തിങ്കളാം അല്ലി💖: ഭാഗം 45

thingalam alli

രചന: SHOBIKA

രണ്ടാഴ്ചക്ക് ശേഷം ഇന്നാണ് അവർ ലണ്ടനിലെ ബിസിനസ്സ് മീറ്റിങ്ങിന് പോണേ "അപ്പൊ ശെരി ഞങ്ങൾ പോയിട്ട് വരാം" അക്കു ബാഗെല്ലാം കാറിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു. അല്ലിയാണേൽ കൃതിയെ ചുറ്റിപിടിച്ചു നിക്കുന്നുണ്ട്. "ചെല്ലേടി" അല്ലിക്ക് അവരെയൊക്കെ മിസ്സ് ചെയ്യും പറഞ്ഞ് അവരേ ചുറ്റി തന്നെയായിരുന്നു രാവിലെ തൊട്ട്.ഇപ്പൊ കൃതിടെ കയും പിടിച്ച് നിക്കുന്നുണ്ട്.കാരണം അവളെ കണ്ടുമുട്ടിയതിന് ശേഷം ഇതുവരെ മാറി നിന്നിട്ടില്ല അതാണ് സത്യം.കൃതിക്കും അവളെ പിരിഞ്ഞിരിക്കാൻ ഒന്നും പറ്റില്ല.പക്ഷെ അവൾ സങ്കടം എല്ലാം ഉള്ളിലൊതുക്കിയാണ് നിക്കുന്നേ. "I will madly miss u di" കൃതിയെ ഒന്ന് tight ആയി hug ചെയ്തോണ്ട് അല്ലി പറഞ്ഞു. "Miss U tooo" "അപ്പൊ നമ്മളെ ഒന്നും മിസ് ചെയ്യില്ല ലെ" ചുണ്ട് ചുളുക്കികൊണ്ട് ഭൂമിയാണ് ചോദിച്ചേ.ഇത്രേം ദിവസത്തിൽ തന്നെ അവളെല്ലാരും ആയി വല്ലാതെ attach ആയിരുന്നു. "ആരു പറഞ്ഞു മിസ്സ് ചെയ്യില്ലെന്ന്. നിങ്ങളെ എല്ലാരേം മിസ് ചെയ്യും." കണ്ണും നിറച്ചോണ്ട് അല്ലി പറഞ്ഞു.

എന്തോ അത് കണ്ടപ്പോ ഭൂമിക്ക് ആ ചോദ്യം വേണ്ടായിരുന്നു എന്ന് തോന്നി.പക്ഷെ എല്ലാർക്കും സന്തോഷമായിരുന്നു ആ ഉത്തരത്തിൽ.കാരണം അവൾ എല്ലാതും accept ആക്കിയോ എന്നൊരു doubt എല്ലാർക്കും ഉണ്ടായിരുന്നു. അത് ആ ചോദ്യത്തിലൂടെ തീർന്ന്. ഇനി നിന്നാൽ അല്ലി കരഞ്ഞ് അലമ്പാക്കും എന്നറിയാവുന്നൊണ്ട് അക്കു അവളെ എടുത്ത് വണ്ടിയിലേക്കിരുത്തി. "അപ്പൊ ശെരി.പോയി വരാം" അക്കു അതും പറഞ്ഞ് കാറിലേക്ക് കയറി.അഭിയും അപ്പുവും airport വരെ പോവുന്നുണ്ട്.അപ്പുവാണ് കാർ ഓടിക്കുന്നേ. അല്ലി അക്കുന്റെ തോളിൽ ചാരി കിടന്ന് കണ്ണീർ വാർക്കുന്നുണ്ട്. "ഏട്ടത്തി ഇങ്ങനെ കരയല്ലെട്ടോ ഞങ്ങളും കരയും.ദേ ഏട്ടൻ കരയാൻ തുടങ്ങിയിട്ടുണ്ട്" അക്കുനേ നോക്കി sight അടിച്ചോണ്ട് അഭി പറഞ്ഞു. "ഒന്ന് പോയെടാ.ഞനൊന്നും കരയില്ല. അയ്യേ ഇതൊക്കെ എന്ത്" "എന്നിട്ടാണ് മുഖം ഇങ്ങനെ ഇഞ്ചി കടിച്ച പോലെ ഇരിക്കണേ" "അത് നിന്റെയാടാ" അപ്പു പറഞ്ഞതും onthe സ്പോട്ടിൽ അക്കു പറഞ്ഞു.

