തൂമഞ്ഞ്: ഭാഗം 22

thoomanj

രചന: തുമ്പി

 " എടി,,,, എനിക്ക് തോന്നാ ..... നീ എന്നെ പ്രേമിക്കോന്ന് ....😂 ആദ്യമേ ഞാൻ പറയാ .... അതിനൊന്നും നിക്കല്ലേ മുത്തെ ...... വല്ല പാക്കിസ്ഥാനിടെ വെടിയേറ്റ് ഞാൻ മരിച്ചാ നീ ഇരുന്ന് മോങ്ങുമ്പോ എനിക്ക് പെട്ടീന്ന് എഴുന്നേറ്റ് വന്ന് സമാധാനിപ്പിക്കാനൊന്നും ഒക്കത്തില്ല .... പിന്നെ എൻ്റെ കൊച്ചും അനാഥയായിപ്പോവും ..... അപ്പോ എൻ്റെ കെട്ട്യോളും കൊച്ചും തനിച്ചായാ എനിക്ക് സഹിക്കൂല ..... അതോണ്ടാ പറയ്ണെ പൊന്നേ വേണ്ടാത്ത ചിന്ത വല്ലോം ഉണ്ടെങ്കി കളഞ്ഞേക്കണേ .....😂 " അവൻ പറയുന്നത്രയും ചുണ്ട് കടിച്ച് പിടിച്ച് കായലിലേക്ക് നോക്കി കൊണ്ടാ കമല കുട്ടി കേട്ടത് ....

എന്നാ അവൻ്റെയാ പൊട്ടിച്ചിരി ഉണ്ടല്ലോ ... അത് സഹിക്കാതെ വന്നപ്പോ എഴുന്നേറ്റ് വന്ന് നാലിടി കൊടുത്തു ...👊 ആ ഇടികളത്രയും നീഹാരം പോലെ ഏറ്റ് വാങ്ങി സാം ചിരിച്ചോണ്ടിരുന്നു.... അല്ലെങ്കിലും ഒരു രാജ്യത്തിന് കാവൽ നിൽക്കാൻ മാത്രം കരുത്തുള്ളവൻ ഈ കുഞ്ഞു ഇടിയൊക്കെ എന്ത് .....???😂 ബിരിയാണി ടേബിളിലെത്തിയതും സാമവളെ ചെയറിലേക്ക് വലിച്ചിട്ടു .... " വേഗം കഴിക്കാൻ നോക്ക് ... നമുക്കിവിടെ മുഴോം കറങ്ങി കാണാനുള്ളതാ ... " ചുണ്ട് കോട്ടി ചെയറിൽ നിന്നെഴുന്നേറ്റ് അവനെ പോയി ഒരു നുള്ളും കൂടി കൊടുത്ത് കമല തിരികെ വന്നിരുന്നു ....

അവൾ ജയിച്ചെന്ന് ആയിക്കോട്ടെന്ന് വച്ച് അവനൊന്ന് എരിവ് വലിച്ച് കൊടുത്തു .... ഹാാാാാ .......😉 ഇപ്പോ കമല ചിരിച്ചോണ്ട് ഫുഡ് കഴിക്കാൻ തുടങ്ങി ... ബിരിയാണിടെ രുചിയെ കുറിച്ച് വാചാലയായി അവൾ കഴിക്കുന്നത് ആസ്വദിച്ചോണ്ട് സാമും കഴിച്ചു തുടങ്ങി ...... കഴിച്ച് കഴിഞ്ഞാ സല്ലപിച്ചിരിക്കാൻ കായലിലേക്ക് കാലും നീട്ടിയൊരു നീണ്ട വഴിക്കെട്ടുണ്ട് ഇവിടെ.... അതാണാ റെസ്റ്റോറൻ്റിൻ്റെ ഹൈലൈറ്റും .... സാമും കമലയും ഒഴിഞ്ഞൊരിടം കണ്ടു പിടിച്ചു..... നല്ല കുളിരുള്ള പൗർണമി വിടർന്ന ആ രാവിൽ ഒന്നും പറയാതെ അവരിങ്ങനെ ഇരുന്നു..... സുഖമുള്ളൊരനുഭൂതിയിൽ ....

