തിങ്കളാം അല്ലി💖: ഭാഗം 31

thingalam alli

രചന: SHOBIKA

"എന്നാ അത് കണ്ടിട്ട് തന്നെ കാര്യം" അക്കു അതും പറഞ്ഞ് അവളുടെ അടുത്തേക്ക് ചെന്നു. "എങ്ങോട്ടാ...ഇടിച്ച..കേറി വരുന്നേ" ഒരുവിധം വിക്കികൊണ്ട് അവൾ പറഞ്ഞു. "കാണാൻ പോവുന്ന പൂരം പറഞ്ഞറിയിക്കണോ മോളെ" അക്കു അതും പറഞ്ഞ് മീശ ഒന്ന് പിരിച്ചു വശ്യമായ ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി. 'ലോ ഹൗല...ഈ കാലനിത് എന്തിന്റെ കേടാണ്' അല്ലിസ് ആത്മ. അവടുത്തോട്ട് വരും തോറും ഹൃദയമിടിപ്പ് കൂടി കൂടി വന്നു.ഇപ്പൊ പൊട്ടും എന്ന നിലയിലായി.ഇനി ഇവിടെ നിന്നാൽ sheriyavill എന്ന് കണ്ടതും അവൾ ഓടാനായി നിന്നതും അത് മുൻകൂട്ടി കണ്ടപോലെ അവനവളുടെ ഇടത്തെ കയ്യിൽ പിടിച്ച് വലിച്ചു.ആ വലിയിൽ അല്ലി കൃത്യമായി അക്കുവിന്റെ നെഞ്ചിൽ തന്നെ തട്ടി നിന്നു. "എന്താണ് മോളെ ഓടിപോവാൻ നോക്കുന്നോ.അത് നിന്റെ ഈ കിച്ചേട്ടന്റെ അടുത്ത് നടക്കൂല്ല" അവളവന്റെ കൈ വിടുവിക്കാൻ നോക്കിക്കൊണ്ടിരുന്നു.അവനെ തള്ളിയതും അവൻ ബാകിലോട്ട് വീഴാൻ പോയി കൂടെ അവളും നേരെ ബെഡിലോട്ട് വീണു. അവളുടെ കണ്ണുകൾ അവന്റെ കണ്ണുമായി ഇടഞ്ഞു.അക്കു ഒന്ന് മറിഞ്ഞു.ഇപ്പൊ അല്ലി താഴെയും അക്കു അവളുടെ മേലെയുമാണ്.

അവന്റെ കണ്ണുകൾ അവളുടെ മുഖത്താകെ ഓടി നടന്നു. അവസാനം ആ നനുത്ത ചേഞ്ചുണ്ടിൽ തട്ടി നിന്നു.അവളും അവന്റെ കണ്ണുകളിൽ മുഴികിയിരിക്കുകയായിരുന്നു.അവന്റെ കണ്ണുകളുടെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കുകയായിരുന്നു. അവനെ അകറ്റി നിർത്താൻ പാകത്തിൽ ഉള്ള അവളുടെ ചിന്തകളെല്ലാം ആ ഒരു നിമിഷം അവളിൽ നിന്നകന്നു പോയിരുന്നു. അവന്റെ പ്രണയത്താൽ എല്ലാം മറന്ന് അവനിൽ അലിഞ്ഞു ചേരാൻ അവള് കൊതിച്ചിരുന്നു. അവന്റെ മുഖം അവളോടടുത്തു.അവന്റെ കണ്ണുകളിൽ അലയടിച്ച പ്രണയം അവളെ അന്ധയും മൂകയുമാക്കിയിരുന്നു ആ നിമിഷം.ഞൊടിയിട നേരം കൊണ്ട് അവന്റെ അധരങ്ങൾ അതിന്റെ ഇണയുമായി കൊരുത്തു.അവളുടെ ചെഞ്ചോടിയിൽ തേൻ നുകുരുന്ന ഒരു പൂമ്പാറ്റയായിരുന്നു ആ നിമിഷമവൻ.അവന്റെയ ചുംബനചൂടിൽ അവളും എല്ലാം മറന്നിരുന്നു.അവന്റെ ശരീരത്തിൽ നിന്നുള്ള ചൂട് അവളുടെ മേലാകെ അലയടിക്കാൻ തുടങ്ങി.അവൾക്ക് ശ്വാസം മുട്ടാൻ തുടങ്ങിയതും അവനെ തള്ളിമാറ്റി ശ്വാസം വലിക്കാൻ തുടങ്ങി.

