തിങ്കളാം അല്ലി💖: ഭാഗം 52

thingalam alli

രചന: SHOBIKA

അല്ലി ക്രൂരമായ ഒരു ചിരിയോടെ അവരോട് പറഞ്ഞു.ആ ചിരി അവരിലേക്കും പടർന്നു. "നീയൊക്കെ എന്താ വിചാരിച്ചേ ഞങ്ങൾ വന്ന് നിന്റെയൊക്കെ പ്ലാനിൽ വീണെന്നോ.ഒരിക്കലുമല്ല.ഇതേ എൻ്റെ പ്ലാൻ ആയിരുന്നു. വന്ന് വീണത് നീയൊക്കെ ആണെന്ന് മാത്രം" അല്ലി ഒരു പുച്ഛച്ചിരിയോടെ അവരോട് രണ്ടാളോടുമായി പറഞ്ഞു. "ലണ്ടനിൽ വെച്ച് ഇയാളെന്നെ കണ്ടപ്പോ തന്നെയൂഹിച്ചു എനിക്ക് വേണ്ടപ്പെട്ടവർക്ക് എന്തേലും ഉണ്ടാവുമെന്ന്.അപ്പൊ പിന്നെ എന്തിയാൻ പറ്റും കൃതിസേ" അവൾ നരേന്ദ്രനെ ചൂണ്ടി അത്രയും പറഞ്ഞിട്ട് ചോദ്യം കൃതിക്ക് നേരെയേറിഞ്ഞു. "എന്തിയാനാ നമ്മൾ തന്നെ അവരുടെ മുന്നിൽ ചെന്ന് പെട്ട് കൊടുക്കാ വിചാരിച്ചു.അതിൽ ഞാൻ തന്നെ പെടേണ്ടിയും വന്നു ലാസ്റ്റ്" അല്ലിയെ നോക്കിട്ടാണ് അവളത്രയും പറഞ്ഞത്. "ഓഹോ അപ്പൊ എല്ലാം നേരത്തെ പ്ലാൻ ചെയ്തു വെച്ചു"മഹീന്ദ്രൻ "അതേലോ എല്ലാം പ്ലാൻ ആക്കി.അതിന്റെ ഭാഗയാണ് ലോ നിന്നെയൊക്കെ ഇങ്ങോട്ട് കൊണ്ടുവന്നേ.

അമ്മയും പെങ്ങളെയും മകളേയും ഭാര്യയെയുമൊന്നും തിരിച്ചറിയാൻപാടില്ലാത്ത നിനക്കൊന്നും നിയമത്തിന്റെ ശിക്ഷ പോര.അതോണ്ട് തന്നെയാ ഇങ്ങോട്ട് കൊണ്ടുവന്നേ.നിന്നെയൊക്കെ നരകിപ്പിച്ചു കൊല്ലാൻ.എന്റെ അമ്മയും ഞാനുമൊക്കെ അനുഭവിച്ച വേദനെയാക്കൾ ഇരട്ടിയുടെ ഇരട്ടി നിന്നെയൊക്കെ അനുഭവിപ്പിക്കാൻ" അല്ലി അത്രയും പറഞ്ഞ അടുത്തുള്ള സ്വിച്ചിൽ അമർത്തിയതും അവരിടെ രണ്ടുപേരുടെയും നിലവിളികൾ അതിനകത്ത് ഉയർന്നുകെട്ടു.ആ നിലവിളി ആസ്വദിച്ച് അല്ലി പതിയെ സ്വിച്ച് ഓഫ് ആക്കിയതും അവരിൽ നിന്നും ഷോക്കിന്റെ കണിക വിട്ടക്കലാൻ തുടങ്ങി.എന്നാലും വേദനയാൽ അവന്മാർ രണ്ടും ഇരുന്ന് കിടന്നുമൊക്കെ പിടയാൻ തുടങ്ങി.ബാക്കിയുള്ളവരിൽ പുച്ഛച്ചിരിയായിരുന്നു ഉണ്ടായിരുന്നത്. "നീയൊക്കെ കാരണം ആണുകങ്ങളുടെ വില തന്നെ കളഞ്ഞു.ഒരു സ്ത്രീ അവരുടെ വീട്ടിൽ സുരുക്ഷിതയാണ് എന്ന ബോധം വരുന്നത് അവരുടെ സ്വന്തബന്ധങ്ങൾ കൂടെയുള്ളപ്പോഴായിരിക്കും.

