ തേലൊന്നുമല്ല വിഷമിപ്പിച്ചത്.

എന്നിട്ടും ഒക്കെ ഉള്ളിൽ ഒതുക്കി പോന്നോമനയെ കണ്ടെത്താൻ ഓരോ ദിവസവും സ്റ്റേഷനിലും രാഷ്ട്രീയക്കാരുടെ വീടുകളിലും കയറി ഇറങ്ങി പരാജിതനായി മടങ്ങി ആ പാവം …..ജയേട്ടനും ആൽവിചായനുമൊക്കെ കൂടെ നിന്നു ….എന്നിട്ടും അവനെ കണ്ടെത്താനായില്ല…. ഒടുവിൽ കണ്ണുനീര് പുറത്ത് ചാടാതെ വേദന എല്ലാം ഹൃദയത്തിൽ ഒതുക്കി ഒതുക്കി ഇനിയും താങ്ങാനുള്ള ശക്തി ഇല്ല എന്ന് ഹൃദയവും കേണപ്പോൾ ആ അപേക്ഷ നിരസിക്കാൻ ഈശ്വരനും കഴിഞ്ഞിട്ടുണ്ടാകില്ല…..കഴിഞ്ഞ ആഴ്ച ഈ ലോകത്തോട് തന്നെ വിട പറഞ്ഞു സീതേച്ചി….. അന്നാണ് രാജീവേട്ടൻ കരയുന്നത് ഞാൻ കണ്ടത്…. മകനെയും ഭാര്യയെയും നഷ്ടമായ ഒരച്ഛന്റെ നൊമ്പരം അന്ന് ഞാൻ കണ്ടു. സീതേച്ചിയുടെ ശരീരം കെട്ടിപ്പിടിച്ചു ഉറക്കെ ഉറക്കെ കരഞ്ഞ ആ മനുഷ്യന് ആശ്വാസമാകാൻ ആർക്കുമായില്ല…

ഏറ്റവും അടുത്ത് സുഹൃത്തായ ജയേട്ടന് പോലും…. ആ കുടുംബം തകർന്നതും തന്റെ മുന്നിൽ നിൽക്കുന്നവൻ കാരണം ആണെന്നുള്ള ചിന്തയിൽ ജാനാകിയുടെ ഉള്ളം വെന്തുരുകി… “””””ഇവൻ…. ഇവൻ…. ഇവനെയും നീയാണോ….?””””” ചോദ്യം പകുതി വഴിയിൽ മുറിഞ്ഞു പോയി….. അതിനും മറുപടി ഒരു ചിരിയായിരുന്നു…. അവൻ ഓരോ തവണ ചിരിക്കുമ്പോഴും ജാനകിയുടെ ഉള്ളിലെ ഭയം ആളിക്കത്തിക്കൊണ്ടിരുന്നു…… “”””ഇവൻ ഇപ്പൊ എവിടെ ആണെന്ന് കാണണോ നിനക്ക്?””””” ചോദ്യത്തോടൊപ്പം മറ്റൊരു ഫോട്ടോ കൂടി കാണിച്ചു തന്നു എനിക്ക്…. ശരീരം മുഴുവൻ മുറിപ്പാടുകളുമായി ഒരു ഭിക്ഷാപാത്രവും മുന്നിൽ വച്ച് തെരിവോരത്തു ഇരിക്കുന്ന ഒരു കുട്ടിയെ…. അവന്റെ ശരീരം മുഴുവനും ചെളിയിൽ പൂശിയിട്ടുണ്ട്…. അവനോട്ടും പാകമാകാത്ത മുട്ടോളം വലിപ്പമുള്ള കീറിപ്പറിഞ്ഞ ഒരുടുപ്പ് മാത്രമായിരുന്നു അവന്റെ വേഷം……

അത് അപ്പൂസ് ആണെന്ന് തിരിച്ചറിയാൻ തന്നെ ജാനിയ്ക്ക് അല്പ സമയം വേണ്ടി വന്നു … അവനെ തിരിച്ചറിഞ്ഞപ്പോൾ ജാനിയുടെ ഉള്ളിലെ ഭയം ദേഷ്യത്തിന് വഴിമാറി….. “”””””രണ്ട് മാസത്തോളം അന്വേഷിച്ചിട്ടും ആർക്കെങ്കിലും കണ്ടെത്താനായോ ഇവനെ..?.. തമിഴ്നാട്ടിൽ ഉണ്ടിവൻ …. തെരിവിൽ…. നാളെ ചിലപ്പോൾ വല്ല തെരിവ് നായുടേം കടിയേറ്റ് ചാകാനാകും വിധി… നിന്റെ മകളും ഇത് പോലെ……””””” മുഴുമിപ്പിക്കാൻ അനുവദിച്ചില്ല അവൾ…. വലതു കൈ വീശി കരണം പുകയുന്ന പോലെ ഒരടി കൊടുത്തു… പെട്ടെന്നുള്ള പ്രതികരണം ആയതിനാൽ വിനോദ് ഒന്നു വേച്ച് വീഴാൻ ഒരുങ്ങി….. കസേരയിൽ പിടിച്ച് നിന്ന് കവിളിൽ കൈ പൊത്തി എരിയുന്ന കണുകളോടെ അവൻ അവളെ നോക്കി… “”””””ദുഷ്ട…!!! എങ്ങനെ കഴിയുന്നു നിനക്ക് ഇങ്ങനെയൊക്കെ പ്രവർത്തിക്കാൻ?

