തിങ്കളാം അല്ലി💖: ഭാഗം 29

thingalam alli

രചന: SHOBIKA

 "താൻ പറയുന്നത് കേട്ട് അവളുടെ ജീവിതത്തിൽ എന്തൊക്കെയോ വലിയ കാര്യം തന്നെ സംഭവിച്ചിട്ടുണ്ട് എന്ന് മനസിലായി. എന്തൊക്കെ വന്നാലും അല്ലിടെ കൂടെ എന്നും അവളുടെ കിച്ചേട്ടൻ ഉണ്ടായിരിക്കും.ഒരു നിഴൽ പോലെ എന്നും." "നിങ്ങൾ പറയണത് നിക്ക് മനസിലാവണില്ല.ഈ കിച്ചേട്ടൻ പറയണത് ഏട്ടനാണോ. അപ്പൊ ഏട്ടന്റെ അല്ലിയാണോ ഏട്ടത്തി" അഭി തലയൊന്ന് ചൊറിഞ്ഞു ചോദിച്ചു. "അഹ്ടാ. ഞാൻ തന്നെയാണ് അല്ലിടെ കിച്ചു.ന്റെ അല്ലി തന്നെയാണ് ന്റെ ഭാര്യ" അക്കു പറഞ്ഞത് അവനെ വീണ്ടും കണ്ഫ്യൂഷനിൽ ആക്കി. "അപ്പൊ ഏട്ടന് മുന്നേ അറിയായിരുന്നോ ഏട്ടന്റെ അല്ലി തന്നെയാണ് ഈ അല്ലി എന്ന്" "ഇല്ലായിരുന്നു." "അതെന്താ അറിയാഞ്ഞേ" അഭി സംശയത്തോടെ ചോദിച്ചു. "ശെരിയാ നിങ്ങക്കെന്താ പരസ്പരം അറിയാതെ ഇരുന്നേ" കൃതി അഭിയെ പിന്താങ്ങി കൊണ്ട് അവളോട് ചോദിച്ചു. "അതോ,ഞാനും അല്ലിയും തമ്മിൽ ആകെ നാല് വട്ടമേ നേരിൽ കണ്ടിട്ടുള്ളു.അതിൽ തന്നെ ഒരു വട്ടം മാത്രേ നേരവണ്ണം കണ്ടിട്ടുള്ളു.പിന്നെ അന്ന് അവൾ പ്ലസ് വണിൽ പഠിക്കുന്നു ഞാൻ ഡിഗ്രിക്ക് പഠിക്കുന്നു.ഇന്ന് ഞങ്ങൾ ജോബ് ചെയ്യുന്നു.അന്ന് അവൾ ഒരു കുഞ്ഞി പെണ്ണായിരുന്നു.

ഒരു നാട്ടിൻ പുറത്തുകാരി. പട്ടുപാവടയും ദാവണിയും ഒക്കെ ചുറ്റി നടക്കുന്ന ഒരു ഗ്രാമത്തിലെ കൊച്ച്.ഇന്നവൾ ഒരു പക്വതയാർന്ന കാര്യവിവരമുള്ള എന്തും തീരുമാനിക്കാൻ കഴിവുള്ള ഒരു പെണ്ണാണ്.അത് മാത്രല്ല ഞങ്ങൾ തമ്മിൽ പരസ്പരം കണ്ടിട്ട് 7 വര്ഷങ്ങൾക്കപ്പുറം കഴിഞ്ഞു.പിന്നെ ഞങ്ങടെ കയ്യിൽ ഫോട്ടോ ഒന്നും സൂക്ഷിച്ചു വെച്ചിരുന്നില്ലല്ലോ.അപ്പൊ കണ്ടപ്പോ മനസിലായില്ല.ഇത് കഥയോ സിനിമയോ ഒന്നുമല്ലല്ലോ ജീവിതമാണ്.അറ്ഗ് ഓർത്താൽ നല്ലത്" ഒരു നേടുവീർപോടെ അക്കു പറഞ്ഞു നിർത്തി. "കഥേലും സിനിമേലും ഒക്കെ കാണുന്നപോലെ തന്നെയായിരുന്നു നിങ്ങടെ കല്യാണവും..." അഭി അർത്ഥം വെച്ചോണ്ട് പറഞ്ഞു. അതിന് അക്കു അവനെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു. "അല്ലാ എന്നിട്ട് എങ്ങനെയാണ് ഏട്ടത്തിയാണ് ഏട്ടന്റെ അല്ലി എന്നറിഞ്ഞേ" അഭി ചോയ്ച്ചതും ഉണ്ടായ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു. "അപ്പൊ അങ്ങനെയൊക്കെ ആണ് കാര്യങ്ങൾ.എന്നിട്ട് ഏട്ടന്റെ പ്ലാൻ എന്താ" "ഇനി എന്താ, എന്തൊക്കെ വന്നാലും ഈ അങ്കിതിന്റെ ജീവിതത്തിൽ ഒരു പെണ്ണേയുള്ളൂ.അതെന്റെ അല്ലിയാണ്. അവൾടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് അറിയില്ല.