"ഒന്ന് നിർത്തുവാ.ഇവടിപ്പോ ആരാ കരഞ്ഞെ" അല്ലി അവരുടെ വഴക്ക് കേട്ട് കണ്ണൊക്കെ തുടച്ച് അവരെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു. "ആരാണാവോ ലെ ഏട്ടാ." "ആരാണാവോ നീയണോടാ അപ്പു" "ഏയ് ഞാനല്ലാ" "പിന്നെ നീയാണോ അഭി" "ഏയ് ഞാനൊന്നും കരയില്ല.ഇനി ഏട്ടത്തിയാണോ " "ഒന്ന് പോയെടാ ഞാനൊന്നും അല്ലാ" ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞതും എല്ലാരും കൂടെ ചിരിക്കാൻ തുടങ്ങി. "ഇങ്ങനെ എപ്പോഴും ചിരിച്ചോണ്ടിരിക്കണം ട്ടോ " അഭി അവളെ നോക്കി പറഞ്ഞു. "പിന്നെ ഞാൻ എന്തിനാടാ... ഇനി കരയരുത് ട്ടോ അല്ലി..കൃതിടെ കാര്യം ആലോചിച്ചാണ് ഈ കരച്ചില്ലെങ്കിൽ വേണ്ടട്ടോ.അവളെന്റെ വീട്ടിലാണ് ഉള്ളെ.പിന്നെ ഇവരൊക്കെ ഉണ്ടല്ലോ.അവളെ നീ നോക്കാണെന് കാളും നന്നായി നോക്കിക്കോളും. കേട്ടോടി ഉണ്ടകണ്ണി" കൃതിടെ കാര്യം പറഞ്ഞപ്പോ അത്ഭുദമായിരുന്നു അവൾക്ക്.കാരണം തന്റെ മനസിലുള്ളതാണ് അവൻ പറഞ്ഞേ.പിന്നെ ഉണ്ടകണ്ണി വിളിച്ചപ്പോ അവൾക്ക് ചടച്ചു.

"ദേ കിച്ചേട്ടാ എനിക്ക് ദേഷ്യം വരുന്നുണ്ടട്ടോ.നിങ്ങൾ തന്നെ പറ എനിക്ക് ഉണ്ടകണ്ണാണോ" അല്ലി അക്കുനേ കണ്ണുരുട്ടി കാണിച്ചിട്ട് അഭിക്കും അപ്പുനും നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു. "ഏയ് അല്ലാലോ" രണ്ടാളും ഒരുമിച്ച് പറഞ്ഞു. "അതൊക്കെ നിങ്ങക്ക് തോന്നുന്നതാ.ഉണ്ടകണ്ണി തന്നെയാ ഇവൾ" അക്കു തർക്കിച്ചോണ്ട് പറഞ്ഞു. "പോ അവിടുന്ന് ഞാൻ മിണ്ടൂലാ" അല്ലി അവന്റെ നെഞ്ചിൽ ഒന്ന് കുത്തിട്ട് അപ്പുറത്തെ സൈഡിലേക്ക് മുഖവും വീർപ്പിച്ചോണ്ടിരുന്നു. അവര് മൂന്നുപേരും അവലെ നോക്കി അടക്കി ചിരിച്ചു. "അതുണ്ടല്ലോ ഏട്ടത്തി" "എന്താ" അഭി പറഞ്ഞതും തിരിച്ച് കനത്തിൽ അവൾ മറുപടി കൊടുത്തു. "അതുപിന്നെ സ്ഥാനം കൊണ്ടാണല്ലോ ഏട്ടത്തി,പ്രായം കൊണ്ട് ഞാനാണല്ലോ മൂത്തത്" "അയിന്" അഭി പറയുന്നത് കേട്ട് on the സ്പോട്ട് മറുപടി from അക്കു. "കുയിന് പറ. എടാ പരട്ട ഏട്ടാ ഞാൻ പറയണത് മുഴുവനായി കേൾക്ക്" "ആ പറ" "അതായത് എനിക്ക് ഒരാളെ ഇഷ്ടാണ്.നിങ്ങൾ തന്നെ സെറ്റ് ആക്കിത്തരണം.നിങ്ങളോടാണ് ഞാനിത് first പറയുന്നേ" അഭി കണ്ണടച്ചു കൊണ്ട് പറഞ്ഞു.അത് കേട്ടതും അപ്പു കാർ സഡൻ ബ്രേക്ക് ഇട്ടു നിർത്തി.അക്കുന്റേം അല്ലിടേം കണ്ണ് പുറത്ത് ചാടിയിട്ടുണ്ട്.

