തിങ്കളാം അല്ലി💖: ഭാഗം 40

thingalam alli

രചന: SHOBIKA

ഓഫീസിൽ argent മീറ്റിങ്ങ് ഉള്ളതിനാൽ അവര് രണ്ടും തിരിച്ച് ഓഫീസിലേക്ക് പോയി.ഇത്തവണ പോവുമ്പോ അക്കുന് സ്പീഡോന്നും കൂട്ടേണ്ടി വന്നില്ല. അവളവനോട് ചേർന്ന് ഒരു പുഞ്ചിരിയോടെ ഇരുന്നു.ആ പുഞ്ചിരി അവന്റെ ചുണ്ടിലുമുണ്ടായിരുന്നു.തന്റെ പ്രണയം തനിക്ക് തിരിച്ചു കിട്ടിയതോർത്തു രണ്ടാൾക്കും ഒത്തിരി സന്തോഷമായിരുന്നു. 💐💐💐💐💐💐💐💐💐💐💐💐💐💐 "എന്താണ് മോളെ ഞങ്ങടെ കൂടെ വരുന്നില്ല പറഞ്ഞയാളാണ്.എന്നിട്ടിപ്പോ അക്കു ഏട്ടനെയും കെട്ടിപിടിച്ചിരിക്കുന്നു." അക്കുവും അല്ലിയും കൂടെ വന്നിറങ്ങിയത് കണ്ട കൃതി അല്ലി കാബിനിൽ കയറിയതും തുടങ്ങിയതാണ് അല്ലിയെ കളിയാക്കാൻ.കൂട്ടിന് ഭൂമിയുമുണ്ട്. "ഒന്ന് പോയേ നീ" കള്ള ദേഷ്യത്തോടെ അല്ലി പറഞ്ഞു. "എന്നാലും തിങ്കളെ ഇത്രേം പ്രതിക്ഷിച്ചില്ല." ഭൂമിയാണ് പറഞ്ഞേ. "നീ വല്ലാതാങ്ങു പറയല്ലേ ഭൂമിയെ...രാവിലെ അച്ഛൻ ക്വിസിനെ കുറിച്ച് ചോദിച്ചപ്പോ എന്തിനാ ഞെട്ടിയെ" അല്ലി പുരികം പൊക്കികൊണ്ട് ഭൂമിയോട് ചോദിച്ചു. "അത്..അതുപിന്നെ.." ഭൂമി പരുങ്ങി കളിക്കാൻ തുടങ്ങി. "മ്മ്... നടക്കട്ടെ നടക്കട്ടെ" അല്ലി ഒന്ന് മൂളികൊണ്ട് തലയാട്ടി ചിരിച്ചു. "അതവിടെ നിക്കട്ടെ.നിങ്ങളെന്തിനാ ഞെട്ടിയെ" ഭൂമിടെ ചോദ്യം കേട്ട് രണ്ടാളും നിന്ന് ബബാ അടിക്കാൻ തുടങ്ങി. "തിങ്കൾ and കൃതിക,രണ്ടാളെം എംഡി വിളിക്കുന്നുണ്ട്" ഒരു പൂട്ടി അടിച്ച പെണ്ണ് വന്ന് പറഞ്ഞു.

"ആ ഞങ്ങൾ പോയ്കൊളാം" കൃതി താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു. അവര് രണ്ടാളേം ഒന്നിരുത്തി നോക്കിയിട്ട് അവൾ പോയി. "ആരാടി അത്." ആ പോയ പെണ്ണിനെ നോക്കി അല്ലി ചോദിച്ചു. "അത് നവ്യ.ഏട്ടന്റെ PA ആണ്" ഭൂമി ആ പെണ്ണിനെ കുറിച്ചു പറഞ്ഞു. "നവ്യ ആയാലും ശെരി നിവ്യടെ ക്രീമായാലും ശെരി.എനിക്കാ പെണ്ണിനെ പിടിച്ചില്ല.എന്തൊരു ജാഡ തെണ്ടിയാണ്." ആ പെണ്ണ് പോയ വഴിയേ നോക്കി അല്ലി പറഞ്ഞു. "ജാഡ മാത്രോ, ഈ കമ്പനി അവളുടെ സ്വന്തമാണെന്ന് ഭാവമാണ് ആ പെണ്ണിന്.നേരത്തെ ഞാൻ ഭൂമിടെ കൂടെ പോയായിരുന്നു. അപ്പൊ ആ പെണ്ണ് വന്ന് പണിയെടുക്കാതെ സംസാരിക്കാ പറഞ്ഞിട്ട് നാല് ചീത്തെം പറഞ്ഞിട്ടാ പോയേ." കൃതി ആ പെണിന്നോടുള്ള ദേഷ്യത്തിൽ പറഞ്ഞു. "ഓഹോ അപ്പൊ അങ്ങനെയും ഉണ്ടായോ കാര്യങ്ങൾ" അല്ലി ഗൗരവത്തോടെ ചോദിച്ചു. "ആ ഉണ്ടായി." "എന്തായാലും വാ നമ്മുക്ക് കിച്ചേട്ടനെ പോയി കാണാം" "ഓഹോ അപ്പൊ കിച്ചേട്ടൻ വരെ ആയി ലെ" ഇടുപ്പിൽ രണ്ടും കയ്യും കുത്തി നിന്ന് കുസൃതിച്ചിരിയോടെ കൃതി ചോദിച്ചു.

