തിങ്കളാം അല്ലി💖: ഭാഗം 17

thingalam alli

രചന: SHOBIKA

"അയ്യടാ, അപ്പൊ നിന്റെ കെട്ടിയോനും വീട്ടുകാരുമോ" കൃതി അവളുടെ കൈ തട്ടി മാറ്റിക്കൊണ്ട് കുസൃതി ചിരിയോടെ പറഞ്ഞു. "നീ കഴിഞ്ഞേ അവരൊക്കെ എനിക്കുള്ളൂ" " അപ്പൊ ഞാൻ കെട്ടിപോയ നീ എന്തിയും" കൃതി അത് ചോദിച്ചതും അല്ലിടെ മുഖം വാടി. "അയ്യേ അപ്പോഴേക്കും നീ desp ആയോ.ഞാൻ ചുമ്മാ പറഞ്ഞതല്ലേ.നീ വാ നമ്മുക്ക് താഴേക്ക് പോവാം എന്തായാലും" കൃതി അതും പറഞ്ഞ് അല്ലിയെ ഉന്തി തള്ളി താഴെ കൊണ്ടുപോയി.അവിടുന്ന് നേരെ കിച്ചേനിലോട്ടും. "ഇതാർക്കാ അമ്മ മുന്തിരി ജ്യൂസ്" അവിടെ ഒരു ക്ലാസ്സിൽ ഇരിപ്പുണ്ടായിരുന്നു ജ്യൂസ് കണ്ട് അല്ലി പറഞ്ഞു. "അത് അക്കുനാണ്.ഇപ്പൊ ഇവിടെ വന്ന് ജ്യൂസ് വേണം പറഞ്ഞ് പോയതാ.ഇനി ഇത് കിട്ടിലേൽ ചിലപ്പോ അതിന് ദേഷ്യം വന്ന് എന്തേലും ചെയ്താലോ പറഞ്ഞിട്ടാണ് ഇപ്പൊ തന്നെ ഇണ്ടാക്കിയെ" അമ്മ പച്ചക്കറി അറിയുന്നതിനിടെ പറഞ്ഞു. "അപ്പോ കലിപ്പനാ" കൃതി അത് കേട്ട ഉടനെ ചോദിച്ചു. "നല്ല പോലെ കലിപ്പനാ. അതുകൊണ്ടൊക്കെയല്ലേ അഭി അവനെ കടുവ എന്നൊക്കെ കളിയാക്കി വിളിക്കണേ" അമ്മ സ്വന്തം മകനെ പൊക്കാൻ മറന്നില്ല. "അപ്പൊ വല്യ പുള്ളിയാണല്ലോ" കൃതി ഒരു ചിരിയോടെ പറഞ്ഞു. "അഹ് അങ്ങനെ വേണേൽ പറയാം"

കൃതി പറഞ്ഞ അതേ ടോണിൽ 'അമ്മ ഉത്തരം കൊടുത്തു. "എന്തായാലും മോള് വന്നതല്ലേ.ദേ ഈ ജ്യൂസ് ഒന്ന് അവൻ കൊണ്ടു കൊടുത്തേക്ക്" അല്ലിയെ നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ 'അമ്മ പറഞ്ഞിട്ട് അപ്പുറത്തേക്ക് പോയി. എന്തായാലും 'അമ്മ പറഞ്ഞതല്ലേ ചെയ്തേക്കാം.എന്നും വിജാരിച്ച് ജ്യൂസ് ഗ്ലാസ് എടുത്തപ്പോഴാണ് എന്റെ മണ്ടേൽ ഒരു ബൾബ് കത്തിയത്. എന്താന്നല്ലേ.ആ കാലനുള്ള പണി ജ്യൂസിൽ തന്നെ തുടങ്ങാം കരുതി. "എന്താടി ജ്യൂസും പിടിച്ചോണ്ട് ആലോജിക്കുന്നെ.ആർക്ക് പണി കൊടുക്കുന്ന കാര്യമാ" രണ്ടു പുരികവും പൊക്കി കൊണ്ട് കൃതി അല്ലിയോട് ചോദിച്ചു.അവൾടെ മട്ടും ഭാവവും കണ്ടപ്പോ തന്നെ കൃതിക്ക് കാര്യം പുടിക്കിട്ടി ആർക്കോ ഉള്ള പണി വരുന്നുണ്ടെന്ന്. "ഈ...മനസിലാക്കി കളഞ്ഞല്ലോ കൊച്ചുകള്ളി" കൃതിടെ കവിളിൽ ഒരു നുള്ള് കൊടുത്തുകൊണ്ട് പറഞ്ഞു. അതുകേട്ടതും കൃതിടെ കണ്ണ് രണ്ടും പുറത്തേക്ക് ചാടും വിധമായി. "ഹേ അപ്പൊ നീ ശെരിക്കും പണി കൊടുക്കുവാണോ. ആർക്കാ" "വേറെ ആർക്കാ ആ കാലൻ തന്നെ.അയാളുടെ ദേഷ്യം കുറക്കാൻ പറ്റുവോ എന്ന് ഞാനൊന്ന് നോക്കട്ടെ." അല്ലി പുച്ഛം കലർന്ന ചിരിയോടെ പറഞ്ഞു. "ഹേ അപ്പൊ നീയെന്ത് ചെയ്യാൻ പോണേ." "കണ്ടറിഞ്ഞോ"

