തിങ്കളാം അല്ലി💖: ഭാഗം 36

thingalam alli

രചന: SHOBIKA

അക്കു നേരെ റൂമിലോട്ട് ചെന്നു.അപ്പൊ അല്ലി നല്ല മയക്കത്തിലായിരുന്നു. അവനവളുടെ തലയിൽ തലോടി.നെറ്റിയിൽ വാത്സല്യത്തോടെ സ്നേഹത്തോടെ അവന്റെ അധരങ്ങൾ പതിപ്പിച്ചു. പിന്നെ അവളെയും കെട്ടിപിടിച്ച് കിടന്നു. രാത്രിയിൽ അല്ലിയുടെ ഞെരുക്കം കേട്ടാണ് അക്കു ഉണർന്നേ. അവൻ നോക്കുമ്പോ വിറയലോടെ കിടന്ന് പുളയുന്ന അല്ലിയെയാണ്.അവനാദ്യം ഒന്ന് ഭയന്നു.പിന്നെ അവളുടെ നെറ്റിയിൽ കൈചേർത്തു.ചുട്ടുപൊള്ളുന്ന ചൂട്. "ദൈവമേ നല്ല ചൂടുണ്ടല്ലോ" അവനാരോടെന്നില്ലാതെ പറഞ്ഞു. പിന്നെ എണീറ്റ് ഒരു തുണി നനച്ച് അവളുടെ നെറ്റിയിൽ വെച്ചുകൊടുത്തു.താഴെ പോയി ചുക്ക് കാപ്പിയിട്ട് കൊണ്ടുവന്നു. "അല്ലി...ഏണിച്ചേ" അവനവളെ പിടിച്ചെണീപ്പിച്ചു. അവൾക്ക് വല്ലാത്ത ക്ഷീണമുണ്ടായിരുന്നു. കണ്ണുകൾ തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൻ ചുക്കുകാപ്പി അവളുടെ ചുണ്ടിൽ വെച്ചുകൊടുത്തു.എരിവ് നാവിൽ തട്ടിയപ്പോൾ ആദ്യം ഒന്ന് മുഖം ചുളിച്ചു. "ദേ ഇയ് കുടിച്ചാൽ പെട്ടന്ന് പനി മാറും.ഇത് കുടിക്ക് മോളെ" സ്നേഹത്തോടെ ഉള്ള അവന്റെ ശാസന അറിഞ്ഞു കൊണ്ടോ അല്ലയോ അറിയില്ല.അവളാ കാപ്പി പതിയെ പതിയെ മുഴുവൻ കുടിച്ചു.

അപ്പോഴേക്കും അവൾക്കിത്തിരി ആശ്വാസം കിട്ടിയിരുന്നു. അവളെ കിടത്തി ഒപ്പം അവനും കിടന്നു. അവളെ അവന്റെ നെഞ്ചിലേക്ക് കിടത്തി.കൈകൾ കൊണ്ട് പൊതിഞ്ഞു പിടിച്ചു.പനിച്ചൂടിൽ കുഞ്ഞ് അമ്മയുടെ മാറിലേക്ക് ചേർന്ന് കിടക്കുന്ന പോലെ അവളും അവനിലേക്ക് ചുരുണ്ട് കൂടി. രാവിലെ ആദ്യം ഉണർത് അല്ലിയായിരുന്നു. തലക്കാകെ ഭാരം തോന്നിയിരുന്നു അവൾക്ക്.എണീക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.അവളുടെ ശ്രദ്ധ തന്നെ പൊതിഞ്ഞ് പിടിച്ചിരിക്കുന്ന അക്കുവിന്റെ കൈകളിലേക്കായി. "ദൈവമേ എന്താണിതൊക്കെ" രാത്രിയിലെ സംഭവ വികാസങ്ങലൊക്കെ ഒരു നിമിഷം അവൾ മറന്നു പോയിരുന്നു.എല്ലാതും ഓർത്തെടുത്തപ്പോ അവളിൽ ഒരു ഞെട്ടൽ ഉണ്ടായിരുന്നു. അവൾ അവന്റെ മുഖത്തേക്ക് തന്നെ ഒരു നിമിഷം നോക്കി കിടന്നു.അവളറിയുന്നുണ്ടായിരുന്നു അവൾക്കുള്ളിൽ വിടരുന്ന അവനോടുള്ള വികാരങ്ങളോരോന്നും. അവനെ തന്നെ നോക്കി കിടക്കുമ്പോഴാണ് അവൻ കണ്ണു തുറക്കാൻ പോവുവാ എന്ന സത്യം അവൾക്ക് മനസിലായെ.അപ്പോഴേക്കും അവൾ കണ്ണടച്ചു ഉറങ്ങിയ പോലെ കിടന്നു.

