തിങ്കളാം അല്ലി💖: ഭാഗം 22

thingalam alli

രചന: SHOBIKA

എന്റെ കിച്ചേട്ടന് വേനലിൽ പൂത്തുതളിർത്ത വാകപോലെ എന്നിലും പൂത്തു തുടങ്ങിയിരിക്കുന്നു നിന്നോടുള്ള പ്രണയം. വാകപൂവിന് വേനലിനോട് പ്രണയമാണ്.അതുപോലെ ഈ വാകപൂവിന് ചെങ്കൊടിയേന്തിയ സഖാവിനോടാണ് പ്രണയം.... എന്ന് *കിച്ചേട്ടന്റെ മാത്രം അല്ലി * അതു എഴുത്ത് വായിച്ചു തീർന്നതും ഇവിടെ നിന്നാണ് സന്തോഷം വന്ന് പൊതിഞ്ഞതെന്നറിയില്ല.അവളുടെ പ്രണയത്തിൽ നിന്നായിരിക്കണം.ഞാനും നിന്നെ പ്രണയിക്കുന്നു സഖി.... അവളെഴുതിയതിന് മറുപടിയായി ഞാനും എഴുതി.അവൾക്കു വേണ്ടി...ഞങ്ങളുടെ പ്രണയത്തിനു വേണ്ടി...എന്റെ പ്രിയ സഖിക്കായ്‌. "എൻ ഹൃദയതന്ത്രിയിൽ വീണമീട്ടി ഹൃദയരാഗമൊന്നു മൂളി ഒരു കാറ്റായ്...തലോടലായ്… ഒരു തൂവൽ സ്പർശമായ്… എന്നിൽ നീ വന്നണയുന്നതും കാത്തിരിപ്പു ഞാൻ പ്രിയസഖി.... എന്ന് അല്ലിടെ സ്വന്തം കിച്ചേട്ടൻ " അത്രേം എഴുതി അല്ലി സ്കൂളിലേക്ക് പോവുന്ന സമയത്ത് ആ വാകമരത്തിന് ചോട്ടിൽ കൊണ്ടു വെച്ചു. അതിന് തിരിച്ചു മറുപടി അന്ന് തന്നെ വാകച്ചോട്ടിൽ അവൾ വെച്ചിരുന്നു.പക്ഷെ അതിനു ശേഷം ഞങ്ങൾ പരസ്പരം കണ്ടിരുന്നില്ല. സംസാരിച്ചിരുന്നില്ല.എല്ലാം എഴുത്തിലൂടെ.ആ വാകമരം ഞങ്ങടെ പ്രണയത്തിന് സാക്ഷിയായി.

പക്ഷെ പെട്ടെന്നൊരു ദിവസം അവളുടെ എഴുത്തുകൾ അപ്രേത്യക്ഷമായി.അവളെ നേരിൽ കാണാനായി ദിവസങ്ങളോളം അവിടെ കാത്തു നിന്നിട്ടും ആളെ കാണാനായില്ല. അതോടെ ഞാനാകെ തകർന്ന അവസ്ഥയിലായി.തമ്മിൽ കുറെ എഴുത്തുകൾ കൈമാറിയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും അതിൽ അവളുടെയോ എന്റേയോ വീട്ടിലെ കാര്യങ്ങൾ ഏഴുതിയിരുന്നില്ല എന്നതാണ് സത്യം. അതിന്റെ കൂടെ അച്ഛന്റെ ട്രാൻസ്ഫർ കാരണം വീട് കൂടെ മാറേണ്ടി വന്നതും ഞാനാകെ തകർന്ന അവസ്‌ഥയിലായി. ഒരു സഖാവായ ഞാൻ തന്നെ സ്വന്തം കാര്യം നോക്കാതെ ആയി.മറ്റുള്ളവരുടെ കാര്യം നോക്കാതെ ഒരു മുറിയിൽ തന്നെ അടഞ്ഞിരിക്കാൻ തുടങ്ങി.അത് വീട്ടുക്കാർക്കെല്ലാം പേടിയാവാൻ തുടങ്ങി.അവരെന്നെ ഒരു സൈക്കോളോജിസ്റ്റിനെ കാണിച്ചു.മകന്റെ ഈ അവസ്ഥ കണ്ട അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും വേറെ നിവർത്തി ഇല്ലായിരുന്നു. അതിനു ശേഷം അവൻ exam എല്ലാം എഴുതിയെടുത്തു തുടർന്ന് അച്ഛന്റെ ബിസിനസ്സ് നോക്കി നടത്താൻ തുടങ്ങി.ഒരിക്കൽ പോലും പിന്നീട് സഖാവെന്ന് സ്ഥാനം അലങ്കരിച്ചിട്ടില്ല. സഖിയില്ലാതെ സഖാവ് മാത്രമായിട്ടെന്തിനാ...

