തൂമഞ്ഞ്: ഭാഗം 20

thoomanj

രചന: തുമ്പി

സാം ......!!! അതും ആർമി വേഷത്തിൽ ......!!!!! വിശ്വാസം വരാതെ അവൾ കണ്ണുകൾ ഇറുക്കിയടച്ച് തുറന്നു നോക്കി .... അതെ സാം തന്നെ .....!!! അവളുടെ കണ്ണുകൾ വിടർന്നു .... കൊടുമ്പിരി കൊള്ളുന്ന തണുപ്പിലും പൊള്ളുന്ന വെയിലിലും തളർച്ചയില്ലാതെ പരാതിയില്ലാതെ ഭാരമുള്ള തോക്കുമേന്തി ജീവൻ പണയം വെച്ച് നമുക്ക് കാവലായി നിൽക്കുന്ന ഒരു ധീരയോദ്ധാവാണോ തനിക്കരികിലായിരിക്കുന്നേ .....???? അവളുടെ ശരീരമാകെ കോരിതരിച്ചപ്പോലെ..... രാജ്യത്തിന് വേണ്ടി ജീവിതം മാറ്റി വച്ച പടയാളി ......!! ആലോചിക്കും തോറും അവളുടെ സിരകളിലെ രക്തപ്രവാഹം കൂടി..... രോമങ്ങൾ ഒരു തരിപ്പാലെ നിവർന്ന് നിന്നു.......

രാജ്യ സ്നേഹം തിളച്ച് മറിയുമ്പോ റഹ്മാൻ സാറിൻ്റെ ജയ് ഹോ സോങ്ങാണ് ചിന്തകളിലാദ്യം ഇടം പിടിക്കുന്നത് .... അവളാ പടത്തിലേക്ക് വീണ്ടും വീണ്ടും നോക്കിയതും ആ പാട്ടിങ്ങനെ മുഴങ്ങി നിന്നു..... jai ho ..... jai ho ... jai ho .... jai ho ... aaja aaja jind Shamiyane aaja Ke tale jari wale nile aasman ke tale jai ho ... jai ho..... കമലക്ക് എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യാൻ തോന്നി ..... ശക്തിയിൽ അമർത്തിപ്പിടിച്ച് വച്ചയാൾടെ ശരീരമാകെ തളർന്നത് കണ്ട്,,, ബോധം പോയോന്നോർത്ത് സാമവളെ എത്തി നോക്കി .... തൻ്റെ ഫോണിൻ്റെ ഡിസ്പ്ലേയിലേക്ക് നോക്കി തരിച്ചിരിക്കുന്ന കമലയെ കണ്ട് അവൻ്റെ ചുണ്ടിൽ ചിരി വിടർന്നു ....

ഐസ് ക്യൂബുകളെല്ലാം അലിഞ് തീർന്നിരിക്കുന്നു ... ഒരു കുസൃതിയെന്നോണം മാർദ്ദവുമുള്ള ആ കൈ പിടിച്ചൊന്ന് തിരിച്ചു ...... ഹാാാാാാാ .........😡 എഴുന്നേറ്റിരുന്നവൾ സാമിനെ തുറിച്ച് നോക്കിയ സ്പോട്ടിൽ അവൻ ബെഡിലേക്കങ്ങ് മറിഞ്ഞു ..... " കുഴപ്പമൊന്നുല്ലല്ലോന്ന് ചെക്ക് ചെയ്തതാ ......" 😁 കളിയാക്കി ചിരിച്ചോണ്ടവൻ പറഞ്ഞതും ,,തൻ്റെ മുന്നിലിരിക്കുന്നത് ജവാനാണെന്നും സല്യൂട്ടടിക്കണമെന്നും എല്ലാം ഒരു നിമിഷത്തേക്കവൾ മറന്നു .... തലയിണയെടുത്തു ഒരേറു കൊടുത്തോണ്ട് പറഞ്ഞു ,,,, " ശരിയായിട്ടില്ല .... എൻ്റെ വിരൽ ഒടിഞ്ഞിരിക്കുന്നു ..... എനിക്കിപ്പോ ഡോക്ടറെ കാണണം ...." 😓

