തിങ്കളാം അല്ലി💖: ഭാഗം 47

thingalam alli

രചന: SHOBIKA

 "എന്താ" പെട്ടെന്നെന്തോ കാറ്റുപോലെ അവളുടെ കൂടെ അകത്തേക്ക് കയറിയ അഭിയെ കണ്ട് കണ്ണ് തള്ളി കൊണ്ട് കൃതി ചോദിച്ചു. "അത് തന്നോട് ഒരു കാര്യം പറയാൻ" "അതിനിങ്ങനെ പേടിപ്പിക്കണോ.എന്താ തനിക്ക് പറയാനുള്ളെ" അവനെ നോക്കി ഒന്ന് കണ്ണുരുട്ടികൊണ്ട് പറഞ്ഞു. "അതുപിന്നെ താനിപ്പോ തിങ്കളെ ഓർത്ത് ഡെസ്പ് ആയിട്ടിരിക്കാണല്ലോ" "അതിന്" "അതിനുണ്ടല്ലോ അപ്പൊ ഇജ്ജ് കല്യാണം കഴിച്ചു പോയാൽ തിങ്കളെ എങ്ങനെ കാണും. അപ്പൊ ഇതിനെക്കാളും സങ്കടാവില്ലേ" അവനത് പറഞ്ഞതും അവളുടെ മുഖം വാടി. "താൻ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല.അതിനൊരു പരിഹാരം എന്റേത് ഉണ്ട്." "എന്ത് പരിഹാരം" "ഞാൻ തന്നെ കല്യാണം കഴിച്ചാൽ പ്രോബ്ലെം സോളവ്.തനിക്ക് പിന്നെ തന്റെ അല്ലിയെ പിരിയേണ്ടിയെ വരൂലാ" അവൻ പറഞ്ഞതും അവളുടെ കണ്ണ് രണ്ടും തള്ളി പുറത്തേക്ക് വന്നു. "ഹഹാഹാ..." ഇച്ചിരി നേരത്തെ ആ ഒരു മന്ദപ്പിന് ശേഷം കൃതി നിന്ന് ചിരിക്കാൻ തുടങ്ങി. "നീയിപ്പോ എന്തിനാ ചിരിക്കണേ" അവൾടെ ചിരി കണ്ട് അഭി ചോദിച്ചു. "പിന്നെ തമാശ കേട്ടാൽ ആരായാലും ചിരിക്കും" കൃതി പറഞ്ഞതും അഭി അവളെ കൂർപ്പിച്ചു നോക്കി.

"ഞാൻ തമാശയല്ല പറഞ്ഞേ,സീരിയസ് ആയിട്ടാ" അഭി കുറച്ച് ഗൗരവത്തോടെ പറഞ്ഞതും കൃതിയുടെ മുഖം ഒന്നിരുണ്ടു. "എന്താ നീ പറഞ്ഞു വരുന്നേ" "മനസ്സിലായില്ലേ, എനിക്ക് നിന്നെ ഇഷ്ടവാന്ന്.നിന്നെ കല്യാണം കഴിക്കണം എന്ന്.എന്തോ നിന്നെ കണ്ടപ്പോ തൊട്ട് ന്റെ ഹാർട്ട് ഇങ്ങനെ ലപ് ടപ്പ് പറഞ്ഞ് ഇങ്ങനെ ഉച്ചത്തിൽ മിടിച്ചോണ്ടിരിക്കാ.ഇനി നീ എന്റെ നല്ലപാതിയായി വന്നാൽ മാത്രേ അത് നേരെ മിടിക്കു.അതുകൊണ്ട് പറയുവാ,എനിക്ക് നിന്നെ ഇഷ്ടവാ... ജീവിതകാലം മുഴുവനും എന്റെ കൂടെ വേണം എന്ന ആഗ്രഹം.എന്റെ കൂടെ ഉണ്ടാവില്ല" അവൻ അവളെ നോക്കി ആർദ്രമായി പ്രണയമായി പറഞ്ഞു. "താനിത് എന്തൊക്കെയാ പറയുന്നേ.ഒരിക്കലും നടക്കാത്ത കാര്യമാണ് താനിപ്പോ പറഞ്ഞേ.താനിപ്പോ പോ,ഭൂമി വരും അപ്പോഴേക്കും പോവാൻ നോക്ക്" "അതൊക്കെ ഞാൻ പൊക്കോളാം താനിപ്പോ പറ എന്നെ ഇഷ്ടവാണോ.." ഒരു കുസൃതിച്ചിരിയോടെ അഭി ചോദിച്ചു. "അല്ല" "അല്ലെന്ന്" "അതെന്താ ഇഷ്ടല്ലാത്തെ" "ഇഷ്ടല്ലാതൊണ്ട്." "അതെന്താന്നാ ചോദിച്ചേ" "തനിക്ക് ഞാൻ ഒട്ടും ചേരില്ലാ. അതിനേക്കാൾ ഉപരി താൻ എനിക്ക് ചേരില്ലാ"

