തൂമഞ്ഞ്: ഭാഗം 23

thoomanj

രചന: തുമ്പി

 തന്നെ കണ്ടിട്ട് വേണം ഒരു നന്ദി പറയാനെന്നെല്ലാം വിചാരിച്ചിക്കയായിരുന്നു .... ഒരു വിവരവുമില്ലാത്ത എൻ്റെ പെണ്ണിന് സർക്കാർ ജോലിയൊക്കെ വാങ്ങി കൊടുത്തില്ലെ ....."😉 അഭിടെ പുറത്തൊരു അടി കൊടുത്തോണ്ട് സാം പറഞ്ഞതും കേട്ടോണ്ടിരിക്കുന്ന രണ്ടിൻ്റെം കിളി പോയി ...!!! കമലാ ദേവി അബോധാവസ്ഥയിലാണ് ....അഭിയാണേ അർധ ബോധാവസ്ഥയിലും ...😂 സാമിൻ്റെ പെണ്ണോ ഞാനോ ....???? അത്രേം വലിയൊരു ചിന്ത താങ്ങാനുള്ള ശേഷി ഒന്നും കമലാ ദേവിക്കില്ലായിരിക്കാം ..... അതാവും പെണ്ണ് ശ്വാസോഛ്വോസം പോലും നിറുത്തി വച്ച് നിശ്ചലമായിരിക്കുന്നത് .... താനറിയാതെ കമലക്കൊരു അണ്ടർഗ്രൗണ്ട് കണക്ഷൻ ഉണ്ടായിരുന്നോ എന്ന നടുക്കത്തിലാണ് അഭി .....!!

എങ്കിലും ആ നടുക്കം പുറത്ത് കാണിക്കാതെ പറഞ്ഞു ,,, " അതിനെനിക്ക് നന്ദി മാത്രം പോരാ അളിയാ .... കാര്യായിട്ട് ചിലവ്‌ വല്ലോം വേണം ...."😉 അതു കേട്ട സാം ചിരിച്ചോണ്ട് കമലേടെ അടുത്തേക്കിരുന്ന് അവൾടെ അരക്കെട്ടിലൂടെ കൈ ചേർത്ത് വയറിൽ ചുറ്റിപിടിച്ചിരുന്നതും കമല ഒരു ഞെട്ടലോടെ പൊളളി പിടഞ്ഞു...... അതൊന്നും അറിയാത്ത ഭാവത്തിൽ സാം മറുപടി പറഞ്ഞു ,,, " അതിനെന്താ .... ഞങ്ങടെ കല്ല്യാണ ചെലവ് മുഴുവൻ നീ എടുത്തോ ....😉 " അതു കേട്ട് അഭി ഒരത്ഭുതത്തോടെ ചിരിച്ചു ....😁... ഒരു നേർത്ത ചിരി ..... മറുപടി പറയാൻ വാക്കുകളില്ലാതെ ചിരിയിലങ്ങനെ അഭയം പ്രാപിച്ചതാവാം ..

. എന്നാ ഒരു ഞെട്ടലിൽ നിന്ന് മോചിതയാവാത്ത കമലയെ ഒന്നൂടെ ഞെട്ടിച്ചു കളഞ്ഞു ആ വാക്കുകൾ .... കൂടെ അവൻ്റെ പ്രവർത്തികൾ .... അവൾ കണ്ണുകൾ വിടർത്തി ,,,അതിശയ ഭാവത്തിൽ സാമിനെ നോക്കി ....!! അവളെ നോട്ടം കണ്ട് സാം ചോദിച്ചു ,,, "അവൻ ചിലവെടുക്കുന്നോണ്ട് നിനക്ക് വല്ല ബുദ്ധിമുട്ടുണ്ടോ ...." കണ്ണിറുക്കി ചുമലുകൂച്ചി ഇല്ലെന്ന് കാണിക്കുമ്പോ ആ ചുണ്ടിലറിയാതെ ഒരു ചിരി പടർന്നു ..... എന്തിനെന്നില്ലാതെ .....!! ശരിക്കും സാമെന്നെ രക്ഷിക്കയല്ലെ ചെയ്യുന്നത് ....... ഒരു തരം നാണക്കേടിൽ നിന്ന് ...... വിരഹ വേദന സഹിക്ക വയ്യാതെ നാടുവിട്ടതാണെന്ന് പറഞ്ഞാ തിരുത്താൻ പോലും അവസരമില്ലാത്തൊരുത്തനിൽ നിന്ന് രക്ഷിക്കയല്ലെ ചെയ്യുന്നത്,,,,

