തിങ്കളാം അല്ലി💖: ഭാഗം 8

thingalam alli

രചന: SHOBIKA

"What is going on here" "പണിപ്പാളി മോളെ" അല്ലിടെ അടുത്തേക്ക് ചേർന്ന് നിന്ന് അവൾ കേൾക്കാൻ പാകത്തിൽ കൃതി പറഞ്ഞു. അല്ലി ദയനീയമായി കൃതിയെ നോക്കി. അവളാണേൽ മുഖത്ത് നിഷ്‌കു ഭാവവും ഫിറ്റ് ചെയ്തു നിൽക്കുവാണ്. "എന്താ രണ്ടാൾക്കും നാവില്ലേ ഉത്തരം പറയാൻ" "ഉണ്ടേലും കാണിച്ചു തരിലെടാ കാലാ" അല്ലി ആത്മഗതം എന്നോണം പറഞ്ഞു.ഉറക്കെ പറഞ്ഞാൽ പണി പാളുവെ. "സോറി സർ" നിഷ്‌കു ലുക്കിൽ രണ്ടാളും പറഞ്ഞു. "Both of u Come to my cabin" അതും പറഞ്ഞ് അവൻ തിരിച്ചു പോയി. "എടി പണിയായെന്ന് തോന്നുന്നു." അല്ലി നഖം കടിച്ചോണ്ട് കൃതിയോട് പറഞ്ഞു. "തോന്നന്നലല്ല മോളെ പണി തന്നെയാണ്.എന്നാലും നീ കാലനെന്ന് പറഞ്ഞപ്പോ ഇത്രേം പ്രതിഷിച്ചില്ല. നീ കാരണം ഇപ്പൊ അങ്ങേര് എന്റെ കൂടെ കാലനവുമെന്നാ തോന്നുന്നേ"കൃതി. "മിണ്ടാതെ എന്റെ കൂടെ വന്നില്ലേൽ ഞാനായിരിക്കും നിന്റെ കാലൻ കേട്ടല്ലോ" അല്ലി കണ്ണുരുട്ടികൊണ്ട് പറഞ്ഞു. "കെട്ടിയോനും കെട്ടിയോളും കൂടെ എന്നെ കൊല്ലനിറങ്ങിയെക്കുവാണോ" കൃതി ദയനീയമായി ചോദിച്ചു. "അതേലോ. ഭാ മോളെ ഭാ" അതും പറഞ്ഞ് കൃതിയെയും ഉന്തികൊണ്ട് അല്ലി അക്കുവിന്റെ ക്യാബിനിലേക്ക് പോയി. "Shall we get in സർ" ഇനി അനുവാദം ചോദിച്ചില്ല എന്നു വേണ്ട.

