തിങ്കളാം അല്ലി💖: ഭാഗം 41

thingalam alli

രചന: SHOBIKA

"എന്താണ് ഭാര്യേ സുഖല്ലേ" അവളുടെ ഇടുപ്പിലൂടെ പിടിച്ച് നെഞ്ചിലൊട്ടിട്ടുകൊണ്ട് ചോദിച്ചു. "ആണെങ്കിൽ കുറച്ചു തരുവോ" ഇച്ചിരി പുച്ഛത്തോടെ അല്ലി ചോദിച്ചു. അക്കുന് കാര്യം മനസ്സിലാവാതെ നെറ്റി ചുളിച്ചു.പിന്നെ അവനത് കാര്യകിയില്ലാ "കുറക്കാനും അറിയാം കൂട്ടാനും അറിയാട്ടോ" അവളെ ഒന്നൂടെ ചേർത്ത് നിർത്തി അവളുടെ ഇടുപ്പിൽ ഒന്ന് പിച്ചികൊണ്ട് പറഞ്ഞു. അവളൊന്ന് എരിവ് വലിച്ചോണ്ട് ഉയർന്നു. "എന്നാലേ ഇച്ചിരി അങ്ങു നീങ്ങി നിന്ന് കുറക്ക് കേട്ടോ" അതും പറഞ്ഞവനെ ഉന്തി മാറ്റി.എന്നിട്ട് ചുണ്ടും കൂർപ്പിച്ചു നോക്കി. തൊട്ടടുത്തു നിമിഷം അവനവളെ പിടിച്ച് വലിച്ച് അവളുടെ അധരങ്ങൾ സ്വന്തമാക്കി.അവളുടെ പരിഭവങ്ങളും അതിലില്ലാതായി മാറിയിരുന്നു. പരസ്പരം മത്സരിച്ച് ചുംബിച്ചു.ശ്വാസം വിലങ്ങു തടിയായിട്ടും വിട്ടുമാറിയില്ല.ഫോൺ ബെല്ല് അടിക്കുന്ന സൗണ്ട് കേട്ടാണ് രണ്ടാളും വിട്ടുമാറിയെ. രണ്ടാൾക്കും പരസ്പരം നോക്കാൻ ചമ്മലായിരുന്നു. കുറച്ചു നേരം കൂടെ ഉണ്ടായിട്ടുന്നേൽ എന്നായിരുന്നു അക്കുന്റെ ചിന്ത.ആ നിമിഷം ഫോൺ വിളിച്ചയാളെ പ്രാകി അക്കു.അല്ലിക്ക് ആശ്വാസമാണ് തോന്നിയെ.ഫോണ് വിളിച്ചയാൾ ദൈവമായിരുന്നു അവൾക്ക്. 💐💐💐💐💐💐💐💐💐💐💐💐💐💐

അക്കുന്റെ കാബിനിൽ നിന്നും പുറത്തേക്കിറങ്ങിയ കൃതി മുന്നോട്ട് പോവുമ്പോഴാണ് അഭി അക്കുനേ വിളിക്കനായി അവന്റെ ക്യാബിനിലേക്ക് വന്നത്. "ഒയ് തലയെവിടെ" "ഇയാൾക്കെന്താ കണ്ണും കാണാതായോ" അഭിടെ ചോദ്യം കേട്ട് കൃതി കണ്ണും തള്ളി കൊണ്ട് ചോദിച്ചു. "അത് രാവിലെ തൊട്ട് കാണാതായതാ." എന്തോ അർത്ഥം വെച്ചവൻ പറഞ്ഞതും കൃതി സംശയത്തോടെ അവനെ നോക്കി. "അല്ലാ തന്റെ തല എന്റെ ഏട്ടത്തി എവിടെ എന്ന ചോദിച്ചേ.വാലിവിടെ ഉണ്ട് അപ്പൊ തല എവിടാ എന്ന്" "ഇയാളെ ഞാൻ" കൃതി പല്ലും കടിച്ചു അവനിട്ട് കൊടുക്കാൻ പാകത്തിന് വല്ലതും ചുറ്റിലുമുണ്ടോ എന്ന് നോക്കി. "എന്താ നോക്കുന്നേ" "നിന്റെ തലമണ്ട അടിച്ചു പൊളിക്കാൻ വല്ലതും കിട്ടുവോന്ന്" "ഡോണ്ട് ഡോണ്ടു.. അങ്ങനെയൊന്നും പറയല്ലേ..എനിക്കിനിയും കെട്ടിയോളും മക്കളും ഒക്കെയായി ജീവിക്കേണ്ടതാ" "അതേത് കെട്ടിയോളും മക്കളും" "ഭാവിയിലെ കാര്യേ..." "ഓ അത്.അതിന് നിനക്കൊക്കെ ആര് പെണ്ണ് തരുന്നു"

