തമസ്സ്‌ : ഭാഗം 29

തമസ്സ്‌ : ഭാഗം 29

എഴുത്തുകാരി: നീലിമ

മെയിൻ റോഡിലേക്ക് കയറാനായി കാർ ഒന്ന് സ്ലോ ചെയ്തിരുന്നതിനാൽ വലിയ അപകടം ഒന്നും സംഭവിച്ചില്ല. ആൽവിനും മായയ്ക്കും കാര്യമായി പരിക്കുകളും ഉണ്ടായില്ല…. എന്നാൽ ഇടിയുടെ ആഖാദത്തിൽ കാറിന്റെ മുൻ ഭാഗം കുറച്ചു ചളുങ്ങിപ്പോയിരുന്നു. ആദ്യത്തെ ഞെട്ടലിൽ നിന്നും മുക്തനായപ്പോൾ ആൽവി അടുത്തിരുന്ന മായയെ ചേർത്തു പിടിച്ചു….. “””””നീ പേടിച്ചോ? ഒന്നും പറ്റിയില്ലെടി…. പക്ഷെ വണ്ടീടെ ഫ്രണ്ട് മുഴുവൻ പോയീന്നാ തോന്നുന്നേ… നീ ഇവിടെ ഇരുന്നോ.. ഞാൻ ഒന്ന് നോക്കട്ടെ….””””” മായയോട് പറഞ്ഞിട്ട് അവൻ പുറത്തേക്കിറങ്ങി വണ്ടിയുടെ മുന്നിലേയ്ക്ക് നടന്നു …. ആ സമയം പുറകിൽ കണ്ട ബൈക്കുകളുടെ കാര്യം അവരിരുവരും മറന്നു പോയിരുന്നു …

ആൽവി കാറിന്റെ മുന്നിലേയ്ക്ക് പോയി നോക്കി…. ഇതേ സമയം അവരെ ഫോളോ ചെയ്യുകയായിരുന്ന ബൈക്കുകൾ കറിനല്പം പിന്നിലായി നിർത്തിക്കഴിഞ്ഞിരുന്നു… അതിൽ നിന്നും ഒരുവൻ ഇറങ്ങി കാറിന്റെ കോ ഡ്രൈവർ സീറ്റിന്റെ ഭാഗത്തേയ്ക്ക് വന്നു….. ആൽവിയുടെ ശ്രദ്ധ കാറിൽ ആയിരുന്നതിനാൽ അവൻ ഇത് കണ്ടിരുന്നില്ല. എന്നാൽ സൈഡ് മിററിലൂടെ അയാളെക്കണ്ട മായ ആൽവിചായ എന്ന് ഉറക്കെ വിളിച്ചു…… അപ്പോഴേയ്ക്കും അയാൾ ഡോർ തുറന്നു മായയെ പിടിച്ചു പുറത്തേയ്ക്ക് ഇറക്കിക്കഴിഞ്ഞിരുന്നു…. കയ്യിലെ മൊബൈലിലേയ്ക്കും മായയുടെ മുഖത്തേയ്ക്കും അയാൾ മാറി മാറി നോക്കി…. പിന്നേ അല്ല എന്ന് ഒപ്പം ഉണ്ടായിരുന്നവരോട് കൈ കൊണ്ട് ആംഗ്യം കാണിച്ചു ….. അപ്പോഴും അവൻ ഒരു കൈ കൊണ്ട് മായയുടെ കയ്യിൽ മുറുകെ പിടിച്ചിരുന്നു….

പിടി വിടുവിക്കാനുള്ള ശ്രമത്തിനൊപ്പം ആൾവിചായാ എന്ന വിളിയോടെ മായ കുതറിക്കോണ്ടിരുന്നു… അപ്പോഴേയ്ക്കും മായയുടെ വിളി കേട്ടു ആൽവി അവർക്കരികിലേയ്ക്ക് ഓടി എത്തി…. അടുത്ത് എത്തിയ ഉടനെ ആഞ്ഞൊരു ചവിട്ടു കൊടുത്തു ആൽവി…. പെട്ടെന്നുള്ള ആക്രമണമായതിനാൽ അയാൾ മായയുടെ കയ്യിലെ പിടി വിട്ടു റോഡിനൊരു വശത്തേയ്ക്ക് മറിഞ്ഞു വീണു… ഒപ്പം ഹെൽമെറ്റും ഊരി തെറിച്ചു…. ആൽവി മായയുടെ കൈ പിടിച്ചു അവളെ വണ്ടിയിലേയ്ക്ക് കയറ്റി ഇരുത്തി…. വീണ്ടും തറയിൽ വീണ് കിടന്നവനരികിൽ ചെന്ന് അവനെ ഷർട്ടിന്റെ കാളറിൽ തൂക്കി എടുത്ത് നേരെ നിർത്തി… അപ്പോഴേയ്ക്കും ബൈക്കിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരും ബൈക്കിൽ നിന്നും ഇറങ്ങി അവർക്കരികിലേയ്ക്ക് ഓടി വരാൻ തുടങ്ങിയിരുന്നു…

