തിങ്കളാം അല്ലി💖: ഭാഗം 49

thingalam alli

രചന: SHOBIKA

 "നമ്മുക്ക് കണ്ടുപിടിക്കാടാ.അവളെവിടെ പോവാനാ" അക്കു അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.അല്ലിയാണേൽ വേറെന്തോ ആലോചിച്ചിരിപ്പാണ്. ഷാളിൽ കുരുക്ക് ഇട്ടും കളഞ്ഞു ഇരിക്കുവാണ്. അതിൽ നിന്നും തന്നെ അറിയ ആള് ടെന്ഷനിൽ ആണെന്ന്. 💐💐💐💐💐💐💐💐💐💐💐💐💐💐 തലക്കെന്തോ ഭാരം തുടങ്ങിയപ്പോഴാ കണ്ണ് തുറന്നേ. ചെറിയ വെളിച്ചം മാത്രം. ആരെയും കാണാൻ ഇല്ല.ഞാനിപ്പോ എവിടെയാണ് എന്താണ് എന്ന് ഒരുപിടിയുമില്ല.കുറച്ച് നിമിഷങ്ങൾക്ക് മുമ്പ് ഉണ്ടായത് ഓർത്തെടുക്കാൻ ശ്രേമിച്ചു. "ടിംങ് ടോങ്" കോണിങ് ബെൽ അടിച്ചത് കേട്ട് പോയി കതക് തുറന്നതാണ്. മുന്നിൽ വന്ന് നിൽക്കുന്ന മഹീന്ദ്രനെ കണ്ട് ഞാൻ ഞെട്ടി.എന്തേലും ചെയ്യാൻ കഴിയുന്നതിന് മുന്നേ അയാൾ ഒരു കർചീഫ് വെച്ച് മണപ്പിച്ചിരിന്നു.അപ്പോഴേക്കും ബോധം പോയി.പിന്നെ ബോധം വന്നതും ഇവിടെയാണ്. ചുറ്റും നോക്കിയിട്ടും ഒന്നും തന്നെ കാണാൻ പറ്റുന്നില്ല.ഇനിയിപ്പോ എന്തു ചെയ്യും എന്റെ ദൈവമേ.

നിസ്സഹായതയോടെ ദൈവത്തെ വിളിക്കാൻ മാത്രേ എനിക്കാ സമയം കഴിയുമായിരുന്നുള്ളു.പേടിച്ചിട്ടാണേൽ കയ്യും കാലും വിറച്ചിട്ട മേല. ഒരു വഴിയുമില്ലാതായപ്പോ നിലത്തേക്ക് ഊർനിറങ്ങാൻ മാത്രേ സാധിച്ചുള്ളൂ. "ഇനി ഇവിടുന്ന് രക്ഷപെടാനുള്ള ഒരു വഴിയും ഇല്ല.ഇനി എനിക്കെന്റെ അല്ലിപ്പൂവിനെ കാണാൻ കഴിയില്ലേ. അഭിയേട്ടന് എന്നെ ശെരിക്കും ഇഷ്ടായിരിക്കോ.അങ്ങനെ ആണേൽ ഞാൻ അവിടുന്ന് വന്നപ്പോ പിടിച്ചു നിർത്തുവല്ലേ വേണ്ടേ.തടഞ്ഞുപോലും ഇല്ലല്ലോ." സ്വയം ഇരുന്ന് ഓരോന്ന് പറയാൻ തുടങ്ങി.വേറെ വഴിയൊന്നുമില്ല. "ഫോൺ" പെട്ടന്നാണ് ഫോണിന്റെ കാര്യം ഓർമ വന്നേ.അവിടുന്ന് ഇറങ്ങിയപ്പോ ജീൻസിന്റെ പോക്കറ്റിലാണ് വെച്ചിരുന്നേ. എടുത്തു മാറ്റാൻ മറന്ന നിമിഷത്തെ ഓർത്ത് ദൈവത്തിന് നന്ദി. പോക്കറ്റിൽ നിന്നും ഫോണെടുത്തു.അത് സ്വിച്ച് ഓഫ് ആയിരുന്നു.എങ്ങനെയൊക്കെയോ അത് ഓണക്കി എടുത്തു.പുറത്തു നിന്നും ആരേലും വരുന്നുണ്ടോ നോക്കി.ആരേലും വരുമ്പോഴേക്കും ചെയ്യണം.

