💕തട്ടത്തിന്മറയത്ത് 💕 : ഭാഗം 2

thattathinmarayath

രചന: റഫീന മുജീബ്

"ഐനുനെ മുകളിൽ നിന്നും കണ്ടതും റിച്ചു ഒരു പുഞ്ചിരിയോടെ താഴേക്കോടി. തന്നെ വലിച്ചിട്ടയാളെ ഐനു ദേഷ്യത്തോടെ നോക്കി. എന്തെടി നോക്കി പേടിപ്പിക്കുന്നോ ഉണ്ടക്കണ്ണി..., ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും. റോഷൻ ഒരു പുഞ്ചിരിയോടെ ഐനുനെ നോക്കി പറഞ്ഞു. ഇങ്ങു വാ കുത്തി പൊട്ടിക്കാൻ അന്നേരം എന്റെ കൈ മാങ്ങ പറിക്കാൻ പോയേക്കുവായിരിക്കും അല്ലേ..? ഐനു മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു. ഞാൻ കുത്തി പൊട്ടിക്കും, പിന്നെ ഒരു കണ്ണുപൊട്ടിയെ ജീവിതകാലം മുഴുവൻ ചുമക്കേണ്ട കാര്യംഓർത്തിട്ടാ വേണ്ടെന്നു വെക്കുന്നത്. അയ്യടാ അങ്ങനെയിപ്പോ നിങ്ങൾ കഷ്ടപ്പെട്ട് ചുമക്കേണ്ട ഐനുവിന്റെ സ്വരം ഇടറുന്നത് റോഷൻ തിരിച്ചറിഞ്ഞു. എന്തോ ചെയ്യാനാ എനിക്കീ ഉണ്ടക്കണ്ണിയുടെ കണ്ണുകളോടാ ആദ്യം പ്രണയം തോന്നിത്തുടങ്ങിയത് റോഷൻ അവളെ കൈ പിടിച്ചു തന്നിലേക്ക് ചേർത്തു നിർത്തി ആ മിഴികളിൽ നോക്കി പറഞ്ഞു..

അവളുടെ മുഖത്ത് പരിഭവം മാറി പ്രണയം നിറയുന്നത് അവനറിഞ്ഞു. അവളുടെ മുഖത്തേക്ക് വീണ മുടിയിഴകളെ അവൻ മെല്ലെ മാടിയൊതുക്കി. ആ ഓമനത്തം തുളമ്പുന്ന മുഖത്ത് ആ കണ്ണുകൾ തന്നെയാണ് കൂടുതൽ ഭംഗി, അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി. ടൈം കളയാതെ ഇങ്ങെടുക്ക് റോഷൻ അവളെ നോക്കി പറഞ്ഞു. അവൾ സംശയത്തോടെ അവനെ നോക്കി. മോള് പാസ്സായതുനുള്ള ചിലവ് അവളെ നോക്കി അവൻ ഒരു കുസൃതിയോടെ ചോദിച്ചു. അയ്യടാ കഷ്ടപ്പെട്ട് പഠിച്ചു പാസ്സായ എനിക്കാ നിങ്ങൾ ചിലവ് തരേണ്ടത് പറഞ്ഞു തീരുന്നതിന് മുൻപ് റോഷൻ ഓഹ് അങ്ങനെയാണോ ചോദിച്ചു ഞൊടിയിടയിൽ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി. ഐനു പെട്ടന്നുള്ള അവന്റെ നീക്കത്തിൽ ഞാട്ടിപ്പോയി. ശരീരം മൊത്തം ഒരു വിറയൽ പടർന്നു കയറി. പതിയെ അവളും അവനോടു ലയിച്ചു ചേർന്നു. എന്തസംബന്ധമാണിവിടെ നടക്കുന്നത് വാതിൽക്കൽ നിന്നും റെയ്‌ച്ചലിന്റെ ശബ്ദം കേട്ടതും അവർ പരസ്പരം വേർപ്പെട്ടു.

