തൂമഞ്ഞ്: ഭാഗം 21

thoomanj

രചന: തുമ്പി

 എൻ്റമ്മച്ചിയേ എന്തൊരു സാധനമാണത് ...... കാണാൻ കൊള്ളുന്നത് തിന്നാനൊക്കൂലാന്ന് പറയുന്നത് എത്ര ശരിയാല്ലെ ..... ഒടുക്കത്തെ ലുക്കാ....... സ്വഭാവോ ,, പടക്ക കടക്ക് തീപിടിച്ചപ്പോലെ ..... കമല ഫ്രഷായി വന്ന് കുറച്ച് മിനുക്കി പണി നടത്തി കൊണ്ടിരിക്കുമ്പോ ഡോറിൽ ക്നോക്ക് ..... തുറന്നപ്പോ സാം ..... " കഴിഞ്ഞില്ലെ നിൻ്റേത് ..... ഞാനെത്ര നേരായി വെയിറ്റ് ചെയ്യുന്നു .....😡 " " 😏 ...... പറ്റുമെങ്കി കുറച്ചൂടെ നേരം വെയിറ്റ് ചെയ്യ്...... പുറത്ത് നല്ല പയ്യന്മാരുണ്ടേ വളക്കാനുള്ളതാ ..... "😉 ലിംപ് ബാം ഇട്ടോണ്ടിരിക്കെ കമല പറഞ്ഞത് കേട്ട് സാം ചിരിച്ചോണ്ടങ്ങനെ നിന്നു .....😍 " എന്നാ വേഗം ആയിക്കോട്ടെ ......

ഏതെങ്കിലും ഹതഭാഗ്യവാനെ കുത്തി പിടിച്ചെങ്കിലും വളക്കാം നമുക്ക് ...."😉 ചിരിച്ചോണ്ടവൻ തിരിച്ച് നടന്നതും അവൾ ശടേ പടേന്നൊരുങ്ങിയിറങ്ങി ..... പുറത്തെ വരാന്തയിൽ തന്നെയും കാത്ത് നിൽക്കുന്ന സാമിനെ പ്രതിക്ഷിച്ചിറങ്ങിയ അവളൊന്ന് ഞെട്ടി ....... അങ്ങിങ്ങായി മൂന്നാലു പയ്യന്മാരുണ്ട് .... സാമില്ല..... അത്യാവശ്യം നല്ല മിനുങ്ങി നിൽക്കുന്ന അവരെ കണ്ട് ഉള്ളൊന്ന് പിടച്ചെങ്കിലും ധൈര്യം സംഭരിച്ച് ഓപ്പോസിറ്റ് കാണുന്ന കതകിൽ തട്ടി ..... താൻ തിരിഞ്ഞ് നിൽക്കുമ്പോ ,,,, വന്ന് കയറി പിടിക്കോന്നൊരു ഫോബിയ കാരണം അവരെ നോക്കി കൊണ്ടവൾ മുട്ടലോട് മുട്ട് ...... ഈശ്വരാ ഈ തെണ്ടി പോയോ ...??? " എന്താ മുത്തെ ഹെൽപ്പ് വല്ലോം വേണോ ....."😎

നാവ് കുഴയാത്തൊരുത്തൻ വന്ന് ചോദിച്ചതും അവൾടെ തൊണ്ട വരണ്ടുപോയി ..... ഡോറിലങ്ങനെ പറ്റി ചേർന്നോണ്ട് വേണ്ടാന്ന് തലയാട്ടിയ നിമിഷം ദാ പോണു പുറകിലേക്ക് ..... ഡോർ തുറന്നപ്പോ നിലം പതിക്കാൻ പോയ അവളെ സാമിൻ്റെ ബലിഷ്ഠമായ കൈകൾ കൊണ്ട് ചേർത്ത് പിടിച്ച് അകത്താക്കി കതകടച്ചു ..... സാം ഫോണിൽ ആരോടോ സംസാരിക്കയാണ് .... പുറത്തുള്ള പയ്യന്മാരെ കുറിച്ച് പറയണമെന്നുണ്ട്,, അതിന് അവനീ ലോകത്തൊന്നുമല്ലെന്ന് തോന്നി ..... മനസിനെ റിലാക്സാക്കാനായി ശ്വാസം വലിച്ച് വിട്ടോണ്ട് ബെഡിലങ്ങനെ ചാരിയിരുന്നു ...... അവിടെ കിടന്ന ബുക്ക് എടുത്ത് മറിച്ചോണ്ടിരുന്നു .....