പക്ഷെ എന്തൊക്കെ തന്നെ വന്നാലും ഈ ഞാൻ അവളുടെ കൂടെയുണ്ടാകും.മരണം കൊണ്ടല്ലാതെ എന്നെയിനി പിരിക്കാൻ പറ്റില്ല.ഞങ്ങടെ പ്രണയം സത്യമായിരുന്നു അതുകൊണ്ടാണ് ഇന്ന് അവളെന്റെ സ്വന്തമായത്.എന്റെ ഭാര്യയായത്.അല്ലിടെ കിച്ചുവായി ഇനി ജീവിതകാലം മുഴുവൻ അവൾടെ കൂടെ ഉണ്ടാവും.ഏതൊക്കെ സാഹചര്യം വന്നാലും" അക്കുന്റെ വാക്കുകൾ ദൃഢമായിരുന്നു.അവൻ പറഞ്ഞത് അവരെ രണ്ടാളെയും സന്തോഷിപ്പിച്ചു. "പക്ഷെ ഏട്ടൻ അവളിൽ നിന്നും എല്ലാം അറിയണം. പക്ഷെ അവൾ ചോദിച്ചാൽ ഒന്നും പറയില്ല.ഏട്ടനിൽ നിന്നും ഒഴിഞ്ഞു മാറാനെ നോക്കു" കൃതി എന്തോ ആലോജിച്ചുകൊണ്ട് പറഞ്ഞു. "അതൊക്കെ ഞാൻ ശെരിയാക്കി എടുതോളാം" അക്കു എന്തോ അർത്ഥം വെച്ച് ഒരു കള്ളച്ചിരിയോടെ പറഞ്ഞു. "എന്താണ് മോനെ ഏട്ടാ ഒരു കള്ള ചിരിയൊക്കെ" അഭി ഒരു ചിരിയോടെ അക്കുനോട് ചോദിച്ചു. അതിനവൻ ഒന്ന് കണ്ണടച്ചു കാണിച്ചുകൊണ്ട് അല്ലിടടുത്തേക്ക് പോയി.അവര് രണ്ടും അവൻ പോണതും നോക്കി ബാക്കി കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. 💐💐💐💐💐💐💐💐💐💐💐💐💐💐 അക്കു അല്ലിടടുത്തു പോയി അവളെ തന്നെ നോക്കിയിരുന്നു. അതേ സമയത്തു തന്നെ അവൾ കണ്ണു തുറന്നു. മുന്നിലിരുന്ന് അവളെ തന്നെ നോക്കിയിരിക്കുന്ന അക്കുനേ കണ്ട് അവളൊന്നു ഞെട്ടി.ഒരു മന്തപ്പ് തോന്നിയതും അവൾ തലക്ക് കൈ താങ്ങി.