അവരുടെ വീട്ടിലായിരിക്കും.അതായത് അച്ഛൻ,സഹോദരൻ,ഭർത്താവ്,മകൻ എന്നിവരിൽ നിന്നൊക്കെയാണ് ഓരോ സ്ത്രീക്കും താൻ സുരുക്ഷിതമായ കൈകളിലാണ് എന്ന് തോന്നുന്നെ.അത് തന്നെയാണ് സത്യവും.ഇവരുള്ളപ്പോ തനിക്ക് ഒന്നും സംഭവിക്കില്ല എന്നൊക്കെ വിശ്വാസിച്ചാണ് ഓരോ സ്ത്രീകളും വീട്ടിൽ ജീവിക്കുന്നത്.എന്നാൽ അതിനെയൊക്കെ തകർത്തെറിയാൻ പാകത്തിലുള്ളതാണ് നിന്റെയൊക്കെ പ്രവർത്തികൾ." അക്കു മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ പറഞ്ഞു. "ഒഎസ് പെണ്ണിനോടും ചെയ്യരുത്താത്ത കാര്യമാണ് നീയൊക്കെ കൂടെ ഇവളോടും അമ്മയോടും ചെയ്തത്.അതിനൊക്കെയുള്ളത് നീയിപ്പോ അനുഭവിക്കാൻ പോവാ." അക്കു അതും പറഞ്ഞ് അപ്പുറത്ത് ഉണ്ടായിരുന്നു മെറ്റൽ ഓസ് എടുത്തു തിരിച്ചെതും അതിൽ നിന്നും തീചൂടുള്ള വെള്ളം വരാൻ തുടങ്ങി.അവൻ അതു നേരെ അവര് രണ്ടുപേരുടെയും മേൽക്കാക്കി.രണ്ടാളും കിടന്ന് നിലവിളിക്കാൻ തുടങ്ങി.അവരുടെ ശരീരമാകെ പൊള്ളി അടരാൻ തുടങ്ങി

.എന്നിട്ടും അവൻ നിർത്തിയില്ല.അവരുടെ കരച്ചിൽ കേട്ട് സന്തോഷിക്കുന്ന തിളങ്ങുന്ന രണ്ട് കണ്ണുകളുണ്ടായിരുന്നു .അല്ലിയുടെ.അതായിരുന്നു അവന് വേണ്ടിയിരുന്നതും. "മോളെ ഒന്നും ചെയ്യല്ലേ പറയ്" നരേന്ദ്രൻ അല്ലിയുടെ നേരെ തിരിഞ്ഞ് എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. അത് കേട്ടതും അല്ലി അക്കുനോട് നിർത്താൻ പറഞ്ഞു.അവൾ പറഞ്ഞത് കേട്ട് അവൻ സംശയത്തോടെ അവളെ നോക്കിയതും അവളൊന്ന് സൈറ്റ് അടിച്ചു കൊടുത്തു. എന്തോ മനസിലായ പോലെ അവൻ മാറി നിന്നു. "നീയിപ്പോ എന്താ പറഞ്ഞേ , മോളോ, ആരുടെ മോള്,ആ അങ്ങനെയൊന്ന് ഉച്ചരിക്കാൻ പോലും നിനക്കൊന്നും അവകാശമില്ല.ഒരു മകളോടും ചെയ്യാൻ പാടില്ലാത്ത പ്രവർത്തിയാണ് നീയൊക്കെ ചെയ്തത്.എന്നിട്ട് മരിക്കും എന്ന് ഉറപ്പായപ്പോ മോളല്ലേ.കൊള്ളാം" അവളതും പറഞ്ഞ് മഹീന്ദ്രന്റെ സൈഡിലോട്ട് നീങ്ങി നിന്ന് "വീട്ടിൽ സ്വന്തമായിട്ടൊരു പെണ്ണപിള്ളയുണ്ട്.

എന്നിട്ടും കണ്ണ് അന്യപെണ്ണിന്റെ മേലെ. എത്ര തവണ കെഞ്ചിയെടോ എന്റെ അമ്മ നിന്റെയൊക്കെ മുന്നിൽ. എന്നിട്ടും ഒരു ദയയും ഇല്ലാതെ ക്രൂരമായി പിച്ചിച്ചീന്തികൊന്നില്ലേ നീയൊക്കെ കൂടെ.എന്റെ അമ്മ അനുഭവിച്ചതിന് ഞാനനുഭവിച്ചതിനിരട്ടി വേദന നീയൊക്കെ അനുഭവിക്കണം.നിന്റെയൊക്കെ നിലവിളി ശബ്‌ദം ഇവിടെ ഉയരാൻ കേൾക്കണം" അതുപറയുമ്പോൾ അവളുടെ കണ്ണിൽ തീ പാറുന്നുണ്ടായിരുന്നു.ശേഷം അടുത്തിരുന്ന ഒരു കവർ തുറന്ന് അയാൾക്ക് മേലെ വിതറി.അതിൽ നിന്നും മുളകുപൊടി അയാളുടെ പൊള്ളിയടർന്ന ശരീരത്തിലേക്ക് വീഴുംതോറും നിലവിളി ശബ്‌ദം ഉയർന്നു.അവളാ കവറുമായി നരേന്ദ്രന് മുന്നിൽ വന്ന് നിന്നു. "സ്വന്തം ഭാര്യയെ മകളേം പിച്ചിച്ചീന്തുകയും, മറ്റവന്മാർക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്ത നീയൊന്നും ജീവനോടെ ഇരിക്കാൻ പാടില്ലാ." അല്ലി അതും പറഞ്ഞ് അയാളുടെ മേലേക്ക് ബാക്കി ഉള്ള മളകുപൊടിയെല്ലാം വാരിവിതറി. ശേഷം അവരുടെയെല്ലാം കയ്യിൽ ഒരു പാക്കറ്റിൽ ആസിഡ് നിറച്ചത് വെച്ചു കൊടുത്തുതും ഒരു.പെണ്ണിനോടും ഇനിയിങ്ങനെയൊന്നും ചെയ്യാതിരിക്കാൻ അവരുടെ മേലേക്ക് അതെറിഞ്ഞു.

