തിങ്കളാം അല്ലി💖: ഭാഗം 21

thingalam alli

രചന: SHOBIKA

കയ്യിൽ ചെങ്കൊടിയേന്തിയ സഖാവിന് പ്രണയം.വാക പൂക്കൾക്ക് വേനലിനോട് പ്രണയമുള്ളത് പോലെ ഈ സഖാവിന് ആ മൂക്കുത്തിപെണ്ണിനോട് പ്രണയം... 💐💐💐💐💐💐💐💐💐💐💐💐💐💐 ക്ലാസ്സും പ്ലസ് വണിലെ ആദ്യ ദിവസം കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ പോവുമ്പോഴാണ് വാക പൂക്കളുമായി നിൽക്കുന്ന ഒരാളെ കണ്ടത്.എന്തോ വാക പൂക്കളെ ഇഷ്ടമായത് കൊണ്ട് നേരെ അങ്ങോട്ട് ചെന്ന്.ആളെന്തൊ അത് പിടിച്ച് നിൽക്കുന്നത് കണ്ടപ്പോഴാണ് വാകപൂകളെ എനിക്ക് തരുവോ ചോദിച്ചേ.തിരിഞ്ഞു നിക്കുന്നത് കാരണം അയാളുടെ മുഖം കണ്ടിരുന്നില്ല.പക്ഷെ വാക പൂക്കളെ കണ്ടിരുന്നു.അവ എന്റെ ഇഷ്ടങ്ങളിൽ ഒന്നായത് കൊണ്ടായിരിക്കണം.എന്റെ ശബ്‌ദം കെട്ടതിനാലവണം അയാൾ തിരിഞ്ഞു.എന്തോ അയാളെ കണ്ടതും കണ്ണുകൾ വിടർന്നു. നെഞ്ചിലെ മിടിപ്പുകൾ കൂടി.എന്തോ അയാളെന്നെ നോക്കുന്നത്‌ കണ്ടപ്പോഴാണ്.ഞാനിത്രയും നേരം അയാളെ ലുക്ക് വിട്ടൊണ്ട് നിക്കുവാന്ന് മനസിലായെ.പിന്നെ doubt തോന്നതിരിക്കാൻ വീണ്ടും അതേ ചോദ്യം ആവർത്തിച്ച.അപ്പൊ തന്നെ ആ പൂക്കളെ കയ്യിൽ തരുകയും ചെയ്തു.പിന്നെ ഒന്നും നോക്കില്ല.നേര വിട്ടു വീട്ടിലേക്ക്.അന്നത്തെ ദിവസം നിദ്ര ദേവി എന്നോട് പിണങ്ങി കഴിയുകയായിരുനെന്നു തോന്നി.

ആ ചെറുപ്പക്കാരന്റെ മുഖം തന്നെയാണ് ഓർമ വരുന്നേ.പിന്നെ എങ്ങനെയൊക്കെയോ നിദ്രയെ കൂട്ടുപിടിച്ചു. പിന്നീട് അയാളെ കാണുന്നത് ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് പോവാൻ bus സ്റ്റോപ്പിൽ നിക്കുമ്പോഴാണ്.ആരുടെയോ പ്രസംഗം കേട്ട് നോക്കിയപ്പോ കണ്ടത് അയാളെ ആയിരുന്നു.അയാളുടെ കണ്ണുമായി എന്റെ കണ്ണുകൾ കൂട്ടി മുട്ടിയ സമയം ആ കണ്ണുകളിൽ ഞാൻ കണ്ടത് പ്രണയമായിരുന്നില്ലേ.അതേ പ്രണയതോടെയായിരുന്നു.അന്നാണ് അയാളൊരു സഖാവാണ് എന്ന് ഞാൻ മനസിലാക്കിയത്.എന്തോ മനസും ആ സഖാവിന്റെ സഖിയാവാൻ കൊതിച്ചു പോയി. ചെങ്കൊടി കയിലേന്തിയ സഖാവിന്റെ വകപൂകളവാൻ കൊതിച്ചു പോയി... അതേ എനിക്ക് പ്രണയമാണ് ആ സഖാവിനോട്.ഒരു നോക്കിലൂടെ തോന്നിയ പ്രണയം,വാകപൂക്കൾ വഴി ഹൃദയത്തിലേക്ക് ചേക്കേറിയ പ്രണയം.പേരെന്തെന്നറിയാതെ ഒന്നുമറിയാതെ എന്റെ ഹൃദയത്തിൽ ഒരിടം സഖാവിന് വേണ്ടി ഞാൻ മാറ്റി വെച്ചു.എന്റെ കിച്ചേട്ടന് വേണ്ടി മാറ്റി വെച്ചു.എപ്പോഴാ ഹൃദയത്തിൽ ചേക്കേറിയ നാമം കിച്ചേട്ടൻ... അതേ എന്റെ സഖാവിന് ഞാൻ നല്കിയ നാമം കിച്ചൻ..... പിന്നീട് എന്റെ പ്രണയം എങ്ങനെ അറിയിക്കും എന്ന ചിന്തയായിരുന്നു.

