തിങ്കളാം അല്ലി💖: ഭാഗം 18

thingalam alli

രചന: SHOBIKA

അല്ലി ആ ജ്യൂസും കൊണ്ട് ആടിപ്പാടി ഓരോ സ്റ്റേപ്പും കയറി അക്കുന്റെ റൂമിന്റെ മുന്നിലെത്തിയതും sudden ബ്രേക്ക് ഇട്ട് നിന്നു. പിന്നെ രണ്ടും കൽപ്പിച്ചു അകത്തു door തുറന്ന് കയറി. ______________ അവരെ അടുത്ത് നിന്നെ നേരെ താഴോട്ട് ആണ് പോയത്. അമ്മയോട് ഒരു ജ്യൂസ് റൂമിലോട്ട് കൊണ്ടുവരാനും പറഞ്ഞ് ഞാൻ നേരെ റൂമിലോട്ട് പോയി.എന്തോ ആകെ എന്തൊക്കെയോ പോലെ തോന്നി.അതോണ്ട് ഒരു ജ്യൂസ് കുടിച്ചാൽ ഒക്കെ ആവുമെന്ന് കരുതി.അങ്ങനെ അതും നോക്കി ബാൽക്കണിയിൽ നിൽക്കുവായിരുന്നു.പെട്ടന്നാണ് വാതിൽ തുറന്നേ. അമ്മയായിരിക്കും കരുതി തിരിഞ്ഞു നോക്കിയപ്പോ കണ്ടത് ഇളിച്ചോണ്ട് നിക്കുന്ന എന്റെ ഭാര്യ എന്നു പറയുന്ന സാധാനത്തിനെയാണ്. "എന്തു വേണം" ഗൗരവം നിറഞ്ഞിട്ടുണ്ടായിരുന്നു. "എനിക്കൊന്നും വേണ്ടപ്പോ.തനിക്ക് അല്ലെ ജ്യൂസ് വേണം പറഞ്ഞേ അതു തരാൻ വന്നതാ" അല്ലി പുച്ഛത്തോടെ പറഞ്ഞു. "അതിന് ഞാൻ നിന്നോട് പറഞ്ഞില്ലല്ലോ അമ്മയോടല്ലേ പറഞ്ഞെ" "ആരോട് പറഞ്ഞാലും എന്താ തനിക്ക് ജ്യൂസ് കിട്ടിയപോരേടോ" അല്ലി ഒരു കൂസലുമില്ലാതെ പറഞ്ഞു. "എടോ പോടാ എന്നൊക്കെ നിന്റെ കെട്ടിയോനെ പോയി വിളിക്കേടി " അവൻ ദേഷ്യത്തോടെ പറഞ്ഞു. "അങ്ങേരെ തന്നെയാ വിളിച്ചത്" അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.