കല്യാണ പ്രായമായതും അച്ഛനും അമ്മയും കല്യാണത്തിന് നിർബന്ധിച്ചു ഒരുപാട് വട്ടം.അതിനെല്ലാം ഞാൻ എതിർത്തു.കാരണം, ഇന്നും ഞാൻ എന്റെ സഖിയെ പ്രണയിക്കുന്നു.എന്റെ അല്ലിയുടെ കിച്ചേട്ടനായി ഇന്നും ഞാൻ അവൾക്ക് വേണ്ടി കാത്തിരിക്കുന്നു. പക്ഷെ എപ്പോഴോ അച്ഛന്റേം അമ്മയുടെയും കണ്ണീരിനു മുന്നിൽ മുട്ടുമടക്കേണ്ടി വന്നു.ആരെന്നോ എന്തെന്നോ അറിയാത്ത ഒരുത്തിയെ വിവാഹം കഴിക്കാൻ തയ്യാറായി. പക്ഷെ കല്യാണദിവസം ഞെട്ടിച്ചു കൊണ്ടാണ് ആ വാർത്ത ചെവിയിൽ വന്ന് പതിച്ചേ. 'കല്യാണപെണ്ണു ഒളിച്ചോടി' പിന്നീട് ഒരു വാശിയായിരുന്നു എല്ലാരോടും.ആ ഒരു വാശിയിലാണ് അല്ലിയുടെ കഴുത്തിൽ താലി ചാർത്താൻ എന്നെ പ്രേരിപ്പിച്ചത്.ഒന്നും അറിയാതെ അമ്പലത്തിൽ തൊഴുതൊണ്ടിരുന്ന അല്ലിയുടെ കഴുത്തിൽ അവൾ പോലും അറിയാതെ അവളുടെ അനുവാദമില്ലാതെ താലി കെട്ടി.ഒരു പെണ്ണിനോട് ഞാൻ ചെയ്തക്രൂരമായ ചതി. പക്ഷെ പിന്നീട് ഒരു കുറ്റബോധമായിരുന്നു.ഒരു പെണ്ണിനെ വേദനിപ്പിച്ചതിന്.പക്ഷെ അപ്പോഴും മനസ് എന്തിനെന്നില്ലാതെ മിടിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു ആ നാമം...അല്ലി...അല്ലി എന്ന്.

