തിങ്കളാം അല്ലി💖: ഭാഗം 50

thingalam alli

രചന: SHOBIKA

"ഹലോ, ഹലോ..." പിന്നെ എന്തേലും പറയുമ്പോഴേക്കും ഫോൺ കട്ടായിരുന്നു. "ഫോൺ കട്ടായി. ഇനിയെന്തിയും" അല്ലി കട്ടായ ഫോണും നോക്കി പറഞ്ഞു. "ഒന്നൂടെ വിളിച്ചോക്ക്" "ഔട്ടോഫ്‌ coverage area എന്ന പറയണേ" "കണ്ണനെ വിളിച്ച്, കൃതിടെ ഫോണിന്റെ ലാസ്റ്റ് ലൊക്കേഷൻ കണ്ടുപിടിച്ചു തരാൻ പറയാം.അതാ നല്ലത്" അക്കു അവന്റെ ഫോൺ 3ടുത്തു കൊണ്ട് പറഞ്ഞു "എന്ന വിളിക്ക്" അഭി ടെന്ഷനോടെ പറഞ്ഞു.ചെക്കൻ ആകെ ടെന്ഷനിൽ ആണ്.എന്താ ഏതാ ചെയ്യണ്ടേ പറയേണ്ട എന്നറിയാത്ത അവസ്ഥയിലാണ്. അക്കു അവനെ വിളിച്ചു സംസാരിച്ചു. "അസിൻ ലൊക്കേഷൻ അയച്ചു തരാ പറഞ്ഞിട്ടുണ്ട്.നമ്മുക്ക് അപ്പോഴേക്കും അപ്പുന്റേം ഭൂമിടേം അടുത്തേക്ക് പോവാം. പാവം അവര് ടെന്ഷന് അടിച്ചിട്ടുണ്ടാവും." "ആ ശെരി" 💐💐💐💐💐💐💐💐💐💐💐💐💐💐

"ഓ പുല്ല്, റെഞ്ചും ഇല്ലാ ഒരു കുന്തുവമില്ലല്ലോ ഇവിടെ" കട്ടായ ഫോണും നോക്കി കൃതി പറഞ്ഞു. "ഇന്നിപ്പോ എന്തിയുന്റെ ദൈവമേ" "പിന്നെ ആകെയുള്ള ആശ്വാസം അല്ലിയുണ്ടെനുള്ളതാ.ആ ഒരു ധൈര്യത്തിലാ നിക്കുന്നേ" പാവം കൊച്ച് പേടിയുണ്ട് എന്നാലും നല്ല ധൈര്യമുള്ള പോലെയാണ് നിൽപ്പ്. അപ്പോഴാണ് ആരോ വാതിൽ തുറന്ന് വരുന്ന പോലെ തോന്നിയെ. "ഇതിപ്പോ ആരാണാവോ.എന്തായാലും അവിടെ എവിടേലും പോയിരിക്കാ" കൃതി അതും പറഞ്ഞ് ഒരു സൈഡിൽ പോയിരുന്നു.അവളെ പെട്ടന്ന് വാതിൽ തുറന്ന് വരുന്ന ആൾക്ക് കാണാൻ കഴിയില്ല.ഇത്ര നേരം നിന്നതിന്റെ ക്ഷീണത്തിൽ കൃതി കാല് രണ്ടും നീട്ടിവെച്ചാണ് ഇരിക്കുന്നേ. പെട്ടന്നാണ് വാതിലും തുറന്ന് ആ മഹീന്ദ്രൻ ഉള്ളിലേക്ക് വന്നേ.

