💕തട്ടത്തിന്മറയത്ത് 💕 : ഭാഗം 10

thattathinmarayath

രചന: റഫീന മുജീബ്

"വേദിയിലെത്തിയിട്ടും റെയ്ച്ചലിന്റെ നോട്ടം സാറിൽ തന്നെയായിരുന്നു. അഭിയും കിച്ചുവും എന്തൊക്കെയോ പറയുന്നുണ്ട്. റിച്ചുവിനെക്കാൾ ടെൻഷൻ ഐനുവിനായിരുന്നു. ഇവളിനി എന്തൊക്കെ കാണിച്ചു കൂട്ടുമോ ആവോ...? അവളെ നോക്കി ഐനു ആവലാതിയോടെ പറഞ്ഞു. നീ ഒന്നും പേടിക്കണ്ട അത് നമ്മുടെ റിച്ചുവല്ലേ, അവളു പൊളിച്ചടുക്കും നന്ദന ആത്മവിശ്വാസത്തോടെ പറഞ്ഞു. ഉവ്വ് പൊളിച്ചടുക്കും, അതുതന്നെയാണ് എന്റെയും പേടി, ജനിച്ചിട്ട് ഇന്നുവരെ ഒരു ചുവട് പോലും വെയ്ക്കാത്ത കുട്ടിയാ, നൃത്തം എന്താണെന്ന് ഇനിയും മനസ്സിലാക്കാത്ത ഒരു പൊട്ടി, പെട്ടന്നുള്ള ആവേശത്തിൽ എന്തൊക്കെ കാണിച്ചു കൂട്ടുമെന്ന് കർത്താവിനറിയാം അവൾ നെഞ്ചത്ത് കൈ വെച്ചുകൊണ്ട് പറഞ്ഞു. "കണ്ണോടു കാൺവതെല്ലാം തലൈവാ കണ്കള്ക്ക് സ്വന്തം ഇല്ലൈ... ഉൻ കണ്കള്ക്ക് സ്വന്തമില്ലേയ്.... ഐശ്വര്യ റായ് ഡബിൾ റോളിൽ വന്ന് തകർത്താടിയ മനോഹര ഗാനം റെയ്ച്ചലിന് വേണ്ടി അവിടെ പ്ലേ ചെയ്തു. ആ പാട്ടിനൊത്ത് റെയ്‌ച്ചൽ ചുവടുകൾ വെയ്ക്കാൻ തുടങ്ങി.

അസാമാന്യ മെയ്‌വഴക്കത്തോടെ ഒരുപാട് വർഷം നൃത്തം അഭ്യസിച്ച ഒരാളെ പോലെ ആയിരുന്നു ആ നിമിഷം മുതൽ അവൾ. വേദിയിൽ സ്വയം മറന്നു ആടിതിമിർക്കുന്ന റെയ്ച്ചലിനെ ഐനു വിശ്വാസം വരാതെ നോക്കി. ഒരു നിമിഷം മുമ്പിൽ വേറെ ആരോ വന്ന്‌ കളിക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത്. ഇതാണോടീ നത്തോലി നീ പറഞ്ഞത് അവൾക്ക് ഡാൻസ് അറിയില്ലെന്ന്, നന്ദന അവളെ കൂര്പ്പിച്ചു നോക്കികൊണ്ട് ചോദിച്ചു.. എടീ സത്യമായിട്ടും അവളിൽ ഇങ്ങനെയൊരു കലാവാസന ഉള്ളത് ഞങ്ങൾക്കറിയില്ല, ഇതെനിക്ക് അത്ഭുതം തന്നെയാണുണ്ടാക്കുന്നത്. ഐനു അത്ഭുതത്തോടെ പറഞ്ഞു . കർത്താവേ ഇതെന്തു മറിമായം പ്രണയം ഒരാളെ ഇങ്ങനെ മാറ്റുമോ, ഇത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല റെയ്ച്ചലിലെ നോട്ടം മാറ്റാതെ അവൾ പറഞ്ഞു. അതേസമയം അഭിയോട് സംസാരിച്ചു കൊണ്ടിരിക്കുന്ന പ്രണവിന്റെ ദൃഷ്ടി അവളിൽ പതിഞ്ഞു. അവളെ തന്നെ നോക്കി നിൽക്കുന്ന പ്രണവിനെ കിച്ചുവാണ് അഭിക്ക് കാണിച്ചു കൊടുത്തത്. നോക്ക് അളിയാ സംഗതി ഏറ്റന്നു തോന്നുന്നു,