"ഓഹോ,തനിക്ക് ഞാൻ ചേരുവോ ഇല്ലയോ അറിയില്ല.പക്ഷെ താൻ എനിക്ക് പെര്ഫെക്ട് ഒക്കെയാണ്.നീ തിങ്കളെ care ചെയ്യുന്നില്ലേ.അത് തന്നെയാണ് അതിനുള്ള തെളിവ്.ഒരു സുഹൃത്തിനെ ഇത്രയും അധികം കെയർ ചെയ്യുന്ന നിനക്ക് നിന്റെ നല്ലപാതിയേയും കെയർ ചെയ്യും.സന്തോഷത്തിലും ദുഃഖത്തിലും കൂട്ടിനുണ്ടാവും. അങ്ങനെ ഒരാളെയാണ് എനിക്ക് വേണ്ടത്.അതിന് നീയാണ് ചേര്ച്ച. നീ മാത്രേ ചേരു. ഞാൻ നിനക്ക് എത്രത്തോളം പെര്ഫെക്ട് ആണെന്ന് എനിക്ക് അറിയില്ല.പക്ഷെ ഞാൻ നിന്റെ കൂടെ എപ്പോഴും ഉണ്ടാവും,നിന്റെ സന്തോഷത്തിലും,സങ്കടത്തിലും, എന്തിന് നിന്റെ മരണത്തിന് പോലും ഞാൻ കൂട്ടുണ്ടാവും.എനിക്ക് നിന്നെ ഒത്തിരി ഇഷ്ടാ. പോസിറ്റീവ് ആയൊരു തീരുമാനം എടുക്ക്. നിന്റെ ഒരു ഉത്തരം മാത്രം മതിയെനിക്ക്. I Love u...." അത്രേം പറഞ്ഞ് അഭി ഡോർ തുറന്ന് പുറത്തോട്ട് പോയി.കൃതിയാണേൽ ഇപ്പൊ ഇവിടെ എന്താ ഉണ്ടായേ എന്ന് ഒരിതിൽ കിളിപോയി നിൽക്കുവാണ്. കുറച്ചു നേരം അങ്ങനെ തന്നെ നിന്ന് പിന്നെ എന്തൊക്കെയോ തീരുമാനങ്ങൾ എടുത്ത് കൃതി പോയി കിടന്നു. ഇതും പറഞ്ഞ് അഭി രണ്ടു മൂന്നു ദിവസം അവൾടെ പുറകെ നടന്നെങ്കിലും പോസറ്റീവ് ആയൊരു റിപ്ലൈ അവളിൽ നിന്ന് അവന് കിട്ടിയിരുന്നില്ല.

അവനി കാര്യം വീട്ടുകാരെ അറിയിച്ചു. അവർക്ക് അതില്പരം സന്തോഷം വേറെയില്ല.തിങ്കളെയും ഭൂമിയെയും പോലെ തന്നെയായിരുന്നു അവർക്ക് കൃതിയും.അതുകൊണ്ട് തന്നെ അഭിയുടെ ജീവിതസഖിയായി കൃതി വരുന്നതിൽ അവർക്കൊരു എതിർപ്പും ഉണ്ടായിരുന്നില്ല.അവരും ഇക്കാര്യം കൃതിയോട് ചോദിച്ചെങ്കിലും ആ കല്യാണത്തിന് സമ്മതമല്ല എന്നായിരുന്നു പറഞ്ഞത്. അഭിക്ക് ആകെ സങ്കടമായിരുന്നു അതിനുശേഷം .പക്ഷെ അല്ലിം അക്കുവും അവനെ സമദാനിപ്പിച്ചു നിർത്തിയെക്കുവാണ്. പിറ്റേന്ന് കാലത്ത് എല്ലാരും കൂടെ ഹാളിൽ ഇരിക്കുമ്പോഴാണ് കൃതി ഒരു ബാഗും പിടിച്ച് വന്നേ. "മോളിതേവിടേക്കാ" കയ്യിൽ ബാഗും പിടിച്ചുള്ള അവളുടെ വരവ് കണ്ട് 'അമ്മ ചോദിച്ചു. "അത് അമ്മാ ഞാൻ ഫ്ലാറ്റിലോട്ട് താമസം മാറുവാണ്" "അതെന്തിനാ മോളെ.ഇവിടെ നിന്നുടെ.അഭിക്ക് മോളെ കല്യാണം ആലോചിച്ചോണ്ട് ആണേൽ വേണ്ടട്ടോ. ഞങ്ങൾ ആ കാര്യം ഇനി പറയത്തില്ല. മോള് പോവരുത്."