കൃതി പുച്ഛത്തോടെ ചോദിച്ചു. "ആരും തന്നിലേൽ ഞാൻ നിന്നെ കെട്ടികൊണ്ട്" അഭി nice ആയിട്ടൊന്ന് അവളോട് പറഞ്ഞു. "അയ്യടാ പൂതിയങ്ങു മനസിൽ വെച്ചാതി" "ഞാൻ മനസിലോ മനത്തോ വെക്കാം ഇപ്പൊ ഏട്ടത്തി എവിടെ പറ" "അവിടെ അക്കു ഏട്ടന്റെ കാബിനിൽ" "എന്ന ശെരി ഞാൻ അവിടെപോയി കണ്ടോളാം" "ഏയ് എവിടേക്കാടാ പ്രാന്ത പോണേ" അതും പറഞ്ഞ് കൃതി അവന്റെ കൈ പിടിച്ചു വെച്ചു. "പ്രാന്ത് നിന്റെ കെട്ടിയോനാടി എന്നെ വിടെഡി മീറ്റിങ് തുടങ്ങാറായി.അവരെ വിളിക്കട്ടെ" അവൾടെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു. "അയഷ് നിങ്ങളെന്താ മനുഷ്യ ഇങ്ങനെ.അവിടെ അവര് രണ്ടാളും മാത്രേ ഉള്ളു" "അതിന്" "അതിന് തെങ്ങേ... ആ പാവം അക്കു ഏട്ടൻ അല്ലിയെ എങ്ങനെലും ഒന്ന് സെറ്റ് ആക്കിക്കോട്ടെ.അവിടെ റൊമാൻസ് ആയിരിക്കും മനുഷ്യാ" കൃതി അവനെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു. "ഓ സോറി ഞാനത് ഓർത്തില്ലാ. അപ്പോ എന്തിയും" "ഫോണെടുത്തു വിളി" കൃതി പറഞ്ഞതും അഭി ഫോണെടുത്ത് അക്കുനേ വിളിച്ചു. ഇപ്പൊ മനസിലായില്ലേ guyz അക്കു പ്രാകിതും അല്ലിക്ക് ദൈവമായതും ആരാണെന്ന്. "ഹലോ ഏട്ടാ" "എന്താടാ" നല്ല ദേഷ്യത്തിലാണ് അക്കു ചോദിച്ചത്.

"അതുപിന്നെ മീറ്റിംഗ് സ്റ്റാർട്ട് ആവാറായി" "ആ വരുവാ" അത്രേം പറഞ്ഞ കാൾ കട്ടാക്കി. "ഇയാൾ പറഞ്ഞത് ശെരിയാ.അവിടെ റൊമാൻസ് ആണെന്ന് തോന്നുന്നു." ചമ്മിയ ചിരിയോടെ പറഞ്ഞു "അതെന്താ" കൃതി അറിയാനുള്ള ആകാംഷയോടെ ചോദിച്ചു "ഏട്ടന്റെ സംസാരത്തിൽ ദേഷ്യം.ഞാൻ വിളിച്ചത് ഇഷ്ടപെടാത്ത പോലെ" "അപ്പൊ ഉറപ്പായും അതന്നെ" "എന്തായാലും താൻ ചെല് മീറ്റിങ്ങ് തുടങ്ങാറായി" അഭി പറഞ്ഞതും രണ്ടാളും അവിടുന്ന് പിരിഞ്ഞ് നേരെ മീറ്റിംഗ് ഹാളിലേക്ക് പോയി. 💐💐💐💐💐💐💐💐💐💐💐💐💐💐 അക്കു ഫോണ് എടുത്ത് തിരിഞ്ഞതും അല്ലി അവിടുന്ന് escape അടിക്കാൻ നോക്കി.പക്ഷെ നമ്മടെ ചെക്കനുണ്ടോ അത് നേരത്തെ കണ്ട് അവളെ കയ്യിൽ പിടിച്ചു വെച്ചു.എന്നിട്ടാ ഫോൺ എടുത്തേ. ഫോൺ വിളി കഴിഞ്ഞതും അവൻ അവളുടെ കൈ വിട്ടു. "അഭിയാ വിളിച്ചേ.മീറ്റിംഗ് തുടങ്ങാറായി എന്ന്" അവൻ അല്ലിയോടായി പറഞ്ഞു. 'അവനായിരുന്നോ ആ ദൈവദൂതൻ' അല്ലി മനസിൽ ഓർത്തു.