അവനുണർതും കണ്ടത് അവന്റെ മുഖത്തിനു നേരെ മുഖം വെച്ചു കിടക്കുന്ന അല്ലിയായാണ്. കുറച്ചു നേരം അവൻ അവളെ തന്നെ നോക്കി കിടന്നു. അവൾകാണേൽ കണ്ണ് തുറന്ന് നോക്കാനും പറ്റാത്ത അവസ്ഥ. പെട്ടന്നാണ് അവന്റെ ചിന്തകളിലേക്ക് അവൾക്കിന്നാലെ പനിച്ച കാര്യം ഓർമ വന്നേ. ആ നിമിഷം തന്നെ അവനെണിറ്റിരുന്ന അവളുടെ നെറ്റിയിൽ കൈ വെച്ച് ചൂടുണ്ടോ നോക്കി. "ഹാവൂ ഇപ്പോഴാ സമാദാനയെ.ഇന്നലെ എന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണേ" അവൻ മെല്ലെ അതും പറഞ്ഞ് അവൾടെ നെറ്റിയിലൊരു മുത്തവും കൊടുത്ത് ഫ്രഷാവാൻ പോയി. "ലോ ഹൗല...ഇവടിപ്പോ എന്താ ഉണ്ടായേ.ഇന്നലെ എന്താ ഉണ്ടായേ.നെറ്റിയിലൊക്കെ കൈ വെച്ചു നോക്കുന്നുണ്ടായല്ലോ" പനി വന്ന കാര്യം കുട്ടി അറിഞ്ഞില്ല തോന്നുന്നു. "ഇനി ഇവിടെ നിന്ന ശെരിയാവില്ല" അതും പറഞ്ഞ് അല്ലിയെണീറ്റ് അപ്പുറത്തെ റൂമിലേക്കോടി. അല്ലി അപ്പുറത്ത് എത്തിയതും റൂമിൽ നിന്ന് എന്തോ ചെയ്യുന്ന കൃതിയെ പോയി കെട്ടിപിടിച്ചു. കൃതി ഒന്ന് ഭയന്നെങ്കിലും അല്ലിയാണെന്നു കണ്ടപ്പോ ഒരു ചിരിയോടെ തിരിച്ചും അവളെ ചുറ്റിപിടിച്ചു. "ചെമ്പരത്തിപൂവേ" "മ്മ്" "ഞാനെല്ലാം കിച്ചേട്ടനോട് പറഞ്ഞു"