ചിലരുടെ സാന്നിദ്ധ്യം പോലും നമ്മെ സന്തോഷിപ്പിക്കാറുണ്ട് ....കാരണമേതുമില്ലാതെ സുഖം പകരാറുണ്ട് .... ഇല്ലേ ....?? നമ്മുടെ സാന്നിദ്ധ്യം കൊണ്ട് ഒരാളെയെങ്കിലും സന്തോഷിപ്പിക്കാനാവണം .... ശരിക്കും നമ്മുടെ പ്രസൻസിൽ സന്തോഷിക്കുന്നൊരാളുണ്ടോ ... ??? അങ്ങനെ ഒന്നുമില്ലെങ്കിൽ എത്ര ദുരന്തമാണല്ലേ നമ്മളെന്ന ഇതിഹാസം ....!!! നല്ല തണുത്ത കാറ്റ് വീശിയടിച്ചതും കമല സാമിൻ്റെ മുഖത്തേക്കായി നോക്കി .... എന്തേ എന്ന ഭാവത്തിലവനും.... ചുമലുകൂച്ചി ഒന്നുമില്ലെന്ന് കാണിച്ചതും സാം ചിരിച്ചോണ്ട് ചോദിച്ചു ,, " തിരിച്ച് പോകണോ ...." " വേണ്ട .... നമ്മക്ക് നേരം വെളുക്കോളം ഇങ്ങനെയിരിക്കാം ....."

" നേരം വെളുത്താലോ ....." " നേരം വെളുത്താ പോയി കിടന്നുറങ്ങാം .... എന്നിട്ട് രാത്രി തിരിച്ചു പോകാം ...." " കൊള്ളാം ....." 😂 അവൻ ചിരിച്ചു ... " സാമിന് തിരിച്ച് പോകണോ ...." " ഏയ് .... വേണ്ട ...... കുറച്ച് നേരം ഈ കാറ്റൊക്കെ കൊണ്ട് ഇരിക്കാം ... പിന്നെ തിരിച്ച് പോയിട്ട് ഉറങ്ങണം .... ന്നിട്ട് കാലത്തൊരൊറ്റ യാത്ര .....അതവസാനിക്കുന്നത് നമ്മുടെ നാട്ടിൽ..... അതെങ്ങനെയുണ്ട് ... " അതിന് കമലയിൽ നിന്നൊരു വിഷാദ ചിരി മാത്രമേ മറുപടിയായി വന്നൊള്ളു .... അങ്ങനെ നമ്മൾ പിരിഞ്ഞാ ഞാൻ അഭിടെ ഓർമ്മകളുമായി തനിച്ചായി പോകും ... കരയല്ലെടി എന്ന് പറഞ്ഞ് എൻ്റെ കണ്ണുകൾക്ക് വിലക്കേർപ്പെടുത്താൻ ആരുണ്ട് .....???

അഭിയെ ഞാനെങ്ങനെ ഫേസ് ചെയ്യും .... കണ്ണുകൾ നിറഞ്ഞ് തുളുമ്പാതെ ഞാനെങ്ങനെ അവനോട് സംസാരിക്കും ....???? നാട്ടിലെത്തുന്നത് കേട്ടതും കമലയുടെ ഉള്ള് നീറി തുടങ്ങിയിരുന്നു .... എന്തിനെന്നില്ലാതെ .......😞 കായലിലെ ഓളങ്ങളിലേക്കും നോക്കി അവളങ്ങനെ നിശ്ചലമായി ഇരിക്കുന്നത് കണ്ട് സാമവളെ തട്ടി വിളിച്ചു,,,, അവളുടെ ചിന്തകൾ കാട് കയറി തുടങ്ങിയിരിക്കുന്നൂന്ന് അവനറിഞ്ഞു കാണും ...... എന്നാ അവനെ നോക്കിയ അതേ മാത്രയിൽ ഒരു ഞെട്ടലോടെ അവൻ്റെ പുറകിലേക്ക് മാത്രമായവളുടെ നോട്ടം .... " എന്താടി ......" അവൾ നോക്കുന്ന ദിശയിലേക്ക് തല തിരിച്ചോണ്ടവൻ ചോദിച്ചതും അവളടക്കം പറഞ്ഞു ,,

