തിങ്കളാം അല്ലി💖: ഭാഗം 30

thingalam alli

രചന: SHOBIKA

 അവളുടെ കുതറൽ നിൽക്കുന്നില്ല എന്ന് കണ്ടതും അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ അവനടുത്തേക്ക് ചേർത്തിരുത്തി.അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു.അത്രേം ആയതും അല്ലി സ്റ്റക്ക് ആയി.ഒന്നും മിണ്ടാതെ അങ്ങനെതന്നെ ഇരുന്നു.അവനോട് ചേർന്ന് കണ്ണടച്ചിരുന്നു. അക്കു ഒരു ചിരിയോടെ അവളെ ചേർത്തിപിടിച്ചു. "പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ......" എഫ് എമിൽ നിന്നുയർന്ന വന്ന പാട്ട് കേട്ട് കൃതിയും അഭിയും അവരെ നോക്കി ഒന്ന് ആക്കിച്ചിരിച്ചു. അക്കുവിന്റെ കണ്ണുരുട്ടലിൽ രണ്ടാളും പിന്നെ അങ്ങോട്ട് നോക്കിയില്ല.അല്ലി പിന്നെ അവന്റെ നെഞ്ചോരം ചേർന്ന് മയക്കത്തിലേക്ക് വീണു. "അറിയാതെ വന്നു തഴുകുന്നു നനവാർന്ന പൊൻ കിനാവ് അണയാതെ നിന്നിൽ എരിയുന്നു അനുരാഗമെന്ന നോവ് ഉണരുകയായ് ഉയിരുയിരിൻ മുരളികയിൽ ഏതോ ഗാനം....." എഫ്എമിൽ നിന്നും വീണ്ടും പാട്ടു ഉയര്ന്നു. അങ്ങനെ അവര് വീടെത്തി. വീടെത്തിയൊതുന്നും അറിയാതെ നല്ല ഉറക്കത്തിലാണ് അല്ലി. "അല്ലി" "ശു"

കൃതിയവളെ വിളിച്ചതും അക്കു ചുണ്ടിൽ വിരൽ വെച്ച് മിണ്ടല്ലേ എന്ന് കാണിച്ചു.കൃതി ഒരു ചിരിയോടെ തലയാട്ടി.അക്കു പതിയെ അവളെയുമെടുത്തിറങ്ങി.നേരെ അവളെയും കൊണ്ട് അവന്റെ റൂമിലേക്ക് പോയി ബെഡിൽ അവളെ കിടത്തി.ആ കാഴ്ച കണ്ടു നിന്ന കൃതിയുടെയും അഭിയുടെയും ഒഴിച്ച് ബാക്കി എല്ലാരുടേം കിളി കൂടും കുടുക്കയും എടുത്ത് പറന്നു പോയിട്ടുണ്ട്. ഇനി അത് തിരിച്ചു വരുവോ ഇല്ലയോ നോക്കാം. അക്കു അവളുടെ നെറ്റിയിൽ അവന്റെ അധരം പതിപ്പിച്ചു.എന്നിട്ട് അവളെയൊന്ന് നോക്കി വാതിലും അടച്ച് താഴോട്ട് പോയി. "ഞങ്ങൾ എന്താടാ ഈ കാണുന്നേ" കണ്ണും മിഴിച്ചുകൊണ്ട് അപ്പു അക്കുവിനോട് ചോദിച്ചു. "അതൊക്കെ സംഭവിച്ചു" അക്കു ഒരു ചിരിയോടെ പറഞ്ഞു. "അതാണ് ചോദിച്ചേ എന്താ സംഭവിച്ചേ എന്ന്" ഭൂമി ഒന്നൂടെ അവനെ കുത്തി ചോദിച്ചു. "അതോ കളഞ്ഞു പോയൊരു നിധി കിട്ടിയതാടി ഭൂമിയെ" ഭൂമിയുടെ തലയിൽ ഒന്ന് കൊട്ടികൊണ്ട് അക്കു പറഞ്ഞു. "അതെന്ത് നിധി" അവൻ കൊട്ടിയവിടെ കൈ വെച്ചുഴിഞ്ഞു കൊണ്ട് ചോദിച്ചു.