ഐനു ജാള്യതയോടെ തലതാഴ്ത്തി നിന്നു. റോഷൻ പിന്നെ ഇതൊക്കെ എന്ത് എന്നമട്ടിലായിരുന്നു നിൽപ്പ്. നാണമുണ്ടോ രണ്ടിനും ലൈസെൻസ് കിട്ടി എന്നുവെച്ചു എന്തും ആവാം എന്നാണോ...? ഒന്നുമില്ലെങ്കിലും ഒരു പ്രായപൂർത്തിയായ പെൺകുട്ടി ഇവിടെ ഉള്ള കാര്യം ഓർക്കേണ്ടേ..റെയ്‌ച്ചൽ മുഖത്ത് ദേഷ്യം വരുത്തിക്കൊണ്ട് ചോദിച്ചു. അതുകേട്ടതും റോഷൻ ചുറ്റും തിരയാൻ തുടങ്ങി. റെയ്‌ച്ചൽ സംശയത്തോടെ അവനെ നോക്കി. അല്ല നീയല്ലേ പറഞ്ഞത് പ്രായപൂർത്തിയായ ഒരു പെൺകുട്ടി ഉണ്ടെന്ന് ഞാൻ ആളെ നോക്കിയതാ റോഷൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. ശോ ഈ വർഷത്തെ ഏറ്റവും വലിയ ചളി, ഇതൊക്കെ എങ്ങനെ സാധിക്കുന്നു റെയ്‌ച്ചൽ അവനെ നോക്കി ചോദിച്ചു. ഇതൊക്കെ എന്ത്, പഴശ്ശിയുടെ യുദ്ധമുറകൾ കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ റോഷൻ അവളെ നോക്കി കോളർ ഒന്നുയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു. നിനക്കിതുതന്നെ വേണമെടീ റെയ്‌ച്ചൽ സഹതാപത്തോടെ ഐനുനെ നോക്കി പറഞ്ഞു.

നീയല്ലേ എന്നെ ഇതിൽ കൊടുന്നു കുരുക്കിയത്. കൂട്ടുകാർക്കിട്ട് പാര പണിയാൻ കിട്ടുന്ന അവസരം ഏത് സുഹൃത്താ മുതലാക്കണ്ടിരിക്കാ. നീ മുതലാക്ക് ഇതിനേക്കാൾ ലോകതോൽവിയെ ഞാൻ നിനക്ക് വേണ്ടി കണ്ടുപിടിക്കും നോക്കിക്കോ. അതിനു നീ ഒരുപാടു കഷ്ട്ടപ്പെടും മോളേ, കാരണം ഇതിനേക്കാൾ വലിയ തോൽവി ജനിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. സംഗതി ശരിയാണ്, പക്ഷേ അന്വേഷിപ്പിൻ കണ്ടെത്തും എന്നല്ലേ, എവിടെയെങ്കിലും ഇല്ലാതിരിക്കുമോ...? നോക്കാം അങ്ങനെയൊരു തോൽവി ഉണ്ടെങ്കിൽ അത് നിനക്ക് സ്വന്തം.ഐനു റെയ്‌ച്ചലിനെ നോക്കി പറഞ്ഞു. അല്ല ഇതിപ്പോ നിങ്ങൾ രണ്ടാളും വഴക്കിടാണോ...? അതോ രണ്ടും കൂടി എനിക്കിട്ടു താങ്ങുവാണോ അവർക്ക് രണ്ടാൾക്കും ഇടയിൽ കയറി നിന്നുകൊണ്ട് റോഷൻ ചോദിച്ചു. ഹോ മനസ്സിലാക്കി കളഞ്ഞു കൊച്ചു കള്ളൻ, റെയ്‌ച്ചൽ അവന്റെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു . ടീ നിന്നെ ഞാനുണ്ടല്ലോ... എന്നും പറഞ്ഞു റോഷൻ അവളെ ഓങ്ങിയപ്പോഴേക്കും റെയ്‌ച്ചൽ ഐനുവിന്റെ കയ്യും പിടിച്ചു ഓടിക്കഴിഞ്ഞിരുന്നു. അവര് പോയ വഴിയേ ഒരു പുഞ്ചിരിയോടെ റോഷൻ നോക്കിനിന്നു. ************ എന്താ ഇനി അടുത്ത പ്ലാൻ..?

