തിങ്കളാം അല്ലി💖: ഭാഗം 23

thingalam alli

രചന: SHOBIKA

എന്റെ ശ്വാസം പോലും നിലച്ചു പോവുമെന്ന് തോന്നി പോയ നിമിഷം. എന്റെ ഷർട്ട് നനഞ്ഞപ്പോഴാണ് അവള് കരയുകയാണ് എന്ന് മനസിലായെ.അവളെ അടർത്തിമാറ്റും തോറും നെഞ്ചോട് ചേർന്നിരിക്കുകയായിരുന്നവൽ.അവന്റെ മുഖം മുഴുവൻ ചുംബനങ്ങളാൽ മൂടിയവൾ. അവളുടെ പ്രണയം അവനെയറിയിച്ചുകൊണ്ടുള്ള ചുംബനം.അവനൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു.അല്ലിയാണേൽ അവളും അവളുടെ കിച്ചേട്ടനും മാത്രമുള്ള ലോകത്തായിരുന്നു. "ഏയ് അല്ലി തനിക്കെന്തു പറ്റി" അവളെ അടർത്തിമാറ്റികൊണ്ട് പറഞ്ഞു.എന്ത്‌ വികാരമാണ് ആ നിമിഷം അവനിൽ എന്ന് അവനറിയില്ലായിരുന്നു "കിച്ചേട്ടാ" അല്ലി വിളിച്ചതും അക്കു സ്തംഭിച്ചു നിന്നു പോയി. "എന്താ താനിപ്പോ വിളിച്ചേ" ആ ഒരു മന്ദപ്പിന് ശേഷം ബോധം വീണ്ടെടുത്ത് കൊണ്ടവൻ ചോദിച്ചു. ഇനി താൻ കേട്ടത്തിന്റെ കുഴപ്പാണോ എന്നറിയാതെയവൻ ആശയകുഴപ്പത്തിലായിരുന്നു. "അല്ലിയാ... കിച്ചേട്ടന്റെ അല്ലിയാ" അവനെ ഒന്ന് ആഞ്ഞു പുണർന്നു.പിന്നീട് ഒരേങ്ങലിൽ അവൾ പറഞ്ഞു. അവൻ ആകെ തരിച്ചു നിന്നു.അവളുടെ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി കേൾക്കാൻ തുടങ്ങി.എന്തിനെന്നില്ലാതെ. കിച്ചുന്റെ അല്ലിയിൽ നിന്നും തിങ്കളാം അല്ലിയിലേക്കുള്ള ആ ഒരു മാറ്റം ഓർമ വന്നതും അവനെ തള്ളി മാറ്റിയവൾ. "Sorry" അതും പറഞ്ഞവൾ ആ റൂമിൽ നിന്നറിങ്ങി കൃതി കിടന്ന റൂമിലേക്കോടി. അക്കുവാണേൽ കേട്ടത്തിന്റെ ഞെട്ടലിൽ തലക്കും താങ്ങു കൊടുത്തുകൊണ്ട് ബെഡിലേക്ക് അമർന്നു. 💐💐💐💐💐💐💐💐💐💐💐💐💐💐 കൃതിയും ഭൂമിയും ഓരോന്ന് പറഞ്ഞിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു കാറ്റുപോലെ അല്ലി വന്ന് കൃതിയെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി.കൃതി ആദ്യം ഒന്ന് പേടിച്ചു പിന്നെ അല്ലിയാണെന്നു കണ്ടതും അവളുടെ തലയിൽ ഒന്ന് തലോടി. "എന്തുപറ്റി അല്ലി". വളരെ ആർദ്രമായ സ്വരത്തിൽ കൃതി അവളോട് ചോദിച്ചു. ഒന്നും പറയാതെ ഒരേ കണ്ണീരുവർക്കലായിരുന്നു അല്ലി.അവളുടെ അവസ്ഥ മനസിലാക്കിയിട്ടാവണം പിന്നെയൊന്നും ചോദിക്കാൻ പോയില്ല. അല്ലിയെ പിടിച്ച് അവളുടെ മടിയിൽ തലവെച്ചു കിടത്തി തലോടി കൊടുക്കാൻ തുടങ്ങി.