തെമ്മാടി മാഷ്: ഭാഗം 20 | അവസാനിച്ചു

themmadi mash

രചന: Killing Queen

"വേഗം ഇറങ്ങുന്നുണ്ടോ.... നീ ഇറങ്ങിയിട്ട് വേണം എനിക്ക് കുളിക്കാൻ കയറാൻ..."ബാത്രൂം ഡോറിൽ തട്ടിയവൻ പറഞ്ഞു.... "ദാ വരുന്നു....ഈ സാരി ഒന്ന് റെഡി ആകട്ടെ..."അവന്റെ കോട്ടൽ സഹിക്ക വയ്യാതെ അവൾ ഒച്ച എടുത്തു... "അതിന് നീ എന്തിനാ ദിച്ചി ഒച്ചയെടുക്കുന്നെ..."പുറത്തേക്ക് ഇറങ്ങിയവളെ ഭിത്തിയോട് ചേർത്ത് നിർത്തിയവൻ ചോദിച്ചു.... അവളുടെ മൗനം കണ്ടതും.... അവളെ അവൻ അരയിലൂടെ ചുറ്റി പിടിച്ചുകൊണ്ട്... ചുംബിക്കാനായി പോയതും അവൾ അവനെ ബെഡിലേക്ക് തള്ളിയിട്ടു... അതിനവൻ ചുണ്ട് കൂർപ്പിച്ചു വെച്ചതും അവൾ അവന്റെ നേർക്ക് നിന്ന് കൊണ്ട് അവന്റെ കൈ എടുത്തവൾ ചെറുതായി വീർത്തുന്തിയ വയറിലേക്ക് വെച്ചതും അവന്റെ മുഖം പുഞ്ചിരിയൽ വിടർന്നു... സാരി അല്പം മാറ്റിയവൻ അവളുടെ വയറിൽ ചുണ്ട് ചേർത്തു....

"ഇനി രണ്ട് മാസം അല്ലെ..."വിടർന്ന മുഖത്തോടെയവൻ അവളെ ചേർത്തു പിടിച്ചു...അവന്റെ കൈകൾ പതിയെ അവളെ അണിവയറിനെ തഴുകിയതും "അതെ അങ്ങോട്ട് മാറിയേ ഈ കല്യാണതിന് എങ്കിലും സമയത്ത് എത്തണം..."അദർവിന്റെ റൊമാൻസിൽ വെള്ളം കോരിയൊഴിച്ചു കൊണ്ട് ദിച്ചി പറഞ്ഞു.. "സമ്മതിക്കരുത്..."അവൻ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു... "ഇല്ല.... ഒന്ന് റൊമാൻസിച്ചിയ എന്റെ വയറ്റിൽ കിടക്കുന്നെ.."അവൾ ഒളിക്കണ്ണിട്ട് പറഞ്ഞതും അവളെ നോക്കിയവൻ നാണം കുണുങ്ങി... 🌼 ഓന്റെ സ്നേഹപ്രകടങ്ങൾ കൊണ്ട് ദിച്ചിക്ക് ഇപ്പോൾ എട്ടാം മാസമാണ്.. ഈ എട്ട് മാസത്തിൽ ഒരുപാട് കാര്യങ്ങൾ നടന്നു... സഞ്ജു പഴയ സ്വഭാവം എല്ലാം കളഞ്ഞു കൂടി പഠിച്ച ജാനകിയെ വിവാഹം ചെയ്തു സന്തോഷമായി ജീവിക്കുന്നു.... സാന്ദ്രയും അഖിലും തന്റെ പൊന്നോമനകളെ താലോലിക്കുന്ന തിരക്കിൽ ആണ് ബദ്രിയും അദ്രിയും അവരുടെ ഇരട്ട പോന്നോമനകൾ... 🌼 ഇന്ന് ആണ്...