ബെഡിൽ ഇരുന്ന പില്ലോ എടുത്ത് തന്റെ മടിയിലേക്ക് വെച്ചുകൊണ്ട് ഐനു റിച്ചുവിനെ നോക്കി ചോദിച്ചു. എന്ത് പ്ലാൻ അതൊക്കെ നമ്മൾ മുൻപ് തീരുമാനിച്ചതല്ലേ...? അതിനനുസരിച്ച് മുൻപോട്ടു പോകാം. പക്ഷേ പപ്പ സമ്മതിക്കുമോ..? പപ്പയെന്നല്ല ആരും ചിലപ്പോൾ സമ്മതിക്കില്ല.ഐനു നിരാശയോടെ പറഞ്ഞു. എന്തുകൊണ്ട് സമ്മതിക്കില്ല, എനിക്ക് വാക്ക് തന്നതാണ് പപ്പാ ഇനിയും എന്നെ കൂട്ടിലടച്ചു വളർത്താനാണ് ഉദ്ദേശമെങ്കിൽ ഞാൻ എന്റെ പഠിപ്പ് തന്നെ ഉപേക്ഷിക്കും. എന്തുവാടീ, അങ്ങനെയൊന്നും പറയണ്ട, അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ...? നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ..? ഐനു അവളുടെ കൈ തന്റെ കൈക്കുള്ളിൽ ആക്കി കൊണ്ട് പറഞ്ഞു. സമ്മതിച്ചു എന്നോടുള്ള സ്നേഹം കൊണ്ടാണ്, പക്ഷേ എനിക്കും ഇല്ലെടി ആഗ്രഹങ്ങൾ ഒത്തിരി സ്വപ്നങ്ങൾ കണ്ടതല്ലേ നമ്മൾ, ഇപ്പോൾ അവസാന നിമിഷം എത്തിയപ്പോൾ നീയും എന്നെ കൈ വിടുകയാണോ..? റിച്ചു നിരാശയോടെ ചോദിച്ചു.

എന്റെ പൊന്നു റിച്ചു നീ ഏത് പാതാളത്തിലേക്ക് എന്നെ വിളിച്ചാലും ഞാൻ നിന്റെ കൂടെ വരും, നിന്നെ ഒറ്റയ്ക്ക് വിട്ടുള്ള ഒരു കളിക്കും ഞാനില്ല നീ ധൈര്യമായിട്ട് മുന്നോട്ടു പൊയ്ക്കോ, ഞാൻ കൂടെ തന്നെയുണ്ട്. ഐനു വിന്റെ വാക്കുകൾ അവളിൽ പ്രതീക്ഷയേകി. മുൻപോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ഇരുവരും ഒരുപാട് നേരം ചർച്ച ചെയ്തു. എന്റെ മോള് എന്നാലിനി താഴേക്ക് പൊയ്ക്കോ, ഒരു കോഴി കുറെ നേരമായി ഇതിലെ വട്ടമിട്ട് പറക്കുന്നു. റെയ്‌ച്ചൽ ഒളി കണ്ണാലെ പുറത്തേക്ക് നോക്കി കൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു. ഐനു അവളെ നോക്കി ഒന്ന് ചിരിച്ചു. അവൾ തലകൊണ്ട് പൊയ്ക്കോളാൻ അനുവാദം കൊടുത്തതും ഐനു താഴേക്കു പോയി. എന്ത് കഷ്ട കർത്താവേ, എനിക്കുള്ള ക്വിസ്സ് നീ തരാനും സമ്മതിച്ചില്ല, മറ്റുള്ളവരുടെ കണ്മുന്നിൽ കാണിച്ചു കൊതിപ്പിക്കായാല്ലേ.. അവൾ ഒരു പുഞ്ചിരിയോടെ കർത്താവിന്റെ രൂപത്തിനു മുമ്പിൽ നിന്ന് പറഞ്ഞു. അന്ന് ഏറെ വൈകിയാണ് ഐനു വീട്ടിലേക്ക് പോയത്.

എല്ലാവരുടെയും ഭക്ഷണം കഴിഞ്ഞ് അടുക്കള യൊക്കെ വൃത്തിയാക്കി ആനി റൂമിൽ വരുമ്പോൾ ഫിലിപ്പ് ലാപ്ടോപ്പിൽ എന്തോ കാര്യമായ ജോലിയിലായിരുന്നു. മക്കളൊക്കെ കിടന്നോ ടീ ഫിലിപ്പ് ലാപ്പിൽ നിന്നും കണ്ണെടുക്കാതെ ആനി യോട് ചോദിച്ചു. രണ്ടുപേരും ഭക്ഷണം കഴിഞ്ഞ് റൂമിലേക്ക് പോയിട്ടുണ്ട്.ബെഡ്ഷീറ്റ് കുടഞ്ഞു വിരിക്കുന്നതിനിടയിൽ ആനി മറുപടി കൊടുത്തു. അവളെ ഒന്നു നോക്കിയശേഷം ഫിലിപ്പ് വീണ്ടും തന്റെ ജോലി തുടർന്നു. പപ്പാ.... റെയ്ച്ചലിന്റെ വിളി കേട്ടപ്പോൾ അയാൾ തലയുയർത്തി മകളെ നോക്കി. പപ്പയുടെ വാവ ഉറങ്ങിയില്ലായിരുന്നോ...? ഫിലിപ്പ് സംശയത്തോടെ മകളെ നോക്കി കൊണ്ട് ചോദിച്ചു. എനിക്ക് പപ്പയോട് കുറച്ച് കാര്യം സംസാരിക്കാനുണ്ട് അവൾ പാപ്പായ്ക്കരികിലിരുന്ന് കൊണ്ട് പറഞ്ഞു. അവർ രണ്ടുപേരും അവളെ സംശയത്തോടെ നോക്കി. പപ്പ എനിക്ക് വാക്ക് തന്നതാണ് ഉയർന്ന മാർക്ക് വാങ്ങിയാൽ എന്നെ ഹോസ്റ്റലിൽ വിട്ടു പഠിപ്പിക്കാമെന്ന്, ഇന്നിപ്പോ എന്റെ റിസൾട്ട് വന്നിരിക്കുന്നു.

