തൂമഞ്ഞ്: ഭാഗം 2

thoomanj

രചന: തുമ്പി

ആർദ്രമീ ധനുമാസ 
രാവുകളിലൊന്നിൽ ആതിര വരും
പോകുമല്ലേ സഖീ ....🎼...

അഭിക്ക്  ഏറ്റവും പ്രിയപ്പെട്ട വരികളാണ് .... അല്ല ,ഇപ്പോ എനിക്കും .... അവനിഷ്ടമുള്ളതെന്തും ഞാനും നെഞ്ചേറ്റി തുടങ്ങുകയായിരുന്നില്ലെ ....

സുന്ദരമായ ഓർമ്മകൾ നോവായി തീർന്നതും കണ്ണുകൾ ആർത്തിരമ്പി പെയ്യാനൊരുങ്ങി നിൽക്കയാണ് ... ഒരിറ്റു പുറമേക്ക് ചാടിയാ ,പിന്നെ നിലക്കാൻ പാടാവും...... പാട്ട് ഓഫ് ചെയ്ത ,നിറഞ്ഞ് വന്ന കണ്ണുനീരിനെ ഒരു ഉച്ഛ്വാസ വായുവിനൊപ്പം മൂക്കിലേക്ക് വലിച്ചെടുത്തു .......

പിടിവള്ളി വിട്ട് താഴെ വീണപ്പോലെ ബോധമണ്ഡലത്തിലേക്ക് വന്നതും ,,,, വീണ്ടും ഹൃദയം, താളം മാറ്റി പിടിക്കാൻ വെമ്പൽ കൂട്ടി  ...... എന്നെ തോൽപ്പിക്കാനായി പ്രകൃതി  തുനിഞ്ഞിറങ്ങിയിരിക്കയാണ് ..... കോടയുടെ രൂപത്തിലാണെന്ന് മാത്രം ....! മങ്ങിയ കാഴ്ച്ച പോലും അന്യമാവുകയാണല്ലോ ... യാഥാർത്ഥ്യത്തെ മനസ്സംഗീകരിക്കാൻ ഒരുങ്ങുമ്പഴാണ് ധൈര്യം ചോർന്ന് പോകുന്നത് ......

" എൻ്റെ കൃഷ്ണാ ... ഏതോ ഭ്രാന്തിന് ഞാനിറങ്ങി പുറപ്പെട്ടു .... എൻ്റെ ഉള്ളിലെ തീ നീ കാണുന്നില്ലെ .... അതൊന്നണക്കാൻ ഒരു യാത്ര കൊണ്ടാവുമെന്ന് തോന്നിയോണ്ടല്ലെ പോന്നത് ...... എൻ്റെ അമ്മയെ ഓർത്തെങ്കിലും നിക്കൊരു ആപത്തും വരുത്തരുത് ..... സുരക്ഷിതമായൊരിടത്ത് എത്തുന്ന വരെ എൻ്റെ കൂടെ നിക്കണേ .... വല്ലപ്പോഴുമല്ലെ ഞാൻ റിക്വസ്റ്റ് നടത്താറുള്ളു .... അതോണ്ട് ,,, ഈ ഫയലൊന്ന് സ്വീകരിച്ച് സൈൻ ചെയ്തേക്കണേ ...."

ദയനീയമായ സ്വരത്താലെ കണ്ണനോട് റിക്വസ്റ്റ് നടത്തി നാവ് ഉൾവലിച്ചതേ ഉള്ളു ,,, ദേ ഒരു വെളിച്ചം .... ആളനക്കവും .......

അല്ലേലും എനിക്കറിയായിരുന്നു ,,,ൻ്റെ കള്ള കണ്ണൻ ന്നെ പ്പോലെ സുന്ദരിയായ ഒരു പെങ്കൊച്ച്  അപേക്ഷിച്ചാ ഉപേക്ഷിക്കില്ലാന്ന് .....

ഒരു ദീർഘ നിശ്വാസത്തോടെ വണ്ടി ഒതുക്കി.... ഗ്ലാസൊന്ന് നനച്ച് തുടച്ച് ... ചുറ്റും നോക്കി .......

