തിങ്കളാം അല്ലി💖: ഭാഗം 32

thingalam alli

രചന: SHOBIKA

"കാരണം പറയാതെ നീയിന്ന് ഉറങ്ങില്ല.പറഞ്ഞിട്ട് പോയ മതി.എന്തുകൊണ്ട് ഇഷ്ടല്ല" "Becoz i am ആ റേപ്പ് വിക്ടിം" അവൾ ദേഷ്യത്തിൽ കൊടുമുടിയിലെത്തിയതും അവനോട് അതും പറഞ്ഞ് നിലത്തേക്ക് ഊർന്നിറങ്ങി. "എന്താ...പറഞ്ഞേ" അവൻ കേട്ടത് തന്നെയാണോ അവൾ പറഞ്ഞേ എന്നുറപ്പിക്കാൻ ഇടർച്ചയുടെ ചോദിച്ചു. "കേട്ടിലെ ഞാൻ ഒരു റേപ്പ് വിക്ടിം ആണെന്ന്" മുടിയിൽ വിരൽ കോർത്തുകൊണ്ട് അവൾ അലറി. അവനൊന്നും പറയാതെ അവളെ പോലെ തന്നെ നിലത്തെക്കൂർന്നിറങ്ങി. ഒരു വട്ടം പോലും അവൻ അവളെ നോക്കിലാ. "എന്തേ കേട്ടിട്ട് വിശ്വാസം വരുന്നില്ലേ. അതാണ് സത്യം." നിർവികാരതയോടെ അവനെ നോക്കി പറഞ്ഞു. അവൻ തന്നെ ഒന്ന് ശ്രേധിക്കുന്നു പോലുമില്ല എന്ന് മനസ്സിലാക്കിയ അല്ലിയിൽ പുച്ഛമായിരുന്നു ആ നിമിഷം. കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം അല്ലി തന്നെ പറഞ്ഞു തുടങ്ങി. "മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെയായിരുന്നു അറിവ് വെച്ചകാലം മുതലേ.അമ്മ എപ്പോഴും വന്ന് പോവും.ഒരച്ഛന്റെ സ്നേഹം ഒരിക്കലും അനുഭവിച്ചിട്ടില്ല.പക്ഷെ മുത്തശ്ശൻ ആവോളം സ്നേഹം തന്ന് വളർത്തിയൊണ്ടാവാം അതിന്റെ ഒരു വിഷമവും എന്നെ അലട്ടിയിട്ടില്ല.അമ്മ എന്നും ഫോൺ വിളിക്കുമായിരുന്നു.

മിക്കപ്പോഴും എന്റെ കൂടെ തന്നെയായിരിക്കും.ഒരിക്കേപോലും അച്ഛൻ കാണാൻ വന്നിട്ടില്ല. ഇപ്പൊഴും ബിസിനിസ് കാര്യങ്ങളുമായി ബിസി ആയിരിക്കും.അമ്മക്ക് എന്നെ അല്ലി എന്ന് വിളിക്കാനായിരുന്നു ഇഷ്ട്ടം.മുത്തശ്ശനും മുത്തശ്ശിക്കും തിങ്കളെന്നും.അങ്ങനെയാണ് രണ്ടും കൂടെ ചേർത്ത് അല്ലിതിങ്കൾ എന്ന് പേരിട്ടേ അമ്മ മാത്രേ അല്ലിയെന്ന് വിളിക്കാറുള്ളു.ബാക്കി എല്ലാർക്കും തിങ്കളായിരുന്നു ഞാൻ. മുത്തശ്ശനും മുത്തശ്ശിയും അമ്മയും അടങ്ങിയതായിരുന്നു എന്റെ ലോകം. അവരുടെ കൂടെ ഞാൻ ഹാപ്പിയായിരുന്നു.അങ്ങനെയിരിക്കെ പ്ലസ് വണിൽ പഠിക്കുമ്പോഴാണ് കിച്ചേട്ടനെ പരിജയപ്പെടുന്നെ.പരിജയപ്പെട്ടതല്ല നിയോഗം എന്നപോലെ കണ്ടു മുട്ടിച്ചതാണ് ദൈവം.പിന്നീട് എല്ലാം എല്ലാം ആയി മാറുകയായിരുന്നു കിച്ചേട്ടൻ.എഴുത്തുകളിലൂടെയായിരുന്നു ഞങ്ങടെ പ്രണയം.എഴുത്തുകളിലൂടെ പ്രണയം കൈമാറും... അങ്ങനെയിരിക്കെ ഒരു ദിവസം ക്ലാസ് ഒക്കെ കഴിഞ്ഞ് വീടേത്താറായതും ആൾക്കൂട്ടം.

