തൂമഞ്ഞ്: ഭാഗം 1

രചന: തുമ്പി

കോട വന്ന് വഴിയേ മൂടി കൊണ്ടിരിക്കയാണ് .... വണ്ടിടെ ലൈറ്റ് പോലും പ്രകാശിക്കാത്തപ്പോലെ ...... യാത്ര ദുസ്സഹമായി തീരുമെന്നൊരു പേടി പോലും എന്നെ അലട്ടാത്തതെന്തേ ???

എന്തെങ്കിലും ചെയ്ത തീർക്കാനുണ്ടെന്ന തോന്നലല്ലെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ..... ഒരു ലക്ഷ്യബോധവുമില്ലാത്ത എന്നെ പോലൊരാൾക്ക്  എന്തോന്ന് ജീവിതം .... ദാ ഇവിടെ വച്ച് തീർന്നുന്ന് പറഞ്ഞാലും സന്തോഷമേ ഉള്ളു .....

ജീവിതത്തോടുള്ള ആ പുച്ഛഭാവം ഒരു മൂളി പാട്ടിലേക്ക് വഴുക്കി കളഞ്ഞ് സ്റ്റിയറിങ്ങിൽ താളം പിടിച്ചു ,, മുന്നോട്ട് നീങ്ങി......

തലക്കകത്ത് അഹങ്കാരം കുമിഞ്ഞ് കൂടുമ്പോ ,, ദൈവത്തിന് നമ്മെ തോൽപ്പിക്കാൻ വാശി ഉണ്ടാവുമെന്ന് മുത്തശ്ശി പറഞ്ഞതിങ്ങനെ ഓർമ്മ വന്നു ...

അഹങ്കാരമെന്നാണോ പറയേണ്ടത് ,അതോ തൻ്റേടമെന്നാണോന്നെനിക്ക് നിശ്ചയമില്ല ... ഏതോ ഒന്ന് കൂടിയത് കൊണ്ടല്ലെ ഞാനിങ്ങനെ തനിച്ചൊരു യാത്രക്ക്  മുതിർന്നത് .... ഏതായാലും എല്ലാത്തിനും ഒരു  തീരുമാനമാവുമെന്നുറപ്പായി...

കോട എൻ്റെ കാഴ്ച്ചയെ അപഹരിച്ചിരിക്കുന്നു ....  ഊന്നുവടിയില്ലാത്ത  ഒരു അന്ധൻ്റെ അവസ്ഥ എന്താണെന്ന് ഇപ്പോ എനിക്ക് ഊഹിക്കാൻ കഴിയുണ്ട് .. വണ്ടി ചലിക്കുന്നുണ്ടെന്ന് മാത്രം .... എങ്ങോട്ടാണെന്നെനിക്ക് നിശ്ചയമില്ല .... ഏത് നിമിഷവും വഴി തെന്നി ഞാൻ നിലം പതിച്ചേക്കാം ..... വണ്ടി ഓഫ് ചെയ്ത അനുകൂല സാഹചര്യത്തിനായി കാത്ത് നിക്കാനും തോന്നുന്നില്ല .... ഈ കാടിന് നടുവിൽ ഒറ്റക്കെങ്ങനെ നിൽക്കും ...  ഇടക്കിടെ ഏന്തി വലിഞ്ഞ് ഗ്ലാസ് തുടച്ചോണ്ടിരുന്നു .....

അരിച്ച് നീങ്ങുന്ന വണ്ടിയെ തോൽപ്പിച്ച് എന്തിനെന്നില്ലാതെ കുതിച്ചുയരുകയാണ് ഹൃദയതാളം .....

വല്ല മനുഷ്യജീവിയെ കാണാൻ ഇനി എത്ര ദൂരം പോണാവോ ...? ബ്രേക്കിൽ ചവിട്ടി ,, ഫോണെടുത്തതും എൻ്റെ കണ്ണിൽ ഇരുട്ടു പടർന്നു .....
നോ സെർവീസ് .... ഞാനിവിടെ അകപ്പെട്ടാ പെട്ടതു തന്നെ .... ഫോൺ താഴെ വെയ്ക്കുമ്പോ കൈകളിൽ നിന്നും ചൂട് പൊയ്പ്പോയിരിക്കുന്നു ... അപകടം തൊട്ടു മുന്നിൽ വന്നിളിച്ച് കാണിക്കുമ്പോ ,,, ജീവിതത്തോട് തോന്നുന്നൊരു വാത്സല്യമുണ്ട് .... ഒരാവേശമുണ്ട് ... അതാണിപ്പോ എന്നിൽ .... ഞാൻ പെട്ടു പോയെന്നുറപ്പായതും കൈകൾ മരവിച്ചു ... ശരീരമാകെ തണുപ്പുകയറി..... തൊണ്ട വരണ്ട് പോയി...... എന്താണ് സംഭവിക്കാൻ പോണതെന്നൊരു ഊഹവുമില്ല ......

