തിങ്കളാം അല്ലി💖: ഭാഗം 24

thingalam alli

രചന: SHOBIKA

അത്രയും പറഞ്ഞു കൊണ്ട് കൃതി റൂമിന്നിറങ്ങി പോയി. കൃതി പറഞ്ഞ കാര്യങ്ങൾ ആലോചിച്ചു അവന്റെ മനസിലെ ചോദ്യം കണ്ടതുകയായിരുന്നു കിച്ചുവപ്പോൾ.എന്തൊക്കെയോ ഉറപ്പിച്ചുകൊണ്ട് ചുണ്ടിൽ ഒരു ചിരിയുമായി അവന്റെ അല്ലിയെ മനസിൽ ആവാഹിച്ചു നിദ്രയെ കൂട്ടുപിടിച്ചു. 💐💐💐💐💐💐💐💐💐💐💐💐💐💐 "നീയെവിടെ പോവാ അല്ലി" കണ്ണാടിക്ക് മുന്നിൽ നിന്നൊരുങ്ങുന്ന അല്ലിയെ നോക്കി ബാത്റൂമിലെ നിന്നും ഫ്രഷായി ഇറങ്ങിയ കൃതി ചോദിച്ചു. "ഞാൻ മാത്രല്ല നീയും ഇവിടെ നിന്നും പോവുന്നു. വേഗം റെഡിയാവ്." മുടി കെട്ടി വെക്കുന്നതിനിടയിൽ അല്ലി പറഞ്ഞു. "റെഡിയായി എവിടെ പോവാനാ" കൃതി സംശയത്തോടെ ചോദിച്ചു. "വേറെ എവിടേക്കാ ആദ്യം ഓഫീസ് then നമ്മടെ വീട്ടിലേക്ക്" അല്ലി അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു. "അപ്പൊ നീ ഇവിടെ നിക്കാന്ന് സമ്മതിച്ചതോ" കൃതി കൈ രണ്ടും കെട്ടിവെച്ച് പുരികം പൊക്കികൊണ്ട് ചോദിച്ചു. "അതപ്പോ. ഇപ്പൊ എന്റെ തീരുമാനം ഇതാണ് നീ ഒരുങ്ങി വാ ഞാൻ താഴെ ഉണ്ടാവും" അതും പറഞ്ഞ അല്ലി തിരിഞ്ഞതും വാതിലിനടുത് നിക്കുന്ന ആളെ കണ്ട് ഞെട്ടി.നിമിഷങ്ങൾക്കുള്ളിൽ കൃതിടെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു 💐💐💐💐💐💐💐💐💐💐💐💐💐💐

ഹേ..ഏ .. നീയെൻ വെണ്ണിലാ കാതിൻ തേന്മഴ എന്നിൽ പെയ്യും മഞ്ഞലാ .. നിലാ പൂക്കൾ ചോരുമാ ..രാവിൻ മേടയിൽ താനേ പാടും വീണ നീ അനുരാഗം മൂളും ബാസുരി.. എന്നും നീയെൻ വെണ്ണിലാ കാതിൻ തേന്മഴ എന്നിൽ പെയ്യും മഞ്ഞലാ .. നാ ..ദേ ..ആ...... ചുണ്ടിലൊരു മൂളിപാട്ടുമായി കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ശെരിയാക്കുകയാണ് അക്കു. ഇതേ സമയത്താണ് അക്കുവിന്റെ റൂമിനു ഫ്രണ്ടിലൂടെ അഭി പോവുന്നത്.അക്കുന്റെ പാട്ട് കേട്ട് അഭി അവിടെ ഒന്ന് സ്റ്റക്കായി.എന്നിട്ട് പതിയെ വാതിൽ തുറന്നവൻ അക്കുവിന്റെ പ്രവർത്തികൾ വീക്ഷിച്ചു. "നെഞ്ചിലേകാന്തമായ് പാദസ്വനങ്ങൽ കേട്ടു ഞാൻ വേനൽ മാരിയിൽ ഓരോ ചില്ലകൾ നീളെ വീശി തൂവലാൽ .. അതിലാകെ മൂടി താഴ്‌വര ..ഹേഹേയ് .. നീയെൻ വെണ്ണിലാ കാതിൻ തേന്മഴ എന്നിൽ പെയ്യും മഞ്ഞലാ ...." കണ്ണാടിക്ക് മുന്നിൽ നിന്ന് മൂളിപ്പാട്ടും പാടിയൊരുങ്ങുന്ന ഏട്ടനെ കണ്ട് അനിയന്റെ കിളികൾ ഒക്കെ കൂടും കുടുക്കയുമെടുത് പറന്നു. "ഇനി ഏട്ടന് വട്ടായതാണോ അതോ എനിക്ക് വട്ടായതാണോ" അക്കുന്റെ റൂമിന്റെ വാതിൽ ചാരി പുറത്തിറങ്ങിയിട്ട് അഭി സ്വയം നിന്നൊരൊന്ന് പറയാൻ തുടങ്ങി. ഇത് കണ്ടാണ് അടുത്താളുടെ രംഗപ്രവേശനം.