ഭൂമിയിലും ഒരു കുസൃതി ചിരിയായിരുന്നു. അതിന് അല്ലി ഒരു ചമ്മിയ ചിരി ചിരിച്ചു. "നടക്കട്ടെ നടക്കട്ടെ.ഇപ്പൊ രണ്ടാളും ചെല്ല്" ഭൂമി രണ്ടാളോടുമായി പറഞ്ഞു. അങ്ങനെ അവർ രണ്ടാളും കൂടെ അക്കുന്റെ ക്യാബിൻ മുന്നിലെത്തി. "May we coming sir" കൃതി ഡോറിൽ ഒന്ന് മുട്ടികൊണ്ട് ചോദിച്ചു. "Yeah coming" അക്കു പറഞ്ഞതും അല്ലിയും കൃതിയും അങ്ങോട്ട് ചെന്നു. അവര് ചെന്നപ്പോ അക്കു കാര്യമായി ഫൈലിൽ നോക്കി കൊണ്ടിരിക്കായിരുന്നു. അതോണ്ട് വന്നവരെ ശ്രെദ്ധിച്ചില്ലായിരുന്നു. അല്ലി നോക്കുമ്പോ കണ്ടത് അവരേ നോക്കി പുച്ഛത്തോടെ ചിരിച്ച് അക്കുന്റെ ചെയറിനിൽ അടുത്ത് നിക്കുന്ന ആ നവ്യയാണ്. "ഡി എന്തിനാടി ആ പുട്ടിമോൾ കിച്ചേട്ടന്റെ അടുത്ത പോയി നിക്കുന്നേ. കുറച്ചപ്പുറം മാറി നിന്നൂടേ. PA ആണ് പറഞ്ഞ് ഇത്ര അടുത്തൊന്നും പോയി നിൽക്കേണ്ട കാര്യമില്ലല്ലോ" അല്ലി ആ പെണ്ണിനെ നോക്കി അവജ്ഞയോടെ കൃതിക്ക് കേൾക്കാൻ പാകത്തിൽ പറഞ്ഞു. "അസൂയയുണ്ടല്ലേ മോളെ" കൃതി അവളെ കളിയാക്കി ചോദിച്ചു.

"നല്ലപോലെ" അല്ലി ഒരു വളിച്ച ചിരിയോടെ പറഞ്ഞു. അകത്തേക്ക് വന്നിട്ടും ആരുടെയും ശബ്‌ദം കേൾക്കാഞ്ഞിട്ട് അക്കു മുഖമുയർത്തി നോക്കിയതും കണ്ടത് അല്ലിയെയാണ്.അവളെ ആദ്യം കണ്ടപ്പോ അത്ഭുദമായിരുന്നു.പിന്നീട് അത് കുസൃതിച്ചിരിയിലേക്ക് വഴി മാറി. അല്ലിയും കൃതിയും ആ പെണ്ണിനെ കുറിച്ച് പറഞ്ഞ് നേരെ നോക്കിയപ്പോഴാണ് കുസൃതിച്ചിരിയോടെ ഇരിക്കുന്ന അക്കുവിനെ കണ്ടേ.അല്ലിയാണേൽ അത് കണ്ട് ചമ്മിയ ചിരി ചിരിച്ചു.കൃതി രണ്ടാളെം നോക്കി താഴത്തോട്ട് നോക്കി ചിരിച്ചു. ആ പുട്ടിയാണേൽ അക്കുനേ തന്നെ നോക്കുന്നത് കണ്ട് അവരെ ശ്രെദ്ധിച്ചില്ലാ എന്ന് പറയുന്നതാവും ശെരി. "കണ്ടോ സർ രണ്ടാൾക്കും ഒരു manners ഇല്ലാ.ഇവിടെ വന്ന് സംസാരിക്കാ.നേരത്തെ തന്നെ ഈ കൃതിക ജോലി ചെയ്യാതെ അവിടെ ആ ഭൂമികയോട് സംസാരിച്ചു നിൽക്കുകയായിരുന്നു.പിന്നെ സർ ഇവരെ വിളിക്കാൻ പറഞ്ഞ് ചെന്നപ്പോ ദേ ഈ തിങ്കളും കൃതികയും ഒരേ സംസാരമായിരുന്നു." നവ്യാ അവരെ രണ്ടിനേം നോക്കി ഒരു പുച്ഛത്തോടെ അക്കുനോട് പറഞ്ഞു. കൃതിയും അല്ലിയും ആ പെണ്ണിനെ പല്ല് കടിച്ചോണ്ട് നോക്കി.അക്കുവാണേൽ ഇതിപ്പോ എന്താ സംഭവം എന്നറിയാതെ അവരെ രണ്ടിനേം സംശയത്തോടെ നോക്കി.

