തിങ്കളാം അല്ലി💖: ഭാഗം 43

thingalam alli

രചന: SHOBIKA

"ഓഹോ.അല്ലാ ഞാനിവിടെ വന്നപ്പോ എന്തോ കാര്യമായ ആലോജനായിലായിരുന്നല്ലോ" "അതോ" "അതന്നെ" "ആരൊക്കെ മീറ്റിങ്ങിന് പോണം എന്നാലോജിക്കായിരുന്നു" അക്കു അവളുടെ വയറിലൂടെ ചുറ്റിപിടിച്ച് തോളിൽ തലവെച്ചുകൊണ്ട് പറഞ്ഞു. "എന്നിട്ട് തീരുമാനിച്ചോ" "ആ തീരുമാനിച്ചു" "ആരൊക്കെയാ" "ഞാനും നവ്യയും കൂടെ പോയാലോ വിചാരിക്കാ" അല്ലിയെ ഒന്ന് നോക്കിക്കൊണ്ട് അക്കു പറഞ്ഞു. അത് പറഞ്ഞതും അല്ലിയുടെ മുഖം മാറി. "അവളെ വേണ്ട.അപ്പുവേട്ടനെയോ അഭിയെയോ കൊണ്ടുപോയ്ക്കൂടെ" മുഖം വീർപ്പിച്ചോണ്ട് അല്ലി പറഞ്ഞു. "അതെന്താ" "വേണ്ട പറഞ്ഞാൽ വേണ്ടാ" അവനെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു "എന്താ പറയന്നെ" "അതുണ്ടല്ലോ ആ നവ്യക്ക് കിച്ചേട്ടനോട് ഇഷ്ടമുണ്ടായിരുന്നു.നമ്മടെ കല്യാണ കാര്യം അറിഞ്ഞപ്പോ അതൊക്കെ വിട്ടു പറഞ്ഞു.എന്നാലും കിച്ചുവേട്ടൻ വേറെ ആരെയെങ്കിലും കൊണ്ടൊയാൽ മതി." അല്ലി അവനു നേരെ നോക്കി ചുണ്ട് കൂർപ്പിച്ചോണ്ട് പറഞ്ഞു. "അപ്പൊ ന്റെ കെട്ടിയോൾക്ക് അസൂയ ആണല്ലേ" "അസൂയാ അല്ലാ കെട്ടിയോനെ എന്റെ സ്വന്തല്ലേ ന്റെ കെട്ടിയോൻ.

അപ്പൊ വേറെയാരും ന്റെ കിച്ചുവേട്ടനെ ഇഷ്ടപ്പെടുന്നത് നിക്ക് ഇഷ്ടല്ലാ" അവനെ നോക്കി ഒരു പ്രതേക ഭാവത്തിൽ പറഞ്ഞു. "അപ്പൊ ന്റെ അല്ലി പറയുന്നത് അവളെ കൊണ്ടുപോവേണ്ടാ എന്നാണ് ലെ" അവൾടെ കവിളിൽ ഒന്ന് മുത്തികൊണ്ട് അവൻ ചോദിച്ചു. "അതേ കൊണ്ട്പോണ്ടാ.അപ്പു ഏട്ടനെ കൊണ്ട്പോക്കോ" "ഏയ് അവൻ വേണ്ട ഞാൻ വേറെ ഒരാളെ കൊണ്ട്പോവാനാ ശെരിക്കും പ്ലാനിട്ടിരിക്കുന്നെ" "അഭിനെ ആയിരിക്കും ലെ" അല്ലി ഒരു ചിരിയോടെ പറഞ്ഞു "അല്ലല്ലോ" ഒരു ചിരിയോടെ തലയാട്ടി കൊണ്ട് അവൻ പറഞ്ഞു "പിന്നേ" അവൾ നെറ്റിചുളിച്ചോണ്ട് ചോദിച്ചു. "അതുണ്ടല്ലോ ഞാനും പിന്നെ ന്റെ സ്വീറ്റ് പൊണ്ടട്ടിയും കൂടെ പോവാ വിചാരിച്ചു" "അതാരാ" അക്കു പറഞ്ഞതും നഖം കടിച്ചോണ്ട് അല്ലി ചോദിച്ചു. "എടി ലൂസേ... അത് നീയാണ്" അവൾടെ തലയിൽ ഒന്ന് കൊട്ടികൊണ്ട് അവൻ പറഞ്ഞു. "സത്യം" കണ്ണൂരണ്ടും വിടർത്തി കൊണ്ട് അവൾ ചോദിച്ചു. "അഹ്ടി സത്യം" അക്കു ഒരു ചിരിയോടെ പറഞ്ഞു. അത് കേട്ടതും അല്ലി അവന്റെ ചുണ്ടിൽ ഒന്ന് ചുംബിച്ചോണ്ട് അവനിൽ നിന്ന് മാറി തുള്ളിച്ചാടൻ തുടങ്ങി.കുട്ടിക്ക് excitemetil എന്താ ചെയ്തേ എന്ന ഓർത്തില്ല.