"ആരെ വിളിക്കും" ഫോൺ എടുത്ത് കൻഫ്യൂഷൻ ആയി. "അല്ലിയും അക്കുവേട്ടനും നാട്ടിൽ ഇല്ല.അപ്പൊ അവരെ വിളിച്ചിട്ട് കാര്യമില്ല.അഭിയെട്ടനെ വിളിക്കാം." അവൾ ദൃതിയിൽ അവന്റെ നമ്പറിലേക്ക് വിളിച്ചു. 💐💐💐💐💐💐💐💐💐💐💐💐💐💐 ഇതേസമയം അവളെയും തിരഞ്ഞു പോവുകയായിരുന്നു അക്കുവും അല്ലിയും അഭിയുമൊക്കെ. പെട്ടന്നാണ് അഭിയുടെ ഫോൺ റിങ് ആയെ.നേരത്തെ അപ്പു വിളിച്ചപ്പോ അക്കുന്റേൽ കൊടുത്ത ഫോൺ ആണ്.ഇപ്പോഴും അവന്റെ കയ്യിൽ തന്നെയാണ്. "ദേ കൃതിയാ വിളിക്കുന്നെ" അഭിടെ ഫോണിലേക്ക് നോക്കി അക്കു പറഞ്ഞു. അവൻ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിലിട്ടു. "ഹൽ.." "ടാ പട്ടി തെണ്ടി അഭിയെട്ടാ, എന്നെയങ്ങനെ എങ്കിലും ഇവിടുന്ന് രക്ഷപെടുത്തടാ" ഒരു ഹലോ പറയാൻ പോലും സമ്മതിക്കാതെ ഇടിച്ചു കേറി അവൾ പറഞ്ഞു.

അഭിയാണേൽ അവൾ പറഞ്ഞത് കേട്ട് ഒരു വളിച്ച ചിരിയോടെ അവരെ രണ്ടാളേം "കൃതി മോളെ നീ എവിടെയാണ്" അല്ലി അവൻറെന്ന ഫോൺ പിടിച്ചു വാങ്ങിയിട്ട് ചോദിച്ചു. "അല്ലിസേ" "അല്ലി തന്നെയാടാ,നീ എവിടെയാ പറ ആദ്യം,ആരാ കൊണ്ടോയെ" അല്ലി അവലാതിയോടെ ചോദിച്ചു. "എവിടന്നറിയില്ല, ഫ്ലാറ്റിൽ നിൽക്കുമ്പോ ആരോ വന്ന് കോണിങ് ബെൽ അടിച്ചു. ഡോർ തുറന്നു നോക്കിയപ്പോ മറ്റേ മഹീന്ദ്രൻ" "What" "ഞെട്ടണ്ട അയാൾ തന്നെ.പിന്നെ എന്താ ഉണ്ടായേ അറിയില്ല.അയാൾ എന്തോ മണപ്പിച്ചതും ബോധം പോയി.ബോധം വന്നതും ദാ എവിടോ കിടക്കുന്നു.എന്നെ ഒന്ന് വന്ന് കൊണ്ടുപോ" കൃതി ദയനീയമായി പറഞ്ഞു. "നീ പേടിക്കണ്ട മോളെ ഞങ്ങൾ വന്നോളാ" അക്കുവായിരുന്നു ഇത്തവണ പറഞ്ഞേ.അഭിക്ക് എന്താ പറയേണ്ട എന്നറിഞ്ഞില്ല. "ഹലോ, ഹലോ..." പിന്നെ എന്തേലും പറയുമ്പോഴേക്കും ഫോൺ കട്ടായിരുന്നു.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story