ഇനി എന്റെ ആഗ്രഹത്തിന് നിങ്ങളെതിരു നിൽക്കരുത്. അത് അന്ന് മോള് വാശിപിടിച്ചപ്പോൾ പപ്പ സമ്മതിച്ചതല്ലേ..? അല്ലാതെ മോളെ എന്ത് ധൈര്യത്തിലാ ഞങ്ങൾ ദൂരെ വിട്ടു പഠിപ്പിക്കുന്നത്. അയാൾ വേദനയോടെ അവളുടെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു. പറ്റില്ല പപ്പാ, പപ്പ എനിക്ക് വാക്ക് തന്നതാണ്, ഇത്രയും കാലം ഞാൻ നിങ്ങൾ പറയുന്നതനുസരിച്ച് ജീവിച്ചില്ലേ...? ഇനിയെങ്കിലും എന്റെ ഇഷ്ടത്തിന് വിട്ടൂടെ.., എനിക്കും ആഗ്രഹമുണ്ട് പപ്പാ ഉയരങ്ങളിൽ പറക്കാൻ, എനിക്ക് വിശ്വാസമുണ്ട് എന്റെ ചിറകുകൾ തളരില്ല എന്ന്, ഡോക്ടർ പറഞ്ഞതല്ലേ ഇനി പേടിക്കാൻ ഇല്ലെന്ന്, എന്റെ അസുഖമൊക്കെ മാറിയെന്ന്, ഈ രോഗിയുടെ കുപ്പായം എനിക്കിനി വേണ്ട പപ്പാ, ഞാനും പറക്കട്ടെ എന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ വെച്ച് സ്വാതന്ത്രത്തോടെ വാനിൽ പാറി പറന്നോട്ടെ, അവൾ അപേക്ഷയോടെ ഫിലിപ്പിനെ നോക്കി. മോളെ നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല, നിന്നെ ദൂരെ വിട്ടിട്ട് ഞങ്ങൾ എങ്ങനെ ഇവിടെ മനസ്സമാധാനത്തോടെ കഴിയും.

അവളെ നോക്കി ആനീയാണ് പറഞ്ഞത്. അതിനെനിക്കിപ്പോ ഒരു കുഴപ്പവും ഇല്ലല്ലോ...? ഈ പേരും പറഞ്ഞു നിങ്ങളെന്റെ സ്വപ്നങ്ങളെ താഴിട്ടു പൂട്ടുകയാണെങ്കിൽ ഞാനെന്റെ പഠിത്തം ഉപേക്ഷിക്കും.അവളുടെ സ്വരം ഉറച്ചതായിരുന്നു. അവളെ അവളുടെ ഇഷ്ടത്തിനു വിട്ടേക്ക് പപ്പാ, റോഷൻ അതും പറഞ്ഞ് അവരുടെ അടുത്തേക്ക് വന്നു. അവൾക്കും ആഗ്രഹങ്ങൾ ഉണ്ടാവില്ലേ, എന്നെപ്പോലെ അവളും പുറത്ത് പോയി പഠിക്കട്ടെ, ഇനിയെങ്കിലും അവളുടെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിച്ചോട്ടെ റോഷൻ മാതാപിതാക്കളെ നോക്കിയിട്ട് പറഞ്ഞു. പ്ലീസ് പപ്പാ, ഒന്നു സമ്മതിക്കു പപ്പാ അവൾ ഫിലിപ്പീനോടു കെഞ്ചി പറഞ്ഞു. മോളെ ഇഷ്ടത്തിന് പപ്പ എതിര് നിൽക്കില്ല, പക്ഷേ ഒരു നിർബന്ധമുണ്ട് കേരളത്തിന് പുറത്തുള്ള പഠനം വേണ്ട, ഇവിടെത്തന്നെ നല്ല ഒരു കോളേജ് മോളെ ഇഷ്ടത്തിന് നോക്കി വെച്ചോ, ഞങ്ങൾക്ക് സമ്മതമാണ് ഫിലിപ്പ് മകളെ നോക്കി പറഞ്ഞു. താങ്ക്യൂ പപ്പാ, താങ്ക്യൂ സോ മച്ച് റെയ്‌ച്ചൽ സന്തോഷത്തോടെ അയാളെ വന്നു കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു തുള്ളിച്ചാടി അകത്തേക്ക് പോയി.