, " അഭി ......!!!" " ഏ ......." കേട്ടത് വിശ്വസിക്കാനാവാതെ അവനൊന്നൂടെ ചോദിച്ചതും അവൾ പിന്നെയും അത് തന്നെ ആവർത്തിച്ചു ... " അഭി ......!!! ....." സാമിന് പുറകിലെവിടെയോ ആണ് അഭി ഉള്ളത് ..... കക്ഷിയെ കാണണെങ്കിൽ അവൻ തിരിഞ്ഞ് നോക്കണം ..... എന്നാ കമലക്ക് നേരെയും ...... സാമവളെ പിടിച്ച് താനിരിക്കുന്നിടത്തേക്ക് മാറ്റി .... അവൻ അവളിരിക്കുന്നിടത്തേക്കും മാറി ..... എന്നിട്ടും കമല തിരിഞ്ഞ് നോക്കുന്നത് കണ്ട് സാമിന് കലിപ്പായി .... " അവനെ തിരിഞ്ഞ് നോക്കിയാ ,,, കൊല്ലും ഞാൻ നിന്നെ ....."😡 ഒരു ഞെട്ടലും ചുണ്ടിലൊരു ചിരിയുമായി അവൾ സാമിനെ നോക്കി .... " എന്തിന് ....?? "😉

ആകാംഷയോടെ ആ മുഖത്തേക്കുറ്റി നോക്കിയതും സാം പറഞ്ഞു ,, " ആദ്യം എനിക്കവനെ കാണിച്ച് താ .... ഏത് കളർ ഷെർട്ടാ....." " നേവി ബ്ലൂ ...." " അങ്ങോട്ട് തിരിഞ്ഞിരിക്കുന്നതോ ..." " മം ....." ആ മൂളലിനൊപ്പം അവളറിയാതെ തിരിഞ്ഞതും സാമവളെ കാലിന് തട്ടി ..... " നിന്നോട് ഞാൻ നോക്കണ്ടാന്ന് പറഞ്ഞതല്ലെ ..... ഞാൻ പറഞ്ഞത് അനുസരിച്ചില്ലേ ,,, എൻ്റെ സ്വഭാവം മാറും ...." 😡 സാമിൻ്റെ മുഖഭാവം കണ്ട് പെണ്ണാകെ വിറച്ചു പോയി .... ഒരു വിതുമ്പലോടെ അവൾ പറഞ്ഞു ,,, " നീ എന്നെ ഇങ്ങനെ വിറപ്പിക്കുന്നതെന്തിനാ ..... ഞാൻ പാക്കിസ്ഥാനിയൊന്നുമല്ലെടാ ...." 😢 😂........ അത് കേട്ടതും സാമൊരൊറ്റ പൊട്ടിച്ചിരിയായിരുന്നു .....