ദതായത് മിസ്റ്റർ അപ്പുക്കുട്ടൻ ലാൻഡ് ആയി. "നീയതെന്താടാ ഒറ്റക്ക് നിന്ന് പറയുന്നേ.വട്ടായോ" അവനെ ആക്കികൊണ്ട് അപ്പു പറഞ്ഞു. "എനിക്കും അതാ doubt" അഭി നഖം കടിച്ചോണ്ട് പറഞ്ഞു. "അത് doubt അല്ല മോനെ സത്യമാണ്" അപ്പു അതും പറഞ്ഞ് അഭിനേം കൊണ്ട് താഴോട്ട് പോയി. ഒരുങ്ങി മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ നിക്കുമ്പോഴാണ് കണ്ണാടിക്ക് മുന്നിലിരിക്കുന്ന സിന്ദൂരച്ചെപ്പ് കണ്ടത് . കല്യാണം കഴിഞ്ഞാൽ പെണ്ണിന് ഇടാനാ പറഞ്ഞ് 'അമ്മ കൊണ്ടുവെച്ച കാര്യം അവനോർത്തു. പിന്നെയൊരു ചിരിയോടെ അടുത്ത റൂമിലേക്ക് പോയി. അല്ലിയുണ്ടായിരുന്ന റൂമിലേക്ക് കയറാൻ നിക്കുമ്പോഴാണ് അല്ലി പറയുന്നതെല്ലാം അവൻ കേട്ടത്.ആദ്യം കലിപ്പ് ആയിരുന്നു അവന്റെ മുഖം പിന്നെ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി.അതേ സമയത്താണ് അവളും അവനെ നോക്കിയത്.അവനെ കണ്ടാണ് അവൾ ഞെട്ടിയെ. 'ഈ കാലനെന്താ ഇങ്ങനെ നോക്കുന്നേ'അല്ലിയുടെ ആത്മ. അവളെ നോക്കിക്കൊണ്ട് നിക്കുമ്പോഴാണ് അവനൊരു കാര്യം ശ്രേദ്ധിച്ചേ. അവന്റെ പേരിലുള്ള അവളുടെ സിന്ദൂരം രേഖ ചുവന്നിട്ടില്ല. "എങ്ങോട്ട് പോവുന്ന കാര്യ ഭാര്യ പറയുന്നേ" ഒരു കള്ള ചിരിയോടെ അവൻ അവളോട് ചോദിച്ചു.കൃതിയാണേൽ എല്ലാം കണ്ട് ചിരികടിച്ചുപിടിച്ചു നിക്കുവാണ്.