വഴി വിളക്ക് പോലെ ഒരു വൃദ്ധൻ ..... കൂടെ ഒരു സ്ത്രീയും ...... തീ ചൂടേറ്റ് തലയിലൂടെ കബ്ലി പുതച്ചിരിപ്പാണ് ... രണ്ടു പേരുടെ കണ്ണും എൻ്റെ വണ്ടിയിലേക്കാണ് ..... പന്തിക്കേടൊന്നും തോന്നാത്തോണ്ട് സ്വെറ്റർ വലിച്ചിട്ട് തലയും മൂടി,, ഒരു കൂളിംഗ് ഗ്ലാസും വച്ച് പുറത്തോട്ടിറങ്ങി ...

" കാപ്പി ....."

പൊട്ടിപൊടിഞ്ഞ എല്ലാ പല്ലും കാണിച്ച് അവരെന്നോട് ചോദിക്കുന്നത് കേട്ടപ്പഴാ ,എനിക്ക് കത്തിയത് .....
ചായക്കടയാണ് ....... എനിക്കത് പതിവില്ലേലും കുടിച്ച് കളഞ്ഞേക്കാം ..... നേരം വെളുക്കോളം ഒരത്താണി തന്നാലോ .... ?

" മം ...... "  നറു ചിരിയാലെ  തല കുലുക്കിയതും ആ സ്ത്രീ ആ കുഞ്ഞു കടയിലേക്ക് കയറി ....

വല്ല മയക്കുമരുന്നും കൂട്ടി കുഴച്ചാലോന്നോർത്ത് ഞാനാ സ്ത്രീയുടെ പുറകെ വച്ചു പിടിച്ചു .... അവരെടുക്കുന്ന സാധനങ്ങൾ സസൂക്ഷ്മം വീക്ഷിച്ചു ....

" ഒറ്റയേൽ ഇന്ത നേരത്തിൽ വന്തിട്ടിയേ,, ധൈര്യന്താ .....!"

ആശ്ചര്യത്തോടെയുള്ള അവരുടെ ചോദ്യം കേട്ട് നല്ലോണമൊന്നിളിച്ചു .പിന്നെ ഗ്ലാസും  ശരിയാക്കി  ഗമയിലങ്ങനെ നിന്നു....

ശിക്കാരി ശംഭുവിനെപ്പോലെ ഏതാണ്ടൊക്കെയോ എങ്ങനാണ്ടൊക്കെയോ ഇതുവരെ എത്തിയതാ ... എന്നു വച്ച് കുറഞ്ഞ് കൊടുക്കേണ്ടല്ലോ ......😉

അവർ പകർന്ന് തന്ന ചുടു ചായ ഊതി കുടിക്കുമ്പോ  ചുറ്റും  കണ്ണയച്ചപ്പഴാ ,, ഞാനത് കണ്ടത് ...
ഇവിടെ അങ്ങിങ്ങായി ഒരു പത്തു പേരെങ്കിലും കാണും ...... ഒന്നൂടെ സൂക്ഷിച്ച് നോക്കിയതും എല്ലാം പുരുഷ കേസരികൾ ......

ഒരു പേടി ഉള്ളിലുണ്ടോന്ന് ചോദിച്ചാ ,,, ഇല്ലാതില്ലാതില്ല ..... കോട നീങ്ങുന്നതിനനുസരിച്ച് ഓരോ വണ്ടിയും തെളിഞ്ഞു വന്നു .....
എൻ്റെ പരിഭ്രമം പിടിച്ച നോട്ടം കണ്ട് ,,,,, ആ സ്ത്രീ പറഞ്ഞത് കേട്ട് ,എനിക്കവരോടൊരു വാത്സല്യം തോന്നി ...

എല്ലാ രാത്രികളിലും  ആരെങ്കിലും കാണുമത്രേ ഇങ്ങനെ .... വഴി തെറ്റിയവരും ,,, എല്ലാം അറിഞ്ഞിട്ടും എന്നെപ്പോലെ വന്ന് ചാടിയവരും അങ്ങനെ ഓരോ വിധത്തിൽ വന്നുപെട്ടവർ.... അവർക്കൊരു ചായ ഇട്ടു കൊടുത്തു ,ഇങ്ങനെ കൂട്ടിരിക്കുന്നത് അവർക്കൊരു ഹരമാണത്രേ .....