"അല്ലി are you okke" ശ്വാസം എടുക്കാൻ പെടാപ്പാട് പെടുന്ന അവളെ നോക്കി അവൻ ചോദിച്ചു. "ശ്വാസം മുട്ടിച്ച് കൊല്ലാൻ നോക്കിയതും പോരാ എന്നിട്ട് ഒക്കെ എന്നോ" നേരത്തെ ഉണ്ടായ സംഭവത്തിൽ ചമ്മൽ മറച്ചു വെക്കാനായി കലിപ്പ് എടുത്തണിഞ്ഞുകൊണ്ട് അവൾ പറഞ്ഞു . "ശ്യോ ന്റെ ഭാര്യക്ക് കപ്പാസിറ്റി ഇല്ലാത്ത കാര്യം ഞാനങ്ങു മറന്നു പോയി. Next time നോക്കാട്ടോ" ചുണ്ടിൽ ഒന്ന് തഴുകികൊണ്ടവൻ പറഞ്ഞു. "ഇങ്ങോട്ട് വായോ ഞാൻ നിന്ന് തരാം" പുച്ഛത്തോടെയും അതിലുപരി ദേഷ്യത്തോടെയും അവൾ പറഞ്ഞു. "അഹ്‌ഹാ...അപ്പൊ ഒന്നൂടെ ആയാലോ" "നീ വാടാ കാലാ...അടുത്തോട്ട് വായോന്നേ" ടേബിളിലിരുന്ന ഫ്ലവർവേസ് എടുത്ത് കയ്യിൽ പിടിച്ചോണ്ട് പറഞ്ഞു. "ഇവൾക്ക് ഫ്ലവർവേസിൽ ആരേലും കൂടോത്രം ചെയ്തിണ്ടോ എന്തോ " ലെ shobz "അയ്യോ വേണ്ടാ.ഇന്നത്തേക്ക് ഇത് മതി" അവൾടെ കയ്യിലെ ഫ്ലവർവേസ് നോക്കി ഒന്ന് ഉമിനീര് ഇറക്കികൊണ്ട് അവൻ പറഞ്ഞു. "അങ്ങനെ പറയല്ലേ വായൊന്നേ" ഫ്ലവർവേസ് എറിയുന്ന പോലെ കാണിച്ചുകൊണ്ട് പറഞ്ഞു.

"ഏട്ടാ...ഏട്ടത്തി.." അതേ സമയത്താണ് ഭൂമി വന്ന് വാതിൽ തട്ടിയത്. "എന്താ ഭൂമി" അല്ലിയെ ഒന്ന് നോക്കിട്ട് അക്കു വിളികേട്ടു. "നിങ്ങളെ ഫുഡ് കഴിക്കാൻ വിളിക്കാൻ വന്നതാ" ഭൂമി പറഞ്ഞു. "ആ വന്നോളാം നീ പോയ്ക്കോ" അക്കു വിളിച്ചു പറഞ്ഞു. "ആ ശെരിയേട്ടാ" അവനുത്തരം നൽകി അവിടെ ഒന്ന് കറങ്ങി തിരഞ്ഞിട്ട് അവൾ താഴോട്ട് പോയി. അല്ലി പുറത്തേക്ക് പോവാനായി വാതിലിനടുത്തേക്ക് പോയി. "നീയതെങ്ങോട്ടാ പോണേ" അവൻ സംശയത്തോടെ ചോദിച്ചു. "അതല്ലേ കാലാ ഭൂമി ഇപ്പൊ വന്ന് ഫുഡ് കഴിക്കാൻ വിളിച്ചേ" അവനെ നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു. "അവൾ പറഞ്ഞു വെച്ച് നീ എന്തിനാ താഴെ പോണേ" "ഇത് നല്ലകുത്ത്.എനിക്ക് വിശന്നിട്ട് വയ്യ അപ്പൊ ഫുഡ് കഴിക്കണ്ടേ" അവനെ നോക്കി കണ്ണൂരിട്ടികൊണ്ട് പറഞ്ഞു "അതൊക്കെ ശെരിയാ. നീ താഴെ പോണ്ടാ. ഇവിടെയിരി ഞാൻ പോയി നിനക്കുള്ള ഫുഡും കൊണ്ട് വരാ" അവളെ പിടിച്ച് ബെഡിൽ ഇരുത്തികൊണ്ട് അവൻ പറഞ്ഞു "അതെന്തിനാ ഇവിടെ ഇരിക്കുന്നേ" "ഒന്നാമത് നീ ആകെ ക്ഷീണത്തിലാണ്.പിന്നെ രണ്ടാമത് നിന്റെ കൈ മുറിഞ്ഞിരിക്കാ so ഫുഡ് കഴിക്കാൻ പറ്റില്ല.വെറുതെ അവിടെ പോയി ഇരുന്നിട്ട് എന്തിനാ.