ഇടക്ക് കൺകൾ ഉയർത്തി സാമിനെ നോക്കി ..... അവൻ്റെ സംസാരത്തിൻ്റെ താളത്തിനൊരു പ്രണയ സല്ലാപത്തിൻ്റെ മണമടിക്കുന്നതായവൾക്ക് തോന്നി .... മുഖമാകെ മങ്ങിയ പോലെ ..... എന്തോ ഒരു സങ്കടം പൊതിഞ്ഞപ്പോലെ....കാരണമൊന്നുമില്ലാതെ എന്തിനാ ഇങ്ങനെ ഡിപ്രസാവുന്നേന്ന് തന്നോട് തന്നെ ചോദിച്ചു ...... ബുക്കിലേക്ക് തലയിട്ടിരിക്കുന്ന അവളെ സാം വന്ന് തട്ടി വിളിച്ചതും തല ഉയർത്തി നോക്കി ..... വാ ... പോകാം ...... സാം കൈ കൊണ്ട് ആക്ഷൻ കാണിച്ചതും ബുക്കവിടെ വച്ച് അവന് പുറകെ നടന്നു..... അവൻ കോൾ കട്ട് ചെയ്യാത്തതിൽ അവൾക്കെന്തോ നിരാശ തോന്നി .....

എവിടെ ആയിരുന്നാലും ആരുടെ കൂടെ ആയിരുന്നാലും കൂടെയുള്ളയാൾ നമ്മളെ പരിഗണിക്കുന്നില്ലെന്ന് തോന്നിയ തീർന്നു എല്ലാം ..... അല്ലെ ....??? അലക്ഷ്യമായി ചുറ്റും കണ്ണോടിച്ച് അവന് പുറകെ ഇങ്ങനെ നടക്കുമ്പോ അവൾക്ക് വല്ലാതെ ബോറടിച്ചു ...... എന്തെങ്കിലും ഓർഡർ ചെയ്ത റൂമിലേക്ക് വരുത്തി കഴിച്ചാ മതിയായിരുന്നു .....😞.... ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല ..... ഒരു നിശ്വാസത്തോടെ അവൾ സാമിനെ നോക്കി ........ " നോക്കാം ...... ട്രൈ ചെയ്യുന്നുണ്ട് .... പറ്റുമെങ്കി ഒരു സർപ്രൈസ് തന്നെ തരും ... " നിറ ചിരിയാലെ സാം ഫോണിൽ ലയിച്ച് പറയുന്നത് കേട്ട് കമലയുടെ കണ്ണ് എന്തിനെന്നില്ലാതെ നിറയാൻ തുടങ്ങി ...

കണ്ണുനീരെങ്ങാനും പുറത്തേക്ക് ചാടിയത് കണ്ടാ സാമെന്നെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമെന്നോർത്ത് ഒഴുകി പോവാതിരിക്കാൻ പാടുപ്പെടുമ്പോ ,,,, അവൾടെ കൈവിരലിൽ സാം കൈ വിരൽ കോർത്തു ..... അതു കണ്ട് അവളവൻ്റെ മുഖത്തേക്ക് നോക്കിയതും അവളെ കവിളിന് തട്ടികൊണ്ട് സാം പറഞ്ഞു ,,, " മമ്മിയാ .... പൊട്ടുസേ......" കണ്ണുകൾ ഇറുക്കി പിടിച്ച് ചിരിച്ചോണ്ടവൾ ദൂരേക്ക് നോക്കി ..... യ്യോ..... ചമ്മി പോയല്ലോ .... 🙈....