കൃതി അവിടെ ഇരിക്കുന്നത് പ്രതിക്ഷിക്കാതെ വന്ന മഹീന്ദ്രൻ അവൾടെ കാൽ തടഞ്ഞ് മുന്നോട്ട് ഒറ്റ വീഴ്ച്ച പതോം പറഞ്ഞ്. അതുകണ്ട് കൃതി ഒരേ ചിരിയായിരുന്നു. "അങ്ങനെ തന്നെ വേണമെടാ കാലമാടാ." അയാളുടെ പുറത്ത് ഒരു ചവിട്ട് കൊടുത്തിട്ട് പറഞ്ഞു. അപ്പോഴേക്കും പുറത്ത് നിന്ന് അയാളുടെ ഗുണ്ടകൾ വന്ന് അവളെ പിടിച്ചു വെച്ചു. "വിടെടാ എന്നെ.ആ പന്ന$@#%#% എനിക്ക് കൊല്ലണം.എന്റെ അല്ലിയോട് ചെയ്തതിനെല്ലാം എനിക്ക് പകരം ചോദിക്കണം" അവന്മാരുടെ കയ്യിൽ നിന്നും കുതറി മാറാൻ നോക്കി കൊണ്ട് അവൾ പറഞ്ഞു. "അഹ്‌ഹാ..അപ്പൊ കൂട്ടുകാരിക്ക് സംഭവിച്ചതെല്ലാം അറിയാലെ.അപ്പൊ ഒന്നും പറഞ്ഞു തെരണ്ടേ. ഒന്ന് സഹകരിച്ചാൽ നിനക്ക് കൊള്ളാം ഇല്ലേൽ നീയൊന്നും ഇവിടുന്ന് ജീവനോടെ പോവില്ല."

"അതൊക്കെ നിന്റെ മനസ്സിലിരിപ്പ് മാത്രമാണ്.എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല.പിന്നെ തന്റെ ജീവൻ പോവാതെ നോക്കിക്കോ" അവൾ പുച്ഛത്തോടെ അയാളെ നോക്കി പറഞ്ഞു. "അവളുണ്ടെന്ന് ധൈര്യത്തിലായിരിക്കും ലെ" "അതേടാ അവളുണ്ടെന്ന് ധൈര്യത്തിൽ തന്നെയാ.അവൾ മാത്രല്ല.അക്കുവേട്ടനും ഉണ്ടാവും.അഭിയേട്ടൻ ഉണ്ടാവും അപ്പുവേട്ടൻ ഉണ്ടാവും.ഭൂമി ഉണ്ടാവും.അവരൊക്കെ ഉണ്ടാവുമ്പോ നീയൊന്നും എന്നെ ഒരു ചുക്കും ചെയ്യിലെടാ" കത്തുന്ന ദേഷ്യത്തോടെ അവൾ പറഞ്ഞതും അയാൾ വന്ന വളുടെ ചെവിടത്തിക്ക് ഒന്ന് കൊടുത്തു.കൃതി ഒന്ന് വെച്ചു വീഴാൻ പോയി. "ദേ ഇത്രേയൊക്കെയുള്ളൂ നീ." അതും പറഞ്ഞ് അയാൾ അവളെ അടുത്തേക്ക് പോയി.അവകേ പിടിച്ച് കിസ്സാൻ പോയതും അയാൾ തെറിച്ചു വീണു. 💐💐💐💐💐💐💐💐💐💐💐💐💐💐