അവളുടെ തേങ്ങൽ ആർദ്രമായി വരാൻ തുടങ്ങിയതും അവൾ ഉറക്കത്തിലായെന്ന് അവര്ക് മനസിലായി. "എന്താണ് ഇതൊക്കെ കൃതി" അല്ലി ഉറങ്ങി എന്ന് തോന്നിയതും ഭൂമി കൃതിയോട് ചോദിച്ചു. "അവളുടെ മനസുലക്കാൻ പാകത്തിന് എന്തോ സംഭവിച്ചിട്ടുണ്ട് ഭൂമി.അല്ലാതെ ഒരിക്കലും ഇവൾ കരയുകയില്ല" അല്ലിയുടെ തലയിൽ തഴുകി കൊണ്ട് എന്തൊക്കെയോ ആലോചിച്ച് കൃതി പറഞ്ഞു. "അതിനിപ്പോ എന്താ ഉണ്ടായിട്ടുണ്ടാവാ" ഭൂമി സംശയത്തോടെ ചോദിച്ചു. "അറിയില്ല എന്താണെന്ന്. നീ ഇവളെ നോക്ക് ഞാനിപ്പോ വരാം" അല്ലിയെ ബെഡിലേക്ക് കിടത്തികൊണ്ട് കൃതി പറഞ്ഞു. "നീ എവിടെ പോവാ.ഞാനും വരാം" "വേണ്ട.അവളെങ്ങാനും ഉണർന്നാൽ ചുറ്റും ആരെനെയെങ്കിലും കണ്ടിലേൽ പ്രശ്‌നമാണ്. ഞാനൊന്ന് നിന്റെ അങ്ങളെയെ കണ്ടിട്ട് വരാം" എന്തൊക്കെയോ മനസിൽ കരുത്തികൊണ്ട് ഭൂമിയോട് അത്രയും പറഞ്ഞ് കൃതി അക്കുവിനടുത്തേക്ക് ചെന്നു. അവന്റെ റൂമിലേക്ക് കയറിയതും കണ്ടത് തല താഴ്ത്തി പിടിച്ച് തലമുടിയിൽ വിരൽ കോർത്തുകൊണ്ടിരിക്കുന്ന അക്കുവിനെയാണ്. "അക്കുവേട്ടാ...അങ്ങനെ വിളിക്കാവോ എന്നറിയില്ല.എന്താണ് ഇവിടെ സംഭവിച്ചേ. അല്ലിയെന്തിനാ കരഞ്ഞെ" ഉറച്ച ശബ്ദതത്തോടെ കൃതി അവനോട് ചോദിച്ചു. "അവളെന്റെ അല്ലിയാണോ കൃതി.ഈ കിച്ചുവിന്റെ അല്ലിയാണോ" തലയൊന്ന് ഉയര്ത്തി അവൻ ചോദിച്ചു. അവന്റെ നിറഞ്ഞ കണ്ണുകളോടൊപ്പം ചോദ്യം കൂടെ കേട്ടതും അവൾ പകച്ചു പോയി. 💐💐💐💐💐💐💐💐💐💐💐💐💐💐 "എന്താ ചോദിച്ചേ" ഞാൻ കേട്ടത്തിന്റെ പ്രശ്നമാണോ എന്നറിയാൻ വീണ്ടും ചോദിച്ചു. "അവളി കിച്ചുവിന്റെ അല്ലിയാണോ...സഖാവിന്റെ സഖി..." അല്ലിയുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം എനിക്കറിയാം.ഒന്നിവിടാതെ എല്ലാം അവളെന്നോട് പറഞ്ഞിട്ടുണ്ട്.പക്ഷെ ഒരികെ പോലും അവൾ പറഞ്ഞ കഥയിലെ കഥാപാത്രങ്ങളെ നേരിൽ കണ്ടിട്ടില്ല. അവൾ പറഞ്ഞ കഥയിൽ ഉണ്ടായിരുന്നു അവളുടെ പ്രണയവും.ഒരിക്കലും തിരിച്ചുകിട്ടില്ല എന്നറിഞ്ഞിട്ടും പ്രതീക്ഷയോടെ കാത്തിരിക്കാൻ പഠിപ്പിച്ച പ്രണയം.പക്ഷെജീവിതത്തിന്റെ ഒരു ഘട്ടത്തിൽ മറവിക്കു വിട്ടുകൊടുക്കേണ്ടിവന്ന പ്രണയം.