തിങ്കളാം അല്ലി💖: ഭാഗം 35

thingalam alli

രചന: SHOBIKA

അക്കുന്റെ വരവും നോക്കിയിരിക്കുവാണ് അവർ. "എന്താ ആർക്കും ഉറങ്ങാറായില്ലേ" അക്കു അവരുടെ അടുത്തെത്തിയതും അവരോട് ചോദിച്ചു. "ടൈം ഇണ്ടല്ലോ" അഭി പറഞ്ഞതും അവനൊന്ന് അമർത്തി മൂളി. "കൃതി,ഒന്ന് വരുവോ എനിക്കൊരു കരയാൻ അറിയാൻ ഉണ്ടായിരുന്നു." അക്കു അവറെ എല്ലാം നോക്കിയിട്ട് കൃതിയോട് പറഞ്ഞു "അക്കു ഏട്ടൻ എന്താ ചോദിക്കാൻ പോവുന്നെ എന്ന് എനിക്കറിയാം. അതേ കാര്യം തന്നെയാണ് ദേ ഇവർക്കും അറിയണ്ടേ" കൃതി പറഞ്ഞതും അക്കു സംശയത്തോടെ നോക്കി. "നോക്കണ്ടാ.ഞങ്ങൾ അല്ലിക്ക് എങ്ങനെയുണ്ട് എന്ന് ചോദിക്കാൻ വന്നിരുന്നു.അപ്പൊ അല്ലി പറയുന്നതൊക്കെ കേട്ടു" അപ്പുവാണ് മറുപടി കൊടുത്തത്.അത് കേട്ടതും അക്കുവോന്ന് ഞെട്ടിയിരുന്നു. "ഏട്ടത്തിയോട് ഇങ്ങനെയൊക്കെ ചെയ്ത ആ പന്നമക്കളെ വെറുതെ വിടാൻ പാടില്ല ഏട്ടാ" അഭി അവന്മാരോടുള്ള ദേഷ്യത്തിൽ പറഞ്ഞു. "നിങ്ങളിരിക്ക് എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്." കൃതി പറഞ്ഞതും എല്ലാരും കൂടെ ബാൽകണിയിലെ കൈവരിയിൽ ഇരുന്നു. കൃതി അന്നത്തെ ദിവസത്തേക്ക് പോയി... അന്ന് ഞാൻ ചുമ്മാ ഒന്ന് കറങ്ങാൻ ഇറങ്ങിയതായിരുന്നു.ഒറ്റക്ക് ഇരുന്ന് മടുപ്പായിരുന്നു.

അപ്പൊ മാളിലൊക്കെ പോയി തിരിച്ചു വരുമ്പോഴാണ് ഫ്രണ്ടിലേക്ക് ആരോ വന്ന് മുട്ടി മുട്ടിലാ മട്ടിൽ വീണേ. വണ്ടി തട്ടിയിട്ടുണ്ടായിരുന്നില്ല.പക്ഷെ ആള് വീണു.വണ്ടി വേഗം നിർത്തി ഇറങ്ങി ആരാ നോക്കി.ഒരു പെണ്കുട്ടി.അവൾടെ അവസ്ഥ കണ്ടതും എന്തോ സഹിക്കാൻ പറ്റിയില്ല.പിന്നെ അവളെ പിടിച്ച് എണിപ്പിച്ചൊരു സൈഡിലേക്ക് ഇരുത്തി ഒരു ഓട്ടോ വിളിച്ചു.എന്നിട്ട് അതിൽ അവളെയും കേറ്റി ഹോസ്പിറ്റലിലേക്ക് പോയി. "ഡോക്ടർ ആൾക്കിപ്പോ എങ്ങനെയുണ്ട്.എന്താ പറ്റിയെ" അവൾ അവലാതിയോടെ ചോദിച്ചു. "പേര്" "കൃതിക" "ആ കുട്ടിടെ" "ഫ്രണ്ടാണ്" അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയെ. "സീ കൃതിക,ആളുടെ കണ്ടീഷൻ ഭയങ്കര മോശമാണ്.മരുന്നുകളോട് പ്രതികരിക്കുന്നില്ല.പിന്നെ she is raped" "What" ഡോക്ടർ പറഞ്ഞു നിർത്തിയതും കേട്ടത് വിശ്വസിക്കാതെ അലറി. "ഏയ് കൂൾ,ആ കുട്ടിടെ വീട്ടുകാര്" "അറിയില്ല ഡോക്ടർ" "What അറിയില്ല എന്നോ." "അതുപിന്നെ ഡോക്ടർ" ഞാൻ പിന്നെ അല്ലിയെ കിട്ടിയ കാര്യം പറഞ്ഞു. "കൊച്ചേ വെറുതെ വയ്യവേലി തലയിൽ വെച്ച് കേറ്റല്ലേ. പോലീസിന് complaint കൊടുക്കാം" "വേണ്ട ഡോക്ടർ. കണ്ടിട്ട് പാവം കുട്ടിയ തോന്നുന്നു.