നേരിൽ പറയാൻ കിച്ചേട്ടൻ അതിനു ശേഷം കണ്ടിട്ടില്ല. ഒരു ദിവസം ക്ലാസ് കഴിഞ്ഞവഴി മഴയിലൂടെ കുട ചൂടി നടക്കുമ്പോഴാണ് എന്റെ കുടകീഴിലേക്ക് ആരോ ഓടി കയറിയത് ആദ്യം ഒന്ന് ഭയന്നു ഞാൻ.പിന്നീട് ആ മുഖം കണ്ടതും മഴയത്തും പ്രകാശിച്ചു നിന്ന സൂര്യനായി. എന്റെ പ്രണയം കിച്ചേട്ടനോട് പറയാൻ തോന്നി...പക്ഷെ നാവുകളിൽ ചങ്ങലയിട്ട് ബന്ധിച്ച അവസ്ഥയായിരുന്നു. 💐💐💐💐💐💐💐💐💐💐💐💐💐💐 അന്നെന്റെ പെണ്ണിനെ കണ്ടതിനു ശേഷം പിന്നീട് ഞാൻ അവളെ കണ്ടിട്ടില്ല.ഒരു ദിവസം പാർട്ടി ഓഫീസിൽ നിന്നിറങ്ങാൻ നിക്കുമ്പോഴാണ് തകൃതിയായി മഴ പെയ്യുന്നത്.മഴ തോർന്നിട്ട് വീട്ടിലേക്ക് പോവും തോന്നതിരുന്നത് കൊണ്ട് ആരുടെയെങ്കിലും കുടയിൽ പോവ വിചാരിച്ചു.അപ്പോഴാണ് അപ്രതീക്ഷിതമായി എന്റെ പെണ്ണിനെ കണ്ടത്.പിന്നെ ഒന്നും നോക്കില്ല അവളുടെ കുടയിലേക്ക് ഓടി കയറി.ആളൊന്ന് ഭയന്നു.എന്നെ കണ്ടതും ആ മുഖമൊന്ന് പ്രകാശിച്ചില്ലേ.

അതോ എന്റെ വെറും തോന്നാലോ.അതും ആലോചിച്ചു അവളുടെ കൂടെ ഒരു കുടകീഴിൽ നടക്കുമ്പോഴാണ് അവളുടെ ചോദ്യം. "കിച്ചേട്ടന്റെ പേരെന്താ" ഒട്ടും പ്രതീക്ഷികാതെയുള്ള അവളുടെ ചോദ്യവും ഒപ്പം കിച്ചേട്ടൻ എന്ന എന്നെ സംബോധന ചെയ്തതും കൊണ്ട് മക്കളെ കൊണ്ടു.എന്റെ ഹൃദയത്തിൽ തന്നെ വന്ന് കൊണ്ടു. "തനിപ്പോ വിളിച്ചില്ലേ കിച്ചേട്ടൻ.അത് തന്നെ വിളിച്ചാൽ മതിട്ടോ.അല്ല അതിരിക്കട്ടെ എന്തിനാ എന്നെ കിച്ചേട്ടൻ എന്ന് വിളികുന്നേ" എന്റെ ചോദ്യം കേട്ട് ആളൊന്ന് പരുങ്ങി കളിച്ചു. "അതുപിന്നെ പെട്ടന്ന് അങ്ങനെ വന്നു" 💐💐💐💐💐💐💐💐💐💐💐💐💐💐 എന്തോ അങ്ങനെ പറയാനാണ് തോന്നിയെ. കിച്ചേട്ടൻ അത് ചോദിക്കും എന്നൊരിക്കലും പ്രതീക്ഷിച്ചുമില്ല. "ആട്ടെ ഇയാളുടെ പേരെന്താ" കിച്ചേട്ടന്റെ ചോദ്യം എന്നിലുടെ ഒരു കുളിർ തെന്നൽ പായിക്കാൻ തക്കതായിരുന്നു. "അല്ലി" ഒരു നേർമയോടെ ഞാൻ പറഞ്ഞു.എന്തോ മുഴുവൻ പേരും പറയാൻ തോന്നിയില്ല. ആ നിമിഷം ഞാൻ കിച്ചേട്ടന്റെ മാത്രം അല്ലിയാവാനാണ് മോഹിച്ചേ. അത് തന്നെയായിരുന്നു എന്റെ പ്രണയത്തിന് തുടക്കവും. "തനിപ്പോ എന്താ വാകച്ചോട്ടിലേക്ക് വരാത്തത്.അതുവഴി പിന്നെ കണ്ടിട്ടേയില്ലല്ലോ"