ചങ്കൊന്ന് നീറി ....... അവളൊന്നൂടെ ചേർന്നിരുന്നു സാമിലേക്കായി ....... അതറിഞ്ഞോണ്ടാവാം അവനാ കൈകൾ അയച്ചതും അതവിടെ തന്നെ ഉറപ്പിക്കാനായി അവൻ്റെ കൈത്തലത്തിൽ വിരലുകളമർത്തി ... 😉 " എന്നാലും നീ ഇങ്ങനെ ഒരാളെ കുറിച്ച് എന്നോടൊരു വാക്കു പോലും പറഞ്ഞില്ലല്ലോ ....." അഭിടെ ആ ചോദ്യം നിറയെ വിഷാദഭാവമായിരുന്നു .... എന്നാ ,,,, അതിനുള്ള ഉത്തരം നൽകുമ്പോ കമലയിൽ വിജയ ഭാവമായിരുന്നു ...... അവൻ്റെ കൈ പിടിച്ച് തിരിച്ചോണ്ടവൾ പറഞ്ഞു ,,, " നീ എനിക്കൊരു സർപ്രൈസ് തരുമ്പോ ,,, ഞാനും തരണ്ടെ എന്തെങ്കിലും ....."😉

അതിനും അഭിക്ക് ഉത്തരമില്ലായിരുന്നു..... ചിരിയല്ലാതെ ...... നീ കാരണം എരിഞ്ഞ് തീരുന്ന പെണ്ണാടാ ... ഇടക്ക് അവളും ഒന്ന് ജയിക്കട്ടേന്ന് പ്രപഞ്ചവും കരുതിക്കാണും ........ " നീയും ഐഷുവും ഒറ്റക്കാണോ വന്നേ ,,,,, ഉച്ചക്ക് വിളിച്ചപ്പോ അതൊന്നും പറഞ്ഞില്ലല്ലോ ....." അവൻ്റെ പാതിയെ കുറിച്ചെങ്ങനെ ചോദിക്കാതിരിക്കും ,,,,, ആ പേര് പറയുമ്പോ തന്നെ നെഞ്ചിലെ ഭാരം കാരണം കമല പുറകിലേക്ക് തിരിഞ്ഞു ,,, അവളിരിക്കുന്ന ഭാഗത്തേക്കായി കണ്ണു നീട്ടി ... " അങ്ങനെയല്ലെടി,,, പെട്ടെന്നുണ്ടായ വരവാ.... ക്ഷേത്ര ദർശനം ... അത്രേ ഉള്ളു ..... കാലത്ത് തൊഴണം തിരിച്ച് പോകണം .... അതിന് തലേ ദിവസം വന്ന് തങ്ങുന്നതാണ് ഉചിതമെന്ന് പറഞ്ഞപ്പോ ആ നിമിഷം പോന്നു .... അത്രേ ഉള്ളു ....."

" എന്നാ അവളെ വിളിച്ചോണ്ട് വാ ... അതവിടെ ഒറ്റക്കല്ലെ ....." സാം പറഞ്ഞത് കേട്ട് അഭി എഴുന്നേറ്റ് പോയി.... ആ നിമിഷം കമല സാമിൽ നിന്ന് വേർപ്പെട്ടോണ്ടൊരു ചോദ്യം ,,, ഒരു കപട ചോദ്യം ...😉 " നീ എന്തിനാ അങ്ങനെയൊക്കെ പറയാൻ പോയെ .... അവനിനി നിന്നെ കുറിച്ച് എപ്പഴെങ്കിലും ചോദിച്ചാ ഞാനെന്തു പറയും ...." " അപ്പോ നീ പറയണം .... അതിർത്തിയിലെ ഒരു വെടിവെപ്പിൽ തീർന്നെന്ന് ..... എങ്ങനെയുണ്ട് ...."😉 സാം നിസ്സാരമായി പറഞ്ഞതും കമലേടെ മുഖം കനത്തു .... പിന്നെ ഒന്ന് തറപ്പിച്ച് നോക്കി കൊണ്ട് അവളൊരു ഇടി കൊടുത്തു .... " ഇനി അങ്ങനെ പറഞ്ഞാ ,,,അതിർത്തിയിലെ വെടിവെപ്പിലാവില്ല അന്ത്യം .... എൻ്റെ കൈ കൊണ്ടാവും ...."