പെട്ടെന്നാണ് അവർക്കരികിലേയ്ക്ക് ഒരു പോലീസ് ജീപ്പ് വന്ന് നിന്നത്….. ആൽവിയ്‌ക്കരികിലേയ്ക്ക് ഓടാൻ തുടങ്ങിയ മൂന്ന് പേരും ഒന്ന് പകച്ചു…. ആ സമയത്തിനുള്ളിൽ താഴെ കിടന്നവനെ ആൽവി പൊക്കിയെടുത്തു മതിലിനോട് ചേർത്ത് നിർത്തി കൈകൊണ്ട് ലോക്ക് ചെയ്തിരുന്നു…. അവനെ രക്ഷിക്കാൻ നിന്നാൽ തങ്ങളും ആപത്തിലാകും എന്ന് മനസിലായത് കൊണ്ടാകും അവർ തിരിഞ്ഞോടി ബൈക്കിൽ കയറി വന്ന വഴിയേ ഓടിച്ചു പോയത്…. ജീപ്പിൽ നിന്നും മൂന്ന് പോലീസുകാർ പുറത്തേക്കിറങ്ങി…. അവരിൽ അല്പം പ്രായം ചെന്ന ഒരാൾ ഫോൺ എടുത്ത് ധൃതിയിൽ ആരെയോ വിളിക്കുന്നത് കണ്ടു..മറ്റ് രണ്ട് പേരും വേഗത്തിൽ ആൽവിയുടെ അടുത്തേയ്ക്ക് നടന്ന് വന്നു ….

അവരെക്കണ്ടു മായയും ഡോർ തുറന്നു പുറത്തേക്ക്കിറങ്ങി… “”””എന്താ ഇവിടെ പ്രശ്നം? ആരാണിയാള്?”””” മതിലിനോട് ചേർന്ന് നിൽക്കുന്നവനെ നോക്കി അതിൽ ഒരു പോലീസുകാരൻ ആൾവിയോട് ചോദിച്ചു. ആൽവി സംഭവിച്ചതൊക്കെ ചുരുക്കി പറഞ്ഞു. ജാനകിയുടെ കാര്യം മറച്ചു വച്ച് മായയെ കാണിക്കാൻ ഡോക്ടറുടെ അടുത്ത് പോയി എന്നാണവൻ പറഞ്ഞത്…. “”””” ശരത് സാർ വിളിച്ചു പറഞ്ഞിട്ടാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്….. നിങ്ങളെ ആരോ ഫോളോ ചെയ്യുന്നുണ്ടെന്ന് സാർ പറഞ്ഞു… അതാണ് ഞങ്ങൾ ഈ വഴി വന്നത്… “”””‘ ആൽവിയോട് പറഞ്ഞിട്ട് അയാൾ മതിലിനോട് ചേർത്ത് നിർത്തിയിരുന്നവന് നേരെ തിരിഞ്ഞു… “”

“””ആരാടാ നീ..? എന്തിനാ നീയൊക്കെ ഇയാളുടെ പിറകെ വന്നത്…? മര്യാദയ്ക്ക് പറഞ്ഞോണം… ഇല്ലെങ്കിൽ ഈ നടു റോഡിൽ വച്ച് നിന്നെ ഞാൻ ഇടിച്ച് ഇഞ്ച പരുവമാക്കും…. പറയെടാ…..””””” മുഖം കുഞ്ചിച്ചു നിന്നവന്റെ മുടിയിൽ പിടിച്ചു അയാൾ അവന്റെ തല വലിച്ചുയർത്തി…. ഒന്നും മിണ്ടാത്തെ കല്ലിച്ച മുഖവുമായി കണ്ണുകൾ ഉയർത്താതെ നിൽക്കുന്നവനെ കണ്ടപ്പോൾ അയാളുടെ ദേഷ്യം ഇരട്ടിച്ചു…. കൈ ആഞ്ഞു വീശി അവന്റെ കവിളിൽ ഒന്ന് പൊട്ടിച്ചു…. “”””നല്ല രണ്ട് കിട്ടിയാലേ നീയൊക്കെ പറയൂ… നിന്നെ സ്റ്റേഷനിൽ കൊണ്ട് പോയി പെരുമാറുന്നതാ നല്ലത്….”””” പറഞ്ഞിട്ട് അയാൾ ആൽവിയ്ക്ക് നേരെ തിരിഞ്ഞു….. “””

“”നിങ്ങളും പോരെ… ഒരു കംപ്ലയിന്റ് എഴുതി തന്നാൽ മതി…. അനുവാദമില്ലാതെ സ്ത്രീകളുടെ ശരീരത്തിൽ തൊടുന്നത് പോലും കുറ്റമാണ്….””””” ആൽവി പക്ഷെ അതിന് മറുപടി പറഞ്ഞില്ല… ഇത് ഒരു കേസ് ആക്കാതിരിക്കുന്നതാണ് നല്ലത് എന്നവന് തോന്നി. ഇവൻ മിക്കവാറും വിനോദിന്റെ ആളാകും.. അല്ലെങ്കിൽ ഷിഹാബിന്റെ… അങ്ങനെ എങ്കിൽ കേസ് ആക്കാതിരിക്കുന്നതാണ് നല്ലത് എന്നവൻ ചിന്തിച്ചു …. ആലോചിച്ചു നിൽക്കുമ്പോഴാണ് മറ്റൊരു കാർ അവിടേക്ക് വന്ന് നിന്നത്… ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ ആളിനെ കണ്ടപ്പോൾ ആൽവിയ്ക്ക് വല്ലാത്ത ആശ്വാസം തോന്നി… അടുത്ത് നിന്ന പോലീസുകാരൻ അടുത്തേയ്ക്ക് നടന്ന് വരുന്ന ആളിനെക്കണ്ടു സല്യൂട്ട് ചെയ്തു….