അവര് രണ്ടും നവ്യയെ നോക്കി പല്ലുകടിക്കുന്നത് കണ്ട് കണ്ണുതള്ളി അവരെ നോക്കി.പിന്നെ ഒരു പ്രശ്നം വേണ്ടാ വെച്ച് അക്കു അതിനെ കുറിച്ചൊന്നും ചോദിച്ചില്ലാ. "നിങ്ങളെ വിളിപ്പിച്ചത് എന്തിനാ വെച്ചാൽ ഇന്നത്തെ മീറ്റിംഗിന് നിങ്ങളും കയറണം.okke got it" "Yeah sir " അക്കു പറഞ്ഞതിന് ഉത്തരം കൊടുത്തത് കൃതിയാണ്.അല്ലി അവനെ തന്നെ നോക്കി നിക്കുവാണ്. അത് അക്കു കാണുവോം ചെയ്തിരുന്നു. "എന്ന നിങ്ങൾ പൊയ്ക്കോ.പിന്നെ ഭൂമിയോടും കയറാൻ പറഞ്ഞേക്ക്" "ഒക്കെ സർ" കൃതിയും അല്ലിയും പോവാനാഞ്ഞു. "Wait" അക്കു അത് പറഞ്ഞതും രണ്ടാളും സംശയത്തോടെ നോക്കി. "തിങ്കളിവിടെ നിൽക്കു. കൃതി പോയ്ക്കോ. നവ്യയും പൊയ്ക്കോ" അക്കു അല്ലിയെ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. കൃതി രണ്ടാളെയും നോക്കി തലയാട്ടി ചിരിച്ചിട്ട് പുറത്തോട്ട് പോയി

. "സർ ഞാൻ പോണോ" നവ്യ പിന്നേം അവിടെ തന്നെ നിക്കാൻ വേണ്ടി ചോദിച്ചു. "താൻ എന്റെ pa ആണ്.അല്ലാതെ ഞാൻ തന്റെ pa അല്ല.so get out" നവ്യയുടെ ചോദ്യം ഇഷ്ടപ്പെടാതെ അവളെ കലിപ്പിച്ചു നോക്കിക്കൊണ്ട് അക്കു പറഞ്ഞു. 'അല്ലപിന്നെ അങ്ങനെ പറഞ്ഞു കൊടുക്കെന്റെ കിച്ചേട്ടാ.അല്ലേലും എന്റെ കിച്ചേട്ടൻ പൊളിയാണ്' അല്ലി അക്കു നവ്യ പറഞ്ഞത് കേട്ട് മനസിൽ പറഞ്ഞു. "സോറി സർ " അക്കുനേ നോക്കി അത് പറഞ് അല്ലിയെ ഒന്ന് നോക്കിയിട്ട് പുറത്തോട്ട് പോയി. അല്ലി അവൾ പോയത് നോക്കി നിന്നതും അക്കു ഏണിച്ചു അവളുടെ അടുത്തെത്തിയിരുന്നു. "എന്താണ് ഭാര്യേ സുഖല്ലേ" അവളുടെ ഇടുപ്പിലൂടെ പിടിച്ച് നെഞ്ചിലൊട്ടിട്ടുകൊണ്ട് ചോദിച്ചു.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story