അവന്റെ കാതിൽ കിച്ചു മെല്ലെ പറഞ്ഞു. ഈ നിൽപ്പ് കണ്ട് വിശ്വസിക്കണ്ട, ഇത് പ്രണവ് ആണ് ആൾ, എന്തെങ്കിലും വിചാരിച്ചു നിന്ന് പോയതാവും അഭി തീരെ ആത്മവിശ്വാസം ഇല്ലാത്തതുപോലെ പറഞ്ഞു. വേദിയിലെത്തി തന്റെ നൃത്തം ആരംഭിച്ചതുമുതൽ റെയ്ച്ചൽ സ്വയം മറന്ന് ആടുകയായിരുന്നു. അതുവരെ ഉണ്ടായിരുന്ന ഒരു ലക്ഷ്യവും ആടി തുടങ്ങിയതുമുതൽ അവളിൽ ഇല്ല, എല്ലാം മറന്ന് വളരെ മനോഹരമായി തന്നെ അവൾ നൃത്തം അവതരിപ്പിച്ചു. നിറഞ്ഞ കയ്യടിയോടെ അവളെ എല്ലാവരും അഭിനന്ദിച്ചു. തന്നെ മിഴിച്ചു നോക്കുന്ന ഐനുവിന്റെ അരികിലേക്ക് റെയ്ച്ചൽ ഒരു പുഞ്ചിരിയോടെ വന്നു. നീയാണോ അത് ഇപ്പൊ ഐനു എന്തൊക്കെയോ പുലമ്പുന്നുണ്ട്.. എന്റെ നൃത്തം കണ്ട് മോൾക്ക് വട്ടായോ...? റിച്ചു പുഞ്ചിരിയോടെ ചോദിച്ചു. ഞങ്ങൾക്ക് വട്ടായില്ലെങ്കിലും അവിടെ ഒരാൾക്ക് എന്തൊക്കെയോ മാറ്റം വന്നിട്ടുണ്ട്.. പ്രണവിനെ ചൂണ്ടി നന്ദന പറഞ്ഞു. അപ്പോഴാണ് റെയ്ച്ചലും ആ കാര്യം ഓർത്തത്. സാറ് ശ്രദ്ധിച്ചിരുന്നോ ടീ... അവൾ ആകാംക്ഷയോടെ ചോദിച്ചു.

ശ്രദ്ധിച്ചിരുന്നോ എന്നോ, കണ്ണെടുക്കാതെ നിന്നെ തന്നെ നോക്കി കൊണ്ടിരിക്കുകയായിരുന്നു നന്ദന പറയുന്നത് കേട്ട് റിച്ചു വിശ്വാസം വരാതെ അവളെ നോക്കി. സത്യാ ടി ഇല്ലേൽ അഭിയോടും കിച്ചു നോടും ചോദിച്ചു നോക്കൂ.. തങ്ങളുടെ അടുത്തേക്ക് വരുന്ന അഭിയെയും കിച്ചുവിനെ യും ചുണ്ടി കൊണ്ട് നന്ദന പറഞ്ഞു. അതെ മോളെ മരുഭൂമിയിൽ മഞ്ഞുമഴ പെയ്തു തുടങ്ങി, കിച്ചു ഒരു പുഞ്ചിരിയോടെ പറഞ്ഞു. ഇത് ഒരു സിനിമ ഡയലോഗ് അല്ലേ മുൻപ് എവിടെയോ കേട്ട നല്ല പരിചയം റിച്ചു ആലോചിക്കുന്നത് പോലെ താടിക്ക് കൈ വെച്ച് കൊണ്ട് പറഞ്ഞു. ഡയലോഗ് ഏതായാലും എന്താ നിനക്ക് കാര്യം മനസ്സിലായില്ലേ, കിച്ചു തെല്ല് പരിഭവത്തോടെ പറഞ്ഞു. അങ്ങനെയാണെങ്കിൽ ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞ് അവിടെ നിന്നു പോകാൻ തുടങ്ങിയ റേച്ചലിന്റെ കയ്യിൽ ഐനു കേറിപ്പിടിച്ചു. സാറിന്റെ അടുക്കലേക്ക് നീ ഇപ്പോൾ പോകേണ്ട, അയാൾ നിന്നെ നോക്കിയ സ്ഥിതിക്ക് ഇനി ഇത്തിരി മസിൽ പിടിച്ചിരുന്നോ, പുറകെ പോയി ഉള്ള വില കളയണ്ട. ഐനു അവളെ നോക്കി പറഞ്ഞു. വില പോയാലും വേണ്ടില്ല,