മറുപടിയായി ഒരു പുഞ്ചിരിയോടെ വലത് കൈപ്പത്തി നിവർത്തി സല്യൂട്ട് പോലെ കാണിച്ച് അയാൾ ആൽവിയ്‌ക്കരികിലേയ്ക്ക് നടന്നു വന്നു….. “”””ഞാൻ ഡോക്ടറുടെ വീട് നിരീക്ഷിക്കാൻ ഏർപ്പാടാക്കിയിരുന്ന എന്റെ സുഹൃത്തുക്കളാണ് എന്നെ ഇൻഫോം ചെയ്തത്…. നിങ്ങളുടെ കാറിനു പിറകെ രണ്ട് ബൈക്ക് കൂടിയിട്ടുണ്ടെന്ന് …. ഉടനെ തന്നെ ഞാൻ ഇവരെ അറിയിച്ചു…. ഡീറ്റെയിൽ ആയിട്ടൊന്നും പറഞ്ഞില്ല ….””””” “”””എന്താടോ ശെരിക്കും ഉണ്ടായത്….?””””‘ “””””സാർ… അത്…”””” ശരത്തിന്റെ ചോദ്യത്തിന് മറുപടി നൽക്കാതെ ആൽവി ഒന്ന് പരുങ്ങി…. പോലീസിന്റെ മുൻപിൽ വച്ച് നടന്നതൊക്കെ വിശദമായി പറയാൻ അവൻ ഒന്ന് മടിച്ചു… ശരത്തിനും അത് മനസിലായി….

ശരത് ആൾവിയെയും കൂട്ടി അല്പം ഒന്ന് മാറി നിന്നു. “””””ഇനി പറയെടോ…. എന്താ ഉണ്ടായത്?””””” ആൽവി ഒക്കെ വിശദമായിത്തന്നെ ശരത്തിനോട് പറഞ്ഞു… ഒക്കെ കേട്ട് കഴിഞ്ഞു ശരത് അല്പ സമയം ആലോചിച്ചു നിന്നു…. “”””അപ്പോൾ ഡോക്ടറിന്റെ സംശയം ശെരിയായിരുന്നു…. നിങ്ങളുടെ പിറകെ വന്നവരുടെ ലക്ഷ്യം മായയോ ആൽവിയോ ആയിരുന്നില്ല… ജാനകി തന്നെ ആയിരുന്നു….. ആൽവി ഡോക്ടറിന്റെ വീട്ടിലെത്തിയത് ഒറ്റയ്ക്കാണ്… തിരികെ പോരുമ്പോൾ ഒപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു….. ഡോക്ടറിന്റെ വീട് നിരീക്ഷിച്ചിരുന്ന വിനോദിന്റെ ആൾക്കാർ കരുതിയത് അത് ജാനകി ആണെന്നാകണം… അങ്ങനെ സംശയിച്ചാണ് അവര് നിങ്ങളുടെ പിറകെ കൂടിയത്….

മായയെ പുറത്തേയ്ക്ക് പിടിച്ചിറക്കി നോക്കിയത് അത് ജാനകി ആണോ എന്ന് ഉറപ്പിക്കാനായിരുന്നിരിക്കണം… എന്തായാലും ജാനിയെ അവിടെ നിന്നും മാറ്റിയത് നന്നായി….””””” “”””പിന്നേ ഇവൻ….””””” ശരത് പോലീസിനടുത്തു നിൽക്കുന്ന ആക്രമിയെ നോക്കി… “”””ഇവനിൽ നിന്നും നമുക്ക് ആവശ്യമുള്ള എന്തെങ്കിലും കിട്ടാതിരിക്കില്ലെടോ…. എന്തായാലും അവനെ ഒന്ന് കുടയണം…. സ്റ്റേഷനിൽ കൊണ്ട് പോകുന്നത് ശെരിയല്ല…. ഒരു കാര്യം ചെയ്യാം…ഞങ്ങൾ ഇവനെയും കൊണ്ട് ശിവരാമേട്ടന്റെ വീട്ടിലേയ്ക്ക് പോവുകയാണ്… അവിടെ ഇപ്പൊ ആള് ഒറ്റയ്ക്കാ….. വേറെ ആരും ഉണ്ടാകില്ല…..ആൽവി മായയെ വീട്ടിൽ ആക്കിക്കഴിഞ്ഞു അങ്ങോട്ട് വന്നാൽ മതി….

ഞാൻ മായയുടെ ആന്റിയുടെ വീട്ടിൽ ഇരുന്നപ്പോഴാണ് കാൾ വന്നത്…. എന്റെ ബുള്ളറ്റ് പണി മുടക്കിയത് കൊണ്ട് മായയുടെ അച്ഛന്റെ കാറിലാണ് ഇങ്ങോട്ട് വന്നത്…. നിങ്ങൾ ആ കാറിൽ തിരികെ പൊയ്ക്കോ…. സൂക്ഷിക്കണം… ഇവനിൽ നിന്നും ചിലതൊക്കെ അറിയാനുണ്ട്… അത് കഴിഞ്ഞു ഞാനും അങ്ങ് എത്തിക്കോളാം…..””””” തിരിഞ്ഞു നടക്കാൻ തുടങ്ങിയ ആൽവിയെ ഒരിക്കൽ കൂടി വിളിച്ച് ശരത്…. “””””ആൽവിൻ…. മറ്റൊരു പ്രധാന കാര്യമുണ്ട്…..ഫോണിൽ കൂടിയുള്ള സംഭാഷണങ്ങൾ ഇനി അധികം വേണ്ട… പ്രത്യേകിച്ച് ജാകിയെക്കുറിച്ച്… അത്… ചിലപ്പോൾ അപകടം ക്ഷണിച്ചു വരുത്തുന്നത് പോലെ ആകും….. “”””” ആൽവി തല കുലുക്കി സമ്മതം അറിയിച്ചു … “”