ഒരു കള്ള കുറുമ്പാലെ അവൾ മുഖം തിരിച്ചതും സാമതേ വേഗത്തിൽ അവൾടെ മുഖം അവൻ നേർക്കായി പിടിച്ചു ... എന്തോ ചോദിക്കാനായി പിടിച്ച് തിരിച്ചതാണെങ്കിലും പെട്ടെന്നാ കണ്ണിലേക്ക് നോക്കിയപ്പോ പറയാൻ വന്നത് മറന്നു പോയപ്പോലെ ..... ഒരു നിമിഷത്തേക്കവൻ്റെ കൈകൾ അയഞ്ഞതും കമല അവനെ നോക്കി ഒന്നാക്കി ചിരിച്ചോണ്ട് മുഖം തിരിച്ചു....🙊 അല്ലേലും എത്ര കഠിനഹൃദയമുള്ളരൊത്തനെയും നിർവീര്യമാക്കാൻ ഒരു പെണ്ണ് മതി .... അവൾടെ ഒരു തീവ്ര നോട്ടം മതി .....😉 കരളു തുറക്കാനുള്ള കള്ള താക്കോൽ കണ്ണിലിരിപ്പാണെന്ന് ആരോ എവിടെയോ പാടിയത് ഓർത്ത് കമല ചിരിച്ചു പോയി ..... ഈ സാമിനിതെന്തു പറ്റി .....???

ഞാനൊന്നറിഞ്ഞ് നോക്കിയപ്പഴേക്കും അവൻ്റെ മനസ്സ് നിയന്ത്രണം വിട്ട് പോയോ..... ??? ഇത്രയുളളു നീ ....?? കമലയിലെ ചിരിയുണർത്തുന്ന ചിന്തക്ക് ഭംഗം വരുത്തി കൊണ്ട് സാമവളെ തട്ടി വിളിച്ചു ,,,, അവളാ മുഖത്തേക്ക് വീണ്ടും നോക്കി,,, " നീയെ ഇതൊന്നും തെറ്റായി വ്യാഖ്യാനിച്ചേക്കരുതേ ....... ഇപ്പോ തൽക്കാലം ഞാനെ കെട്ടാനുദ്ദേശിക്കുന്നില്ല അതോണ്ടാ .."😉 തോൽവി സാമിൻ്റെ നിഘണ്ടുവിലെ വാക്കല്ലാത്തോണ്ടാവും അവൻ പിന്നെം അവളെ ചൊടിപ്പിക്കുന്ന ഡയലോഗടിച്ചത് .... എന്ത് പറയണമെന്നറിയാതെ കമല വീർപ്പ്മുട്ടി..... അവനെ ഒന്ന് തറപ്പിച്ച് നോക്കി ......😠 അപ്പഴേക്കും അഭിയും പെണ്ണും മുന്നിൽ വന്നിരുന്നതും ,,,

സാമും കമലയും ടോം & ജെറി നിറുത്തി അവരെ നോക്കി ചിരിച്ചു..... അഭിടെ കൂടെ ഒരു പെൺകുട്ടി നിൽക്കുന്നത് സങ്കൽപ്പിക്കാനേ വയ്യ ....!!എന്നാ ഇപ്പോ അവൻ്റെ കൂടെ നിൽക്കുന്നത് വെറുമൊരു പെൺകുട്ടിയാണോ .....???? സഹധർമ്മിണിയല്ലെ ......??? അവൻ്റെ ജീവൻ്റെ പാതി ......!!! സീമന്തരേഖയിലെ അഭിടെ വിരലടയാളത്തോടെ നീട്ടി വരച്ച ആ സിന്ദൂരം അവൾടെ ഉള്ള് നീറിപ്പിച്ചു ....

അഭി ചാർത്തിയ ആ ആലിലത്താലി അവളുടെ മാറോട് ചേർന്ന് ചൂട് പിടിച്ച് കിടക്കുന്നത് കണ്ടതും കമലേടെ കണ്ണുകൾ നിറഞ്ഞ് തൂവുമോന്നവൾ ഭയന്നു..... എന്നാ ആ നിമിഷം സാമിൻ്റെ കൈകളവളെ ചേർത്ത് പിടിച്ചതും ഉള്ളിലൊരു ചിരി വിടർന്നു ..... സാം നീ ഇല്ലായിരുന്നെങ്കി ,,, എനിക്കിത്ര ചങ്കൂറ്റത്തോടെ അഭിടെ മുന്നിലിരിക്കാൻ പറ്റുമായിരുന്നോ ....??? അവൻ മുഖം കൊടുക്കാൻ പറ്റുമായിരുന്നോ ..... ഒരിക്കലുമില്ല ..,,!!! നീ എനിക്ക് പകർന്ന് തന്നത് ധൈര്യമായിരുന്നോ .... അതോ സ്നേഹമായിരുന്നോ ... അതോ മറ്റു വല്ലതുമായിരുന്നോന്നെനിക്കറിയില്ല ......കാത്തിരിക്കൂ........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story