എന്താ സാംഭവിച്ചതെന്നറിയാതെ അകത്തോട്ട് കയറിയ നജൻ കണ്ടത് വെള്ള പുതച്ചു കിടക്കുന്ന ന്റെ മുത്തശ്ശിയെയാണ്. എനിക്കത് സഹിക്കാൻ പറ്റാത്ത ഒരു സംഭവം തന്നെയായിരുന്നു.ഞാനാകെ ഡിപ്രെഷനിലേക്ക് പോയി എന്ന് തന്നെ പറയാം. ഏകദേശം ഒരു മാസം തന്നെയെടുത്തു ഒന്ന് ഒക്കെയാവാൻ.ഒക്കെ ആയി ആദ്യം ഞാൻ കാണാൻ ആഗ്രഹിച്ചത് കിച്ചേട്ടനെ ആയിരുന്നു. പക്ഷെ ഞാൻ അറിഞ്ഞിരുന്നില്ല എനിക്ക് ഇനി കിച്ചട്ടനെ കാണാൻ പറ്റില്ല എന്ന്.ദിവസം ആ വാക ചോട്ടിൽ പോയിരിക്കും.ഓട് ദിവസം ഞാൻ വാക ചോട്ടിൽ ഇരിക്കുന്നത് കണ്ട കിച്ചേട്ടന്റെ ഫ്രണ്ട്‌ വന്ന് പറഞ്ഞേ കിചേട്ടൻ ഇവിടുന്ന് പോയി എന്ന്.വീണ്ടും ഞാൻ തളർന്നു. ന്റെ പ്രണയം നഷ്ടമായി എന്നൊരു തോന്നൽ ഒരു നിമിഷം വന്നെങ്കിലും കിച്ചേട്ടന്റെ ഏഴുത്തുകൾ അത് പാടെ മാറ്റി കളയും.ഞങ്ങടെ പ്രണയം സത്യമായിരുന്നു.അത് കൊണ്ട് അത് എന്നിലേക്ക് തന്നെ വരും എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു. രണ്ടു വർഷങ്ങൾ കഴിഞ്ഞതും മുത്തശ്ശനും എന്നെ വിട്ടു പോയി.ആ സമയത്ത് ഞാൻ ഡിഗ്രി പഠിക്കുവായിരുന്നു. ഹോസ്റ്റലിൽ ആയിരുന്നു താമസം.

കോളേജിലെ ഫ്രണ്ട്സ് പിന്നെ അമ്മ എല്ലാരും കൂടെ എന്നെ ഒക്കെ ആക്കിയെടുത്തു എന്നെ അതിൽ നിന്നും.അപ്പോഴും ഞാൻ എന്റെ സഖാവിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ഡിഗ്രി കഴിഞ്ഞതും അമ്മ എന്നെ വീട്ടിലേക്ക് കൊണ്ടുപോയി.വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ന്റെ വീട്ടിലേക്ക് പോയത്.എന്തുകൊണ്ടാണ് അമ്മ എന്നെ വീട്ടിലേക്ക് മുന്നേ കൊണ്ടുവരാതിരുന്നെ എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ അവിടെ ചെന്നപ്പോ എനിക്ക് മനസിലായി എന്താണ് കാര്യം എന്ന്. അമ്മയുടെ ജീവിതം തന്നെ ദുരിത പൂര്ണമായിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസിലായെ. മാനസികമായും ശാരീരികമായും അമ്മയെ പീഡിപ്പികയായിരുന്നു അച്ഛനെന്ന് അവിടെ ചെന്ന് ഒരാഴ്ച ആയപ്പോഴേക്കും എനിക്ക് മനസിലായി. ഒരു ദിവസം ഞാൻ അമ്മയെ തിരഞ്ഞു താഴെ പോയപ്പോ കണ്ടില്ല.എല്ലാടേം നോക്കി. ഹാളിൽ അച്ഛനിരിപ്പുണ്ടായിരുന്നു.ഞാൻ പേടിച്ച പേടിച്ചാണ് അയാളുടെ മുന്നിലൂടെ പോയത്.ഒരിക്കൽ പോലും അയാളുടെ മുഖത്തേക്ക് ഞാൻ നോക്കിയിരുന്നില്ല. അയാൾക്ക് ഫോണ് വന്നിട്ട് മാറി നിന്ന സമയം നോക്കി ഞാൻ ഹാളിലെ റൂം തുറന്നു.