അവര് രണ്ടും പിടഞ്ഞു പിടഞ്ഞു നിലത്തേക്ക് വീണു.പച്ചമാംസം കരിഞ്ഞ മണം അവിടെയാകെ നിറഞ്ഞു. അവർക്കാകെ ഓക്കാനം വന്നതും പുറത്തേക്കിറങ്ങി.ശേഷം ഒരു തീപ്പൊരി കൊണ്ട് ആ സ്ഥലം അഗ്നിക്കിരയാക്കി.ഒരു തരം പകയോടെ അല്ലി ആ തീനാളത്തിലേക്ക് നോക്കി നിന്നു.പതിയെ പതിയെ അത് കെട്ടടങ്ങി. അവളുടെ കണ്ണുകളും അതോടൊപ്പം അടഞ്ഞു തുടങ്ങി.പൂർണമായി അടഞ്ഞു പോവുന്നതിനു മുമ്പ് അവൾ കണ്ടു അങ്ങകലെ നിന്നും അവകേ നോക്കി പുഞ്ചിരിക്കുന്ന അവളുടെ അമ്മയെ.കണ്ണുകൾ പൂർണമായി അടഞ്ഞതും അവളക്കുവിന്റെ കൈകളിലേക്ക് തളർന്നു വീണു. "അല്ലി.. അല്ലി" അക്കു അവകേ തട്ടിയുണർത്താൻ നോക്കി. "അക്കു വണ്ടിയിൽ കേർ വേഗം.ഹോസ്പിറ്റലിൽ പോവാം" അപ്പു വണ്ടിയെടുത്തുകൊണ്ട് അവരുടെ മുന്നിൽ നിർത്തികൊണ്ട് പറഞ്ഞു. അവൻ അവളേയും എടുത്ത്‌ വണ്ടിയിലേക്ക് കയറി നേരെ ഹോസിപിറ്റലിലേക്ക് പോയി.

ഹോസ്പിറ്റലിൽ അല്ലിയെ കിടത്തിയ റൂമിനു മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് അക്കു.ടെൻഷൻ കാരണം എന്ത് ചെയ്യണം ഏത് ചെയ്യണം എന്നറിയാത്ത അവസ്ഥ.കണ്ണുകൾ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.മറ്റുള്ളവരുടെയും അവസ്ഥ ഇത് തന്നെയാണ്.കൃതി കരഞ്ഞു കൊണ്ട് അഭിയുടെ തോളിൽ തലവെച്ചിരിപ്പുണ്ട്. ഭൂമി അപ്പുവിന്റെ കയ്യിൽ ചുറ്റപിടിച് അവിടെ നിൽപ്പുണ്ട്. വാതിൽ തുറന്ന് ഡോക്ടർ വന്നതും അക്കു ഡോക്ടറിന്റെ അടുത്തേക്കോടി. "ഡോക്ടർ എന്റെ അല്ലിക്ക്.." വാക്കുകൾ പൂര്ണമായിരുന്നില്ല.അത്രയും ടെന്ഷനിൽ ആയിരുന്നു അവൻ ആ നിമിഷം. "ഏയ് കൂൾ മിസ്റ്റർ" "അങ്കിത്" "പേഷ്യന്റിന്റെ " "Husband ആണ്" "ആ ഒക്കെ അങ്കിത്. ഇയാളുടെ വൈഫിന് കുഴപ്പമൊന്നുമില്ല. she is alright." ഡോക്ടർ അത് പറഞ്ഞപ്പോഴാണ് അവന്റെ ശ്വാസം ഒന്ന് നേരെ വീണത്. "ആ പിന്നെ ഒരു ഹാപ്പി news ഉണ്ട്." ഡോക്ടർ അത് പറഞ്ഞതും അവര് സംശയത്തോടെ നോക്കി. "She is pregnant. ur going to be a father. congrats man" അവനൊരു shakehand കൊടുത്തുകൊണ്ട് പറഞ്ഞു. "എന്താ പറഞ്ഞേ" കേട്ടത് സത്യമാണോ എന്നറിയാതെ കിളിയൊക്കെ പറന്നുപോയ നിൽപ്പോടെ അക്കു ചോദിച്ചു.......തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story