"ആ നിധിടെ പേരാണ് അല്ലി " അഭി ഒരു ചിരിയോടെ പറഞ്ഞു. "ആണോടാ" അമ്മ അവനോട് ചോദിച്ചതും അവൻ തലയാട്ടി കാണിച്ചു. അഭി കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു.അക്കു പണ്ട് സ്നേഹിച്ചിരുന്ന അല്ലിയാണ് ഈ അല്ലി എന്നു മാത്രമാണ് അവരോട് പറഞ്ഞുള്ളു.ബാക്കി അവരോട് പറഞ്ഞില്ല.ടെൻഷൻ അടിക്കണ്ടല്ലോ കരുതി. ആ അമ്മ മനസിൽ സന്തോഷവും സമദാനവും വന്നു നിറഞ്ഞു.അങ്ങോട്ട് കയറി വന്ന അച്ഛൻ ഹരിയോടും 'അമ്മ എഡ്ജ് കുറിച്ച് പറഞ്ഞു. ആ അച്ഛന്റെ മനസും ഒന്ന് ശാന്തമായിരുന്നു ആ നിമിഷം. അക്കു അവളുടെ ഡ്രെസ്സും സാധനങ്ങളും എല്ലാം എടുത്ത് അവന്റെ റൂമിൽ കൊണ്ടുപോയി വെച്ചു.അവളെ ഒന്ന് നോക്കി അവൻ ഫ്രഷ് ആവാൻ കേറി. കൃതിയെ അച്ഛനും അമ്മയുമെല്ലാം ഇരുകയ്യും നീട്ടി ആ വീട്ടിലേക്ക് സ്വീകരിചിരുന്നു.

അവളും ഭൂമിയും കൂടെ ഇന്നലെ use ചെയ്ത റൂമിൽ തന്നെ. എന്തോ ഒരു സ്വപ്നം കണ്ടാണ് ഞെട്ടിയുണർന്നേ. ആദ്യം എവിടെയാണ് എന്നറിയാതെ ഒന്നുളറി.പിന്നെ കിച്ചേട്ടന്റെ മുഖം കണ്ടപ്പോഴാണ് ആളുടെ റൂമിലാണ് എന്ന് മനസ്സിലായെ. അല്ല ഞാൻ കാറിൽ അല്ലായിരുന്നു. എങ്ങനെ ഇവിടെത്തി. ആരാ എന്നെ ഇവിടെ കൊണ്ടു വന്ന് കിടത്തിയെ. കൃതി എവിടെ. അങ്ങനെ നൂറു ചോദ്യങ്ങൾ ഒരു നിമിഷംകൊണ്ട് മനസിലൂടെ കടന്നപോയി.ഒന്ന് പുറത്തേക്കിറങ്ങാം എന്ന് കരുതി എണീക്കാൻ നിക്കുമ്പോഴാണ് ബാത്റൂമിന്റെ ഡോറും തുറന്ന് ആ കാലൻ പുറത്തേക്കിറങ്ങിയെ. അങ്ങേരെ കണ്ടിട്ട് എന്റെ കിളികളെല്ലാം കൂടും കുടുക്കയും എടുത്തു പറന്നു പോയി. മുടിയിൽ നിന്നും വെള്ളം ഇറ്റ് വീഴുന്നുണ്ടായിരുന്നു.ഒരു ബാത്ത് ടവൽ മാത്രം ഉടുത്ത് ഒരു മൂളിപാട്ടോടെയാണ് അവനിറങ്ങി വന്നത്.ഇതൊക്കെ കൂടി കണ്ടാൽ എങ്ങനെ കിളി പോവാതെ ഇരിക്കും.അത് മാത്രണോ എന്തൊക്കെ പറഞ്ഞാലും സ്വന്തം പ്രോപ്പർട്ടിയാണ്.ആ അങ്ങനെ കണ്ടാൽ ആരും നോക്കാതിരിക്കില്ല. അവൾ കണ്ണ് ചിമ്മാതെ അവനെ തന്നെബ്നോക്കിയിരുന്നു.

അവനാണേൽ അവൾ ഉണർതറിയാതെയാണ് അവന്റെ വരവ്. അവനൊന്ന് തല കുടഞ്ഞു മുന്നോട്ട് നോക്കിയതും കണ്ടത് തന്നെ നോക്കി ഇമ ചിമ്മാതെ ഇരിക്കുന്ന അല്ലിയെയാണ്. "നിനക്കെന്നെ സ്നേഹിക്കാൻ പറ്റില്ല ലെ.പക്ഷെ മോൾക്ക് ഇങ്ങനെ നോക്കിയിരിക്കാം. കൊള്ളാം.എന്തായാലും നിന്നെകൊണ്ട് ന്റെ മക്കളെ പ്രസവിപ്പിക്കാൻ പറ്റുവോന്ന് ഞാനൊന്ന് നോക്കട്ടെ" അവൻ മനസിൽ അതും പറഞ്ഞ് ഒരു കള്ളച്ചിരിയോടെ അവൾക്കടുത്തേക്ക് ചെന്നു.അവനടുത് വന്നതൊന്നും അറിയാതെ അവനെ തന്നെ നോക്കി ചോര ഉറ്റിയെടുക്കുവാണ് അല്ലി. "അഹ്‌ഹാ താനുണർന്നോ" ഒന്നും അറിയാത്ത മട്ടിൽ അസിൻ ചോദിച്ചു. അപ്പോഴാണ് അവൾ തിരിച്ചു ബോധത്തിലേക്ക് വന്നേ. "എന്താ" അവൻ ചോദിച്ചത് കേൾക്കാതെ അവൾ കണ്ണും മിഴിച്ചോണ്ട് ചോദിച്ചു. "അഹ് best അപ്പൊ ചോയിച്ചത് കേട്ടില്ലേ.എങ്ങനെ കേൾക്കാനാ ലെ.കണ്ണ് ഫുൾ എന്റെ മേലെ ആയിരുന്നല്ലോ.ഞാൻ തന്റെ സ്വന്തം പ്രോപ്പർട്ടി തന്നെയാണ്.ഇങ്ങനെ നോക്കി എന്റെ കണ്ട്രോൾ കളയല്ലേ"