"ഡി നിനക്കെന്നെ ശെരിക്കും അറിയില്ല". "തനിക്ക് എന്നെയും അറിയിലെടാ കാല" അവളും വിട്ടു കൊടുക്കാതെ തന്നെ കട്ടക്ക് പറഞ്ഞു. "കാലൻ നിൻറെ" ബാക്കി പറയുന്നതിന് മുന്നേ അവളുടെ കൈ പിടിച്ചു തിരിച്ചു. "ആയ് കൈ വിട് കൈ വിട് വേദനിക്കുന്നു" ഒന്ന് കണ്ണടച്ചുകൊണ്ട് അവള് പറഞ്ഞു. എന്തോ അവളുടെ ആ നിഷ്കളങ്കമായ മുഖം കണ്ടതും അവൻ കൈ വിട്ടു. അവൻ കൈ വിട്ടതും കൈ കുടയാൻ തുടങ്ങി. "ന്നാ തന്റെ ജ്യൂസ് " ചുണ്ട് കൂർപ്പിച്ചുകൊണ്ട് അതും പറഞ്ഞ് ജ്യൂസും അവിടെ വെച്ച് തിരിഞ്ഞു നടന്നു. അവൻ പിന്നെ അവളെ വലിയ മൈൻഡ് ഒന്നും കൊടുക്കാതെ ആ ജ്യൂസ് ഒന്നെടുത് ഒരു സിപ് ചെയ്തതും അതേ പോലെ തുപ്പി.കയച്ചിട്ടേ. "ഡി...." അവൾ വാതിൽ തുറക്കാനാഞ്ഞതും അവൻ വിളിച്ച്. അവന്റെ വിളിക്കേട്ട് ആദ്യം ഒന്ന് stuck ആയി.പിന്നെ കാര്യം പിടിക്കിട്ടിയതും അവൾ വാതിൽ തുറന്ന് പുറത്തേക്കോടി. അവനും അവളുടെ പുറകെ ഓടി.ചെക്കൻ ഓട്ടത്തിൽ പുലിയായത് കൊണ്ട്.അവളെ കയ്യിൽ കിട്ടി.അവനവളെയും തോളിൽ തൂക്കി എടുത്തൊണ്ട് റൂമിലോട്ട് നടന്നു. "എന്നെ വിടെടാ കാലമാടാ" അതും പറഞ്ഞവൾ അവന്റെ തോളിൽ കിടന്ന് കയും കാലുമിട്ടടിക്കാൻ തുടങ്ങി. ഇത് കണ്ട് അന്തം വിട് കണ്ണ് രണ്ടും പുറത്തേക്ക് തള്ളും വിതം നിൽപ്പുണ്ട് ബാക്കി ഉള്ളതുങ്ങൾ. പാവങ്ങൾ അവിടെ എന്തോ പോയ കണക്കെ നിക്കുന്നുണ്ട്.അവൻ അകത്തു കയറി വാതിൽ കൊട്ടിയടക്കുന്ന ശബ്‌ദം കേട്ടാണ് അവര് തിരിച്ചു പ്രെസെന്റിലേക്ക് വന്നേ. __________________________

അവൾ വെച്ചോണ്ട് പോയ ആ ജ്യൂസ് കുടിച്ചതും ആദ്യം ഒരു കയ്പ്പ് തോന്നി.അപ്പൊ തന്നെ തുപ്പികളഞ്ഞു.പിന്നെ അവകേ വിളിച്ചതും നിക്കാതെ ഓടി.പുറകെ പോയി പിടിച്ചോണ്ട് റൂമിലേക്ക് കൊണ്ടുവന്നു. അകലെ നേരെ കൊണ്ടുപോയി ബെഡിലിട്ടു.പെണ്ണ് മുടിഞ്ഞ വെയ്റ്റാണ്.എന്താണാവോ തിന്നണെ. __________________________ അവൻ വിളിച്ചപ്പോ നിന്നത് എന്താ സംഭവം എന്നറിയനാണ്.പിന്നെ കാലന്റെ കയ്യിലെ ജ്യൂസ് കണ്ടപ്പോഴാണ് അതിൽ ചേർത്ത കയപ്പക്കയുടെ കാര്യം ഓർത്തെ. പിന്നെ ഒന്നും നോക്കിയില്ല.പക്ഷെ കുറച്ചൊടിയപ്പോഴേക്കും അങ്ങേര് പിടിച്ചു.മുടിഞ്ഞ സ്റ്റാമിനായ കാലന്. ഇപ്പോഴാണ് അഭി പറഞ്ഞ പേര് കർക്ട് ആയി തോന്നിയെ "കടുവാ" ഓടിച്ചിട്ട് പിടിച്ചു. അതും പോരാഞ്ഞു തൂകി എടുത്തോണ്ട് പോയിരിക്കുന്നു.കുറെ നേരം കാലും കയ്യൊക്കി ഇട്ടടിച്ചു നോക്കി.പക്ഷെ എവിടെ ഒരു അനക്കവുമില്ലാ. റൂമിനടുത്തു ഏത്താറാായപ്പോഴാണ് ഞങ്ങളെ അന്തം വിട്ട് നോക്കി നിൽക്കുന്ന കൃതി,ഭൂമി, അഭി,അപ്പുവേട്ടൻ എന്നിവരെ കണ്ടേ.മനുഷ്യനെ നാണം കെടുത്തി.എന്നിട്ടോ അവസാനം റൂമിൽ ബെഡിൽ കൊണ്ടുപോയി ഒരിടലും.മനുഷ്യന്റെ നടു ഒടിഞ്ഞു.കാലമാടൻ പട്ടി,തെണ്ടി ചേട്ടാ പിശാശ്. തള്ളേ കലിപ്പ് തീരണില്ലല്ലോ. "എന്താലോജിച്ചു കിടക്കുവാടി"