ആരോ ആ കുട്ടിടെ നിസഹായതയെ ഉപയോഗിച്ചിരിക്കുവാണ്. ആ കൊച്ചിന്റെ ഫുൾ ചിലവും എല്ലാ കാര്യവും ഞാൻ നോക്കിക്കോളാം.എങ്ങനെ എങ്കിലും അവളെ ഒന്ന് രക്ഷിക്ക് ഡോക്ടർ" ഞാൻ കൈകൂപ്പി കൊണ്ട് പറഞ്ഞു. "ഏയ് കൂൾ, ഞാൻ നോക്കിക്കോളാം.പിന്നെ ആ കുട്ടി ഫുഡ് കഴിച്ചിട്ട് കുറച്ചു ദിവസമായി തോന്നുന്നു" ഡോക്ടർ പറഞ്ഞത് കേട്ട് ആകെ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു. എന്തോ അവളെ കണ്ടപ്പോ വല്ലാത്ത അടുപ്പം തോന്നി.പിന്നെ ആരോരുമില്ലാത്ത എനിക്ക് അവളെ സംരക്ഷിക്കുന്നതിൽ എനിക്കൊരു കുഴപ്പവും ഉണ്ടായിരുന്നില്ല.പക്ഷെ കാര്യങ്ങളെ ഒക്കെ കേട്ടിട്ട് ഞാൻ വല്ലാതായി. രണ്ടുമൂന്ന് ദിവസം കഴിഞ്ഞതും മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങി. ഒരാഴ്ച്ച ഒക്കെ കഴിഞ്ഞതും ആള് ഒക്കെ ആയി.പക്ഷെ മെന്റലി ഭയങ്കര വീക്ക് ആയിരുന്നു അവൾ.ഒന്നും മിണ്ടൂലാ.ആകെ ഒരു depressed ആയ അവസ്ഥ.അവളെ അവിടെ നിർത്തുന്നത് safe അല്ല എന്ന ഡോക്ടറുടെ നിർദേശപ്രകാരം ഞാൻ അവളെ എന്റെ ഫ്ലാറ്റിലോട്ട് കൊണ്ടുപോയി.ആ സമയത്തു എനിക്ക് ജോലിയുണ്ടായിരുന്നത് കൊണ്ട് ഞാനൊരു ഫ്ലറ്റെടുത് താമസിക്കുകയായിരുന്നു.അത് ഉപകരമായിരുന്നു.

