തിങ്കളാം അല്ലി💖: ഭാഗം 39

thingalam alli

രചന: SHOBIKA

"കിസ്സോ" അച്ഛന്റെ ചോദ്യം കേട്ട് ആറും കൂടെ ഞെട്ടി തരിച്ചു ചോദിച്ചു. "കിസ്സല്ലാ മക്കളെ ക്വിസ് ." അച്ഛൻ അവരെ ഒന്ന് ഇരുത്തി നോക്കിയിട്ട് പറഞ്ഞു. "അതായിരുന്നോ" ഭൂമി ശ്വാസം നേരെ വലിച്ചു വിട്ടൊണ്ട് ചോദിച്ചു. "അതന്നെ അതന്നെ.പക്ഷെ മക്കളെ എല്ലാരും ഒരുമിച്ചെന്തിനാ ഞെട്ടിയെ" അച്ഛൻ പുരികം പൊക്കി കൊണ്ട് ചോദിച്ചു. "പെട്ടന്ന് കേട്ടപ്പോ അങ്ങനെ ആയതാ അല്ലെ" ഭൂമി പരുങ്ങി കൊണ്ട് പറഞ്ഞു. "അങ്ങനെ പെട്ടന്ന് കേൾക്കുന്നത് അത്ര നല്ലതല്ലാ" അച്ഛൻ അതും പറഞ്ഞ് ഫുഡ് കഴിക്കാൻ ഇരുന്നു. 'ഞാനും കിച്ചുവേട്ടനും ഞെട്ടിയത് സ്വാഭാവികം.അതുപോലെ തന്നെ കൃതിം അഭീം ഞെട്ടിയതും സ്വാഭാവികം.പക്ഷെ ഭൂമിയും അപ്പുവേട്ടനും എന്തിനായിരിക്കും ഞെട്ടിയെ' അല്ലി മനസിൽ പറഞ്ഞോണ്ട് അപ്പുനേ നോക്കിയതും അവൻ പുരികം പൊക്കി എന്താ ചോദിച്ചു. അല്ലി തോൾ കൂച്ചി ഒന്നുല്ല പറഞ്ഞ് ഫുഡ് കഴിക്കാൻ തുടങ്ങി. 💐💐💐💐💐💐💐💐💐💐💐💐💐💐 "എന്ന നമ്മുക്ക് പോവാം" ഓഫീസിൽ പോവാൻ റെഡിയായി വന്ന അല്ലി അവരോട് ചോദിച്ചു. "ഞങ്ങൾ പോവായി. നീയെ നിന്റെ കെട്ടിയോന്റെ കൂടെ വാട്ടോ" അവർ നാലും കൂടെ കാറിൽ കേറിയിരുന്നിട്ടുണ്ട്.അപ്പുവാണ് പറഞ്ഞത്.

"അതെന്താ അങ്ങനെ" അല്ലി കാല് നിലത് അമർത്തി ചവിട്ടിയിട്ട് ചുണ്ട് കൂർപ്പിച്ചോണ്ട് ചോദിച്ചു. "ദേ നിന്റെ കിച്ചുവേട്ടൻ വന്നിട്ടുണ്ട്.ആളോട് തന്നെ ചോദിച്ചു" കൃതി അല്ലിടെ പുറകിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. അല്ലി തിരിഞ്ഞു നോക്കിയപ്പോ കണ്ടത് വിരലിൽ കീയും കറക്കി വരുന്ന ആക്കുനേയാണ്. "അപ്പൊ ശെരി മോളെ.ഞങ്ങൾ പോയി" അഭി അതും പറഞ്ഞോണ്ട് കാർ എടുത്ത് പോയി. "എന്തിനാ എന്നെ നിക്കാൻ പറഞ്ഞേ.ഞാൻ അവരുടെ കൂടെ പോവുവായിരുന്നല്ലോ" അല്ലി കണ്ണുരുട്ടി അവനെ പേടിപ്പിച്ചു. "ഇങ്ങനെ ഇട്ട് ഉരുട്ടല്ലെടി താഴെ വീഴും" "പോടാ പട്ടി" ആത്മായായിരുന്നെങ്കിലും ഇച്ചിരി ശബ്ദത്തിൽ ആയിപോയത് കൊണ്ട് അക്കു കർക്ട് ആയി കേട്ടു. "ഇനി വിളിക്കോ" അക്കു അതും ചോദിച്ച് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി കവിളിൽ ഒന്ന് കടിച്ചോണ്ട് ചോദിച്ചു. അപ്പൊ തന്നെ അവിടെ ഉഴിഞ്ഞിട്ട് ഇല്ലാന്ന് തലയാട്ടി. "അതാണ്...അപ്പൊ കിച്ചേട്ടന്റെ അല്ലി ഇവിടെ നിക്ക് ഞാൻ പോയി വണ്ടി എടുത്തിട്ട് വരാം"