ഒരു കള്ളച്ചിരിയോടെ അവൾക്കൊന്ന് sight അടിച്ചോണ്ട് അവൻ പറഞ്ഞു. അവൾടെ മുഖത്ത് ചമ്മൽ നിറഞ്ഞു.അവനതെല്ലാം ആസ്വദിച്ചു നിക്കുവായിരുന്നു.അവളുടെ ഓരോ ഭാവങ്ങളും മനസിലേക്ക് അവഹിച്ചെടുക്കുയായിരുന്നു. "ഞാൻ തന്നെയൊന്നുമല്ല നോക്കിയേ , ഞാൻ എങ്ങനെ ഇവിടെത്തി എന്ന ആലോചിച്ചിരിക്കുവായിരുന്നു.അതിൽ താൻ വന്നതൊന്നും കണ്ടില്ല" ചമ്മൽ മറച്ചു വെച്ചുകൊണ്ട് ഗൗരവത്തോടെ അവൾ പറഞ്ഞു. "ഓഹോ" "അല്ലേലും നോക്കാൻ പറ്റിയ സാധനം" അവൾ പുച്ഛത്തോടെ പറഞ്ഞു. "അതെന്താടി എനിക്കൊരു കുഴപ്പം" അവൾടെ ആ പറച്ചിൽ അവനെ നന്നായി ചൊടിപ്പിച്ചു. കുഴപ്പം മാത്രേ ഉള്ളൂ.ആകെ കൂടെ വവ്വാൽ ചപ്പിയ മോന്തയും സിഗരറ്റ് വലിച്ചു കേറ്റി കറുത്ത ചുണ്ടുകളും കണ്ണോ ഡ്രാക്കുളുടേ കണ്ണും പിന്നെ മൊത്തത്തിൽ ഒരു കാലനെ പോലെ തന്നെയുണ്ട്‌ .പോലെയല്ല കാലൻ തന്നെയാണ്" അവളുടെ വാക്കുകൾ അവനെ ചൊടിപ്പിച്ചു.

"ഓഹോ എന്നിട്ട് ആ കാലനെ തന്നെയാ നോക്കിയിരുന്നേ ഇത്രേം നേരം.ഞാൻ അടുത്ത് വന്നിട്ട് പോലും നോട്ടം മാറ്റിയില്ല.എന്തേ കണ്ട്രോൾ പോവുന്നുണ്ടോ" അവൾടെ ചോദ്യങ്ങളെ തട്ടി മാറ്റി അവളെ അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറാല്ലാതെ അവൻ ചോദിച്ചു. "അയ്യേ കണ്ട്രോൾ പോവേ...അതും തന്നെ കണ്ട്. what a story." "അതെന്താടി എന്നെ കണ്ടാൽ നിന്റെ കണ്ട്രോൾ പോവില്ലേ" "No way" അവൾ എടുത്തടിച്ചപോലെ പറഞ്ഞു. 'സത്യം പറഞ്ഞാൽ കണ്ട്രോൾ ഒക്കെ അപ്പോഴേ പോയതാ.പിന്നെ അതേങ്ങാനും ഈ കാലനോട് പറഞ്ഞാൽ പിന്നെ എനിക്ക് അവനിൽ നിന്നകാലൻ സാധിക്കില്ല.അതുകൊണ്ട് നിന്നെ എന്നിൽ നിന്നാകറ്റൻ ഞാൻ എത്ര കണ്ട്രോൾ വേണേലും ഉണ്ടാക്കിയെടുക്കും മോനെ കിച്ചുവേട്ടാ' അല്ലി മനസിൽ സ്വയമേ പറഞ്ഞു. "എന്നാ അത് കണ്ടിട്ട് തന്നെ കാര്യം" അക്കു അതും പറഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നു.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story