നിലക്കാത്ത ചിരി .... കൂടെ കമലയും കൂടി കൂടിയപ്പോ ചുറ്റുമുള്ളവർ മുഴോം അവരെ നോക്കി ... കൂട്ടത്തിൽ അഭിയും ....!! അയ്യോ .... ചോട്ടു .... !!! ... ഇവളിവിടെക്കാണോ വന്നേ ..... എന്നോട് സ്റ്റേറ്റിന് പുറത്താണെന്നല്ലെ പറഞ്ഞെ ..... ഒത്തിരി പേരുണ്ടെന്ന് പറഞ്ഞിട്ട് ,,,, ഏതോ ഒരുത്തൻ മാത്രേ കൂടെ ഉള്ളുല്ലോ.....???? ഒരു നിമിഷത്തേക്കവൻ കൂടെ ഉള്ള സഹധർമ്മിണിയെ പോലും മറന്നു പോയി ..... നേരെ എഴുന്നേറ്റ് അവരെ അരികിലേക്ക് നടന്നു .... കമലക്ക് അഭി വരുന്നത് പുറം തിരിഞ്ഞിരിക്കുന്നത് കൊണ്ട് കാണുന്നില്ലേലും സാമിന് കാണുന്നുണ്ട് .... തൻ്റെ അടുത്തെത്തിയതും സാമവന് ഷേക്ക് ഹാൻ്റ് കൊടുത്ത് അടുത്ത് പിടിച്ചിരുത്തി .......

ആകെ കിളി പോയ കമല രണ്ട് പേരെം നോക്കി ചിരിച്ചോണ്ടിരുന്നു .....അഭിയോട് പറഞ്ഞ നുണകളെല്ലാം പൊളിഞ്ഞല്ലോ എന്ന ജാള്യതയും ,,, തന്നോട് അവനെ തിരിഞ്ഞ് നോക്കണ്ടാന്ന് പറഞ്ഞയാൾ സ്വീകരിച്ചിരുത്തുന്നത് കണ്ട ചിരിയും .... മൂന്നു പേരും ചിരിച്ചോണ്ടങ്ങനെ കണ്ണോട് കൺ നോക്കിയിരിക്കയാ .... എന്ത് പറയും എവിടെ തുടങ്ങുമെന്നോർത്ത് ..... ആരാദ്യം പറയും .....🎼.... അഭി ഒന്നവളെ നുള്ളി ........ എരിവ് വലിച്ചോണ്ട് ആ കൺ പോയി നിന്നത് സാമിലാ........ നുള്ള് കിട്ടിയിടം തടവി കൊണ്ട് അവൾ സാമിൻ്റെ കണ്ണിൽ ലയിച്ചോണ്ടിരിക്കുമ്പോ ,,, അഭിടെ ശബ്ദമുയർന്നു .... " നീ കള്ളം പറഞ്ഞതാല്ലെടി ....."

എന്ത് പറയുമെന്നോർത്ത് നിശ്ചലമായിരിക്കുന്ന കമലയെ നോക്കി കൊണ്ട് സാം പറഞ്ഞു ,,,, " ക്ഷമിച്ച് കൊട് ,,,,,, ഞാൻ വിളിച്ചിട്ട് വന്നതാ അവൾ ......" സാമിൻ്റെ മറുപടി കേട്ട് ഞെട്ടിയിരിപ്പാ കമല....😳 " ഞാൻ സാം ..... നിന്നെ കാണണമെന്ന് വിചാരിച്ചിരുന്നു ..... ഇത്രക്ക് പെട്ടെന്നാവുമെന്ന് പ്രതീക്ഷിച്ചില്ല ... കണ്ടിട്ട് വേണം തന്നോടൊരു നന്ദി പറയാൻ എന്നൊക്കെ വിചാരിച്ചിരിക്കയായിരുന്നു .... ഒരു വിവരവുമില്ലാത്ത എൻ്റെ പെണ്ണിന് സർക്കാർ ജോലിയൊക്കെ വാങ്ങി കൊടുത്തില്ലെ ....." അഭിടെ പുറത്തൊരു അടി കൊടുത്തോണ്ട് സാം പറഞ്ഞതും ... കേട്ടോണ്ടിരിക്കുന്ന രണ്ട് പേര്ടെം കിളി പോയി ....!! കമലാ ദേവി അബോധാവസ്ഥയിലാണ് ....അഭിയാണെ അർധബോധാവസ്ഥയിലും .....😂..കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story