ഞാനതിന് ഒന്നും ചോദിച്ചില്ലല്ലോന്ന് പറയാൻ തോന്നിയേലും പിന്നെം നാണംകെട്ട് അവാർഡ് വാങ്ങുന്നതോർത്ത് മിണ്ടാതെ നിന്നു ..... അല്ലെങ്കിലും അവനാർക്കു വിളിച്ചാലും ഞാനെന്തിനാ സങ്കടപ്പെടണേ .... ലോകത്ത് കാണുന്നവരെല്ലാം നിന്നോട് സംസാരിക്കണമെന്ന് വച്ചാ നടക്കുന്ന കേസാണോ ...... പിന്നെ ,,,, ഈ കാണുന്ന എല്ലാ പുരുഷന്മാർക്കും ഭാര്യന്മാരോ കാമുകിമാരോ ഉണ്ടാവുമെന്നോർക്കുക ... അല്ല ,,, ലോകത്തുള്ള മുഴുവൻ പുരുഷന്മാരോടും പ്രണയം തോന്നാന്ന് പറഞ്ഞാ അത് എന്തോ അസുഖമാണ് ....അതിനാർക്കാണ് പ്രണയം തോന്നിയത് .... This is just frndshp...

അവൾ അവൾക്ക് തന്നെ ക്ലാസ് എടുത്തോണ്ടിരിക്കുമ്പഴാ സാമിൻ്റെ ചോദ്യം വന്നത് ,,,, " ഇവിടന്ന് കഴിക്കേണ്ടല്ലോ ,, പുറത്ത്ന്ന് കഴിക്കാല്ലെ .... " എവിടന്നായാലും കുഴപ്പമില്ലെന്ന മട്ടിൽ തലയാട്ടിയതും അവൻ നടന്നു തുടങ്ങി.... കൂടെ അവളും...... നിലാവും തെരുവോര വിളക്കിൻ്റെ പ്രകാശവും വഴികാട്ടുന്ന ആ നീണ്ട വീഥികളിലൂടെ ..... ഇത്രയും നേരം കേട്ട ഫോൺ സംഭാഷണം മനസ്സിലങ്ങനെ തങ്ങി നിൽക്കുന്നോണ്ടാവാം കമല ചോദിച്ചു ,,, " എന്ത് പറയുന്നു മമ്മി ....." " മമ്മീ പറയാ ..... ജോർജച്ചായനുണ്ടായ കുരുത്തംക്കെട്ട ഇളയ സന്തതിയായ സാമുവൽ രാജ്യസ്നേഹം മൂത്ത് അതിർത്തിയിൽ കാവൽ നിക്കാൻ പോയിട്ട് ജീവനോടെ ഉണ്ടോന്നറിയാൻ വിളിച്ചതാണെന്ന് ..."😂 😂..... കമല ഊറി ചിരിച്ചു ...

" ഞാൻ പറഞ്ഞു .... രണ്ടാണെലും മമ്മിക്ക് സന്തോഷിക്കാനുള്ള വകയുണ്ടെന്ന് ...... രാജ്യത്തിന് ജീവൻ പൊലിച്ച മോനെ ഓർത്ത് ഒന്നുല്ലേലും അഭിമാനിക്കാലോ .... അല്ലേ ജീവനോടെ ഉണ്ടെന്നോർത്ത് ആശ്വസിക്കാലോന്ന് ..." " അപ്പോ ... സാം നാട്ടിലെത്തിയത് മമ്മി അറിയില്ലെ .... " " ഇല്ല .... സർപ്രൈസ് ....😉.... അപ്പൻ മരിച്ചേ പിന്നെ മമ്മിക്ക് സർപ്രൈസ് കൊടുക്കുന്നത് ഞാനാ ..... വർഷത്തിൽ ഞങ്ങൾക്ക് 90 days ലീവുണ്ട് ...... ഇത്തവണ എനിക്കതിത്തിരി നേരത്തെ കിട്ടി ....

