തിങ്കളാം അല്ലി💖: ഭാഗം 46

thingalam alli

രചന: SHOBIKA

അപ്പോഴേക്കും അവര് airportil എത്തിയിരുന്നു. "അപ്പൊ ശെരി എല്ലാം പറഞ്ഞപോലെ" അക്കു രണ്ടുപേരെയും ഒന്ന് കെട്ടിപിടിച്ചോണ്ട് പറഞ്ഞു. "അഭിയെ കൃതിയെ എങ്ങനെലും വളച്ചോണട്ടോ ഞങ്ങൾ വരുമ്പോഴേക്കും" അല്ലി ഒരു ചിരിയോടെ അവന്റെ വയറ്റിൽ ഒന്ന് ഇടിച്ചോണ്ട് പറഞ്ഞു. "അത് ഞാൻ നോക്കിക്കോളാം ഏട്ടത്തി" വയറൊന്ന് തടവികൊണ്ട് അഭി പറഞ്ഞു. "പിന്നെ കല്യാണം കഴിഞ്ഞിട്ടില്ല എന്ന ഓർമ വെച്ച് വേണം ഭൂമിയോടുള്ള റൊമാൻസ് ഒക്കെ ട്ടോ അപ്പുവേട്ടോ" അപ്പുനേ നോക്കി ഒന്ന് ആക്കികൊണ്ട് പറഞ്ഞു. "അതൊക്കെ ഞാൻ നോക്കിക്കൊണ്ട് ന്റെ തിങ്കളെ..." അവളെ നോക്കി ഒന്ന് പല്ല്കടിച്ചോണ്ട് പറഞ്ഞു.അതിനവൾ ഒന്നിളിച്ചുകൊടുത്തു. അവരുടെ ഫ്ലൈറ്റിന്റെ ടൈം ആയതും അവര് രണ്ടും കൂടെ എയര്പോര്ട്ടിനകത്തേക്ക് കയറിപ്പോയി. "അല്ലി" അക്കുന്റെ വിളിക്ക് മുഖം കൂർപ്പിച്ചു ഒരു നോട്ടമാണ്.അക്കുനേ നോക്കാതെയാണ് കുട്ടി നടന്നത്. അക്കുവാണേൽ ഇതിപ്പോ എന്താ സംഭവം എന്ന് രീതിയിൽ അവളെ നോക്കി അവൾടെ കൂടെ തന്നെയുണ്ട്. "അല്ലിസേ" അവൾ അവനെയൊന്ന് കനപ്പിച്ചു നോക്കി. "എന്താപറ്റിയെ"

അക്കു അവൾടെ കയ്യിൽ പിടിച്ചു നിർത്തികൊണ്ട് ചോദിച്ചു. "ഞാൻ ഉണ്ടകണ്ണിയല്ലേ, എന്നെ എന്തിനാ പിടിച്ചേ" അവൾ കേറുവിച്ചോണ്ട് ചോദിച്ചു "നീയത് ഇതുവരെ വിട്ടില്ലേ" "ഇല്ല വിട്ടില്ലാ. പറ ഞാൻ ഉണ്ടകണ്ണി ആണൊന്ന്" "അല്ലല്ലോ.ഞാൻ ചുമ്മാ ന്റെ അല്ലിസിന്റെ ദേഷ്യം വരുമ്പോൾ ഉള്ള മുഖഭാവം കാണാൻ വേണ്ടി പറഞ്ഞതല്ലേ" "ആണോ" അവൾ വിശ്വാസം വരാത്ത പോലെ ചോദിച്ചു. "അതെന്ന്.ദേഷ്യം വരുമ്പോ ഉണ്ടല്ലോ നിന്റെ ഈ മൂക്കും കവിളും ഒക്കെ തുടിത്തു നല്ല തക്കാളി പോലെ ഇരിക്കും.അപ്പൊ കടിച്ചു തിന്നാൻ തോന്നും" "പോ അവിടുന്ന്" അക്കു കുസൃതിചിരിയോടെ പറഞ്ഞതും അല്ലി അതും പറഞ്ഞ് അവന്റെ നെഞ്ചിൽ കുത്തികൊണ്ട് അവനോട് ചേർന്ന് നടന്നു. പ്ലൈനിൽ അവനോട് ചേർന്ന് തന്നെയാണ് അവൾക്കും സീറ്റ് കിട്ടിയിരുന്നെ.അവൾ അവന്റെ തോളിൽ ചാഞ്ഞു ഒന്ന് മയങ്ങി.മണിക്കൂറുകൾക്ക് ശേഷം അവർ ലണ്ടനിൽ എത്തി ചേർന്നു.അവരെ കൊണ്ടുപോവാൻ കമ്പനി കാർ വന്നിരുന്നു.