“”പിന്നേ… മറ്റൊന്ന് കൂടി….ഞാൻ ഇറങ്ങുമ്പോൾ ഈ ആക്‌സിഡന്റിനെ കുറിച്ചൊന്നും ആരോടും പറഞ്ഞില്ല. വെറുതെ അവരെക്കൂടി ടെൻഷൻ ആക്കണ്ടാ എന്ന് കരുതി…. “”””‘ ആൽവി ഒന്ന് പുഞ്ചിരിച്ചു……അത് നന്നായി എന്ന അർത്ഥത്തിൽ….. “””””‘സാർ…. അപ്പൊ കാറ്‌?””””‘ ആൽവി മതിലിലേയ്ക്ക് ഇടിച്ചു നിൽക്കുന്ന കാറിലേയ്ക്കൊന്നു നോക്കി….. “””””അത് ഞാൻ വർക്ക്‌ ഷോപ്പിൽ എത്തിച്ചേക്കാം…. താൻ വേഗം പൊയ്ക്കോ…..”””” ആൽവി സമ്മത ഭാവത്തിൽ തല ചലിപ്പിച്ചു മായയോടൊപ്പം കാറിലേയ്ക്ക് കയറി ഓടിച്ചു പോയി….. ☘☘☘☘☘☘☘☘☘☘ വീട്ടിൽ എല്ലാപേരും ആൽവിയെയും മായയെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു…. “”””””

നിങ്ങളിതെവിടെ പോയതാ മക്കളെ? വൈകിയപ്പോ ഞങ്ങൾ ഒന്ന് പേടിച്ചു……”””‘”” മായയുടെ അമ്മ അവരെക്കേണ്ട ഉടനെ വേവലാതിയോടെ പറഞ്ഞു…. “”””ഒന്നും ഇല്ലമ്മേ …. പകുതി വഴിയിൽ ആയപ്പോ കാർ കംപ്ലയിന്റ് ആയി… പിന്നേ വർക്ക്‌ ഷോപ്പിൽ ആക്കി…. എന്നിട്ടാ ശരത് സാറിനെ വിളിച്ചത്…””””” ആർക്കും ഭയം തോന്നേണ്ട എന്ന് കരുതി വിശ്വസനീയമായ ഒരു നുണ പറഞ്ഞു ആൽവിൻ….. “”””ജാനകി എവിടെ?””””” മായയ്ക്ക് അറിയേണ്ടത് അതായിരുന്നു…. “””””അകത്തുണ്ട്.. വാ….. അവള് കാരണം എല്ലാരും വിഷമിക്കുന്നു എന്നും പറഞ്ഞു സങ്കടപ്പെട്ടു ഇരിക്കുവാ… എത്ര പറഞ്ഞാലും അതിന്റെ തലയിൽ കേറൂല്ല….”””

“”” അകത്തേയ്ക്ക് നടക്കുന്നതിനിടയിൽ മായയുടെ അമ്മ പറയുന്നുണ്ടായിരുന്നു…. ഹാളിൽ എത്തുമ്പോൾ ടീവി ഓൺ ആണ്… എല്ലാപേരും അവിടെത്തന്നെ ഉണ്ട്….. ജാനക്കിയും ടീവിയിലേയ്ക്ക് കണ്ണ് നട്ടിരിക്കുകയാണ്… പക്ഷെ മനസ്സ് മറ്റെവിടെയോ ആണെന്ന് ഒറ്റ നോട്ടത്തിൽ മായയ്ക്ക് മനസിലായി….. അവൾ ജാനകിയ്‌ക്കരികിലായി ചെന്നിരുന്നു…. അവളുടെ വലത് കൈപത്തിയിൽ കൈ ചേർത്ത് മുറുകെ പിടിച്ചപ്പോഴാണ് ജാനകി ഞെട്ടലോടെ മായയെ നോക്കിയത്. “””””‘മായേച്ചി.,.””””” ആ വിളിയോടൊപ്പം അവളിൽ നിന്ന ഒരു ആശ്വാസത്തിന്റെ നിശ്വാസമുതിർന്നു….. “””””എന്തെ വൈകിയത്? ഞാൻ വല്ലാതെ പേടിച്ചു…..””””” മായയെ ഒന്ന് പുണർന്നു കൊണ്ടാണവളത് പറഞ്ഞത്…. “””

“”ഒന്നും ഇല്ലെന്റെ പെണ്ണെ…. വരുന്ന വഴിയിൽ കാറിനു ചെറിയൊരു കംപ്ലയിന്റ്…. പിന്നേ അതിനെ വർക്ക്‌ ഷോപ്പിൽ എത്തിച്ചിട്ടാ വന്നത്…..””””” ആൽവി പറഞ്ഞ അതേ നുണ തന്നെ മായയും അവതരിപ്പിച്ചു… “””””ഇപ്പോഴാ ആശ്വാസമായത്…. ഇവിടെ നിന്നും ശരത് സാർ ധൃതിയിൽ കാറും എടുത്തു പോയപ്പോ ഞാൻ വല്ലാതെ ഭയന്നു …..””””” “”””അത് ഈ ആൾവിചായൻ ശരത് സാറിനെ വിളിച്ച് പറഞ്ഞപ്പോ സാർ തന്നെയാ പറഞ്ഞത് കാറും എടുത്ത് വരാമെന്നു….. ഓട്ടോയിലൊക്കെ വരുന്നത് റിസ്ക് അല്ലെ എന്ന് പറഞ്ഞു….”””” നിരുപദ്രവകരമായ ഒരു നുണ…. പക്ഷെ അത് സത്യമാക്കി ചിത്രീകരിക്കാൻ…. വിശ്വസിപ്പിക്കാൻ അതിന് ചുവട് പിടിച്ചു എത്ര നുണകൾ…!!!!