"പിന്നീടൊക്കെ ബസിൽ ആയിരുന്നു പോക്ക് അതുകൊണ്ടാ കാണഞ്ഞെ" ശെരിയാണ് അതിനു ശേഷം അതിലൂടെ പോവാനുള്ള അവസരം വന്നിട്ടേയില്ല .അപ്പൊ എന്നെ കിച്ചേട്ടൻ ശ്രെദ്ധിക്കുന്നുണ്ടായിരുന്നോ.എന്തോ അതോർത്തപ്പോൾ ഹൃദയത്തിൽ മഞ്ഞു വീണ സുഖം. കവലക്കടുത്തുള്ള ചായ കടയെത്തിയതും കിച്ചേട്ടൻ അതിനകത്തേക്ക് ഓടി കയറി.ഒരു യാത്ര പോലും പറയാതെ. പിന്നീടുള്ള ദിവസങ്ങളിൽ എങ്ങനെയെങ്കിലും കിച്ചേട്ടനോട് എന്റെ പ്രണയം അറിയിക്കാനുള്ള തിടുക്കമായിരുന്നു.ഒരു പതിനെഴുകാരിയുടെ പ്രണയം എങ്ങനെയെടുക്കും എന്നൊരു ഉറപ്പുമില്ല.ഒടുവിൽ ഒരു തീരുമാനം എടുത്തു.കത്തെഴുതി കൊടുക്കാം എന്ന്. അങ്ങനെ കത്തെഴുതി.എങ്ങനെ കൊടുക്കും ആര് കൊടുക്കും എന്നതായി.പിന്നെ രണ്ടും കൽപ്പിച്ച് ഞങ്ങളെ കണ്ടുമുട്ടിച്ച ഇടം വാകച്ചോട്ടിൽ വെക്കാം എന്ന ഉദേശത്തിൽ അവിടെ വെച്ചു.അപ്പോഴാണ് ആരോ വരുന്ന ഒച്ച കേട്ടത്.

തിരഞ്ഞു നോക്കി ഓടിയതും കണ്ടു അതെടുത്തു നോക്കുന്ന സഖാവിനെ.എന്റെ കിച്ചേട്ടനെ. 💐💐💐💐💐💐💐💐💐💐💐💐💐💐 വാകമരച്ചോട്ടിൽ ആരോ ഇരിക്കുന്നത് പോലെ തോന്നിയാണ് അതിനടുത്തേക്ക് ചെന്നത്.എന്റെ കാലൊച്ച കേട്ടതും എന്തോ അവിടെ വെച്ചോടി.അതെടുത്ത് നേരെ നോക്കിയതും കണ്ടു എന്റെ പെണ്ണിനെ.ഞാൻ നോക്കുന്നത് കണ്ടതും അവിടെ നിന്നോടി പോയി. ആ കത്തിൽ എന്താണ് എന്നറിയാനുള്ള ആകാംക്ഷയിൽ അത് തുറന്നു നോക്കി. എന്റെ കിച്ചേട്ടന് വേനലിൽ പൂത്തുതളിർത്ത വാകപോലെ എന്നിലും പൂത്തു തുടങ്ങിയിരിക്കുന്നു നിന്നോടുള്ള പ്രണയം. വാകപൂവിന് വേനലിനോട് പ്രണയമാണ്.അതുപോലെ ഈ വാകപൂവിന് ചെങ്കൊടിയേന്തിയ സഖാവിനോടാണ് പ്രണയം.... എന്ന് *കിച്ചേട്ടന്റെ മാത്രം അല്ലി *....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story