ഞാൻ പോയി എടുത്തോണ്ട് വരാം." അവൻ പറഞ്ഞപ്പോഴാണ് അവൾ കയ്യിലേക്ക് നോക്കിയത് തന്നെ. "പിന്നെ ഞാൻ വരുന്ന വരെ ഇവിടെ അടങ്ങി ഒതുങ്ങി ഇരുന്നിലേൽ എൻറെന്ന് നല്ല പോലെ നേരത്തെ കിട്ടിലെ അതങ്ങു തരും" ചുണ്ടിൽ ഒന്ന് തഴുകി കൊണ്ട് കള്ള ചിരിയോടെ അവൻ പറഞ്ഞു. അത്രേം പറഞ്ഞു കഴിഞ്ഞ് അവളെ ഒന്ന് നോക്കിട്ട് ഡ്രെസ്സും ഇട്ട് ശേഷം താഴോട്ട് പോയി. അവിടെ പോയി കാര്യങ്ങൾ ഒക്കെ പറഞ്ഞ് ഫുഡും എടുത്ത് മേലേക്ക് താബിനെ വന്നു. "ശ്യോ ഈ കാലനെന്താ ഇങ്ങനെ,അകലാൻ നോക്കുതോറും അടുത്തൊണ്ടിരിക്കാണല്ലോ.ഇങ്ങനെ പോവാണേൽ നീ ഒരിക്കലും അവനെ വിട്ട് പോവുല്ല അല്ലി.അത് മാത്രല്ല നിന്നെ പോലെ ഉള്ളൊരു പെണ്ണിനെ അവന് ചേരില്ല അല്ലി." അവൾ സ്വയം ഓരോന്ന് പറഞ്ഞോണ്ടിരുന്നു. "ഇനി ഇവിടുന്ന് ഏണിക്കാതെന്റെ ഒരു കുറവേയുള്ളൂ" അതു പറഞ്ഞ് അവൾ എണീറ്റതും അവൻ വാതിൽ തുറന്നു.അത് കണ്ട് അവൾ അപ്പൊ തന്നെ ബെഡ്ഡിലേക്കിരുന്നു. "പേടിച്ചിട്ടൊന്നുമല്ല.എന്നാലും അവൻ പറഞ്ഞ പോലെ ചെയ്താലോ.വല്യ സഖാവൊക്കെ അല്ലായിരുന്നോ.പറഞ്ഞ വാക്ക് പാലിക്കുന്ന.അതോണ്ട് പറയാൻ പറ്റില്ല"ലെ അല്ലിടെ മനസ് അവൻ വന്ന് അവൾടെ അടുത്തിരുന്ന് "ദാ ആദ്യം ഈ വെള്ളം കുടിക്ക്"

ഒരു ക്ലാസ് വെള്ളം അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. അവളത് വാങ്ങി കുടിച്ചിട്ട് അവിടെ വെച്ചു. പിന്നെ ഒരുരുള ചോറ് അവൾക്ക് നേരെ നീട്ടി.അവൾ അവനെയും അതും മാറി മാറി നോക്കി. "എന്താണ് നോക്കിയിരിക്കണേ. വാങ്ങി കഴിക്ക്" അക്കു പറഞ്ഞതും അവൾ ഒന്നും പറയാതെ വീണ്ടും അതേപോലെ നോക്കി. "ഒരു സ്പൂണ് തന്നാൽ ഞാൻ കഴിക്കാം" തെല്ലു ജാളിത്യയോടെ അവൾ പറഞ്ഞു. "അതെന്താ ഞൻ തന്നത് കഴിച്ചാൽ.മര്യാദക്ക് വായ്‌തുറന്നു കഴിക്കാൻ നോക്ക്" ഗൗരവത്തോടെയും ഒന്ന് കലിപ്പിച്ചു നോക്കി പറഞ്ഞതും അവൾ ഓട്ടോമാറ്റിക്കായി വായ തുറന്നു.അവൻ അവൾക്ക് ഓരോ ഉരുള ചോറും വായിലേക്ക് വെച്ചു കൊടുത്തു. അവളതെല്ലാം ആസ്വദിച്ചു കൊച്ചു കുഞ്ഞിനെ പോലെ എല്ലാം കഴിച്ചു. എന്തോ അവളുടെ കണ്ണും ഒരു നിമിഷം നിറഞ്ഞിരുന്നു. 💐💐💐💐💐💐💐💐💐💐💐💐💐💐 അവൻ ഫുഡ് കഴിക്കാൻ താഴേക്കിറങ്ങി പോയ സമയത്തു അവൾ ഒന്ന് ഫ്രഷ് അവൻ പോയി.ഇറങ്ങിയിട്ടും അവൻ വന്നിട്ടുണ്ടായില്ല.