അവരെന്നെ തീക്കായാൻ വിളിച്ചേലും ഞാനത് നന്ദിയോടെ നിരസിച്ചു .... എനിക്കി തണുപ്പു മുഴുവൻ ആസ്വദിക്കണം .... ഓരോ തുഷാര കണികകളും എൻ്റെ ശരീരത്തെ പൊതിഞ്ഞ് കെട്ടണം .... അവസാനം തണുത്തു വിറക്കുമ്പോ ,, ചൂട് കൊള്ളണം .....

ആഹാ .... ഇരു കയ്യും കൂട്ടി ഉരസി ,, അൽപ്പം മുന്നോട്ട്  നടന്നു .... വള്ളിപടർപ്പ് കൂട്ടി കെട്ടിയ ഇരിപ്പിടത്തിൽ നിലയുറപ്പിച്ചു .... അങ്ങേതലക്കൽ കാലും നീട്ടി ഒരു യുവകോമളൻ ഇരുന്നുറങ്ങുന്നു ....

അങ്ങേരിരിക്കുമ്പോലെ ഇരിക്കാണേൽ നല്ല സുഖമായിരിക്കും ... ഇതിപ്പോ ഇങ്ങനെ കാലും തൂക്കിയിട്ടിരുന്നാ ,എൻ്റെ ആന്തരികാവയവങ്ങൾക്കല്ലെ പണി കിട്ടുന്നത് .... അങ്ങേ തലക്കലേക്ക് ബ്ലഡിനെ എത്തിക്കണം ,,, അതിനിരട്ടി ഫോഴ്സോടെ താഴെ നിന്ന് മുകളിലേക്കെത്തിക്കണം ..... പാവം .... മനപൂർവ്വം ഒരു കോശത്തെ പോലും കഷ്ടപ്പെടുന്നത് നിക്കിഷ്ടല്ല ......

ഒന്നും നോക്കീല എതിരേ ,നീട്ടി ഇരിക്കുന്ന കാലിന് ഒരൊറ്റ തട്ട് കൊടുത്തു .... ഇങ്ങനെയൊക്കെയല്ലെ ആധിപത്യം സ്ഥാപിക്കുക ... അങ്ങേര്ടെ  കാലുകൾ തെന്നിമാറിയ നിമിഷത്തിൽ ഞാനെൻ്റെ കാലുകൾ നീട്ടിവച്ചു ...

എന്നാ സുഖനിദ്രയിൽ നിന്നുണർന്ന അങ്ങേരെന്നെ രൂക്ഷമായി നോക്കുന്നത് കണ്ട് നല്ലോരു പാൽ പുഞ്ചിരി നൽകി ..... ദാ ഇങ്ങനെ .... എല്ലാ പല്ലും കാണിച്ചോണ്ട് ..... ഈ ഈ.......

എൻ്റെ മനോഹരമായ ചിരി കണ്ടിട്ടായിരിക്കും ,,, രൂക്ഷനോട്ടം ഒരു ഓഞ്ഞ നോട്ടത്തിലേക്ക് വഴി മാറിയിരിക്കുന്നു ...... അതും കാൽ മുതൽ അങ്ങ് ഉച്ചി വരെ ..... MRI സ്കാനിംഗാണോന്ന് വരെ തോന്നിപ്പോകും ..... ത്രിമാന ദ്യശ്യത്തിനായുള്ളൊരു പരതൽ  പോലെ ...... ദൈവമേ വല്ല പീഡന വീരനുമായിരിക്കോ ......???

സ്വെറ്റർ എടുത്ത് നെഞ്ചോട് ചേർത്ത് വച്ചു ,,,, അന്നേരം അറിയാതെ വായിൽ നിന്നും രണ്ടക്ഷരം പുറത്തേക്ക് വീണു ...

" എന്താ ....."

" ഒന്നുല്ല ..... പെണ്ണ് തന്നെയല്ലേന്ന് നോക്കീതാ ..... അല്ലേ ഞാൻ ....."