ദീപക്കിന്റെയും ആർഷയുടെയും വിവാഹം അതിന് പോകാൻ ഉള്ള ഒരുക്കത്തിൽ ആണ് ദിച്ചിയും അദർവും.. ഒരേ ഒരു ആങ്ങളയുടെ കല്യാണത്തിന് ചെന്നു സദ്യ കഴിക്കേണ്ട അവസ്ഥ ആണ് ഇപ്പോൾ ദിച്ചിക്ക്... സ്വന്തം പെങ്ങളെ കല്യാണത്തിന് താലികെട്ട് എങ്കിലും കാണണ്ടേ മനുഷ്യ എന്നുള്ള അപേക്ഷ ആണ് ഓൾക്... കുട്ട്യേ ഓന് തനിച്ചാക്കാൻ പേടി... അവസാനം തട്ടീം മുട്ടീം ഒക്കെ മണ്ഡപത്തിൽ എത്തിയതും... ദീപക്ക് അവനെ നോക്കി വല്ലത്തൊരു എക്സ്പ്രഷൻ ഇട്ട് ഇരിക്കുവാണ്.. ദിച്ചിയെ അദർവ് ആർഷയുടെ അടുത്തേക്ക് കൊണ്ടാക്കി... അവിടെ ദാ നിൽക്കുന്നു നമ്മുടെ നന്ദു... നന്ദുവിന്റെയും കാർത്തിയുടെയും കല്യാണം അഞ്ചുമാസം മുന്നേ നടന്നു... ഇപ്പോൾ ഓൾക്ക് മൂന്നു മാസം.... ഭർത്തു ആകാൻ പോന്ന ദീപക്കും... ഭർത്തുക്കൾ ആയ മറ്റേ രണ്ടും ചളിയടിച്ചും... ഇൻസ്റ്റയിൽ റീൽസ് ചെയ്തും കളിക്കുന്നു..... പെണ്ണ് ഇറങ്ങാൻ സമയം ആയെന്ന് പറഞ്ഞപ്പോഴേക്കും തന്നെ അദർവിന്റെയും കാർത്തിയുടെയും.. കരങ്ങൾ തങ്ങളുടെ പ്രിയപെട്ടവളെ പൊതിഞ്ഞിരുന്നു...

അവരെയും കൂട്ടി മണ്ഡപത്തിന്റെ മുന്നിലായി നാലുപേരും നിന്നു.... അനുഗ്രഹം വാങ്ങൽ ആയി... താലി കെട്ടലായി... സദ്യ കഴിക്കലായി.... കരച്ചിലായി പിഴിച്ചിലായി.....പല പോസിലുള്ള ഫോട്ടോ ആയി "അതെ എല്ലവരും ഒന്ന് ചേർന്നു നിന്നെ "ആർഷയും ദീപക്കും ഇറങ്ങാൻ സമയം ആയെന്ന് പറഞ്ഞതും ഫോട്ടോഗ്രാഫർ മുന്നില്ലേക്ക് ചാടികൊണ്ട് പറഞ്ഞു അദർവിന്റെ അച്ഛനും അമ്മയും ദിച്ചിയുടെ അച്ഛനും അമ്മയും മുന്നിലെ ചെയറിൽ സ്ഥാനം പിടിച്ചു.... അവരുടെ പുറകിലായി.... മണവാട്ടിയും മണവാട്ടനും.... ബാക്കി രണ്ട് കപ്പിൾസ് പ്രിയതമമാരുടെ വയറിനെ വലം വെയ്കലായി..... "സ്‌മൈൽ....."ക്യാമറ മാൻ പറഞ്ഞതും എല്ലാവരും ക്യാമറയിലേക്ക് നോക്കി പുഞ്ചിരിച്ചു.. ക്ലിക്ക് 📸📸 ക്യാമറ മാന്റെ ക്യാമറയിൽ അവരുടെ മനോഹരമായ ചിത്രം പതിഞ്ഞു.... അവസാനിച്ചു ❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story