നുണകൾ പറഞ്ഞു തുടങ്ങിയാൽ പറഞ്ഞു കൊണ്ടേ ഇരിക്കേണ്ടി വരും… മായ ഓർത്തു…. “””””അല്ല… നമുക്ക് ഇങ്ങനെ ഇരുന്നാൽ മതിയോ? ജാനകിയെ നാട്ടിൽ എത്തിക്കാനുള്ള വഴികളൊക്കെ നോക്കണ്ടേ?””””” മായയുടെ അച്ഛൻ ചർച്ചയ്ക്ക് തുടക്കമിട്ടു…. “”””വേണം…. ട്രെയിനിൽ കൊണ്ട് പോകാൻ കഴിയില്ല…. കാറിൽ ആണെങ്കിലും ഇങ്ങോട്ട് കൊണ്ട് വന്നത് പോലെ പർദ്ദ അണിഞ്ഞു… പക്ഷെ ഇതിപ്പോ കുറച്ചു ദൂരമല്ല… ഇത്രയും ദൂരം ആ വേഷത്തിൽ…..എനിക്ക് ശരിക്കും ടെൻഷൻ ഉണ്ട്…. മോഹൻ ഇത് വരെ ഒന്നും അറിഞ്ഞിട്ടില്ല… ജാനകിയെ സേഫ് ആക്കി വയ്ക്കേണ്ടത് ഇപ്പൊ നമ്മുടെ ഉത്തരവാദിത്തം ആണ്…

പഴയ ജാനി ആയിട്ട് എനിക്ക് അവളെ തിരികെ കൊടുക്കണം മോഹന്….അവളെക്കുറിച്ച് ഞാൻ മോശമായി സംസാരിച്ചപ്പോഴൊന്നും അവൻ വിശ്വസിച്ചിട്ടില്ല… എപ്പോഴൊക്കെയോ അവളെക്കുറിച്ച് വെറുപ്പോടെ സംസാരിച്ചു അവനെ വേദനിപ്പിച്ചതിനു പ്രയശ്ചിത്തമായി എനിക്ക് അവളെ അവന്റെ കയ്യിൽ സുരക്ഷിതയായി ഏൽപ്പിക്കണം……””””” ജാനകി കേൾക്കാതിരിക്കാൻ അവസാന ഭാഗം കുറച്ചു പതിയെയാണ് ആൽവി പറഞ്ഞത്….. അതേ സമയം ജാനകിയുടെ ചിന്തകളിൽ അവളുടെ നാട് വീണ്ടും നിറഞ്ഞു… ഏറെ നാളായി മറന്നു പോയ തന്റെ നാട്….! ഒരിക്കൽക്കൂടി തിരുവനന്തപുരത്തേയ്ക്ക്….. താൻ ജനിച്ചു വളർന്ന ഇടം….! അപരാധിയായാണ് അവിടെ നിന്നും ദൂരേക്ക് പോയത്…..

ഇപ്പൊ വീണ്ടും….. ചെയ്യാത്ത തെറ്റുകളുടെ വിഴുപ്പു ഇപ്പോഴും ചുമലിൽ തന്നെ ഉണ്ട്….. ജനങ്ങളുടെ കണ്ണിൽ പെടാതെ ഒളിച്ചു കഴിയണം… കുറ്റവാളിയെപ്പോലെ….!!!!! കുറ്റം ചെയ്തവൻ നന്മയുടെ മുഖം മൂടി അണിഞ്ഞു തലയുയർത്തി നടക്കുന്നു…. എന്തൊരു വിരോധാഭാസം!!!!! എന്തൊരു ലോകം !!!!! “””””അതോർത്തു നിങ്ങൾ ആരും വിഷമിക്കണ്ട…. എനിക്ക് ഒരു ഐഡിയ ഉണ്ട്…… ജാനിയെ പർദ്ദ അണിയിക്കാതെ തന്നെ മുത്തശ്ശിയുടെ അരികിൽ എത്തിക്കാം…. അതിനുള്ള വഴി ഞങ്ങൾക്ക് അറിയാം…””””” മായയുടെ ശബ്ദമാണ് ജാനിയെ ചിന്തകളിൽ നിന്നും തിരികെ എത്തിച്ചത്…. “””””അല്ലെ ആന്റി?”””””

മായ അവളുടെ ആന്റിയെ നോക്കി…. മായയുടെ ഐഡിയ മനസിലായത് പോലെ അവരും അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു… “””””അതെന്തു വഴി?””””” ആൽവി അവളെ നോക്കി നെറ്റി ചുളിച്ചു…. “””””അതൊക്കെ ഉണ്ട്…. ആൽവിചായനോട് ശരത് സാറ് അങ്ങോട്ട് ചെല്ലാൻ പറഞ്ഞില്ലേ? അച്ചായൻ പോയിട്ട് വാ… അപ്പോഴേയ്ക്കും ഞങ്ങൾ ഇവളെ പുതിയ ഒരാളാക്കി കയ്യിൽ തരാം…..”””” അവൾ ചിരിയോടെ പറഞ്ഞു…. “””””എന്നാലേ ഞങ്ങൾ പണിപ്പുരയിലേയ്ക്ക് പോകട്ടെ….. ജാനി വാ….””””” അവൾ ജാനിയെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു….. മായ ജാനിയുടെ കൈ പിടിച്ചു ആന്റിയോടൊപ്പം ഉള്ളിലേയ്ക്ക് നടന്ന്…..