നീ കാരണം ആ കുഞ്ഞു മാത്രമല്ല അതിന്റെ അമ്മയും ഇല്ലാതായി…. മകനെയും ഭാര്യയെയും നഷ്ടമായ വേദനയിൽ എരിഞ്ഞു തീരുവാണ് ഒരു പാവം മനിഷ്യൻ …!!! എത്ര ജന്മം എടുത്താലാടാ ഈ ചെയ്തു കൂട്ടുന്ന പാപങ്ങൾക്കൊക്കെ നിനക്ക് പരിഹാരം കാണാനാവുക? അതെങ്ങനെ? അതിന് മനുഷ്യനാകണ്ടേ? നിന്നെപ്പോലുള്ള മൃഗങ്ങൾക്ക് ദയ ഉണ്ടാകില്ലല്ലോ……””””” ദേഷ്യവും വിഷമവും കലർത്തി അത്രയും പറഞ്ഞു കിതപ്പടക്കാൻ പാട് പെട്ടു അവൾ… വിനോദിന്റെ ചുണ്ടിൽ അപ്പോൾ വിരിഞ്ഞ ചിരിയിൽ പുച്ഛ ഭാവമായിരുന്നു…. അത് കണ്ടപ്പോൾ ജാനകിയുടെ ദേഷ്യവും സങ്കടവും ഇരട്ടിച്ചു. “”””എന്റെ സഹോദരനായത് കൊണ്ട് കുഞ്ഞിയ്ക്ക് നീ മാമനാണ് എന്ന് പറഞ്ഞല്ലേ നീ അവളെ കൊഞ്ചിച്ചു കൊണ്ട് നടന്നത്? ആ കുഞ്ഞിനു പോലും വില പറഞ്ഞില്ലെടാ ദുഷ്‌ട… എങ്ങനെ കഴിഞ്ഞെടാ നിനക്ക്?””””” വർധിച്ച സങ്കടത്താൽ ഉള്ളം പിടഞ്ഞു…… തളർച്ച ബാധിച്ച പോലെ കസേരയുടെ കയ്യിലേയ്ക്ക് പിടി മുറുക്കി നിന്ന് അവൾ… “””””

അച്ഛനോ അമ്മയോ സഹോദരങ്ങളോ ഭാര്യയോ ആരും ഇല്ലാത്ത ഒരനാധനാണ് ഞാൻ…. എനിക്ക് ആരോടും സെന്റിമെൻസ് ഇല്ല…. സ്നേഹം എന്ന് വികാരം എനിക്ക് വരികയുമില്ല…. എനിക്ക് സ്നേഹം പണത്തിനോട് മാത്രമാണ്….. നിന്റെ മകളോട് കാണിച്ച സ്നേഹവും മോഹനോട് കാണിച്ച സൗഹൃദവും ഒക്കെ കളവു തന്നെ ആയിരുന്നു….. നിന്നെ ഇത്പോലെ എന്റെ മുന്നിൽ കിട്ടാൻ ഞാൻ തന്നെ തിരക്കഥ എഴുതിയ നാടകം….. ഇനി പറ…. ഇപ്പൊ അപ്പൂനെ കണ്ട അവസ്ഥയിൽ നിനക്ക് നിന്റെ മോളെ കാണണോ? കുഞ്ഞിയെ കാണാതായാൽ നിന്റെ ജയേട്ടനത് താങ്ങാനോക്കുമോ? ചിലപ്പോൾ അവനൊരു ഭ്രാന്തനായിപ്പോകും….. ജീവിതഅവസാനം വരെ നീ കാരണമാണ് മോഹനും കുഞ്ഞിനും ഈ അവസ്ഥ ഉണ്ടായതെന്നോർത്തു നിനക്ക് മരിച്ചു ജീവിക്കേണ്ടി വരും…. ആലോചിക്ക് നീ….. എന്റെ ഒപ്പം വരുന്നതല്ലേ നല്ലത്?”””