"വാ നമ്മുക്ക് മീറ്റിങ് ഹാളിലേക്ക് പോവാം" "കിചേട്ടൻ പൊയ്ക്കോ ഞാനെ കൃതിടെ കൂടെ വന്നോളാ" അല്ലി പറഞ്ഞതും അവൻ അവളെ ദേഷ്യത്തോടെ നോക്കി.അവൾ ചെറുതായി ഒന്ന് ഭയക്കാതിരുന്നില്ല. "ഞാൻ കിച്ചേട്ടന്റെ കൂടെ വരാം" അവന്റെ നോട്ടം കണ്ടതും അവൻ പറഞ്ഞു. "ഗുഡ് girl" അവനതും പറഞ്ഞ് അവൾടെ കവിളിൽ ഒന്ന് കിസ്സി അവളെയും കൊണ് മീറ്റിംഗ് ഹാളിലേക്ക് പോയി. അല്ലിയാണേൽ എന്താ ഇപ്പൊ ഇണ്ടായെ എന്ന കണക്കെ അവന്റെ കൂടെ പോയി. മീറ്റിംഗ് ഹാളിൽ എല്ലാരും പ്രെസ്ന്റ് ആയിരുന്നു. മീറ്റിംഗ് ഹാളിനടുത്ത് ഏതാറായതും നവ്യ അവിടെ നിക്കുന്നുണ്ടായിരുന്നു അക്കുന്റെ കൂടെ അകത്തു കയറാനായി.അപ്പോളാണ് അവൾ അക്കുന്റേം അല്ലിയുടെയും വരവ് കണ്ടേ.അവൾ ദേഷ്യത്തോടെ അല്ലിയെ നോക്കി. അല്ലിയും അവളെ കണ്ടു.തൊട്ടടുത്ത നിമിഷം അവൾ അക്കുനേ പിടിച്ചു നിർത്തി.അക്കു സംശയത്തോടെ അവളെ നോക്കി. അവളവന് ഒരു ചിരി നൽകി എന്നിട്ട് അവന്റെ കയിനിടയിലൂടെ കയ്യിട്ട് ചേർന്ന് നടക്കാൻ തുടങ്ങി.

അക്കുവും ഒരു ചിരിയോടെ അവൾടെ കൂടെ നടന്നു. അവർ രണ്ടും ഉള്ളിലേക്ക് കയറി.നവ്യാ ആണേൽ ഒരു പകപ്പോടെ നോക്കി നിന്നു.പിന്നെ ബോധം വന്നതും വേഗം ഉള്ളിലോട്ട് കയറി. അക്കുന്റേം അല്ലിടേം വരവ് കണ്ട് സ്റ്റാഫുകളൊക്കെ അത്ഭുദത്തോടെയും സംശയത്തോടെയും അവര് നോക്കുന്നുണ്ട്.കൃതിക്കും ഭൂമിക്കും അഭിക്കും അപ്പുനും മറിച്ച് സന്തോഷമായിരുന്നു അവരെ അങ്ങനെ കണ്ടതിൽ. "എന്താ എല്ലാരും ഇങ്ങനെ നോക്കുന്നേ" അവൻ ഒരു ചിരിയോടെ അവരോട് ചോദിച്ചു. "സർ ഇവളെന്താ സാറിന്റെ കൂടെ" നവ്യാ ഇഷ്ടപ്പെടാത്ത രീതിയിൽ ചോദിച്ചു. "എന്ത് ചോദ്യമാണ് നവ്യ ഭാര്യ പിന്നെ ഭർത്താവിന്റെ കൂടെയല്ലേ ഉണ്ടാവാ" അല്ലി ഒരു പുച്ഛചിരിയോടെ അവളെ നോക്കി ചോദിച്ചു.അക്കുനാണേൽ സന്തോഷമായിരുന്നു.

അവന് സംശയമുണ്ടായിരുന്നു അവൾ പൂര്ണമനസോടെയായിരുന്നോ അവൾ തന്നോട് ഇഷ്ടം പറഞ്ഞേ എന്ന്. നേരത്തെ ഈ പൂട്ടി കാരണം അല്ലി കൊച്ചൊന്ന് അവനെ പുച്ഛിച്ചില്ലേ.അവിടെയാണ് സംശയം വന്നേ. പക്ഷെ അത് ചെക്കൻ അപ്പൊ തന്നെ തീർത്തായിരുന്നു.പിന്നെ ഇപ്പൊ ഫുൾ ആയി തീർന്നു എല്ലാരും പരസ്പരം ഓരോന്ന് മുറുമുറുക്കാൻ തുടങ്ങി.നവ്യായാണേൽ കണ്ണും തള്ളി നിൽപ്പുണ്ട്.കുട്ടി പ്രതിക്ഷിച്ചില്ല. "അതിന് സാറിന്റെ കല്യാണം കഴിഞ്ഞോ" സ്റ്റാഫിൽ ഒരാൾ ഇടയിൽ കേറി ചോദിച്ചു "Ya കഴിഞ്ഞു.she is my അല്ലിതിങ്കൾ" അല്ലിയെ ചേർത്തു നിർത്തി കൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു.അത് നേരത്തെ അറിയുന്നവരിൽ പുഞ്ചിരിയായിരുന്നേൽ മറ്റുള്ളവരിൽ അത്ഭുദമായിരുന്നു സൃഷ്ടിച്ചത്.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story