തിങ്കളാം അല്ലി💖: ഭാഗം 12

thingalam alli

രചന: SHOBIKA

"നമ്മൾ എന്തിനാ ഇവിടെ നിക്കുന്നെ.വാ പോവാം" അതും പറഞ്ഞ് അല്ലി കൃതിടെ കയ്യും പിടിച്ച് ആരവിന്റെ പുറകെ പോയി. "ദേ ആ റൂമെടുത്തൊട്ടാ. പിന്നെ ദതാണ് അക്കുന്റെ റൂം തിങ്കൾ വേണേൽ ആ റൂമിലോട്ട് പൊയ്കൊട്ടാ" അല്ലിയെ ഒന്ന് ആക്കികൊണ്ട് അപ്പു(ഇനി ആരവിനെ ലങ്ങനെയെ വിളിക്കു...)പറഞ്ഞു. "അയ്യടാ...ഞാനെ ഈ റൂമിൽ ഇവളുടെ കൂടെ നിന്നോളാട്ടോ.അപ്പുവേട്ടൻ ചെല്ലു" "ആയിക്കോട്ടെ..നമ്മളൊന്നും പറയുന്നില്ലേ. നിങ്ങൾ ചെന്ന് ഫ്രഷ് ആയി താഴോട്ട് വാ...അപ്പോഴേക്കും ഞാൻ അഭിയെ ഒന്ന് കാണട്ടെ" ആരവ് അത് പറഞ്ഞ് പോവനൊരുങ്ങി. "ഞാൻ ചോദിക്കാനിരിക്കായിരുന്നു.അവനെവിടെ.ഇന്നലെ വന്നപ്പോ തന്നെ ഏട്ടത്തി പറഞ്ഞ് പുറകെ നടന്നതാണല്ലോ" അല്ലി ഒരു ചെറു ചിരിയോടെ പറഞ്ഞു. "അവൻ അവന്റെ റൂമിലുണ്ടാവും.താൻ വന്നത് അറിഞ്ഞിട്ടില്ല. അതാ ഇല്ലേൽ വന്നേനെ" ആരവ് തിരിച്ചൊരു പുഞ്ചിരി അങ്ങോട്ട് നൽകി കൊണ്ട് പറഞ്ഞു.അവൻ എന്നിട്ട് അഭിടേ റൂമിലേക്ക് പോയി. "അല്ലെടി, ആരാ ഈ അഭി.നീ എന്നോട് പറഞ്ഞില്ലല്ലോ" കൃതി ഇച്ചിരി കുശുമ്പോടെ പറഞ്ഞു. "അയ്യെടി, ന്റെ ചെമ്പരത്തിപൂവിന് അസൂയയോ" ഒരു കുഞ്ഞു ചിരിയോടെ കൃതിടെ നെറ്റിയിൽ വിരൽ വെച്ച് തട്ടിക്കൊണ്ട് പറഞ്ഞു.

"ഒന്ന് പോയേ അല്ലിപ്പൂവേ, നീ ആരാന്ന് പറഞ്ഞില്ലല്ലോ" അല്ലിടെ കയ്യിൽ ഒന്ന് തട്ടിക്കൊണ്ട് കൃതി പറഞ്ഞു. "അത് ആ കാലന്റെ അനിയനാടി.ഇന്നലെ ഇവിടെ വന്നപ്പോ തൊട്ട് ഏടത്തി എന്ന് പുറകെ വിളിച്ച് നടന്നു പറഞ്ഞില്ലേ.അവനാണ് അഭിനവ് എന്ന അഭി." "ഓഹോ" "അഹ്‌ഹാ.എന്തായാലും,ഞാൻ പോയി ഫ്രഷായി വരാം.നീ ഇവിടെ നിലക്ക്" അല്ലി അതും പറഞ്ഞ് അവൾക്ക് വേണ്ടി വാങ്ങി വെച്ചിരുന്ന ഡ്രസ്സ് എടുത്തിട്ട് ബാത്റൂമിലേക്ക് കേറി പോയി. അല്ലി ഫ്രഷ് ആവാൻ പോയതും കൃതി ആ റൂമിലെല്ലാം ചുറ്റി നടന്ന് കാണാൻ തുടങ്ങി. അപ്പോഴാണ് ആരവ് പറഞ്ഞ് അല്ലി എത്തിയ കാര്യം അറിഞ്ഞ് അഭി അങ്ങോട്ട് എത്തിയെ. "ഏട്ടത്തി" അഭി അതും പറഞ്ഞ് വാതിൽ തുറന്നു.എന്നാൽ അവൻ അവിടെ ആരെയും കാണാൻ കഴിഞ്ഞില്ല.അപ്പൊഴാണ് ബാൽക്കണിയിൽ ആരോ നിക്കുന്നപോലെ തോന്നിയേ. അപ്പൊ അവൻ അങ്ങോട്ട് പോയി. "ഏട്ടത്തി" അഭി അതും പറഞ്ഞ് അങ്ങോട്ട് ചെന്നു. "ആരാടാ നിന്റെ ഏട്ടത്തി" കൃതി അഭിടേ കാര്യം ഓര്മയില്ലാതെ അവനെ നോക്കി കണ്ണൂരിട്ടികൊണ്ട് പറഞ്ഞു.

