തൂമഞ്ഞ്: ഭാഗം 16

thoomanj

രചന: തുമ്പി

" നീ ഇനി ഇതൊന്നും തെറ്റായി വ്യാഖ്യാനിച്ചേക്കരുതെ ......😃 " കമലേടെ വായിൽ നിന്ന് രണ്ട് മുട്ടൻ മറുപടി പ്രതീക്ഷിച്ച അവനെ അവളാദ്യമായി ഞെട്ടിച്ചു ... " വ്യാഖ്യാനിച്ചാൽ .....😎 " അത് കേട്ട് സാം ചിരിച്ചെന്നല്ലാതെ ഒന്നും പറഞ്ഞില്ല ....😅 ചുറ്റുമുള്ളതിലേക്ക് കണ്ണോടിച്ചോണ്ട് ഇരുവരും ഫുഡ് കോർട്ടിലേക്ക് നടന്നു നീങ്ങി .... അതൊരു ഓപ്പൺ കോർട്ടായിരുന്നു .... പുഴയോരത്തുള്ള തണൽ മരത്തിന് ചുവട്ടിലുള്ള ടേബിളിലവർ ഇടം പിടിച്ചു ...

പത്തു തരം കൂട്ടുമായി സദ്യ മുന്നിലെത്തിയതും വായിൽ വെള്ളം വന്നു ..... അല്ലെങ്കിലും മ്മളെ നാട്ടിൻ പുറത്തെ രുചിക്കൂട്ട്.... അതൊന്ന് വേറെ തന്നെയാ ....!!! " നമുക്ക് എക്സ്ചേഞ്ച് ചെയ്താലോ ..." കമലയിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ ചോദ്യം കേട്ട് പാതി കയ്യിലും വായിലുമായ അവിയലും കൊണ്ട് സാം നിശ്ചലമായിരുന്നു... അപ്പഴേക്കും അവൾ കഷ്ടപ്പെട്ട് ഊണ് മാറ്റി ...... അത് കഴിഞ്ഞതും ഇഷ്ടപ്പെട്ട കറികൾ കൈമാറുന്ന തിരക്കിൽ മുഴുകി രണ്ടു പേരും .....

എല്ലാം കഴിഞ്ഞപ്പഴേക്കും വാഴയില ചവിട്ട് നാടകം കഴിഞ്ഞ വേദി പോലെ ആയിരുന്നു ...😁... മുഖത്തോട് മുഖം നോക്കി ചിരിച്ച് അവർ ആസ്വദിച്ച് കഴിച്ച് തുടങ്ങിയതും കമല അവനോടായി ചോദിച്ചു ,,, " സാമിന് ഈ ലോകത്തുള്ള എല്ലാര്ടെം മനസ്സ് വായിക്കാനാവുമോ ..?? " അവൾടെയാ നിഷ്കളങ്കമായ ചോദ്യം കേട്ട് അവനൊന്ന് ചിരിച്ചൂന്നല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല ... അത് കണ്ട് അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു ,,, " പറ ..... സാം ....... പ്ലീസ് ...... 😞 "

" കഴിയുമെങ്കിൽ ....??? " കൈക്കുമ്പിളിലെ രസം വലിച്ച് കുടിച്ചോണ്ടവൻ ചോദിച്ചതും അവൾ പറഞ്ഞു ,,, " എനിക്കൊരാൾടെ മനസ്സ് വായിച്ച് തരണം ...." " അഭിടെതാവും...." " ഹാ ........" " നീയല്ലെ പറഞ്ഞെ അവൻ്റെ കെട്ട് കഴിഞ്ഞൂന്ന് .... ഇനിയെന്തിനാ നിനക്കവനെ.... " " എന്നാലും അറിയാലോ എന്നോടൊരിത്തിരി ഇഷ്ടേലും ഉണ്ടോന്ന് .... ഉണ്ടെന്നറിഞ്ഞാ അത് മാത്രം മതിയെനിക്ക് ....."😢 അവൾ കണ്ണ് നിറച്ച് ചങ്കിടറി കൊണ്ട് പറഞ്ഞതും സാമവൾക്ക് വെള്ളമെടുത്തു കൊടുത്തു ....

" എടി പെണ്ണേ .... നീ എന്തിനാ ഇങ്ങനെ കരയുന്നെ .... എനിക്കറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ .....😠 മര്യാദക്ക് കണ്ണ് തുടച്ചോ .... വെറുതെ മനുഷ്യൻ്റെ മൂഡ് കളയാൻ ...."😏 സാം പറയുന്നത് കേട്ട് കണ്ണ് തുടച്ചോണ്ടവൾ പറഞ്ഞു ,,,, " ഞാൻ കരയുന്നതിന് നിനക്കെന്താ ...😏 നിൻ്റെ മൂഡ് എന്നെ ആശ്രയിച്ചാണോ ഇരിക്കുന്നത് ....😏 " " ഒരിക്കലുമല്ല ....😏.... എൻ്റെ മുന്നിലിരുന്ന് മോങ്ങാൻ പറ്റില്ല ... വേണേ അങ്ങട് മാറിയിരുന്ന് കരഞ്ഞോ ...😏 " 😏...