അവിടുന്ന് നേരെ അവർക്കുള്ള റൂമിലേക്കായിരുന്നു. റൂമിൽ എത്തിയതും അല്ലി ബെഡിലേക്കൊരു വീഴ്ചയായായിരുന്നു.അക്കു ഒരു ചിരിയോടെ അത് നോക്കിയിട്ട് ഫ്രഷ് ആവാൻ കേറി. "അല്ലി പോയി ഫ്രഷാവ്. എബി കഴിഞ്ഞു" ഫ്രഷായി ഇറങ്ങിയതും അവൻ അവളോട് പറഞ്ഞു. "മടിയാവുന്നു" കുഞ്ഞുകുട്ടികളെ പോലെ ചുണ്ടെല്ലാം ചുളുക്കി കൊണ്ട് അവൾ പറഞ്ഞു. അക്കുന് അത് കണ്ട് ചിരി വരുന്നുണ്ടായിരുന്നു.എങ്ങാനും ചിരിച്ചാൽ പണി കിട്ടും എന്നറിയുന്നോണ്ട് അവളെ ഉന്തി തള്ളി ബാത്റൂമിനകത്തേക്ക് ആക്കി. "ഇങ്ങനെയൊരു മടിച്ചി" അക്കു അതും പറഞ്ഞോണ്ട് ഡ്രസ് ഒക്കെ change ചെയ്ത് ബെഡിലോട്ട് ഒരു മറിച്ചിലായിരുന്നു. അല്ലി വരുമ്പോ അക്കു ഉറക്കം പിടിച്ചിരുന്നു.അല്ലിയും വന്നപാടെ അവനോട് ചേർന്ന് കിടന്നു.അവൾടെ സാന്നിധ്യം അറിഞ്ഞപ്പോൾ അസിൻ അവളെയും ചുറ്റിപിടിച്ചു ഒന്ന് മയങ്ങി. അക്കുവാണ് ആദ്യം ഏണിച്ചത്. തന്റെ നെഞ്ചോട് ചേർന്ന് ഉറങ്ങുന്ന അല്ലിയെ അവൻ വാത്സല്യത്തോടെ നോക്കി.

"എന്ത് ക്യൂട്ട് ആണ് ഉറങ്ങുന്ന കാണാൻ" അവൻ സ്വയം അതും പറഞ്ഞ് അവളുടെ സിന്ദൂരേഖയിൽ ചുണ്ടമാർത്തി. അവനെണിറ്റു കിച്ചനിലേക്ക് പോയി കോഫി ഇട്ടു വെച്ചു.അവർക്ക് ഒരു ഫ്ലാറ്റ് ആണ് ഈ ഒരാഴ്ച നിൽക്കാൻ റെഡിയാക്കിയിരിക്കുന്നത്. കിച്ചേനെല്ലാം അതിൽ തന്നെയുണ്ടായിരുന്നു. അവൻ കോഫി എടുത്തു തിരിയുമ്പോഴാണ് അവളെ കണ്ടത്. "ആ എണിറ്റോ" ഒരു ചിരിയോടെ അവൻ ചോദിച്ചു. "സോറി ഉറങ്ങി പോയി" "സാരവില്ലാ ദാ ഞാൻ കോഫി ഇട്ടിട്ടുണ്ട് കുടിച്ചോ" അതും പറഞ്ഞവൻ ഒരു cup കോഫി അവൾക്ക് നേരെ നീട്ടി. അവൾ അവനടുത്തേക്ക് ചെന്ന് അവനെ ചുറ്റി പിടിച്ചു.അവളുടെ പ്രവർത്തി കണ്ട് അക്കു ഒരു ചിരിയോടെ നിന്നു. "അല്ലി" ആർദ്രമായ സ്വരത്തോടെ അവൻ വിളിച്ചു. "കുറച്ചൂടെ ഇങ്ങനെ നിക്കട്ടെ കിച്ചേട്ടാ" "അപ്പോഴേക്കും കോഫിടെ ചൂടൊക്കെ ആറും" അവൻ പറഞ്ഞതും ഒരു കൈകൊണ്ട് അവൻ കുടിച്ചോണ്ടിരുന്ന കോഫി വാങ്ങി അവൾ കുടിച്ചു. "ടി പെണ്ണേ അത് ഞാൻ കിടിച്ചിരുന്നതാ"

