തിങ്കളാം അല്ലി💖: ഭാഗം 42

thingalam alli

രചന: SHOBIKA

"Ya കഴിഞ്ഞു.she is my അല്ലിതിങ്കൾ" അല്ലിയെ ചേർത്തു നിർത്തി കൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു.അത് നേരത്തെ അറിയുന്നവരിൽ പുഞ്ചിരിയായിരുന്നേൽ മറ്റുള്ളവരിൽ അത്ഭുദമായിരുന്നു സൃഷ്ടിച്ചത്. അല്ലി അവിടെ വർക് ചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങളായിരുന്നു.പക്ഷെ അക്കു ആ കമ്പനി വാങ്ങിയിട്ട് ദിവസങ്ങളും.അതിനിടക്ക് ആരും തകണ്ണേ അറിഞ്ഞിരുന്നില്ല ഇവരുടെ കല്യാണ കാര്യം.എന്തിന് അവന്റെ പേർസണൽ അസിസ്റ്റന്റ് ആയി വർക് ചെയ്യുന്ന നവ്യ പോലും ഇപ്പോഴാണ് അറിഞ്ഞേ. എന്താ ലെ. നവ്യയുടെ മുഖത്തു ഇപ്പൊ കാണാൻ ഉള്ളത് എന്തോ നഷ്ടപെട്ട പോലെയും പിന്നെ ചമ്മിയതിന്റെ നിർവിധിയും ഒക്കെയാണ്. "കുറച്ച് ദിവസമേ ആയിട്ടുള്ളു ഞങ്ങടെ marriage കഴിഞ്ഞിട്ട് ആരേയും അറിയിച്ചിട്ടിലായിരുന്നു.only ഫാമിലി മെംബേഴ്സിന് മാത്രമേ അറിയൂ." അല്ലിയെ ചേർത്തുപിടിച്ചുകൊണ്ട് അക്കു പറഞ്ഞു. എല്ലാരും അവരെ വിഷ് ഒകെ ചെയ്തു. "ഇനി ഇപ്പൊ ഇവിടെ മീറ്റിംഗ് വെച്ചത് എന്തിനാ അറിയോ" ഇത്തിരി ഗൗരവത്തോടെ പക്കാ ഒരു ബിസ്നെസ് മാൻ ആയിട്ടായിരുന്നു ചോദ്യം. എല്ലാരും പരസ്പരം നോക്കി അറിയില്ല എന്ന് പറഞ്ഞു.

"ഒരാഴ്ച കഴിഞ്ഞാൽ ലണ്ടനിൽ വെച്ചൊരു മീറ്റിംഗ് conduct ചെയ്തിട്ടുണ്ട്. അപ്പൊ നമ്മടെ ന്യൂ project അവിടെ present ചെയ്യണം. അതിന്റെ എല്ലാ കാര്യങ്ങളും പെട്ടന്ന് മൂവ് ആക്കാൻ വേണ്ടിയാണ് ഈ എല്ലാരേം വിളിച്ചിരിക്കുന്നെ.ഒക്കെ got it" "Yes sir" അക്കു പറഞ്ഞതും എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു. "എന്നാ എല്ലാരും പോയി അവരവരുടെ ജോലി നോക്കിക്കോളൂ" അക്കു പറഞ്ഞതും എല്ലാരും അവരവരുടെ ജോലി നോക്കി പോയി. അക്കുവും അല്ലിയും കൃതിയും അഭിയും അപ്പുവും ഭൂമിയും പിന്നെ ഒരു നിർവികാരതയോടെ നവ്യയും അവിടെ തന്നെ ഉണ്ടായിരുന്നു. അക്കു അല്ലിയെയും കൊണ്ട് പുറത്തിറങ്ങാൻ നിന്നതും അവൾ.കേ വിടുവിച്ചു. "എന്തേ" "കിച്ചേട്ടൻ ചെല്ല് ഞാനിപ്പോ വരാം" അല്ലി പറഞ്ഞതും അക്കു ഒന്നാമർത്തി മൂളിയിട്ട് പുറത്തുപോയി.പുറകെ അഭിയും അപ്പുവും പോയിരുന്നു പിന്നെ ബാക്കി ഉണ്ടായിരുന്നത് പെണ്ണപടയും നവ്യയും മാത്രമാണ്. അവര് മൂന്നാളും അവളുടെ മുന്നിൽ പോയി കേട്ടി നിന്നു.