"Get in" അവൻ അത് പറയലും അവര് രണ്ടും കൂടെ അതിനകത്തോട്ട് കയറി. "വന്നോ രണ്ടും" അവൻ പുച്ഛത്തോടെ ചോദിച്ചു. പക്ഷെ അവരൊന്നും മിണ്ടിയില്ല.അവർക്കറിയാം മിണ്ടിയാൽ ചിലപ്പോ കാലൻ അവരുടെ ചീട്ടുകേറുമെന്ന്. എന്തിനാ വെറുതെ പണി ഇരന്ന് വാങ്ങുന്നെ ലെ. "നിങ്ങൾ എന്തിനാ ഓഫീസിൽ വരുന്നേ.file എറിഞ്ഞു കളിക്കാനോ. അങ്ങനെയാണേൽ വല്ല പറമ്പിലും പോയി ക്രിക്കറ്റോ വല്ലോം കളിക്കണം.അല്ലാതെ ഇവിടെ വന്ന് വേണ്ട " അവൻ കലിപ്പിൽ പറഞ്ഞു. "സോറി സർ.ഇനി ഇങ്ങനെ ഉണ്ടാവില്ല" കൃതി നിഷ്‌കളങ്കമായി പറഞ്ഞു. "അതെന്താ ഈ കുട്ടി മിണ്ടില്ലേ" അവൻ അല്ലിയെ നോക്കി കൊണ്ട് കൃതയോട് ചോദിച്ചു. "അതെന്തിനാ എന്നെ നോക്കി ചോദിക്കുന്നേ. സ്വന്തം ഭാര്യല്ലേ അപ്പൊ അവളോട് ചോദിച്ചൂടെ"ലെ കൃതിടെ ആത്മ. "എന്തെലൊന്ന് പറയെടി" കൃതി അല്ലി കേൾക്കാൻ പാകത്തിൽ പറഞ്ഞു. "സോറി സർ we don't repeat this again" അവൾ അതും പറഞ് കൃതിടെ കൈയും പിടിച്ച് തിരഞ്ഞു നടക്കാൻ ഒരുങ്ങി.അപ്പോഴേക്കും പുറകെ നിന്ന് അവന്റെ വിളി വന്നു. "രണ്ടാളും ഒന്ന് നിന്നെ" ഇത് അവരുടെ മരണവിളി ആണോ എന്ന് സംശയം ഇല്ലാതില്ല. എന്തായാലും നോക്കാ നമ്മുക്ക്. അവന്റെ ആ വിളി കേട്ടതും അവര് രണ്ടാളും തിരഞ്ഞു അവനെ നോക്കി.

"അങ്ങനെ അങ്ങു പോയാലോ" അതും പറഞ്ഞ് അവൻ അവരുടെ അടുത്തേക്ക് വന്നു. അവന്റെ ആ വരവും പിന്നിൽ നിന്നുള്ള വിളിയും കേട്ട് രണ്ടാളും ഇനിയെന്താ എന്ന ലുക്കിൽ അവനെ നോക്കി നിക്കുന്നുണ്ട്. "ഇത്രേം ചെയ്തിട്ട് don't repeat this again എന്ന് പറഞ്ഞങ്ങു പോയ മതിയോ" "അപ്പൊ ഞങ്ങൾ ഇനിയും ചെയ്യാണാ"ലെ അല്ലിടെ മനസ്സ്. പുറത്ത് പറഞ്ഞാൽ പണി കിട്ടൂലെ. "എന്തായാലും രണ്ടാൾക്കും ചെറിയ ഒരു പണി തരാം" അവൻ അവരെ നോക്കി താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു. "ഇനി എന്താണാവോ ദൈവമേ" ലെ അല്ലിടെ മനസ്‌. അവര് രണ്ടും എന്താവും എന്നറിയാതെ ടെന്ഷന് അടിച്ചു നിക്കുവായിരുന്നു .അപ്പോഴാണ് ഒരു കെട്ട് ഫൈലുമായി അതാ പ്യുണ് ചേട്ടൻ രംഗത്തേക്ക് വരുന്നത്. "അഹ് ഞാൻ പറഞ്ഞ ഫൈലെല്ലാം ഉണ്ടല്ലോ ലെ" "അഹ് സർ.സാറ് പറഞ്ഞപോലെ അഞ്ചു വർഷം മുമ്പ് തൊട്ട് ഇപ്പൊ വരെയുള്ള ഫയൽ എല്ലാം ഉണ്ട്.കുറച്ചും കൂടെ ഉണ്ട്.അതേടുത്തിട്ട് വരാം സർ." "ഏയ് ഇങ്ങോട്ട് കൊണ്ടുവരേണ്ട. ദാ ഇവരുടെ കാബിനിൽ വെച്ചാൽ മതി" "ഒക്കെ സർ" പ്യുണ് അതും പറഞ്ഞ് പോയി. ആ ഫൈലുകളിലേക്ക് തന്നെ നോക്കി നിൽക്കുവാണ് അല്ലിയും കൃതിയും.അവർക്ക് മനസിലായി ഇതവർക്കുള്ള പണിയാണ് എന്ന്.