അവൾടെ കവിളിൽ ഒന്ന് നുള്ളിയിട്ട് വണ്ടിയെടുക്കാൻ പോയി. "എന്ത് കടിയാ കാലൻ കടിച്ച. ന്റെ കവിള്" അല്ലി കവിളിൽ കൈവെച്ചോണ്ട് പറഞ്ഞു. അപ്പോഴേക്കും അക്കു വണ്ടിയും കൊണ്ട് വന്നിരുന്നു. "ഈ ബുള്ളെറ്റിലാണോ പോണേ" ബുള്ളെറ്റിനേം അവനേം മാറി മാറി നോക്കി കൊണ്ട് അല്ലി ചോദിച്ചു. "അതേലോ.വന്ന് കയറ്" "ഞാനില്ല ഇതിൽ" അല്ലി കോച്ചുകുട്ടികളെ പോലെ വാശിപിടിച്ചോണ്ട് പറഞ്ഞു. "മര്യാദക്ക് കയറിക്കോ,ഇല്ലേൽ നേരത്തെ തന്ന സാധനം ഞാൻ ചുണ്ടിൽ തരും" അക്കു അത് പറഞ്ഞതും അല്ലി അവന്റെ പുറകിൽ കേറിയിരുന്നു. 'ഇത്രയും പേടിയോ' അക്കുന്റെ ആത്മ. അവൾ അവനിൽ നിന്നും വിട്ടാണ് ഇരുന്നത്. "മോളെ അല്ലിത്തിങ്കളെ എനികറിയാട്ടോ നിന്നെ എങ്ങനെ എന്റെ അടുത്തെത്തിപ്പിക്കണം എന്ന്" അക്കു അതും മനസിൽ പറഞ്ഞാണ്ട് ബുള്ളെറ്റ് സ്പീഡിൽ ഓടിച്ചു.സ്പീഡ് കൂടിയതും അല്ലി കണ്ണടച്ചുകൊണ്ട് അവനെ ചുറ്റിപിടിച്ചിരിന്നു. "അങ്ങനെ വഴിക്ക് വാ" അക്കുസ് ആത്മ അവൻ വണ്ടിയുടെ സ്പീഡ് കുറച്ചു എന്നിട്ടും അവൾ മാറിയിരുന്നില്ല.

കണ്ണടച്ചു ഒരെയിരിപ്പായിരുന്നു. അക്കു വണ്ടി നേരെ കൊണ്ടുപോയത് ബീച്ചിലേക്ക് ആയിരുന്നു. "ഡി ഇറാങ്" വണ്ടി നിർത്തിയിട്ടും അവനെ തന്നെ പിടിച്ചിരുന്ന അല്ലിയെ തട്ടി വിളിച്ചോണ്ട് പറഞ്ഞു. കണ്ണ് തുറന്നിറങ്ങിയ അല്ലി കാണുന്നത് അവര് ബീച്ചിൽ നിക്കുന്നതാണ്. "എന്താ ഇവിടെ" ചുറ്റും നോക്കിയിട്ട് അവനോടായി അല്ലി ചോദിച്ചു. "വാ എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്" അല്ലിയുടെ കയ്യും പിടിച്ച് ആരുമില്ലാത്ത ഒരു സ്ഥലത്തക്ക് ക്കണ്ടുപോയി അക്കു. അല്ലി കൗതുകത്തോടെ ചുറ്റും നോക്കുന്നുണ്ട്. "അല്ലി.." അവന്റെ വിളിയാണ് ചുറ്റുമുള്ളത്തിൽ നിന്നും മോചിപ്പിച്ചത്.വളരെ ആർദ്രമായിരുന്നു അവന്റെ ശബ്‌ദം. "എന്താ" "നിനക്കെന്നെ ഇഷ്ടല്ലേ" അവൻ ചോദിച്ചതും അവൾ സംശയത്തോടെ നോക്കിയവനെ. "എന്താ" "നിനക്കെന്റെ കൂടെ ജീവിക്കാൻ ഇഷ്ടല്ലേ." അല്ലിയെന്തു പറയും എന്നറിയാതെ ഇത്തിരി ടെന്ഷനോടെയാണ് അവൻ ചോദിച്ചത്. അവളത്തിനൊരു വരണ്ട ചിരി ചിരിച്ചു. "കിച്ചുവേട്ടൻ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കണേ"