"സോറി.സാറിനെ എനിക്ക് ഇഷ്ടായിരുന്നു. പക്ഷെ സാറിന്റെ കല്യാണം കഴിഞ്ഞ കാര്യം എനിക്കറിയില്ലായിരുന്നു." അവരുടെ മുഖത്തേക്ക് നോക്കാതെ നവ്യ പറഞ്ഞു. അവൾ പറഞ്ഞത് സത്യസന്ധമായിട്ടായിരുന്നു. അത് അവളുടെ വാക്കുകളിൽ നിന്നും അല്ലിക്ക് മനസിലായി. "സാരമില്ലെടോ. തനിക്ക് അറിയാതൊണ്ടല്ലേ" അല്ലി ഒരു ചിരിയോടെ പറഞ്ഞു.നവ്യ അത്ഭുദത്തോടെ അവളെ നോക്കി.അവളിൽ നിന്ന് നവ്യ അതായിരുന്നില്ല പ്രതീക്ഷിച്ചത്.കൃതിയും ഭൂമിയും ഇത് പ്രേതിഷിച്ചതാണ് എന്ന നിലയിൽ നിക്കുന്നുണ്ട്. "തനിക്ക് നാലാൾ മനസഡോ. ഞാൻ തന്നിൽ നിന്നും ഇതല്ല പ്രതീക്ഷിച്ചേ. നിങ്ങടെ arrangemarriage ആയിരുന്നോ" നവ്യാ അറിയാനുള്ള ആകാംഷയോടെ ചോദിച്ചു. "അല്ലാ" "പിന്നെ" "Unexpected marriage ആയിരുന്നു" അവളുടെ വിവാഹ ദിവസം ഓർത്തു ഒരു ചിരിയോടെ പറഞ്ഞു. "എന്താ" "Love marriage ആയിരുന്നെഡോ" അവരുടെ കല്യാണത്തെ പറ്റി ഇനി ചർച്ച ചെയ്യാൻ ഇഷ്ടപെടാത്തൊണ്ട് അവളങ്ങനെ പറഞ്ഞു.

"ശെരിക്കും." നവ്യ ഞെട്ടലോടെ ചോദിച്ചു "അതേഡോ" "പക്ഷെ സാറിനെ കണ്ടാൽ അങ്ങനെ പറയില്ലായിരുന്നു.സാറിനെ ലൗ ഉണ്ടെന്ന്" "അതെന്താ എന്റെ കെട്ടിയൊന് പ്രേമിച്ചൂടെ" അല്ലി ചുണ്ടും കൂർപ്പിച്ചോണ്ട് ചോദിച്ചു. "പ്രേമിക്കലോ. അത് അവരുടെ ഇഷ്ടല്ലേ.എന്തായാലും സോറിട്ടോ. ഇപ്പൊ സാറെന്റെ boss മാത്രമാണ്." അല്ലി പിന്നെ അതെല്ലാം പറഞ്ഞ് സോളവ് ആക്കിയിട്ടാണ് പിന്നെ അക്കുനടുത്തേക്ക് പോയത്. "ഞാൻ വിചാരിച്ചു അവൾ നിനക്കൊരു പാരയാവും എന്ന്" അവിടുന്ന് പുറത്തേക്കിറങ്ങിയപാടെ കൃതി അല്ലിയോട് പറഞ്ഞു. "ഞാനും വിചാരിച്ചതാണ്. പക്ഷെ അവൾടെ സംസാരത്തിൽ നിന്നും മനസിലായി അവൾ കാര്യമായി പറഞ്ഞതാണ് എന്ന്" അല്ലി ഒരു ചിരിയോടെ പറഞ്ഞു. "അതും ശെരിയാ."ഭൂമി "എന്ന നിങ്ങൾ ചെല്ല് ഞാനിപ്പോ വരാം" അക്കുന്റെ കാബിനിന്റെ മുന്നിലെത്തിയതും അല്ലി പറഞ്ഞു. "ഓഹ് നടക്കട്ടെ നടക്കട്ടെ" കൃതി കൃ ചിരിയോടെ അവളെ കളിയാക്കികൊണ്ട് പറഞ്ഞു.

ഒപ്പം ഭൂമിയും ഉണ്ട്. "പോടി" അവരെ നോക്കി ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു. എന്നിട്ട് അവളവന്റെ ക്യാബിനിലേക്ക് പോയി. അവളവിടെക്ക് ചെല്ലുമ്പോൾ അക്കു കാര്യമായ ആലോജനായിലായിരുന്ന്. അവൾ അവൻ കാണാതെ അവന്റെ പുറകിൽ പോയി നിന്നു.എന്നിട്ട് പതിയെ അവന്റെ ചെവിക്ക് പുറകിൽ നിന്നും ഒന്ന് പതിയെ ഊതി. അവളുടെ നിശ്വാസങ്ങൾ അവന്റെ മുഖത്ത് തട്ടി തലോടിപോയി. അവളുടെ സാന്നിധ്യം മനസിലാക്കിയ പോൽ അവനവളുടെ കൈ പിടിച്ച് അവളുടെ മടിയിലേക്കിട്ടു. "എങ്ങനെ മനസിലായി ഞാനാണ് എന്ന്" അവൾ അത്ഭുതത്തോടെ ചോദിച്ചു. "നിന്റെ ഓരോ നിശ്വാസങ്ങളും എനിക്ക് പരിചിതമാണ്" അവളുടെ നെറ്റിയിൽ അവന്റെ നെറ്റി മുട്ടിച്ചുകൊണ്ട് പറഞ്ഞു. "ഓഹോ.അല്ലാ ഞാനിവിടെ വന്നപ്പോ എന്തോ കാര്യമായ ആലോജനായിലായിരുന്നല്ലോ" "അതോ" .....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story