അവൾക്ക് മനസ്സിലായിരുന്നു അവൻ അല്ലിയേയും കൊണ്ടേ പോവു എന്ന്. "ഞാൻ എങ്ങോട്ട് പോയാലും തനിക്കെന്താ മാറി നിക്കങ്ങോട്ട്" അതും പറഞ്ഞവൾ അവനെ മറികടന്ന പോവാനായി നിന്നു. "അങ്ങനെ അങ്ങു പോയാലോ" "മ്മ് എന്താ" അവൾ ഗൗരത്തോട്ട് ചോദിച്ചു. പിന്നെ ഒന്നും നോക്കിലാ അവൻ അവളെ തൂക്കിയെടുത്തു തോളെത്തിട്ടു.അവളാണേൽ കയ്യും കാലുമിട്ടടിച്ചു അവനിൽ നിന്നറങ്ങാൻ നോക്കുന്നുണ്ട്. "പെങ്ങളെ പെങ്ങൾക്ക് പൊയ്കൊട്ടാ.ദേ ഈ സാധനത്തിന് ഞാൻ കൊണ്ടുവന്നോളാം" അക്കു ഒരു ചിരിയോടെ കൃതിക്ക് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു. കൃതി അതിന് അപ്പൊ തന്നെ തല കുലുക്കി സമ്മതിക്കുകയും ചെയ്‍തു. അക്കു പിന്നെ അവിടെ നിക്കാതെ നേരെ അവളെയുമെടുത് അവന്റെ റൂമിലേക്ക് പോയി. ഫുഡും കഴിച്ചു മേലേക്ക് കയറുകയായിരുന്നു അപ്പുവും അഭിയും.അക്കു അല്ലിയേയും തൂക്കിയിട്ട് പോണ കണ്ട അഭിടേം അപ്പൂന്റേം കിളി പറന്നു പറന്നു അതിന്റെ പാടും നോക്കി പോയി.ഇനി ഇപ്പൊ വരുവോ എന്തോ.എന്തായാലും നമ്മുക്ക് ആ തൂകിട്ട് പോയ സാധനത്തിന്റെ പുറകെ പോവാം.ഇനി അതിനെ വല്ലവിടേം കൊണ്ടോയി കളഞ്ഞോ ഇല്ലയോ എന്നറിയണ്ടേ.നിങ്ങൾ ഭാ... 💐💐💐💐💐💐💐💐💐💐💐💐💐💐

അല്ലിയേയും തൂക്കിയെടുത്തു ഞാൻ നേരെ വന്നത് ഞങ്ങടെ റൂമിലോട്ടയിരുന്നു.റൂമിൽ കൊണ്ടുവന്നതും അവളെ ഇറക്കി.കാണുന്ന പൊലെ ഒന്നുമല്ല നല്ല വെയ്റ്റാണ്.കല്ലോ ആണോ തിന്നുന്നേ എന്ന് സംശയം ഇല്ലാതില്ല. അവളാണേൽ എന്നെ കൂർപ്പിച്ചു നോക്കുന്നുണ്ട്. "എന്താടി നോക്കുന്നേ" കണ്ണുരുട്ടികൊണ്ട് ഞാൻ ചോദിച്ചതും എന്നെ പുച്ഛിച്ചുകൊണ്ട് പുറത്തോട്ട് പോവാൻ നോക്കുന്നു.ഞാൻ വിടുവോ. "അങ്ങനെയങ്ങു പോയാലോ" അതും പറഞ്ഞവളെ പിടിച്ചു വെച്ച് നേരെ കണ്ണാടിക്ക് മുന്നിൽ കൊണ്ടുവന്ന് സിന്ദൂര ചെപ്പിൽ നിന്നൊരു നുള്ള് സിന്ദൂരം എടുത്ത അവളുടെ സിന്ദൂര രേഖ ചുവപ്പിച്ചു.പിന്നെ ഒരു കുഞ്ഞു ചുംബനം അവിടെ നല്കാനും മറന്നില്ലാട്ടോ.പെണ്ണ് കണ്ണ് തള്ളി നിക്കുന്നുണ്ട് ട്ടോ 💐💐💐💐💐💐💐💐💐💐💐💐💐💐 എന്തൊക്കെയോ ഇപ്പൊ സംഭവിച്ചേ.ലോ ഹോലാ... "ഏയ്" കിച്ചേട്ടൻ എന്റെ കവിളിൽ തട്ടിയപ്പോഴാണ് ഞാൻ ബോധത്തിലേക്ക് വന്നേ.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story