കാലനെ രണ്ടു ചീത്തയും വിളിച്ചു കിടക്കുമ്പോഴാണ് അങ്ങേരുടെ കോപ്പിലെ ഒരു ചോദ്യം. "എന്തിനാടോ മനുഷ്യന്റെ നടു ഒടിക്കാനായി അവിടുന്ന് തൂക്കിയെടുത്തു വന്നേ .അവരുടെ ഒക്കെ മുന്നിൽ നാണം കെടുത്തിപ്പോ സമാധാനയില്ലേ" ദേഷ്യം കേട്ടടങ്ങാതെ അവൾ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. "കഴിഞ്ഞോ" കൈ രണ്ടും കെട്ടി അവളെ നോക്കി ചോദിച്ചു. "എന്ത്" അവൾ സംശയത്തോടെ ചോദിച്ചു "അല്ലാ നിന്റെ പറച്ചിലോകെ കഴിഞ്ഞോ എന്ന് എന്നാ പിന്നെ എനിക്ക് കാര്യത്തിലേക്ക് കടക്കായിരുന്നു." അവൻ പറഞ്ഞത് മനസ്സിലാവാതെ അവളവനെ ഉമിനീരിറക്കികൊണ്ട് നോക്കി. "എന്ത്..കാര്യം" അവളൊന്നു വിക്കി കൊണ്ട് ചോദിച്ചു. "കണ്ടോ" അതും പറഞ്ഞവൻ ആ ജ്യൂസ് കയ്യിലെടുത്ത് അവളുടെ നേരെ ചെന്നു. അവന്റെ കയ്യിലെ ജ്യൂസിലേക്ക് തന്നെ അവളുറ്റ് നോക്കി. 'ഇതിപ്പോ എന്തിനുള്ള പുറപാടാണ് ഭഗവാനെ' ഊമിനീരിറക്കികൊണ്ട് അവളൊന്നു ആത്മഗതിച്ചു. അവനവളുടെ കയ്യിൽ പിടിച്ചവന്റെ അടുത്തേക്കിരുത്തി. "കയിന്ന് വിടെഡോ" അവൻ അവകുടെ കയ്യിൽ പിടിച്ചതും കേ കുടിഞ്ഞെറിഞ്ഞു കൊണ്ട് പറഞ്ഞു.

"പിടക്കാതെ നിക്കേടി" അവനതും പറഞ്ഞ് ആ ഗ്ലാസിലെ ജ്യൂസ് അവളുടെ വായിലേക്ക് കമഴ്ത്തി. അവളത് തുപ്പാൻ വന്നതും.അവൻ കൈ വെച്ച അവളുടെ വായ പൊത്തി പിടിച്ചു.ആ നിമിഷം അവളുടെ ഭാവങ്ങൾ ഒക്കെ ഒന്ന് കാണേണ്ടാതായിരുന്നു. നിവർത്തികേടുകൊണ്ട് അതെല്ലാം അവൾക്കിറക്കേണ്ടി വന്നു. അവളെല്ലാം ഇറക്കി എന്ന് മനസിലായതും അവൻ കയെടുത് മാറ്റി. അപ്പോഴേക്കും അവളുടെ വയറ്റിൽ നിന്ന് എന്തൊക്കെയോ ഉരുണ്ട് കയറുന്നത് പോലെ തോന്നി.എന്തോ ഒരു വോമിറ്റിങ് tendency വന്നതും അവളവനെ തള്ളി മാറ്റി ഏണിച്ചു ബാത്റൂമിലേക്ക് ഓടി. 'ഇവളിതിപ്പൊ എന്തിനാ ഓടി ' അവനതും ചിന്തിച്ച് അവൾ പോയ വഴിയേ, നോക്കി നിന്നു. പിന്നെ അവൾ വോമിറ്റ്‌ ചെയ്യുന്ന സൗണ്ട് കേട്ടപ്പോഴാണ് പണി പാളിയോ എന്ന് അവന് തോന്നിയെ. പിന്നെ ഒന്നും നോക്കാതെ അങ്ങോട്ടൊടി......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story