"ഏയ്" കണ്ണ് തുറന്ന് അവർക്ക് നേരെ കൈ വീശികൊണ്ട് വിളിച്ചു. "ആ എന്താ" അല്ലി ആ ഞെട്ടൽ മാറിയതും ചോദിച്ചു.അപ്പു വണ്ടി എടുത്തിരുന്നു ഇതിനിടയിൽ "നിങ്ങൾ ശരിയാക്കി തരൂലെ" "ആദ്യം ആളാരാ പറ" അക്കു അവന്റെ ദയനീയ ഭാവം കണ്ട് ചോദിച്ചു. "അതുപിന്നെ നിങ്ങൾക്കൊക്കെ നന്നായി അറിയുന്ന ആളാണ്" "ആരാ.." മൂന്നാളും ഒരുമിച്ച് ചോദിച്ചു. "ഏട്ടത്തിടെ ഫ്രണ്ട്‌ കൃതി" "നിന്റെ ചാട്ടം കണ്ടപ്പോഴേ തോന്നി" അല്ലി അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. മറ്റവരും അവനെ നോക്കി കണ്ണുരുട്ടി. "തല്ലരുത് കൊല്ലരുത് ഏതോ ഒരു നിമിഷത്തിൽ പറ്റിപോയതാണ്" അഭി കൈകൂപ്പി കൊണ്ട് പറഞ്ഞതാണ് "നീ അവളെ ഇഷ്ടപെട്ടത്തിന് എനിക്ക് കുഴപ്പൊന്നുല്ല. കാരണം,നീ അവളെ കല്യാണം കഴിച്ചാൽ എപ്പോഴും എന്റെ കൂടെ നമ്മടെ വീട്ടിൽ തന്നെ ഉണ്ടാവുവല്ലോ.

അതില്പരം സന്തോഷം വേറെന്താ വേണ്ടേ.പക്ഷെ നീ ടൈം പാസ്സിനാണേൽ ഞാൻ സമ്മതികൂല്ലാ." അല്ലി അവനെ നോക്കി ഗൗരവത്തോടെ പറഞ്ഞു. "ഏയ് അല്ലാ ടൈം പാസ്സിനല്ല. ശെരിക്കും ഇഷ്ടായിട്ട് തന്നെയാ. പിന്നെ ഞാനെന്റെ ഏട്ടന്മാരുടെ അനിയനാ. അങ്ങനെ ഇഷ്ടപെട്ടപെണ്ണിനെ വിട്ട് കളയുക ഒന്നുമില്ല" അഭി വല്യ അഭിമാനത്തോടെ പറഞ്ഞു. "മ്മ്. അതുകൊണ്ട് മാത്രം ഞാൻ ഒന്നും പറയണില്ല" അക്കു ഒന്നിരുത്തി മൂളികൊണ്ട് പറഞ്ഞു. "അല്ലെടാ നിനക്ക് അവളെ ഇഷ്ടാന്നുള്ള കാര്യം അവൾക്കറിയോ" വണ്ടി ഓടിക്കുന്നതിടയിൽ അപ്പു ചോദിച്ചു. " ഇല്ല ഇനി വേണം പറയാൻ" അഭി ഒന്നിളിച്ചുകൊണ്ട്‌ പറഞ്ഞു. "നന്നായി" അവരവനെ കളിയാക്കികൊണ്ട് പറഞ്ഞു.അപ്പോഴേക്കും അവര് airportil എത്തിയിരുന്നു....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story