പതുക്കെ ഗ്ലാസ് താഴ്ത്തി തല പുറത്തേക്കിട്ടതും   തണുപ്പരിച്ച് കയറി എന്നെയങ്ങ് മൂടി കളഞ്ഞപ്പോലെ .... ഓരോ  ചുടുനിശ്വാസത്തിനും  നല്ല  തണുത്ത ഉച്ഛ്വാസവായു അകത്തേക്ക് കയറാൻ തുടങ്ങിയതും വല്ലാത്തൊരു ഫീൽ ..... ഇതൊക്കെ ആസ്വദിച്ചോണ്ടിരുന്നാ ഒരു പക്ഷെ ഇതെൻ്റെ അവസാന ശ്വാസോഛോസമായിരിക്കും .....

ചുറ്റുമുള്ള പുകമറയിൽ നിന്ന് ഒരു രൂപം പോലും വേർതിരിച്ചറിയുന്നില്ലല്ലോ ഈശ്വരാ ....!

ഇരുകണ്ണുകളും  വിരലുകൾ കൊണ്ട് അടർത്തി മാറ്റി ... കോർണിയയുടെ വ്യാസം കൂട്ടിയാ വല്ലതും കാണോന്ന് അറിയണമല്ലോ .... എവിടെ ഒരു കുന്തോം മനസിലാവുന്നില്ല .... ഫോണുമെടുത്ത് പുറത്തേക്ക് ചാടി ,ഡോർ ആഞ്ഞടച്ചു ..... പതുക്കെ മുന്നോട്ട് നടന്നു ...... ചുറ്റും എന്താണെന്ന് പോലും മനസിലാവുന്നില്ല .... ഒന്നു രണ്ടടി മുന്നോട്ട് വച്ചതും ,,,,വലിയൊരു അലർച്ച ......

അമ്മേ .... ആന ....! നിന്നിടത്ത് നിന്ന് അനങ്ങാൻ പോലുമുള്ള ശേഷിയില്ലാതെ  മരവിച്ച് പോയി ......

" രാത്രി സമയത്ത്  ഒറ്റയാൻ ഇറങ്ങും ..... അതിൻ്റെ മുന്നിൽപ്പെട്ടാ ,,,, ഈ ജന്മത്തിൻ്റെ എക്സിപിരിഡേറ്റായെന്നൂഹിക്കാം ....."

കുട്ട്യച്ഛൻ്റെ വീരസാഹസ കഥയിലെ നർമ്മം പുരണ്ട വാക്കുകൾ എന്നിലൊരു കമ്പനമായി മുഴങ്ങിക്കേട്ടതും  തിരിഞ്ഞൊരൊറ്റ ഓട്ടമായിരുന്നു......  വണ്ടിയിൽ ചെന്നിടിച്ചതും ,,,, പുറകിലേ കോടയിലേക്കൂളിയിട്ട്  നോക്കി....  ഡോർ തുറക്കാനായി കൈകൾ പരതി കൊണ്ടിരുന്നു ..... തനിക്ക് ചുറ്റുമുള്ള 16 cm  നകത്ത് ഒന്നുമില്ലെന്ന് കണ്ടതും ഡോർ വലിച്ച് തുറന്ന് ചാടി കയറി ..... പരിഭ്രമത്താലെ  സീറ്റ് ബെൽറ്റ് മുറുക്കി  വണ്ടി സ്റ്റാർട്ട് ചെയ്തു ..... ഒരു ജീവിയും മുന്നിൽ വന്ന് ചാടല്ലേ ഈശ്വരാന്നൊരു ഉൾവിളി നടത്തി ,,,, നിറുത്താതെ ഹോണടിച്ചു .... ഒരു തരത്തിൽ പറഞ്ഞാ ആ ഹോണടി എൻ്റെ ദയനീയമായ നിലവിളിയാണ് ....