"ഇനി എബിടെ നിൽക്കുന്നത് നല്ലതിനല്ലാ അല്ലി" അവൾടെ മനസ് അങ്ങെനെ മൊഴിഞ്ഞതും അത് ശെരിയായത് കൊണ്ട് പുറത്തിറങ്ങാൻ വേണ്ടി വാതിൽ തുറന്നതും അവൻ അകത്തേക്ക് വന്ന്. "നീയിത് എവിടെ പോവാൻ നിക്കാ" അല്ലി എവിടേക്കോ പോവാൻ നിൽക്കുന്നത് കണ്ട അക്കു സംശയത്തോടെ ചോദിച്ചു. "അതപിന്നെ ഉറങ്ങാൻ" അവൾ അവനെ നോക്കാതെ പറഞ്ഞു "അതെന്താ ഇവിടെ കിടന്നാൽ ഉറക്കം വരത്തില്ലേ" "ഇല്ല വരില്ല" "എന്ന വരുവോ ഇല്ലയോ എന്നൊന്ന് ഞാൻ നോക്കട്ടെ" "ഞാൻ ഇവിടെ കിടക്കുന്നില്ല പറഞ്ഞില്ലേ പിന്നെന്താ. മാറി നിൽക്കങ്ങോട്ട്" അവനെ തള്ളി മാറ്റി പോവാൻ നിന്നതും അവൻ അവളെ പിടിച്ച് ഫ്രണ്ടിലോട്ട് നിർത്തിച്ചു. "നീ എന്റെ ഭാര്യയാണ്.അപ്പൊ ഭാര്യ ഭർത്താവിന്റെ കൂടെയാണ് കിടക്കണ്ടേ.ഞാൻ ഇവിടെയാണ് കിടക്കുന്നെ അല്ലാതെ അവിടെയല്ല.അതോണ്ട് ന്റെ ഭാര്യ ചെന്ന് കിടന്നേക്ക്" അക്കു ഗൗരവത്തോടെ പറഞ്ഞു. "ഇല്ല ഞാൻ കൃതിടെ കൂടെയാണ് കിടക്കണേ" അവൾ വാശിയോടെ പറഞ്ഞു.

"കൃതിയല്ല നിന്റെ ഭർത്താവ് ഞാനാണ്" "അത് താൻ മാത്രം തീരുമാനിച്ചാൽ മതിയോ.എനിക്ക് തന്നെ ഇഷ്ടല്ല" അവന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു. "അതെന്റെ മുഖത്ത് നോക്കി പറയാൻ പറ്റുവോ അല്ലി നിനക്ക്" അവന്റെ സ്വരം ആർദ്രമായിരുന്നു ആ നിമിഷം.അവളുടെ വാക്കുകൾ അത്രമേൽ അവനെ തളർത്തിയിരുന്നു. "ഇല്ല നിനക്ക് പറ്റില്ല അല്ലി.becoz നീയെന്നെ സ്നേഹിക്കുന്നു" "ഇല്ലാ ഞാൻ നിന്നെ സ്നേഹിക്കുന്നില്ല" "എന്തുകൊണ്ട് സ്നേഹിക്കുന്നില്ല" "എനിക്കിഷ്ടല്ല" അവനെ എങ്ങനെ എങ്കിലും തന്നിൽ നിന്നകറ്റണം എന്നൊരൊറ്റ ചിന്ത മാത്രേ ആ നിമിഷങ്ങളിൽ അവളിൽ ഉണ്ടായിരുന്നത്. "അതെന്നെ ചോദിച്ചേ എന്തുകൊണ്ട് ഇഷ്ടല്ല" "ഇഷ്ടല്ല പറഞ്ഞില്ലേ" അല്ലി ദേഷ്യത്തോടെ പറഞ്ഞു. "എനിക്കിഷ്ടല്ല അത്രന്നെ" "കാരണം പറയാതെ നീയിന്ന് ഉറങ്ങില്ല.പറഞ്ഞിട്ട് പോയ മതി.എന്തുകൊണ്ട് ഇഷ്ടല്ല" "Becoz i am ആ റേപ്പ് വിക്ടിം" അവൾ ദേഷ്യത്തിൽ കൊടുമുടിയിലെത്തിയതും അവനോട് അതും പറഞ്ഞ് നിലത്തേക്ക് ഊർന്നിറങ്ങി......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story