തെമ്മാടി മാഷ്: ഭാഗം 16

themmadi mash

രചന: Killing Queen

"ദിച്ചി......"അദർവ് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നതും... അവളെ വിളിച്ചു...അവന്റെ നിലവിളി കെട്ടവൾ അവൾ താഴെ ആർഷയുടെ അടുത്ത് നിന്നും അവനരികിലേക്ക് ഓടി... റൂമിലേക്ക് കണ്ടതും അവൾ കണ്ടു വിയർത്തിരിക്കുന്ന അദർവിനെ... "എന്താ എന്ത് പറ്റി ആദിയേട്ട എന്തിനാ ഒച്ച വെച്ചേ "അവനോട്‌ അവൾ ചോദിച്ചതും അവന്റെ നിറമിഴികൾ ആണ് അവൾക്കുള്ള ഉത്തരം നൽകിയത്.. "സ്വപ്നം വല്ലതും കണ്ടോ മ്മ് "അവന്റെ വിയർപ്പ് അവൾ ഷാൾ കൊണ്ട് ഒപ്പികൊണ്ട് ചോദിച്ചു.. അവൻ അതെ എന്ന രീതിയിൽ തല കുലുക്കി... "പേടിക്കണ്ടാട്ടൊ..."അവന്റെ നെറ്റിയിലേക്ക് വീണ മുടി ഒതുക്കി കൊണ്ടവൾ പറഞ്ഞു..

ആ സ്വപ്നം ഓർക്കും തോറും അവന് കണ്ണിൽ കണ്ണുനീർ ഉരുണ്ട് കൂടി.. "ദാ വീണ്ടും കരയുന്നു അയ്യേ മോശം ആണ് ട്ടോ " അവൾ അവനെ സമാധാനിപ്പിക്കാൻ എന്നോണം അവന്റെ തലയിൽ പതിയെ തലോടി.. അവൻ അവളെ പിടിച്ചു മടിയിലേക്ക് ഇരുത്തി കൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം മറച്ചു വേച്ചു... അവളുടെ കഴുത്തിൽ നനവ് അനുഭവപ്പെട്ടപ്പോഴാണ് അവൻ കരയുക ആണെന്ന് അവൾക്ക് മനസ്സിൽ ആയത്... കരഞ്ഞു തീർക്കട്ടെ എന്ന് കരുതി അവൾ അവന്റെ മുടി ഇഴകളിൽ കൂടെ വിരലുകൾ കടത്തി പതിയെ തലോടി കൊണ്ടിരുന്നു... അവന്റെ കരച്ചിൽ ഒന്ന് അടങ്ങിയതും അവനോട്‌ സ്വപ്നത്തെ പറ്റി തിരക്കിയതും... ആദ്യം അവൻ മടിച്ചെങ്കിലും പിന്നീട് അവൻ അവളോട് പറഞ്ഞു.. "ദിച്ചി.... എന്നെ വിട്ട് പോവല്ലെടി..." നി പോയാൽ അടുത്ത നിമിഷം ഞാനും വരും.. " അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു...

"എന്തായാലും ആ സാന്ദ്രയെ കൊന്നില്ലേ എനിക്ക് അത് മതി " അവനെ ഒളികണ്ണിട്ട് അവൾ പറഞ്ഞു... 🌼🌼 ദിവസങ്ങൾ പിന്നെയും പൊയ്ക്കൊണ്ടിരുന്നു ദിച്ചിയും അവളുടെ ആദിയേട്ടനും പരസ്പരം സ്നേഹിച്ചും പിണങ്ങിയും ഒക്കെ പോകുന്നു... 🌼🌼 സമയം ഏതാണ്ട്രാവിലെ 2മണി.... ദിച്ചി വെള്ളം കുടിക്കാനായി എഴുന്നേറ്റതും... ജെഗിൽ വെള്ളം കാലിയയതു കൊണ്ടും അദർവ് ഉറക്കം ആയതു കൊണ്ടും അവനെ ശല്യം ചെയ്യാതെ അവൾ റൂമിൽ നിന്നും ഇറങ്ങി... കിച്ചണിൽ നിന്നും വെള്ളം എടുത്തു റൂമിലേക്ക് നടന്നതും ബാൽക്കണിയിലെ ഡോർ തുറന്ന് കിടക്കുന്ന കണ്ടതും അവൾ അങ്ങോട്ടേക്ക് പോയി...

"ഇത് ഞാൻ അടച്ചത് അല്ലായിരുന്നോ " അവൾ അതും ചിന്തിച്ചു ഡോർ അടച്ചു തിരിഞ്ഞതും റൂമിലേക്ക് അരിച്ചിറങ്ങിയ നിലാവെളിച്ചതിൽ അവൾ കണ്ടു കത്തിയും പിടിച്ചു മുകളിലേക്ക് കയറി വരുന്ന ഒരു രൂപത്തെ... അവളുടെ മനസ്സിലേക്ക് അദർവ് പറഞ്ഞ സ്വപ്നം കടന്നു വന്നു... അവളുടെ കൈയിൽ നിന്നും ജഗ് താഴെ വീണു പൊട്ടി..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story