"അതല്ലമ്മേ. എനിക്ക് പോയേ പറ്റു.മനസ്സ് ശെരിയല്ലാ.കുറച്ചൂസം ഒറ്റക്ക് നിന്നാലെ ഒക്കെയാവു.അതിന് ഞാൻ ഫ്ലാറ്റിലേക്ക് പോവുന്നതാ നല്ലത്." അമ്മയെന്തോ പറയാൻ വന്നതും അഭി അമ്മയെ തടഞ്ഞു. "അവൾ പൊയ്ക്കോട്ടെ അമ്മേ." അവരാരും പിന്നെ ഒന്നും പറയാൻ പോയില്ല. അവൾ സ്കൂട്ടിയും എടുത്ത് അവിടെ നിന്നും പോയി. "നീയെന്ത് പണിയ അഭി കാണിച്ചേ" "എന്റമ്മേ അവളിപ്പോ പൊയ്ക്കോട്ടെ,ഇന്ന് ഏട്ടനും എട്ടത്തിയും നാട്ടിലേക്ക് വരും.അവര് പറഞ്ഞ് ശെരിയാക്കികൊളാ പറഞ്ഞിട്ടുണ്ട്. ഞാനിതാ അവരെ വിളിക്കാൻ പോവുവാണ് ഇപ്പോൾ. പിന്നെ ഭൂമിം അപ്പുവേട്ടനും കൂടെ കുറച്ച് കഴിഞ്ഞ് കൃതിടെ അടുത്തേക്ക് പോകണം.അപ്പോഴേക്കും ഞാൻ ഏട്ടനെയും എട്ടത്തിയെയും പിക് ചെയ്യാൻ എയര്പോര്ട്ടിലേക്ക് ചെല്ലട്ടെ.ബാക്കി ഞാൻ അവരോട് ചോദിച്ചിട്ട് പറയാം." അഭി അത്രേം പറഞ്ഞ് അക്കുനേം അല്ലിയേയും കൂട്ടാൻ ഇറങ്ങി. 💐💐💐💐💐💐💐💐💐💐💐💐💐💐

കൃതി നേരെ ഫ്ലാറ്റിലേക്കാണ് പോയേ.എന്തോ അവൾക്ക് ഒറ്റക്കിരിക്കണം എന്ന് തോന്നി.പലതും ആലോചിച്ചു അവൾക്ക് വട്ടവുന്ന പോലെ തോന്നി. 'എന്തൊക്കെയാണ് ദൈവമേ എന്റെ ജീവതത്തിൽ നടക്കുന്നേ. ഞാനിതിനൊക്കെ യോഗ്യായാണോ.ഒരു അനാഥയായ ഞാൻ അഭിയേട്ടന് ഒരിക്കലും ചേരില്ലാ' "ടിംങ് ടോങ്" ഓരോന്നും ഓർത്ത് കണ്ണീർ പൊഴിച്ചോണ്ടിരിക്കുയായിരുന്നു കൃതി.അപ്പൊഴാണ് കോണിങ് ബെല്ലിന്റെ ശബ്‌ദം കേട്ടെ.കൃതി കണ്ണെല്ലാം തുടച്ച് പോയി ഡോർ തുറന്നതും അവിടെ നിക്കുന്നവരെ കണ്ട് ഞെട്ടി. 💐💐💐💐💐💐💐💐💐💐💐💐💐💐 ഇന്നാണ് അവരുടെ മീറ്റിങ്.രാവിലെ റെഡിയായി ഇറങ്ങിയതും അവർക്ക് വേണ്ടി കമ്പനി കാർ വന്നിരുന്നു. അവരുടെ കാർ "zingwing" എന്ന് പേരിലുള്ള ഓഫീസിലേക്ക് എത്തിച്ചേർന്നു.അവിടെ വെച്ചായിരുന്നു മീറ്റിങ്.zingwing കമ്പനിയുമായായിരിന്നു മീറ്റിങ്....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story