കാര്യം എന്താണെന്ന് മനസിലായില്ലെങ്കിലും അവരെ എല്ലാപേരെയും ഒന്നി നോക്കി ജാനിയും അവരുടെ ഒപ്പം നടന്നു….. “”””””ഇവളിത് എന്തിനുള്ള പുറപ്പാടാണാവോ? എന്ത്‌ വഴിയാണോ എന്തോ കണ്ട് പിടിച്ചത് ? പെരുവഴി ആകാതിരുന്നാൽ മതിയായിരുന്നു…..”””” ആൽവി ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി…. 🍁🍁🍁🍁🍁🍁🍁🍁🍁 കാളിങ് ബെലിൽ വിരലമർത്തി പുറത്ത് കാത്ത് നിന്നു ആൽവി.. വാതിൽ തുറന്നത് ശിവരാമേട്ടാനാണ്. അകത്തെ ഒരു ഇരുണ്ട മുറിയിലേക്കാണ് ശിവരാമേട്ടൻ അവനെ കൊണ്ട് പോയത്…. “”””””എന്താ സാർ… ഇവൻ വല്ലതും പറഞ്ഞോ?””””” ശരത്തിനെ കണ്ട ഉടനെ ആൽവി ചോദിച്ചു…. “”

“””ഇല്ലെടോ… ഞങ്ങൾ ദേ ജസ്റ്റ്‌ കുശലാന്വേഷണം തുടങ്ങിയതേ ഉള്ളൂ… പക്ഷെ കുശലം ചോദിക്കുന്നതൊന്നും ഈ ചേട്ടന് അത്രയും പിടിക്കുന്നില്ല എന്നാണ് തോന്നുന്നത്….””””” ശരത് അയാളെത്തന്നെ കൂർപ്പിച്ചു നോക്കിക്കൊണ്ടാണ് പറഞ്ഞത്…. “””””ഇനിയിപ്പോ താനും കൂടി ഇരിക്ക്… നമുക്ക് ഒരുമിച്ചു ചോദിക്കാം….”””””” ശരത് അടുത്ത് കിടന്ന കസേര ആൾവിയ്ക്കായി മുന്നിലേയ്ക്ക് നീക്കിയിട്ടു…. ആൽവി അതിലേയ്ക്കിരുന്നു മുന്നിലെ കസേരയിൽ ഇരിക്കുന്നവനെ സൂക്ഷ്മതയോടെ നോക്കി…. “”””””ചോദ്യം വളരെ സിമ്പിൾ അല്ലെ? ഉത്തരവും പെട്ടെന്ന് കിട്ടിയാൽ ശരീരം കേടാകില്ല…. അത് കൊണ്ട് നല്ല കുട്ടിയായി വേഗം പറഞ്ഞോ…. ആര് പറഞ്ഞിട്ടാ നിങ്ങൾ ആൽവിനെ പിന്തുടർന്നത്?”””

“”” ശരത്തിന്റെ ചോദ്യം കേട്ടിട്ടിയും കേൾക്കാത്തത് പോലെ അയാൾ തല കുനിച്ചു തന്നെ ഇരുന്നു… ഉത്തരം നൽകാൻ ഭാവമില്ല എന്ന് പറയുന്നത് പോലെ…. “”””ഇങ്ങനെ ഇരുന്നാൽ ശെരിയാകില്ലല്ലോ….. നോക്ക് ഇവിടെ ഇട്ടു തന്നെ തല്ലിക്കൊന്നാലും ആരും വരാൻ പോകുന്നില്ല… അത് കൊണ്ട് ചോദ്യങ്ങൾക്കൊക്കെ കൃത്യമായി മറുപടി പറയുന്നതാണ് നിനക്ക് നല്ലത്…. പറ… ആരാ നിന്റെ പിന്നിൽ…?””””” ശരത്തിന്റെ ശബ്ദത്തിലെ മാർദവം പാടെ ഇല്ലാതായിരുന്നു…. ഇത്തവണയും അയാൾ അനങ്ങിയില്ല… “”””പറയെടാ….”””” ഒരലർച്ചയ്ക്കൊപ്പം ശരത്തിന്റെ കൈ ഒന്നുയർന്നു താണു…. തലയാകെ കറങ്ങുന്നത് പോലെ തോന്നി അയാൾക്ക്… അടി കിട്ടിയ ഭാഗം അറിയാതെ കൈ ഉയർത്തി തടവി… “””