ഞാൻ പോകും, മസിലും പിടിച്ചിരുന്നാൽ അയാൾ അയാളുടെ പാട്ടിനു പോകും അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു റിച്ചു സാറിനെ ലക്ഷ്യമാക്കി നടന്നു. സാർ. അവിടെനിന്നും പോകാനൊരുങ്ങിയ പ്രണവ് വിളി കേട്ട് തിരിഞ്ഞു നോക്കി. മുന്നിൽനിൽക്കുന്ന റെയ്ച്ചലിനെ കണ്ടു സംശയത്തോടെ നെറ്റിചുളിച്ചു. എങ്ങനെയുണ്ടായിരുന്നു എന്റെ ഡാൻസ് കൊള്ളാവോ.? അവൾ ആകാംക്ഷയോടെ ചോദിച്ചു. ഉം, കൊള്ളാം ഒരു പുഞ്ചിരിയോടെ അതും പറഞ്ഞു പ്രണവ് അവിടെ നിന്നും പോയി. കർത്താവേ... എന്നും വിളിച്ചു പുറകിലോട്ട് മറിയാൻ നിന്ന റെയ്ച്ചലിനെ അഭി വന്നു പിടിച്ചു. അഭീ നീ എന്നെ ഒന്ന് നുള്ളിക്കെ അവൾ വിശ്വാസം വരാതെ പറഞ്ഞു. കേട്ടപാതി കേൾക്കാത്ത പാതി കിച്ചു അവളുടെ കൈത്തണ്ടയിൽ അമർത്തി ഒന്ന് പിച്ചി, ആഹ്, അവൾ വേദനകൊണ്ടലറി... എടാ പട്ടി, പറഞ്ഞു തീരാൻ സമയമില്ല അവൻ നുള്ളാൻ വന്നിരിക്കുന്നു, അവന്റെ പുറം നോക്കി ഒന്നു കൊടുത്തു അവൾ ദേഷ്യത്തോടെ പറഞ്ഞു. ഇയാൾക്കിതെന്തു പറ്റി ഒരു നൃത്തത്തിൽ ഒലിച്ചു പോകാനുള്ള ദേഷ്യമേ അയാൾക്ക് ഉണ്ടായിരുന്നുള്ളൂ നന്ദന സംശയത്തോടെ ചോദിച്ചു.

ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇതൊക്കെ അങ്ങേരുടെ ജാഡ ആണെന്ന്, റിച്ചു അവരെ നോക്കി പറഞ്ഞു. , എന്തായാലും ഈ പ്ലാൻ ഏറ്റത് കൊണ്ട് ഇനി നമുക്ക് അടുത്ത നടപടിയിലേക്ക് കടക്കാം അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു. എല്ലാവരും അവളെ പിന്താങ്ങി. ***************** പിന്നീടുള്ള ദിവസങ്ങളിൽ റെയ്ച്ചൽ സാറിന്റെ പുറകെ തന്നെ കൂടി. അന്ന് അങ്ങനെ സംസാരിച്ചു എന്നല്ലാതെ പിന്നെ ഒരു മാറ്റവും അയാളിൽ അവൾ കണ്ടില്ല പതിവ് മൂരാച്ചി സ്വഭാവം തന്നെ പക്ഷേ റെയ്ച്ചൽ അയാളെ വിടാതെ പിന്തുടർന്നു, അവളുടെ പ്രവർത്തി അയാളിൽ ദേഷ്യം വരുത്തുന്നുണ്ടെങ്കിലും മൗനമായി തന്നെ തുടർന്നു. ഇതിനിടയിൽ അഭിയുടെ ഇഷ്ടം റെയ്ച്ചൽ തന്നെ മുൻകൈ എടുത്ത് നന്ദന യോട് പറയിപ്പിച്ചു. തന്റെ മാതാപിതാക്കൾക്ക് വിരോധമില്ലെങ്കിൽ തനിക്കും ഇഷ്ടമാണെന്ന് അവൾ പറഞ്ഞതും അവരുടെ കാര്യത്തിൽ ഒരു തീരുമാനമായി. പ്രണവ് ക്ലാസ്സിൽ വന്നാൽ റിച്ചു അയാളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ എന്തെങ്കിലുമൊക്കെ കാണിച്ചുകൊണ്ടിരിക്കും.

അയാൾ ക്ലാസ് എടുത്തു നോക്കി എല്ലാവരും പേടിച്ചിരിക്കുമ്പോൾ അവൾ മാത്രം ഒരു കൂസലുമില്ലാതെ ഇരിക്കും. അവളുടെ പ്രവർത്തി അയാളിൽ ദേഷ്യം ഇരച്ച് കയറുന്നുണ്ട്. ഇടയ്ക്കിടെ അവളെ ദേഷ്യത്തോടെ നോക്കി അയാൾ ക്ലാസ്സ്‌ തുടർന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി അവൾ അയാൾക്ക് ഒരു ഫ്ലയിംഗ് കിസ്സ് കൊടുത്തത്. അത് കണ്ടതും അയാളിൽ ദേഷ്യം ഇരച്ചു കയറി. റെയ്ച്ചൽ.... ആ ക്ലാസിൽ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് ആ ശബ്ദം ഉലച്ചു ദേഷ്യവും കൊണ്ടു വലിഞ്ഞ് മുറുകിയ പ്രണവിന്റെ മുഖം കണ്ടതും റിച്ചു വിന്റെ ഉള്ള ധൈര്യം മൊത്തം ചോർന്നൊലിച്ചു. അയാൾക്കു മുമ്പിൽ അവൾ പേടിയോടെ എഴുന്നേറ്റ് നിന്നു. അവളുടെ അടുത്തെത്തിയത്തും ഉള്ള ശക്തി എടുത്തു അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. കിട്ടിയ അടിയിൽ ഭൂമി കറങ്ങുന്നത് പോലെ തോന്നി അവൾക്ക്. ചെവിക്കുള്ളിൽ നിന്നും ഒരു മൂളൽ മാത്രം. നിറഞ്ഞ കണ്ണുകളോടെ അവൾ അയാളെ നോക്കി. ഒരുപാട് ക്ഷമിച്ചു പെണ്ണല്ലേ എന്ന് വിചാരിച്ച്, അപ്പോൾ നീ എന്റെ തലയിൽ കയറി ഇരുന്നു നിരങ്ങുവാണോ,