"എഹ് നീയേതാ" അഭി സംശയത്തോടെ ചോദിച്ചു. "അത് പറയാൻ നീയാരാ" വീണ്ടും കൃതി കത്തി കയറുവാണ്. "ദേ എന്റെ വീട്ടിൽ വന്നിട്ട് എന്നോട് ആരാന്നോ." അഭി അവളെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു. "എന്താ അവിടെ" ഫ്രഷായി വന്ന അല്ലി കാണുന്നത് അഭിയുമായി കൊമ്പ് കോർത്തു നിക്കുന്ന കൃതിയെയാണ്.അത് കണ്ട് അല്ലി സംശയത്തോടെ ചോദിച്ചു. "അതേട്ടത്തി,അപ്പുവേട്ടൻ പറഞ്ഞ് ഏട്ടത്തി വന്നതറിഞ്ഞ് കാണാനായി ഓടി വന്നതാ ഞാൻ.അപ്പോഴാണ് ഈ പെണ്ണ്" "ആരാടാ നിന്റെ പെണ്ണ്" അഭിക്ക് നേരെ കൂർത്ത നോട്ടം നോക്കിക്കൊണ്ട് കൃതി പറഞ്ഞു. "അയ്യോ ന്റെ പൊന്ന് കൃതി ഒന്ന് മിണ്ടാതിരി. ഞാനൊന്ന് പറയട്ടെ" ചെറുതായൊന്ന് ഒച്ചയെടുത്തുകൊണ്ട് അല്ലി പറഞ്ഞു. "എന്ന പറ" മുഖം വീർപ്പിച്ചു കൊണ്ട് കൃതി പറഞ്ഞു. "കൃതി,ഇതാണ് നേരത്തെ ഒരു അഭിടേ കാര്യം പറഞ്ഞില്ലേ അവൻ.ആ കാലന്റെ അനിയൻ" അല്ലി അഭിയെ കൃതിക്ക് പരിചയപ്പെടുത്തി. "Omg, ഒരു നിമിഷം ഞാൻ ഞാനല്ലതായി പോയല്ലോ ഗോഡേ... കൃതി നീ വിശന്നാൽ നീ അല്ലാതാവുന്നുണ്ട്.

ഒരു snikers കിട്ടിയാൽ കൊള്ളായിരുന്നു.ആരോട് പറയും.അല്ലേൽ വേണ്ട"ആത്മ ഓഫ് കൃതി. കൃതി അവനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു. അതിനവൻ അവളെ പുച്ഛിച്ചു. "ആ പിന്നേ അഭി ഇത് എന്റെ ഫ്രണ്ട് പിന്നെ എന്റെ എല്ലാമെല്ലാമായ കൃതിക എന്ന കൃതി." കൃതിയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു. "ഓഹ്."അഭി "അഹ്ന്ന്.ചെമ്പരത്തിപൂവേ നീ പോയി ഫ്രഷായി വാ" അല്ലി കൃതിയോട് പറഞ്ഞു. കൃതി ഒന്ന് മൂളികൊണ്ട് പറഞ്ഞു. "സോറി ഏട്ടത്തി.പെട്ടന്ന് ആളെ മാറി കണ്ടപ്പോ എന്തൊക്കെയോ ചോദിച്ചു പോയതാട്ടോ" "സാരമില്ല.അവളതൊന്നും കാര്യക്കില്ല.പെട്ടന്ന് വീട്ടിലാ വിജരിച്ചിണ്ടാവും.പിന്നെ നിനെ കണ്ടിട്ടും ഇല്ലല്ലോ." അല്ലി അവനെ നോക്കി പറഞ്ഞു. "എന്ന താഴേക്ക് പോയാലോ" "അഹ് പോവാം" അല്ലിയും അഭിയും കൂടെ താഴോട്ട് പോയി. അല്ലി അമ്മേടെ അടുത്തേക്ക് അതായത് കിച്ചേനിലോട്ട് പോയി. അഭി ഹാളിൽ ഇരുന്ന് tv കാണാൻ തുടങ്ങി. "ഡെയ് മരമാക്രി" അതും പറഞ്ഞൊരുത്തി അഭിടെ അടുത്തോട്ട് ലാൻഡായി. "മരമാക്രി നിന്റെ കെട്ടിയോൻ" അഭി അവളുടെ മണ്ടേൽ ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story