അതേ അത് അവളുടെ കിച്ചുവേട്ടനോടായിരുന്നു. "അപ്പൊ അക്കുവേട്ടൻ ആണോ അവളുടെ കിച്ചുവേട്ടൻ" കേട്ടത്തിന്റെ ഒരു തരിപ്പ് വിട്ടുമാറിയപ്പോൾ കൃതിയവനോട് ചോദിച്ചു. "ഹേ അപ്പൊ അതെന്റെ അല്ലി തന്നെയാണോ...പറ കൃതി...അല്ലി തന്നെയാണോ" കണ്ണും നിറച്ചുകൊണ്ടവൻ ചോദിച്ചു. "അത് അക്കുവേട്ടനാണോ എന്ന എനിക്ക് പറയാൻ കഴിയില്ല.പക്ഷെ ഒന്ന് അറിയാം.അവൾക്ക് ഒരാളോട് മാത്രേ ഈ ജന്മത്തിൽ പ്രണയം എന്ന വികാരം തോന്നിയിട്ടുള്ളൂ.അത് അവളുടെ കിച്ചുവെട്ടനോടാണ്. അവളുടെ സഖാവിനോട്.പക്ഷെ..." "എന്താ" കൃതിയുടെ വാക്കുകൾ എരിയുന്ന മനസിലേക്ക് ഒരു കുളിർമഴ പെയ്യിച്ചതുപോലെയായിരുന്നു. പെട്ടന്നവളുടെ പക്ഷെ കേട്ടതും ആകാംഷയോടെ അതിലുപരി പേടിയോടെ ചോദിച്ചു. "അവളതെല്ലാം മറവി വിട്ടുകൊടുത്തിരുന്നവയാണ്.ഒരിക്കലും ഓർക്കരുത് എന്ന ആഗ്രഹിക്കുന്നവ.എങ്ങാനും ഓർത്തുപോയാൽ പിന്നെ തന്റെ കിച്ചേട്ടനെ വിട്ട് പോവാൻ കഴിയില്ല എന്നവൾക്ക് അറിയാം.അതിനാൽ തന്നെ മറവിക്കു വിട്ടു കൊടുത്തിരിക്കുയായിരുന്നു അവൾ കിച്ചേട്ടനെ അവളുടെ പ്രണയത്തെ" കൃതി നിസ്സഹായതയോടെ പറഞ്ഞു. "എന്തിനുവേണ്ടി" കേട്ടത് വിശ്വസികനാവാതെ ഒരു തരം നിർവികാരതയോടെ അവൻ ചോദിച്ചു. "അതെനിക്ക് പറയാൻ കഴിയില്ല.ഞാനവൾക്ക് സത്യം ചെയ്തു കൊടുത്തതാണ് എന്റെ നാവിൽ നിന്നൊരിക്കലും ആരും ആ കാര്യം അറിയില്ല എന്ന്.പക്ഷെ എനിക്ക് ഒരു കാര്യമേ ഏട്ടനോട് പറയാനുള്ളു,എങ്ങനെയെങ്കിലും എട്ടനത് അവളിൽ നിന്നറിയണം.എന്നിട്ട് ഏട്ടൻ അവളെ സ്നേഹിക്കാൻ കഴിയുമെങ്കിൽ കൂടെ കൂട്ടണം.ഇത് ഒരു അനാഥയുടെ അപേക്ഷയായി തള്ളി കളയരുത്.ഒരു അനിയത്തികുട്ടിയുടെ യജനയായി വേണേൽ കണ്ടോ." അത് പറയുമ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണീർ പൊടിയുന്നുണ്ടായിരുന്നു.തന്റെ എല്ലാമെല്ലാമായ അല്ലിക് വേണ്ടിയുള്ള, അവളുടെ ജീവിതം നേരെയാവുന്നതിന് വേണ്ടിയുള്ള കണ്ണീർ. കേട്ടത്തിന്റെ പൊരുൾ മനസിലാക്കി എടുക്കയായിരിക്കുന്നു ആക്കുവാപ്പോൾ. "ആ പിന്നെ അവൾ പറഞ്ഞിട്ടുണ്ടെൽ ഉറപ്പായും അക്കുവേട്ടൻ തന്നെയായിരിക്കും അവളുടെ കിച്ചേട്ടൻ. കൈവിട്ടുകളയരുത് അങ്ങനെയാണേൽ.ഒരു വലിയ നിധി തന്നെയാണ് അവൾ" അത്രയും പറഞ്ഞു കൊണ്ട് കൃതി റൂമിന്നിറങ്ങി പോയി. 

....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story