"മ്മ്" "നീയെന്താ ഇങ്ങനെ മൂളി കളിക്കുന്നെ" അവളെ മാറ്റി നിർത്തി കണ്ണീരിട്ടികൊണ്ട് ചോദിച്ചു. "പിന്നെ എന്താ വേണ്ടേ.നീ അക്കു ഏട്ടനോട് പറഞ്ഞ കാര്യം ഞാൻ അറിഞ്ഞു.പിന്നെ നിന്റെ കിച്ചേട്ടൻ മാത്രമല്ല ,ഭൂമിയും അപ്പുവേട്ടനും അഭിയെട്ടനുമൊക്കെ അറിഞ്ഞു" "എങ്ങനെ" കൃതി പറഞ്ഞത് കേട്ട് ഒരു ഞെട്ടലോടെ അല്ലി ചോദിച്ചു. പിന്നെ എല്ലാതും കൃതി പറഞ്ഞു കൊടുത്തു. "അല്ലിപ്പൂവേ, ദിങ്ങോട്ട് നോക്കിയേ" എല്ലാം കേട്ട് കണ്ണുനിറച്ചുകൊണ്ടിരിന്ന അല്ലിടെ മുഖം ഉയർത്തികൊണ്ട് കൃതി പറഞ്ഞു. "ഇങ്ങോട്ട് നോക്ക് പെണ്ണേ.എല്ലാരും അറിഞ്ഞത് നല്ലത് തന്നെയാണ്.നിനക്കിപ്പോ അറിയോ എല്ലാർക്കും നിന്നോട് സ്നേഹം കൂടോയിട്ടെ ഉള്ളു" " സഹതാപം കൊണ്ടുള്ളതായിരിക്കും" "ഒരിക്കലും അല്ല.അവരൊക്കെ നിന്നെ സ്വന്തമായാണ് കാണുന്നേ.പിന്നെ നിന്റെ കിച്ചുവേട്ടൻ ഉണ്ടല്ലോ അങ്ങേർക്ക് നിന്നോട് മുടിഞ്ഞ പ്രേമമാണട്ടോ." "അതെങ്ങനെ നിനകറിയാ" "അതൊക്കെ അറിയാം." "പറ പെണ്ണേ" "നീയാദ്യം പോയി ഫ്രഷാവ്.നാറിട്ട് പാടില്ല" "പോടി"

അതും പറഞ്ഞ് കൃതിയെ തള്ളിമാറ്റികൊണ്ട് അല്ലി ഫ്രഷ് ആവാൻ കേറി. കൃതി ഇന്നലെ അല്ലിയെ നോക്കാൻ വേണ്ടി എല്ലാരും പിരിഞ്ഞു പോയേനെ ശേഷം ഒന്ന് പോയാർന്നു.അപ്പൊ ഒന്നും ശ്രേധിക്കാതെ ഡോർ തുറന്നു കേറിയപ്പോ കണ്ടത് അല്ലിയേയും ചുറ്റിപിടിച്ചു അവളെ നെഞ്ചോട് ചേർത്ത് കിടക്കുന്ന കാഴ്ചയാണ്. അത് കണ്ടിട്ടാണ് അവളോട് കിച്ചുന് പ്രേമമാണ് എന്നൊക്കെ പറഞ്ഞത്. അതോർത്തപ്പോൾ കൃതിടെ മുഖത്തൊരു പുഞ്ചിരി വിടർന്നു.തന്റെ സുഹൃത്തിനെ മനസിലാക്കാൻ പറ്റിയ ഒരു പാതിയെ തന്നെ അവൾക്ക് കിട്ടിയതോർത്തുള്ള സന്തോഷത്താൽ വിടർന്ന പുഞ്ചിരിയായിരുന്നു അത്. "ഡി ചെമ്പരത്തിപൂവേ.... ഞാൻ ഡ്രസ് എടുത്തില്ലാ. റൂമിൽ ആ കാലൻ ഉണ്ടാവും.നീ പോയി ഇന്നലെ താഴത്തെ റൂമിൽ ഒരു ബാഗ് ഉണ്ട്.അതിന്ന് എടുത്തോണ്ട് വായോ" അല്ലി ബാത്റൂമിന്ന് കൃതി കേൾക്കാൻ വിധം വിളിച്ചു പറഞ്ഞു. തിരിച്ചു അനക്കമൊന്നും ഉണ്ടായിരുന്നില്ല.കൃതി എടുത്തിട്ട് വരാൻ പോയിണ്ടാവും എന്ന വിശ്വാസത്തിൽ അവൾ ഫ്രഷ് ആയി........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story