“””ഇവിടെ വച്ച് നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ നഷ്ടം നിനക്ക് മാത്രമാണ്…. നിന്നെ പറഞ്ഞു വിട്ടവർക്ക് നിന്നെപ്പോലെ നൂറ് പേരെ കിട്ടും…. ഇനിയും ശരീരം നോവണ്ടെങ്കിൽ പറഞ്ഞോ….”””””” അവന്റെ മുന്നിലേയ്ക്ക് വന്ന് നിന്നു ശരത്….എന്നിട്ടും അയാൾ സംസാരിക്കാൻ കൂട്ടാക്കിയില്ല. “”””നിന്നോട് പറയാനല്ലേടാ പറഞ്ഞത്….”””” ആൽവി കസേരയിൽ നിന്നും ചാടി എഴുന്നെന്നു ദേഷ്യം മുഴുവൻ കാലിൽ ആവാഹിച്ചു ആഞ്ഞൊന്നു തൊഴിച്ചു അവനെ… ഇരുന്ന കസേരയോടെ മറിഞ്ഞു നിലത്തേയ്ക്ക് വീണു… വീണ്ടും അടിക്കാനായി പോയ ആൾവിയെ ശരത് തടഞ്ഞു… “””””എന്താടോ ആൽവിൻ ഇത്…? താൻ പോലീസിൽ ആകാത്തത് നന്നായി… ഇല്ലേൽ അവിടെ എത്തുന്ന ഒറ്റ പ്രതികളും ജീവനോടെ തിരികെ പോകില്ലായിരുന്നു….

ഇവനെ കൊല്ലാനല്ല ഇവിടെക്ക് കൊണ്ട് വന്നത്…. ഇവനിൽ നിന്നും വിനോദിനെക്കുറിച്ചുള്ള എന്തെങ്കിലും ക്ലൂ കിട്ടുമോ എന്നാണ് നമുക്ക് അറിയേണ്ടത്….””””” “”””താൻ ഇവിടെ ഇരിക്ക്… അവനോട് ഞാൻ ചോദിച്ചോളാം ..”””” ശരത് ആൾവിയെ ചെയറിൽ പിടിച്ചിരുത്തി… ആൽവി അപ്പോഴും നിലത്തു വീണു കിടക്കുന്നവനെ നോക്കി ദേഷ്യത്തോടെ പല്ല് ഞെരിക്കുന്നുണ്ടായിരുന്നു…. ശിവരാമേട്ടൻ അയാളെ പിടിച്ച് എഴുന്നേൽപ്പിച്ചു കസേരയിലേയ്ക്കിരുതി … അയാൾ അപ്പോഴും ചവിട്ട് കിട്ടിയ നെഞ്ചിന്റെ ഭാഗം ശക്തിയായി തടവുകയും ചുമയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു….. ശരത് വീണ്ടും അയാൾക്കരികിലെത്തി… അയാൾക്ക് മുന്നിലേയ്ക്ക് ഒരു ചെയർ വലിച്ച് നീക്കിയിട്ട് അതിലേയ്ക്കിരുന്നു…. “”

“”””നീയൊരു ഗുണ്ട അല്ലെ…? ഇത്രേ ഉള്ളോ നിന്റെ സ്റ്റാമിന?”””””” അവൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു…. “””””നിന്റെ യജമാനൻ ഇവിടെ നിന്നെ രക്ഷിക്കാൻ വരില്ല… ഞങ്ങളോട് സഹകരിക്കുന്നതാണ് നിനക്ക് നല്ലത്…ഒക്കെ ഞങ്ങൾക്ക് അറിയാം… നിന്നിൽ നിന്നും അറിയേണ്ടത് ഇത്ര മാത്രമാണ്…. നിനക്ക് പിന്നിൽ വിനോദാണോ? അതോ ഷിഹാബോ ?”””” “”””ഷിഹാബ് ….”””” ഇത്തവണ അവൻ വായ് തുറന്നു…. തളർന്ന സ്വരം….. “””””ഞാൻ ഊഹിച്ചു….””””” ശരത്തിന്റെ മുഖത്തൊരു ചിരിച്ചു തെളിഞ്ഞു…. “”””%നിങ്ങൾക്ക് എങ്ങനെയാ ശിഹാബിനെ പരിചയം? നിങ്ങൾ അവന്റെ വെറും വാടക ഗുണ്ടായോ… അതോ…?”””

” വീണ്ടും നിശബ്ദത…. “””””പറയുന്നോ അതോ ഇനിയും കിട്ടാണോ?””” ആൾവിൽ ചെയറിൽ നിന്നും എഴുന്നേൽക്കാൻ തുടങ്ങി… “””””ഞാൻ… ഞാൻ പറയാം….””””” അയാൾ നെഞ്ചിൽ ഒന്ന് കൂടി തടവി ഒന്ന് ചുമച്ചു…. “””””ഞങ്ങൾ നാല് പേർക്കും കഴിഞ്ഞ മൂന്ന് വർഷമായി ഷിഹാബിനെ അറിയാം…. ഗുണ്ടകൾ ഒന്നും ആയിരുന്നില്ല….ഞങ്ങൾ നാലും അടുത്ത കൂട്ടുകാരായിരുന്നു.. പ്രത്യേകിച്ച് പണി ഒന്നും ഉണ്ടായിരുന്നില്ല…. അവിചാരിതമായാണ് ഷിഹാബിനെ പരിചയപ്പെടുന്നത്…. അയാൾ തരുന്ന ഒരു സാധനം പറയുന്നിടത് എത്തിച്ചാൽ ഇരുപതിനായിരം രൂപ തരാമെന്നു പറഞ്ഞു… . സത്യം പറഞ്ഞാൽ അത്രേം തുക ഞങ്ങൾ അതേവരെ ഒരുമിച്ചു കണ്ടിട്ട് കൂടി ഉണ്ടായിരുന്നില്ല… അന്നയാൾ തന്ന സാധനം അയാള് പറഞ്ഞു സ്ഥലത്ത് എത്തിച്ചു. അന്ന് തന്നെ പറഞ്ഞ കാശും കിട്ടി…..””””