അതേ അല്ലി ആ നാമം തന്നെയാണ് അവളെ താലി കെട്ടാൻ പ്രേരിപ്പിച്ച മറ്റൊരു ഘടകം.അറിയില്ലെനിക്ക് . ആ പെണ്ണിനെ നോവിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ.വീണ്ടും വീണ്ടും. കണ്ണിൽ നിന്നൊഴുകി വന്ന കണ്ണീരിനെ സ്വതന്ത്രമായി വിട്ടുകൊണ്ട് പഴയതെല്ലാം ഒരിക്കൽ കൂടെ ഓർത്തു ബാൽക്കണിയിലെ ചൂരൽ കസേരയിൽ ചാരിയിരിക്കുയായിരുന്നു അക്കുവെന്ന അല്ലിയുടെ മാത്രം കിച്ചേട്ടൻ. 💐💐💐💐💐💐💐💐💐💐💐💐💐💐 തന്റെ കിച്ചേട്ടൻ...അതേ ഈ അല്ലിടെ കിച്ചേട്ടൻ തന്നെയാണ് എന്റെ കഴുത്തിൽ കിടക്കുന്ന താലിയുടെ അവകാശി. അവളോർക്കുയായിരുന്നു അന്നത്തെ ദിവസം കിച്ചുവിന് അവസാനമായി എഴുതിയ ദിവസം. 💐💐💐💐💐💐💐💐💐💐💐💐💐💐 കിച്ചേട്ടനു വേണ്ടിയുള്ള എഴുതെഴുതി വെക്കാൻ പോവുന്ന നിമിഷമാണ് മുത്തശ്ശിക്ക് വയ്യാതായത്. പിന്നീട് ഹോസ്പിറ്റലിൽ പോക്കും മുത്തശ്ശിയുടെ മരണവും തുടർന്നുള്ള മുത്തശ്ശന്റെ മരണവുമെല്ലാം ആകെ തളർത്തിയിരുന്നു.പ്രിയപ്പെട്ടവരുടെ വിയോഗം കിച്ചേട്ടനെ ഓർമ മാത്രം ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മുത്തശ്ശനും മുത്തശ്ശിയും മരിച്ചതോടെ എനിക്ക് അമ്മടെ കൂടെ അച്ഛന്റെ വീട്ടിലേക്ക് പോവേണ്ടി വന്നു.കിച്ചേട്ടനോട് പറയാൻ ഒരു അവസരം കിട്ടിയിരുന്നില്ല.

പക്ഷെ ഞാൻ പ്രണയിച്ചിരിന്നു എന്റെ കിച്ചേട്ടനെ.ആരും അറിയാതെ എന്റെ ഹൃദയത്തിൽ എന്നും കൊണ്ട് നടന്നൊരു മുഖം അതെന്റെ കിച്ചേട്ടന്റെ തന്നെയായിരുന്നു.പക്ഷെ ഒരിക്കലും ജീവിതത്തിൽ കടന്ന് പോവാൻ പറ്റാത്ത സാഹചര്യങ്ങൾ ജീവിതത്തിൽ വന്നു പോയപ്പോൾ മനപൂർവം മറവിയിലേക്ക് വിട്ടു കൊടുക്കേണ്ടി വന്നു എന്റെ പ്രണയത്തെ എന്റെ കിച്ചേട്ടനെ... കിച്ചുവിന്റെ ആ ഡയറിയും നെഞ്ചോട് ചേർത്തു കണ്ണീര് പൊഴിക്കുവായിരുന്നു അല്ലി.തന്റെ ജീവിതത്തെ പലയാവർത്തി കൂടിയും കുറച്ചുമിരിക്കുമ്പോഴാണ് വാതിലും തുറന്നുള്ള കിച്ചുവിന്റെ വരവ് . 💐💐💐💐💐💐💐💐💐💐💐💐💐💐 സമയം ഒരുപാടായതും ഉറക്കം കണ്ണിൽ വന്ന് തട്ടി.പിന്നെ എഴുന്നേറ്റ് റൂമിലേക്ക് പോയി.അപ്പോഴാണ് അല്ലി റൂമിലുള്ള കാര്യം ഓർമ വന്നേ.അവൾ ഉറങ്ങിയിട്ടുണ്ടാവും എന്ന ഒരു ചിന്തയിൽ റൂമിലേക്ക് കടന്നതും കണ്ടത് കട്ടിലിൽ മറ്റേ സൈഡിലേക്ക് തിരിഞ്ഞിരിക്കുന്ന അല്ലിയെയാണ്.വാതിൽ തുറന്ന ശബ്‌ദം കെട്ടതിനാലാവണം ഒന്ന് തിരിഞ്ഞു നോക്കി.അവളുടെ കയിലെന്തോ ഉണ്ടായൊരുന്നു.കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു. എന്തിനായിരിക്കും അത്.അതു കണ്ടപ്പോൾ എന്തിനായിരിക്കും തന്റെ നെഞ്ച് നീറിയത്. അതും ആലോചിച്ചു നിക്കുമ്പോഴാണ് നെഞ്ചിൽ എന്തോ വന്ന് വീണത്.നോക്കിയപ്പോ അല്ലി എൻ നെഞ്ചോരം ചേർന്ന് നിക്കുന്നു.എന്റെ ശ്വാസം പോലും നിലച്ചു പോവുമെന്ന് തോന്നി പോയ നിമിഷം....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story