പിന്നെ ഒരു month ഞാൻ ഓഫീസിന്ന് ലീവും എടുത്തു. അവൾക്ക് വേണ്ട ഫുഡും മരുന്നും എല്ലാം ഞാൻ തന്നെയാ എടുത്തു കൊടുക്കാ.ഒന്നും അവളറിയുന്നുണ്ടായിരുന്നില്ല.കൗണ്സിലിങ്ങിനൊക്കെ കൊണ്ടുപോയിരുന്നു. പതിയെ പതിയെ അവൾ നോർമൽ ആയി വരാൻ തുടങ്ങി.പക്ഷെ അതിനു ശേഷം എപ്പോഴും ഇരുന്ന് കരയും. "എന്തിനാ കൊച്ചേ കരയുന്നേ... ആരെയെങ്കിലും കാണണോ" ഞാൻ അത് ചോദിച്ചതും അവൾ വേണ്ട പറഞ്ഞ് തലയാട്ടി. "പിന്നെന്താ വേണ്ടേ" ഒന്നും പറയാതെ എന്നെ തന്നെ നോക്കിയിരിക്കും. ഒരു ദിവസം ഞാൻ ടി വി കണ്ടിരിക്കായിരുന്നു.അപ്പോഴാണ് അതിൽ ഒരു അച്ചൻറേം മകളടേം സീൻ വന്നേ.അത് കണ്ടതും അവളാകെ violent ആയി. പിന്നെ ഞാൻ അവളെ പിടിച്ച് ബെഡിൽ ഇരുത്തിയതും അവളെന്നെ പിടിച്ചു കരയാൻ തുടങ്ങി. "എന്താ പറ്റിയെ" ഞാനാ അവളെ പിടിച്ച് നേരെ നിർത്തി കൊണ്ട് ചോദിച്ചു. അപ്പോഴും അവൾ കരയുകയായിരുന്നു. പക്ഷെ പെട്ടന്ന് അവളുടെ ഭാവം മാറി.കണ്ണിൽ അഗ്നി എരിയാൻ തുടങ്ങി. "കൊല്ലണം" "ആരെ" ഞാനിത്തിരി പേടിയോടെ ചോദിച്ചു. ഞാൻ ചോദിച്ചതും അവള് എന്നെ ചുറ്റിപിടിച്ചുകൊണ്ട് ഓരോന്ന് പറഞ്ഞു.

അവളുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം. അവൾ പറഞ്ഞത് കേട്ട് എനിക്കും അവരെ കൊല്ലാനാ തോന്നിയെ.പക്ഷെ എന്റെ കൈകൊണ്ടല്ല അവന്മാർ മരിക്കേണ്ടേ.അല്ലിടെ കൈകൊണ്ടാണ്.അന്ന് തൊട്ട് അവളുടെ കൂടെ എല്ലാത്തിനും ഞാൻ support ആയിട്ടുണ്ടായിരുന്നു.ആ ഒരു സംഭവത്തിന് ശേഷം അവൾ ഒക്കെ ആയി.എന്റെ കൂടെ തന്നെ എല്ലാത്തിനും കൂട്ടി.എന്റെ ഓഫീസിൽ തന്നെ അവൾക്കും ജോലി വാങ്ങി കൊടുത്തു.അങ്ങനെ ഞങ്ങൾ രണ്ടാളും കൂടെ ഇങ്ങനെ ജീവിക്കുമ്പോഴാണ് ഇടയിലേക്ക് നിങ്ങളൊക്കെ വന്നത്.പിന്നെ ഇവിടെ നിക്കുന്നു.അത്രേയുള്ളൂ.അവൾ പറഞ്ഞതൊക്കെ തന്നെയാണ്.എന്നാലും ഞാൻ പറഞ്ഞു മാത്രം. "ഇനി എന്തേലും അറിയാനുണ്ടോ" കൃതി കൈകെട്ടികൊണ്ട് പറഞ്ഞു. അക്കു ഒന്നും പറയാതെ അവിടുന്ന് എണീറ്റ് റൂമിലേക്ക് പോയി. "അവനിത് എങ്ങോട്ടാ പോണേ" അപ്പു അവൻ പോണ വഴിയേ നോക്കി ചോദിച്ചു. "തിങ്കളിന്റെ അടുത്തേക്ക് ആയിരിക്കും" ഭൂമി പറഞ്ഞതും.എല്ലാരും ഒഎസ് നേടുവീർപോടെ നോക്കി നിന്നു. 💐💐💐💐💐💐💐💐💐💐💐💐💐💐 അക്കു നേരെ റൂമിലോട്ട് ചെന്നു.അപ്പൊ അല്ലി നല്ല മയക്കത്തിലായിരുന്നു.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story