മലയാളം .... മാതൃഭാഷാ ....... തലയിലെ ബൾബ് രണ്ട് വട്ടം മിന്നികത്തിയതും ഒരു ചെറു  ചിരി ഉള്ളിൽ വിരിഞ്ഞു ....

" അല്ലേ ,, നിങ്ങൾ ???.... " പറഞ്ഞ് നിറുത്തിയതിൻ്റെ ബാക്കി കൂടി കേൾക്കാൻ ആകാംഷയോടെ ഉറ്റു നോക്കി ....

" അല്ലേ ഞാൻ  അടിച്ച് പല്ല് തെറിപ്പിച്ചിരുന്നു ..... അത്ര തന്നെ ... "

"  പെണ്ണുങ്ങളെ റൊമ്പ ഇഷ്ടാണോ ..."

" അയ്യേ .... എന്തിന് ... എനിക്കാ വർഗത്തിനെ തന്നെ ഇഷ്ടല്ല.... എച്ചി സ്വഭാവമാവും ... ദാ ഇത് പോലെ ...."

ഈ ... ഈ ...... ഈ ...... പിന്നേം ഒരവിഞ്ഞ ചിരി നൽകി ....... ഈ ചിരി കണ്ടു പിടിച്ചവനെ സമ്മതിക്കണം .....

" അതേ .... എന്നെയിങ്ങനെ നോക്കിയിരിക്കണ്ട ... ഞാൻ ആൾ മഹാ പെശകാ..... ജയിലീന്ന് പരോളിനിറങ്ങിയതാ .... കുട്ടിക്ക് വേറെ സ്ഥലത്ത് പോയിരുന്നൂടെ..... "

" ജയിലീന്നോ..... എനിക്ക് ഭയങ്കര മോഹാ അവിടത്തെ കഥ കേൾക്കാൻ .... ഒന്ന് പറഞ്ഞ് തരോ ...."

എൻ്റെ നിഷ്കളങ്കമായ ചോദ്യം അങ്ങേർക്ക് പിടിച്ചില്ലാന്ന് തോന്നുന്നു .... പല്ല് കടിക്ക്ണ് .... മുഷ്ടി ചുരുട്ട്ണ് .... അമ്മച്ചിയേ ഒരു മാതിരി നോട്ടം .... മ്മക്ക് ഇനി അയാളെ നോക്കണ്ട ....നേരെ മുകളിലേക്ക് നോക്കിക്കോ എല്ലാരും .... ആകാശം കാണുന്നില്ലെ അത് .......
എന്നാ ഈ പെശകൻ എന്നെ തന്നെ നോക്കുവാല്ലോ ....... തോന്നാണോ ..... ഒരു കണ്ണിനെ ആകാശത്ത് തന്നെ നിറുത്തി ... മറുകണ്ണ് താഴെക്ക് കൊണ്ടന്നു...

മംഹം........ പേടിക്കണ്ട ... ഞാൻ ശ്വാസം വലിച്ചതാ.... എല്ലാരും ആകാശത്തേക്ക് നോക്കിക്കോ ... അങ്ങേര് നമ്മളെ തന്നെയാ നോക്കുന്നെ ..... വല്ലാതെ നോക്കിയാ കല്ലെടുത്തെറിയുന്ന് മൂപ്പർക്കറിയാത്തോണ്ടാവും......

" ഡീ .... കാൽ മാറ്റെടി ....."

ഹോ .... അത്രേ ഉള്ളോ ... അത് പറഞ്ഞാ പോരെ ഇങ്ങേർക്ക് ....അതിനാണോ ഇങ്ങനെ നോക്കി പേടിപ്പിച്ചേ ..... എന്നെ പ്പോലെ നല്ല കുട്ടിയെ ഇങ്ങേർ ഈ ജന്മത്തി കണ്ടിട്ടുണ്ടാവില്ല .....

" കാൽ മാറ്റാനോ .... നിങ്ങൾ വേണേ എൻ്റെ കാലിന് മുകളി കാൽ വച്ചോ ... സെറ്റല്ലേ .... "

.....കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story