“”” തരിച്ചു നിൽക്കുകയായിരുന്ന ജാനകിയുടെ അരികിലേയ്ക്ക് വന്ന് അവളുടെ ഇരു കണ്ണുകളിലും മാറി മാറി നോക്കിക്കൊണ്ട് അവൻ ചോദ്യമെറിഞ്ഞു അവന്റെ ഇമോഷണൽ ബ്ലാക്ക്മെയിലിൽ കുറച്ചു നിമിഷങ്ങൾ പതറിപ്പോയെങ്കിലും അവന് മുന്നിൽ തോൽക്കാൻ തയ്യാറായിരുന്നില്ല ജാനകി. തളരരുത് എന്നാരോ ഉള്ളിലിരുന്നു പറയുന്നത് പോലെ…. ഇപ്പൊ തളർന്നു പോയാൽ അതിലൂടെ നഷ്ടമാകുന്നത് സ്വന്തം ജീവിതം തന്നെ ആകും….. മോഹന്റെയും കുഞ്ഞിയുടെയും മുഖം ഉള്ളിൽ തെളിഞ്ഞു…..പാടില്ല……. തോൽക്കാൻ പാടില്ല…. എവിടെ നിന്നൊക്കെയോ ഉള്ളിൽ ധൈര്യം വന്ന് നിറയുന്നതറിഞ്ഞു…. “””””നീ എന്താടാ കരുതിയത്? ഇങ്ങനെ പറഞ്ഞു ഭീഷണിപ്പെടുത്തിയാൽ ഞാൻ നിന്നോടൊപ്പം അങ്ങ് ഇറങ്ങി വരുമെന്നോ? എന്റെ കുഞ്ഞിനെ ഞാൻ നിനക്ക് വിട്ട് തരില്ലെടാ… അപ്പൂസിനെ കൊണ്ട് പോയതും നീയാണെന്ന് ഞാൻ എല്ലാവരോടും വിളിച്ച് പറയും……

എന്റെ കുഞ്ഞി…. പൊതിഞ്ഞു പിടിക്കുമെടാ അവളെ ഈ നെഞ്ചോട്‌ ചേർത്ത്….. ഒരുത്തനും വിട്ട് തരില്ല ഞാൻ….. നിന്റെ കണ്ണെത്താതിരിക്കാൻ അവളെ വീടിനു പുറത്തിറക്കാതിരിക്കണമെങ്കിൽ അതും ചെയ്യും ഞാൻ … എന്നാലും നിനക്കിനി അവളെ ഒന്ന് നോക്കാൻ പോലും കിട്ടില്ലെടാ……””””” വീറോടെ അവന് നേരെ അവൾ വിരൽ ചൂണ്ടി….. കത്തുന്ന കണ്ണുകളോടെ അവനെ നോക്കി ജാനകി….. വിനോദ് ഉറക്കെ ചിരിച്ചു…. നിർത്താതെ…. ഏറെ നേരം…… സംഭരിച്ചു വച്ച ധൈര്യം പതിയെ ചോർന്നു പോകുന്നതറിഞ്ഞു അവൾ….. “””””നീ എന്താടി കരുതിയത്? ഞാൻ വെറും പൊട്ടൻ ആണെന്നോ? ഇത്രയൊക്കെ പറഞ്ഞിട്ടും നീ തോൽക്കാൻ തയാറല്ല അല്ലെ? ഇനി ഞാൻ നിന്റെ മോളെ കാണില്ല എന്ന് നീ ഇപ്പൊ പറഞ്ഞല്ലോ….? ഇപ്പൊ നിന്റെ മോള് എവിടെ ആണെന്ന് നിനക്കറിയാമോ?…””

“” വിനോദിന്റെ ചോദ്യം ജാനാകിയെ ഒന്നു ഞെട്ടിച്ചു….. കുഞ്ഞി…. അവൾ….. അവളിപ്പോ മോഹനേട്ടന്റെ ഒപ്പം അല്ലെ? പക്ഷെ… ഇവൻ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചതിന്റെ അർത്ഥം? സംഭാരിച്ചു വച്ച ധൈര്യത്തിന്റ അവസാന കണികയും അലിഞ്ഞില്ലതാകുന്നതറിഞ്ഞു അവൾ…. വിനോദ് അവന്റെ മൊബൈൽ പോക്കറ്റിൽ നിന്നും എടുത്ത് ആരെയോ വിളിച്ചു….. കാൾ കട്ട്‌ ചെയ്തിട്ട് ജാനകിയോട് ചേർന്ന് നിന്നു….. അവളുടെ കവിളിൽ വലതു കൈ കൊണ്ട് വേദനിക്കാത്ത രീതിയിൽ കുത്തി പിടിച്ചു…. “””””നിന്റെ മകൾ….. കാണണോ നിനക്കവളെ?””””” വല്ലാത്തൊരു ഭാവത്തോടെ അവൻ ചോദിക്കുമ്പോൾ വിറച്ചു പോയി ജാനകി…. അവൾ എന്തെങ്കിലും ചിന്ദിക്കുന്നതിനു മുന്നേ അവന്റെ മൊബൈലിൽ കാൾ എത്തി…. അതൊരു വീഡിയോ കാൾ ആയിരുന്നു. കാൾ അറ്റൻഡ് ചെയ്തു അവൻ അത് ജാനകിയ്ക്ക് നേരെ പിടിച്ചു …. കുഞ്ഞിയെ നെഞ്ചോഡ് ചേർത്ത് പിടിച്ചു നിൽക്കുന്ന മോഹനെയാണ് അതിൽ അവൾ കണ്ടത്…അവന് ചുറ്റും അഞ്ചാറു തടിയന്മാരും………. തുടരും

തമസ്സ്‌ : ഭാഗം 18

Share this story