“””‘”എന്തായിരുന്നു അത്…?””””% ചോദ്യം ശിവരാമേട്ടന്റെതായിരുന്നു…. “”””മയക്കു മരുന്ന്..!!!!…. പിന്നീട് പലതും തവണ ഇതാവർത്തിച്ചു…. അങ്ങനെ ഞങ്ങൾ നാലും ഷിഹാബിന്റെ വിശ്വസ്ഥരായി…..””””” “””””അയാൾക്ക് ഇത് എവിടെ നിന്നാണ് കിട്ടുന്നത്…?”””””” കണ്ണുകൾ കൂർപ്പിച്ചു നോട്ടം അയാളുടെ മുഖത്ത് തന്നെ ഉറപ്പിച്ചു ശരത് ചോദിച്ചു…. “””””ഇടയ്ക്ക് ഷിഹാബ് ബാംഗ്ലൂർക്ക് പോകും… അവിടെ നിന്നാണ് അയാൾക്ക് ഡ്രഗ്സ് കിട്ടുന്നത്…. അവിടെ നിന്നും ഡ്രഗ്സ് ഞങ്ങൾക്ക് ചെന്നെയിൽ എത്തിച്ചു തരും… ചെന്നെയിലാണ് ഞങ്ങൾ അത് വിതരണം ചെയ്യേണ്ടത്…. പല ഇടങ്ങളിലായി….

ഒരുപാട് ഡിലേഴ്‌സ് ഉണ്ട് അയാൾക്ക്…. കയ്യിൽ കിട്ടിയ കാശ് മുഴുവൻ തീർത്തിട്ടെ ഷിഹാബ് പിന്നെ നാട്ടിലേയ്ക്ക് പോകൂ…. പല ഇടങ്ങളിൽ ചുറ്റിക്കറങ്ങും…. ചിലപ്പോഴൊക്കെ ഞങ്ങളെയും കൂട്ടും….””””” അയാൾ പറഞ്ഞു നിർത്തി….. “””””അപ്പൊ അതാണ്‌ ഷാഹിന മായയോട് പറഞ്ഞത്… ഇടയ്ക്കിടെ ഷിഹാബ് മുങ്ങാറുണ്ടെന്നും കുറെ നാള് കഴിഞ്ഞേ തിരികെ വരാറുള്ളൂ എന്നും…. ഇതായിരുന്നു കാരണം…..””””” ആൾവിയോടായി പറഞ്ഞിട്ട് ശരത് വീണ്ടും അയാൾക്ക് നേരെ തിരിഞ്ഞു…. “””””ഷിഹാബിനു ഇത് എവിടെ നിന്നാണ് കിട്ടുന്നത് എന്ന് നിങ്ങൾക്ക് അറിയില്ലേ? ഷിഹാബ് ഒന്നും പറഞ്ഞിട്ടില്ലേ?””””” “””””അത് ചോദിച്ചാൽ അയാൾ പറയാറില്ല… കാശ് കിട്ടിയുന്നത് അങ്ങ് വാങ്ങിയാൽ മതി…

കൂടുതൽ ഭാരിച്ച കാര്യങ്ങൾ ഒന്നും അന്വേഷിക്കണ്ട എന്നാണ് പറയാറ്…. ഞങ്ങൾക്കും കാശാണല്ലോ മുഖ്യം… അത് കൊണ്ട് കൂടുതൽ ഒന്നും ഞങ്ങളും ചോദിക്കാറില്ല… പക്ഷെ ഒരിക്കൽ ചെന്നൈയിൽ വച്ച് ഞങ്ങൾ ഒന്ന് ഒരുമിച്ചു കൂടി… അന്ന് കുറച്ചു അധികം കാശ് കിട്ടിയിരുന്നു… അതിന്റെ സന്തോഷത്തിന്…. ശിഹാബ് തന്നെയായിരുന്നു അന്നത്തെ ആഘോഷത്തിന്റെ മുഴുവൻ ചിലവും…. കുടിച്ചു ബോധം മറയാറായപ്പോൾ അയാൾ തന്നെ പറഞ്ഞു വിനോദ് എന്ന് പേരുള്ള ഒരാളിൽ നിന്നുമാണ് ഇതൊക്കെ കിട്ടിയുന്നത്… അയാളെ കണ്ടെത്തായത് വലിയ ഭാഗ്യമാണ് എന്നൊക്കെ…..

അതിൽ കൂടുതൽ വിവരങ്ങൾ ഒന്നും ഞങ്ങൾക്ക് അറിയില്ല സാർ…..””””” അയാൾ പറഞ്ഞു നിർത്തുമ്പോൾ അയാളെത്തന്നെ സശ്രദ്ധം വീക്ഷിച്ചിരുന്ന ശരത് ഒരു ചിരിയോടെ എഴുന്നേറ്റു…. “””””അപ്പൊ മറ്റന്നാൾ ഷിഹാബ് ബാംഗ്ലൂരിലേയ്ക്ക് പോകുന്നത് വിനോദിനെക്കാണാൻ തന്നെയെന്ന് നമുക്ക് ഉറപ്പിക്കാം….. അങ്ങനെ എങ്കിൽ വിനോദിനെ മീറ്റ് ചെയ്യാനുള്ള നല്ലൊരു ചാൻസ് ആണ് നമ്മുടെ മുന്നിൽ ഉള്ളത്….”””””” ശരത്തിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞിരുന്നു…. പതിയെ ആ ചിരി ആൽവിയുടെ ചുണ്ടിലേയ്ക്കും പകർന്നു…….. തുടരും

തമസ്സ്‌ : ഭാഗം 28

Share this story