അതും പറഞ്ഞ് അവൾ കൃതിയെ തള്ളി മാറ്റി 'അമ്മ അരിഞ്ഞു വെച്ചിരുന്ന കയ്പക്കയിൽ നിന്ന് കുറച്ചു വാരിയെടുത്ത് മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുത്ത് ആ മുന്തിരി ജ്യൂസിൽ മിക്സ് ആക്കി. "അങ്ങനെ ദേ മുന്തിരി കയപ്പക്കാ ജ്യൂസ് റെഡി" മിക്സ് ആക്കി കഴിഞ്ഞതും അല്ലി ഗ്ലാസ് എടുത്തു കാണിച്ചു കൊണ്ട് പറഞ്ഞു. ഇതെല്ലാം കണ്ട് കൃതി അവളെ വല്ലാത്ത ഭാവത്തിൽ നോക്കി നിൽക്കുന്നുണ്ട്. "എന്തൊന്നേടി ഇത്" വല്ലാത്ത ഭാവത്തോടെ മുഖം ഒക്കെ ചുളിച്ചുകൊണ്ട് കൃതി ചോദിച്ചു. "നമ്മൾ ഇവിടെ വന്ന എന്തിനാ" "Safe ആയി ഒരു സ്ഥലത്ത് നിക്കാൻ അല്ലെ" എന്തോ ആലോജിച്ചുകൊണ്ട് പറഞ്ഞു. "അത് മാത്രണോ. ആ കാലൻ ഒരു പണി കൊടുക്കാൻ കൂടിയല്ലേ" 'ദൈവമേ, അവളെ എങ്ങെനേലും ഇങ്ങോട്ട് വരുത്തിക്കാൻ വേണ്ടി ഞാൻ ചുമ്മാ ഒരു നമ്പർ ഇറകിതാ.ഇവളത് സീരിയസ് ആക്കി എടുത്തോ'കൃതി മനസിൽ മൊഴിഞ്ഞു. "അത് വേണോ" കൃതി സംശയത്തോടെ ചോദിച്ചു. "പിന്നെ വേണ്ടാതെ. എന്തായാലും പണി കൊടുക്കണം.അപ്പൊ ആദ്യത്തെ പണി ജ്യൂസിന്ന് തന്നെ തുടങ്ങാം"

അല്ലി അതും പറഞ്ഞ് ജ്യൂസും കൊണ്ട് നേരെ അക്കുന്റെ റൂമിലോട്ട് പോയി. "പോവുന്ന പോക്ക് കണ്ടോ എന്താ ശുഷ്‌കാന്തി.അതേപോലെ തിരിച്ചു വന്ന മതിയാർന്നു. ഇതിപ്പോ പണി അവൾ ചോദിച്ചു വാങ്ങിക്കുന്ന പോലെ ഇൻഡ്". കൃതി ആരോടെന്നില്ലാതെ പറഞ്ഞു. ഇതെല്ലാം കണ്ട് ഒരു ചിരിയോടെ ഒന്നും കാണാത്ത പോലെ നിക്കുന്നുണ്ട് അമ്മ. എന്തായാലും നമ്മുക്ക് ആ ജ്യൂസിന്റെ പുറകെ പോവാം.വല്ലതും നടക്കുവോ നോക്കാം. ______________ അല്ലി ആ ജ്യൂസും കൊണ്ട് ആടിപ്പാടി ഓരോ സ്റ്റേപ്പും കയറി അക്കുന്റെ റൂമിന്റെ മുന്നിലെത്തിയതും sudden ബ്രേക്ക് ഇട്ട് നിന്നു.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story