അവിടെ കണ്ട കാഴ്ച എന്നിൽ സങ്കടവും ദേഷ്യവും അറപ്പും വെറുപ്പും എല്ലാം തോന്നിപ്പിക്കും വിധമായിരുന്നു. അച്ഛന്റെ കൂടെ വീട്ടിൽ വന്നിരുന്ന ഒരുത്തൻ അമ്മയുടെ കയ്യും കാലുമെല്ലാം കെട്ടി അമ്മയെ ബാലമുയോഗിച്ചു പ്രാപിക്കാൻ ശ്രേമിക്കുയായിരുന്നു. "അമ്മാ..." എന്റെ നാവിൽ നിന്നും ഉതിർന്നു വീണതും അയാൾ എന്നെ കണ്ടു.ആ നിമിഷം അയാളുടെ കണ്ണിൽ കാമമായിരുന്നു. "വിടെടാ എന്റെ അമ്മയെ" അയാളെ പിടിച്ച് ഞാൻ തള്ളിയതും പുറകിലേക്ക് മറിഞ്ഞു വീണു. അപ്പോഴേക്കും എന്റെ അച്ചനെന്ന് പറയുന്നയാൾ വന്ന് എന്റെ കരണം നോക്കി ഒന്ന് തന്നതും ഞാൻ ഒരുസൈഡിലേക്ക് വീണു. അച്ചനെന്നെ പിടിച്ച് വലിച്ച് ഒരു റൂമിൽ കൊണ്ട് പൂട്ടിയിട്ടു. "തുറക്ക് വാതിൽ.തുറക്കാനാ പറഞ്ഞേ" വാതിൽ എത്ര മുട്ടിയിട്ടും അയാൾ തുറന്നില്ല.കണ്ണുനീർ ഒഴുകി കൊണ്ടിരിക്കുയായിരുന്നു. "'അമ്മ" അമ്മയെ അയാളുടെ കയ്യിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ ഭഗവാനെ.എന്തൊരു മഹപാപിയായി മകളാണ് ഞാൻ.വാതിൽ എത്രയൊക്കെ മുട്ടിയിട്ടും തുറന്നില്ല. കുറെ നേരം ഇരുന്ന് കരഞ്ഞത് മുട്ടിൽ തല വെച്ചിരുന്നു. പെട്ടന്നാണ് വാതിൽ തുറക്കുന്ന സൗണ്ട് കേട്ടെ.അയാൾ വന്ന് തുറന്നിട്ടിട്ട് പോയതാണ്.

ഞാൻ അവിടുന്നെണിച്ചു അമ്മയുടെ അടുത്തോട്ടോടി. "അമ്മ" അമ്മയുടെ അവസ്ഥ കണ്ടതും ഞാൻ കണ്ണടച്ചു അലറി.ഒരിക്കലും ഒരു മകൾക്ക് കാണാൻ പറ്റാത്ത അവസ്ഥ "'അമ്മ... " അമ്മയെ വിളിച്ചതും അനക്കമൊന്നും ഉണ്ടായിരുന്നില്ല. "'അമ്മ" ഒരു ഞെട്ടലോടെ ഞാൻ അമ്മയെ കുലുക്കി വിളിച്ചു. എന്നിട്ടും അനക്കൊമുന്നുമുണ്ടായിരുന്നില്ല. എൻഡ കൈകൾ അമ്മയുടെ മൂക്കിനടുത്തോട്ട് വെച്ചു നോക്കി. "ആ...." ഒരു നിലവിളിയോടെ ഞാൻ പുറകിലോട്ട് വീണു. ഞാൻ പേടിച്ചൊരു മൂലകായിരുന്നു. എനിക്ക് ശ്വാസം കിട്ടാതായി.എന്റെ നിലവിളി കേട്ട് അവർ വന്ന നോക്കി. അവർ അമ്മയുടെ അടുത്തോട്ട് ഒക്കെ പോയി നോക്കി.അവരെന്താ പറയുന്നേ എന്നോ ഒന്നും എനിക്ക് കേൾക്കുന്നുണ്ടായിരുന്നില്ല.ആകെ ഒരു മരവിച്ച അവസ്ഥയിലായിരുന്നു.എന്നെ ആരൊക്കെയോ വന്ന് പിടിച്ചോണ്ട് പോയി നേരത്തെ ഇട്ട ആ റൂമിൽ തന്നെ ഇട്ടു. അപ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ല.ഒന്നും.അമ്മയെ എന്തു ചെയ്തെന്നോ.ഒന്നും അറിഞ്ഞില്ല.ആരും അറിയിച്ചില്ല. ആ രണ്ടു ദിവസം ഊണും ഉറക്കവും ഒന്നും ഇല്ലാതെ അതേ ഇരിപ്പ് തുടർന്നു. മൂന്നാമത്തെ ദിവസം വാതിൽ തുറന്ന് ആരോ അകത്തേക്ക് വന്നു.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story