പാറി വന്ന തലയിണ ഒരു തൂവൽ പോലെ ക്യാച്ച് ചെയ്ത മാറത്തണക്കി പിടിച്ച് സാമതിനെ ചുംബിച്ചോണ്ട് പറഞ്ഞു ,,, " നീ ആരോടാ മുത്തെ കള്ളം പറയുന്നെ ... ഒന്ന് ... നിനക്കൊരു കുഴപ്പവുമില്ലാന്ന് ഉറപ്പാണ്.... രണ്ട് .... ഈ കൃഷ്ണമണി വലത്തോട്ട് ചലിപ്പിച്ച് പറയുന്നത് മുഴോം കള്ളമാണ് ....😅 " അത് കേട്ട് ഉടനെ കമല കൃഷ്ണ മണി ഇടത്തോട്ടാക്കി പറഞ്ഞു ... " എൻ്റെ വിരലിന് ഭയങ്കര വേദന .... എനിക്കിപ്പോ ഡോക്ടറെ കാണണം ... ഇപ്പഴോ വിശ്വസിക്കോ ... " 😂.

.... സാമിന് ചിരി അടക്കാനായില്ല .... " വിരലിൻ്റെ വേദന മാറണേ ,,, എന്നെ ഒന്ന് മസാജ് ചെയ്താ മതി ....." 😂 " അയ്യട.... എനിക്കൊഴിവ് വന്നിരിക്കുന്നു .... "😏 സാമിൻ്റെ അടുത്തേക്കായി മലക്കം മറിഞ്ഞോണ്ടവൾ കിടന്നു ... " ശരിക്കും അങ്ങനെയാണോ കള്ളം പറയുമ്പോ ഉണ്ടാവാ ...." ഇപ്പോ സാമിനെ അവൾക്ക് ഭയങ്കര വിശ്വാസാ ..... ഇനി അവൻ കള്ളം പറഞ്ഞാ പോലും വിശ്വസിക്കുമെന്ന മട്ടിൽ ..... അവനവളെ നോക്കി ചിരിച്ചോണ്ടൊന്ന് മൂളിയതും അവൾ കൗതുകം കൊണ്ട് പിന്നെയും ചോദിച്ചു .... " ശരിക്കും ...... " " ആടി .... പെണ്ണെ ....." " എന്നാ ഇനിയും കുറെ ടിപ്സ് പറഞ്ഞ് താ ......" അവൾ കൊഞ്ചി കൊണ്ട് ചോദിച്ചതും സാം ചിരിച്ചോണ്ടങ്ങനെ കിടന്നു ..

. " ടിപ്സൊക്കെ അവിടെ നിക്കട്ടെ ... again & again നിന്നോടൊരൊറ്റ കാര്യേ പറയാനുള്ളു...... അഭിടെ മാര്യേജ് കഴിഞ്ഞു .... ഇനിയും അവനെ ഓർത്ത് കരയരുത് .... ഈ സ്വപ്നങ്ങൾ കാണാൻ എല്ലാവർക്കും കഴിയും .... എന്നാ കണ്ട സ്വപ്നങ്ങൾ നടപ്പിലാക്കുന്നത് കുറച്ചു പേരാ ..... സ്വപ്നം യഥാർത്ഥമാവണെങ്കി ഹാർഡ് വർക്ക് വേണം .... Hard work is Good work ..... ഒരു വർക്കും ചെയ്യാതെ ഇപ്പോ ഇരുന്ന് കരഞ്ഞിട്ട് കാര്യല്ല .... കുറഞ്ഞ പക്ഷം ഇഷ്ടാണെന്നെങ്കിലും അവനോട് പറയാമായിരുന്നു... കഴിഞ്ഞത് കഴിഞ്ഞു ... ഇനി കുറെ കരഞ്ഞോണ്ട് ഒരു ഫലവുമില്ല .... വേറെം നല്ല കുറെ പയ്യന്മാരുണ്ട് സൊസൈറ്റിയിൽ .... എന്നെപ്പോലെ....ഒന്നിനെയങ്ങ് വളച്ച് കെട്ടിയേക്കണം ....

എന്നിട്ടെ അഭിക്ക് പ്രൊപ്പോഷണലായി കുറച്ച് കുട്ടികളെം പ്രൊഡ്യൂസ് ചെയ്ത അവരെം നോക്കി സുന്ദരായി ജീവിച്ച് കാണിക്കണം .... ഒരു പൂട്ടുണ്ടാക്കിയിട്ടുണ്ടേ അത് തുറക്കാനൊരു ചാവിയുമുണ്ടാകും .... അതുപോലെയാണ് ഓരോ പ്രശ്നവും ... പ്രശ്നമുണ്ടേ അതിനൊരു സൊലൂഷനുമുണ്ടാകും ....!! പ്രശ്നം വന്നാ ഏറ്റവും മികച്ച സൊലൂഷൻ കണ്ടെത്തുന്നത് നമ്മുടെ മിടുക്കുപോലിരിക്കും .... നമ്മുടെ ജീവിതാ ,,, അതെങ്ങനെയാവണമെന്ന് നമ്മൾ തന്നെയാ തീരുമാനിക്കേണ്ടത് .... നമ്മുടെ സന്തോഷവും സങ്കടവും ആരെയും ആശ്രയിച്ചാവരുത് ..... അത് നമ്മളിൽ നിഷിപ്ത്തമാവണം.... കേട്ടോടി കമല ദേവി ..... "😠