" പനി ഇറങ്ക് ര നേരമാ .... ഇന്ത നേരത്തിൽ പോകാതെ ...."

മുറുക്കി ചുവന്ന വായയിലെ കറപിടിച്ച പല്ലുക്കാട്ടി ഒരു വൃദ്ധൻ നൽകിയ മുന്നറിയിപ്പിനെ താനെത്ര നിസാരമായാണ് തള്ളി കളഞ്ഞത് ....കണ്ണിൽ നിന്നും നീർ തുള്ളികൾ പൊടിഞ്ഞു തുടങ്ങി ....
കണ്ണുകൾ മാറി മാറി തുടച്ചോണ്ടിരിക്കുമ്പഴാ ഞാൻ ശ്രദ്ധിച്ചത് ,, കോട പതിയെ നീങ്ങുന്നുണ്ട്... മുന്നത്തെ അത്ര ശക്തിയില്ല .....

വളഞ്ഞ പുളഞ്ഞ വഴിയെ  ഇപ്പോ എനിക്ക് കാണാൻ കഴിയുന്നുണ്ട് ..... എത്രയും വേഗം ഈ കാട്ടിൽ നിന്നൊന്ന് പുറത്ത് ചാടിയാ മതി ...... നെഞ്ചിടിപ്പിന് അല്പം ശമനം ഉണ്ടേലും ,,, കണ്ണിൽ നിന്നെന്തിനോ വേണ്ടി നീർ തുള്ളികൾ പൊഴിഞ്ഞ് ചാടി കൊണ്ടിരിക്കുന്നു ..... ഇടക്കിടെ കണ്ണ് തുടച്ചോണ്ടിരിക്കുന്നേലും  അതിങ്ങനെ വന്നോണ്ടിരിക്കുവാ ...... അതിനനുസരിച്ച് ചങ്കിൽ വല്ലാത്ത നീറ്റൽ .......!


നീ കാരണമല്ലെ ഞാനിങ്ങനൊരു സാഹസത്തിനിറങ്ങി പുറപ്പെട്ടത് .... നീ എന്നെ തനിച്ചാക്കിയോണ്ടല്ലെ ,,, ഞാനിങ്ങനെ ഒറ്റപ്പെട്ടത് ....... കണ്ണുനീർ തുരു തുരാ ചാടാൻ തുടങ്ങിയതും ,, ഞാനറിയാതെ ബ്രേക്ക് ചവിട്ടി ..... സ്റ്റിയറിങിൽ തല ചായ്ച്ച് കിടന്നതും,,,,, ആ മുഖം ഇങ്ങനെ തെളിഞ് വരുന്നു......
ഒപ്പം ആ വിളിയും ......

" ചോട്ടു..... ഇങ്ങ് വാടി ........"

ഹാ ..... ചങ്ക് പൊട്ടുന്ന വേദന ...... ഇത്രയും നേരം കടിച്ചമർത്തിയ  സങ്കടം മുഴുവൻ ഒരു വിങ്ങിപ്പൊട്ടലിലേക്ക് വഴിമാറി........

ആരെന്നെ മനസിലാക്കിയില്ലാന്ന് പറഞ്ഞാലും നിക്കൊരു സങ്കടമുണ്ടായിരുന്നില്ല ..... പക്ഷെ ,,, നീ .... അതെനിക്ക് വിശ്വസിക്കാൻ പോലും തോന്ന്ണില്ല.....

എന്നിലെ  കുസൃതിയും കുറുമ്പും നിറചിരിയാലെ ആസ്വദിച്ചിരുന്ന നീ ..... എന്നെ വാത്സല്യത്തോടെ കൊണ്ട് നടന്നിരുന്ന നീ ...... ഇന്ന് മറ്റാർക്കോ സ്വന്തമെന്നോ ....

അഭീ .... i can't image that .....!

ഇരു കയ്യാലെ കണ്ണുകൾ അമർത്തി തുടച്ച് .... ബോട്ടിലിൽ നിന്നൽപ്പം വെള്ളം കുടിച്ചു ....

ഫോണിൽ പാട്ട്  വച്ച് ബ്ലൂട്ടൂത്ത് കണക്ട് ചെയ്‌ത ,,, വണ്ടി എടുത്തു ......


ആർദ്രമീ ധനുമാസ
രാവുകളിലൊന്നിൽ ആതിര വരും
പോകുമല്ലേ സഖീ..........


തുടരാം ....... 

Share this story