"കാരണം നീയെന്റെ ജീവനായത്കൊണ്ട്." അവൾടെ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല. "കിച്ചേട്ടന് ചേർന്ന പെണ്ണല്ലാ ഞാൻ." "ആര് പറഞ്ഞു നിന്നോടിത്. എനിക്ക് നീ മാത്രേ ചേരു. നീയെന്നോടൊപ്പം ഇല്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ലാ.ദേ ഈ തിരമാലയുടെ കൂടെ ഞാനും പോവും." അല്ലിയെ ഒന്നിടംകണ്ണിട്ട് നോക്കി പിന്നീട് തിരക്കിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു. "കിച്ചേട്ടാ...എന്തിനാ എന്നെ ഇങ്ങനെ.." അവളത്രേം പറഞ്ഞോണ്ട് അവനെ വന്ന് കെട്ടിപിടിച്ചു.അക്കു ഞെട്ടി തരിച്ചു.കാരണം അവളിൽ നിന്നും ഇങ്ങനെയൊരു നീക്കം അവൻ പ്രതിഷിച്ചിരുന്നില്ല.അവനും തിരിച്ചവളെ പുണർന്നു. അവളുടെ കണ്ണിനീർ അവന്റെ ഷർട്ടിലാകെ പടർന്നു. അവന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണീർ ഉതിർന്നു വീണിരുന്നു. "അല്ലി..." "മ്മ്" അവളൊന്നു മൂളി "ഇങ്ങനെ നിന്നാ മതിയോ.പോണ്ടേ" അവളവനെ നോക്കി വേണ്ട എന്നർത്ഥത്തിൽ തലയാട്ടി. "അവരൊക്കെ ഓഫീസിൽ എതിയിണ്ടാവും.

നമ്മളെ കാണാതായാൽ പിന്നെ വിളിക്കും.അതിനു മുന്നേ പോവാം. നമ്മുക്ക് പിന്നെ വരാം" മനസില്ലാ മനസോടെ അവൾ സമ്മതം മൂളി. "കിച്ചേട്ടാ" പോവാനായി നിന്ന അവനെ അവൾ വിളിച്ചു. അവൻ സംശയത്തോടെ അവളെ നോക്കി. "I love u.... ന്റെ കിച്ചേട്ടനെ അല്ലിക്ക് ഒത്തിരി ഇഷ്ടാ" കുസൃതിച്ചിരിയോടെ അല്ലി പറഞ്ഞു. അത് കേട്ട് കണ്ണുവിടർത്തി നിന്നു അവൻ.പിന്നെ അവളെ വലിച്ച നെഞ്ചിലിട്ട് ഇറുക്കെ പുണർന്നു. "Love u too... " അവനാർദ്രമായി അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചുകൊണ്ട് പറഞ്ഞു. ഓഫീസിൽ argent മീറ്റിങ്ങ് ഉള്ളതിനാൽ അവര് രണ്ടും തിരിച്ച് ഓഫീസിലേക്ക് പോയി.ഇത്തവണ പോവുമ്പോ അക്കുന് സ്പീഡോന്നും കൂട്ടേണ്ടി വന്നില്ല. അവളവനോട് ചേർന്ന് ഒരു പുഞ്ചിരിയോടെ ഇരുന്നു.ആ പുഞ്ചിരി അവന്റെ ചുണ്ടിലുമുണ്ടായിരുന്നു.തന്റെ പ്രണയം തനിക്ക് തിരിച്ചു കിട്ടിയതോർത്തു രണ്ടാൾക്കും ഒത്തിരി സന്തോഷമായിരുന്നു.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story