അക്കുവാണേൽ ഒട്ടും പ്രതിക്ഷിക്കാതെ കിട്ടിയ കിസ്സിൽ കിളിപോയി ഇരിക്കാണ്. പിന്നെ പോയ കിളികളെ ഒക്കെ കൂട്ടിൽ തന്നെ നിക്ഷേപിച്ച് എണീറ്റ് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ചേർത്തു നിർത്തി.അവന്റെ സ്പർശനം അറിഞ്ഞതും അവൾ ഒന്ന് ഞെട്ടികൊണ്ട് അവനെ നോക്കി.ഒരു കള്ള ചിരിയോടെ അവളെ നോക്കി നിൽക്കുന്ന അക്കുനേ നോക്കി അല്ലി ഉമിനീര് ഇറക്കി.കാരണം അപ്പോഴാണ് കുട്ടി താനെന്താ ഇത്ര നേരം ചെയ്തേ എന്നാലോജിച്ചേ. "അതുപിന്നെ...ഞാൻ...excite.." അവൾ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളെ സ്വന്തമാക്കിയിരുന്നു.പണിനീർപോലെ മൃദുലമായ അവളുടെ അധരങ്ങളെ ഒരു പൂമ്പാറ്റ തേൻ നുകരുന്നപോലെ നുകർന്നുകൊണ്ടിരുന്നു. ശ്വാസം വില്ലനായി വന്നപ്പോൾ അവനവിളിൽ നിന്നും അകന്നു മാറി.അവനവളുടെ മുഖത്തേക്ക് നോക്കിയതും നാണം കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. "എന്റെ പെണ്ണിന് നാണമോ. എന്റെ മുഖത്തേക്ക് നോക്കിയേ.ഞാനൊന്ന് കാണട്ടെ" അവനത് പറഞ്ഞതും ഇല്ല എന്ന് അർത്ഥത്തിൽ അവൾ അവന്റെ നെഞ്ചിൽ തലയിട്ട് ഉരസി. "ഒന്ന് കാണട്ടെ "

അതും പറഞ്ഞവൻ അവളുടെ താടി തുമ്പ് പിടിച്ചുയർത്തി. "കവിളെല്ലാം ചുവന്ന് തുടുത്തല്ലോ പെണ്ണേ" അതിനൊരു നാണം കലര്ന്ന ചിരിയായിരുന്നു അവളിൽ . "പോവണ്ടേ നമ്മുക്ക്" വളരെ ആർദ്രമായി അവൻ ചോദിച്ചു "എങ്ങോട്ട്" അവൾ സംശയത്തോടെ ചോദിച്ചു. "എങ്ങോട്ടാ എന്റെ പെണ്ണിന് പോണ്ടേ" "പറയട്ടെ" അവൻ ചോദിച്ചതും ഒരു കുസൃതിച്ചിരിയോടെ അവൾ ചോദിച്ചു. "എബിടെ പെണ്ണിനെവിടെയാ പോണ്ടേ.പറ നിന്റെ കിച്ചേട്ടൻ കൊണ്ടുപോയിരിക്കും" "എന്നാലേ എനിക്കിപ്പോ ആ വാകച്ചോട്ടിൽ പോണം. നമ്മളാദ്യമായി കണ്ടുമുട്ടിയാ ആ വാകച്ചോട്ടിലേക്ക്. കൊണ്ടുപോവോ" ആർദ്രമായിരുന്ന അവളുടെ ശബ്‌ദം.കുഞ്ഞി കുട്ടിയെ പോലെ കൊഞ്ചി കൊണ്ടുള്ള അവളുടെ ചോദ്യത്തിന് അവന് അത്ഭുദമായിരുന്നു. പിന്നിടതൊരു ചിരിയിലേക്ക് വഴിമാറി. "വാ പോവാം" അവനവളുടെ കയ്യും പിടിച്ച് പുറത്തോട്ട് നടന്നു. അപ്പുനോടും അഭിയോടും കൃതിയോടും ഭൂമിയോടും പറഞ്ഞ് അവർ യാത്ര തിരിച്ചു.ആ വാകച്ചോട്ടിലേക്ക്.അവരുടെ ആദ്യ സംഗമ സ്ഥലത്തേക്ക്.ഒരുപാട് ഓർമകൾ അവരിൽ നിറഞ്ഞു നിന്നിരുന്നു. അവന്റെ ബുള്ളെറ്റിലായിരുന്നു യാത്ര.