അപ്പുനടുത്തേക്ക് എത്തിയതും കാര്യങ്ങൾ ഒക്കെ അവനോട് പറഞ്ഞു.പിന്നെ കണ്ണൻ ലൊക്കേഷൻ അയച്ചതും കുറച്ച് സംഭവങ്ങൾ ഒക്കെ ആയി അവര് അവിടേക്ക് പോയി. അവിടെ എത്തിയതും അവർ കണ്ടത് കൃതിയെ പിടിച്ചു നിൽക്കുന്ന ഗുണ്ടകളും അവളുടെ അടുത്തേക്ക് ചെല്ലുന്ന ആ മഹീന്ദ്രനെയുമാണ്. എവിടുന്നൊക്കെയോ ദേഷ്യം അവർക്ക് വന്നെന്നറിയില്ല.അയാളുടെ പ്രവർത്തികണ്ട് അഭി അയാളുടെ പുറത്ത് ഒറ്റ ചവിട്ടിന് തെറിപ്പിച്ചു കളഞ്ഞു.കൃതി ഒരു ഞെട്ടലോടെ എന്താ ഇപ്പൊ ഉണ്ടായേ എന്ന ലുക്കിൽ നിക്കുന്നുണ്ട്.തലയൊന്ന് കുടഞ്ഞ് മുന്നോട്ട് നോക്കിയപ്പോഴാണ് അവൾ അവിടെ കലിപ്പിൽ നിൽക്കുന്ന അഭിയെ കണ്ടത്.അയാൾ തെറിച്ചു വീണതും പേടിച്ചിട്ട് ഗുണ്ടസ് അവളിൽ ഉള്ള പിടി വിട്ടിരുന്നു.അഭിയെ കണ്ടതും കൃതി അവനെ പോയി കെട്ടിപിടിച്ചു. അതിൽ അഭിയൊന്ന് ഞെട്ടിയിരുന്നു. "എന്താടാ പട്ടി വരാൻ വൈകിയേ,ഇത്തിരി കൂടെ കഴിഞ്ഞ് വരായിരുന്നില്ലേ.കെട്ടികൂടെ കൊണ്ടുപോകാൻ ഞാൻ ഉണ്ടാവുമായിരുന്നു"

അവൾ കരഞ്ഞുകൊണ്ട് അവന്റെ വയ്യ്റ്റിൽ ഒന്ന് ഇടിച്ചിട്ട് പറഞ്ഞു. അത് കേട്ട അഭിടെ കിളികളൊക്കെ പറന്നു പോയിരുന്നു. "നീയൊന്ന് ക്ഷേമിക്കേടി. എന്തായാലും ഞങ്ങൾ വന്നില്ലേ" അതും പറഞ്ഞ് അല്ലി അങ്ങോട്ടേക്ക് വന്നു.അപ്പോഴാണ് കൃതി അവരെ കണ്ടത് തന്നെ.കൃതി അഭിയെ വിട്ട് അവളെ പോയി കെട്ടിപിടിച്ചു. "എനികറിയായിരുന്നു ആര് വന്നിലേലും നീ വരുമെന്ന്." "ആ best എന്നിട്ടാണ് നീ അവനെ കണ്ടപ്പോ അവനെ പോയി കെട്ടപിടിച്ചത് ലെ" അക്കു അവകേ കളിയാക്കി പറഞ്ഞു. "ഒന്ന് പോ ഏട്ടാ" അവന്റെ കയ്യിൽ ഒന്ന് തട്ടിക്കൊണ്ട് അവൾ പറഞ്ഞു. "ദേ നിന്റെ ചെക്കന്റെ കിളികളൊന്നും വന്നിട്ടില്ല തോന്നുന്നു. ഒന്ന് പിടിച്ച് കൊണ്ടുപോയി കിളികളെ ഒക്കെ കൂട്ടിൽ കെറ്റിയിട്ട് വാ, അപ്പോഴേക്കും ഞാൻ ഇവരുടെ കുറച്ച് പറയട്ടെ"