മെഡിക്കൽ ലീവാ .... കാലിന് ഒരു ഫ്രാക്ചർ...അപ്പോ വീട്ടി വന്നാ പിന്നെ പുറത്തേക്ക് മമ്മി വിടത്തില്ല ... ആ കണ്ണീരും കണ്ട് എനിക്കെവിടേം പോകാനും തോന്നില്ല .... അപ്പോ കറക്കമെല്ലാം കഴിഞ്ഞ് ക്രിസ്തുമസിൻ്റെ അന്ന് വീട്ടി കയറാന്ന് വിചാരിച്ചതാ .... നീയാണേ എൻ്റെ കണക്ക് കൂട്ടൽ മുഴുവൻ തെറ്റിച്ചു ....." " ഞാനോ ....." " ആ ..... എനിക്ക് തോന്നി ... നിന്നെ തനിച്ച് വിട്ടാ നാളെ ഞാൻ പത്രത്തിൽ വായിക്കേണ്ടി വരും .... ഒരു അജ്ഞാത മൃതദേഹം കണ്ടെടുത്തു ..... എന്നൊക്കെ...... അപ്പോ നാട്ടിലേക്ക് തള്ളി കയറ്റണമെന്ന് തോന്നി ...... അല്ലേ എനിക്കേതെലും ലോറി വലിഞ്ഞ് കയറി എത്തണ്ടേടത്ത് എത്താലോ ... ഇവിടെ ഉള്ള ഓരോ മനുഷ്യരുടെ സുരക്ഷക്ക് വേണ്ടിയാ ഞങ്ങൾ കഷ്ടപ്പെടുന്നത് .... ഇവിടെ നിങ്ങളോ .....എങ്ങനെ സുരക്ഷിതരല്ലാതിരിക്കാമെന്നോർത്ത് കഷ്ടപ്പെടുന്നു...... "

സാമവളെ കൈയോങ്ങിയതും പെണ്ണ് പുറകിലേക്ക് മാറി നിന്നു .... അത് കണ്ട് അവനൊന്ന് ചിരിച്ചോണ്ട് അവളെ കൈ പിടിച്ച് വലിച്ച് നടന്നു.... കമലക്കിപ്പോ സാമിനോട് പറഞ്ഞറിയിക്കാനാവാത്ത ഒരു കൂട്ടം വികാരങ്ങളാണ് ..... ആദരവാണോ ബഹുമാനമാണോ സ്നേഹമാണോ കടപ്പാടാണോ എന്ത് കുന്തമാണെന്നറിയാത്ത അവസ്ഥ ....... കാലിലേക്കെത്തി നോക്കി അവൾ ചോദിച്ചു ,,,, " അല്ല കാലിന് ഫ്രാക്ച്ചറാണെന്ന് പറഞ്ഞിട്ട് നീ എന്താ നടക്കുന്നേ... " " ആ .... നീ എന്നെ കാലത്ത് ഓടിപ്പിച്ചില്ലെ ... " " എപ്പോ ...." " ഏതോ ഒരു മണക്കുണാഞ്ചനെ തിരിഞ്ഞ് നോക്കിപ്പിക്കാൻ....."😞 " ആ .....😁..... സോറി ....."