അവളവനെ ചുറ്റിപിടിച്ച് അവന്റെ പുറകിൽ തല വെച്ചു ഒരു ചിരിയോടെ കിടന്നു.അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച് യാത്ര തുടർന്നു.കുറച്ചു ദൂരമുണ്ടായിരുന്നു അവിടേക്ക്.മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ അവർ അവരുടെ ലക്ഷ്യ സ്ഥാനത്തെത്തി.വലിയ മാറ്റങ്ങൾ ഒന്നുമില്ലെങ്കിലും എന്തൊക്കെയോ മാറ്റങ്ങൾ അവിടെ സംഭവിച്ചിരുന്നു.പക്ഷെ അവരുടെ ആ വാകമരത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല.അവനവളുടെ കയ്യും പിടിച്ച് അവളെ ചേർത്തു നിർത്തികൊണ്ട് അങ്ങോട്ട് നടന്നു. ചുവന്ന പരവതാനി വിരിച്ച വാകക്കു പറയുനുണ്ടായിരുന്നു ഒരു പ്രണയ കഥ.സഖാവിന്റെയും അവന്റെ സഖിയുടെയും കഥ.അല്ലിയുടെയും അവളുടെ കിച്ചേട്ടന്റെയും കഥ.അതേ അവരുടെ പ്രണയ കഥ. അവരുമിപ്പോൾ ആ കാലത്തിലാണ് അവരുടെ പ്രണയകാലത്തിൽ. അക്കു ആ വാകചോട്ടിലേക്കിരുന്നു.അവനോട് ചേർന്ന് അവന്റെ നെഞ്ചോരം ചേർന്ന് അവളുമുണ്ടായിരുന്നു. അവന്റെ അല്ലി. കുറെ നേരം അവർ അവിടെ ഇരുന്നു.

അപ്പോഴാണ് അക്കുന്റെയും അല്ലിയുടെയും ശ്രദ്ധ കുറച്ചപ്പുരത്തോടെ പോണ ഒരു ചെറുപ്പകരനിലേക്ക് നീണ്ടത്.ഏകദേശം അക്കുവിന്റെ അതേപ്രായം വരും.ക്ലീൻ shave ആണ്.ഒരു ഉണ്ണിമുകുന്ദൻ ലൂക്കുണ്ട് ആൾക്ക്. "അത് ഏട്ടന്റെ കൂട്ടുകാരനല്ലേ" എതോ ഒരു ഓർമയിൽ അല്ലി ചോദിച്ചു. അക്കു അവനെ തന്നെ നോക്കി നിക്കുവായിരുന്നു. "ഒയ് കണ്ണാ" ആ ചെറുക്കനെ നോക്കി അക്കു വിളിച്ചു.അക്കുവിന്റെ വിളി കേട്ടതും അവൻ തിരിഞ്ഞു നോക്കി.സംശയത്തോടെ അവൻ അവരെ രണ്ടു പേരെയും നോക്കി. "ടാ കണ്ണാ എന്നെ മനസിലായില്ലേ" അക്കു അവനടുത് ചെന്ന് അവനെ ഒന്ന് പുൽകി കൊണ്ട് ചോദിച്ചു. "മനസിലായില്ല" അവന് വല്ല്യ മാറ്റമൊന്നും ഇല്ലെങ്കിലും അക്കുനും അല്ലിക്കും നല്ല മാറ്റമുണ്ട്.അതോണ്ട് അവന് അവരെ മനസിലായില്ല. .....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story