"അഹ് പറഞ്ഞു വന്നത് ദേ ഇരിക്കുന്ന ഫൈലുകളും ബാക്കി നിങ്ങടെ ക്യാബിനിലെത്തും അവ എല്ലാം തന്നെ ക്രോസ്സ് ചെക്ക് ചെയ്ത് ഇന്ന് submitt ആക്കിയിട്ട് പോയാ മതി രണ്ടാളും കേട്ടല്ലോ" അത് കേട്ടതും രണ്ടാളുടെ മുഖവും വീർത്തു. "അഹ് സർ" ഇനി അവിടെ നിന്നാൽ അല്ലി വല്ലോം പറയും എന്ന് പേടിച്ചിട്ട് കൃതി ആ ഫൈലും കൂടെ അല്ലിടെ കയും പിടിച്ചു വലിച്ചോണ്ട് പോയി.പിന്നെ അവൾടെ കൈ വിട്ടത് അവരുടെ കാബിനിൽ എത്തിയിട്ടാണ്. "എന്നാലും എന്തൊരു പണിയാണ് തന്നേ. ഇത്രേം നമ്മൾ എങ്ങനെ ഒരു ദിവസം കൊണ്ട് തീർക്കും മുത്തേ" ഫൈലുകളിലേക്കും അല്ലിടെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട് കൃതി പറഞ്ഞു. "ഞാൻ ആ കാലമാടനെ വല്ലോം ചെയ്യും കൃതി.എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്" അല്ലി പല്ല് കടിച്ചോണ്ട് പറഞ്ഞു. "പൊന്ന് മോളെ ഇപ്പൊ ഇത്രേ കിട്ടിയുള്ളൂ.ഇനിം താങ്ങാൻ വയ്യാത്തൊണ്ട് പറയുവാ.

വിട്ടേക്ക്.നമ്മുക്ക് വേറൊരു അവസരത്തിൽ പണി കൊടുക്കാം. അല്ലേൽ നീ തന്നെ കൊടുത്തോ,നിന്റെ കെട്ടിയോനല്ലേ.നിങ്ങൾ ഭാര്യയും ഭർത്താവും ആവുമ്പോ അങ്ങനെ കേസൊന്നും ആവില്ല.ഞാനും കൂടെ ചേർന്നാൽ ചിലപ്പോ അത് കുരിശാവും വെറുതെ എന്തിനാ" "കേസൊ" അല്ലി ഒരു സംശയത്തോടെ ചോദിച്ചു. "ആ കേസ്.ഒന്നെങ്കിൽ നീ അങ്ങേരെ കൊല്ലും.അല്ലേൽ അങ്ങേര് നിന്നെ കൊല്ലും.അതുവല്ലെങ്കിൽ രണ്ടും കൂടെ എന്നെ കൊല്ലും.എങ്ങനെ പോയാലും ഒരു കൊല ഉറപ്പാ" കൃതി ഒരു നേടുവീർപോടെ പറഞ്ഞു. "മിണ്ടതിരുന്ന ഇത് തീർക്കാൻ നോക്ക് പിശാശേ ഇല്ലേൽ നീ പറഞ്ഞപോലെ ചിലപ്പോ ഇവിടെ കോല നടക്കും" അല്ലി അവളെ നോക്കി കണ്ണുരുട്ടികൊണ്ട് പറഞ്ഞു. അല്ലി പറഞ്ഞത് ശെരിയായത് കൊണ്ട് കൃതി ഒന്നും മിണ്ടാതെ ഇരുന്ന് ജോലി ചെയ്യാൻ നോക്കി.രണ്ടും കൂടെ ഇരുന്നും കിടന്നും നടന്നും ഒക്കെ ജോലി ചെയ്യുന്നുണ്ട്.ഓരോ ഫൈലും അങ്ങോട്ടും ഇങ്ങോട്ടും നോക്കി സമയം പോയതറിഞ്ഞില്ല രണ്ടും.....തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story