"എന്തുപറ്റി.തലവേദന എടുക്കുന്നുണ്ട്" അവൾ തലയിൽ കൈ താങ്ങിയത് കണ്ട് അവൻ ആവലാതിയോടെ ചോദിച്ചു. "ഹേ എന്താ" "എന്തേലും വേദന ഉണ്ടൊ" അവളൊന്നും പറഞ്ഞില്ല.അവിടുന്ന് എണീറ്റ് പുറത്തേക്ക് പോയി. കൃതിയോട് എന്തൊക്കെയോ ചോദിച്ചു.അതിൽ നിന്ന് അവൾ ഒക്കെയാണ് എന്ന് അവന് മനസ്സിലായി. എല്ലാ സാധനങ്ങളും എടുത്ത് വണ്ടിയിൽ വെച്ചു.അഭിയും അക്കുവും കൂടെയാണ് എല്ലാം എടുത്തു വെച്ചത്.എങ്ങാനും മഹിന്ദ്രൻ കണ്ടാലോ എന്ന് വെച്ചാണ്. "അഭി നീ ഡ്രൈവ് ചെയ്യ്" അതും പറഞ്ഞ് കാറിന്റെ കീ അവനെറിഞ്ഞു കൊടുത്തു. അല്ലി വേഗം ബാക്ക് സീറ്റിൽ കയറി ഇരുന്ന്. കൃതിയോട് ഫ്രണ്ടിൽ ഇരിക്കാൻ പറഞ്ഞ് അക്കു ബാക്കിൽ അല്ലിടെ കൂടെ കേറി. "താനെന്താ ഇവിടെ" അക്കു കയറിയത് കണ്ട് അല്ലി ചോദിച്ചു "അതെന്താ എനിക്കിവിടെ ഇരുന്നൂടെ" അക്കു sight അടിച്ചോണ്ട് പറഞ്ഞു. "താനിവിടെ ഇരിക്കോ എന്തോ ചെയ്യ്." അതും പറഞ്ഞ് അവളിറങ്ങാൻ നിന്നു. അപ്പോഴേക്കും അക്കു അവളെ പിടിച്ചവനടുത്തേക്ക് ഇരുത്തി.

"അഭി ഇവളെ നോക്കാതെ നീ വണ്ടിയെടുക്ക്" അവരുടെ രണ്ടാൾടെം കളി കണ്ടിരുക്കുയായിരുന്നു കൃതിയും അഭിയും.അക്കുനേ നോക്കി ഒന്ന് ആക്കിച്ചിരിച്ചുകൊണ്ട് അഭി കാർ സ്റ്റാർട്ട് ആക്കി.കൃതിയും അവളെ നോക്കി ആക്കി ചിരിച്ചതും അല്ലി അവളെ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു.അതു കണ്ടതും അവൾ ഫ്രണ്ടിലേക്ക് നോക്കിയിരുന്നു.പാവം കുട്ടിക്ക് ജീവനിൽ കൊതിയുണ്ട്. അക്കുവിൽ നിന്നും maximum കുതറി മാറാൻ അവൾ ശ്രേമിക്കുന്നുണ്ട്.പക്ഷെ അവൻ അവളെ മുറുക്കെ പിടിച്ചിട്ടുണ്ട്.ഒരിക്കലും കൈ വിടില്ല എന്നപോലെ. അവളുടെ കുതറൽ നിൽക്കുന്നില്ല എന്ന് കണ്ടതും അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ അവനടുത്തേക്ക് ചേർത്തിരുത്തി.അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു.അത്രേം ആയതും അല്ലി സ്റ്റക്ക് ആയി.ഒന്നും മിണ്ടാതെ അങ്ങനെതന്നെ ഇരുന്നു.അവനോട് ചേർന്ന് കണ്ണടച്ചിരുന്നു. അക്കു ഒരു ചിരിയോടെ അവളെ ചേർത്തിപിടിച്ചു. ....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story