ഇനി ഇതിന്റെ പേരിൽ എന്തുവന്നാലും എനിക്ക് പ്രശ്നമില്ല, മേലിൽ എന്നോട് ഇത് ആവർത്തിക്കരുത്. ദേഷ്യത്തോടെ അതും പറഞ്ഞ് അയാൾ ക്ലാസ്സ്‌ വിട്ടുപോയി. ഐനു സങ്കടത്തോടെ റിച്ചു വിനെ പിടിച്ചു, എല്ലാവർക്കും നേരെ അവൾ ഒരു പുഞ്ചിരി നൽകി. വേദനയിൽ കലർന്ന ഒരു ചിരി. എല്ലാവർക്കും മുൻപിൽ വെച്ച് അടി കിട്ടിയത് കൊണ്ടാവാം പിന്നീട് അവൾക്ക് ക്ലാസ്സിൽ ഇരിക്കാൻ തോന്നിയില്ല. ഐനുവിനെയും വിളിച്ച് അവൾ ഹോസ്റ്റലിലേക്ക് പോയി. ഐനു അതിനെക്കുറിച്ചൊന്നും അവളോട് ചോദിച്ചില്ല. റിച്ചു ഒന്നും മിണ്ടാതെ ബെഡിൽ കയറി കിടന്നു. വൈകുന്നേരമായപ്പോൾ റെയ്ച്ചലിനൊരു വിസിറ്റർ ഉണ്ടെന്നു വാർഡൻ വന്നു പറഞ്ഞപ്പോൾ അവൾ ഉറപ്പിച്ചിരുന്നു അത് പ്രണവ് ആയിരിക്കുമെന്ന്. യാ മോളേ അപ്പോൾ പ്ലാൻ സക്സസ് തുള്ളിച്ചാടി കൊണ്ട് അവൾ പറയുന്നത് കേട്ട് ഐനു ഒന്നും മനസ്സിലാകാതെ അവളെ നോക്കി. ഇതൊക്കെ ഈ റെയ്ച്ചലിന്റെ ഒരു നമ്പർ അല്ലയോ ടി, താൻ അ ടിച്ച പെൺകുട്ടിയെ ഓർത്ത് അയാൾ ദുഃഖിതനായി വന്നു സോറി പറയും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതിനുവേണ്ടി ഞാൻ മനപ്പൂർവ്വം കളിച്ച കളിയാണിത്, എന്നാലും ഒടുക്കത്തെ അടിയായിരുന്നു തന്റെ കവിളിൽ പൊത്തി പിടിച്ചു കൊണ്ട് പറയുന്ന റിച്ചുവിനെ ഐനു അത്ഭുതത്തോടെ നോക്കി.

അപ്പോൾ ഞാൻ പോയിട്ട് വരാം എന്റെ കാമുകന്റെ അടുത്തേക്ക്, മിന്നിച്ചേക്കണേ കണ്ണാ അവൾ കൃഷ്ണ വിഗ്രഹത്തിലേക്ക് ഒന്ന് നോക്കിക്കൊണ്ട് പുഞ്ചിരിയോടെ അവിടെ നിന്നും പോകുന്നത് ഐനു നോക്കി നിന്നു. സാറിന്റെ അരികിൽ എത്തിയതും അവൾ മുഖത്ത് സങ്കടം ഭാവിച്ച് നിന്നു. സോറി അറിയാതെ, അപ്പോഴത്തെ ദേഷ്യത്തിൽ പറ്റി പോയതാ അയാൾ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു. അവൾ അതിനു മറുപടി പറയാതെ തലതാഴ്ത്തി നിന്നു. ഒരു പെണ്ണിനോടും അപമര്യാദയായി ഇന്നുവരെ പെരുമാറിയിട്ടില്ല, നീ അങ്ങനെ ചെയ്തതു കൊണ്ടാണ് ഞാൻ കൊടുത്ത വാക്ക് തെറ്റിക്കെണ്ടി വന്നത് അയാൾ വേദനയോടെ പറഞ്ഞു. അത് കേട്ടതും റിച്ചു അവനെ സംശയത്തോടെ നോക്കി. എന്നെ ഒരാൾ മറ്റൊരു അർത്ഥത്തിൽ നോക്കുന്നത് പോലും സഹിക്കാൻ പറ്റാത്ത ഒരു പെണ്ണുണ്ട് എനിക്ക്, നോട്ടം കൊണ്ട് പോലും ഞാൻ മറ്റൊരാളുടെതാവുന്നത് സഹിക്കാൻ പറ്റാത്ത ഒരു പൊട്ടിപ്പെണ്ണ്.. അവൾക്ക് കൊടുത്ത വാക്ക് ഇന്ന് തെറ്റിക്കേണ്ടി വന്നു എനിക്ക്, എനിക്കും ഉണ്ടൊരു പെണ്ണ് എന്റെ വാവ, എന്റെ മാത്രം പെണ്ണ് സിയാ ഹസീസ്.... പ്രണവിന്റെ വാക്കുകൾ കേട്ടതും നിറകണ്ണുകളോടെ അവൾ അവനെ നോക്കി.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story