അവളുടെ സന്തോഷത്തോടെയുള്ള ആ പോക്ക് നോക്കി മൂവരും നിന്നു. കണ്ടില്ലേ പപ്പാ ആ സന്തോഷം അല്ലേ നമുക്ക് മറ്റെന്തിനെക്കാളും വലുത് റോഷൻ അയാളെ നോക്കി പറഞ്ഞു. അവളുടെ സന്തോഷം തന്നെയാണ് നമുക്ക് വലുത്, പക്ഷേ നീ ഒന്നു മറന്നു റോഷാ മോൾക്ക് അറിയാത്ത പല കാര്യങ്ങളും അവളുടെ ജീവിതത്തിൽ നടന്നിട്ടുണ്ട്. അവൾക്ക് ഇപ്പോഴും അവളെ കുറിച്ച് പൂർണമായും ഒന്നും അറിയില്ല, അവളെ എങ്ങനെയാടാ നമ്മുടെ അരികിൽ നിന്നും മാറ്റി നിർത്തുന്നത്. ഫിലിപ്സ് ദയനീയമായി മകനെ നോക്കി. അറിയാം പപ്പാ, പക്ഷേ അവൾക്ക് ഒന്നും അറിയാത്തതുള്ളു, ഐനു ഇല്ലേ അവളുടെ കൂടെ, നമ്മൾ അവളെ നോക്കുന്നതുപോലെ ഐനുവും അവളെ നോക്കും. മറ്റെന്തിനേക്കാളും ഐനു റിച്ചുവിന് വില കൽപ്പിക്കുന്നുണ്ട്, മകൻ പറഞ്ഞതിനോട്‌ അവർ രണ്ടുപേരും യോജിച്ചു. *********** പിന്നീടുള്ള ദിവസങ്ങളിൽ അഡ്മിഷനും മറ്റുമായി അവർ തിരക്കിലായി. തൃശ്ശൂരിലെ ഒരു പേര് കേട്ട കോളേജിൽ തന്നെ രണ്ടുപേർക്കും അഡ്മിഷനും ലഭിച്ചു.

ഒരു വീടെടുത്ത് താമസിക്കാനായിരുന്നു റിച്ചുവിന് ആഗ്രഹം, എന്നാൽ അവരെ തനിച്ച് നിർത്തുന്നത് അത്ര നല്ലതല്ല എന്ന് അറിയുന്നത് കൊണ്ടാവാം ഫിലിപ്പ്സുംആനിയും അതിനു തയ്യാറായില്ല. തന്റെ ജീവിതത്തിലെ മറ്റൊരു അധ്യായം തുടങ്ങുന്ന ദിവസം ആയതുകൊണ്ടാവാം റെയ്ച്ചലിന് അന്ന് രാത്രി ഉറക്കം വരുന്നുണ്ടായിരുന്നില്ല, അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഒരു രക്ഷയും ഇല്ല. അവസാനം ഫോണെടുത്തു ചുമ്മാ തോണ്ടി കൊണ്ടിരുന്നു, തൃശ്ശൂരിനെ കുറിച്ചും താൻ പഠിക്കുന്ന കോളേജിനെ കുറിച്ചും ഒരുപാട് കേട്ടിട്ടുണ്ട്, പൂരങ്ങളുടെ നാടാണ് തൃശ്ശൂര്, തനിക്ക് പരിചയമുള്ളവരെ ഒന്നു തപ്പി നോക്കാം എന്ന് വിചാരിച്ചാണ് അവൾ മുഖപുസ്തകത്തിൽ കയറിയത്. പല മുഖങ്ങളും ഓടിച്ചു വിടുന്നതിനിടയിലാണ് പെട്ടെന്ന് അവളുടെ കണ്ണുകളിൽ ആമുഖം ഉടക്കിയത്....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story