"അത് സാരമില്ല.കിചേട്ടൻ അത് കുടിച്ചോ" അവൻ പിന്നെ ഒന്നും പറയാതെ ഒരു ചിരിയോടെ അത് കുടിച്ചു. "നമ്മുക്ക് പുറത്തേക്ക് പോയാലോ. രണ്ട് ദിവസം ടൈം ഉണ്ട് നമ്മുക്ക് ലണ്ടൻ ചുറ്റി കാണാൻ.അത് കഴിഞ്ഞിട്ടാണ് മീറ്റിങ്" അവളെ അവളോടായി പറഞ്ഞു. "ആണോ എന്ന നമ്മുക്ക് പോവാം" അത് കേട്ടതും സന്തോഷം കൊണ്ട് അവളവനെ കെട്ടിപിടിച്ചു.അവനവളയും ചുറ്റിപിടിച്ചു നിന്നു കുറച്ചു നേരം.പിന്നെ നേരെ ലണ്ടന്റെ സൗന്ദര്യം അസ്വദിക്കാനായിറങ്ങി. ലണ്ടൻ ബ്രിഡ്‌ജും ടവർ ബ്രിഡ്‌ജും ലണ്ടൻ ഐ എന്നറിയപ്പെടുന്ന ജയന്റ് വീലുമെല്ലാം ഒരു കൊച്ചുകുഞ് വീക്ഷിക്കുന്ന ഭാവത്തോടെ അവൾ നോക്കി.അവളതിന്റെയെല്ലാം സൗന്ദര്യം കണ്ണകൊണ്ട് ഒപ്പിയെടുക്കുമ്പോൾ അസിൻ അവളുടെ സൗന്ദര്യം തന്റെ ഹൃദയത്തിലേക്ക് ആവാഹിക്കുയായിരുന്നു.

ആ ഒരു രണ്ടു ദിവസം കൊണ്ട് അവര് കാണാൻ പറ്റുന്ന അത്രയും സ്ഥലങ്ങൾ ചുറ്റി കണ്ടു. ഒരു ദിവസം rest ആയിരുന്നു. അങ്ങനെ മൂന്നു ദിവസത്തിനു ശേഷം ഇന്നാണ് അവരുടെ മീറ്റിങ്. 💐💐💐💐💐💐💐💐💐💐💐💐💐💐 അല്ലി പോയത് കൃതിയെ വല്ലാതെ ഒരു ധർമസങ്കടത്തിൽ ആക്കിയിരുന്നു. പക്ഷെ എല്ലാവരും ചേർന്ന് അവളെ ആ സങ്കടത്തിൽ നിന്നും കര കയറ്റി എന്ന് തന്നെ പറയാം. ഫുഡെല്ലാം കഴിച്ച് റൂമിലേക്ക് പോവുവായിരുന്നു കൃതി.അപ്പോഴാണ് ബാൽകണിയിൽ നിന്നും റൂമിലേക്ക് പോവാൻ നിന്ന അഭി അറ്ഗ് കണ്ടേ.പിന്നെ ഒന്നും നോക്കിയില്ല അക്കടെ കൂടെ അവനും റുമിനകത്തേക്ക് കയറി. "എന്താ" പെട്ടെന്നെന്തോ കാറ്റുപോലെ അവളുടെ കൂടെ അകത്തേക്ക് കയറിയ അഭിയെ കണ്ട് കണ്ണ് തള്ളി കൊണ്ട് കൃതി ചോദിച്ചു....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story