അവളൊരു പുച്ഛത്തോടെ എല്ലാമെടുത്ത് പൊതിഞ്ഞോണ്ട് അടുത്ത ടേബിളിലേക്ക് മാറി .... എത്ര രസത്തിൽ കഴിച്ച് തുടങ്ങിയതാ .... ഇപ്പോ ദാ രണ്ടു പേരും രണ്ടു ധ്രുവത്തിൽ നിന്ന് നിറയൊഴിക്കയാ .... സാം തിരിഞ്ഞിരുന്നോണ്ട് പറഞ്ഞു ,,, " കണ്ണുനീരൊഴുക്കി ഇവിടെ പ്രളയമൊന്നും സൃഷ്ടിക്കല്ലെ പൊന്നേ .... വേണേ ഒരു പൈപ്പ് കണക്ട് ചെയ്ത തരാം അങ്ങ് പുഴയിലേക്കൊഴുക്കിയാ മതി .....😁 " 😠.... കൈയ്യിൽ കിട്ടിയ വെള്ളത്തിൻ്റെ ബോട്ടിലെടുത്തവള്ളൊരൊറ്റ ഏറായിരുന്നു....

എന്നാ സാം അത് ഭംഗിയായ് ക്യാച്ച് ചെയ്തോണ്ട് കുപ്പി തുറന്ന് ഒരിറക്ക് വെള്ളം കുടിച്ച് പെണ്ണിനൊന്ന് സൈറ്റടിച്ച് കൊടുത്തു ...😉 യ്യോ ...... കമല ദേവി മെൽറ്റിങ്ങ് പോയിൻറും കടന്നിരിക്കയാ .....അവളിപ്പോ അവസ്ഥാമാറ്റത്തിന് വിധേയമാകുമെന്ന് തോന്നിയതും സാം അവൾടെ ടേബിളിലേക്ക് ഷിഫ്റ്റ് ചെയ്തു ..... അത് കണ്ടതും അവൾ അവൻ വന്നതേ കാണാത്ത മട്ടിൽ വേഗം കഴിച്ചോണ്ടിരുന്നു ... അവനുള്ളിൽ ചിരി വന്നു ..... കന്യാ മറിയമേ ...

. ഇത്ര കുറുമ്പുള്ള പെൺകുട്ടികളും ലോകത്തുണ്ടോ ....😅... സാധാരണ ഇത്തരം വെയിറ്റിടൽ കണ്ടാ കട്ട കലിപ്പാവുന്ന സാമിനിന്ന് ചിരി മാത്രം ....😍 അല്ലെങ്കിലും ചിലർക്ക് മാത്രം നമ്മളെ രസിപ്പിക്കാൻ കഴിയാറുണ്ട് .... ചിരിപ്പിക്കാൻ ... കരയിപ്പിക്കാൻ ....കുറുമ്പ് പിടിപ്പിക്കാൻ ... അങ്ങനെ പലതും .... അതിനൊക്കെ കഴിയുന്നൊരാളുണ്ടേ ,,, അത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ .... ?? സ്നേഹം കൊണ്ടാണെന്ന് തോന്നിയിട്ടുണ്ടോ ....??? അല്ലെന്ന് ഞാൻ പറഞ്ഞാൽ ....😉

ചില സമയത്ത് ,, തികച്ചും തിരക്കു പിടിച്ചൊരിടത്ത് വച്ച് ഏതെങ്കിലും ഒരാളുമായി നിങ്ങൾ കൺകോർത്തിട്ടുണ്ടോ ...??? അല്ലെങ്കിൽ ഏതോ ഒരപരിചിതനുമായി അവിചാരിതമായി മനോഹരമായൊരു പുഞ്ചിരി കൈമാറിയിട്ടുണ്ടോ .....???? അങ്ങനെ ഒരു സംഭവവും നടന്നിട്ടില്ലെങ്കിൽ നിങ്ങൾ സൂക്ഷ്മമായ ഒരു കാര്യവും ശ്രദ്ധിക്കാറില്ലെന്ന് ഞാൻ പറയും ....😉 ഇനി ഉണ്ടെങ്കിൽ അത് എന്ത് കൊണ്ടാണെന്ന് പറയട്ടെ ....... ഓരോ മനുഷ്യനും ഓരോ എനർജി ലെവലുണ്ട് ....

. നമ്മുടേതിന് തുല്യമായ ആളെ നമ്മുടെ അബോധ മനസ്സ് ആകർഷിച്ചോണ്ടിരിക്കും .... അതിൻ്റെയൊരു പരിണിത ഫലമായി മനോഹരമായ പലതും നടക്കുന്നൂന്ന് മാത്രം ...... മനസ്സെന്ന് പറഞ്ഞാ അതൊരു വിസ്മയം തന്നെയാണ് ....!!! നമുക്കറിയാവുന്നതിലപ്പുറം ....!!! എന്തായാലും സാമിൻ്റെയും കമലയുടെയും മനസ്സിൻ്റെ വീണ കമ്പികൾ ആരോ മീട്ടുകയാണ് .... താളാത്മകമായി ....😍 ....കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story