ചുണ്ട് കടിച്ച് പിടിച്ചോണ്ട് ഇത്തിരി കലിപ്പിൽ പറഞ്ഞു നിറുത്തിയതും ,,, കമല ഒരു ഞെട്ടലോടെ തല കുലുക്കി കാണിച്ചു ..... പിന്നെയും അവളവനെ നോക്കി ..... കണ്ണുകളടച്ചങ്ങനെ കിടക്കയാ ....... അല്ല ..... ഇവിടെ വന്ന് കിടക്കാനാണേ ,, ഇവനെന്തിനാ രണ്ട് റൂം വാങ്ങിയെ .... 🙊... ലെഗേജ് വെക്കാനോ ...🙊 അവൾ ചിന്തിച്ച് തീർന്നില്ല അപ്പഴേക്കും ആൾ കണ്ണ് തുറന്നു ..... ചൂടോടെ മറുപടി ഇപ്പോ വരും ... നെഞ്ച് പടപടാ മിടിച്ചതും അവൾ വേഗം സാമിൻ്റെ കണ്ണ് പൊത്തി പിടിച്ചു ....

" ഞാൻ ചുമ്മാ ആലോചിച്ചതാ... .. " ഒരു പശ്ചാതാപത്തോടെ പറഞ്ഞതും സാം അവളെ കൈ തട്ടി കൊണ്ടെഴുന്നേറ്റു .... " ഒരു പത്തു മിനിറ്റ് സമയം തരും ... അതിനകത്ത് കുളിച്ച് ഫ്രഷായി വന്ന് എൻ്റെ കതകി തട്ടിയിരിക്കണം ...... അല്ലാത്തപക്ഷം ,,, ഞാനിത് വന്ന് ചവിട്ടി തുറന്ന് നിന്നെം കൊണ്ട് പോകും ...." " എങ്ങോട്ട് ... ???? " കമലേടെ സംശയം ന്യായമാണ് ..... " എൻ്റെ വീട്ടിക്ക് .... അമ്മക്കൊരു മരുമോളെ വേണം പോലും ........ പോടീ കഴുതെ അവിടന്ന് ..... നിനക്കൊന്നും കഴിക്കാൻ വേണ്ടെ..... എല്ലാം പൂട്ടി പോണതിൻ്റെ മുന്നെ ഇറങ്ങിയാ വല്ലോം കിട്ടും ..... mmmmm ..... Hurry up ......." സാം പുറത്ത് കടന്ന് കതകടച്ചതും അവളൊന്ന് ശ്വാസം വലിച്ചു വിട്ടു ......

എൻ്റമ്മച്ചിയേ എന്തൊരു സാധനമാണത് ...... കാണാൻ കൊള്ളുന്നത് തിന്നാനൊക്കൂലാന്ന് പറയുന്നത് എത്ര ശരിയാല്ലെ ..... ഒടുക്കത്തെ ലുക്കാ....... സ്വഭാവോ ,, പടക്ക കടക്ക് തീപിടിച്ചപ്പോലെ ..... കമല ഫ്രഷായി വന്ന് കുറച്ച് മിനുക്കി പണി നടത്തി കൊണ്ടിരിക്കുമ്പോ ഡോറിൽ ക്നോക്ക് ..... തുറന്നപ്പോ സാം ..... " കഴിഞ്ഞില്ലെ നിൻ്റേത് ..... ഞാനെത്ര നേരായി വെയിറ്റ് ചെയ്യുന്നു .....😡 " " 😏 ...... പറ്റുമെങ്കി കുറച്ചൂടെ നേരം വെയിറ്റ് ചെയ്യേണ്ടി വരും ...... പുറത്ത് നല്ല പയ്യന്മാരുണ്ടേ വളക്കാനുള്ളതാ ..... " ലിംപ് ബാം ഇട്ടോണ്ടിരിക്കെ കമല പറഞ്ഞതും സാം അവളെ നോക്കി ചിരിച്ചോണ്ടങ്ങനെ നിന്നു .....😍 ...കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story