കൃതിയെ അഭിടെ കൂടെ പുറത്തേക്ക് വിട്ട് അല്ലി പറഞ്ഞു. "അപ്പൊ രക്ഷക എത്തിയോ ഇത്രയും പെട്ടന്ന് പ്രതിക്ഷിച്ചില്ല" അവളെ അടിമുടി ഒന്നുഴിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു. നേരത്തെ കിട്ടിയ ചവിട്ടിൽ നിന്ന് എണീറ്റിട്ടുണ്ടായിരുന്നു. അയാളുടെ കണ്ണുകൾ അവളുടെ ശരീരത്തിൽ ആണെന്ന് കണ്ട അക്കുന് ദേഷ്യം സഹിക്കാൻ വയ്യാതെ അയാളെ അടിക്കാൻ പോയതും അല്ലി അവളുടെ കയ്യിൽ പിടിച്ചു നിർത്തി.കണ്ണുകൊണ്ട് അരുതെന്ന് കാണിച്ചു. "അതേടാ രക്ഷക തന്നെയാ ഇവരുടെയൊക്കെ.പക്ഷെ നിന്റെയൊക്കെ കാലനും കൂടെയാടാ" അവരെ നോക്കി പല്ല് കടിച്ചു കണ്ണിൽ അഗ്നിയുമായവൾ പറഞ്ഞു. അവളത് പറഞ്ഞു കഴിഞ്ഞതും പുറകിൽ നിന്നും ഒരു കൈയടി കേട്ടു. അവര് തിരിഞ്ഞു നോക്കിയതും കണ്ടു അവർക്ക് നേരെ നടന്ന് വരുന്ന നരേന്ദ്രനെ.

അയാളെ കണ്ടതും അല്ലി പുച്ഛത്തോടെ മുഖം തിരിച്ചു. "എല്ലാരും ഉണ്ടല്ലോ.എന്തായാലും നിന്റെയൊക്കെ ധൈര്യം സമ്മതിച്ചിരിക്കുന്നു.പ്രതേകിച്ചു എന്റെ മകളെന്ന് പറയുന്നവളുടെ" "തെറ്റിപ്പോയി മിസ്റ്റർ നരേന്ദ്രൻ.നിങ്ങളുടെ മകളെന്ന് ആരും പറയുന്നില്ല.ഞാനെ ദേ ഇ നിൽക്കുന്ന അങ്കിത് ഹരിനാരായണന്റെ ഭാര്യ അല്ലിത്തിങ്കളാണ്,എന്റെ അമ്മയുടെ മാത്രം മകളാണ്.പിന്നെ ഇവരുടെയൊക്കെ തിങ്കളാം അല്ലിയാണ് ഞാൻ.അത് മാത്രമാണ് ഞാൻ.ഒരിക്കൽ പോലും നിങ്ങടെ മകളാണ് എന്ന് ആരും പറഞ്ഞിട്ടില്ല" ഒരു പുച്ഛത്തോടെ അവൾ പറഞ്ഞു. "പിന്നെ നിന്റെ 'അമ്മ ഒറ്റക്ക് നിന്നെ പ്രസവിച്ചോടി,

അതോ ഇനി വല്ലാവന്മാരിൽ നിന്നും ഉണ്ടാക്കിയതാണോ" പുച്ഛം നിറഞ്ഞ ചിരിയോടെ അയാൾ പറഞ്ഞു. "ഛി, അത് നീയൊക്കെയാടാ,വല്ലാവൾ മാരിൽ നിന്നും ഉണ്ടാക്കുന്നത്.എന്റെ അമ്മ ആകെ ഒരാളിൽ നിന്നെ പ്രസേവിച്ചിട്ടുള്ളൂ.പക്ഷെ അതൊരു നികർഷ്ടജീവിയിൽ നിന്നായി പോയി എന്നൊരു തെറ്റ് മാത്രേ ആ പാവം ചെയ്തിട്ടുള്ളൂ." അയാളെ നോക്കി അറപ്പോടെയും അതിനെക്കാളേറെ കണ്ണിൽ എരിയുന്ന അഗ്നിക്ക് ഒറ്റയടിക്ക് കൊല്ലാനുള്ള ദേഷ്യത്തോടെയും പറഞ്ഞു. എന്നാൽ ഒറ്റയടിക്ക് അയാളെ കൊല്ലിലാ. ഇഞ്ചിച്ചായി നരക്കിപ്പിച്ചിട്ടെ ഈ ഭൂമിയിൽ നിന്നും അയാളെ പറഞ്ഞു വിട്.എന്നാൽ മാത്രേ മരിച്ചു പോയാ അമ്മക്ക് ശാന്തികിട്ടു......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story