" എന്നെ കൊണ്ട് കൊറേ ഡ്രൈവ് ചെയ്യിപ്പിച്ചില്ലെ നീ ....."😞 " ഞാനറിയോ ...?? വയ്യാത്തത് ...... എന്നാ പിന്നെ അവിടന്ന് കഴിച്ചാ പോരായിരുന്നോ ....." " അവിടെ കൊള്ളൂലെടി ഫുഡ് ...." നടന്ന് നടന്ന് കായലിനോട് ചേർന്നുള്ള ഒരു റെസ്റ്റോറൻ്റിൽ മുന്നിലെത്തിയതും അവരവിടെ കയറി.... " നോൺ വെജ് വല്ലോം കഴിക്കാല്ലെ .... " " ആ .... ബിരിയാണി മതി ...."😋 ഫുഡും വെയിറ്റ് ചെയ്തോണ്ട് ചെയറിലിരുന്നതും അവിടെ പരന്നൊഴുകിയ പാട്ടിലായി ശ്രദ്ധ .... ആരാദ്യം പറയും..... ആരാദ്യം പറയും പറയാതിനി വയ്യ ... പറയാനും വയ്യ ... എരിയും മുൻപേ പിരിയും മുൻപേ പറയാനാശിക്കുന്നു..... പറയാനും വയ്യ ... പറയാതിനി വയ്യ ...🎼

പാട്ട് കേട്ട് സാം താടിക്ക് കൈയ്യും കൊടുത്ത് ചിരിച്ചോണ്ട് കമലയെം നോക്കിയിരുന്നു....😍 ഈ തെണ്ടിയെന്താ ആളെ കൊല്ലുന്ന നോട്ടം നോക്കുന്നേന്നോർത്ത് അവൾ കായലിലേക്കും നോക്കിയിരുന്നു.... സമാധാനം കിട്ടാതെ സാമിനെ നോക്കിയതാ .... അവനതേ ഇരിപ്പാ ..... ഗ്ലാസിലുള്ള വെള്ളമെടുത്ത് കുടഞ്ഞോണ്ടവൾ ചിണുങ്ങി ... " എന്നെയെന്തിനാ ഇങ്ങനെ നോക്ക്ണെ....😪 " അവൾടെ ചോദ്യം കേട്ട് സാം ഭയങ്കര ചിരി .....😂 " ഞാൻ നോക്കുന്നോണ്ട് നിനക്കെന്താ ...." " എന്നെ നോക്കണ്ട ...😪 " പെണ്ണ് പിന്നെയും ചിണുങ്ങി .... അവൻ ചിരിച്ചോണ്ട് പറഞ്ഞ് തുടങ്ങി ,,, " എടി,,,, എനിക്ക് തോന്നാ ..... നീ എന്നെ പ്രേമിക്കോന്ന് ....😂

ആദ്യമേ ഞാൻ പറയാ .... അതിനൊന്നും നിക്കല്ലേ മുത്തെ ...... വല്ല പാക്കിസ്ഥാനിടെ വെടിയേറ്റ് ഞാൻ മരിച്ചാ നീ ഇരുന്ന് മോങ്ങുമ്പോ എനിക്ക് പെട്ടീന്ന് എഴുന്നേറ്റ് വന്ന് സമാധാനിപ്പിക്കാനൊന്നും ഒക്കത്തില്ല .... പിന്നെ എൻ്റെ കൊച്ചും അനാഥയായിപ്പോവും ..... അപ്പോ എൻ്റെ കെട്ട്യോളും കൊച്ചും തനിച്ചായാ എനിക്ക് സഹിക്കൂല ..... അതോണ്ടാ പറയ്ണെ പൊന്നേ വേണ്ടാത്ത ചിന്ത വല്ലോം ഉണ്ടെങ്കി കളഞ്ഞേക്കണേ .....😂 " അവൻ പറയുന്നത്രയും ചുണ്ട് കടിച്ച് പിടിച്ച് കായലിലേക്ക് നോക്കി കൊണ്ടാ കമല കുട്ടി കേട്ടത് .... എന്നാ അവൻ്റെയാ പൊട്ടിച്ചിരി ഉണ്ടല്ലോ ... അത് സഹിക്കാതെ വന്നപ്പോ എഴുന്നേറ്റ് വന്ന് നാലിടി കൊടുത്തു ...👊  ...കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story